Friday, December 30, 2005

ആമുഖം

ഒരു ഉപഭോക്താവെന്നതിനപ്പുറം വൈദ്യശാസ്‍ത്രവുമായി എനിക്കൊരു ബന്ധവുമില്ല എന്നതാണ് ഈ കുറിപ്പുകളുടെ പ്രസക്തി. Caveat Emptor(നോക്കിയും കണ്ടും വാങ്ങടേ) എന്നതത്രേ വാണിജ്യ ക്രയവിക്രയങ്ങളുടെ ഒന്നാം നിയമം. എന്ത് എപ്പോൾ എങ്ങനെ വാങ്ങണം എന്നറിയാത്ത ഉപഭോക്താവിന് എന്നും നഷ്ടക്കണക്കു മാത്രമേ മിച്ചമുണ്ടാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഡോക്റ്റർ നമ്മൾവാടകക്കെടുക്കുന്ന പ്രൊഫഷണൽ മാത്രമാണ്- അതെത്ര വിലപിടിപ്പുള്ള സേവനമായാലും. നിങ്ങളുടെ വീടെങ്ങനെയിരിക്കണമെന്ന് എന്ഞിനീയര്‍ക്ക് തീരുമാനിക്കാൻ കഴിയാത്തതുപോലെ നിങ്ങളുടെ ആരോഗ്യം എങ്ങനെയിരിക്കണമെന്ന് ഡോക്റ്ററും തീരുമാനിക്കാത്തതാണ് ഉത്തമം. എന്നാൽ വൈദ്യശാസ്ത്രം വളരെ സൻകീർണ്ണമാകയാൽ രോഗിയെന്ന ഉപഭോക്താവിനു മിക്കപ്പോഴും വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാനോ ഡോക്റ്ററുടെ തീരുമാനങ്ങളെ പരിശോധിച്ച് ശരിവയ്ക്കാനോ കഴിയാറില്ല. ആധുനിക മനുഷ്യർ ഓരോരുത്തരും വൈദ്യത്തിന്റെ കൺസ്യൂമർമാരെന്ന നിലക്ക് നല്ലൊരളവു വൈദ്യശാസ്ത്രമറിയേണ്ടത് അത്യാവശ്യമെന്നതാണു സത്യം. സ്വയം ചികിത്സിക്കാനല്ല, ഏറ്റവും അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാൻ. ഡോക്റ്റർ വൈദ്യ രംഗത്ത് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള, പരിശോധനാ ഉപകരണങ്ങൾ കൈവശമുള്ള വിദഗ്ദ്ധനാണ്. പക്ഷേ അദ്ദേഹം നിങ്ങളുടെ ശരീരത്ത് ഒരു സമയം പരിശോധിച്ചാൽ പ്രത്യക്ഷമാവുന്ന കാര്യങ്ങളും നിങ്ങൾ പറയുന്ന വാക്കുകളും മാത്രം ആശ്രയിക്കുന്ന വ്യക്തിയെന്ന നിലക്ക് പരിമിതികൾക്കു വിധേയനുമാണ്. ഒരു തൊഴിലെടുത്ത് ജീവിക്കുന്ന മനുഷ്യനെന്ന നിലക്ക് വാങ്ങുന്ന ഫീസിനു് ജോലി ചെയ്യുന്നുവെന്നതിനപ്പുറത്ത് എന്തെൻകിലും ഒരു ഡോക്റ്ററിൽ നിന്നു പ്രതീക്ഷിക്കുന്നത് (പലപ്പഓഴും ലഭിക്കാറുണ്ടെൻകിലും) മൂഢതയുമാണ്.
ഡോക്റ്ററുടെ അറിവും പരിമിതമാണ്. നിങ്ങളുടെ ഡോക്റ്റർ എല്ലാമറിയുന്നെന്ന നാട്യക്കാരനെൻകിൽ അത് അദ്ദേഹത്തിന്റെ തൊഴില്പരമായൊരു ആവശ്യമെന്നും എന്തെൻകിലും അറിയില്ലാ എന്നു പറയുന്നെൻകിൽ മറ്റുള്ളവരെക്കാൾ മോശക്കാരനെന്ന് അർത്ഥമില്ലെന്നും പ്ര്യതേകം പറയേണ്ടതില്ലല്ലോ. ഒരു കാര്യം കണ്ടുപിടിക്കുമ്പോൾ എന്താണെന്നറിയാത്ത പത്തു കാര്യം അതിനൊപ്പം ജനിക്കുന്നെന്നാരോ പറഞ്ഞത് വൈദ്യശാസ്ത്രത്തിലും ശരിയാകുന്നു. ഏറ്റവും സാധാരണ പകർച്ച വ്യാധിയായ ജലദോഷത്തിനു മരുന്നൊന്നുമില്ല. സാധാരണ കണ്ടുവരുന്ന സനാതന രോഗമായ രക്ത സമ്മർദ്ദത്തിനു ഹേതുവും എന്തെന്നറിയില്ല. വർഷാവർഷം കോടിക്കണക്കിനാളുക്കൾ ചികിത്സയാല് മരണത്തിൽ നിന്നു രക്ഷപെടുന്നെന്നും ആയിരക്കണക്കിനാളുകള്‍ പാളിപ്പോയ ചികിത്സയാൽ മരിക്കുന്നെന്നും സത്യം. ആരുടെ കുറ്റം? ഡോകറ്റരുടേതഓ രോഗിയുടേതോ? നിങ്ങളുടെ ഫാക്റ്ററി പൂട്ടുന്നതിനു കാരണം എഞ്ചിനീയറാണോ?

ലളിതമായ വിഷയങ്ങളിൽ നിന്നും സംകീർണ്ണ പ്രശ്നങ്ങ്നളിലേക്ക് എന്ന ക്രമത്തിൽ ഈ കുറിപ്പുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒരു തരം ചികിത്സയും ഈ വൈദ്യ വൈജ്ഞാനിക പരിശ്രമങ്ങളുടെ പിൻബലത്തിൽ നടത്താന് തുനിയരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ.

3 comments:

aneel kumar said...

ദേവാ,
വളരെ ലളിതമായ ശൈലിയില്‍ തുടരുന്ന പോസ്റ്റുകള്‍ ആരെയും ഇരുത്തി വായിപ്പിക്കും എന്നു പറയേണ്ടതില്ല.
മലയാളത്തില്‍ ലളിതമായ ഇത്തരം ലേഖനങ്ങള്‍ കാണുന്നത് ഇപ്പോള്‍ രണ്ടാമതാണ്. ആദ്യത്തേത് ഡോ.ചന്ദ്രമോഹന്‍ സാര്‍ കേരളാ.കോം ഗസ്റ്റ്ബുക്കില്‍ എഴുതിയപ്പോഴായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവ ഇപ്പോള്‍ ഓണ്‍ലൈന്‍ അല്ല. (അതെവിടെയെങ്കിലും ഉള്ളതായി അറിയാവുന്നവരുണ്ടോ? )

എളിയ ഒരഭിപ്രായമുണ്ട്.
പുതിയ പോസ്റ്റുകളില്‍ നിന്ന് പഴയവയിലേയ്ക്കു പോകാന്‍ സൈഡ് ബാറിലെ ലിങ്കില്‍ നിന്നു കഴിയുമെങ്കിലും പഴയവയില്‍ നില്‍ക്കുമ്പോള്‍ പുതിയവയിലേയ്ക്ക് എളുപ്പമെത്താന്‍ വഴിയൊന്നും കാണുന്നില്ല. ഒരു പക്ഷേ പുതിയ പോസ്റ്റിടുമ്പോള്‍ പഴയതിന്റെ BlogThis! വഴി വന്നാല്‍ ശരിയാവുമായിരിക്കുമെന്നു തോന്നുന്നു.

ദേവന്‍ said...

അനില്‍ മാഷേ,
മൊത്തത്തില്‍ ഞാന്‍ പൊളിച്ചു പണിയാം . ഇപ്പോള്‍ എല്ലാം കൂടെ ഫയര്‍ ഫോക്സിലും എക്സ്‌പ്ലൊററിലും അടുക്കാത്ത പരുവത്തിലായിപ്പോയി..

Unknown said...

plz visit www.anweshanam.com
news portal in malayalam
investigative news portal