പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, കേരളാ യൂണിവാഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ന്യൂറോസര്‍ജ്ജനുമായ ഡോ. ഇക്‌ബാല്‍ ഇത്തവണത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ വളരെ ആശങ്കാകുലനായി ലോകത്തിലെ എറ്റവും വലിയ പേഷ്യന്റ് ഔട്ട് സോഴ്സിംഗ് കേന്ദ്രമായി ഇന്ത്യ മാറുന്നതിനെക്കുറിച്ച് എഴുതിയിരുന്നു.
പൊളിച്ചെഴുത്തിലൂടെ കൂടുതല്‍ ദുര്‍ബ്ബലമാക്കപ്പെട്ട മരുന്നു നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും ഇല്ലാതെയും "അറിഞ്ഞുകൊണ്ടുള്ള സമ്മതം" informed consent" എന്ന കരാര്‍ നിയമത്തിന്റെ അടിസ്ഥാന തത്വം പോലും ലംഘിക്കപ്പെട്ടും ആണ് ഇന്ത്യക്കാരനെ ഗിനിപ്പന്നിയാക്കി പരീക്ഷണങ്ങള്‍ നടത്തുന്നതെന്നുമുള്ള വേദനാജനകമായ സത്യം ഡോ. ഇക്ബാല്‍ വെളിപ്പെടുത്തുമ്പോള്‍ ഒരു പുതിയ ആരിവാകുന്നില്ലെങ്കില്‍പ്പോലും പുനര്‍വിചിന്തനങ്ങള്‍ക്കു പ്രചോദനമാകുന്നു.
പരീക്ഷണത്തോത് എത്രത്തോളം?
2010 ആണ്ടോടെ രണ്ടു മില്ല്യണ്‍ രോഗികളെങ്കിലും പരീഷണവിധേയരായി ഇന്ത്യയില്‍ ഉണ്ടാവുമെന്ന് ബി ബി സി വാര്‍ത്തയില്‍ പറയുന്നു. ഇതെന്താണെന്നു മനസ്സിലാക്കി സമ്മതമോ വിസമ്മതമോ പ്രകടിപ്പിക്കാനുള്ള അറിവും പരിജ്ഞാനവുമില്ല ഇന്ത്യയില്‍ രോഗികള്‍ക്കെന്നതും ഇതെന്തെന്നു മനസ്സിലാക്കിക്കൊടുക്കാനുള്ള ഉദ്ദേശം ആശുപത്രികള്‍ക്കില്ലാ എന്നതും പോകട്ടെ , എന്തു സംഭവിക്കുന്നെന്ന് ഡോക്റ്റര്‍മാര്‍ക്കു പോലും കൃത്യമായി അറിവില്ല (ഡോ
ഇക്ബാലിന്റെ ലേഖനപ്രകാരം ഇന്ത്യയില്‍ വൈദ്യവൃത്തി ചെയ്യുന്ന അഞ്ചു ലക്ഷം അലോപതി ഡോക്റ്റര്‍മാരില്‍ ഒരു ശതമാനം മാത്രമേ മരുന്നു ഗവേഷണ പരിശീലനം കിട്ടിയവര്‍ ഉള്ളൂ)
പരീക്ഷണം- നിയമവും സാമാന്യ നീതിയും മറികടന്ന്
മൃഗങ്ങളില്‍ പോലും പരീക്ഷിച്ചിട്ടില്ലാത്ത M4N ഇഞ്ജക്ഷന്‍ അസംഖ്യം മലയാളികളുടെ മ്മേല്‍ പ്രയോഗിച്ചത് ഒരു സര്‍ക്കാര്‍ hospital ആയിരുന്നു (as told by Dr, NV Bhattathiri to BBC) അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് നവജാത ശിശുക്കളില്‍ വയാഗ്ര പരീക്ഷിച്ചതും (ഇന്‍സ്റ്റിറ്റ്യൂട്ട് വെബ് സൈറ്റില്‍ തന്നെ ഉണ്ട് ഈ വിവരം) പ്രസ്തുത ശിശുക്കളുടെ ഇന്‍ഫോംഡ് കണ്‍സന്റോടെ ആയിരിക്കില്ലല്ലോ . ബീബീസി ഇന്റര്‍വ്യൂവുകളില്‍ ഒരൊറ്റ രോഗി പോലും താന്‍ പരീക്ഷണവസ്തുവാണെന്ന് അറിയാം എന്നു പറഞ്ഞില്ലയത്രേ.
Alden March Bioethics Institute ഡയറക്ടര്‍ ഗ്ലെന്‍ മാക് ഗീ, സൈന്റിസ്റ്റ് മാസികയില്‍ ഇങ്ങനെ എഴുതി " ഇന്നു മോഹന്‍ ദാസ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സ്ഥാപിച്ച സേവാശ്രം അടച്ചു പൂട്ടാന്‍ ജാഥകള്‍ സംഘടിപ്പിക്കുമായിരുന്നു" (ദയാരഹിതമായ വഞ്ചനകളാണ്ട് നിരക്ഷരരായ പാവങ്ങളുടെ മേല്‍ ഗവേഷണമെന്നു പോലും അറിയിക്കാതെ മരുന്നുകള്‍ നല്‍കി സേവാശ്രമില്‍ ഇന്നു നടത്തുന്നതെന്നാണ് ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം)
എങ്ങനെ സ്വയമറിയാതെ ഗിനിപ്പന്നിയാകുന്നതിനെ തടുക്കാം?
1.ഒരാശുപത്രിയിലും മുഴുവനായി വായിച്ചു നോക്കാതെ ഒന്നും ഒപ്പിട്ടു നല്‍കരുത് . മെഡിക്കല്‍ ഇന്‍ഷുറന്‍സ് പേപ്പര്‍ പോലും.
2. ആശുപത്രിയില്‍ നിന്നും തരുന്ന മരുന്നുകള്‍, പ്രത്യേകിച്ച് ലേബലുകള്‍ ഇല്ലാത്തവ, നമ്മള്‍ സ്വീകരിക്കാതിരിക്കുക.
3. എന്തു തരം മരുന്നു തന്നാലും അതിന്റെ ജെനറിക്ക് നെയിം അതായത് അതിലടങ്ങുന്ന രാസവസ്തുവിന്റെ പേര്‍ (ഉദാ. ബ്രൂഫന്‍ എന്ന മരുന്നിന്റെ ഗെനെരിക് നെയിം ആണു ഐബുപ്രൂഫന്‍ - കവറില്‍ തന്നെ കാണാം, അതുപോല്‍ പ്ലാവിക്സ് ആണ് ക്ലോപ്പിഡോഗ്രല്‍ എന്നും കാണാം, ക്രെസ്റ്റര്‍ എന്ന മരുന്ന് റോസുവാസ്റ്റിന്‍ എന്ന രാസവസ്തുവാണ്) ഇന്റര്‍നെറ്റില്‍ ഒന്നു സേര്‍ച്ച് ചെയ്യുക (ഗൂഗ്ഗിള്‍ സാധാരണയായി ഈ മരുന്നുകളുടെ വിശദമായ അനാലിസിസ് തരും. കാണാത്തതെന്തും സംശയാസ്പദമായ മരുന്നാണ്, ഉദാഹരണത്തിന് M4N എന്നു അന്വേഷിച്ചാല്‍ ഡ്രഗ് ട്രയല്‍ റിപ്പോര്‍ട്ട് മാത്രമേ കാണൂ, ഇതില്‍ നിന്നും മരുന്ന് പൊതു വിപണിയില്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കാം. drugs.com എന്ന സൈറ്റ് മിക്ക മരുന്നുകളെക്കുറിച്ചും ആധികാരികമായ വിവരങ്ങള്‍ തരും.
ബംഗാളില്‍ നിരോധിത മരുന്ന് വന്ധ്യംകരണത്തിന് ഉപയോഗിക്കുന്നുണ്ടത്രേ. ആ സാധു സ്ത്രീകള്‍ക്ക് quinacrine എന്ന് ഇന്റര്‍നെറ്റ് സേര്‍ച്ച് ചെയ്യാനാവുമായിരുന്നെങ്കില്‍ ഈ പാതകത്തിന് ഒരു ഡോക്ടറും ധൈര്യപ്പെടുമായിരുന്നില്ല.
4. ഓരോ മരുന്നുകളും ശരീരത്തില്‍ രാസമാറ്റങ്ങള്‍ വരുത്തുന്നു എന്നതിനാല്‍ ഉറപ്പില്ലാതെ ഒന്നും കഴിക്കാനേ പാടില്ല. വഴിയില്‍ കിടക്കുന്ന ആകര്‍ഷകമായ ഒരു വസ്തു എടുത്തു തിന്നാന്‍ ഒരിക്കലും ധൈര്യപ്പെടാത്ത നമ്മള്‍ നേഴ്‌സ് വായിലിട്ടു തരൂന്ന ഊരും പേരുമില്ലാത്ത ഗുളിക ധൈര്യ പൂര്‍വ്വം വിഴുങ്ങുന്നത് വൈദ്യശാസ്ത്രത്തിന്റെ മര്യാദകളിലുള്ള വിശാസത്തിന്റെ ആഴക്കൂടുതല്‍ കൊണ്ടാണ്. ആ വിശ്വാസം ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത്, ബോദ്ധ്യമാകുംവരെ അന്വേഷിച്ചശേഷം മാത്രം മരുന്നുകള്‍ സ്വീകരിക്കുന്നതാണ് ഉത്തമം.
Sunday, June 11, 2006
Saturday, June 03, 2006
ശോഭാഞ്ജനപത്രം

അടിമുടി അത്ഭുതങ്ങള്‍ കുടികൊള്ളുന്ന മുരിങ്ങമരത്തിന്റെ ഇല ഭക്ഷണമായും മരുന്നായും വളരെ പ്രാധാന്യമുള്ള ഒന്നാണ്. നൂറു ഗ്രാം മുരിങ്ങയിലയില്‍ നാനൂറ്റമ്പത് മില്ലിഗ്രാം കാത്സ്യം, ഇരുനൂറ്റമ്പത് മി. ഗ്രാ. വൈറ്റമിന്‍ സി, നല്ലതോതില്‍ ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ചെറിയ തോതില്‍ മറ്റു കോമ്പ്ലക്സ് വിറ്റാമിനുകളും ഉണ്ട്. നാരും പ്രോട്ടീനുകളും മറ്റും നിറഞ്ഞ ഈ ഇലയുടെ ഗുണങ്ങള്‍ ഏറെയാണ്.
മുരിങ്ങയില ചെഞ്ചീര പോലെ തോരന്‍ വച്ചും, ദാല്‍ പോലെ ചപ്പാത്തിയുടെ കൂട്ടാനായും, തേങ്ങാപ്പുളിശ്ശേരി വച്ചും രുചികരമായ കറികളുണ്ടാക്കാം. (ചില പാചകപ്പരീക്ഷണങ്ങള്‍ താഴെ ചിത്രങ്ങളില്‍ കാണാം)
അഷ്ടാംഗഹൃദയം മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക് സ്തനപുഷ്ടിയുണ്ടാക്കുമെന്നും, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച് ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത് ഞെരടി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നും ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണെന്നും പറഞ്ഞുതരുന്നു.
മുരിങ്ങയിലയുടെ നീര് ശക്തമായൊരു ഔഷധമാണ്. തുണിയില്‍ അരിച്ച മുരിങ്ങയിലച്ചാര്‍ (അച്ചാറല്ല, ഇലയുടെ നീരാണേ ചാറെന്നാല്‍) ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്നേ അര ഔണ്‍സ് വീതം ഒരാഴ്ച്ച കുടിച്ചാല്‍ രക്താതിസമ്മര്‍ദ്ദം hypertension പമ്പകടക്കും.
2 വയസ്സുമുതല്‍ക്കുള്ള കുട്ടികള്‍ക്ക് ഈ ചാറ് ഉള്ളിലുള്ള പഴുപ്പുകള്‍ക്ക് നല്ലതാണ്. ഇതിലെ കാത്സ്യവും ഇരുമ്പും വിറ്റാമിനുകളും കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഇത് രക്തശുദ്ധിവര്‍ദ്ധിപ്പിക്കുന്നു.
മുരിങ്ങയില സൂപ്പ് (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച് ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.
കാരറ്റും ചെറുവെള്ളരിക്കയും ജ്യൂസാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില നീര് ചേര്‍ത്ത് രാവിലേ ഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുന്നേ കുടിച്ചാല്‍ മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റല്‍ (urine acidity), സ്ത്രീകളുടെ വെള്ളപോക്കിനും (leucorrhea) ഉടന്‍ ശമനം കിട്ടും.
ആഹാരവും മരുന്നും കഴിഞ്ഞു ഇനി മേക്കപ്പ് ഇടാം? അസ്സല്‍ ഫേയ്സ് പാക്ക് ഇതാ: മുരിങ്ങയില അരച്ചു മുഖത്തു പുരട്ടിയാല്‍ -കരിക്കലം പോലെയുള്ള മുഖം കമലം പോലാകും!
മുരിങ്ങമരത്തിന്റെ മറ്റുപേരുകള്‍ . ദ്വിധനാമം moringa oleifera, ഇംഗ്ലീഷില്‍ moringa തമിഴ്- മുരിങ്ക , ഹിന്ദിയും തെലുങ്കും സജിന, സംസ്കൃതത്തിലെ പേരാണ് പോസ്റ്റിന്റെ തലക്കെട്ട്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ സ്ഥലങ്ങളില്‍ ധാരാളമായി വളരുന്നു. ഇംഗ്ലീഷില്‍ ഇവിടെ വിക്കാം http://en.wikipedia.org/wiki/Drumstick_Tree
(എനിക്കു മുരിങ്ങയില വലിയ ഇഷ്ടമാണെന്ന് എപ്പോഴോ കമന്റിലെഴുതിയതു വായിച്ച് ഇക്കണ്ട മരുഭൂമിയെല്ലാം താണ്ടി ഈ മുരിങ്ങയിലയും കൊണ്ട് ഇത്രടം വന്ന അനിലേട്ടന് ഈ കുറിപ്പ് സമര്‍പ്പിക്കുന്നു)
ഓ ടോ.
കിഴക്കിന്റെ നടുമ്പ്രദേശത്തെ മരുഭൂമികളില്‍ കൊടും ചൂടു തുടങ്ങി. അന്നാട്ടുകാരെല്ലാം പഴം-പച്ചക്കറികള്‍ ജ്യൂസടിച്ചു തോപ്പം തോപ്പം കുടി തുടങ്ങിക്കോ. ഇല്ലേല്‍ ചൂടു നമ്മളെക്കൊല്ലും.
(ഉഷ്ണം ഉഷ്ണേന ശാന്തി എന്നു ഡിസ്കോ ശാന്തി പറഞ്ഞിട്ടുള്ളതെനിക്കത്ര ബോദ്ധ്യമായില്ല)

Saturday, May 20, 2006
അവിലും മലരും

അവില്‍ എന്നു പറഞ്ഞാല്‍ ഇപ്പോഴത്തെയാള്‍ക്കാര്‍ അലര്‍ജിക് മാനിഫെസ്റ്റേഷനു ഡോക്റ്റര്‍ കുറിച്ചു തരുന്ന ഫെനിറാമൈന്‍ മാലിയേറ്റ് ആണെന്നു കരുതിയാലോ. സന്തോഷിന്റെ ബെര്‍ത്ത്‌ഡേ അവിലിന്റെ പടം ഇവിടെ പകര്‍ത്തി.
അവില്‍ ഏക് അത്ഭുത് ഭോജന്‍ ഹേ. നെല്ലു വറുത്ത് ഉരലില്‍ ഇടിച്ച് ഉമിയൊന്നു പാറ്റിയാല്‍ അവിലായി. ഉണ്ടാക്കാനെളുപ്പം. ഫൈബര്‍, മിനറലുകള്‍ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പുഷ്ടം.
വൈറ്റമിന്‍ ബി1 അഥവാ തയമിന്‍ തവിടില്‍ ധാരാളമായുണ്ട് (വെള്ളം തിളച്ച് അരി ചോറാകുമ്പോഴേക്ക് ഇത് നഷ്ടപ്പെട്ടുപോകും) തയമിന്റെ കുറവ് തളര്‍ച്ച, വിളര്‍ച്ച (ഹ ഹ.. വഴിയില്‍ മരുന്നു വില്‍ക്കുന്നവന്റെ ടേര്‍മിനോളജി) മലബന്ധം, ബ്രാഡി/ടാച്ചിക്കാര്‍ഡിയ (ഹൃദമിടിപ്പിന്റെ വേഗതാ വ്യതിയാനങ്ങള്‍) മാന്ദ്യം, ഓര്‍മ്മക്കുറവ്, ഭയം, വിഷാദരോഗം എന്നിവക്കും ഗുരുതരമായ ഡെഫിഷ്യന്‍സി ബെറി ബെറി എന്ന മാരകമായ രോഗത്തിനും കാരണമാകുന്നു. തയമിനെ ഇവിടെ വിക്കാം http://en.wikipedia.org/wiki/Thiamine എന്നതിനാല്‍ വിസ്തരിക്കുന്നില്ല.
പൂജിച്ച (ഈ പൂജയല്ലേ പ്ലാസിബോ എഫക്റ്റ്!!) അവില്‍ കഴിച്ച നങ്ങേമക്കു ഗന്ധര്‍വ്വന്‍ കൂടലും, നാണൂച്ചാര്‍ക്ക് പ്രേതഭയവും, കുഞ്ഞുണ്ണൂലിക്ക് ഗുന്മനും ഉമ്മിണിമോള്‍ക്ക് പഠിക്കാന്‍ ഉത്സാഹമില്ലാതെ പക്കിവാത പിടിച്ചിരിക്കലും ഒരുമിച്ച് മാറുന്നതിന്റെ പിന്നിലെ മന്ത്രം ഇത്രയേ ഉള്ളു.
അവിലെന്തിനു നമ്മള്‍ നിത്യഭക്ഷണമാക്കിയെന്നറിയാന്‍ അതിലെ ടോക്കോട്രൈനോള്‍: (വിക്കേണ്ടവര്‍ ഇങ്ങോട്ടു പോകാം;- (http://en.wikipedia.org/wiki/Tocotrienol) എന്ന വൈറ്റമിന്‍ E ഘടകത്തെ അറിഞ്ഞാല്‍ മതി. അവിലില്‍ ധാരാളമായി കാണുന്ന കാണുന്ന ടോക്കോട്രൈനോള്‍ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കത്സ് (ഓര്‍ക്കുന്നില്ലേ സ്നേഹക്കെണിയിലും മറ്റുമുണ്ടാകുന്ന ആ കൊലയാളിയായ അണ്ടിപോയ അണ്ണാനെ?) ഉണ്ടാകുന്നതിനെ തടുത്ത് നമുക്ക് ഹൃദ്രോഗം, എല്ലാത്തരം ക്യാസറുകള്‍, പ്രമേഹം, രക്തദൂഷ്യങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണം തരുന്നു.
അവിലെന്തിനു കുഴച്ചു കഴിക്കുന്നു?
ഇത്തിരി വെള്ളവും പഞ്ചസാരയും ചേര്‍ത്തോ കടലക്കറിയോ മീന്‍ ചാറോ ചേര്‍ത്തോ കഴിച്ചാല്‍ പോരേ എന്നാലോചിച്ചിട്ടുണ്ടോ? പോരല്ലോ. അവിലില്‍ ചേര്‍ക്കുന്ന പഴം വൈറ്റമിന്‍ എ, സി, ബി 6 എന്നിവയും ശര്‍ക്കര, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം തുടങ്ങി ഒട്ടനവധി ധാതുക്കളും ലവണങ്ങളും തരുന്നു. തേങ്ങ അതിനെ ഫ്രഷ് പ്ലാന്റ് ഫാറ്റാലെ പുഷ്ടവും (right fat at right quantity is right)ഇത്തിരി നെയ്യ് മാംസഭക്ഷണത്തില്‍ നിന്നല്ലാതെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള വൈറ്റമിന്‍ ബി പന്ത്രണ്ടും തരും. നെയ്യിന്റെ കൊളസ്റ്റ്രോള്‍ കെണി അതിശക്ത കീലേറ്റര്‍ ആയ ശര്‍ക്കര തടുക്കും ഫ്രീ റാദിക്കലെങ്ങാനുണ്ടായാല്‍ ടോക്കോട്രൈനോള്‍ തവിടിലുണ്ട്. ഇതു തന്നെ അമൃതെന്ന് എനിക്കു സംശയമില്ല.
ചോക്കിംഗ് ഹസാര്‍ഡ്
അവില്‍ ചെറിയ കുട്ടികള്‍ക്ക് തൊണ്ടയില്‍ കുടുങ്ങിപ്പോയേക്കാം, അണ്ണാക്കില്‍
ഒട്ടിപ്പിടിക്കാവുന്ന ആകൃതിയുമുള്ളതിനാല്‍ കൂടുതല്‍ അപകടകാരിയായേക്കാം കുട്ടികള്‍ക്ക് അവില്‍ നനച്ചത്.
നാട്ടറിവ്
അവിലിന്റെ വകയില്‍ ഒരു കസിന്‍ ആണ് മലര്‍ എന്ന നമ്മുടെ പോപ്പ് നെല്ല്. ഇതിയാനും അസ്സല്‍ ഭക്ഷണം, സായിപ്പിന്റെ ചോളപ്പൊരി പോലെ ഉപ്പും എണ്ണയും ചേര്‍ത്തല്ല, വെറുതേ വറുത്തു പൊട്ടിച്ചെടുക്കുകയാല്‍ ആരോഗ്യകരം, അവിലിന്റെ അടുത്തൊക്കെ വരുന്ന സമ്പുഷ്ടിയും. ഗ്യാസ് ട്രബിള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും പുളിച്ചു തികട്ടല്‍ അഥവാ ആസിഡ് റിഫ്ലക്സ്- GERD (ദോ ലങ്ങോട്ട് വിക്കിക്കോ http://en.wikipedia.org/wiki/GERD) എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന വായുകോപം പിടിച്ച പിടിയാല്‍ നിറുത്താന്‍ ഒരെളുപ്പ വഴിയാണ് മലര്‍ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കല്‍ (ജീരകവെള്ളം ഇടുന്നതു പോലെ ഒരു പിടി മലര് വെള്ളത്തിലിട്ടു തിളപ്പിക്കുക അത്രയേ ഉള്ളു ഇതിന്റെ റെസിപ്പി}
ഈ പോസ്റ്റ് അവില്‍ക്കൊതിയന്‍ ഏവൂരാനും അവിലിയന്‍ നൊവാള്‍ജിയ പിടിച്ചിരിക്കുന്ന പ്രാപക്കും സമര്‍പ്പിതം;
(അല്‍ ടോ
1. പണിക്കൂടുതല്‍ കാരണം ഇരിക്കപ്പൊറുതിയില്ലാതായ ഡോക്റ്റര്‍മാര്‍ ഇന്നലത്തെ ഗള്‍ഫ് ന്യൂസ് ഫ്രൈഡേ മാസികയില്‍ UAE യില്‍ ഭയാനകമാം വിധം ഹൃദയ ധമനീരോഗങ്ങളും ക്യാന്‍സറുകളും മറ്റ് ജീവിതരീതീജന്യമായ അസുഖങ്ങളും വര്‍ദ്ധിക്കുന്നെന്ന് "കുറച്ച് മര്യാദക്ക് തിന്നിനെടാ ഹിമാറുകളേ"സൂചനയോടെ ഒരു ഉപന്യാസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ നിരത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് കേട്ടാല്‍ മാത്രം മതി മനുഷ്യന്‍ അറ്റാക്ക് വന്നു തീര്‍ന്നു പോകാന്‍.
2. ധമനീരോഗം മാനസികമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സായ്പ്പന്മാര്‍ ഇപ്പോഴല്ലേ പ്രബന്ധമെഴുത്ത് തുടങ്ങിയത്, കവി ബിച്ചു തിരുമല ഇരുപത്തഞ്ച് വര്‍ഷം മുന്നേ "തെയ്യാട്ടം ധമനികളില്‍-മനസ്സില്‍ രഥോത്സവം" എന്ന് മനസ്സിലുണ്ടാവുന്ന പ്രശ്നങ്ങളും ധമനീ സങ്കോചവും തമ്മിലുള്ള ഈ പെയറിംഗ് വ്യക്തമായി വിശദീകരിച്ചിട്ടുള്ളതാ. അല്ലെങ്കിലും നമ്മള്‍ ഇന്ത്യക്കാരുടെ വാക്കിനു വിലയില്ലല്ലോ.)
Tuesday, May 02, 2006
സ്നേഹോപദേശം
ഭക്ഷ്യ എണ്ണകളെക്കുറിച്ച് പലതരം വാദവും വിവാദവും വെല്ലുവിളികളുമൊക്കെ എന്നും കാണാറുണ്ട്. എല്ലാം ഒരുതരം ആളെപ്പറ്റിക്കല്‍ എന്നു കാണുമ്പോള്‍ സ്ഥിരമായി തലയില്‍ കൈ വച്ചു പോകാറുമുണ്ട്.
എണ്ണയുടെ രസതന്ത്രം
ഭക്ഷ്യയെണ്ണകള്‍ ഫാറ്റി ആസിഡ് എന്ന ഹൈഡ്രോകാര്‍ബണുകള്‍ ആണ്. രണ്ടു ഹൈഡ്രജനും ഒരു കാര്‍ബണും കൂടിയാലെണ്ണയായി. ദ്രവരൂപത്തിലെ കൊഴുപ്പുകള്‍ എന്നു മനസ്സിലോര്‍ത്താല്‍ എണ്ണയെ മനസ്സിലാക്കാനെളുപ്പമായി.
ഭക്ഷ്യ എണ്ണയെന്ന ഫാറ്റി ആസിഡില്‍ ഒരു കാര്‍ബണിനു രണ്ടു ഹൈഡ്രജനെ താങ്ങാവുന്ന രീതിയിലാണു ജോഡിക്കല്‍. ഒരോ കാര്‍ബണാറ്റത്തിനും രണ്ടു കെട്ടിയോന്‍ വീതമുള്ള തടിച്ചിക്കോതയെ സാച്ചുറേറ്റഡ് ഫാറ്റ് എന്നും ഒരു പെയറിനു മാത്രം ഹൈഡ്രജന്‍ ബോണ്ടിംഗ് ഇല്ലാത്ത ചേട്ടനെ മോണോ അണ്‍ സാച്ചുറേറ്റഡ് ഫാറ്റ് എന്നും പല പെയറിലും ഹൈഡ്രജന്‍ തികയാത്ത ജോഡിക്കലിനെ പോളി അണ്‍സാചുറേറ്റഡ് ഫാറ്റ് എന്നും പറയും. എണ്ണകളെല്ലാം ഈ മൂന്നു തരം ഫാറ്റി ആസിഡുകളുടേയും ഒരു മിശ്രിതം ആണ്. ചേരുവകളുടേ ഏറ്റക്കുറച്ചിലുകള്‍ http://en.wikipedia.org/wiki/Cooking_oil എന്ന ഭാഗത്ത് വിക്കിയിലുണ്ട്.
എന്താണു ഫാറ്റ് ശരീരത്തില്‍ ചെയ്യുന്നതെന്ന് കാണുമ്പോള്‍ എണ്ണയെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാകുന്നു.സാച്ചുറേറ്റഡ് ഫാറ്റുകളെ ഒറ്റയടിക്ക് ശരീരം എല്‍ ഡി എല്‍ ആക്കുന്നു. മോണോ അണ്‍സാചുറേറ്റഡ് ഫാറ്റിനെ കുറഞ്ഞ തോതിലും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ് വളരെ നേരിയ തോതിലും എല്‍ ഡി എല്‍ നിര്‍മ്മാണത്തെ കൂട്ടുന്നു. കൊഴുപ്പധികമാകുമ്പോള്‍ ശരീരം ഐക്കസനോയിഡ് മാക്രൊഫാഗസ് എന്നിവയെ വിട്ട് അതിനെ പിടിച്ചെടുക്കാന്മ് ശ്രമിക്കുന്നു. മാരകമായ ധമനീരോഗമെന്ന (arteriosclerosis) എന്ന ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയുംപിതാവിനു ഐക്കസനോുയിടും മാക്രോഫാഗസും എങ്ങനെ കാരണമാകുന്നു എന്നറിയാല്‍ എന്താണു കൊളസ്റ്റ്രോള്‍ എന്ന അദ്ധ്യായത്തില്‍ വായിച്ചിരിക്കുമല്ലോ. അപ്പോള്‍ പോളി അണ്‍ സാച്ചുറേറ്റഡ് ഫാറ്റ് ആണ് എറ്റവും നല്ലതെന്ന് ന്യായമായും തോന്നും (അടുത്ത സമയം വരെ അലോപ്പതി ഈ വാദം ഉന്നയിച്ചിരുന്നു), വരട്ടെ.
ഹൈഡ്രജനില്ല്ലാതെ ആര്‍ത്തി മൂത്തു നടക്കുന്ന അണ്‍സാച്ചുറേറ്റഡ് ഫാറ്റ് ആദ്യം കാണുന്ന ഓക്സിജനെ പകരം വലിച്ചു കേറ്റുന്നു. ഓക്സിഡേഷന്‍ എന്ന ഈ "റാണിയില്ലേല്‍ തോഴി" പരിപാടിയില്‍ അധികം വന്ന എലക്ര്ട്രോണുകളെ ഫാറ്റ് പുറത്തു വിട്ടുകളയും. ഈ പൈശാച വിവാഹത്തിലെ അനാഥ ബാലന്മാരായ എലക്ട്രോണുകള്‍ - ഫ്രീ റാഡിക്കത്സ്- വലിയ അപകടകാരികളാണ്. പോകുന്ന വഴി എല്ലാം തകര്‍ത്ത് തരിപ്പണമാക്കി സഞ്ചരിക്കുന്ന ഇവരെ നശിപ്പിച്ചില്ലെങ്കില്‍ മ്രണമുണ്ടാവുമെന്ന് ഭയന്ന് ശരീരം ഐക്കസനോിഡിനെയും മറ്റ് ഇമ്മ്യൂണ്‍ സെല്ലുകളേയും യുദ്ധത്തിനയക്കാന്‍ വീണ്ടും നിര്‍ബന്ധിതമാകുന്നു.
ചുരുക്കി പറഞ്ഞാല്‍ തികച്ചും ഭിന്നമായ രണ്ടു രീതിയിലാണെങ്കിലും സാചുറേറ്റഡ് ഫാറ്റും അണ്‍സാച്ചുറേറ്റഡ് ഫാറ്റും നമ്മേ രോഗിയാക്കിക്കളയുന്നു ഇമ്മ്യൂണ്‍ സെല്ലുകളുടെ ഇന്‍ഫ്ലമേറ്ററി റെസ്പോണ്‍സ് ക്യാന്‍സര്‍ റ്റ്യൂമര്‍ മുതലായാ രോഗങ്ങള്‍ക്കും മൂലകാരണമാകുന്നു.ഇതാണ് എണ്ണക്കെണി.
എണ്ണയുടെ ഓക്ഷിഡേഷന്‍ എന്ന എരിതീയില്‍ എണ്ണയൊഴിക്കലാണ് എണ്ണ തിളപ്പിക്കല്‍ എന്നതിനാല്‍ തിളക്കുംതോറും എണ്ണ ല്‍കൂടുതല്‍ അപകടകാരിയാകുന്നു. വറുത്ത ഭക്ഷണം കൊലയാളിയാകുന്നത് ഫ്രീ റാഡിക്കലും ഇമ്മ്യൂണ്‍ സെല്ലുകളും തമ്മിലുള്ള യുദ്ധം മൂലമാണെന്ന് വ്യക്തമായല്ലോ. smoke point വളരെ ഉയര്‍ന്ന എണ്ണകള്‍ തിള അധികം ആകാതെ ആഹാരം വേവിക്കുന്ന്നു എന്നതിനാല്‍ അഭികാമ്യം ആണ്.
വെളിച്ചെണ്ണ നല്ലതോ ചീത്തയോ?
ഏത് എണ്ണയും നല്ലതെന്നും ചീത്തയെന്നും പറയുന്നത് കത്തിക്കുത്തു വേണോ കൂമ്പിനിടി വേണോ എന്നു ഗൂണ്ട ചോദിക്കുമ്പോള്‍ നമ്മള്‍ സെലെക്റ്റ് ചെയ്യുമ്പോലെയേ ഉള്ളു എന്നൂ ബോദ്ധ്യമായല്ലോ. എണ്ണ പരമാവധി ഒഴിവാക്കുക (ചില എണ്ണകള്‍ വിറ്റാമിന്‍ ഏയും ഡിയും തരുന്നുണ്ട് എങ്കിലും അതിനു വളരെ നല്ല മറ്റു മാര്‍ഗ്ഗങ്ങളുമുണ്ട്)വെളിച്ചെണ്ണ നല്ലതെന്നും ചീത്തയെന്നും രണ്ട് ഗവേഷണമുണ്ടായെന്നു പത്രങ്ങള്‍ വെണ്ടക്കാ നിരത്തിയത് ഓര്‍മ്മയില്ലേ? വിക്കി റ്റേബീല്‍ ഒന്ന്നു കൂടി നോക്കാം. വെളിച്ചെണ്ണ 92% സാച്ചുറേറ്റഡ് കലേഷ്, 6% മോണോ വിശാലന്‍ 2% പോളി ദേവന്‍. വളരെ വ്യക്തമായില്ലേ കാര്യം? എല്‍ ഡി എല്‍ തീയറിയില്‍ വെണ്ണയെക്കാള്‍ വെളിച്ചെണ്ണയാണു മാരകം കാരണം എതാണ്ട് മൊത്തത്തില്‍ ഈ സംഭവം സാച്ചുറേറ്റഡ് ഫാറ്റ് ആണ്. എന്നാല്‍ ഓക്സിഡേഷന്‍ തീയറി അനുസരിച്ച് പോളി അണ്‍ സാച്ചുറേറ്റഡ് ഫാറ്റ് തീരെയില്ലാത്തതിനാല്‍ വെളിച്ചെണ്ണ നല്ലതും ആണ്.
എന്തു വേണം? സ്വയം തീരുമാനിക്കുക. രക്തത്തിലെ എറ്റവും വലിയ ഓക്സിഡേഷന്‍ പുകവലിക്കുമ്പോഴും പലതവണ തിളച്ച എണ്ണ കഴിക്കുമ്പോഴുമാണ് സംഭവിക്കുക. പുകവലിക്കാരനും ബീഫുവറുത്തു തീറ്റിക്കാരനും വെളിച്ചെണ്ണ നല്ല നല്ല അസുഖങ്ങള്‍ തരുമെന്നതിനു രണ്ടു പക്ഷമില്ല. വളരെ മിതമായി കറിച്ചട്ടിയില്‍ ഒഴിക്കുന്ന വെളിച്ചെണ്ണ ഒരുപക്ഷേ ഓക്സിഡേഷനുണ്ടാക്കുന്ന ഭക്ഷണം കഴിക്കാത്തയാളിനു ഉപദ്രവം ഉണ്ടാക്കില്ലായിരിക്കാം.മാരകമായ എണ്ണകള്‍ട്രാന്‍സ് ഫാറ്റ്, കനോല എന്നീ രണ്ടുതരം എണ്ണകള്‍ വളരെ മാരകവും നിരോധനം എതു നിമിഷവും സംഭവിക്കാവുന്നതുമാണ്.റേപ്പ് സീഡ് എന്ന കുരുവില്‍ നിന്നും എടുക്കുന്ന കനോല എണ്‍യില്‍ യൂറിക്ക് ആസിഡ് എന്ന ഹൃദയ പേശീനാശിനി ഉണ്ട് (ഫാക്റ്ററിയില്‍ ഇതു നീക്കം ചെയ്യാറുണ്ടെങ്കിലും ഒരു ശതമാനത്തോളം ബാക്കിയാവുന്നുണ്ടെനാണ് റിപ്പോര്‍ട്ട്)
ട്രാന്‍സ് ഫാറ്റ് അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ് എണ്ണ.
ഒരു ഫാക്റ്ററി വഴി ഇറങ്ങി വന്ന എന്തും വാങ്ങുമ്പോള്‍ ട്രാന്‍സ് ഫാറ്റ് അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ് ഓയില്‍ ഉണ്ടോ എന്നു നോക്കുക. പലതരം ഭക്ഷ്യവസ്തുക്കളേയും ചീത്തയാകാതെ നോക്കുന്ന ഈ ഹൈഡ്രജനേഷന്‍ ഹൃദയരോഗങ്ങളും ക്യാന്‍സറുമടക്കം പല മാരകമായ അസുഖങ്ങള്‍ക്കും മുഖ്യ കാരണമാകുന്നെന്‍ എഫ് ഡി എ അടക്കം എല്ലാ ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളും സമ്മതിച്ചെങ്കിലും ബില്യണുകള്‍ കരം കെട്ടുന്ന കൈക്കൂലിലുന്‍ നല്‍കുന്ന ഭക്ഷ്യക്കമ്പനികള്‍ക്ക് ഷെല്‍ഫ് ലൈഫ് കൂട്ടുന്ന ഈ കൊടും വിഷമുപയോഗിക്കുന്നത് നിരോധിക്കാനൊരു ഉത്തരവിറക്കാന്‍ ധൈര്യം ഇതുവരെ വന്നിട്ടില്ല (അമേരിക്കയില്‍ പലയിടത്തും ഇതു നിരോധിക്കാനുള്ള പൊതുജന താല്‍പര്യ കേസുകള്‍ നിലവില്‍ നടക്കുന്നുണ്ട്. മാക് ഡോണള്‍ഡ് അമേരിക്കയില്‍ ട്രാന്‍സ് ഫാറ്റ് പിന്‍ വലിച്ചെങ്കിലും മറ്റുള്ള സ്ഥലത്ത് ഉപയോഗിക്കുന്നെന്ന് പത്രക്കുറിപ്പ്)സാധാരണയായി ഈ കൊലയാളി എണ്ണ സാധാരണയായി കൂക്കികള്‍ ,ബിസ്കറ്റുകള്, ഇന്‍സ്റ്റന്റ് ശാപ്പാട്, ചിപ്സ്, ഫ്രെഞ്ച് ഫ്രൈ, പീനട്ട് ബട്ട, ര്‍ഐസ് ക്രീം, ബ്രെഡ്‌എന്നിവയില്‍ കാണുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരഞ്ചു മിനുട്ട് അധികം എപ്പോഴുമെടുക്കുക ലേബല്‍ വായിക്കാന്‍.

ഞാനും എണ്ണയും
പരമാവധി എണ്ണ ഒഴിവാക്കുന്നു ഞാന്‍, എണ്ണ ഒരു പ്രയോജനവും തരാത്ത വസ്തു. ചട്ടി കരിയും, താളിക്കാന്‍ വയ്യാ എന്നൊക്കെ പറഞ്ഞ് വിദ്യ കുറേശ്ശെ എണ്ണ എടുക്കും. അതിനാല്‍ വീട്ടില്‍ റെഫൈന്‍ഡ് ഒലിവ് എണ്ണ വാങ്ങുന്നു. എന്റെ കണക്കില്‍ എറ്റവും കുറച്ച് ദോഷം ഒലിവെണ്ണ ചെയ്യുന്നു. ഒലിവെണ്ണയില്‍ കൂൊടുതലും മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് ആയതിനാല്‍ എറ്റവും കുറവ് എല്‍ ഡി എല്‍ വര്‍ദ്ധനയും ഫ്രീ റാഡിക്കല്‍ നിര്‍മ്മാണവുമേ നടക്കുന്നുള്ളൂ. സ്മോക്ക് പോയിന്റും തൃപ്തികരം. വില മാത്രം കടുപ്പം. അളവു കുറച്ചാല്‍ വിലയേയും ഒതുക്കാം!മൃഗജന്യമായ എണ്ണകള്‍ - വെണ്ണ/ നെയ്യ് എന്ന പശുക്കൊഴുപ്പുകളും പന്നി നെയ്യും ഞാന്‍ ഉപയോഗിക്കാതിരിക്കുക.. മാംസം വറുത്ത് ഉപയോഗിക്കാത്ത അതേ കാരണങ്ങള്‍ തന്നെ. (പ്രത്യേകിച്ച് ഒരസുഖവുമില്ലാത്തവര്‍ക്ക് ഇത്തിരി നെയ്യു കഴിക്കണമെന്നു തോന്നിയാല്‍ ചൂടു ചോറിലൊരു തുള്ളി ഇറ്റിച്ചാല്‍ മതി . എന്തിനു അതിന്റെ ചട്ടീല്‍ ഇട്ടു വറുക്കുന്നത്?)

ആന്റി ഓക്സിഡന്റ്
ഇന്നു വരെ കണ്ടുപിടിച്ചതില്‍ വച്ച് ഏറ്റവും ശക്തവും ഫലപ്രദവും നിരുപദ്രവിയുമായ ആന്റി ഓക്സിഡന്റ് ആണ് വൈറ്റമിന്‍ സി. എല്ലാവരും പൊതുവില്‍ വൈറ്റമിന്‍ സി ആവശ്യത്തിനു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എണ്ണ വറുത്തു കഴിക്കുന്നവര്‍ ശര്‍മ്മാജി, വള്ളുവനാടന്‍ തുടങ്ങി പുകവലിക്കാര്‍, ഞാന്‍, സിദ്ധാര്‍ത്ഥന്‍, കണ്ണൂസ് തുടങ്ങി എക്സ് പുകവലിക്കാര്‍, അതുല്യാദി പാസ്സീസ് സ്മോക്കര്‍മാര്‍ എന്നിവര്‍ വിറ്റാമിന്‍ സി ഡയറ്ററി സപ്പ്ലിമന്റ് കഴിക്കുന്നത് വളരെ ചെറിയ ഒരംശം ആണെങ്കിലും ഓക്സിഡേഷനില്‍ നിന്നും സംരക്ഷണം തരുന്നു. ആ ചെറിയ മാര്‍ജ്ജിന്‍ പോലും വളരെ വിലപ്പെട്ടതല്ലേ? വിറ്റാമിന്‍ സിയും
അതിന്റെ മാന്ത്രികശക്തി കണ്ടു പിടിച്ച നോബല്‍ ലാവ്രേറ്റ് ഡോ. ലീനസ് പോളിങ്ങും നീണാള്‍ വാഴ്ക!

മറ്റ് ആന്റി ഓക്സിഡന്റ്- ആന്റി ഇന്‍ഫ്ലമന്റുകള്‍
ഡോ ബാരി സീയേര്‍സ് എന്ന ഇന്നിന്റെ ആന്റി ഇന്‍ഫ്ലമേഷന്‍ പുലിയുടെ നിരീക്ഷണത്തില്‍ ഓക്സിഡന്റ്-റാഡിക്കലാദി കാരണങ്ങളാലുണ്ടാകുന്ന ഇന്‍ഫ്ലമേഷനെ ഒലിവെണ്ണ, വൈന്‍, ഇഞ്ചി, കറ്റാര്‍വാഴ, മഞ്ഞള്‍ എന്നിവക്ക് കുറേശ്ശെ തടുക്കാന്‍ കഴിയും.
ക്രിതൃമമായ ആന്റി ഇന്‍ഫ്ലമന്റുകള്‍ - വിറ്റാമിന്‍ ഈ , കോ എന്‍സൈം Q10 എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രാഥമിക ഘട്ടത്തിലെത്തി നില്‍ക്കുന്നതേയുള്ളു.
ഇതി ദേവരാഗ വിരചിത സ്നേഹസാരം സമ്പൂര്‍ണ്ണം.
എല്ലാവര്‍ക്കും സ്നേഹരഹിതമായ ഭക്ഷണം സ്നേഹത്തോടെ ആശംസിക്കുന്നു.
സസ്നേഹം, നിങ്ങളുടേ സ്നേഹദ്വേഷി.

Sunday, April 30, 2006
ശാസ്ത്രം, അറിവ്, തിരിച്ചറിവ്
ആരോഗ്യത്തെക്കുറിച്ച് പ്രത്യേകമായിട്ടല്ലെങ്കിലും ബഹുവര്‍ണ്ണക്കുടയില്‍ സ്നേഹിതന്‍ നാട്ടറിവുകള്‍ ബ്ലോഗിലെത്തിക്കാന്‍ ആഹ്വാനം ചെയ്തതുമുതല്‍ ഞാന്‍ ചിന്തയിലാണ്. അതിന്റെ ആവശ്യകത എനിക്കും ബോദ്ധ്യമായതാണ്:
ആരോഗ്യം എന്ന വിഷയം കേന്ദ്രീകരിക്കുന്ന ഈ ബ്ലോഗ് ഇതുവരെ പ്രഥാനമായും എഴുതിയത് ആരോഗ്യസംബന്ധിയായ അറിവുകളെക്കുറിച്ചാണ്. മലയാളത്തിലല്ലെങ്കിലും ഇത്തരം basic information ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുമെന്ന് തോന്നുന്നു. അതിനാല്‍ വീണ്ടും അതെഴുതുന്നതൊരു പാഴ്പ്പരിശ്രമം അല്ലേയെന്ന് ആശങ്ക.
അതേസമയം ലോക്കലൈസ്ഡ് അറിവുകള്‍ ഇന്റര്‍നെറ്റില്‍ തുലോം കുറവാണ്. വക്കാരി പറയുന്ന എന്നും കഴിക്കുന്ന ആ സദ്യ ആസിഡ് റിഫ്ലക്സ് ഉള്ള ഒരു വ്യക്തിക്ക് എത്ര കണ്ട് നല്ലതോ ചീത്തയോ ആണ് എന്ന് മലയാലത്തിലോ മറ്റു ഭാഷകളിലോ ഇന്റര്‍നെറ്റിലോ പുസ്തകങ്ങളിലോ ഉണ്ടാവില്ല എന്നതിനാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ എഴുതേണ്ടത് അത്യാവശ്യം തന്നെ.
എന്നാല്‍ ഇത്തരം പ്രാദേശികമായ അറിവുകള്‍ പരിമിതവും അംഗീകൃത ശാസ്ത്രശാഖകള്‍ പലപ്പോഴും കൈകാര്യം ചെയ്തിട്ടില്ലാത്തതിനാല്‍ നമുക്ക് ആധികാരികമായി നിര്‍ദ്ദേശിക്കാവുന്നതുമല്ല.
ഒരു സാമ്പിള്‍ ലേഖനം എഴുതി നോക്കി ഞാന്‍
------------------------------
മണ്ണുകൊണ്ട് മുറിവു കെട്ടല്‍
വലിയ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ മാടോടും (പുര മേച്ചില്‍ ഓട് ചുട്ട് പൊടിച്ച പൊടി) പഞ്ചസാരയും ചേര്‍ത്ത് മുറിവു പൊതിഞ്ഞു കെട്ടുന്ന പതിവുണ്ടായിരുന്നു. ഇതിനാല്‍ വലിയ പ്രയോജനങ്ങളുണ്ടെന്നും മുറിവുകള്‍ അടയാളമില്ലാതെ കൂടുമെന്നും വയസ്സായവര്‍ പറഞ്ഞു തന്നത് എന്റെ തലമുറ തള്ളിക്കളയുകയാണ് ഉണ്ടായത്. മണ്ണില്‍ നിന്നും അണുബാധയല്ലാതെ മറ്റൊന്നും കിട്ടില്ല എന്ന അടിസ്ഥാന ശാസ്ത്രബോധവും ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ മുറിവുകള്‍ വലുതാണെങ്കില്‍ ആശുപത്രിയില്‍ കൊണ്ട് വച്ചു കെട്ടുവാനും ചെറുതാണെങ്കില്‍ സ്വയം വച്ചു കെട്ടുവാനും രക്തം വാര്‍ന്നുപോകുന്നെങ്കില്‍ ടൂര്‍ണികെറ്റ് കെട്ടുവാനും ഞങ്ങള്‍ നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുത്തു. ഇന്നും ആ നിര്‍ദ്ദേശങ്ങള്‍ക്ക് മാറ്റമൊന്നുമില്ലതാനും.
പക്ഷേ മാടോട് മുറിവുകളെ കൂട്ടിച്ചേര്‍ക്കുന്നെന്ന അവരുടെ വാദം ഇന്നെനിക്കു തള്ളാനാവുന്നില്ല. മണ്ണില്‍, പ്രത്യേകിച്ച് റെയര്‍ എര്‍ത്ത് കൂടുതലായുള്ള കൊല്ലത്തിന്റെ മണ്ണില്‍ നിന്നും അണുബാധയല്ലാതെ അവര്‍ക്കൊന്നും കിട്ടാനില്ല എന്നത് ശരിയാകണമെന്നില്ല .
സിറോലിമസ് എന്നും റാപ്പാമൈസിന്‍ എന്നും അറിയപ്പെടുന്ന മരുന്ന് ഹൃദയം, കരള്‍ വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവയ്ക്കുമ്പോഴും ക്യാന്‍സര്‍ വന്ന ഭാഗങ്ങള്‍ മുറിച്ചതുണങ്ങാനും ധമനികള്‍ സ്റ്റെന്റ് ചെയ്യുന്നത് കൂട്ടിയൊട്ടാതേ സൂക്ഷിക്കാനും ഇന്ന് വലരെ ഭലപ്രദമായി ഉപയോഗിക്കുന്നു . ഈ മരുന്ന് ഈസ്റ്റര്‍ ദ്വീപസമൂഹത്തിലെ മണ്ണില്‍
നിന്നുമാണെടുക്കുന്നതെന്ന അറിവ് മാടോടിനെ പുശ്ചിച്ച വെളിവുകേടില്‍ നാണം തോന്നിപ്പിക്കുന്നു ഇന്ന്.
നമ്മുടെ നാട്ടിലെ അല്ലെങ്കില്‍ എന്റെ പ്രദേശത്തു മാത്രമോ ഉള്ള മണ്ണില്‍ റാൂമൈസിനോ അതിനു തുല്യമായ എന്തെങ്കിലുമോ ഉണ്ടോ എന്ന് എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. റേഡിയേഷന്‍ കൂടുതലായ ആ മണ്ണ്‍ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും അറിയില്ല. ഇത്തരം കാര്യങ്ങള്‍ വളരെ ശാസ്ത്രീയമായ പഠനം നടത്താത്തൈടത്തോളം കാലം അര്‍ത്ഥരഹിതമായും ഉപയോഗശൂന്യമായും തുടരും. നാട്ടറിവുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് വെറും വിശ്വാസങ്ങളുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യുകയും കാലത്തിനൊത്ത് മാറ്റേണ്ടവ മാറ്റുകയും ചെയ്യേണ്ടിയിരിക്കുന്നു.
------------------------
പത്തു മിനുട്ടില്‍ എഴുതി. മൂന്നു മിനുട്ടില്‍ നിങ്ങള്‍ വായിച്ചു തീര്‍ന്നു. ആരോഗ്യവും ഇതുമായി എന്തു ബന്ധം? മണ്ണുകൊണ്ട് മുറിവു കെട്ടാന്‍ ഞാന്‍ പറയുന്നില്ല. റാപ്പമൈസിന്‍ രോഗിക്ക്ക് സ്വയം ഉപയോഗിക്കാവുന്ന മരുന്നുമല്ല. സര്‍ജ്ജനു റാപ്പമൈസിന്‍ എവിടെന്നു വരുന്നു എന്നത് വിഷയമല്ല. മണ്ണ്ണുവാരി മുറിവില്‍ കെട്ടാന്‍ അദ്ദേഹം സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുകയുമില്ല. മൊത്തത്തില്‍ ഈ എഴുത്തില്‍ ആര്‍ക്ക് എന്തു പ്രയോജനം? എനിക്കു തന്നെ പിടിയില്ല. എഴുതണോ എന്തെഴുതണോ എന്തിനു ഷീരബല പോലെ ബേസിക്ക് ഇന്‍ഫോ 101 ആവര്‍ത്തിക്കുന്നു. എന്തിനു അപൂര്‍ണ്ണമായ അറിവുകള്‍ ബ്ലോഗ്ഗങ്ങാടീല്‍ ഇടണം? എന്താണു non fiction blogകളില്‍ നിന്നും വായനക്കാര്‍ പ്രതീക്ഷിക്കുന്നത്?

Monday, April 24, 2006
മദ്യസാരം
ഛീ മദ്യമോ? എന്നു ചോദിക്കാനാണാദ്യം തോന്നുന്നതല്ലേ? മലയാളി പുരുഷന്മാരില്‍ 60 ശതമാനത്തോളം [സ്ത്രീകളുടെ കണക്കുകള്‍ ശരിയാവില്ല!]മദ്യപിക്കുന്ന നാടാണു നമ്മുടേത്. മദ്യത്തെക്കുറിച്ച് മിണ്ടരുത് എന്നാല്‍ ആരും കാണാതെ വീശാം എന്നൊരു ട്രെന്‍ഡ് ആപല്‍ക്കരമല്ലേ, ഞാന്‍ തന്നെ വിളിച്ചു കൂകാം മലയാളിരാജന്‍ ഉടുമുണ്ടില്ലാതെ ഓടയില്‍ ഇഴയുന്നേ എന്ന്.
വേദകാലം മുതല്‍ക്ക് ബ്രാഹ്മണര്‍ ജൈന-ബുദ്ധ അചാരങ്ങളെ അനുകരിക്കുംവരെ സുരസോമാദികള്‍ വളരെ ആദരണീയമായ പാനീയങ്ങളായിരുന്നു. സാത്വികമല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ നമുക്കു മദ്യപാനവും അധ:കൃതരുടെയും രാജാക്കന്മാരെപ്പോലെ സുഖലോലുപരുടെയും മാത്രം വിനോദമായി.കുറച്ചെങ്കിലും ഇതുമാറ്റാനായത് വെള്ളയീച്ചരന്‍ മഞ്ഞുനാട്ടില്‍ നിന്നും എത്തിയപ്പോഴാണ്. (ഇപ്പോഴും സുഖം നമുക്കു പാപം തന്നെ. ഇതു രണ്ടും കൂടെ കൂടിക്കുഴഞ്ഞ് രതിലീലയും പീഡിപ്പിക്കലും ഒന്നാണെന്നും കുടിച്ചാല്‍ മോഷണവും ആകാമെന്നും വരെയായിത്തുടങ്ങി)
കൃശസ്ഥൂലഹിതം രൂക്ഷം സൂക്ഷ്മം സ്രോതോവിശോധനം
വാതശ്ലേഴ്മഹരം യുക്ത്യാപീതം വിഷവദന്യഥാ (അഷ്ടാംഗഹൃദയം 5-68)
അഷ്ടാംഗഹൃദയത്തിന്‍പടി വിധിയാംവിധം പാനം ചെയ്താല്‍ മദ്യം എല്ലാവര്‍ക്കും നല്ലതാണ്. പക്ഷേ ചിട്ട തെറ്റിച്ചാല്‍ ആരോഗ്യനാശകാരിയും. എന്താണീ നല്ലതെന്നു വച്ചാല്‍?
1. മദ്യത്തിനു ഒരു റിലാക്സേഷന്‍ ഇഫക്റ്റ് ഉണ്ടെന്നതിനു രണ്ടു പക്ഷമില്ല.
ഇതിനെ പലയിടത്തും പഴയ താടികള്‍ രാസമൂര്‍ച്ഛ chemical orgasm എന്നു വരെ വിശേഷിപ്പിച്ചിട്ടുണ്ട് .
2. മദ്യത്തിനു എല്‍ ഡി എല്‍ കുറക്കാന്‍ കഴിയും. എച്ച് ഡി എല്‍ കൂട്ടാന്‍ കഴിയുന്ന അപൂര്‍വ്വം വസ്തുക്കളില്‍ ഒന്നാണ് മദ്യം. രക്തം നേര്‍പ്പിക്കാനും മദ്യത്തിനു കഴിയും. അങ്ങനെ മദ്യം ഹൃദയ-പക്ഷാഘാതങ്ങള്‍, ഡയബെറ്റിസ് എന്നിവയില്‍ നിന്നും കുറെയൊക്കെ സംരക്ഷണം തരുന്നു.
3.ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ മദ്യത്തിനു ഈസ്റ്റ്രജന്‍ നിരക്കു കൂട്ടാനും രക്തം കട്ടിപിടിക്കുന്നത് തടയാനും സഹായകരമാണ്.
ഒന്നു മുതല്‍ രണ്ടു വരെ ഡ്രിങ്ക് (എന്നു വച്ചാല്‍ രണ്ടു ഗ്ലാസ് വിസ്കി ആണോ എന്നു ഒരു റ്റീം പണ്ട് ചോദിച്ചു!)കഴിക്കുന്നവര്‍ മദ്യപിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു.
എന്നാല്‍ പിന്നെ ഡോക്റ്റര്‍മാരെല്ലാം നമ്മളോട് പോയി അടിക്കടേ വെള്ളം എന്നു പറയാത്തതെന്തേ?
1. മദ്യാസക്തി മൂന്നു തരത്തില്‍ നമ്മളെ തട്ടിക്കളയും- ഒട്ടുമിക്ക ആന്തരികാവയവങ്ങളെയും നാഡീവ്യൂഹത്തേയും പേശികളേയും തകര്‍ക്കും. അപകടത്തില്‍ പെടുത്തും. ജീവിതത്തില്‍ നമ്മളെ ആരുമല്ലാതെയും ആക്കും.
2. 14 മില്ല്യണ്‍ അമേരിക്കക്കാര്‍ മദ്യപാനാസക്തിയെന്ന രോഗത്തിനടിമകളാണ്. പ്രതിവര്‍ഷം 100 ബില്ല്യണ്‍ ഡോളര്‍ മദ്യവുമായി ബന്ധപ്പെട്ട ചികിത്സക്ക് അമേരിക്ക ചിലവിടുന്നു. 60% കൊലപാതകം, പീഡനം, മറ്റു കുറ്റകൃത്യങ്ങല്‍ എന്നിവ മദ്യലഹരിയില്‍ സംഭവിക്കുന്നു
മദ്യം ചെറു സുഖവും ചെറിയതോതില്‍ ആരോഗ്യപുഷ്ടിയും തരുന്നെങ്കിലും മദ്യത്തില്‍ പിഴച്ചാല്‍ ജീവിതം കുട്ടിച്ചോറാകുമെന്ന് ചുരുക്കം.
ഇതെല്ലാം അറിയുമെങ്കിലും മദ്യപിക്കാം കുഴപ്പമില്ല എന്ന ധൈര്യം തോന്നുന്നു എങ്കില്‍:
1. ഒരു ദിവസം രണ്ട് ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കാതെയിരിക്കുക (ഒരു കാരണവശാലും ബിഞ്ജ് അഥവാ കുന്തം മറിയല്‍ എന്ന രീതിയില്‍(സാധാരണ ഗതിയില്‍ 4+ എണ്ണം) കഴിക്കാതെ ഇരിക്കുക
2. വ്യാജ മദ്യം സൂക്ഷിക്കുക. നമ്മൂറ്റെ തൊലിക്കകത്തുള്ളതെല്ലാം തകര്‍ക്കുന്ന വ്യാജന്‍ സിവില്‍ സപ്പ്ലൈസില്‍ വരെ സുലഭം-ഇതില്‍ മീഥെയില്‍ ആല്‍ക്കഹോള്‍ മുതല്‍ Govt India banned drug No. 43 under Section 26A of the Drugs & Cosmetics Act 1940 ആയ ആനമയക്കി അഥവാ ക്ലോറല്‍ ഹൈഡ്രേറ്റ് വരെ ഉണ്ട്. ചെത്തുന്നതിന്റെ ഇരട്ടി കള്ള് വില്‍ക്കുന്ന നാടാണു കേരളം!!
(ഞാന്‍ നാട്ടില്‍ ആണെങ്കില്‍ വൈനോ ക്യാനില്‍ കിട്ടുന്ന കിംഗ് ഫിഷര്‍ ബീറോ മാത്രമേ കഴിക്കാറുള്ളു. അതൊന്നും പോരെങ്കില്‍ വിശ്വസ്ഥനായ ഒരു മിലിട്ടറിയെ കണ്ടു പിടിക്കുക (നമ്മുടെ അതുല്യ വരെ മായം ചേര്‍ത്തിട്ടുണ്ടത്രേ!!)
3. ഒരുകാരണവശാലും കുടിച്ച് വാഹനം തൊടരുത്. മൊത്തം വാഹനാപകടങ്ങളുടെ പകുതിയിലും ഒരാള്‍ മദ്യപിച്ചിരുന്നതായി കാണുന്നുവെന്ന് കേരളത്തിലെ ഒരു പത്രവാര്‍ത്ത കണ്ടിരുന്നു.
മിക്കവാറും എല്ലാ രാജ്യത്തും വലിയ കുറ്റമാണിത്
4. വളരെ സാവധാനം കുടിക്കുക.
5. നിര്‍ബ്ബന്ധത്തിനു വഴങ്ങി കുടിക്കാതെയിരിക്കുക
6.മദ്യാസക്തിയിലെ പാരമ്പര്യത്തിന്റെ പങ്ക് മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും വിശേഷമാണോ എന്ന് വ്യക്തമായി അറിവില്ല എങ്കിലും കുടുംബത്തില്‍ മുതിര്‍ന്ന മദ്യപരുണ്ടെങ്കില്‍ നിങ്ങള്‍ വളരെയധികം സൂക്ഷിക്കുക.
7. പല മരുന്നുകള്‍ക്കൊപ്പവും [ഉദാ. ആന്റിബയോട്ടിക്കുകള്‍] മദ്യം അപകടകരം ആണ്. എന്തു മരുന്നു കഴിക്കുമ്പോഴും കുടിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഡോക്റ്ററോട് അനുവാദം വാങ്ങുക. ആ മരുന്നുകമ്പനിയുടെ സൈറ്റിലും ഒന്നു കയറി നോക്കുക. കരള്‍ വൃക്ക ആമാശയ-കുടല്‍ നാഡീ ഹൃദ് രോഗങ്ങളുള്ളവര്‍ പലതവണ ചോദിച്ച് ഉറപ്പു വരുത്തിയശേഷം മാത്രം മദ്യപിക്കുക . ചില മരുന്നിനോടൊപ്പവും മദ്യം അകത്തു ചെന്നാല്‍ ക്ഷിപ്ര മരണമാണു ഫലം.
8. പലപ്പോഴും നമ്മള്‍ മദ്യത്തോറ്റൊപ്പം അപകടകരമായ ഭക്ഷണം കഴിക്കുന്നു. വറുത്ത കപ്പലണ്ടി, ഇറച്ചി എണ്ണയില്‍ വറുത്തത്, "ആറ് മിച്ചര്‍".. മദ്യത്തോളം ദോഷം ഈ ഭക്ഷണവും ചെയ്യുന്നു.
അപായ സൂചനകള്‍:
1.മദ്യം വീട്ടില്‍ ഒരു തര്‍ക്ക വിഷയമാകുന്നെങ്കില്‍
2. മദ്യപിക്കാനായി നിങ്ങള്‍ സാമൂഹ്യമോ മറ്റേതെങ്കിലുമോ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയുന്നെങ്കില്‍
3. മദ്യത്തെക്കുറിച്ച്-എണ്ണത്തെയോ തവണകളെയോ
കുറിച്ച് ഭാര്യയോടോ മക്കളോടോ നുണ പറയേണ്ടി വരുന്നെങ്കില്‍
4. മദ്യപാനത്തോത് കൂടുതല്‍ എന്നു നിങ്ങള്‍ക്ക് തോന്നാറുണ്ടെങ്കില്‍
5. സ്വഭാവ വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ മദ്യം വേണ്ടി വന്നാല്‍
6. സങ്കടം മറക്കാന്‍ കുടിക്കണമെങ്കില്‍
7. എന്നും കുടിക്കാന്‍ തോന്നുന്നെങ്കില്‍
8. കുടി കാരണം വഴക്കുകൂടലോ വാഹനാപകടമോ കുട്ടികളെ തല്ലലോ ഉണ്ടാകുന്നെങ്കില്‍
9. അസുഖമെന്തെങ്കിലും മദ്യം കൊണ്ടുണ്ടായാല്‍
10. മദ്യപിക്കരുതെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടും കുടിച്ചാല്‍:
മദ്യപാനാസക്തിയുടെ പടിവാതിലില്‍ ആയിരിക്കാം താങ്കള്‍. നിറുത്തുക മദ്യപാനം. കഴിയുന്നില്ലെങ്കില്‍ ഉടന്‍ വൈദ്യ സഹായം ആവശ്യപ്പെടാന്‍ മടിക്കേണ്ട. നാട്ടില്‍ എമ്പാടും നല്ല ലഹരി വിമോചന ചികിത്സയുണ്ട്. മടിയും നാണവും മരണകാരണമാകാം. cheers!
Sunday, April 23, 2006
വ്യായാമം
സാക്ഷിമാസ്റ്റര്‍ കോഴിയെപ്പോലെ കഴുത്തു തിരിക്കണ്ടാ, വക്കാരിയപ്പന്‍ കളസോം അണിയണ്ടാ.
സായിപ്പിനു ഒരു ഊണു കഴിക്കണേല്‍ ടക്സഡോയും അരക്കു ചുറ്റിപ്പിടിച്ച ഒരു ഗൌണ്‍ ധാരിണിയിയും മെഴുകുതിരിയും പൂവും വൈന്‍ ഗ്ലാസ്സും നാപ്കിനും മെഴുകുതിരിയും ക്വാര്‍ട്ടര്‍ പ്ലേറ്റും ഡിന്നര്‍പ്ലേറ്റും കോര്‍ണര്‍പ്ലേറ്റും തുടങ്ങി ഫിംഗര്‍ ബൌള്‍ വരെ വേണമെന്നുള്‍ലതുകൊണ്ടാണു ഈ സുനാപ്പിയെല്ലാം വാങ്ങുന്നതു വക്കാരിയേ. (നാട്ടില്‍ പോയപ്പോ കണ്ട ഒരു മാറ്റം മിക്ക വീട്ടിലും ഒരു ട്രെഡ് മില്ല് ഇരുന്നു തുരുമ്പെടുക്കുന്നതാണ്!) ഇതിരി അയഞ്ഞ ഒരു വേഷവും തെന്നി വീഴാതിരിക്കാന്‍ പാകതിലൊരു ഷൂസും (പഴേ സ്നീക്കറോ മറ്റോ) തണുപ്പുണ്ടേലൊരു തലേക്കെട്ടും മതിയല്ലോ വ്യായാമത്തിന്.
എങ്ങനെ വ്യായാമം?
സിമ്പിള്‍ ആയിട്ടു പറഞ്ഞാല്‍പ്രത്യേകിച്ച് ഷേപ്പില്‍ പ്രശ്നമൊന്നുമില്ലാത്തവര്‍ക്ക് ശ്വാസം ദ്രുത ഗതിയിലാകുന്ന രീതിയില്‍ 30-45 മിനുട്ട് വ്യായാമം . ഉത്തമം സ്പീഡില്‍ നടത്തം/ഓട്ടം മദ്ധ്യമം സൈക്കിള്‍, സ്കിപ്പിംഗ്, അധമം ടെന്നിസ്,ജിം നിന്ദ്യം വെയിറ്റുപൊക്കല്‍.ഇതിന്റെ കാരണം ചോദിച്ചാല്‍ ഉത്തരം കോമ്പ്ലക്സ് ആയിപ്പോകും:
1. അടുത്ത 20 വര്‍ഷം ആഴചയില്‍ 5-6 ദിവസം ചെയ്യാമെന്ന് ഉറപ്പില്ലാത്ത എക്സര്‍സൈസുകള്‍ തുടങ്ങുന്നത് ദോഷമേ ചെയ്യൂ എന്നതില്‍ നിന്നും വെയിറ്റ് ട്രെയിനിംഗ് നടത്തിയാല്‍ ആര്‍നോള്‍ഡ് ശിവശങ്കരന്‍ സാറിന്റെ ഗതി ആകുമെന്ന് മനസ്സിലാക്ക.
2. പരമാവധി ഹൃദയമിടിപ്പിന്റെ 50 ശതമാനത്തിനു മുകളിലും 75 ശതമാനത്തില്‍ താഴെയുമുള്ള വ്യായാമമേ പ്രതീക്ഷിക്കുന്ന ഗുണം തരൂ. പരമാവധി ഹൃദയമിടിപ്പെന്നാല്‍ 220 ഇല്‍ നിന്നും നിങ്ങളുടേ വയസ്സു കുറക്കുന്നതാണ്. ഉദാഹരണത്തിനു എനിക്ക് 36 വയസ്സായി. എന്റെ പരമാവധി ഹാര്‍ട്ട് റേറ്റ് 220-36 = 184 . അപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യുമ്പോള്‍ പീക് സമയത്ത് 30 മിനുട്ടോളം സമയം 92 മുതല്‍ 138 വരെ തവണ എന്റെ ഹൃദയം ഒരു മിനുട്ടില്‍ ഇടിക്കണം. എന്തൊരു കുരിശ്ശ്. അതാണു സിമ്പിള്‍ ആയി "കുറച്ച് ശ്വാസം സ്പീഡിലാകുന്ന രീതി എന്നു പറയാറ്"
ഹൃദയമിടിപ്പ് ഒരു നഴ്സിന്റെ രീതിയില്‍ അളക്കുകയാണെങ്കില്‍ താഴെ ചിത്രത്തില്‍ കാണുമ്പോലെ കൈത്തണ്ടയില്‍ തെളിയുന്ന റേഡിയല്‍ ആര്‍ട്ടറിയില്‍ രണ്ടു വിരല്‍ വച്ച് 10 സെക്കന്റ് പള്‍സ് എണ്ണുക അതിന്റെ ആറിരട്ടി ആണു ഹൃദയമിടിപ്/മിനുട്ട്.

കുറച്ചുകൂടെ കൃത്യമായി ഇതറിയാന്‍ ഒരു ബി പി മോണിറ്റര്‍ അഥവാ സിഗ്മോമാനോമീറ്റര്‍ -ഹോം എഡിഷന്‍ വാങ്ങിയാല്‍ മതി- അങ്കവും കാണാം താളീം ഒടിക്കാം. താഴത്തെ ചിത്രത്തില്‍ ഹാര്‍ട്ട് റേറ്റ് 65.

വ്യായാമയന്ത്രം.
ഹാര്‍റ്റ് റേറ്റ് അഡ്ജസ്റ്റ് ചെയ്തു ഓടാനുള്ള യന്ത്രമാണ് ഞാന്‍ വാങ്ങിയ ഒരേ ഒരു വ്യായാമ ഉപകരണം. ഈ കുന്തത്തിന്റെ പടം താഴെ കൊടുത്തിരിക്കുന്നു (പേന വ്യായാമത്തിനുള്ളതല്ല, വലിപ്പമറിയാന്‍ വച്ചതാണ്).വ്യായാമം ചെയ്യാന്‍ നേരം ഇതു ചെവിയില്‍ വയ്ക്കുക..

തുടക്കത്തില്‍ 60 മുതല്‍ 80 വരെ റേറ്റ്. ഇതില്‍ കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങി, സ്വര്‍ണ്ണ മുകിലേ ഒക്കെ പാടിക്കുക
80- 100പള്‍സ് റൌണ്ട്- വയ്ക്കു സുറുമാ, നല്ല സുറുമാ
100-120 - ശ്രീ ലതികകള്‍ തളിരണിഞ്ഞുലയവേ
120-135 ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ..
പെട്ടെന്ന് ഓടി പബ്ലിക് വണ്ടിയില്‍ ചെന്നു കേറണോ ടോപ് ഗീയര്‍ പാട്ടിടും "നീയെന്‍ കിനാവോ പൂവോ നിലാവോ"
അത്യാവശ്യം ആത്മരക്ഷക്ക് "നെഞ്ചു തുടിക്കുത് ജെമിനി ജെമിനി - ഓ പോട് എന്ന പാട്ടിട്ടാല്‍ പോലീസ് ജീപ്പും കള്ളന്റെ കാറും പോലും നമ്മുടേ കൂടെ എത്തുകയില്ല.
അപ്പോ ഹാപ്പി എക്സര്‍സൈസിംഗ്. അര മണിക്കൂര്‍ എന്നത് ഒറ്റ ദിവസം കൊണ്ടല്ല . ഒരു മാസം കൊണ്ട് ബില്‍ഡ് ചെയ്യുക. നടക്കും മുന്നേ ഒന്നു സ്റ്റ്രെച്ച് ചെയ്യുക. ഭക്ഷണം കഴിച്ചാല്‍ 2 മണിക്കൂര്‍ വ്യായാമമരുത്. വ്യായാമത്തിനു അര മനിക്കൂര്‍ മുന്‍പും ശേഷവും കുളിക്കരുത്, ഈ സമയത്ത് പുകവലി കര്‍ശ്ശനമയും അരുത്. ആദ്യം 15 മിനുട്ട് പതുക്കെ വാം അപ്പ് പിന്നെ മേല്‍ പറഞ്ഞ 30 മിനുട്ട് വേഗം അവസാനം പതിനഞ്ചു മിനുട്ട് കൂള്‍ ഡൌണ്‍. മോട്ടിവേഷന്‍ വേണോ? നടക്കാന്‍ പോയാല്‍ ഇഷ്ടമ്പോലെ പാട്ടു കേള്‍ക്കം. ജോഗ് ചെയ്യുന്ന പയ്യന്മാരെ ജോഗ്ഗിണിപ്പെണ്ണുങ്ങള്‍ക്ക്- കതിരു പോലെ മെലിഞ്ഞ സുന്ദരികള്‍ക്ക് ഭയങ്കര സ്നേഹമാണ്. ഞാന്‍ അനുഭവസ്ഥന്‍.

രോഗങ്ങളുടെ സാമ്പത്തികശാസ്ത്രം
അയ്യായിരം വര്‍ഷം മുന്നേ ദന്തക്ഷയമില്ലായിരുന്നു. ആയിരം വര്‍ഷം മുന്നേ ചിലപ്പോള്‍ രക്താതിസമ്മര്‍ദ്ദവും ഇല്ലാതെ ഇരുന്നിരിക്കണം. ഇരുനൂറു കൊല്ലത്തോളം മുന്‍പു വരെ ഹൃദ്രോഗം ഈ ഭൂമുഖത്തില്ലായിരുന്നു. ഇതൊക്കെ എവിടെനിന്നും വന്നെന്നു ചിന്തിച്ചാല്‍ പുരോഗതിയില്‍ നിന്നും എന്ന ഒരുത്തരത്തിലെത്തിച്ചേരുന്നു നാം.
പാലിയോലിത്തിക് മനുഷ്യനു മിക്കവാറും അസുഖങ്ങളൊന്നുമില്ലായിരുന്നു. (ഈ പാപി ഇടിവെട്ടിയും പാമ്പു കടിച്ചും അയലോക്കക്കാരന്‍ പാറക്കിടിച്ചുമൊക്കെ ആയുസ്സാകാതെ മരിക്കുകയായിരുന്നു പതിവത്രേ) പ്രകൃതിയില്‍ നിന്നും കിട്ടുന്നതൊക്കെ വേട്ടയാടിയും ശേഖരിച്ചും ഭക്ഷിച്ചിരുന്ന നായാടികള്‍ (hunter-gatherers) ഒരിടത്തു താമസിച്ചു കൃഷി തുടങ്ങിയതോടെ ആദ്യ രോഗലക്ഷണങ്ങള്‍ കണ്ടെന്നും കാലിവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്കരണം, രാസവസ്തു നിര്‍മ്മാണം എന്നിങ്ങനെ പുരോഗതിയുടെ ഓരോപാതയിലും അസുഖങ്ങള്‍ ഓരോന്നായി രൂപം മാറിയെന്നുമാണ്‌ിന്‍ഫ്ലമേഷന്‍ വാദം അനുസരിച്ചുള്ള താത്വിക വ്യാഖ്യാനം. ഇതില്‍ ഏറെ ശരിയുണ്ടെന്ന് താഴത്തെ ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം.

(വെള്ളെഴുത്തുള്ളവര്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ആഫ്രിക്കന്‍ മസായി വര്‍ഗ്ഗക്കാരിലും മറ്റും പ്രമേഹം രക്ത സമ്മര്‍ദ്ദം ഹൃദ്രോഗം എന്നിവ കേള്‍ക്കാനേയില്ല. എന്നാല്‍
പലതരം പകര്‍ച്ചവ്യാധികളും മരുന്നുകള്‍ മുതലായവയുടെ ദൌര്‍ലഭ്യവും പരിഷ്കൃതലോകത്തില്‍ നിന്നും വളരെക്കൂടുതലാണ്. ഇംഗ്ലണ്ടിനെ ഒരുകാലത്ത് ഭയപ്പെടുത്തിയിരുന്നത് സ്കര്‍വി പോലെയുള്ള രോഗങ്ങളാനെന്നും പകര്‍ച്ചവ്യാധികളും അണുബാധകളും മൂലമാണ് ഒരു കാലത്ത് മിക്ക പാശ്ചാത്യരും മരിച്ചിരുന്നതെന്നും വ്യവസായിക വിപ്ലവത്തോടെ അതു നേരെ തിരിഞ്ഞ് ഒന്നാം നമ്പര്‍ മരണ കാരണം ഹൃദ്രോഗം ഒന്നാം നമ്പര്‍ മരണകാരണവും ക്യാന്‍സറാദികള്‍ തൊട്ടടുത്ത്ത കാരണങ്ങളായെന്നതും ഈ വാദത്തിനെ അടിവരയിയിട്ട് ഉറപ്പിക്കുന്നു. വിഖ്യാതമായ ചൈനാ സ്റ്റഡിയില്‍ കണ്ടെത്തിയ ഒന്ന് ക്ലോറിന്‍ കലര്‍ന്ന വെള്ളവും ഫ്രിഡ്ജും മൈക്രോവേവിക്കലും കീടനാശിനിയുമില്ലാത്തവനു ആകെ ജീവിതത്തില്‍ അല്‍പ്പം വ്യായാമം കൂടെ മാത്രം മതിയെന്നാണ്. ഭക്ഷണ ക്രമീകരണമെന്നത് ഗ്രാമീണ ചീനനു കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു പക്ഷേ അവന്‍ ആടിനെ വാങ്ങി വീട്ടില്‍ വെട്ടി അപ്പോ തന്നെ കറി വച്ചു. ബക്കറ്റില്‍ വെള്ളവുമായി പോയി മീനിനെ കടക്കാരന്റെ ടാങ്കില്‍ നിന്നും വെള്ളത്തിലാക്കി വീട്ടില്‍ കൊണ്ടു പോരുന്നു ഫാമില്‍ പോയി.. ഈ കുല വെട്ടു ആ മത്തങ്ങ അറുത്തു തരൂ എന്നാണു പച്ചക്കറി വാങ്ങല്‍. ഐസിലിട്ട മീനെന്നു കേട്ടപ്പോ ഒരു കിഴവന്‍ "പട്ടിക്കു കൊടുക്കാനാണോ മക്കളേ എന്ന് ചോദിച്ചത്രേ." എണ്ണയില്‍
വറുക്കുന്ന പരിപാടിയേയില്ല അവര്‍ക്ക്. ഫലം - ശരാശരി ജീവിതത്തിനു നീളം 92 വയസ്സ് (നമ്മുടെ ഒന്നര ഇരട്ടി) എന്നു മത്രമല്ല ഈ വയസ്സുകാലത്തു കുങ്ങ് ഫൂ കുമിന്താങ്ങ്ഫൂ ഫൂ പോ ഒക്കെ വിനോദമാക്കി വയസ്സരു വിലസുന്നു അവിടെ. ഈ പാപികളില്‍ ബീജിങ്ങിലും ന്യൂ യോര്‍ക്കിലും ലണ്ടനിലുമൊക്കെ ചേക്കേറുന്ന പഹയരുടെ ജീവിത ദൈര്‍ഘ്യം 65 ഒക്കെയാകുകയും ചെയ്യുന്നു.
പറഞ്ഞുവരുന്നത് ഇരു ലോകങ്ങളിലേയും നല്ലത് സ്വീകരിച്ച് നടുമുറ്റത്ത് ഇരിക്കുന്നതാണു ബുദ്ധി എന്നാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ? നന്ദി.

Wednesday, April 19, 2006
കൊളസ്റ്റ്രോള്‍ എന്നാലെന്ത്?
വക്കാരി എന്റെ ഫോട്ടോയുടെ താഴെ കമന്റി "ഇത്ര മെലിഞ്ഞ കൊളത്തില്‍ എങ്ങനെ സ്റ്റ്രോള്‍ ഉണ്ടായി?"
എന്നെ കൊലക്കു കൊടുത്ത ഒരന്ധവിശ്വാസമായിരുന്നു മെലിഞ്ഞിരുന്നാല്‍ വ്യാധികളൊന്നും ഇല്ലെന്ന്. പലപ്പോഴും ഡോക്റ്റര്‍മാരും പറഞ്ഞിട്ടുമുണ്ട്- എന്തൊരു ഭാഗ്യം തടിയില്ലല്ലോ, എന്തും കഴിക്കാം. ഈ ഭാഗ്യം ഞാന്‍ അനുഭവിച്ചു കുറേ.. തടി കൂട്ടാന്‍ വേണ്ടി ബട്ടറും മുട്ടയും തീറ്റി ഓരോരുത്തര്‍. ജീവിതത്തിലാദ്യമായി ഒരു ബ്ല്ഡ് ടെസ്റ്റ് കൊടുത്തത് 35 വയസ്സില്‍ . അന്നത്തെ മൊത്തം സ്കോര്‍ 311. ഒരു പത്തു വര്‍ഷമെങ്കില്‍ ഈ ലെവെല്‍ ആയിരുന്നു കാണണം. ഫ്യൂസ് അടിച്ചു പോകാഞ്ഞത് ഭാഗ്യം.
എന്താണീ കൊളസ്റ്റ്രോള്‍?
കൊളസ്റ്റ്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ് വെണ്ണക്കട്ടി പോലെ ഒരു മെഴുമെഴുപ്പന്‍ സാധനം. സ്റ്റീറോള്‍ എന്ന വിഭാഗത്തില്‍ വരുന്ന ഇവനില്‍ നിന്നുമാണ് ശരീരം സ്റ്റീറോയിഡ് ഉണ്ടാക്കുന്നത്. ഇവന്‍ രക്തത്തില്‍ കലര്‍ന്ന് സഞ്ചരിക്കേണ്ട വസ്തുവാണെന്ന് അറിയുമല്ലോ. കൊളസ്റ്റ്രോള്‍ ഒരു തരം സ്നേഹ ദ്രവ്യയും രക്തം ജലത്തിന്റെ മിശ്രിതവും ആകയാല്‍ ഇതു രണ്ടും കൂടിക്കലരില്ല -ജലത്തില്‍ മെഴുകുരുകി വീണപോലെ തെളിയുകയേയുള്ളു. അതിനാലെ കൊളസ്റ്റ്രോളിനെ നമ്മുടെ കരള്‍ ട്രൈ ഗ്ലിസറൈഡ് (3 തരം ഫാറ്റും ഗ്ലൈസറോള്‍ എന്ന മദ്യവും ചേര്‍ന്ന ഒരു വസ്തു) വില്‍ കുഴച്ച് ഒരു പ്രോട്ടീന്‍ പൊതിയിലടച്ച് രക്തത്തില്‍ ഒഴുക്കി വിടുന്നു. ഈ പ്രോട്ടീന്‍ -അപ്പോലിപ്പോപ്പ്രോട്ടീന്‍ പൊതിഞ്ഞ കൊളസ്റ്റ്രോള്‍-ട്രിഗ് പൊതികള്‍ (കീമയും ഉള്ളിയും ചേര്‍ത്തു മാവില്‍ പൊതിഞ്ഞ് സമോസയാക്കുന്നതുപോലെ) ലിപ്പോ പ്രോട്ടീന്‍ എന്നറിയപ്പെടുന്നു.
രണ്ടു തരം ലിപ്പോപ്രോട്ടീന്
ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- LDL എന്നാല്‍ ഒരുപാടു കൊഴുപ്പും കുറച്ചു പ്രോട്ടീനും ചേര്‍ന്ന പൊതി. ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- HDL നേരെ വിപരീതമായി കുറച്ചു ഫാറ്റും കൂടുതല്‍ പ്രോട്ടീനും ചേര്‍ന്ന പൊതി. മിക്കവരിലും എല്‍ ഡി എല്‍ എന്ന അഴുക്കു പൊതി കൂടിയും എച് ഡി എല്‍ എന്ന നല്ല പാക്കറ്റ് കുറഞ്ഞും കാണുന്നു.
എന്തിനാണു ലിപ്പിഡ്?
ഇതങ്ങു രക്തത്തില്‍ നിന്നു പോയാല്‍ മനോ നിമ്മിതിയായേനെ എന്നു തോന്നാറുണ്ടോ? ലിപ്പിഡ് പൂജ്യത്തിലേക്കടുത്താല്‍ മരണം നിശ്ചയം; ലിപ്പോ പ്രോട്ടീന്‍ ആണു ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നത്.
ലിപ്പിഡ് കെണി
എങ്ങനെ ലിപ്പിഡ് ചതിക്കും എന്നറിയാന്‍ എങ്ങനെ ഹൃദയധമനീരോഗവും (Coronary Artery Disease )വിദൂര ധമനീ രോഗവും peripheral artery disease ഊണ്ടാകുന്നെന്നറിയണം.
സ്റ്റെപ്പ് 1
രക്തക്കുഴലുകള്‍ക്കുള്ളില്‍ ഒരവരി സെല്ലുകള്‍കൊണ്ട് ഒരു മിനുത്ത പാളിയുണ്ട് എതാണ്ട് തെര്‍മോക്കോള്‍ കപ്പിനകത്തെ മെഴുകു ലൈനിംഗ് പോലെ. ഈ മിനുസമുള്ള പാളിക്ക് എന്തെനെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍- കൊഴുപ്പുകൊണ്ടോ ചീത്ത രാസവസ്തുക്കള്‍ കൊണ്ടോ പുകവലി എണ്ണ മുതലായവ ഉണ്ടാക്കുന്ന ഓക്സിഡേഷന്‍ കൊണ്ടോ മറ്റോ ഈ ഗട്ടറുണ്ടാകല്‍ സംഭവിക്കാം- മാക്രോഫാഗസ് എന്ന ഇമ്യൂണ്‍ സെല്ലുകള്‍ അവിടെ ഓടിയെത്തി ഈ വിള്ളല്‍കാത്തു സൂക്ഷിക്കുന്നു.
സ്റ്റെപ്പ് 2
ഈ കുഴിയിലേക്ക് ഒഴുകിയെത്തുന്ന എല്‍ ഡി ഏല്‍ പാര്‍ട്ടിക്കിളിനെ മാക്രോഫാഗസ് പിടിച്ചെടുത്ത് ധമനീഭിത്തിക്കുള്ളിലൂടെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നു. എല്‍ ഡി എല്‍ ഒഴുകി വരവ് വളരെ കൂടുതല്‍ ആണെങ്കില്‍ മാക്രോഫാഗസിനു പിടിച്ച എല്‍ ഡി എലും മറ്റു മൃതകോശങ്ങളും എല്ലാം ചേര്‍ന്ന് ഇതറോമ എന്ന അഴുക്കു കൂമ്പാരം ധമനിക്കുള്ളില്‍ വരുന്നു. മൃദുവും കുഴമ്പു പരുവവുമായ ഇതിന്റെ ധമനികള്‍ ഒരു കട്ടിയുള്ള ആവരണം കൊണ്ട് പൊതിഞ്ഞു മുട്ട പോലെ അകത്ത് ദ്രവവും പുറത്ത് തോടുമുള്ള കട്ടിയുള്ള പ്ലാക് രൂപത്തെടുത്തുന്നു
സ്റ്റെപ്പ് 3
പ്ലാക്കിനകത്തെ ലിപ്പിഡ് കുളം പൊട്ടി രക്തത്തിലേക്കൊഴുകിയാല്‍ രക്തം കട്ടപിടിച്ച് ധമനി മൊത്തമായി അടഞ്ഞു പോകുന്നു. ഇത് ഹൃദയ ധമനികളിലാണെങ്കില്‍ ഹൃദയാഘാതവും മസ്തിഷ്ക ധമനികളിലാണെങ്കില്‍ സ്റ്റ്രോക്കും (പക്ഷാഘാതം) ഉണ്ടാക്കുന്നു.അപ്പോ HDL എന്താ ചെയ്യുന്നത്? ധമനികളില്‍ കുടുങ്ങുന്ന LDL കണികകളെ ഊരി പുറത്തു കളയുന്ന മുള്ളൂകുത്തികളാണു HDL എന്നാണു പരക്കെ വിശ്വാസം. എതായാലും LDL ചെയ്യുന്ന ദ്രോഹങ്ങളില്‍ നിന്നും നമുക്കു സംരക്ഷണം തരുന്നത് HDL ആണെന്നു തെളിഞ്ഞിട്ടുണ്ട്.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
എങ്ങനെ കൊളസ്റ്റ്രോള്‍ കൂടുന്നു?കോളസ്റ്റ്രോള്‍ എങ്ങനെ ചിലരില്‍ കൂടുന്നു എന്നതിനു അടുത്ത സമയം വരെ ഫാറ്റ് ഇന്‍ ഫാറ്റ് ഔട്ട് അഥവാ ഭക്ഷണത്തിലെ കൊഴുപ്പ് രക്തത്തിലടിയുന്നു എന്ന ഒരു സിദ്ധാന്തമായിരുന്നു വൈദ്യശാസ്ത്രം കൈക്കൊണ്ടു പോന്നത്. അങ്ങനെയെങ്കില്‍ കടല്‍പ്പന്നിയുടെ കൊഴുപ്പ് കട്ടയായി തിന്നുന്ന എസ്കിമോകള്‍ക്കും പന്നിയേയും സീഫൂഡും തിന്നുന്ന ഗ്രാമീണ ചീനര്‍ക്കും കോളസ്റ്റ്രോല്‍ വളരെ താണ് ഹൃദ്രോഗമേ ഇല്ലാത്തതെന്താണെന്ന ചോദ്യത്തിനു ജനിതകമായ കാരണങ്ങളാണെന്ന ഉത്തരവും നിരത്തി. ഇതേ ചീനരും എസ്കിമോകളും നഗരങ്ങളിലേക്ക് മാറുമ്പോള്‍ വളരെ വേഗം ഹൃദ്രോഗികള്‍ ആകുന്നതെന്താണെന്ന ചോദ്യത്തിനു മുന്നില്‍ മൌനവും ആയിരുന്നു മറുപടി. എന്നാല്‍ ഇന്ന് കൊഴുപ്പുദീനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണകള്‍ ഉണ്ട്.നിലവില്‍ നാലു തരം തീയറികള്‍ കൊളസ്റ്റ്രോളിനുണ്ട്.ഫാറ്റ് തീയറിഓക്സിഡേഷന്‍ തീയറിനുട്രീഷന്‍ തീയറിപൊല്ല്യൂഷന്‍ തീയറി.തീയറി നാലെങ്കിലും പ്രാക്റ്റികല്‍ ഒന്നേയുള്ളൂ എന്നതാണ് എറ്റവും രസകരം.
വക്കാരി ചോദിച്ച ചോദ്യത്തിലേക്ക് മടങ്ങാം. ലണ്ടനിലെ ബ്രുണല്‍ യൂണിവാഴ്സിറ്റി ഡോ. ഗാരി ഓഡോണോവന്‍ എന്ന വ്യായാമ വിശാരദന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വ്യായാമം ചെയ്യുന്ന മെലിഞ്ഞവര്‍ തടിയുള്ളവരെക്കാല്‍ കൊളസ്റ്റ്രോള്‍ നിരക്കിലും ഹൃദയരോഗത്തിലും വളരെ താഴെയാണെന്നാലും വ്യായാമമില്ലാത്ത മെലിഞ്ഞവരും വ്യായാമമില്ലാത്ത തടിച്ചവരും തമ്മില്‍ കൊളസ്ട്രോള്‍ നിരക്കിലോ ഹൃദ്രോഗനിരക്കിലോ വത്യാസമൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.
ഡോണോവന്‍ പഠനത്തിനു കടപ്പാട്
http://www.manchesteronline.co.uk/healthandbeauty/news/s/
207/207194_cholesterol_warning_for_complacent_nonexercisers.html എന്ന ലേഖനത്തോട്
അടുത്ത അദ്ധ്യായം കൊളസ്റ്റ്രോള്‍ തീയറികളെക്കുറിച്ച്. നന്ദി.

Monday, April 10, 2006
കുട്ടപ്പന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്
ഈമെയിലില്‍ എനിക്കൊരു സുഹൃത്ത് എഴുതി(മലയാളം പരിഭാഷ ഞാന്‍ ചെയ്തത്)
"പുകവലിയും മദ്യപാനവുമൊന്നുമില്ലാതിരുന്ന കോളേജില്‍ കരാട്ടെ ച്യാമ്പ്യന്‍ പോലുമായിരുന്ന ഒരു പരിചയക്കാരന്‍ 45 വയസ്സില്‍ ഹൃദ്രോഗത്താലെ മരിച്ചുപോയി -ഇതിലൊന്നും ഒരു കഥയുമില്ല."
ഇതിലെ കഥ ഊഹിക്കാവുന്നതേയുള്ളു സഹോദരാ, ഞാന്‍ അതൊന്നു വരച്ചു നോക്കട്ടേ? എനിക്കറിയാത്ത ആ പരിചയക്കാരനെ ഞാന്‍ കുട്ടപ്പനെന്നു വിളിക്കാം.

എന്റെ ഭാവനയിലെ കുട്ടപ്പന്‍ അങ്ങനെ 45 വയസ്സില്‍ എം ഐ വന്നു മരിച്ചു.
(പാവം, ഒരു സെക്കന്‍ഡ് ചാന്‍സ് കൊടുത്തില്ല ദൈവം)
അമ്മ വെണ്ണ കൊടുത്ത് അമുല്‍ ബേബിയാക്കാന്‍ നോക്കുന്നതിനു പകരം ചോറും മീന്‍ കറിയും കൊടുത്തിരുന്നെങ്കില്‍
കോളേജില്‍ വെയിറ്റെടുക്കാതെ മര്യാദക്കു ചില്ലറ ക്രികറ്റും ഉണക്ക ചമ്മന്തീടെ ചോറുപൊതിയുമായിരുന്നെങ്കില്‍
മദ്ധ്യവയസ്സില്‍ കെന്റക്കി ലഞ്ചുമായി ഓഫീസില്‍ ചടഞ്ഞിരിക്കാതെ എന്തെങ്കിലും വ്യായാമം തുടര്‍ന്നിരുന്നെങ്കില്‍..
ഇതെല്ലാം ചെയ്താല്‍ കുട്ടപ്പന്‍ തേങ്ങാ തലയില്‍ വീണു മരിച്ചേനെ എന്നാണോ? സാദ്ധ്യത തീരെ ചെറുത്. കേരളത്തിലെ പുരുഷന്മാരില്‍ മൂന്നിലൊരാള്‍ കുട്ടപ്പനെപ്പോലെ മരിക്കുന്നു. തലയില്‍ തേങ്ങാ വീണ് എത്രപേര്‍ ചാകും? 50 കോടിയില്‍ ഒരാളോ? അതോ 10 കോടിയിലൊന്നോ?

Saturday, March 25, 2006
ഇഷ്ടവൈദ്യന്‍
രോഗം അഗ്നിപരീക്ഷയാണ് രോഗത്തെ കീഴ്പ്പെടുത്തല്‍ മൃത്യുഞ്ജയവും.
രോഗങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലും അജ്ഞതയും അതുളവാക്കുന്ന നൈരാശ്യവും പരമകോടിയിലുമായിരിക്കുന്നയവസ്ഥയിലാണ് ഞാന്‍ ഡോ. അനിലിനെ കാണുന്നത്. അരോഗാവസ്ഥയിലേക്കുള്ള വൈഷമ്യം നിറഞ്ഞ പാതയില്‍ ഞാന്‍ വഴിച്ചൂട്ടായി പിടിച്ചത് രോഗത്തേയും വൈദ്യത്തെയും കുറിച്ചുള്ള അറിവുകളുമായിരുന്നു. പരിമിതികള്‍ക്കുള്ളിലെങ്കിലും എന്റെയറിവുകള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് ഞാന്‍ ഡോ. അനില്‍ എന്ന വൈദ്യനെയും കൂടുതലറിഞ്ഞു.
ഡോ. അനില്‍ കുമാറിന് എന്റെയീ കൊച്ചു ആരോഗ്യ ബ്ലോഗ്ഗിലേക്ക് സ്വാഗതം!! താങ്കളുടെ സാന്നിദ്ധ്യം എന്നെ കൂടുതല്‍ ഉതരവാദിത്തമുള്ള ഒരു ലേഖകനാക്കട്ടെ..
How to evaluate your doctor:
Apart from the Thridoshas, Chapter 1 of ashtamga hridaya mainly speaks of the four alterable variables of any medical treatment – the doctor, the nurse/bystander, the patient and the medicine. Next four posts are humble attempts to interpret each of these with an example each.
Chararaka states that a doctor shall have the following basic qualities:
1. Years of hands-on experience on surgical (Salya) & other (Vamanam, Vasti etc.) procedures under a venerable senior.
2. Cleanliness of body and mind
3. Skills and competence
4. Belongingness (accreditation?) to an accepted school of medical science
5. Experience as a teacher of medicine
Charaka also has made code of ethics as follows:
He shall not append knowledge from books without logical evaluation and analytical review as well as discussions (seminars?) with his counterparts.
He shall never behave rude, especially to patients who deserve respect as people who fights bravely to protect flickering flame of their lives.
He should never advertise his achievements nor solicit patients - his goodwill should act as his advertisement and patients should seek and find him.
He shall be entrepreneurial, assertive, humble enough to accept he cannot grant lives or extend them.
He can belong to any of the four castes or outside but should lead a respectable life.
He shall be assertive and sure footed.
He shall be kind, generous, master of medical science (all 8 branches & heart ) and possess good knowledge of other sciences as well as possess a great deal of knowledge of general knowledge.
His mode of education shall be to read, understand, evaluate, discuss, practice, revise, modernize and teach.
He shall be of a personality remembered fondly by teachers, classmates, patients and general public.
Did I promise an example?
Here is an exemplary cardiologist who is at top ranks according to my evaluations using Charaka’s attribute based acceptance policy.

(Photo credit : dubaiphotomedia.com)
Here is what I could gather about him through the wonder crawler google spider. Dr. Anil Kumar was the professor of Cardiology at Jawaharlal Institute of Post-Graduate Medical Education & Research ,Directorate General of Health Services, Pondicherry (Dept of Cardiology of JIPMER was attending upto 10,000 cases during his tenure according to published statistics) In 1996, Dr Anil received the Commonwealth Scholarship award, and then went on to become a Member of the Royal College of Physicians in 1997. On July 28, 2005 he became a fellow of the prestigious Royal College of Physicians of Edinburgh UK. On July 28 2005 , Dr Anil was awarded a scroll of the Fellow of the College by President Professor Neil J Douglas, for his eight years of work work the Freeman Hospital UK and his expertise in cardiac electrophysiology. At present, he is practicing interventional cardiology at Belhoul Speciality Hospital, Dubai. IMHO, he possesses the attributes charaka prescribed ai/a.
In his presence I transformed myself from a patient to a healthy man. Under his advice I took ownership of my problems and resolved them.

Tuesday, January 10, 2006
ഗ്രൂമിങ്ങ് ഗ്രൂമിങ്ങ്
പേര് : മിസ്റ്റർ കെ കെ , ഉം അൽ കുവൈൻ (ആളെ നിങ്ങളറിയുമോ എന്നു ചോദിച്ചാൽ.....)
വയസ്സ് : ചോദിക്കല്ലേ, പ്ലീസ്
പ്രശ്നം : തടി കൂടുന്നു
പ്രശ്നകാരണം : തീറ്റ കൂടുന്നു
പ്രശ്ന നിവാരണം : തീറ്റ കുറക്കലൊഴിച്ച് എന്തും സമ്മതം
ഞാൻ വിധിച്ച ചികിത്സ:
പഥ്യമാണല്ലോ അത്യാവശ്യം വേണ്ടത്. പഥ്യമുണ്ടെങ്കില്‍ മരുന്നെന്തിന്, പഥ്യമില്ലെങ്കില്‍ മരുന്നെന്തിന് എന്നു കേശവീയം (ഒക്കെ തികഞ്ഞ കെ സി ക്ക് കോമഡിയും തികഞ്ഞിരുന്നു)ശരി. തീറ്റ കുറക്കണ്ടാ. കോംമ്പോസിഷന്‍ മാറ്റാമല്ലോ. കാളയിറച്ചി കഴിച്ചേ തീരുവെങ്കില്‍ കറിയായി ഭക്ഷിക്കൂ. നിര്‍ബ്ബന്ധമില്ലെങ്കില്‍ ഇക്ഷിതിയില്‍ പല കുക്കുടമുണ്ടതു ഭക്ഷിച്ചാലും. സോസേജ് എന്ന കുടലിന്നുള്ളില്‍പ്പുട്ട്, ബര്‍ഗര്‍ ചീസ്, ബട്ടര്‍ ഒക്കെ നിര്‍ത്താമെങ്കില്‍ കൊള്ളാം.ബട്ടര്‍, നെയ്യ്, സ്കിം ചെയ്യാത്ത പാല്‍- ഒട്ടും പാടില്ല (പാല്‍ ഇറച്ചിയെക്കാളും ചീത്തയാണെന്നാണെന്റെ പക്ഷം. ഒരു ഗ്ലാസ് കുമ്പളങ്ങാ നീര് (ചാരത്തിലെ പീച്ചിങ്ങാ എന്നു സായിപ്പ്) രാവിലെ അത്ര തന്നെ പച്ചവെള്ളവും ചെര്‍ത്ത് എഴുന്നേറ്റാലുടനേ ഒരൊറ്റ വലി അങ്ങടു വലിക്ക്. എന്നിട്ടു ഒരു മണിക്കൂര്‍ നേരം കഴിഞ്ഞേ ചായ/കാപ്പി/ഭക്ഷണാദികള്‍ പാടുള്ളൂ. ദുര്‍മ്മേദസ്സ് പോകും. ഓട്ടം നടത്താദികള്‍ പതിവുണ്ടെങ്കില്‍ ഗംഭീരമായി.ഒരുമാസം മുടങ്ങാതെ കുമ്പളങ്ങായടിച്ച് തടി 10 കിലോ കുറഞ്ഞാല്‍ എനിക്കു ഒരു എം ഡി കണ്‍ഫര്‍ ചെയ്തു തരാന്‍ ശുപാര്‍ശ ചെയ്യുക. അസിഡിറ്റി, കൊളസ്റ്റ്രോള്‍ എന്നിവയുണ്ടെങ്കിലും നല്ല കുറവു കുമ്പളങ്ങാനീരു തരും(സഖാവിനു ലോ ബ്ലഡ് പ്രഷര്‍ ഇല്ലെന്നു കരുതുന്നു. കുമ്പളങ്ങ പ്രഷര്‍ ഇത്തിരി കുറക്കുമെന്നാണ് വയ്പ്പ്)
കൂട്ടുകാരേ, ഈ ഉരുപ്പടിയെ കതിർ പരുവലാക്കിയിട്ടുവേണം നമുക്ക് കതിർമണ്ഡപത്തിലോട്ട് കയറ്റിവിടാൻ, ഒറ്റമൂലികളോ ഇരട്ടമൂലികളോ വശമുള്ളവർ ഒരു കൈ സഹായിക്കണേ, കൊച്ചൻ പുരനിറഞ്ഞു നിൽക്കുകയാ!!!!

Monday, January 09, 2006
ഹൃദയം, ധമനികൾ 2a- ഒരുമുഴം മുന്നേയറിയൽ എന്നാലെന്ത്?
ഓരോ ഹൃദയയാഘാതവും പലയളവില്‍ ഇന്‍ഫ്രാര്‍ക്ഷന്‍ അഥവ പേശീനാശം ഉണ്ടാക്കുന്നവയാണെന്ന് കണ്ടല്ലോ. മയോകാര്‍ഡിയമെന്ന ഹൃദയഭിത്തി നശിക്കുംതോറും ഹൃദയത്തിനു സങ്കോചിക്കാനുള്ള ശക്തി ക്ഷയിച്ചു വരുന്നു അങ്ങനെ ബലഹീനമാകുംതോറും ഹൃദയം കൂടുതല്‍ ദുര്‍ബ്ബലമായിക്കോണ്ടെയിരിക്കുന്നു. അങ്ങനെ നശിച്ചുകൊണ്ടിരിക്കുന്ന ഹൃദയം പെട്ടെന്ന് ഇലക്രിക്കല്‍ സിസ്റ്റോള്‍ നിലച്ചോ തെറ്റിയോ സ്തംഭിച്ചേക്കാം. ഇതാണ് സഡന്‍ കാര്‍ഡിയക് ഡെത്ത് അഥവാ ഹൃദയ സ്തംഭനം. സ്പാര്‍ക്ക് പ്ലഗ്ഗ് നിലച്ച ഒരു കാര്‍ നിന്നുപോകുമ്പോലെ ഇലക്റ്റ്രിക്കല്‍ സിസ്റ്റോള്‍ ഇല്ലാത ഹൃദയം നിലക്കുന്നു. ഹൃദയസ്തംഭനം ഒരിക്കലുണ്ടായാല്‍ രക്ഷപ്പെടുന്നത് പ്രയാസമാണെന്നും പറയേണ്ടതില്ലല്ലോ.
സ്റ്റ്ട്രെസ്സ് ടെസ്റ്റ്
ഹൃദയാഘാതമോ നെഞ്ചുവേദന (ആഞ്ജിന പെക്റ്റോറിസ്) അനുഭവിക്കുന്നവരിലുള്ള ഈ സീ ജി വ്യതിയാനവും രക്തത്തിലെ എന്‍സൈമുകളും നോക്കിയാല്‍ ഹൃദ്രോഗമെന്ന് തിരിച്ചറിയാം, പക്ഷേ ഇന്‍ഫാര്‍ക്ഷനുണ്ടായ പേശികള്‍ പുനര്‍ നിര്‍മ്മിക്കാനാവില്ലല്ലോ. ആ നിലക്ക് ഒരു അറ്റാക്കോ നെഞ്ചുവേദനയോ ഉണ്ടാകും മുന്നേ തന്നെ രോഗം തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ ആവശ്യം എന്ന തിരിച്ചറിയല്‍ ഇത്ര രൂക്ഷമാകും മുന്നേതന്നെ ഹൃദയം ശാരീരികായാസ സമയത്ത് ഈ സീ ജി വ്യതിയാനങ്ങള്‍ കാണിക്കുമെന്നും അതു തിരിച്ചറിയാന്‍ പറ്റിയാല്‍ ഒരു മുഴം മുന്നേ ഹൃദ്രോഗത്തെയറിഞ്ഞ് ഒഴിവാക്കാമെന്നും കണ്ടെത്തലായി. 60കലൂറ്റെ മദ്ധ്യകാലത്ത് റോബര്‍ട്ട് ആര്‍തര്‍ ബ്രൂസ് എന്ന ഹൃദ്രോഗ വിദഗ്ദ്ധന്‍ ഈ സീ ജി ഘടിപ്പിച്ച രോഗിയെ എക്സര്‍സൈസ് ട്രെഡ്മില്ലില്‍ (ജിമ്നേഷ്യങ്ങളിലും മറ്റും കാണുന്ന ഓടാനുള്ള യന്ത്രം) നടത്തി ഹൃദ്രോഗത്തെ തിരിച്ചറിയുന്ന സംവിധാനം കണ്ടെത്തി. രോഗിയെ ആയാസപ്പെടുത്തലെന്നത് അപകടമുള്ള കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കക്ഷത്തിരിക്കുന്നത് വീഴാതെ ഉത്തരത്തിലേതെടുക്കാനുള്ള പെരുമാറ്റ ചട്ടം -എത്ര നേരം ആര്‍ എങ്ങനെ ട്രെഡ് മില്ലില്‍ നടക്കാമെന്നത്- ബ്രൂസ് കണ്ടുപിടിച്ചതാകയാല്‍ ബ്രൂസ് പ്രോട്ട്കോള്‍ എന്നു പേര്‍ വിളിക്കുന്നു.
ടി എം ടി – ഡോക്റ്റർ പറയാൻ ഇടയില്ലാത്തതും രോഗി അറിയേണ്ടതുമായ കാര്യങ്ങൾ
ബ്രൂസ് കണ്ടുപിടിച്ച ട്രെഡ് മില്ല് ടെസ്റ്റിനു ഭൂരിപക്ഷം രോഗികളിലേയും 80 ശതമാനത്തിനും പുറത്തുള്ള ബ്ലോക്കുകളെ തിരിച്ചറിയാനാവും. 10 ശതമാനം മുതല്‍ 20 ശതമാനം വരെ രോഗ്ഗികള്‍ല്‍ അതു ബ്ലോക്കുകള്‍ ഉണ്ടെന്ന് വ്യാജമായി സൂചിപ്പിച്ചേക്കാം. ഇതിലെല്ലാമുപരിയായി 80 ശതമാനത്തില്‍ താഴെയുള്ള ബ്ലോക്കുകള്‍ ഏതാണ്ട് മുഴുവനായും ഈ ടെസ്റ്റില്‍ വിട്ടുപോകും, 80 ശതമാനത്തില്‍ കൂടുതലുള്ള ബ്ലോക്കുകളില്‍ നല്ലൊരു ശതമാനത്തിനെയും ഈ ടെസ്റ്റിനു കണ്ടെത്താനാവില്ല. ട്രെഡ് മില്ലില്‍ നിന്നിറങ്ങിവരുന്ന നിങ്ങളോട് "നിങ്ങളൊരു കുതിരയപ്പോലെ കരുത്തന്‍" എന്നോ മറ്റോ ഡോക്റ്റര്‍ പറയുമ്പ്പോള്‍ ടെസ്റ്റിന്റെ പരിമിതികള്‍ അറിയുക – 80 ശതമാനത്തിൽ മുകളിൽ നിങ്ങൾക്ക് ബ്ലോക്ക് ഉണ്ടാകാൻ സാദ്ധ്യത കുറവെന്നു മാത്രമേ അതിനർത്ഥമുള്ളു. 90 ശതമാനം അടഞ്ഞ ധമനിയുള്ള വ്യക്തിക്കും 10 ശതമാനം അടഞ്ഞ ധമനിയുള്ള വ്യക്തിക്കും ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യതയിൽ വലിയ വത്യാസമില്ല.
സ്റ്റ്ട്രെസ്സ് താലിയം ടെസ്റ്റ്
ഈ സീ ജീ വ്യതിയാനങ്ങള്‍ കൃത്യമായി ഒന്നിനെയും സമർത്ഥിക്കാൻ കഴിവില്ലാത്തവയാണെന്നതിനാല്‍ ടി എം ടി പരിശോധന വളരെ ശാസ്ത്രീയമല്ലെന്ന അസംതൃപ്തി സ്റ്റ്രെസ്സ് താലിയം ടെസ്റ്റിനു കാരണമായി. ട്രെഡ് മില്ലില്‍ മുകളില്‍ പറഞ്ഞതുപോലെ നടത്തുന്ന വ്യായാമത്തിന്റെ പരമകോടിയില്‍ രോഗിക്ക് താലിയ ഡൈ കുത്തിവച്ച് ഹൃദയത്തിന്റെ 64 സ്ലൈസ് സ്കാന്‍ ചിത്രമെടുപ്പു നടത്തുകയാണ് താലിയം ടെസ്റ്റില്‍ ചെയ്യുന്നത്.ഉജ്ജ്വല വര്‍ണ്ണത്തില്‍ താലിയം ഡൈ ഓടിയെത്താത്ത സ്ഥലങ്ങള്‍ സ്കാനില്‍ ഇരുണ്ട ഭാഗ്ങ്ങ്നളായി കാണുകയും അവയെ രക്തമെത്തായിടങ്ങള്‍ (ഇസ്കിമിക് കോള്‍ഡ് സ്പോട്ട്) എന്നു തിരിച്ചറിയുകയും താലിയം സ്കാന്‍ കൊണ്ട് കഴിയും. ഇസ്കീമിയ രക്തലഭ്യതയുടെ കുറവ് വളരെ ഗുരുതരമായ ബ്ലോക്കുകള്‍ കൊണ്ടേ ഉണ്ടാവൂ എന്നത് ഈ ടെസ്റ്റിനും നേരത്തേ ഈറ്റപേടാണുള്ള കഴിവിനെ ബാധിക്കുന്നു, എന്നാല്‍ ഇസ്കീമിയ ഉണ്ടാക്കാന്‍ വ്യായാമത്തിനു കഴിയുന്നുണ്ടെങ്കിലത് ധമനീരോഗത്തിലേക്ക് നിസ്സംശയം വിര്‍ല്‍ ചൂണ്ടുന്നെന്ന് പറയാന്‍ കഴിയും.
സ്റ്റ്രെസ്സ് താലിയം ടെസ്റ്റ്- ഡോക്റ്റര്‍ പറയാനിടയില്ലാത്ത എന്നാൽ രോഗി അറിയേണ്ട കാര്യങ്ങൾ.
പ്രശസ്ത ഡോക്റ്റര്‍ വില്യം ഡേവിസിന്റെ അഭിപ്രായത്തില്‍ ഇതറോമാറ്റ ഒരു വര്‍ഷം 33 ശതമാനം വരെ വളരാം. ആ നിലക്ക് കോള്‍ഡ് സ്പോട്ടുകള്‍ ഇല്ലായെന്നതിനും പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ല. സാധാരണ ഗതിയില്‍ വെറുതേയൊരു രോഗിക്ക് സ്റ്റ്രെസ്സ് താലിയം എന്ന ചിലവു കൂടിയ ടെസ്റ്റ് പറയാറുമില്ല. സാധാരണ ടി എം ടി ക്ക് ഉള്ള പരിമിതികളെല്ലാം ബാധകമാണ്- ഇസ്കീമിയയെ കൃത്യമായി കാണാമെന്നതൊഴിച്ചാല്‍.ശതമാനത്തിനു മുകളിലുല്ല ബ്ലോക്കുകളല്ല മറിച്ച് ചെറു തടസ്സങ്ങള്‍ പൊട്ടിയൊഴുകിയാണ് ഹൃദയാഘാതം സാധാരണ ഉണ്ടാവുകയെന്നും.
ട്രെഡ്മില്ല് ടെസ്റ്റ് വളരെയൊന്നും പ്രയോജനം ചെയ്യുന്നില്ല എന്നറിഞ്ഞല്ലോ. ബൈപ്പാസ്, ആഞ്ജിയോപ്ലാസ്റ്റി തുടങ്ങിയവക്കു പാകമായ രോഗികളെ തിരിച്ചറിയല്‍ മാത്രമാണു ട്രെഡ് മില്ല് ടെസ്റ്റ് ചെയ്യുന്നത്. അല്ലാതെ ഒരു തരം രോഗനിര്‍ണ്ണയത്തിനും അത് അളവുകോള്‍ ആകുന്നില്ല.ട്രെഡ് മില്ല് ടെസ്റ്റ് കൊടുക്കാൻ തീരുമാനിച്ചാൽ അടിയന്തിരഘട്ടങ്ങളിൽ ബൈപ്പാസ് നടത്താന്‍ സംവിധാനമുള്ളയിടങ്ങളിൽ (ഉദാഹരണം തിരുവനന്തപുരം ശ്രീ ചിത്രാ) മാത്രമെ അതു ചെയ്യാവൂ, നമ്മല്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ ദുര്‍ബ്ബലമാണ് ഹൃദയമെങ്കില്‍ ടെസ്റ്റിനിടയില്‍ ഹൃദയാഘാതമുണ്ടായേക്കാമെന്നതാണു കാരണം. അങ്ങനെ സംഭവിക്കുന്നത് അപൂർവ്വമൊന്നുമല്ല.
ട്രെഡ്മിൽ ടെസ്റ്റിൽ തെളിയുക പ്രൊവോക്കബിൾ ഇസ്കീമിയ അഥവാ ആയാസത്താലുണർത്താവുന്ന രക്തയോട്ട ദൌർലഭ്യമാണ്. അതിനാൽ തന്നെ, ടി എം ടി പോസിറ്റീവ് റിസൽറ്റ് കാണിച്ച രോഗിയെ ഡോക്റ്റർ സാധാരണയായി ആന്ഞിയോപ്ലാസ്റ്റി എന്ന അതിക്രമിച്ചു കടന്ന് പരിശോധനക്ക് (invasive investigation) വിധേയനാക്കാൻ ശ്രമിക്കുന്നു
അടുത്തത് – ഹൃധയം, ധമനികൾ 2bആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി

Monday, January 02, 2006
ഹൃദയം, ധമനികൾ - അനുബന്ധം 1,ഹൃദ്യമായ പാചകം
ഈ ഒരനുബന്ധമുണ്ടാകാൻ ബ്ലോഗ്ഗർമാരുടെ സഹായമഭ്യർത്ഥിക്കുന്നു, പാചകം എനിക്കു ഒട്ടും വശമില്ലാത്ത പണിയാണ്. പൈപ്പുകളിൽ ചപ്പ് ചവറ് എന്നിവയില്ലാതിരിക്കാൻ ചപ്പും ചവറും കഴിക്കുന്നതും ഒഴിവാക്കുക എന്നതാണു ഈ പരിപാടിയുടെ ഗുട്ടൻബെർഗ്.
ഹ്രൃദ്സൌഹ്രൃദപാചകത്തിന്റെ പ്രാഥമിക തത്വങ്ങൾ ഇവയാണ്.
1. പരമാവധി അനുവദനീയ ഫാറ്റ് തോത് 10 ശതമാനമാണ്. എന്നു വച്ചാൽ ഫാറ്റ് ഫ്രീ മിൽക്ക്, മുട്ടയുടെ വെള്ള എന്നിവയൊഴിച്ചാൽ ജന്തുക്കളുമായി പുലബന്ധമുള്ള യാതൊന്നും ദൈനം ദിന ഭക്ഷണത്തിൽ വരാൻ പാടില്ല
2. എല്ലാ തരം എണ്ണയും ദ്രവരൂപത്തിലെ കൊഴുപ്പാണെന്നതിനാൽ മാംസത്തെക്കാളും വർജ്ജ്യം
3. പ്രോസസ്സ്ഡ് ഫൂഡ് അതായത് അസ്വാഭാവിക ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക. ഇതേ കാരണത്താൾ പഞ്ചസാര, മൈദാ, ഇൻസ്റ്റന്റ്/ക്യാൻഡ്/ ബോക്സ്ഡ് ഭക്ഷണങ്ങൾ MSG തുടങ്ങിയവ ഒഴിവാക്കുക . (തള്ളവിരലിന്റെ നിയമം - ബ്രാൻഡ് പേരുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെല്ലാം വർജ്ജ്യം അമ്മിഞ്ഞപ്പാലും പുഴയിലെ മീനിനുമൊന്നും മാക് ഡോണാൾഡ് പോലെ M ഇല്ല, പതിനായിരക്കണക്കിനു വർഷമായി അതു മനുഷ്യനിൽ പരീക്ഷിച്ചു വിജയിച്ചവയാണ്. ഫാസ്റ്റ് ഫൂഡ് ഉപയോഗം, എണ്ണ ഉപയോഗം, വറുക്കൽ എന്നിവക്കു ആനുപാതികമായി ഹൃദ്രോഗം ജനങ്ങളിൽ കാണപ്പെടുകയും ചെയ്യുന്നു)
നേരിട്ടും ഫോണിലും മറ്റും കിട്ടിയ സംഭാവനകൾ താഴെക്കൊടുക്കുന്നു:
1. അൾട്രാ ലോ ഫാറ്റ് രീതിയിൽ ഒട്ടുമിക്ക കറികളുമുണ്ടാക്കാം.
എണ്ണയിൽ വഴറ്റുന്നതിനു പകരം പച്ചക്കറികളെല്ലാംതന്നെ ആവിയിൽ വേവിച്ചെടുക്കാം (ഇഡ്ഡലിത്തട്ടിൽ ചെയ്യാവുന്നതേയ്യുള്ളേൻകിലും ആവിയിൽ വേവിക്കാനുള്ള നോൺ സ്റ്റിക് പാത്രങ്ങളാണ് കൂടുതൽ സൌകര്യം. കടുകുവറുക്കുന്നതിനു പകരം ഒരു ചെറിയ ചട്ടിയിൽട്ട് ചൂടാക്കി പാത്രം കൊണ്ടടച്ച് പൊട്ടിച്ചെടുക്കാവുന്നതേയുള്ളു. തേങ്ങക്കു പകരം പുട്ടിലും ഇടിയപ്പത്തിലും ക്യാബേജ്, കാരറ്റ് എന്നിവ ഉപയോഗിക്കാം. നോൺ സ്റ്റിക്ക് തവയിൽ ദോശ അപ്പം മുതലായവ ഒട്ടും എണ്ണയില്ലാതെ ചുട്ടെടുക്കാം.
കടപ്പാട് : എന്റെ ഭാര്യ
2. ദാൽ ബാത്ത്
തലേന്നേ കുതിർത്ത മുതിര ഒരു കപ്പ് കഴുകിയത്
ചോറ് (മോട്ട ചാവൽ) ഒരു കപ്പ്
ഉപ്പ് ആവശ്യത്തിനിട്ട വെള്ളത്തിൽ മുതിര 40 മിനുട്ട് വേവിക്കുക. വെള്ളം വറ്റി മുതിര മൃദുവാകും. കടുകും ജീരകവും ഒരു നോൺ സ്റ്റിക്ക് പാത്രത്തിലിട്ട് പൊട്ടിക്കുക്ക (എണ്ണയൊഴിക്കാതെ കടുകുവറുക്കുകയാണു നമ്മൾ) കുറച്ച് വെള്ളമൊഴിച്ച് വെളുത്തുള്ളി തക്കാളി എന്നുവ വഴറ്റി, മുതിരയുടെ കൂടെ ഇട്ട് രണ്ടു മിനുട്ട് ഇളക്കി വേകിക്കുക. ചോറിനു മീതേ വിളമ്പാം- പുതിനച്ചട്ട്ണിക്കൊപ്പം.
കലോറി 268 കൊഴുപ്പ് 5% പ്രോട്ടീൻ 14%
കടപ്പാട് : ഡോ. നീൽ പിൻകിനി, ഹൃദ്രോഗപ്രതിരോധവിദഗ്ദ്ധൻ, ഹവായി ദ്വീപ്.
3. ചന്നാബാത്ത്
ഗോതമ്പ് ഒരു കപ്പ് വേവിച്ചത്
ചന്ന (കാബൂളിയോ നാടനോ) വേവിച്ചത് ഒരു കപ്പ്
വെളുത്തുള്ളി 3 അല്ലി
മഞ്ഞൾ ഒരു റ്റീസ്പൂൺ
തക്കാളി ചെറുതായി നുറുക്കിയത് ഒന്ന്
മല്ലിയില, കടുക്, ജീരകം
ഉപ്പ് ആവശ്യത്തിനിട്ട കുറച്ചു വെള്ളത്തിൽ ഗോതമ്പും കടലയും ഒന്നിച്ചിട്ട് വേവിക്കുക
മുകളിലെപ്പോലെ കടുക്-ഇഞ്ചി തക്കാളി എന്നിവ ചട്ടിയിൽ റോസ്റ്റ് ചെയ്ത് ക്രീം നിറമാകുംപ്പോൾ മുളകുപൊടി (കുരുമുളകുമാകാം) ചേർത്ത് ധാന്യങ്ങൾ പുഴുങ്ങിയതിൽ ഇട്ട് ഇളക്കിയെടുക്കുക. കടലക്കു പകരം പുഴുങ്ങിയ കൂസാ (അറബിക് പച്ചക്ക്കറി ഉപയഓഗിക്കാം)
കടപ്പാട് : അതുല്യ, മലയാളം ബ്ലോഗ്ഗർ, ദുബായി.

Saturday, December 31, 2005
WELCOME!
AROGYAM GOING BILINGUAL
Time constraints coupled with suggestions by some non-mallu forum authors to make some of my posts readable to them too, force me to publish next few posts in English first and then translate to render them bilingual. Somewhere else, Umesh is wondering loud whether many people can really think in multiple languages. My case is strange, when the output interface is my voice box, I think in Malayalam and when I express them in black & white, the thoughts’ language is English (that incidentally explains why my written Malayalam is synthetic).
WELCOME TO NEW VISITORS
Well, to the first time visitors to my space who do not know me other than as a forum ID, a warm welcome. Here I am my real self- Dev. Those around me, Malayalam bloggers are real too. They made me whatever I am in blogworld, if I am whatever. My health blogs are all written from the patient’s side of medical world and as a person who does not possess ANY technical qualifications under any accepted school of medicine, I do not vouch for its accuracy or completeness. It goes on without saying that you health is always under your ownership and only person who can “treat” you is a medical practitioner.
BOOKS I HAVE READ THAT ARE WORTH BUYING
(book reviews are coming up some day!)
Category A - Heart
1. Dr. Dean Ornish Program for Reversing Heart Disease – Dr Dean Ornish
2. Expert Guide for beating heart Disease - by Dr. Harlan Krumholz
3. Track your Plaque by Dr. William Davis
4. Heart Frauds- Dr. Mc Gee
5. A Cardiologist's 5-Step Plan for Detecting, Preventing, and Even Reversing Heart Disease – Dr. Matthew S. DeVane
6. Unclog your arteries- Mcdougall
7. Heart Healthy Handbook – Dr. Neal Pinkney (available for free download at http://heart.kumu.org/ )
CategoryB – Chronic Conditions
1. Inflammation syndrome - Hugh Riordan
2. Harvard Medical School Guide to Lowering Your Cholesterol Dr Mason W. Freeman.
Category C - Cookery
1. Swadishtamaya prakr^thi bhakshanam (Malayalam) – Swaraswathiyamma
2. Prakr^thi jeevanam (CRR Varma’ team)
3. Betty Crockers Low Fat Cooking – Betty Crocker
4. Mc Dougall quick and easy cookbook – Dr & Mrs Mcdougall

Category D – Ayurveda
1. Ashtamga hr^daya /Charaka Samhitha ( various interpretations)
Category E – Yoga
1. Advanced Yoga Practices (Dialouges by Yogani)
2. The Eight Human Talents : Restore the Balance and Serenity within You with Kundalini Yoga by Gurumukh & others
Online Forums I read

1. Dr. Neal Pinckney’s Forum (http://www.heart.kumu.org/)
It might have been obvious that I am reading and writing more on ischemic heart disease. The reason is double fold – firstly, almost one out of two males of my age will die due to ischemic heart sooner or later (and I would like each of us not to be that one) secondly, I am a high risk person vulnerable to heart diseases because of my careless life I lived in my early youth and troublesome genes i inherit.
Enjoy your stay here, joyously revise your regimen of life ! Add your opinions that are of infinite value to people’s lives.
എവൂരാനു ക്വാളിഫൈയറായി ദേ മലയാളം.. നന്ട്രി.

Friday, December 30, 2005
ഹൃദയം, ധമനികൾ - 1
അനാട്ടമി, ആരോഗ്യം, ജീവൻ, മരണം എന്നിവയിൽ തുടങ്ങുന്ന ഒരു സാധാരണ വൈദ്യശാസ്ത്ര പുസ്തകത്തിൽ നിന്നു വത്യസ്ഥമായി ഞാൻ ഹൃദയത്തിലെന്റെ ഹരിശ്രീ കുറിക്കുന്നു. ലോകത്തിലെ ഏറ്റവുവും വലിയ മരണകാരണം ഹൃദ്രോഗമാണെന്നതു തന്നെ കാരണം.
എന്താണ് ഹൃദയം?
ആയുർവേദത്തിലും പിന്നെ കവിഭാവനയിലും മാത്രമാണ് ഹൃദയത്തിന് ഒരു പമ്പ് എന്നതിൽകവിഞ്ഞൊരു വികാരങ്ങളുടെ ഇരിപ്പിടമെന്ന് സ്ഥാനമുള്ളത്. വൈകാരികമായ അടുപ്പമുപേക്ഷിച്ചാൽപ്പിന്നെ ഹൃദയം ചുരുട്ടിയ മുഷ്ടിയുടെ വലിപ്പമുള്ള ഒരു പേശി. നിരന്തരം താളത്തിൽ ചുരുങ്ങിയും വികസിച്ചും ഈ പേശി ധമനികളിലൂടെ രക്തസംക്രമണം നടത്തുന്നു. ശരാശരി ഹൃദയം അതിന്റെ ആയുസ്സിൽ അതായത് അതിന്റെ ഉടമയുടെ ആയുസ്സിൽ 5 കോടി ലിറ്റർ രക്തം പമ്പു ചെയ്യുന്നു. ഈ പ്രവർത്തിക്കായി 75000 ടൺ ഭാരമുയർത്താനുള്ള ശക്തി ചിലവിടുന്നു.

ഹൃദയഭാഗങ്ങൾ
ഹൃദയത്തിൽ നിന്നും പുറത്തേക്ക് രക്തം വഹിക്കുന്ന ധമനികളെ ആർട്ടറികൾ എന്നും ഹൃദയത്തിലേക്ക് രക്തമ്മൊഴുക്കുന്നവയെ വെയിനുകൾ എന്നും പറയുന്നു. ഹൃദയപേശിയുടെ പുറത്തെ പാളിക്ക് എപ്പിക്കാർഡിയം എന്നും അതിനുള്ളിലെ ലൂബ്രിക്കന്റ്നിറഞ്ഞ സഞ്ച്ചിയെ പെരിക്കാർഡിയം എന്നും അതിനകത്തെ മാംസപേശിയെ മയോ കാർഡിയം എന്നും എറ്റവും ഉൽളിലെ ചർമ്മ സമാനമായ പാളിയെ എൻഡോക്കാർഡിയം എന്നും വിളിക്കുന്നു. ഹൃദയത്തിനു നാലറകളാണുള്ളത്. മുകളിലത്തെ രണ്ടറകളെ ആട്രിയ അല്ല്ലെൻകിൽ ഓറിക്കിൾ എന്നും താഴത്തേതിനെ വെൻട്രിക്കിൾ എന്നും പറയുന്നു. ഓറിക്കിൾ ധമനികൾ തിരിച്ചയക്കുന്ന രക്തത്തെ സ്വീകരിക്കുകയും വെൻട്രിക്കിൾ പ്രാണവായു നിറഞ്ഞ രക്തം ധമനികളിലേക്ക് പമ്പു ചെയ്യുകയും ചെയ്യുന്നു. ഇടത്തേ വെൻട്രിക്കീൾ ശരീരഭാഗങ്ങളിലേക്കും വലത്തേ വെൻട്രിക്കിൾ ശ്വാസകോശത്തിലേക്കും രക്തമെത്തിക്കുന്നു. ഹൃദയവാൽവുകൾ കുടിവെള്ള പമ്പിന്റെ ഫൂട്ട് വാൽവുകൾ പോലെ ഒരു വഴിക്കു മാത്രം രക്തം സഞ്ചരിക്കാൻ വേണ്ടി തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളായി വർത്തിക്കുന്നു. മിത്രൽ,, പൾമൊണറി, അയോർട്ടിക്ക് ട്രികസ്പിഡ് എന്നിങനെ നാലു വാൽവുകൾ ഹൃദയത്തിലുണ്ട്.
പ്രവർത്തനം
വെയിനിൽ നിന്നു വരുന്ന രക്തം ഓറിക്കിളുകൾ നിറയുമ്പോൾ അവ സൻകോചിച് രക്തം വെന്റ്രിക്കിളുകളിലെത്തുന്നു. മിത്രൽ, ട്രികസ്പിഡ് വാൽവുകൾക്ക് തുറന്ന് രക്തം പുറത്തേക്ക് പമ്പു ചെയ്യപ്പെടുകയും അയോർട്ടിക്ക് പൾമൊണറി വാൽവുകൾ തുറന്ന് യധാക്രമം അയോറ്ട്ടയും പൾമൊണരി ധമനിയും രക്തം സ്വീകരിക്കുകയും വാൽവുകൾ ഉടൻ തന്നെ അടഞ്ഞ് രക്തം തിരിച്ച് ഹൃദയത്തിലിറങ്ങാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വാൽവുകളുടെ ഈ തുറന്നടയലിന്റെ മൃദുശബ്ദത്തെ ഹൃദയമിടിപ്പ് എന്ന് വിളിക്കുന്നു. ജീവന്റെ അടയാളമായി മിക്കപ്പോഴും ഹൃദയമിടിപ്പിനെയയണ് സാധാരണ ജനവും പലപ്പോഴും ഡോക്റ്റർമാരും കാണുന്നത്. പേശികൾ ചുരുങ്ങുന്ന അവസ്ഥക്ക് സിസ്റ്റോൾ എന്നും വികസിക്കുന്ന അവസ്ഥക്ക് ഡയസ്റ്റോൾ എന്നുമാണല്ലോ ശാസ്ത്രീയ നാമം. ഹൃദയതിന്റെ മേൽപ്പറഞ്ഞ പ്രവർത്തനത്തിനെ യധാക്രമം ആർറ്റ്രിയൽ സിസ്റ്റോൾ, വെന്റ്റ്റ്രിക്കുലർ സിസ്റ്റോൾ, ഡയസ്റ്റോൾ എന്നിങനെ അറിയപ്പെടുന്നു. . സിസ്റ്റോൾ തുടങ്ങാനായി പേശികൾക്ക് കിട്ടുന്ന വൈദ്യുതീയ സന്ദേശത്തിനെ ഇലകട്രിക്കൽ സിസ്റ്റോൾ എന്നാണ് പേർ.
ഹൃദയഗീതം
ലബ്-ഡബ് അധവാ S1, S2 Notes എന്ന് സ്വരദ്വയങ്ങളാലാണ് ഹൃദയഗീതം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ലബ് അതായത് എസ് 1 എന്നത് വെന്റ്റ്റ്രിക്കുലര് സിസ്റ്റോൾ തുട്ങ്ങാൻ വാൽവുകൾ അടയുന്ന ശബ്ദവും ഡബ്- എസ്2 വാൽവുകള് തുറക്കുന്ന ശബ്ദവുമാണ്.
ഹൃദയത്തിന്റെ സ്വന്തം
ഹൃദയം പ്രവർത്തികാനാവശ്യമായ രക്തം നൽകുന്ന സ്വകാര്യ ധമനികളാണ് കൊറോണറി ആർട്ടറികൾ. ഇടതും വലതുമായി രണ്ട്. കോറോണറി ആർട്ടറികൾ അയോർട്ടയിൽ നിന്നുത്ഭവിച്ച് പല ട്രിബ്യൂട്ടറികളായി ഹൃദയത്തിനു ചുറ്റും വേരുകൾ പോലെ പൊതിഞ്ഞിരിക്കുന്നു.
എന്താണ് ഹൃദ്രോഗം?
ഹൃദയത്തിനു പല തരം അസുഖങ്ങൾ ബാധിച്ചേക്കാം. പേശികൾക്കോ വാൽവുകൾക്കോ ധമനികൾക്കോ വരാവുന്ന എന്തു രോഗവും ഹൃദ്രോഗമാണെൻകിലും കോറോണറി ആർട്ടറികളിൽ വരുന്ന വിഘ്നങ്ങൾ ഹൃദയത്തിലേക്കുള്ള രക്തസംക്രമണത്തകരാറ്- കോറോണറി ആർട്ട്റി ഡിസീസ് ആണ് ഏറ്റവും സാധാരണവും അപകടകരവുമായ അസുഖം. വാൽവുകൾക്കു വരുന്ന രോഗങ്ങൾ - കാർഡിയോ വാസ്കുലർ ഡിസീസ്- ഇവ രണ്ടാം സ്ഥാനത്തെത്തുന്നു.

രക്തപ്രവാഹ വിഘ്നം- ഇസ്കീമിയ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തമായി ഇന്നറിയാം. ആർട്ടറികളിൽ പ്രത്യേകിച്ച് കൊറോണറീ ആർട്ടറികളിൽ കൊഴുപ്പും മൃതകോശങ്ങളും മറ്റ് അചേതന വസ്തുക്കളുമടിഞ്ഞ് ചെറിയ കൂനകളുണ്ടാവുകയും കാലക്രമേണ- മിക്കവാറും ഒരായുഷ്കാലം കൊണ്ട് ഇവ കട്ടിയുള്ളൊരു തടസ്സമായിത്തീരുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ അടിഞ്ഞു കൂടുന്ന ചപ്പുചവറിനു ഇതറോമ അധവാ പ്ലേക് എന്നു വിളിക്കുന്നു (aetheroma / aetheromatic plaque). ഈ അസുഖത്തിനു അതിനാൽ ഇതറൊസ്കെലെറോസിസ് എന്നു പേർ വിളിച്ചു. ഈതറോസ്ക്ലെറോസിസ് എന്നാൽ രക്തത്തിൽ കൊളസ്റ്റ്രോൾ കൂടി ഉണ്ടാവുന്ന ഫാറ്റ് നിക്ഷേപമാണെന്ന് അടുത്ത കാലം വരെ വിചാരിച്ചു പോന്നെൻകിലും ഈയടുത്ത സമയമായി കൂടുതൽ വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ
നിർഭാഗ്യവശാൽ ഏതറോസ്ക്ലെറോസിസ് എന്ന അസുഖം വളരെയേറെ മൂർഛിച്ച അവസ്ഥയിലേ ആഞ്ജിന പെക്ടോറിസ് തുടങ്ങിയ ലക്ഷണങ്ങൾ തിരിച്ചറിയാനാവുന്നുള്ളു. എന്നാൽ അതിനു ദശാബ്ദങ്ങൾ മുന്നേ തന്നെ അപകടകരമായ ഫലങ്ങൾ -ഹൃദയാഘാതം മുതലായവ ഒരു രോഗത്തെ തിരിച്ചറിയുന്നതിനും വളരെ മുന്നേ തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്.
രോഗഹേതുക്കൾ
150 വർഷം മുന്നേ ഹൃദയധമനീരോഗികൾ ഇല്ലായിരുന്നെന്നും കഴിഞ്ഞ നൂറു വർഷം കൊണ്ട് അതു മനുഷ്യരിൽ ഏറ്റവും അപകടകരമായ രോഗമായെന്നും മാത്രമറിഞ്ഞാൽ രോഗകാരണം കണ്ടെത്തലായി!!
ഹൃദയധമനീരോഗം ഏതു പ്രായക്കാർക്കും വരാമെൻകിലും 35 വയസ്സു കഴിഞ്ഞ പുരുഷരിലും ആർത്തവ വിരാമമായ സ്ത്രീകളിലുമാണ് സാധാരണയായി കാണാറ്.പുകവലി, രക്ത സമ്മർദ്ദം, പ്രമേഹം, വ്യായായമില്ലായ്മ, കൃത്രിമമായി സംസ്കരിക്കപ്പെട്ട (പ്രോസസ്സ്ഡ്) ആഹാരം കഴിക്കൽ ശീലം, എണ്ണയിൽ വറുത്ത ഭക്ഷണത്തിന്റെ അമിതോപയോഗം സ്വസ്ഥതയില്ലായ്മ എന്നിവ ഹൃദ്രോഗത്തിലേക്കുള്ള യാത്രയുടെ വേഗം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. ഒന്നിൽക്കൂടുത്റ്റൽ മേൽപ്പറഞ്ഞ രോഗകാരികൾ ഉണ്ടെൻകിൽ സൂക്ഷിക്കേണ്ടതാണ്. പാരമ്പര്യം, കൊഴുപ്പുകലർന്ന ആഹാരം എന്നിവ അലോപ്പതിയിൽ മേൽപ്പറഞ്ഞ പട്ടികയിൽ പുകവലിയോടൊത്ത് ഒന്നാം സ്ഥാനം പൻകിടുന്നു.രോഗം വരുത്തുന്നയത്ര വേഗത്തിലല്ലെൻകിലും രോഗത്തിൽ നിന്നു കരകയറാനുള്ള അതിശയകരമായ കഴിവ് മനുഷ്യ ശരീരത്തിനുണ്ട് (അലോപ്പതി അവസാനം അതു സമ്മതിച്ചു തുടങ്ങി)ചിട്ടയായ ജീവിതമൊന്നു മാത്രമേ ഹൃദ്രോഗത്തിൽ നിന്നു നിങ്ങളെ രക്ഷിക്കൂ. രോഗത്തെ നേരത്തേ തിരിച്ചറിയാമെന്നത് ഇന്നത്തെ പരിമിതികൾക്കുള്ളിൽ വെറും വ്യാമോഹം മാത്രം (ലോകത്ത് ഏറ്റവും നല്ല പരിരക്ഷ കിട്ടിയിരുന്നവർ പലരും – (ബിൽ ക്ലിന്റൺ, കോളിൻ പവൽ തുടങ്ങിയവർ ഉദാഹരണം) കൃത്യമായി മെഡിക്കൽ ടെസ്റ്റുകൾ- ടി. എം റ്റി ടെസ്റ്റുകളടക്കം ക്രിത്യമായി നടത്തിയിരുന്നെൻകിലും പ്രയോജനമില്ലാതെ ബൈപ്പാസ് വിധിക്കപ്പെട്ടവരാണ്. (ബൈപ്പാസുകളും ആന്ഞിയോപ്ലാസ്റ്റികളും എന്തുകൊണ്ട് പ്രയോജനം ചെയ്യുന്നില്ല എന്നത് മറ്റൊരു ഭാഗത്ത്)പലതരം മരുന്നുകളാൽ ഹൃദ്രോഗം നിയന്ത്രിക്കാൻ ഡോക്റ്റർ ശ്രമിക്കും (വിശദമായി താഴെ) മിക്കവയും ജീവിതരീതിയിൽ വരുന്ന മാറ്റങ്ങളോളം ഫലപ്രദമല്ലെന്നൌ മാത്രമല്ല അപകടകരവുമാണ്. ഓരോ മരുന്നിന്റെയും ആവശ്യകത (ഹൃദ്രോഗിയും മറ്റേതു രോഗിയും) ബോദ്ധ്യം വരുന്നതു വരെ ഡോക്റ്റരോട് ചർച്ച ചെയ്യുക, വിലകൊടുത്ത് വാങ്ങുന്നയാളെന്ന നിലക്ക് അതു നിങ്ങളുടെ അവകാശമാണ്.ഹൃദയ ധമനീ സംബന്ധമായ ഒരു രോഗത്തിനും ശസ്ത്രക്രിയകൾ ശാശ്വത പരിഹാരമല്ല. ശാശ്വത പരിഹാരമൊന്നേയുള്ളു ജീവിതരീതി (ആർനോൾഡ് ശിവശൻകരനെന്ന ഭീമൻ, 4 ബൈപ്പാസ് കഴിഞ്ഞ് കൂമ്പ് കെ എസ് ഈ ബീ ട്രാൻസ്ഫോർമർ പരുവത്തിലായിട്ടും പഠിക്കാത്ത പാഠം)
ഹൃദയാഘാതം
സാധാരണയായി ഹൃദയത്തിനു വരുന്ന എല്ലാ നാശങ്ങളെയും ഒരുമിച്ച് ഹാർട്ട് അറ്റാക്ക്ക് എന്നു പറയാറുണ്ടെൻകിലും ഇതൊരു ശരിയായ പ്രയോഗമല്ല.
രക്തം കിട്ടാതെ ഹൃദയപേശികൾ നശിക്കുന്നതിനെ ഹൃദയാഘാതം ( മയോകാര്ഡ്യൽ ഇൻഫാർക്ഷൻ) എന്നു പറയുന്നു.ഇതറോമാറ്റ നിറഞ്ഞ് ധമനികൾ പൂർണ്ണമായി അടഞ്ഞു പോവുകയാണെൻകിൽ ഹൃദയാഘാതമുണ്ടാവാം, എന്നാൽ സർവ്വ സാധാരണമായി കാണുന്നത് മൃദുവായ ഇതറോമ പൊട്ടി ഉള്ളിലെ ദ്രവരൂപമായ കൊഴുപ്പും മറ്റും (lipid pool) രക്തത്തിലേക്കൊഴുകുകയും രക്തം പെട്ടെന്ന് കട്ടപിടിച്ച് MI അധവാ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യുന്നതാണ്.
എല്ലാ പരിശോധനകളിലും ആരോഗ്യവാനെന്നു കാണുന്ന വ്യക്തി ഹൃദ്രോഗ ചികിത്സ നടത്തുന്നയാളെക്കാളും അപകടം പിടിച്ച ജീവിതം നയിക്കുന്നുവെന്നത് ഹൃദ്രോഗം തിരിച്ചറിഞ്ഞയാളിനെക്കാളും അറിയാത്തയാളുകളെ കുഴപ്പത്തിലേക്കു നയിക്കുന്നെന്നതാണ് വിരോധാഭാസം. താലിയം സ്റ്റ്രെസ്സ് ടെസ്റ്റ് വിജയിച്ച് 64 സ്ലൈസ് സ്കാനിൽ കോൾഡ് സ്പോട്ടുകളില്ലെന്ന് തെളിഞ്ഞ് സന്തോഷവാനായി വീട്ടിൽ പോയ വ്യക്തിയെ അടുത്ത ദിവസം ICCU വിൽ കണ്ട് ഞാൻ അന്ധാളിച്ചിട്ടുണ്ട്. ഇന്ന് അതൊരു പ്രഹേളികയല്ല. ഒരു റ്റെസ്റ്റിനും – ഒരാഞ്ജിയോഗ്രാമിനു പോലും കണ്ടെത്താനാവാത്ത പുതുതായി ഉണ്ടാവുന്ന ചെറിയ (fresh & minor ) ബ്ലോക്കുകളാണു മൂന്നിൽ രണ്ടോളം തവണയും ഹൃദയാഘാത ഹേതു - ഇത് അപകടകരമായ ജീവിതം നയിക്കുന്ന ആരിലും വളരെവേഗം ഉണ്ടാവുന്നതുമാണ്. ഇന്ന് ആരോഗ്യവാൻനന്നു കണക്കാക്കിയ വ്യക്തി നാളെ ഹൃദ്രോഗത്താൽ മരിക്കാൻ സാധ്യതയുണ്ടെന്നത് ഡോക്റ്റർ പറയാറില്ലാത്ത (പറഞ്ഞാൽ മിക്കവാറൂം രോഗികളും സ്റ്റ്റെസ്സ് ടെസ്റ്റ് തുടങ്ഗിയവ വേണ്ടെന്നു വയ്ക്കുന്നതുകൊണ്ടാണെന്ന് ചില ഡോക്റ്റർമാർ തന്നെ സമ്മതിക്കുന്നു.) ഒരു ചതിക്കെണി. പക്ഷേ ഏറ്റവും ആശാവഹമായ കാര്യം ജീവിത രീതി മാറ്റം കൊണ്ട് വളരെപ്പെട്ടെന്ന് ഇത്തരം ചെറുബോംബു ബ്ലോക്കുകളെ മിക്കവാറും ഇല്ലാതാക്കാമെന്നതാണ്.
ഹൃദയാഘാതത്തിനും നിന്നും തിരിച്ചു വരവ് എത്രത്തോളം ഫലവത്താണെന്നുള്ളത് എത്രവേഗം രക്തയോട്ടം പേശികൾക്ക് തിരിച്ചു കിട്ടുന്നു എന്നതിനനുസരിച്ചിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉടൻ അത്യാഹിത വിഭാഗത്തിൽ (ഈ ആർ) എത്തുന്നതിലാണ് രോഗമുക്തി. നിർഭാഗ്യവശാൽ പകുതിയോളം രോഗികൾ ലക്ഷണങ്ങളെ വായുകോപമായോ സന്ധിവേദനയായി തെറ്റിദ്ധരിച്ച്, കുഴഞ്ഞു വീഴും വരെ കാത്തിരിക്കുകയോ മറ്റേതെൻകിലും കാരണത്തിന് ഈ സീ ജി പരിശോധന നടത്തും വരെ തനിക്കു സംഭവിച്ച നാശത്തിനെക്കുറിച്ച് അറിയാതെപോലും ഇരിക്കുകയോ ചെയ്യുന്നു. കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തുക എന്നതാണ് ജീവിത ദൈർഖ്യം നിശ്ചയിക്കുക എന്നതിനാൽ സംശയം തോന്നിക്കുന്ന എന്തു തരം വേദനയുണ്ടെൻകിലും ആശുപത്രിയിലെത്തുക. നിങ്ങൾ ഒരു ഹൃദയാഘാതമനുഭവിക്കുകയാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള ഉപകരണങ്ങൾ ഒരാശുപത്രിയിലേ ഉള്ളൂ.
1. നെഞ്ചിൽ ഭാരം കയറ്റി വച്ചപോലെ തോന്നുക
2. നെഞ്ച്, ചുമൽ താടി എന്ന്നിവയിലേക്കോ ഈറ്റതു കൈയിലേക്കോ പടരുന്ന വേദന
3. വിയർപ്പ്, തളർച്ച, ശ്വാസം മുട്ടൽ,ശർദ്ദി, തല കറക്കം
4. സംശയകരമായിത്തോന്നുന്ന മറ്റെന്തുതരം വേദന:
എന്നിവ അനുഭവപ്പെട്ടാൽഎത്രയും വേഗം ആശുപത്രിയിൽ പോകാനുള്ള സംവിധാനം ഉണ്ടാക്കുകയും സാധിക്കുമെൻകിൽ ഒരു ആസ്പിരിൻ (100mg) കഴിക്കുകയും ചെയ്യുക.
ആശുപത്രിയിൽ ഈ സി ജി വ്യതിയാങ്ങളും രക്തത്തിലെ എൻസൈമുകളും മറ്റുമളന്ന് ഹൃദയാഘാതമാണോ അല്ല്ലയോ എന്നു തീർച്ചപ്പെടുത്തുകയും ഒരടിയന്തിര ഘട്ടമാണെൻകിൽ TPA അല്ലെൻകിൽ സമാനമായ രക്തം കട്ടപിടിക്കൽ നിറുത്തുന്ന ഡ്രിപ് കൊടുക്കുകയോ ചെയ്യും. ഹൃദയഗീത താളം പിഴക്കൽ(arrhythmia) സംഭവിക്കുകയാണെൻകിൽ അതു ഹൃദയ സ്തംഭനം എന്ന (sudden cardiac death) അതി ഗുരുതരമായ അവസ്ഥയായേക്കാമെന്നതിനാൽ വൈദ്യുത ഷോക്കുകൾ കൊണ്ടോ പേസ് മേക്കറുകൾ കൊണ്ടോ ഇലക്രിക്കൽ സിസ്റ്റോൾ ക്രമത്തിലാക്കാൻ ശ്രമിച്ചേക്കാം. ഓക്സിജൻ കൊടുക്കുന്നതും സാധാരണമാണ്.
ER അഥവാ അത്യാഹിത വിഭാഗത്തിലെ എല്ലാ കാര്യങ്ങളും ഡോക്റ്റർ പൂർണ്ണമായും പറയുന്നപോലെ തന്നെ ചെയ്യുക. അത്യാഹിതം സംഭവിച്ചയാളും, കൂടെ നിൽക്കുന്നവരും വീവേകപരമായ തീരുമാനങ്ങളെടുക്കാവുന്ന മാനസികാവസ്ഥയിലായിരിക്കില്ല.
ആടുത്ത ഭാഗം- ഹൃദയം, ധമനികൾ - 2
ഒരുമുഴം മുന്നേ ചികിത്സ (interventional cardiology)സത്യവും മിഥ്യയും അനിശ്ചിതത്വവും.

ആമുഖം
ഒരു ഉപഭോക്താവെന്നതിനപ്പുറം വൈദ്യശാസ്‍ത്രവുമായി എനിക്കൊരു ബന്ധവുമില്ല എന്നതാണ് ഈ കുറിപ്പുകളുടെ പ്രസക്തി. Caveat Emptor(നോക്കിയും കണ്ടും വാങ്ങടേ) എന്നതത്രേ വാണിജ്യ ക്രയവിക്രയങ്ങളുടെ ഒന്നാം നിയമം. എന്ത് എപ്പോൾ എങ്ങനെ വാങ്ങണം എന്നറിയാത്ത ഉപഭോക്താവിന് എന്നും നഷ്ടക്കണക്കു മാത്രമേ മിച്ചമുണ്ടാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഡോക്റ്റർ നമ്മൾവാടകക്കെടുക്കുന്ന പ്രൊഫഷണൽ മാത്രമാണ്- അതെത്ര വിലപിടിപ്പുള്ള സേവനമായാലും. നിങ്ങളുടെ വീടെങ്ങനെയിരിക്കണമെന്ന് എന്ഞിനീയര്‍ക്ക് തീരുമാനിക്കാൻ കഴിയാത്തതുപോലെ നിങ്ങളുടെ ആരോഗ്യം എങ്ങനെയിരിക്കണമെന്ന് ഡോക്റ്ററും തീരുമാനിക്കാത്തതാണ് ഉത്തമം. എന്നാൽ വൈദ്യശാസ്ത്രം വളരെ സൻകീർണ്ണമാകയാൽ രോഗിയെന്ന ഉപഭോക്താവിനു മിക്കപ്പോഴും വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാനോ ഡോക്റ്ററുടെ തീരുമാനങ്ങളെ പരിശോധിച്ച് ശരിവയ്ക്കാനോ കഴിയാറില്ല. ആധുനിക മനുഷ്യർ ഓരോരുത്തരും വൈദ്യത്തിന്റെ കൺസ്യൂമർമാരെന്ന നിലക്ക് നല്ലൊരളവു വൈദ്യശാസ്ത്രമറിയേണ്ടത് അത്യാവശ്യമെന്നതാണു സത്യം. സ്വയം ചികിത്സിക്കാനല്ല, ഏറ്റവും അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാൻ. ഡോക്റ്റർ വൈദ്യ രംഗത്ത് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള, പരിശോധനാ ഉപകരണങ്ങൾ കൈവശമുള്ള വിദഗ്ദ്ധനാണ്. പക്ഷേ അദ്ദേഹം നിങ്ങളുടെ ശരീരത്ത് ഒരു സമയം പരിശോധിച്ചാൽ പ്രത്യക്ഷമാവുന്ന കാര്യങ്ങളും നിങ്ങൾ പറയുന്ന വാക്കുകളും മാത്രം ആശ്രയിക്കുന്ന വ്യക്തിയെന്ന നിലക്ക് പരിമിതികൾക്കു വിധേയനുമാണ്. ഒരു തൊഴിലെടുത്ത് ജീവിക്കുന്ന മനുഷ്യനെന്ന നിലക്ക് വാങ്ങുന്ന ഫീസിനു് ജോലി ചെയ്യുന്നുവെന്നതിനപ്പുറത്ത് എന്തെൻകിലും ഒരു ഡോക്റ്ററിൽ നിന്നു പ്രതീക്ഷിക്കുന്നത് (പലപ്പഓഴും ലഭിക്കാറുണ്ടെൻകിലും) മൂഢതയുമാണ്.
ഡോക്റ്ററുടെ അറിവും പരിമിതമാണ്. നിങ്ങളുടെ ഡോക്റ്റർ എല്ലാമറിയുന്നെന്ന നാട്യക്കാരനെൻകിൽ അത് അദ്ദേഹത്തിന്റെ തൊഴില്പരമായൊരു ആവശ്യമെന്നും എന്തെൻകിലും അറിയില്ലാ എന്നു പറയുന്നെൻകിൽ മറ്റുള്ളവരെക്കാൾ മോശക്കാരനെന്ന് അർത്ഥമില്ലെന്നും പ്ര്യതേകം പറയേണ്ടതില്ലല്ലോ. ഒരു കാര്യം കണ്ടുപിടിക്കുമ്പോൾ എന്താണെന്നറിയാത്ത പത്തു കാര്യം അതിനൊപ്പം ജനിക്കുന്നെന്നാരോ പറഞ്ഞത് വൈദ്യശാസ്ത്രത്തിലും ശരിയാകുന്നു. ഏറ്റവും സാധാരണ പകർച്ച വ്യാധിയായ ജലദോഷത്തിനു മരുന്നൊന്നുമില്ല. സാധാരണ കണ്ടുവരുന്ന സനാതന രോഗമായ രക്ത സമ്മർദ്ദത്തിനു ഹേതുവും എന്തെന്നറിയില്ല. വർഷാവർഷം കോടിക്കണക്കിനാളുക്കൾ ചികിത്സയാല് മരണത്തിൽ നിന്നു രക്ഷപെടുന്നെന്നും ആയിരക്കണക്കിനാളുകള്‍ പാളിപ്പോയ ചികിത്സയാൽ മരിക്കുന്നെന്നും സത്യം. ആരുടെ കുറ്റം? ഡോകറ്റരുടേതഓ രോഗിയുടേതോ? നിങ്ങളുടെ ഫാക്റ്ററി പൂട്ടുന്നതിനു കാരണം എഞ്ചിനീയറാണോ?
ലളിതമായ വിഷയങ്ങളിൽ നിന്നും സംകീർണ്ണ പ്രശ്നങ്ങ്നളിലേക്ക് എന്ന ക്രമത്തിൽ ഈ കുറിപ്പുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒരു തരം ചികിത്സയും ഈ വൈദ്യ വൈജ്ഞാനിക പരിശ്രമങ്ങളുടെ പിൻബലത്തിൽ നടത്താന് തുനിയരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ.

Subscribe to:
Posts (Atom)