Thursday, November 30, 2006

യോഗ: ചിത്തവൃത്തിനിരോധ:

പാളിപ്പോയ ലൈഫ്‌ സ്റ്റൈല്‍ റീഹാബിലിറ്റേറ്റ്‌ ചെയ്യുന്നത്‌ പൂര്‍ത്തിയാക്കി ഒരു മാസം തികച്ചേ ഇനി ആരോഗ്യം ബ്ലോഗ്ഗിലേക്കുള്ളൂ എന്ന് തീരുമാനിച്ചിരുന്നതാണ്‌.
"യോഗഃ ചിത്തവൃത്തിനിരോധഃ"
എന്ന യോഗസാരം ജ്യോതിടീച്ചര്‍ പറഞ്ഞു കേട്ടപ്പോള്‍ എന്റെ മനസ്സിനു ഇതെഴുതാനുള്ള പ്രലോഭനം സഹിക്കുന്നില്ല.

"മനസ്സ്‌ നപുംസകമാണെന്ന് അമര്‍സിങ്ങിന്റെ കോശത്തില്‍ വായിച്ച്‌ ഞാന്‍ അതിനെ അഴിച്ചു വിട്ടു. അതൊരു പെണ്ണിന്റെ പിറകേ പോയി, ഞാന്‍ കുടുക്കില്‍ പെട്ടു" എന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകമില്ലേ? അത്‌ കോമഡി ആണെങ്കിലും റ്റീച്ചര്‍ പറഞ്ഞതുപോലെ മനസ്സിനെ അഴിച്ചു വിട്ടാല്‍ ചിന്തകള്‍ ഒരോന്നായി മനസ്സില്‍ ഉറുമ്പരിക്കാന്‍ തുടങ്ങും എന്നും അതില്‍ തന്നെയുണ്ട്‌! ചിന്തകള്‍ക്ക്‌ രാഗദ്വേഷ വ്യസനാദികള്‍ മാത്രമേ തരാന്‍ കഴിയൂ. സന്തോഷം തരാന്‍ ഒരു ചിന്തക്കു കഴിയും എന്നാല്‍ ആനന്ദം തരാന്‍ കഴിയുകയുമില്ല. (ആനന്ദം എന്നാല്‍ ബ്രഹ്മ: ഗുണത്രയങ്ങളായ സച്ചിദാന്ദത്തിന്റെ ആനന്ദം)

ചിന്തകള്‍ ഇല്ലാത്ത അവസ്ഥയില്‍ അഹം മൂലാധാരത്തില്‍ മൂന്നര ചുരുളില്‍ ഉറങ്ങുന്ന കുണ്ഡലിനിയെ ഉണര്‍ത്തുന്നു എന്നതാണ്‌ യോഗയുടെ ആധാരശില . ചാക്രിക പഥങ്ങളോന്നും രോഗാതുരപീഢകളില്‍ കുഴങ്ങുന്നില്ലെങ്കില്‍ അതുയര്‍ന്ന് പ്രപഞ്ച ചൈതന്യത്തോട്‌ സംഗമിച്ചോളും. ഈ യോഗം- കൂടിച്ചേരലാണ്‌ യോഗ. യോഗാസങ്ങളെല്ലാം തന്നെ ശരീരത്തിന്റെ ഏഴു പ്രവര്‍ത്തിചൈതന്യ ചക്രങ്ങളെ പീഡിതാവസ്ഥയില്‍ നിന്നും മോചിപ്പിച്ച്‌ യോഗം സുഗമമാക്കാനുള്ള സ്റ്റെപ്പുകള്‍ മാത്രമെന്ന നിലക്ക്‌ യോഗാസനം പഠിപ്പിക്കുന്നവരെല്ലാം ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയവരാണ്‌. അതില്‍ തെറ്റൊന്നുമില്ല, അവര്‍ക്ക്‌ പൂര്‍ണ്ണഗുണം നല്‍കാന്‍ ആവുന്നില്ലെന്നു മാത്രം . ആരോ രവിശങ്കര്‍ ഒരു ഭാഗം അടര്‍ത്തി മാറ്റി എന്നാരോപിച്ചതുകൊണ്ട്‌ പറഞ്ഞെന്നേയുള്ളു, മിക്കവരും അതു തന്നെയാണ്‌ ചെയ്യുന്നതെന്ന്.

ചിന്തകള്‍ ഇല്ലാത്ത അവസ്ഥയിലെത്തുക തീരെ എളുപ്പമല്ല. എത്തിപ്പെട്ടിട്ട്‌ അതില്‍ നിന്നും മാറാതെ മൂന്നോ അഞ്ചോ മിനുട്ട്‌ ഇരിക്കുന്നത്‌ അതിലും വിഷമവും സ്വസ്ഥമായി ഒരിടത്തിരുന്ന് കഴിയുമെങ്കില്‍ നട്ടെല്ലു നിവര്‍ന്ന് സുഖമായി ശ്വാസം പിടിക്കാവുന്ന ഒരു പൊസിഷനിലിരുന്ന് എന്തിനെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മനസ്സിലുള്ള ചിന്താ ഷാന്‍ഡ്ലിയറിനെ ഓരോ ബള്‍ബുകളായി ഓഫ്‌ ചെയ്യുക. എന്തു ചിന്ത നിറുത്താന്‍ പറ്റുന്നില്ലെന്നു തോന്നിയാലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വസ്തുവില്‍ (കഴിവതും വിളക്കിലും മെഴുകുതിരിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കരുത്‌, വെളിച്ചത്തിലേക്ക്‌ അധികനേരം കണ്ണു വേദനിക്കാതെ നോക്കാന്‍ കഴിയില്ല) ചിന്തകള്‍ ഓരോന്നായി അണഞ്ഞണഞ്ഞ്‌ അവസാനം നമ്മളുടെ ശ്രദ്ധ പറ്റി നില്‍ക്കുന്ന വസ്തു മാത്രമായി മാറും മനസ്സില്‍.

ഇനിയത്തെ പരിപാടി അല്‍പ്പം വിഷമമാണ്‌ ആദ്യമൊക്കെ, പരീക്ഷിക്കും തോറും കൂടുതല്‍ എളുപ്പമാകും.

ഒറ്റ ചിന്ത മാത്രമായി മനസ്സില്‍ നില്‍ക്കുകയാണല്ലോ, മെല്ലെ കണ്ണടച്ച്‌ നമ്മള്‍ നോക്കുന്ന വസ്തുവിനേയും മറക്കുക. ചിന്തയില്ലാത്ത അവസ്ഥ എത്തി. ഇവിടെ വരുമ്പോള്‍ സാധാരണ പറ്റാറുള്ള പറ്റാണ്‌ ഒറ്റയാനെ മറക്കുമ്പോള്‍ അണഞ്ഞ ലൈറ്റുകളെല്ലാം ഒറ്റയടിക്ക്‌ തെളിഞ്ഞു വരിക എന്നത്‌. അതു സംഭവിച്ചാല്‍ സാരമാക്കണ്ട, സുല്ലിട്ട്‌ ഒന്നുകൂടെ തുടങ്ങുക, ആദ്യം എടുത്ത സമയം ഇത്തവണ വേണ്ടി വരില്ല.

ഈ യോഗാവസ്ഥയില്‍ ഏതു മനസ്സും പ്രപഞ്ച ശക്തിയില്‍ - ടീച്ചര്‍ പറയുന്ന വലിയ ഞാനോട്‌ -കൈകോര്‍ത്തു നില്‍ക്കുന്നു. ചുരുളഴിച്ച്‌ മെല്ലെ കുണ്ഡലിനീ ചക്രങ്ങളേഴും താണ്ടി വിശ്വം നിറയുന്ന അതിന്റെ സ്വത്വത്തിലേക്ക്‌ ലയിക്കുന്നു. യോഗം വരിച്ചസമയമത്രയും മനസ്സിലൊന്നുമില്ല. മാനസികമായ എന്തു വൈഷ്യമവും ഈ ഒരു ബ്രേക്ക്‌ സമയത്ത്‌ മിന്നല്‍ വേഗത്തില്‍ മനസ്സ്‌ അറ്റകുറ്റപ്പണി തീര്‍ത്തുകൊള്ളും. കുറ്റമറ്റ മനസ്സിന്‌ ശരീരത്തെയും, ശരീരം തിരിച്ചു മനസ്സിന്റെയും കേടു തീര്‍ക്കുന്നു. അങ്ങനെ യോഗാസനങ്ങള്‍ മനസ്സിനെയും യോഗാവസ്ഥ (thoughtless awareness എന്ന് ശ്രീമാതാജി നിര്‍മ്മല ദേവിയുടെ പരിഭാഷ) ശരീരത്തെയും കൂടി സംരക്ഷിക്കുന്നു.

മേമ്പൊടി: ( പ്രയോഗത്തിനു കട: പണ്ട്‌ കഷായം എന്ന തുടരന്‍ എഴുതിയിരുന്ന സുകുമാറിന്‌)
ദൈവം ആരാണ്‌, ദൈവമുണ്ടോ ഇല്ലയോ, എതു രൂപമാണ്‌ ദൈവം എന്നൊക്കെ വാദിക്കാന്‍ എത്തുന്ന വിശ്വാസികളില്‍ നിന്നും യുക്തിയില്ലാവാദികളില്‍ നിന്നും ഞാന്‍ ഊരിപ്പോകുകയേയുള്ളു, ഇതെല്ലാം ഒരുതരം വിശ്വാസം മാത്രമല്ലേ, എന്തു
ശരി എന്തു തെറ്റ്‌ അതില്‍. എന്നാല്‍ ചിലര്‍ വിടാതെ പിന്നാലേ കൂടും, അങ്ങനെ ഒരു ഉഗ്ര ദൈവരഹിതന്‍ നടത്തിയ വാദം
"ദേവനു തോന്നുന്നുണ്ടോ എനിക്ക്‌ നല്ലതു വരണേ എന്നു പ്രാര്‍ത്ഥിച്ചാല്‍ ദൈവം എന്ന ആള്‍ ഉടന്‍ നല്ലത്‌ വരാന്‍ ഉത്തരവിറക്കുമെന്ന്?"
"തോന്നുന്നില്ല"
"അപ്പോള്‍ ദിവസവും കിടന്ന് അലച്ചു പ്രാര്‍ത്ഥിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ ചിരി വരാറില്ലേ?"
"ഓരോ പ്രാര്‍ത്ഥനയും ചെറു ധ്യാനങ്ങളാണ്‌. ഓരോ പ്രാര്‍ത്ഥനയും ചെറു യോഗങ്ങളും. പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സ്‌ ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുന്നു. അത്‌ എന്നും ചെയ്യുന്നവന്റെ അഹം പരത്തിലേക്ക്‌ നേരിയ തോതിലെങ്കിലും ചലിക്കുന്നു. പരീക്ഷയില്‍ എന്നെ ജയിപ്പിക്കണേ എന്ന് മുട്ടുകാലില്‍ നിന്നോ ഭജന ചൊല്ലിയോ റമദാന്‍ വ്രതമെടുത്തോ ഒക്കെ പ്രാര്‍ത്ഥിക്കുന്ന കുട്ടി ഉണര്‍ന്ന സ്വവും ദൈവം രക്ഷിക്കുമെന്ന പ്രതീക്ഷയും നല്‍കുന്ന ആത്മവിശ്വാസം കൊണ്ട്‌ പരീക്ഷ ജയിക്കുന്നു,. അങ്ങനെ അവനെ ദൈവം രക്ഷിക്കുകയും ചെയ്യുന്നു."
"കാര്യം ചോദിക്കുമ്പോള്‍ ഉരുണ്ടു കളിക്കുന്നത്‌ നിങ്ങളുടെ സ്ഥിരം പരിപാടിയാണ്‌."
"കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക്‌ അത്‌ മനസ്സിലാക്കാനുള്ള ക്ഷമയോ ബോധമോ ഇല്ല. ഞാനെന്തു ചെയ്യാന്‍."

28 comments:

അതുല്യ said...

രസിച്ച്‌ വായിച്ചു. ഇത്‌ പല രീതികളിലും പലപ്പോഴും ഒരുപാടാളുകള്‍ പറഞ്ഞും കേട്ടിരുന്നു.

യോഗ നല്ലത്‌ തന്നെ. ഇതൊന്നും ഇല്ലാതെ തന്നെ നമ്മുടെ പഴമക്കാര്‍ ഒരുപാട്‌ ആരോഗ്യത്തോടെ ജീവിച്ചിരുന്നില്ലേ? ലിവ്‌ സ്റ്റ്രേറ്റ്‌.. തിങ്ക്‌ സ്റ്റ്രേറ്റ്‌ ആന്‍ഡ്‌ ബീ ഹോണസ്റ്റ്‌ എന്ന രീതിയില്‍ ജീവിതത്തെ കൊണ്ട്‌ പോയാല്‍ യോഗയിലൂടെ കിട്ടുന്നതൊക്കെയും അതിലപ്പുറവും നേടാം. പറഞ്ഞ്‌ വന്നാ എപ്പോഴും ദേവന്റെ പോസ്റ്റിന്‍ ഞാന്‍ പാളം തെറ്റിയ്കുന്നു എന്ന് ആരോപണം ഉയരുന്നു. സോ ഫോര്‍ നൗ മം!

പിന്നേ പ്രാര്‍ഥന... എന്തിനും ഏതിനും ഞാന്‍ പ്രാര്‍ഥിയ്കുന്നു. മഴ പെയ്യുന്നതിനു മുമ്പ്‌ വീട്ടിലെത്താന്‍ കുടയില്ലാതിരിക്കുമ്പോ...ഞാന്‍ പറയും, ആപതാംബഹര്‍ത്താരം ദാദാനാം..... രാവിലെ ഭൂമിയിലേയ്ക്‌ കാലു കുത്തുമ്പോള്‍... വണ്ടിയെടുക്കുമ്പോള്‍... ഒരു ശകതി തന്നെ ജപം.. ഈയ്യിടെ എവിടെയോ വായിച്ചു, ജപം ദൈവ നാമം തന്നെ വേണമെന്നില്ലാ, നീ പോടാ പട്ടി.. ന്ന് വരെ വിശ്വസിച്ച്‌ പറഞ്ഞാല്‍ അതും ഒരു ജപം തന്നെ എന്നെ. (കളിയല്ലാ, കാര്യം). മനസ്സ്‌ വിശ്വസിച്ച്‌ അര്‍പ്പിയ്കുന്ന ഒരു വാക്കാണു ജപം.

ഈശ്വരാ ഈ പോസ്റ്റിനേ കാത്തോളണേ.. ഞാനാ ആദ്യം...

കുറുമാന്‍ said...

ദേവേട്ടാ, അങ്ങനെ ഒരു ചെറിയ ഇടവേളക്കു ശേഷം ആയുരാരോഗ്യത്തില്‍ ഒരു കിടിലന്‍ പോസ്റ്റുമായി വന്നതിന്നു നന്ദി.

എന്താ പറയ്യ്യാ? വിജ്ഞാനപ്രദം. രസകരമായ എഴുത്ത്.

Radheyan said...

ദേവേട്ടാ,പ്രാര്‍ത്ഥിക്കുന്നവരെല്ലാം ജയിക്കുന്നുണ്ടോ,പ്രാര്‍ത്ഥിക്കാത്തവര്‍ പരാജയപ്പെടുന്നുണ്ടോ.പ്രാര്‍ത്ഥന ഒരു ആത്മബലം തരും എന്നത് ശരിയാകാം.അത് പക്ഷെ ഭൌതികമായ ഫലങ്ങള്‍ നേടി തരും എന്ന് ആധികാരികമായി പറയാന്‍ കഴിയുമോ.അവിടെയാണ് യുക്തിവാദിയുടെ ചോദ്യം വരുന്നത്.

ദേവന്‍ said...

ആ രീതിയില്‍ കാര്യങ്ങള്‍ കാണുന്നതാണു രാധേയാ U.വാദികള്‍ ചെയ്യുന്ന തെറ്റും.

ആത്മബലവും ശാരീരികബലവും ഒന്നല്ല, പക്ഷേ രണ്ടുമല്ല. ആധികാരികമായി തന്നെ പറയാം.
ഡോ. ഡീന്‍ ഓര്‍ണിഷ്‌ രോഗിയുടെ വയ്യാണ്ടായ ഹൃദയത്തിന്റെ ചിത്രവും അതിനെ ടച്ച്‌ ചെയ്ത്‌ ആരോഗ്യപൂര്‍ണ്ണമാക്കിയ ഒരു ഹൃദയവും ഭിത്തിയിലൊട്ടിച്ചിട്ട്‌ ആദ്യത്തേതില്‍ നിന്നും രണ്ടാമത്തേതിലേക്ക്‌ മാറുന്നെന്ന് നിരന്തരം സങ്കല്‍പ്പിക്കാന്‍ പറഞ്ഞ്‌ അസുഖം ഭേദപ്പെടുത്തലിന്റെ (ഹൃദയ ധമനീ രോഗം മരുന്നാല്‍ വഷളാവുന്നത്‌ തടയാമെന്നല്ലാതെ ചികിത്സിക്കാനാവില്ല) ആക്കം കൂട്ടിയിട്ടുണ്ട്‌, ക്ലിനിക്കല്‍ ട്രയല്‍ ആയി തന്നെ. പ്രാര്‍ത്ഥനയുടെ ഭൌതിക വശം അങ്ങനെയാണ്‌ പ്രവൃത്തിക്കുന്നത്‌.

സ്ഥിരമായ പ്രാര്‍ത്ഥന ആയുസ്സിനെ വര്‍ദ്ധിപ്പിക്കുമെന്ന് നോണ്‍ ക്ലിനിക്കല്‍ പഠനങ്ങളും നടന്നിട്ടുണ്ട്‌.

ശരീരത്തെ ഒരു ഫൈന്‍ ട്യൂണില്‍ എത്തിക്കാന്‍ തീര്‍ച്ചയായും പ്രാര്‍ത്ഥനക്ക്‌ കഴിയുന്നുണ്ട്‌. ഇതെല്ലാമാണ്‌ ഭൌതികവശം. പ്രാര്‍ത്ഥന ഒരു പര്‍ച്ചേസ്‌ ഓര്‍ഡറോ പെറ്റീഷനോ അല്ലെങ്കില്‍ അത്‌ പിന്നെ ഒന്നുമല്ല എന്നാണു യു. വാദിയുടെ പിടിവാശി. അതെന്തു യുക്തി?

Unknown said...

സ്വന്തം യുക്തിയ്ക്ക് ഒതുങ്ങാത്തതും പ്രപഞ്ചത്തില്‍ കണ്ടേയ്ക്കമെന്ന സിമ്പിള്‍ യുക്തിയ്ക്ക് വഴങ്ങാത്തത് കൊണ്ടല്ലേ ദേവേട്ടാ യുക്തി ‘വാദി‘ യുക്താമുഖിയ്ക്ക് മുമ്പില്‍ ‘പ്രതി’ ആവുന്നത്? :-)

ലിഡിയ said...

ജ്യോതി ടീച്ചറിന്റെ ലേഖനത്തില്‍ നിന്ന് ഇങ്ങോട്ടേയ്ക്ക് വന്നപ്പോള്‍ പിന്നെയും വെളിച്ചം..

-പാര്‍വതി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഓ...! പ്രാര്‍ത്ഥിക്കേണ്ടവര്‍ അങ്ങനെയും വേണ്ടാത്തവര്‍ അങ്ങനെയും ചെയ്യട്ടെ ദേവാ. ഇത്‌ ഭാരതീയ തത്ത്വചിന്തയുടെ നാരായവേരു മുതലുള്ള ഒരു 'ഹിമാലയന്‍' പ്രശ്നമാ. ലക്ഷക്കണക്കിന്‌ പൌരസ്ത്യ ചിന്തകന്മാരും യുക്ത്യാശാന്മാരും ഉഴുതുമറിച്ചിട്ടും മനുഷ്യന്‍ ആത്മീയമായി ഒരിഞ്ച്‌ പോലും വളര്‍ന്നിട്ടില്ല. സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിനെപ്പോലുള്ള തികഞ്ഞ ചിന്തകരും കൃത്യമായ ഒരുത്തരം കണ്ടെത്തിയിട്ടില്ല. ഇതൊക്കെ നമ്മക്ക്‌ ചുമ്മാ തര്‍ക്കിക്കാന്‍വേണ്ടി പറയാം. എനിക്ക്‌ തോന്നിയ ഒരു കാര്യം പറയാം.

വിശ്വാസത്തെയും ആരാധനയെയും 'ഒരു വിദഗ്‌ധമായകച്ചവടം' ആകാമെന്ന്‌ വിശ്വാസത്തിന്റെ പക്ഷത്തുള്ളവര്‍ അനുദിനം തെളിയിക്കുമ്പോള്‍, അവിശ്വാസികളാവട്ടെ അവരുടെ ചില നിര്‍ബന്ധസ്വഭാവത്തിലുള്ള വാദങ്ങള്‍ നിരത്തുന്നു എന്നേയുള്ളു. അവിശ്വാസത്തെ, അല്ലെങ്കില്‍ നിരീശ്വരവാദത്തെ മികച്ച സംഘാടനത്തിലൂടെ പണവും സാമ്രാജ്യങ്ങളും നേടുവാന്‍ പോലും പരിശ്രമിക്കാത്ത വെറും 'യുക്തിഹീനന്മാരാണ്‌' യുക്തിവാദികള്‍! ശരിയല്ലേ? എനിക്ക്‌ ചിരിയാണ്‌ തോന്നുന്നത്‌.

(ങാ.. പിന്നേ, ഞാന്‍... ചാമക്കട, തേവള്ളി, ആശ്രാമം, കടപ്പാക്കട, ചെമ്മാന്‍മുക്ക്‌ വഴി റെയില്‍വേസ്റ്റേഷന്‌ മുമ്പില്‍ വന്ന്‌ വായില്‍നോക്കിനിക്കുവാ! കൊല്ലത്തിന്റെ ചരിത്രവാതായനങ്ങള്‍ വല്ലതും തുറക്കുന്നുണ്ടോ എന്ന്‌! ആ.. നോക്കട്ട്ടെ. ചെലപ്പോ നാലുമണിയെടെ 'കോമോസിന്‌' ഒരല്‍പ്പം വന്നേക്കും!)

ദേവന്‍ said...

ദില്‍ബാ,
empiricism ആയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയൊക്കെ ശാസ്ത്രത്തിന്റെ മൂലാധാരം. അതിനാല്‍ നിരീക്ഷിക്കാവുന്ന, പരീക്ഷണങ്ങളാല്‍ സനാതനമായി നിലവില്‍ ഉള്ള അളവുകോലുകളാല്‍ എണ്ണി തിട്ടപ്പെടുത്താനാവുന്ന കാര്യങ്ങള്‍ മാത്രമാണ്‌ ശരി, എന്നും തനിക്കറിയാത്തതൊന്നും ഇല്ല എന്നും അന്ന് വിശ്വസിക്കേണ്ടി വന്നു. അതിന്റെ ഒരു അസമ്പ്ഷന്‍ ആണ്‌ തനിക്കറിയാത്തതൊന്നും ഇല്ല എന്നത്‌. ഇമ്മാതിരി അസമ്പ്ഷനുകള്‍ സൌകര്യത്തിനു വേണ്ടി ചെയ്യുന്നതാണ്‌, അതാണു സത്യം എന്നു പറഞ്ഞ്‌ വാദിക്കാന്‍ വന്നാല്‍ എന്തു ചെയ്യും .

ആധുനിക ശാസ്ത്രത്തില്‍, പലരും, പ്രത്യേകിച്ച്‌ ഡാലീപൂജ്യരായ ഹൈസന്‍ബെര്‍ഗ്‌, ഷ്രോഡിംഗര്‍ തുടങ്ങിയവര്‍ ഈ വേലികള്‍ ചാടിയതോടെ പല ശാസ്ത്ര ശാഖകളും അണ്‍സേര്‍ട്ടനിറ്റി, ഓപ്പണ്‍ സെറ്റ്‌, നോണ്‍ റെപറ്റീറ്റീവ്‌ അട്ട്രിബ്യൂട്ട്‌ തുടങ്ങിയവ അംഗീകരിച്ചു. അത്‌ അംഗീകരിക്കുന്ന കാലത്തിനും മുന്നേ ആരോ നിരീക്ഷിച്ച കാര്യങ്ങളിലാണ്‌ യുക്തി ഇന്നും ഇരിക്കുന്നതെന്നാണ്‌ മുഖ്യമായും ഇന്നും യു. വാദികള്‍ ഇന്നും വാദിക്കുന്നത്‌.

ദേവന്‍ said...

മൈനാഗാ,
ആത്മീയത അല്ല പൌരോഹിത്യം ചൂഷണം ചെയ്യുന്നത്‌, ഭയവും പ്രലോഭനങ്ങളുമാണ്‌ .

നീ പറഞ്ഞാല്‍ ദൈവം കേള്‍ക്കില്ല, അതിനാല്‍ ഞാന്‍ കമ്മീഷന്‍ ബേസിസില്‍ പറഞ്ഞ്‌ വാങ്ങിത്തരാം എന്നു പറയുന്ന പുരോഹിതര്‍, എന്റെ ദൈവം നിന്റെ ദൈവത്തിന്റെ മൂക്കിടിച്ചു ചമ്മന്തിയാക്കും എന്നൊക്കെ (കടപ്പാട്‌ ദില്‍ബന്‌ )വിശ്വസിച്ചുപോയ മതഭ്രാന്തന്മാര്‍ ഇവര്‍ക്കൊന്നും ആത്മീയതയുമായി ഒരു ബന്ധവുമില്ല. ഇതെല്ലാം മനുഷ്യന്റെ അത്യാര്‍ത്തിയും ഭയവും ഭംഗിയായി ഉപയോഗിക്കുന്ന പ്രസ്ഥാനങ്ങള്‍ മാത്രമാണ്‌. അതും ആത്മീയതയുമായി ഒരു ബന്ധവുമില്ല.

ദേവന്‍ said...

കൊല്ലം ബ്ലോഗിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കുറ്റബോധം... നാലുവരിയെങ്കിലും ഈ വീക്കെന്‍ഡില്‍.. അപ്പോ തറവാട്ടില്‍ പോകണ്ടേ.. രാത്രിയില്‍ എഴുതാം മൈനാഗാ. കോമോസ്‌ എന്ന പ്രസ്ഥാനം ബസ്‌ സര്‍വീസ്‌ രംഗത്തെ ഒരു ചെറു ഇന്ത്യന്‍ കോഫീ ഹൌസ്‌ അല്ലേ? അതിനെക്കുറിച്ചും എഴുതണ്ടേ?

ഡാലി said...

തേവര്‍ മകനേ,യോഗ മനസ്സിന്റെ ബലം വര്‍ദ്ധിപ്പിക്കും എന്നത് ശാസ്ത്രീയമായി തെളിയിക്കുന്നതാണ് ഓറ (aura) പഠനങ്ങള്‍. ജീവനുള്ളവയുടെ ചുറ്റും ഉള്ള വൈദ്യുത കാന്തിക തരംഗങ്ങളെയാണ് ഓറ എന്ന് പറയുന്നത്.http://en.wikipedia.org/wiki/Aura_%28paranormal%29. ഈ ഓറ കിരിലിയന്‍ ക്യാമറ വച്ച് കണ്ട്പിടിക്കമെന്ന് പറയപ്പെടുന്നു. (വാദ പ്രതിവാദങ്ങള്‍ നടക്കുന്നേയുള്ളൂ) യോഗ ചെയ്തും മറ്റും മനോബലം നേടിയവര്‍ക്ക് ചുറ്റുമുള്ള ഓറയുടെ വ്യാസം സാധാരണക്കരുടേതിനേക്കാളും വളരെ വലുതായിരിക്കും എന്നതൊക്കെയാണ് കിരിലിയന്‍ ഫൊട്ടൊഗ്രഫി പഠനങ്ങള്‍ പറയുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

യോഗ ശബ്ദം "യുജ്‌" ധാതുവില്‍ നിന്നും ഉണ്ടായതാണ്‌ "യുജ്‌ സമാധൗ". സമാധി അന്ന അര്‍ത്ഥത്തില്‍ യുജ്‌ ധാതു ഉപയോഗിക്കുന്നു. സമാധി എന്നതിനര്‍ത്ഥം സമയായ ധീ - അതായത്‌ വിഷമയല്ലാത്ത ബുദ്ധി. എല്ലാം ഒന്നായി , സമയായി അറിയുന്നതാണ്‌ സമാ ബുദ്ധി, ദ്വിത്വമുള്ളത്‌ വിഷമബുദ്ധി.
അകത്ത്‌ ശ്വാസം നിറച്ചിട്ട്‌ പടിപടിയായി നിയന്ത്രിതമായ രീതിയില്‍ പുറത്തേക്ക്‌ വിടുന്നത്‌ വിലോമപ്രാണായാമം. അത്‌ ഏറ്റവും എളുപ്പം ഗുരുവിന്റെപോലും സഹായം ഇല്ലാതെ തന്നെ സാധാരണഗൃഹസ്താശ്രമികള്‍ക്ക്‌ ചെയ്യുവാനുള്ള ഒരു വഴിയായാണ്‌ നാമജപം പറയുന്നത്‌. വാല്മീകി രാമനാമം മാത്രം ജപിച്ചു എന്ന കഥ ഓര്‍ക്കുക.
ധ്യാനത്തിനെ എളുപ്പമാക്കാനും ജപം സഹായിക്കും. നാം യാത്രയില്‍ ബസ്സ്‌ നില്‍ക്കുമ്പോള്‍ ഉണരുന്നതും ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണരുന്നതും പോലെ തലച്ചോറിന്‌ ഏതു frequencyയുമായും adapt ചെയ്യാന്‍ പറ്റും. ജപത്തിന്റെ സമയത്തുള്ള vibration ഇതെപോലെ സഹായിക്കുന്നു.

Shiju said...

"എന്റെ ദൈവം നിന്റെ ദൈവത്തിന്റെ മൂക്കിടിച്ചു ചമ്മന്തിയാക്കും "

അതെനിക്ക് ഇഷ്ടപ്പെട്ടു ദേവേട്ടാ. ഇവര്‍ എല്ലാകൂടി അന്യോന്യം മൂക്കിടിച്ചു ചമ്മന്തി ആക്കിരുന്നെങ്കില്‍ നമുക്ക് ഇവിടെ സ്വൈര്യം ആയിട്ട് കഴിയായിരുന്നു.

ശിശു said...

ദേവേട്ടാ, പുതിയ ചിന്തകള്‍, പുതിയ അറിവുകള്‍. ഇന്നെല്ലാം കൊണ്ടും നല്ല ദിവസം.ആദ്യം അംബിയുടെ പോസ്റ്റുകള്‍ പിന്നെ വാഗ്ജ്യോതിയിലെ എല്ലാ പോസ്റ്റുകളും ഇപ്പോള്‍ ആയുരാരോഗ്യവും നല്ല ചിന്തകള്‍ക്കിനിയെന്തുവേണം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അങ്ങനെ 'ബ്ലോഗുലകം' കാര്യവിവരമുള്ളവര്‍ക്കും പറ്റുന്ന ഒന്നാണെന്ന്‌ തെളിയിക്കുന്ന ഇന്നത്തെ നിരവധി പോസ്റ്റുകള്‍ക്കും അവയ്ക്കായി തലപുകച്ച സ്നേഹിതര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. തമാശകളും ഗൗരവങ്ങളും സര്‍വവും ഇടകലര്‍ന്ന ഒരു 'ഭൂലോകം' തന്നെയാകട്ടെ ഈ 'ബൂലോഗ'വും.

സു | Su said...

പോസ്റ്റ് നന്നായി.

യോഗ കൊണ്ടൊന്നും മനസ്സിനെ പിടിച്ചുവെക്കാന്‍ പറ്റില്ല. അതൊക്കെ വെറും വിചാരങ്ങള്‍ മാത്രം. ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കും എന്നത് ശരി. അതിനിപ്പോ യോഗയൊന്നും വേണ്ട. കൈയും വീശി കുറച്ച് നടന്നാല്‍ മതി. പിന്നെ ധ്യാനം. ധ്യാനത്തിലിരിക്കുമ്പോള്‍ വേറൊരു ശല്യവും ഉണ്ടാവരുത് എന്ന് പറയും. ഫോണും, കോളിങ്ങ് ബെല്ലും ഒക്കെ ഓഫ് ചെയ്തിടാം. വിളിക്കാതെ വിരുന്നുകാര്‍ വന്നാല്‍ എന്ത് ചെയ്യും?

പിന്നെ യോഗാസനം എന്ന് പറഞ്ഞപ്പോള്‍ പഴയ തമാശ ഓര്‍മ്മ വന്നു. റേഡിയോവില്‍ യോഗാസനം എന്ന് കേട്ട് തുടങ്ങിയിട്ട്, ഓരോന്ന് ചെയ്ത്, അവസാനം സമയം തീര്‍ന്നപ്പോള്‍ റേഡിയോക്കാര്‍ പറഞ്ഞു, പൂര്‍വ്വസ്ഥിതിയില്‍ ആകുന്നതെങ്ങനെ എന്ന് അടുത്തയാഴ്ച ഈ പരിപാടിയില്‍ ഇതേ സമയം എന്ന്. ;)

Anonymous said...

ദേവേട്ടാ
യോഗയില്‍ ശവാസനമാണെനിക്കെറ്റവും ഇഷ്ടപ്പെട്ടത് :)

ഞാന്‍ ഭയങ്കര യോഗേടെ ആളായിരുന്നു കുറച്ചു നാള്‍ മുന്‍പ്യ് വരെ. യോഗ വളരെ നല്ലതുമാണ്. പക്ഷെ ഈ പറയുന്ന എല്ലാം തികഞ്ഞ ഗുണങ്ങളതിനില്ലായെന്ന് എനിക്ക് ഈയിടെ തോന്നിതുടങ്ങിയിരിക്കുന്നു. ഇച്ചിരെ ഓവര്‍ ഹൈപ്പ്ഡ് ആണ് സംഗതി എന്നും തോന്നിതുടങ്ങിയിരിക്കുന്നു. നല്ല ഒരു ടൈപ്പ് ഓഫ് എക്സര്‍സൈസാണെന്നാണ് (മനസ്സിനും ശരീരത്തിനും) ഇപ്പൊ എന്റെ അഭിപ്രായം.

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവരാഗംജീ,

വെറും ഞാനിന്‌ ഒരു കൃതാര്‍ഥത, ഈ പോസ്റ്റിനു നിമിത്തമായീ എന്നിത്തിരി അഭിമാനിയ്ക്കട്ടെ:-)

അതുല്യച്ചേച്ചീ:-)

"ആപദാമപഹര്‍ത്താരം
ദാതാരം സര്‍വസമ്പദാം..."

ആപത്തുകളെ തട്ടിയകറ്റുന്ന, സര്‍വസമ്പത്തുക്കളും നല്‍കുന്ന, ലോകാഭിരാമനായ ഈശ്വരനെ നമിയ്ക്കുന്ന ശ്ലോകമാവും ഉദ്ദേശിച്ചത്‌ അല്ലേ?. പിന്നെ ഭൂമിയില്‍ കാല്‍വെയ്ക്കുമ്പോഴും, വാഹനമോടിയ്ക്കുമ്പോഴും ഒക്കെയുള്ള പ്രാര്‍ഥനാമനോഭാവം, എപ്പോഴും നമ്മില്‍ ഒരു വിനയം നിറയ്ക്കുകയും സുരക്ഷിതത്വബോധം ഉണ്ടാക്കുകയും ചെയ്യുന്നില്ലേ. ഈ അഹംകാരിയായ 'ഞാനിനെ'സര്‍വശക്തന്റെ മുന്നില്‍ തലകുനിപ്പിയ്ക്കാന്‍, പ്രാര്‍ഥന സഹായിക്കുന്നു.

എനിയ്ക്ക്‌ ഇന്നിന്നതൊക്കെ കിട്ടിയാല്‍ ഞാന്‍ ഈ വഴിപാടും ആ വഴിപാടും ഒക്കെ കഴിക്കാം എന്ന ബിസിനസ്സ്‌ രീതി ഭക്തിയുടെ ആദ്യപടിമാത്രമാണ്‌, അല്ലേ. സനാതനധര്‍മ്മമനുസരിച്ച്‌, സ്വര്‍ഗ്ഗത്തില്‍ ഇരിയ്ക്കുന്ന, സ്തുതിയ്ക്കുന്നവനെ രക്ഷിയ്ക്കുകയും സ്തുതിയ്ക്കാത്തവനെ ശിക്ഷിയ്ക്കുകയും ചെയ്യുന്ന ഒരാളല്ല, ഈശ്വരന്‍. (ഞാന്‍ നിര്‍ത്തി:-))

അതുല്യ said...

ജ്യോതി,പോവാംന്ന് കരുതിയിരുന്നപ്പോഴാ ഇത്‌ കണ്ടത്‌. ഈ പ്രാര്‍ഥനാ മനോഭാവം വിനയം കൂടാതെ ഒരുപാട്‌ സ്നേഹവും സന്തോഷവും കൂടി തരാറുണ്ട്‌ എനിക്ക്‌. ഒപ്പം സമാധാനവും, ഒരുതരം ബ്ലൈന്‍ഡ്‌ ഫേയിത്താണെനിക്ക്‌ പ്രാര്‍ത്ഥന ചൊല്ലി കൊണ്ട്‌ നടക്കുമ്പോ. ഈയ്യിടെ കല്ല്യാണം കഴിയാതെ ഒരു പെണ്‍കുട്ടിയ്ക്‌ ഞാനൊരു ശ്ലോകം പറഞ്ഞു കൊടുത്തു, ഒരു വിശ്വാസത്തിനെ പുറത്ത്‌, ഒരു 41 ദിനത്തിന്റെ ഒരു ചെറിയ നാലു വരി ഡോസ്‌...... പിന്നെ പറയാംട്ടോ.. ആരെക്കൊയോ എന്നെ തല്ലാന്‍ ഓടുന്നു.

അതു പോലെ തന്നെയാണു, നമ്മള്‍ ദൈവത്തിന്റെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിയ്കുന്നതും, ഇത്‌ തലകുനിയ്കുന്നതിലുപരി ജീവിതത്തിലേ ഡിജെക്ഷെന്‍സ്‌ ഏറ്റുവാങ്ങാനുള്ള ഒരു തയ്യാറെടുപ്പാണു പോലും. ആവോ ഞാന്‍ ഒന്നും ആധികാരികമായി പറയാന്‍ തയ്യാറില്ലാട്ടോ.. എപ്പോഴും നിന്റെ അന്നം എന്റെ വിഷമല്ലേ?

ഉമേഷ്::Umesh said...

ഇതൊക്കെ മനസ്സിലാകണമെങ്കില്‍ രണ്ടു മൂന്നു തവണ വായിക്കണം. അതിനു സമയമില്ലാത്തതിനാല്‍ തേവരു ചോദിച്ച ശ്ലോകം ചൊല്ലിയിട്ടു പോകട്ടേ:

നപുംസകമിതി ജ്ഞാത്വാ
താം പ്രതി പ്രേഷിതം മനഃ
തത്തു തത്രൈവ രമതേ
ഹതാഃ പാണിനിനാ വയം.


ഇനി ജ്യോതിയുടെ പോസ്റ്റും വിശ്വത്തിന്റെ കമന്റും രണ്ടാവൃത്തി കൂടി വായിക്കട്ടേ.

കാളിയമ്പി said...

ജീവന്‍ ടീ വീ തുടങ്ങിയ കാലത്ത്,ആര്‍ വീ ജീ മേനോന്‍ സാറും ശ്രീമതി സുഗതകുമാരിയും കൂടി നടത്തിയ ഒരു അഭിമുഖം ഓര്‍മ്മ വരുന്നു

ആനന്ദം അതു തന്നെയാണ് ദേവേട്ടാ പ്രശ്നം. സന്തോഷം വരും

ഒരു തമാശ ഓര്‍മ്മ വരുന്നു

ഭയങ്കര സാധനയൊക്കെ നടത്തുന്ന ഒരു സുഹൃത്തിനോട് ഞങ്ങളുടെ മറ്റൊരു ചങ്ങാതി..പുള്ളിയും ചിത്തവൃത്തിനിരോധമൊക്കെ സീരിയസ്സായി കാണുന്നയാള്‍..

പകുതി തമാശയായും പകുതി കാര്യമായും

“ഇങ്ങനൊക്കെ ചെയ്ത് സംഭവം പിടികിട്ടിയാല്‍ നല്ലതുതന്നെ മാഷേ..ഒരാള്‍ക്ക് കിട്ടിയാല്‍ എല്ലാര്‍ക്കും കിട്ടിയപോലെതന്നെ...“

ലാത്സലാം

ഉമേഷ്::Umesh said...

ഒരു തവണ പറഞ്ഞുതന്നതാ അമരനല്ല പാണിനിയാണെന്നു്. തേവര്‍ക്കാരെങ്കിലും ഇത്തിരി ബ്രഹ്മി കൊടുക്കോ...

Visala Manaskan said...

ദേവദേവാ.. ഗംഭീരം.

ഒരു മണിക്കൂറെങ്കില്‍ ഒരു മണിക്കൂര്‍ മറ്റൊന്നും ആലോചിക്കാതെ മിണ്ടാതെ ഇരിക്കാം എന്നതായിരുന്നെന്റെ സഹജയോഗക്ക് പോയതിന്റെ ഒരു ലക്ഷ്യം. പക്ഷെ, എന്ത് ചെയ്യാന്‍.. അവിടെ കണ്ണടച്ച് ഇരുന്നാല്‍ അജ്മാന്‍ ബീച്ചില്‍‍ ആകാശത്ത് പട്ടങ്ങള്‍ പാറിനടക്കുമ്പോലെയാവും എന്റെ മനസ്സില്‍ ചിന്തകള്‍!

ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍‍ വല്ല അരിഷ്ടോ കഷായോ കുഴമ്പോ ഉണ്ടോ ദേവാ? :)

nalan::നളന്‍ said...

കിര്‍ലോണ്‍ ഫോട്ടൊഗ്രഫിയുടെ തട്ടിപ്പിനെപ്പറ്റി MV യില്‍ പണ്ടു നടന്ന സംവാദം ഓര്‍ത്തുപോയി.
ദേവോ, പോസ്റ്റിലെ കാര്യങ്ങളെപ്പറ്റി അഭിപ്രായം പറഞ്ഞുവന്നാല്‍ കാടുകയറി ഓഫാ (ബൂലോകത്തിന്റെ പേടിസ്വപ്നമായ) കുമെന്നതു കൊണ്ട് സമയം കിട്ടുമ്പോല്‍ പോസ്റ്റായി ഇടാം

Siju | സിജു said...

വിഞ്ജാനപ്രദമായ പോസ്റ്റ്
ഇതിനെ പറ്റി കൂടുതല്‍ എഴുതുമെങ്കില്‍
qw_er_ty

Anonymous said...

Great.
--ഗുണ്ടൂസ്

qw_er_ty

Anonymous said...

Saw this post quite late. One comment. Science is still based on empiricism. What quantum mechanics exposed to us was an indeterministic world, where one can talk about only probabilities, but not definite answers. But this was not new to some physicists. They were aware of deterministically chaotic systems much before chaos was emerged as a separate field. A good example is Poincare's work on Planetary orbits.

I have tried to put down my thoughts here. The discussion which took place in Jyothi teacher's blog (same title) gave an inspiration to finish it. Yukthi vaadathiloode ethre dooram sancharikkam enna oru anweshanam. There are 5 posts. Read from first (one in bottom) as they are on a single thread.

http://dialogue-with-death.blogspot.com/

Unknown said...

nice.....