മൂലക്കുരുവിനൊരു കോഴി ചികിത്സ എന്ന പോസ്റ്റില്‍ സഹയാത്രികന് അത്ഭുതകരമായ ഒരു നാട്ടു ചികിത്സയെപറ്റി പറഞ്ഞിട്ടുണ്ട്. സ്വന്തം അനുഭവത്തില്‍ നിന്നും അദ്ദേഹം പറയുന്നതല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ അവിശ്വസിച്ചുപോയേനെ, അത്രക്ക് അതിശയകരമായൊരു നാട്ടു ചികിത്സ.
അതു വന്നു കഴിഞ്ഞിട്ടുള്ള കാര്യം. വരാതിരിക്കാനോ?
"മലമാണു ബലം" എന്ന് കളരിപ്പയറ്റുകാര്‍ പറയും. വിശദ വിവരങ്ങള്‍ ഒരിക്കല്‍ സ്വാര്‍ത്ഥന്‍ എവിടെയോ ഇട്ടിരുന്നു, ലിങ്ക് കൊടുക്കാന്‍ തപ്പിയിട്ടു കാണാനില്ല. കിറു കൃത്യ സമയത്ത് തടസ്സങ്ങളില്ലാതെ മലം പോകുന്നവര്‍ക്ക് പൈല്‍സ് എന്നല്ല ഒരുമാതിരി അസുഖങ്ങളൊന്നും വരില്ല എന്നാണ് മലാബലക്കണക്ക്. സ്വാഭാവിക ഭക്ഷണം, ഫൈബര്‍ കൂടുതലുള്ള ഭക്ഷണം, ഇന്ത്യന്‍ രീതിയിലുള്ള ക്ലോസറ്റ് പരമാവധി ഉപയോഗിക്കാതിരിക്കല്‍, ഇഷ്ടം പോലെ എച്ച് 2 ഓ, പഴങ്ങള്‍, വ്യായാമം.
മൂലം മൂലം ആര്‍ക്കും വ്യസനമുണ്ടാകാതിരിക്കട്ടെ!
Wednesday, August 23, 2006
Subscribe to:
Post Comments (Atom)
44 comments:
ഈ ചികിത്സയ്ക്ക് ശാസ്ത്രീയമായ അടിത്തറ ഉണ്ടോ എന്നറിഞ്ഞിട്ട് പ്രോത്സാഹിപ്പിക്കുന്നത് അല്ലേ നല്ലത്?
ഞാന്‍ പ്രോത്സാഹിപ്പിച്ചതല്ല വല്ല്യമ്മായി. അങ്ങനെ ഒരു ചികിത്സ ഉണ്ടെന്ന അറിവു തന്നെ അത്ഭുതമായിരിക്കുന്നെന്നു പറഞ്ഞതാണെ. പക്ഷേ അതു നിഷേധിക്കുകയുമില്ല. സംഭവം വര്‍ക്കു ചെയ്യുന്നെന്ന കാര്യം സഹയാത്രികനും ഇക്കാസിന്റെ ആരോ പരിചയക്കാര്‍ക്കും അസുഖം മാറിയില്ലേ.
ഒറ്റമൂലി/ നാട്ടു ചികിത്സകള്‍ മിക്കതും ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. (പേറ്റന്റ് എടുക്കാന്‍ കഴിയാത്തതൊന്നും പരീക്ഷിക്കപ്പെടില്ല). പാര്‍ശ്വഫലങ്ങള്‍ എന്താണെന്ന് ഒരു പിടിയും ഇല്ല. ഹെര്‍ബല്‍, ട്രഡീഷണല്‍, ആയുര്‍വേദ, സപ്പ്ലീമന്റ് എന്നീ വാക്കുകള്‍ക്ക് സുരക്ഷിതം എന്നൊരര്‍ത്ഥം നമ്മള് കൊടുക്കാറുള്ളത് ബുദ്ധിയല്ല. എം ജി ആര് ന്റെ കിഡ്നി ഫ്യൂസ് ആയത് അദ്ദേഹം (അനാവശ്യമായി) കഴിച്ചിരുന്ന ചില ആയുര്‍വേദ മരുന്നുകള്‍ മൂലമായിരുന്നെന്ന് ഈയിടെ ആരോ എഴുതിയിരുന്നു. ശാസ്ത്രീയമായി ചെയ്ത പലതും അബദ്ധമായിരുന്നെന്നത് വേറേയും (ടോണ്‍സിത്സ് അറുത്തുമാറ്റല്‍ ചികിത്സ ഒരുദാഹരണം)
ഞാന്‍ പറഞ്ഞു വന്നത്, എന്നോട് ചോദിച്ചാല്‍ ചികിത്സയല്ല, ആരോഗ്യപരിപാലനമാണു ബുദ്ധി എന്നേ പറയൂ. പൈല്‍സ്? വരാതെ നോക്കൂ, ഫ്രഷ് ശാപ്പാട്, മുളകുപൊടിയാദി കുറക്കുക, പഴങ്ങള്‍, വെള്ളം, വ്യായാമം.. അതാണു ശരി വഴി.
മുക്കാതെയും മൂളാതെയും അവിടേം ഇവിടേം ചീറ്റിക്കാതെയും നാറ്റിക്കാതെയും പറ്റിക്കാതെയും പണി പറ്റിക്കണമെന്നും , സ്മൂത്തായി ചെയ്യണമെന്നും , പോയ കാര്യം ചെയ്യുന്നവന് പോലും അറിയരുതെന്നും മറ്റുമായിരുന്നെന്ന് തോന്നുന്നു.
നിക്കറുപോലുമിടാതെ നടന്നിരുന്ന അത്രയും പഴയ കാലത്ത് ലെവനെ ഓപ്പണെയറില്‍ സാധിച്ചിരുന്ന (ഉണ്ണികളുടെ ഇമ്മാതിരി സാധനങ്ങളെല്ലാം പുണ്യാഹമാണെന്നാണല്ലോ) കാലത്ത് വഴിയെ പോകുന്ന സ്കൂള്‍ പിള്ളേരെയൊക്കെ നോക്കി ചേട്ടന്മാരേ, ചേച്ചിമാരേ എന്നൊക്കെ വിളിച്ച് കൂവിയാണു ഞാന്‍ സം ഗതി നിര് വ്വഹിച്ചിരുന്നതെന്ന് അമ്മ ചുമ്മാ...
പട്ടം താണുപിള്ളേ
ചുമ്മാ താണുപിള്ളേ
ദേവാ, സത്യത്തില്‍ എനിക്കും അവിശ്വസനീയമായി തോന്നി. കേട്ടപാതി , കേള്‍ക്കാത്ത പാതി ഇതേ രോഗമുള്ള എന്റെ സുഹൃത്തിനെ ഞാന്‍ വിളിച്ചു. അപ്പോള്‍ അവന് പറയുകയാ..അവന് അവിടെ പോയി അസുഖം മാറിയെന്നും, ഞാന്‍ നാട്ടില്‍ ചെന്നാല്‍ നടുവേദനക്ക് ചികിത്സിക്കാന്‍ അവിടെ പോകാമെന്നും.ചില ഒറ്റമൂലികള്‍ ഇങ്ങിനെയാണു.
ശരിക്കും ദേവ്ജി..ആ പോസ്റ്റ് എനിക്കും ഭയങ്കര അത്ഭുതമായിപ്പോയി..
ശാസ്ത്രീയമായി എന്ത് അടിത്തറയാണ് വേണ്ടത്? പൈല്‍സ് മാറുന്നു..സൈഡ് എഫെക്റ്റ് ഒന്നുമില്ല(മരുന്ന് കോഴിയും ബ്രാന്ഡിയുമല്ലേ, പിന്നെ പച്ചിലമരുന്നും...) അതിശയം..ഇനി അറിയാവുന്ന എല്ലാവര്ക്കും ഇത് പറഞ്ഞ് കൊടുക്കാന്‍ പോവുകയാണ്.
യൂറോപ്യന്‍ പോട്ടി ഉപയോഗിക്കുക എന്നത് വളരെ അവശ്യമായ ഒരു കാര്യമാണ്. ഇന്ത്യന്‍ പോട്ടിയുടെ കാലം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ പൈല്‍സ് മാത്രമല്ല, മുട്ട് വേദന, നടുവേദന എല്ലാം വരും.
കാലത്ത് വഴിയെ പോകുന്ന സ്കൂള്‍ പിള്ളേരെയൊക്കെ നോക്കി ചേട്ടന്മാരേ, ചേച്ചിമാരേ എന്നൊക്കെ വിളിച്ച് കൂവിയാണു ഞാന്‍ സം ഗതി നിര് വ്വഹിച്ചിരുന്നതെന്ന് അമ്മ ചുമ്മാ...
ഹ..ഹാ... അതും കഴിഞ്ഞ് ട്രൌസറിനെ കിരീടമാക്കിയുള്ള ഒരു എഴുന്നുള്ളത്തും കൂടെയുണ്ടല്ലോ.. വക്കാരിമാഷേ..
ഹഹ വാക്കര്മഷ്ടാ. ഓണക്കാലമൊക്കെ ആകുമ്പോള്‍ എന്നെ അമ്മൂമ്മയുടെ വീട്ടില്‍ കൊണ്ടാക്കുമായിരുന്നു. അന്നൊരു എന്തരോ ദിവസം ഉച്ചനേരം. എന്തരോ വെപ്രാളം തുടങ്ങി. പ്രകൃതിയുടെ പ്രാകൃതമായ വിളികള്‍ക്ക് ഉത്തരം നല്കാന് കൊണ്ടു പോകേണ്ട ഇരുമ്പ് ബക്കറ്റ് ഞാനെടുത്താല് പൊങ്ങത്തില്ല; അമ്മൂമ്മ വെള്ളം നിറച്ച് കൊണ്ടു വയ്ക്കുകയേ വഴിയുള്ളു.
ഓടിച്ചെന്നു. അമ്മൂമ്മ ഒരു മുറം നിറയെ പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുന്നു
"അമ്മൂമ്മേമ്മൂമ്മേ, കക്കൂസീ പോണം, വെള്ളം കൊണ്ട് വെയ്ക്കുവോ?"
"പിന്നേ! കക്കൂസിലേ നീ പോകത്തൊള്ളോ? അതൊക്കെ വല്യവര്ക്കാ. നീ ആ തോട്ടുവരമ്പേല് പോടാ"
എവിടെയും പോകുമെന്ന അവസ്ഥയിലായിരുന്നു. പോയി തോട്ടുവരമ്പില്. വന്യമായ വിജനത. തോടിന്റെ കളകളാരവം. കിളികളുടെ കളകൂജനം. പുല്ലിന്പൂക്കളുടെ വെഞ്ചാമരം. കലമ്പെട്ടി പൂവുകൊണ്ട് ആലവട്ടം. എന്താ രസം.
ഓണം പ്രമാണിച്ച് എല്ലാ കസിന് ശിമ്പ്രികളും കൂടിയപ്പോള്‍ പിന്നെ തൂറ്റല് ഒരു സോഷ്യല്‍ ഇവന്റ് ആയി. കളി തമാശകളൊക്കെ പറഞ്ഞ് . എലക്ട്രിക്ക് ലൈന്‍ കമ്പിയില്‍ കാക്കത്തമ്പുരാട്ടികള്‍ ഇരിക്കുമ്പോലെ തോട്ടുവരമ്പില് കുറെ കുട്ടിക്കറുമ്പന്മാര്!
(എന്തെല്ലാം തരം നൊവാള്‍ജിയ ആണോ എന്റെ ദൈവമേ)
കുടിയന് ഭായി
ഈ നടുവേദനക്കു പിടിച്ചു നിവര്‍ത്തല്‍ കളരി മര്‍മ്മാണി ചികിത്സയാണെ (നല്ല ശീലമില്ലാത്തവന് നിവര്‍ത്തിയാല്‍ പേഷ്യന്റ് ശിഷ്ടകാലം നിവര്‍ന്ന് കട്ടിലില്‍
കിടക്കുമെന്നത് വേറേ). പക്ഷേ പൈത്സ് ശരിക്കും ഒരത്ഭുതമായിപ്പോയി.
അരവിന്ദങ്കുട്ടി,
ബ്രാന്‍ഡി മുന്തിരിവാറ്റിയത്, കോഴിച്ചോര ( വിഷാണുക്കളൊന്നും ക്കേറിയില്ലെങ്കില്) പച്ച ജീവി. പക്ഷേ ആ പച്ചില എന്താ? അതിന് ഒറ്റക്കോ കോംബോ ആയോ വല്ല സൈഡ്? എന്ന പേടി.
മൂലം നിലത്തേക്കും കാലു കുന്തിച്ചും ഇരിക്കുന്ന ജീവികള്‍ക്കേ പൈത്സ് വരൂ, കുരങ്ങന്, മനുഷ്യന്, പട്ടി. അതാണു നമ്മുടെ ഇരിപ്പിന്റെ പ്രശ്നം. ഇന്ത്യന്‍ പോട്ടിയുടെയും പ്രശ്നം അതു തന്നെ (പ്രകൃതി ചികിത്സ പ്രകാരം ഇന്ത്യന്‍ പോകുന്നത് ഒരുമാതിരി എല്ലാ അസുഖവും വഷളാക്കും )
അഗ്രജാ ട്രൌസര്‍ തൊപ്പിയാക്കിയോ. പണ്ട് വരദനാശാന് മുണ്ട് ടര്ബന് ആക്കിയിട്ടുണ്ട്.
കോഴി ചികിത്സയെപ്പറ്റി എന്താണ് എഴുതിയിരുന്നത് എന്നെനിക്കറിയില്ല.
എന്നാലും പറഞ്ഞോട്ടെ..
കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നാടന്‍ ചികിത്സകര്‍ ഉള്ളൊരു മേഖലയാണ് മൂലക്കുരു.മഞ്ഞപ്പിത്തം വിഷചുകിത്സ എന്നിവയാണ് പിന്നെ.
അതില്‍ ഒരു പ്രത്യേകത് കൂടിയുണ്ട്.മഞ്ഞപ്പിത്തം വിഷം ഇവ ചികിത്സിക്കുന്നത് നാടന്‍ ചികിത്സകരാണ്.
വിഷചികിത്സ ബാലചികിത്സ എന്നിവ കേരളത്തിന്റ്റെ തനതു വിജ്ഞാനങ്ങളാണ്.
മൂലക്കുരു ചികിത്സകരില്‍ ബഹു ഭൂരിപക്ഷവും ബങ്ങാളില് നിന്നു വരുന്നവരാണ്. മര്യാദയ്ക്ക് മലയാളം മനസ്സിലാക്കാന്‍ പോലും കഴിയാത്തവര്‍. സംഗതിവശാല്‍ ഇവരുടെ ചികിത്സയെക്കുറിച്ച് അന്വേഷിക്കുകയും മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തില്‍ അതെക്കുറിച്ച് ഒരു ലേഖനൊ എശുതുകയും ചെയ്തിട്ടുണ്ട് ഈയുള്ളവന്.
മനുഷ്യന് രണ്ടു കാലില്‍ എഴുന്നേറ്റു നില്ക്കാന് തുടങ്ങിയതിന്റ്റെ സൈഡ് എഫക്റ്റാണ് മൂലക്കുരു എന്നൊരു വാദം കേട്ടിട്ടുണ്ട്.
മലദ്വാരത്തിനടുത്ത് ഉണ്ടാകുന്ന വേരികോസ് വെയിന്‍ ആണ് സംഗതി പാരംപര്യമായി ഇത് ധാരാളം കാണാറുണ്ട്. മലബന്ധം പോലുള്ള പ്രശ്നമുള്ളവ്രിലും ഇതു കൂടുതല്‍.
ഗറ്ഭകാലത്ത് വയറ്റില്‍ അധിക ബ്ഹാരം വരുന്നതു മൂലം മൂലക്കുരു ഉണ്ടാകുന്നത് സറ്വസാധാരണം. പലരിലും പ്രസവാനന്തരം കുരുകുമാര് സ്വയം റിട്ടയര്‍ ചെയ്യാറുണ്ട്.
പ്രസവ രക്ഷക്കാലത്ത് ഉള്ളി ലേഹ്യം കഴിക്കുന്നത് സര്‍വസാധാരണമാണ് നാട്ടിന്‍പുറത്ത്. ചുവന്നുള്ളി ഇവനെ പായിക്കാന്‍ ബെസ്റ്റാണ്
ചുവന്നുള്ളി ഇവനെ പായിക്കാന്‍ ബെസ്റ്റാണ്
ആവണക്കെണ്ണയില്‍ താറാമ്മുട്ട പുഴുങ്ങി കഴിക്കുന്നതാണ് പഴയ ഒരു നാടന്‍ ചികിത്സ.
പക്ഷേ ആവണക്കെണ്ണ ഇച്ചിരി കടുപ്പമാണെന്നു കേള്‍ക്കുന്നു.
വക്കാരി പറഞ്ഞതു പോലെ സാധിക്കാനായാല്‍ ഒരുവിധം സങ്ങതികള് ഒന്നും ബാധിക്കില്ലണേരാണ്.
മലം അയഞ്ഞു പോകാന്‍ തുടങ്ങിയാല്‍ തന്നെ മുക്കാല്‍ പങ്കു മൂലക്കുരുക്കാരുടെയും പ്രശ്നം തീരും. ത്രിഫല
( നെല്ലിക്ക താന്നിക്ക കടുക്ക
എടുക്ക പൊടിക്ക കുടിക്ക)
യാണ് ഇതിനു പറ്റിയ തകര്‍പ്പന്‍ സാധനം.
റോ വെജിറ്റബിള്‍സ് ധാരാളം കഴിക്കുന്നത് ഒരു ശാശ്വത സമാധാനം തരും.
ഒറ്റമൂലികള്‍ എല്ലാ ആള്‍ക്കാര്‍ക്കും ഒരു പോലെ ഫലിക്കില്ല.ഓരോരുത്തരുടെ ജീവിത രീതി ഭക്ഷണരീതി ശരീര പ്രകൃതി എല്ലാം പ്രധാനമാണ്. അതൊക്കെ നോക്കി മാത്രമേ നല്ല ചികിത്സകറ് മരുന്നു നല്‍കുകയുള്ളൂ.
കോഴിയും ബ്റാണ്ടിയും പച്ചമരുന്നും നല്കി ചതവും മറ്റു കേടുകളും തീര്‍ക്കുന്നത് ഒരു നാടന്‍ ചികിത്സാ രീതിയാണ്.പല അസുഖങ്ങളും മാറ്റാന്‍ ബ്റാണ്ടിക്ക് ഒരു പ്രത്യേക കഴിവുണ്ടല്ലോ...
കോഴി ചികിത്സയെപ്പറ്റി എന്താണ് എഴുതിയിരുന്നത് എന്നെനിക്കറിയില്ല.
എന്നാലും പറഞ്ഞോട്ടെ..
കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നാടന്‍ ചികിത്സകര്‍ ഉള്ളൊരു മേഖലയാണ് മൂലക്കുരു.മഞ്ഞപ്പിത്തം വിഷചുകിത്സ എന്നിവയാണ് പിന്നെ.
അതില്‍ ഒരു പ്രത്യേകത് കൂടിയുണ്ട്.മഞ്ഞപ്പിത്തം വിഷം ഇവ ചികിത്സിക്കുന്നത് നാടന്‍ ചികിത്സകരാണ്.
വിഷചികിത്സ ബാലചികിത്സ എന്നിവ കേരളത്തിന്റ്റെ തനതു വിജ്ഞാനങ്ങളാണ്.
മൂലക്കുരു ചികിത്സകരില്‍ ബഹു ഭൂരിപക്ഷവും ബങ്ങാളില് നിന്നു വരുന്നവരാണ്. മര്യാദയ്ക്ക് മലയാളം മനസ്സിലാക്കാന്‍ പോലും കഴിയാത്തവര്‍. സംഗതിവശാല്‍ ഇവരുടെ ചികിത്സയെക്കുറിച്ച് അന്വേഷിക്കുകയും മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തില്‍ അതെക്കുറിച്ച് ഒരു ലേഖനൊ എശുതുകയും ചെയ്തിട്ടുണ്ട് ഈയുള്ളവന്.
മനുഷ്യന് രണ്ടു കാലില്‍ എഴുന്നേറ്റു നില്ക്കാന് തുടങ്ങിയതിന്റ്റെ സൈഡ് എഫക്റ്റാണ് മൂലക്കുരു എന്നൊരു വാദം കേട്ടിട്ടുണ്ട്.
മലദ്വാരത്തിനടുത്ത് ഉണ്ടാകുന്ന വേരികോസ് വെയിന്‍ ആണ് സംഗതി പാരംപര്യമായി ഇത് ധാരാളം കാണാറുണ്ട്. മലബന്ധം പോലുള്ള പ്രശ്നമുള്ളവ്രിലും ഇതു കൂടുതല്‍.
ഗറ്ഭകാലത്ത് വയറ്റില്‍ അധിക ബ്ഹാരം വരുന്നതു മൂലം മൂലക്കുരു ഉണ്ടാകുന്നത് സറ്വസാധാരണം. പലരിലും പ്രസവാനന്തരം കുരുകുമാര് സ്വയം റിട്ടയര്‍ ചെയ്യാറുണ്ട്.
പ്രസവ രക്ഷക്കാലത്ത് ഉള്ളി ലേഹ്യം കഴിക്കുന്നത് സര്‍വസാധാരണമാണ് നാട്ടിന്‍പുറത്ത്. ചുവന്നുള്ളി ഇവനെ പായിക്കാന്‍ ബെസ്റ്റാണ്
ചുവന്നുള്ളി ഇവനെ പായിക്കാന്‍ ബെസ്റ്റാണ്
ആവണക്കെണ്ണയില്‍ താറാമ്മുട്ട പുഴുങ്ങി കഴിക്കുന്നതാണ് പഴയ ഒരു നാടന്‍ ചികിത്സ.
പക്ഷേ ആവണക്കെണ്ണ ഇച്ചിരി കടുപ്പമാണെന്നു കേള്‍ക്കുന്നു.
വക്കാരി പറഞ്ഞതു പോലെ സാധിക്കാനായാല്‍ ഒരുവിധം സങ്ങതികള് ഒന്നും ബാധിക്കില്ലണേരാണ്.
മലം അയഞ്ഞു പോകാന്‍ തുടങ്ങിയാല്‍ തന്നെ മുക്കാല്‍ പങ്കു മൂലക്കുരുക്കാരുടെയും പ്രശ്നം തീരും. ത്രിഫല
( നെല്ലിക്ക താന്നിക്ക കടുക്ക
എടുക്ക പൊടിക്ക കുടിക്ക)
യാണ് ഇതിനു പറ്റിയ തകര്‍പ്പന്‍ സാധനം.
റോ വെജിറ്റബിള്‍സ് ധാരാളം കഴിക്കുന്നത് ഒരു ശാശ്വത സമാധാനം തരും.
ഒറ്റമൂലികള്‍ എല്ലാ ആള്‍ക്കാര്‍ക്കും ഒരു പോലെ ഫലിക്കില്ല.ഓരോരുത്തരുടെ ജീവിത രീതി ഭക്ഷണരീതി ശരീര പ്രകൃതി എല്ലാം പ്രധാനമാണ്. അതൊക്കെ നോക്കി മാത്രമേ നല്ല ചികിത്സകറ് മരുന്നു നല്‍കുകയുള്ളൂ.
കോഴിയും ബ്റാണ്ടിയും പച്ചമരുന്നും നല്കി ചതവും മറ്റു കേടുകളും തീര്‍ക്കുന്നത് ഒരു നാടന്‍ ചികിത്സാ രീതിയാണ്.പല അസുഖങ്ങളും മാറ്റാന്‍ ബ്റാണ്ടിക്ക് ഒരു പ്രത്യേക കഴിവുണ്ടല്ലോ...
പയ്യന്‍സേ ബാലവൈദ്യം, വിഷവൈദ്യം എന്നിവയ്ക്കു തന്നെയാണെന്നു തോന്നുന്നു പാരമ്പര്യവൈദ്യവിഭാഗങ്ങളില് ഏറെ പ്രചാരം, പിന്നെ മര്‍മ്മാണി. ഏഷ്യാനെറ്റില്‍ ശ്രീകണ്ഠന് നായര്‍ നടത്തുന്ന ടാക്ക് ഷോയില്‍ പാരമ്പര്യവൈദ്യന്മാരെയും അലോപ്പതിക്കാരെയും ഒരുമിച്ചിരുത്തിയൊരു വാക്പയറ്റു കാണിച്ചിരുന്നു, സംസാരം കുറേ നടന്നതല്ലാതെ പ്രത്യേകിച്ചും ഒരു റിസല്‍ട്ടും തരാതെ ആ ടാക്ക് ഷോ അവസാനിച്ചു. പയ്യന്സിന്റെ വക ഒരു ലേഖനം ബ്ലോഗില്‍ പ്രതീക്ഷിക്കട്ടെ?
എന്നാണ് പെരിങ്സേ ശ്രീകണ്ഠന് നായര്‍ ഒരു ഫൈനല്‍ ഡിസിഷന്‍ പറഞ്ഞിട്ടുള്ളത്. വാചകക്കസര്‍ത്തില്‍ മുന്നിട്ട് നില്ക്കുന്നവന് പറയുന്ന കാര്യത്തിന് വിശാലേട്ടന്റെ ഭാഷയില്‍ കവറേജ് മുത്തപ്പന്റെ കടാക്ഷം കൂടുതല്‍ കിട്ടും എന്ന് മാത്രം.
ദേവേട്ടാ
ഇതൊക്കെ ശാസ്ത്രീയമായി സ്റ്റഡി ചെയ്യണം എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ ഇവരൊന്നും സമ്മതിക്കൂല്ല..എനിക്ക് വളരെ ഇന്ററ്സ്റ്റ് ഉള്ള ഫീല്‍ഡ് ആണ്...പക്ഷെ ഇവരൊന്നും ഇവരെങ്ങിനെ ഇതു ചെയ്യുന്നു...എന്തൊക്കെ ഉപയോഗിക്കുന്നു എന്നൊന്നും കൊന്നലും പറയൂല്ല...അത് പറഞ്ഞാല്‍ അവരുടെ ബിസിനസ്സ് നഷ്ടമാവും എന്ന് അവര്‍ ശരിയായി തന്നെ വിചാരിക്കുന്നു. പക്ഷെ അപ്പൊ പ്രശ്നം...ഇതുപോലെ തട്ടിപ്പുകള്‍ ഇതില്‍ ഏറ്റവും കൂടുതല്‍ ഉള്ളതുകൊണ്ട് നമുക്കു നല്ലതേത് ചീത്തയേത് എന്ന് തരം തിരിച്ച് കാണാന്‍ പറ്റില്ല. വേറെ ഒരാളെ ഇവര്‍ക്ക് റെകംന്റ് ചെയ്യാന്‍ എനിക്ക് അല്പം അസ്കിതയും ആവും..വല്ലോം കുടിച്ച് തട്ടിപ്പോയെങ്കിലൊ എന്ന് കരുതി? അലോപ്പതിയുടെ ഒരു മെയിന്‍ ഗുണം അതിന്റെ ഓപണ്‍ നേച്ചര്‍ ആണ്...നമ്മുടെ പല പാരമ്പര്യ വൈദ്യങ്ങളും വളരെ വളരെ നല്ലതാണ്..അലോപ്പതിയെ കടത്തി വെട്ടുന്ന ചികിത്സ ഉണ്ട്..ബട്ട്..അവര്‍ക്ക് അത് അവരുടെ ഉള്ളില്‍ തന്നെ വെക്കാന്‍ ആണിഷ്ടം.. വിദ്യ ആര്‍ക്കെങ്കിലും പറഞ്ഞ് കൊടുക്കുന്നത് പാപം ആണല്ലൊ...നമുക്ക് പണ്ടേ മുതല്‍!
കോട്ടക്കല്‍ കാനഡാ ഗവണ്മെനിന്റെ കൂടെ ചേര്‍ന്ന് ഡയബറ്റീസിന് റിസേര്‍ച്ച് ചെയ്യുന്നത്കൊണ്ട്..ഇപ്പൊ കാനേഡിയന്‍ സിറ്റിസണ്‍സിന്..കോട്ടക്കല്ലില്‍ ചികത്സ്ക്ക് പോയാലും ഗവണ്മെന്റ് ഇന്‍ഷുറന്‍സ് കവര്‍ ചെയ്യും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്..അതുകൊണ്ട് ഒരു ഓപണ്‍നെസ്സ് വേണം ഇങ്ങിനെയുള്ള ചികിത്സകളൊക്കെ നമുക്ക് പ്രചാരത്തിലാക്കാന്‍...
ഇഞ്ചീ,
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരു വര്‍ഷം ഞാന്‍ ജോലി ചെയ്തിട്ടുണ്ട് ട്ടോ. കനേഡിയന്‍ പ്രൊജക്റ്റില്‍ ഉണ്ടാക്കിയ ഔഷധസസ്യത്തോട്ടം, റ്റാറ്റായുമായി സഹകരിച്ച് നടത്തുന്ന ഔഷധസസ്യ ജീന്‍ ബാങ്ക് ഒക്കെ കാണേണ്ടത് തന്നെയാണ്. കോട്ടക്കലില്‍ വരുന്നുണ്ടെങ്കില്‍ പറയണം. അമ്മയോട് പറഞ്ഞ് നാടന്‍ വെജ് വിഭവങ്ങള്‍ റെഡിയാക്കിത്തരാം ചികിത്സക്കിടയില്‍.
അതു ശരി! അപ്പൊ എന്നെ ചുമ്മാ ചികിത്സിപ്പിക്കാനാണൊ പ്ലാന്‍ ദില്‍ബൂട്ടിയെ? :)
കോട്ടക്കലില്‍ ആണൊ വീട്? അതു ശരി. കോട്ടാക്കലിലെ ക്യാന്റീനില്‍ നിന്ന് ഞാന്‍ നല്ലോണം ഫുഡ് ശാപ്പിട്ടിട്ടുണ്ട്...:-) താങ്ക്സ് കേട്ടൊ വിളിച്ചതിന്...നമ്മള് സെറ്റാ!! :)
ഇഞ്ചി ചേച്ചീ,
കോട്ടക്കല്‍ തന്നെ വീട്.പിതാശ്രീ ഇപ്പോഴും വൈദ്യശാലയില്‍ തന്നെ ജോലി.ചികിത്സ സുഖചികിത്സയുമാവാം ട്ടൊ ആയുര്‍വേദത്തില്‍. ഒരു പിഴിച്ചിലും ധാരയും നവരക്കിഴിയും പൊടിക്കിഴിയും നസ്യവും ഒക്കെ ചെയ്ത് നല്ലരിക്ക എന്ന നല്ല നടപ്പ് കാലവും കഴിഞ്ഞ് പുറത്തിറങ്ങിയാലുണ്ടല്ലോ 56 വയസ്സായെന്ന് പറഞ്ഞിട്ടൊന്നും കാര്യമുണ്ടാവില്ല. കോട്ടക്കലെ എന്റെ കമ്പനി ഗഡീസ് അപ്പൊ വളയും.:-)
ആ പഴയ കാന്റീന് ഇപ്പൊ ഇല്ല്യാട്ടോ.പണ്ടത്തെ കാന്റീനിലെ മസാലദോശയോട് ഒക്കില്ല ശരവണഭവനിലെ ദോശയൊന്നും. :(
(ഓര്‍മ്മകള്‍ക്ക് കൊട്ടംചുക്കാദിയുടെ ഗന്ധം!)
പതിനഞ്ചു ദിവസമല്ലെ സുഖചികിത്സ? അതിലും കുറഞ്ഞതുണ്ടൊ? പതിനഞ്ചു ദിവസം...ന്നൊക്കെ പറഞ്ഞാല്‍...എന്റെ സ്വന്തം വീട്ടില്‍ പോലും അത്രേം ദിവസം സുഡാനില്‍ നിന്ന് വരുമ്പൊ എനിക്ക് നിക്കാന്‍ കിട്ടണില്ല..
അന്നേരം പിന്നെ കോട്ടക്കലില്‍ പോയി കിടന്നാല്‍ അമ്മ എന്നെ വീട്ടില്‍ കേറ്റില്ല..
അവിടെന്ന് ബ്ലോഗാന്‍ പറ്റുവൊ? :)
ഞാന്‍ എന്തായാലും ഒരു റൂം ബുക്ക് ചെയ്യാം. ഇതൊക്കെയല്ലേ ഡിറ്റെയിത്സ്:
പേര്:ഇഞ്ചിപ്പെണ്ണ്
ദേശം:സുഡാന്
വയസ്സ്:56
ക്വാളിഫിക്കേഷന്‍: പത്താം തരം, പ്രീഡിഗ്രി
ശരിയല്ലേ? :-)
14 ദിവസത്തില്‍ കുറഞ്ഞാല്‍ വേണ്ടത്ര ഫലം കാണില്ല. അല്ലാതെ നിര്‍ബന്ധമില്ല.ബ്ലോഗാനുള്ള സംവിധാനം സംഘടിപ്പിച്ച് തരാം. ഇന്റര്‍നെറ്റ് കഫേ ഉണ്ട്. അവിടെയുള്ളവര്‍ നമ്മ ഗഡീസാണ് താനും.
ഡീറ്റയിത്സ് കറകറക്ട്! അപ്പൊ ദില്ബൂട്ടിക്ക് ബുദ്ധിയുണ്ട്...! :-) ഞാന്‍ ആദ്യം കരുതീല്ലാട്ടൊ... :)
ദേവേട്ടന് നമ്മളെ ഓടിക്കും..:)
സുഖചികിത്സയ്ക്കാരെങ്കിലും കോട്ടയ്ക്കലു പൂവ്വോ, പെരിങ്ങോട്ടേയ്ക്കു വരൂ, മോഹന്‍ലാലും രജനീകാന്തുമെല്ലാം യുവാക്കളാക്കപ്പെട്ടതു് അവിടുന്നല്ലേ ;)
qw_er_ty
പയ്യന്‍സേ,
ആധികാരികമായ വിവരങ്ങള്‍ തന്ന് സഹായിച്ചതിനു നന്ദി. പ്രത്യേകിച്ച് ത്രിഫല പ്രയോഗം.
"മൂലക്കുരു, ഭഗന്ദരം എന്നിവ ഉത്തരവാദിത്തത്തോടെ ചികിത്സിക്കുന്നു" എന്ന വാള് പോസ്റ്ററില്‍ സാധാരണ ഡോ. റെഡ്ഡി അല്ലെങ്കില്‍ ഡോ. ഗുപ്ത എന്നൊക്കെയാണ് കൊല്ലത്ത് കാണാറ്. ഇവര്‍ പരമ്പരാഗത നാട്ടുചികിത്സകര് ആകാന്‍ വഴീല്ലല്ലോ.
രാജേ, ആയുര്‍വേദം സ്ലോ ചികിത്സ, ഹോമിയോക്ക് വെറും പ്ലാസിബോ ഇഫക്റ്റ്, അലോപ്പതി ആളെക്കൊല്ലും എന്നൊക്കെ ഓരോ തരം ചികിത്സകരും (മലയാളവേദിയിലെ മാര്‍ക്സ്- കോണ്‍-ആറെസ്സുകരെ പോലെ) പരസ്പരം തെറി പറഞ്ഞുകൊണ്ടേയിരിക്കും. അത് ഒരു വൈദ്യശാഖക്കും ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്.
ഇഞ്ചീ, ദില്‍ബാ
മൂന്നു തരം ചികിത്സകളാണ് നിലവിലുള്ളത് (നല്ലൊരു ശതമാനം അസുഖങ്ങള്‍ക്കും ചികിത്സ ആവശ്യവുമില്ല)
ഒന്ന്: അംഗീകൃത ചികിത്സാ രീതികള്‍ : അലോപ്പതി, ആയുര്‍വേദം, ഹോമിയോ.
ഇവരെല്ലാം
1. ഗവേഷണം നടത്തി തെളിയിക്കപ്പെട്ട കാര്യങ്ങള്‍
2. വൈദ്യപാഠശാലകളില്
3. പഠിച്ചും, പരിശീലിച്ചും
4. പരീക്ഷ എഴുതി
5. ചികിത്സിക്കാനുള്ള ഔദ്യോഗികാനുമതി ലഭിച്ച വിദഗ്ദ്ധര്‍
പഠനവും ഗവേഷണവും കാലാകാലങ്ങളായി പരിശോധിച്ചും തിരുത്തിയും ലോകം അംഗീകരിച്ച മരുന്നുകളും സമ്പ്രദായങ്ങളും ഉപയോഗിക്കുന്നു. അക്സപ്റ്റഡ് രീതികള്‍ മാത്രം
ഉപയോഗിക്കാന്‍ അവര്‍ നിയമവശാല്‍ ബാദ്ധ്യസ്ഥരാണ്.
ലൈഫ് സ്റ്റൈല്‍ ചികിത്സയാണ് രണ്ടാമത്തെ രീതി.
ജീവിതവും ആഹാരവുമാണ് ചികിത്സ എന്ന ഈ തത്വത്തിലാണ് പ്രകൃതിചികിത്സ, യോഗ തുടങ്ങിയവ. മെയോ ക്ലിനിക്ക് പോലെ ചില വൈദ്യശാസ്ത്രമുത്തശ്ശിമാരും അല്ലറ ചില്ലറ മഠങ്ങളും മറ്റുമല്ലാതെ ആരും ഇതില്‍ ഗവേഷണമൊന്നും നടത്തുന്നില്ല. വളരെയൊന്നും പേറ്റന്റ് സ്കോപ്പ് ഇല്ലാത്തതാണ് മുഖ്യ കാരണം. ഈയിടെയായി അലോപ്പതി ലൈഫ്സ്റ്റൈലും സര്‍ജ്ജറിയും പിന്നെ പേറ്റന്റ് മരുന്നും എന്ന രീതിയിലോട്ട് തിരിഞ്ഞിട്ടുണ്ട്.
ഏറ്റവും സേഫും ആശാസ്യവുമായ ചികിത്സ ഇതെന്ന് ഞാന്‍ കുറച്ചൊക്കെ അനുഭവ ബലത്തില്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന് എനിക്ക് പിങ്ക് ബ്രഷ് സിന്‍ഡ്രോം (പല്ലു തേച്ചാലും മറ്റും ചോര വരിക, എന്നാല്‍ മോണയില്‍ അണുബാധയൊന്നുമില്ലതാനും) എന്ന അസുഖത്തിനു സര്‍വ്വ സാധനവും കഴിച്ച് പിരാന്തായപ്പോഴാണ് വെറുതേ രണ്ട് പാലക്ക് ഇല മുറുക്കാന്‍ പോലെ ചവക്കാന്‍ ഒരു പ്രാകൃതേട്ടന് പറഞ്ഞത്. രണ്ടാഴ്ച്ച സ്പിനാഷുമുറുക്കാന് ചവച്ചപ്പോഴേക്ക് പ്രശ്നം കഴിഞ്ഞു. ഇനിയിപ്പോ അതു ഫലിച്ചില്ലെങ്കില്‍ തന്നെ സ്പിനാഷുകൊണ്ട് എനിക്ക് എന്തു കുഴപ്പം വരാനാ. ഈയിടെയായി പ്രഷര്‍, കൊളസ്റ്റ്രോള്‍, ഇസ്കീമിയ തുടങ്ങി സനാതന വ്യാധികള്‍ക്ക് എല്ലാ തരം ഡോക്റ്റര്‍മാരും പ്രകൃതി ചികിത്സ "കൂടി" വിധിക്കും.
ഇതു
രണ്ടുമല്ലാത്തതെല്ലാം നാട്ടറിവ് എന്ന കാറ്റഗറിയില്‍ വരും. പലതും വളരെ ഫലവത്താണ്, പക്ഷേ പാര്‍ശ്വഫലങ്ങളോ മറ്റു വിശദവിവരങ്ങളോ അറിയില്ല. മിക്കതിന്റെയും പ്രൂഫ് ഒന്നുകില്‍ കാലം തെളിയിച്ചെന്നോ അല്ലെങ്കില്‍ അറിയാവുന്ന ആര്‍ക്കെങ്കിലും രോഗം മാറിയെന്ന കേട്ടറിവോ ആയിരിക്കും.
ഒരു ഗ്യാരണ്ടിയുമില്ല, ക്രെഡന്ഷ്യലുമില്ല. എന്നാല്‍ ചിലതൊക്കെ ഫലിക്കുന്നുമുണ്ട്. ഒരുദാഹരണം പറഞ്ഞു തരാം. എന്റെ ഒക്കെ ചെറുപ്പത്തില്‍ വയറിളക്കം ബാധിച്ചാല്‍ അമ്മൂമ്മ രണ്ടു മുട്ടയില്‍ രണ്ടുപിടി കറിവേപ്പിലയും രണ്ട് ചെറിയ ഉള്ളിയും അരച്ചത് ചേര്‍ത്തിളക്കി ഒരു ഓംലെറ്റ് അടിച്ചു തരും. അതു കഴിച്ചാല്‍ വെറും ദഹനക്കേടു മുതല്‍ അമീബിക്ക് ഡിസെന്റ്രി വരെ സര്‍വ്വ തൂറ്റലും ആ നിമിഷം നില്ക്കും.
എന്നാല്‍ ഇതു കഴിച്ചാല്‍ വേറേയെന്തെങ്കിലും വരുമോ, അണുബാധ നിലനില്‍ക്കെ ഇളകല്‍ മാത്രം നിന്ന് എന്റെങ്കിലുമൊക്കെ ഫ്യൂസാകാന് ചാന്‍സ് ഉണ്ടോ, വല്ല ഇസ്കീമിയയും ഉള്ളവര്‍ക്ക് മുട്ടയുടെ സീപ്പേജ് കൊളസ്റ്റ്രോള്‍ മൊലം ധമനിയെങ്ങാല് രക്തം കട്ടപിടിക്കുമോ എന്നൊക്കെ അമ്മൂമ്മക്കെങ്ങനെ അറിയാന്‍. അതാണു ഇത്തരം ചികിത്സകളുടെ പ്രശ്നം. പാരമ്പര്യവൈദ്യന്മാര്ക്ക് ഈ പ്രശ്നം തലമുറകളായി ഈ മരുന്നു പ്രയോഗിച്ച് "ടൈം ടെസ്റ്റിംഗ് സര്‍ട്ടിഫിക്കേറ്റ്" കരസ്ഥമാക്കിയ ഒരു സേഫ്റ്റി കുറച്ചൊക്കെ ഒരു വിശ്വാസ്യത അവര്‍ക്ക് നല്കുന്നു.
ഒറ്റമൂലികളുടെ ജീവിക്കുന്ന എക്സാമ്പിള്‍ ആണ് ഗന്ധര്വന്.
44 ദിവസം വിദേശത്ത് വീര്‍ത്ത കരളുമായി കിടന്ന ഗന്ധര്വന് ആയുസ്സിന്റെ ബെലംകൊണ്ട് നാട്ടിലെത്തി.
വീണ്ടൂം ടെസ്റ്റുകള്‍ , ഡോക്ടര്‍മാര്‍ രെഫര്‍ ചെയ്ത് രെഫെര് ചെയ്ത് ആസന്ന മരണ ചിന്തകളുമായി തളര്‍ന്നിരിക്കുമ്പോള്‍ ആരൊ പറഞ്ഞറിഞ്ഞ് കൊടുങ്ങല്ലൂരിലെ കാര്ത്തികേയമേനോന്റെ വീട്ടിലെത്തുന്നു. ദിവംഗതനായ അദ്ധേഹത്തിന്റെ മകളാന് ചികില്‍സിച്ചത്.
ആദ്യ കണ്‍സള്‍ട്ടിംഗ് ഇങ്ങനെ.
തനിക്ക് ഞാനൊരു കുപ്പി മദ്യം വാങ്ങിത്തരട്ടെ.
വേണ്ട
എന്തേ?.
ഒന്നൂല്യ ഇനി വേണ്ട.
ഒരു നോട്ടത്തില്‍ തന്നെ അവര്‍ ഗന്ധര്‍വന്റെ രോഗ ഹേതു കണ്ടെത്തി.
3 ദിവസമായപ്പോഴേക്കും പ്രകടമായ മാറ്റങ്ങളുണ്ടായി.
10 ആം ദിവസം പൂര്‍ണ ഭേദമായി. 2 മാസം വിശ്രമവും കഴിഞ്ഞപ്പോള്‍ തൂക്കം എണ്‍പത്തി മൂന്ന് കിലോ.
മദ്യപിച്ച് വീണ്ടും തിരികെ വരരുതെന്ന അവരുടെ 88 ലെ ആജ്ഞ ഇന്നും ശിരസാവഹിക്കുന്നു. 3 വര്‍ഷം വൈദ്യ തിപ്പലി രാത്രി അരച്ച് പചിരുമ്പില് പുരട്ടി വച്ച് വെളുപ്പിനേ മോന്തി.
കരളുറപ്പ് വീണ്ടെടുത്തു. എന്തും ഏതും ഇടം വലം നോക്കാതെ ഈ വയസ്സിലും തട്ടിവിടുന്നു. ഒരു ബാലാനിലനൊ കത്രീനയൊ വയറിനെ അലട്ടിയിട്ടില്ല. ഓവര്നയ്റ്റില് പോഷണങ്ങള്‍ ശരീരത്തില്‍ വലിച്ചെടുത്ത് പീണ്ട് മാത്രം വെളുപ്പിന് കൃത്യം വിസര്‍ജ്ജിക്കപ്പെടുന്നു.
ദേവഗുരുവിന്റെ ബ്ലോഗില്‍ അവരെപ്പറ്റി നല്ലത് പറയാന്‍ പറ്റിയ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.
കൊടുങ്ങല്ലൂര്‍ അഞ്ചല്പ്പാലത്തുള്ള അവരെ ബ്ലോഗിലെ തന്നെ പലരും അറിയാനിടയുണ്ട്.
ദിവസവും രാവിലെ വെറും വയറ്റില്‍ തേന്‍ ഒരു സ്പൂണ്‍ കുടിക്കുന്നതു മലബന്ധമുളളവര്ക്ക് വിശേഷം. തേനിനു side effect ഇല്ല എന്നതില്‍ ആര്‍ക്കും സംശയം ഇല്ല്ല്ലല്ലൊ.
NB: ഉപയോഗിച്ച ശേഷം മാത്രം അഭിപ്രായം പറയുക
സബിത
നന്ദി സബിത, പരീക്ഷിച്ചു നോക്കാം. തേന്‍ ഒരു രീതിയില്‍ കഴിച്ചാല്‍ തടിക്കുമെന്നും മറ്റേതോ രീതിയില്‍ കഴിച്ചാല്‍ മെലിയുമെന്നും എവിടെയോ കേട്ട ഒരോര്‍മ്മ. അതിനെകുറിച്ച് അറിയുമോ?
ഗന്ധര്‍വ്വരേ,
ആടുതോമയുടെ ചങ്ക് ഡബിള്‍ ചങ്കാണെന്ന് സിനിമയില്‍ ഇന്ദ്രന്‍സ് പറയുമ്പോലെ ഗന്ധര്‍വ്വരുടെ കരള്‍ ഡബിള്‍ കരളു തന്നെ!
പരസ്യങ്ങളും മറ്റും കൊണ്ട് തട്ടിപ്പേതാ ഉള്ളതേതാണെന്ന് അറിയാന്‍ പറ്റാത്ത ഇക്കാലത്ത്, ഇതുപോലെ ശരിക്കു ഫലിച്ച നാട്ടുചികിത്സകളുടെ വിവരം നമുക്ക് സാക്ഷ്യങ്ങള്‍ സഹിതം സൂക്ഷിച്ചു വയ്ക്കാം.
ഗന്ധര്‍വന്റെ കരള്‍ ചികില്‍സ.
ദേവ ഗുരുവെ ഒരുപാട് പേരാല്‍ സ്നേഹിക്കപ്പെടുന്നതിനാല്‍ മുറിക്കരളുള്ള ഗന്ധര്‍വ ജീവിതം അങ്ങിനെ നീണ്ടു പോകുന്നു. ജീവിക്കണം എന്ന ആഗ്രഹം മാത്രം രോഗവിമുക്തി നല്കുന്നു.
ചില പൊട്ടത്തരങ്ങള്‍ പറയട്ടെ- എനിക്ക് വട്ടാണെന്ന് നാലുപേര്‍ അറിയണമല്ലോ?.
ഒരു രോഗത്തിനും ചികില്‍സയില്ല. രോഗം എന്നത് നാം വരുത്തിവക്കുന്ന ഒരു മാനസിക ശാരീരിക പ്രശ്നമാണ്.
സ്വയം ഭേദമാവുന്ന അസുഖങ്ങളാണെല്ലാം. ശരീരത്തിലേക്ക് പലരൂപത്തിലുള്ള ടോക്സികുകള്‍ -മാനസികവും ശാരീരികവുമായ - കയറ്റി വിടുമ്പോള്‍ ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനമാണ് രോഗാവസ്ഥ.
ജന്തുക്കളുടെ എല്ലും കുടലുമെല്ലാം നമ്മളുടെ ദഹനേന്ദ്രിയവ്യൂഹം ദഹിപ്പിക്കുന്നു. എന്നാല്‍ സ്വയമത് എന്തുകൊണ്ട് ദഹിക്കുന്നില്ല. മുറിവുകള്‍ കൂടിച്ചേരുന്നു. എല്ലുകള്‍ കൂടിച്ചേരുന്നു. എന്നാല്‍ മരിച്ച മനുഷ്യന്റെ ഇതെല്ലാം ഡികമ്പോസ് ചെയ്യപ്പെടുന്നു. ഇതിനു പുറകിലെ ചാലക ശക്തിയേത്.
ആ ദിവ്യ ജ്യോതിസ്സിനെ സ്വയം ആവാഹിക്കുക. രോഗപീഢകള്‍ കുറയും. ഏതു ഭക്ഷണം ശരീരം ആവശ്യപ്പെടുന്നുവോ അതുമാത്രം നല്‍കുക. ധ്യാനത്തിലൂടെ ആ ചാലക ശക്തിയെ കൂടുതല്‍ അറിയുക. റെക്കി, യോഗ അങ്ങിനെ പലതും ഇതിന് സഹായകമാകുന്നു.
മരണം അനിവാര്യമാണ്. ഉള്ളകാലം അരോഗദൃഢഗാത്രമായിരിക്കാന് ഇതുപകരിക്കും എന്നാണെനിക്കു തോന്നുന്നത്.
മരുന്നും ഡോക്ടറും ആവശ്യം തന്നെ. അതെല്ലാം നാം അനുവര്‍ത്തിച്ചു വരുന്ന രിച്വല്സ്. കാരണം സ്വയം സുഖപ്പെടുവാനുള്ള ധ്യാനത്തിന്റെ ഔന്നത്യത്തിലേക്ക് ആധുനികമനുഷ്യനുയരാനാവില്ല.
ഗോഡ് ഹീല്‍സ് ഡോക്ടര്‍ ടേക് ദ ഫീസ്
ഗന്ധര്‍വ്വരേ,
റെയ്കിയെക്കുറിച്ച് എനിക്കനുഭവമില്ല, എങ്കിലും ശരീരം സ്വയം സുഖപ്പെടുകയാണെന്നതിനു സംശയമില്ല, പ്രപഞ്ചശക്തിയില്‍ നിന്നും വേറിട്ടൊരു ജീവന് ഓരോരുത്തനുമുണ്ടാകുമെന്നും തോന്നുന്നില്ല.
ഡിസ്റ്റ്രാക്ഷന്‍സ്-ചിന്തകള്‍, ഇന്ദ്രിയാനുഭവങ്ങളുമായി ബന്ധപ്പെട്ടതും വെറും വിചാരങ്ങളുമടക്കം എല്ലാം സ്വിച്ചോഫ്ഫ് ചെയ്താല്‍ ജീവന് അതിന്റെ മൂലശക്തിയോട് കമ്യൂണിക്കേറ്റ് ചെയ്യുന്നത് നമുക്കറിയാനാവും. കുണ്ഡലിനീയോഗ തത്വം അതാണ്, ഞാന്‍ ഒരെക്സ്പര്ട്ട് അല്ല, എങ്കിലും (ബുദ്ധിമുട്ടുകളോടെ)എനിക്ക് ഇതു ചെയ്യാന്‍ കഴിയും.
കേട്ടിടത്തോളം റൈകിയും ഈ തത്വത്തിലാണ് വര്‍ക്ക് ചെയ്യുന്നതെന്ന് തോന്നുന്നു. ശരിയാണോ?
ഒരു ആര്‍ട്ടിക്കിള്‍ എഴുതു ഗന്ധര്‍വ്വരേ, ദേ ദില്‍ബായും കൂടെ കൂടുമെന്ന്.
കുണ്ഠലീനിയുടെ തിരിച്ചമറിച്ചാണ് റൈക്കി എന്നു തോന്നുന്നു. ആര്‍ഷഭാരതത്തില്‍ നിന്നല്ലാതെ ആദ്ധാല്മികതയുടെ ഉത്തുംഗത്തിലെത്താനുള്ള ഒരു മെത്തേടും ഉലകത്തിലില്ല. ഏതിനെക്കുറിച്ചും ആധികാരികമായി എഴുതാനുള്ള വിവരം എന്റെ തലക്കില്ല. മുറിവൈദ്യന്‍, മുറിജ്യോല്സിയന് ഒക്കെയാണ്.
പടിയാറും കടന്ന് നിര്വാണത്തിലേക്കെത്തിപ്പിക്കുന്ന കുണ്ഠലീനി ശരിയായായ രീതിയിലല്ലെങ്കില്‍ നിര്‍വാണാവസ്ഥയില്‍ മരണം വരെ ഉണ്ടാക്കിയേക്കാമെന്ന് കേട്ടിട്ടുണ്ട്. ആറ് സൈക്കിളുകള്‍ കടന്ന് മൂര്‍ദ്ധാവിലെ കേന്ദ്രബിന്ധുവില് മനസ്സിനെ കേന്ദ്രീകരിക്കുകയാണ് കുണ്ഠലീനി ചെയ്യുന്നതെന്ന് കരുതുന്നു.
റൈക്കിയില് പ്രപഞ്ചശക്തിയെ തേജോഗോളമായി സംകല്പ്പിച്ച് മൂര്‍ദ്ധാവിലൂടെ സ്വീകരിച്ച് , ആദ്യം മൂര്‍ദ്ധാവിലെ കേന്ദ്ര ബിന്ധുവില്‍ പിംഗളവര്ണമായാ ഗോളമായി വികസിപ്പിച്ച് അനന്തതയിലേക്ക് വ്യാപിപ്പിക്കുന്നു. പിന്നീട് തൊണ്ടയിലെ സ്ഥാനത്തുനിന്നും നീല വര്‍ണത്തില്‍, ശേഷം നെഞ്ചിലെ ഹരിത വര്‍ണം, നാഭിക്കു മുകളില്‍ മഞ്ഞ വര്‍ണം, നാഭിക്ക് കീഴെ ഓറഞ്ഞ്, അവസാനം കുണ്ഠലീനിയുടെ ഉത്ഭവ സ്ഥാനത്ത് കടും ചുവപ്പ് വര്‍ണത്തില്‍ പ്രപംചം മുഴുവന്‍ നിറയുന്ന തേജോഗോള സംകല്പ്പമാകുന്നു. തിരിച്ചും ഇതുതന്നെ ചെയ്യുന്നു.
പ്രപഞ്ച ശക്തിയെ മൂര്ദ്ധാവിലൂടേയും ഭൗതിക ശക്തിയെ പാദത്തിലൂടേയും ആവാഹിച്ച് ശരീരത്തില്‍ തുലനം ചെയ്യുന്നു. രോഗ ബാധിത സ്ഥലങ്ങളില്‍ ഈ ശക്തികളെ കേന്ദ്രീകരിപ്പിക്കുക വഴി രോഗമുക്തിയും കൈ വരുന്നതായി കരുതുന്നു. മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുമ്പോള്‍ കൈപ്പത്തി രോഗിയുടേ മേല്‍ അമര്‍ത്തി വച്ച് തന്നിലുള്ള ശക്തി അവിടേക്ക് പ്രവഹിപ്പിക്കുന്നതായി സംകല്പ്പം ചെയ്യുന്നു.
ഇതൊക്കെയാണ് ഞാന്‍ അറിഞ്ഞ റൈക്കി സംഗ്രഹം.
വികലമായി പറഞ്ഞിരിക്കുന്നു. പൊറുക്കുക -constraints.
ദേവേട്ടാ,
റെ എന്നാല്‍ ജീവന് എന്നും കി എന്നാല്‍ ഊര്‍ജ്ജം എന്നുമാണ് അര്‍ത്ഥം എന്നുമാണ് ഓര്‍മ്മ. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞ് നില്ക്കുന്ന സര്‍വ ചരാചരങ്ങളിലുമുള്ള, ഗന്ധര്‍വര്‍ പറഞ്ഞ ജീവശക്തി ശരീരത്തില്‍ കുറയുമ്പോഴാണ് രോഗം വരുന്നത് എന്നാണ് ഈ രീതിയിലെ കാഴ്ചപ്പാട്.
REIKI പഠിക്കുക എന്നാല്‍ പ്രപഞ്ചത്തില്‍ സുലഭമായ ഈ ഊര്‍ജ്ജ സ്രോതസ്സില്‍ നിന്ന് ആവശ്യമായ ഊര്‍ജ്ജം വലിച്ചെടുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുക എന്നാണ് അര്‍ത്ഥം. അതിന് ചില ടെക്നിക്കുകള്‍ ഉണ്ട്.
ഇത് ഒരു ഹീലിങ് മെത്തേഡ് ആണ് ക്യൂറിങ് അല്ല എന്ന് കൂടി പറയേണ്ടതുണ്ട്.
(ഓടോ:ധാരാളം പറയാനുണ്ട് ഇതിനെ പറ്റി. ഗന്ധര്വന് പോസ്റ്റാക്കുമല്ലോ? അപ്പൊ വായിക്കാം. ഞാന്‍ ഇടപെടുന്നില്ല)
ഊര്‍ജ്ജത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അടുത്ത വട്ടിളകി.
നാശകൂശമാകാത്ത, രുപാന്തര്പ്രാപ്തി മാത്രമുള്ളതാണല്ലോ ഉര്‍ജ്ജം. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നത് ഊര്‍ജ്ജം. ഭക്ഷണ പഥാര്ത്തങ്ങള്ക്ക് ശ്രൊതസ്സ് സൂര്യന്. എന്തുകൊണ്ട് സൂര്യനില്‍ നിന്നും നെരിട്ട് ഉര്‍ജ്ജം സ്വീകരിക്കാനാവുന്നില്ല. പരിണാമങ്ങള്ക്കുമുന്പ് അങ്ങിനെ ആയിരുന്നിരിക്കില്ലേ?.
ശസ്ത്രവും ആദ്ധ്യാത്മികതയും ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ സമന്വയിക്കുകയില്ലേ?.
നാം പുലരെ കുളിക്കുമ്പോള്‍ സൂര്യജപവും സൂര്യനമസ്കാരവും അനുഷ്ടിച്ചു വന്നിരുന്നത് ഇക്കാരണത്താല്‍ ആയിരുന്നിരിക്കണം.
സോളാര്‍ എനെര്‍ജിയില്‍ ജീവിക്കുന്ന മാന്വ രാശി ഒരു സംകല്പ്പം മാത്രമൊ അതോ നാളെ അങ്ങിനെയാകുമോ?.
ഉത്തരങ്ങളില്ലാത്ത ഈ ഭ്രാന്തന് ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ളവര്‍ എഴുതുക.
ഗന്ധര്‍വരേ,
ഇതാ ഈ ലിങ്ക് നോക്കൂ.
ആരൊ ഒരാള്‍ താങ്കള്‍ പറഞ്ഞത് പോലെ സൂര്യപ്രകാശം കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുന്നു.
(ഓടോ:പണ്ട് വെയിലത്ത് കളിച്ചതിന് ചീത്ത പറഞ്ഞ അമ്മ ഈ വെബ് സൈറ്റ് കണ്ടിരിക്കാന്‍ വഴിയില്ല എന്നാണ് എന്റെ ഊഹം)
കുണ്ഡലിനിയില് നൂറേല് നൂറ്റെട്ട് മാര്‍ക്ക് ഗന്ധര്വ്വര്ക്ക്ക്.
മൂലാധാര ചക്രത്തില്‍ സ്ഥിതിചെയ്യുന്ന കുണ്ഡലിനി , സ്വാദിഷ്ഠാനം, നാഭീചക്രം, ഹൃദയചക്രം, വിശുദ്ധിചക്രം, പ്രജ്ഞാചക്രം, എന്നിവ കടന്ന് സഹസ്രാരത്തില്‍ പ്രപഞ്ചശക്തിയോട് ലയിക്കുന്ന പരിപാടിയാണു കുണ്ഡലിനീയോഗ.
കുണ്ഡലിനി ഉണര്‍ന്നിരിക്കുന്ന ഒരാളിന്റെ കൈകള്‍ ഈ ആറു ചക്രങ്ങളുടെ പാതയില്‍ മെല്ലെ ചലിപ്പിച്ചാല്‍ അതിനെ ഉണര്ത്താനാവുമെന്ന ശ്രീമാതാജി നിര്‍മ്മല ദേവിയുടെ കണ്ടുപിടിത്തത്തിലൂടെയാണ് യൂസര്‍ ഫ്രണ്ട്ലി (ഇതിന്റെ മലയാളം എന്നതാണാവോ) ആയ കുണ്ഡലിനിയോഗ ഉരുത്തിരിഞ്ഞത്, അതുവരെ തീക്കളിക്ക് തയ്യാറുള്ളവരും മറ്റും മാത്രമേ ഒരുമ്പെട്ട് ഇറങ്ങിയിരുന്നുള്ളു ഇപ്പണിക്ക്.
ദില്‍ബാ നന്ദി (അങ്ങനെ പക്ഷേ മുങ്ങണ്ടാ, ഫുള്‍ പോസ്റ്റ് ആക്കിക്കഴിഞ്ഞ് പോയാല്‍ മതി) നാനിയോ മാനിയോ ഞങ്ങള്‍ ഏര്‍പ്പാടാക്കാം.
ദില്‍ബു എനിക്കുമുമ്പും വട്ടെന്നു കരുതാവുന്ന തരത്തില്‍ ചിന്തിക്കുന്നവരുണ്ടെന്നുള്ളത് സന്തോഷകരം. നന്ദി
Devaji,
People scoff things which they can”t understand or can practice.
These methods got power. Somebody must believe it full heartedly and have to indulge in it.
Modern man does not have that power and they only can criticize baselessly.
ഇതിനിടേല് രണ്ടു പോസ്റ്റ് വന്നോ? എന്തരു സ്പീഡ്. സൂര്യപ്രകാശം തന്നെയാണു നമ്മളെല്ലം ഉപയോഗിക്കുന്ന ഊര്‍ജ്ജം. അതുനെല്ച്ചെടി് സ്റ്റോര്‍ ചെയ്തതാകാം, പുല്ലു തിന്ന കോഴി സ്റ്റോര്‍ ചെയ്തതാകാം, കോഴിയിട്ട മുട്ടയില്‍ സ്റ്റോര്‍ ചെയ്തതാകാം, മുട്ട തിന്ന അമ്മ അമ്മിഞ്ഞപ്പാലില് സ്റ്റോര്‍ ചെയ്തതുമാകാം. പണ്ടുകാലത്ത് മരമായി നിന്ന് ഫോസിലായിപ്പോയ പെട്രോളിയമാകാം, വെയിലടിച്ച് ആവിയായി മലയുടെ മണ്ടയില്‍ നിന്നും താഴോട്ടു വീണ വെള്ളത്തിന്റെ ഭ്രമണശക്തിയാകാം..
അല്ലാ സൂര്യന് എവിടെന്ന ഈ എനര്ജ്ജിയെടുത്തത്? ന്യൂക്ലിയര്‍ ഫ്യൂഷനല്ലേ? അപ്പോ എല്ലാ തന്മാത്രയിലും ഇരിക്കുന്നത് ഈ ഊര്‍ജ്ജം തന്നെയല്ലേ? ഇതു തന്നെയല്ലേ നക്ഷത്രമായ നക്ഷത്രമെല്ലാം? ഇതല്ലെ വിശ്വം? ഇതു തന്നെയല്ലേ സൂക്ഷ്മം? ഇതു തന്നെയല്ലെ വലുതാകുമ്പോഴും ചെറുതാകുമ്പോളും പൂര്‍ണ്ണമായ എടുത്താലും ഒഴിച്ചാലും പൂര്ണ്ണമായിത്തുടരുന്ന "പൂര്‍ണ്ണമദ പൂര്‍ണമിദം എന്നൊക്കെ പിള്ളേരു കൊളത്തിലിറങ്ങി നിന്ന് അര്‍ത്ഥമെന്തെന്നറിയാതെ ചൊല്ലുന്ന ശാന്തി പാഠത്തിന്റെ പൊരുള്‍?
അല്ലാ ഇതല്ലേ ഞാന്‍? അപ്പോ ഞാനല്ലേ ഗന്ധര്വ്വന്? അതു തന്നെല്ലേ ദില്ബനും?
അപ്പോ ഇന്നത്തേക്കായി .ഞാന്‍ പോയി ഉണ്ണട്ടേ.. അന്നദാനം മഹാദാനം എന്നാ കുറുമവചനാമൃതതില്. ആരാ എനിക്കിത്തിരി ചോറുതന്ന് പുണ്യം നേടാന്‍ ആഗ്രഹമുള്ളവര്‍?
ഇത്തരം വിഷയത്തില്‍ മുഴുകുമ്പോള്‍ ഉണ്ണായിവാരിയര്‍ എഴുതിയത് പോലെ ഊണിന്നാസ്ഥ കുറഞ്ഞ് നിദ്ര ജോലിയില്പ്പോലുമില്ലാതെ ഇരിക്കുകയായിരുന്നു. എന്നാല്‍ ഞാനും ഉണ്ണട്ടെ.
ദേവഗുരു പറഞ്ഞതിന് അടിക്കുറിപ്പയി ഇതു പറഞ്ഞവസാനിപ്പിക്കട്ടെ.
മേക്രോകോസം, മൈക്രോ കോസം, സ്ഥൂലപ്രപഞ്ചം സൂക്ഷ്മ പ്രപഞ്ചം , ഫൂഷന്‍ അങ്ങിനെ അന്തമില്ലാതാന്തമജ്ഞാതാമായി വര്‍ത്തിക്കുന്ന ഈ ജന്മതുരുത്തില് ഇരിക്കുമ്പോള്‍ പടയപ്പയുടെ പാട്ടോര്‍മ വരുന്നു.
നിറത്തെ തിരഞ്ഞെടുക്കാനോ മുഖത്തെ തിരഞ്ഞെടുക്കാനോ ഉള്ള ഉരുമയും പെരുമയുമൊന്നുമില്ലാത്ത കേവല മനുഷ്യാ നീ എതുക്ക് ജാതിച്ചണ്ടയും, വമ്പുപറച്ചിലും നടത്തുന്നു. മന്നവനും ശിന്നവനും മണ്ണുക്കുള്ളെ. ഇന്ത വാഴ്ക വാഴെത്താന് നാം കയ്യില്‍ എന്ന കൊണ്ട് വന്നു കൊണ്ട് പോകതെ. ഉള്ളുക്കുള്ളെ കിക്ക് ഏറതൈ ഉണ്മയെല്ലാം ചൊല്ലപ്പോകറെ- ഒഹൊ ഒഹൊ...
ദേവ്ജീ,
പായസം മതിയോ? വാഗ്ജ്യോതിയിലേയ്ക്കു വന്നാല്‍ തരാം:-)
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, വിശുദ്ധി അനാഹതം, ആജ്ഞാ.
"പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍
ശിവനെക്കാണാകും ശിവശംഭോ"...
അപ്പോള്‍ അമൃതധാര, ശിവോഹം ശിവോഹം..????
(ഒന്നോ രണ്ടൊ കമന്റുകള്‍ വായിച്ചപ്പോള്‍ എനിയ്ക്കു പറയാന്‍ തോന്നിയത് പറഞ്ഞെന്നേ ഉള്ളൂ. ലേഖനം വായിച്ചില്ല, ഇതൊരു വിലയിരുത്തലുമല്ല. തെറ്റിദ്ധരിയ്ക്കില്ല്യാന്നറിയാം, ന്നാലും ... മുന്‍കൂര്‍ ജാമ്യം നല്ലതാണല്ലോ:-))
അതു തന്നെ
യസ്യാമതം തസ്യമതം
മതം യസ്യ ന: വേദസ
അവിഞ്ജാതം വിജാനതാം
വിജ്ഞാനമവിജാനതാം
ഗന്ധര്‍വ്വര്‍ ബ്രഹ്മഞ്ജന്, ഊരെ തെരിഞ്ചിക്കിട്ടേന്‍ ഉലഹം തെരിഞ്ചിക്കിട്ടേന്‍ കണ്മണീ എന്ന് ജ്നാനോദയമുണ്ടായി പട്ടയടിച്ച് ഒരു പാട്ടും ഇല്ലേ സൂപ്പര്‍ സ്റ്റാറുക്ക്..
റ്റീച്ചറേ,
അതു തന്നെ. ആറു പടിയും കടന്ന് മുകളിലെത്തുന്ന മൂലാധാരക്ഷേത്രസ്ഥിത യോഗം കൈവരിക്കുന്നു (ത്രേയുള്ളു യോഗ, ആളുകല്‍ വെറുതേ അതിന്റെ തല കുത്തി ചാട്ടവും ശ്വാസം പിടിച്ചു മിണ്ടാണ്ടെ നില്‍ക്കലും ആയി തെറ്റിദ്ധരിക്കുന്നു, ആയിരക്കണക്കിനു വര്‍ഷങ്ങളായി. )
സഹസ്രദലമുള്ള സഹസ്രാരത്തിലെ യോഗം ശിവനോടെന്ന് പറയാം, വിഷ്ണുവിനോടെന്ന് പറയാം കര്ത്താവിനോടെന്നു പറയാം അല്ലാഹുവിനോടെന്ന് പറയാം, മാതാജി പറയുമ്പോലെ പൈമോഡിയല് എനര്ജിയോടെന്നോ ആദിശക്തിയോടെന്നോ ഒക്കെ പറയാം. സായിപ്പ് വാട്ടീസ് എന്നു പറയുന്നത് തന്നെ കുണ്ടറയില്‍ പട്ടയെന്നും പറയുന്നത് :)
ആര്‍ഷഭാരതത്തില്‍ നിന്നല്ലാതെ ആദ്ധാല്മികതയുടെ ഉത്തുംഗത്തിലെത്താനുള്ള ഒരു മെത്തേടും ഉലകത്തിലില്ല- ഗന്ധര്വന്
ഗന്ധര്വന്, സൂഫിസത്തെ പറ്റി എന്തു പറയുന്നു?
പണിത്തിരക്കിനിടയില്‍ ഒന്ന് ഏന്തി നോക്കിയതാണ് . അതാ മറിയത്തിന്റെ ചോദ്യം.
ഉത്തരം
ഗന്ധര്‍വന്റെ പരിജ്ഞാനം പൂര്‍ണമാണ്= 0.
സത്യത്തില്‍ എല്ലാമതങ്ങളുടേയും ദാര്‍ശനികതയുടേയും ഉത്ഭവം മധ്യ പൗരസ്ത്യ ദേശങ്ങളാണ്. വൈഷ്ണവമതങ്ങളും ആര്യാവറത്തവുമെല്ലാം അവിടുന്ന് കയറിവന്നതാണ് കണ്ടതാണ് കീഴടക്കിയതാണ്. ഉണ്ടായിരുന്ന പ്രാകൃത ആചാരങ്ങളോടേയുള്ള ദ്രവീഡിയന്‍ മതങ്ങളുമായി ഇഴുകിച്ചേര്‍ന്നാണ് ഇന്നത്തെ രീതിയിലേക്കായത്. വേദങ്ങളും ഉപനിഷത്തുക്കളും ഈ സംഗരത്തിന്നു ശേഷം ജാതരായതാണ്.
ഇനി എല്ലാ മതങ്ങളും ഒന്നാണെന്ന് വ്യ്ക്തമായി മനസ്സിലാക്കിത്തരാന്‍ പറ്റിയ ഒരാള്‍ എന്റെ അയല്‍ക്കാരനായി ഉണ്ട്. ഒരുകാലത്ത് എഴുതിയിരുന്നു ഈ മാഷ്. അക്ഷരങ്ങളുടെ ഉത്ഭവം തൊട്ട് എല്ലാ ഭാഷകളിലും ഉച്ചാരണവും വസ്തുതകളുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇയാള്‍ കൃത്യമായി പറയുന്ന ലിങ്ങ്വിസ്റ്റിക് എക്സ്പെര്‍ട് കൂടിയാണിയാള്‍.
ഇയാള്‍ പറയുമ്പോള്‍ അബ്രഹാമിന്റെ കഥ ദേശങ്ങള്‍ സഞ്ചരിച്ചെത്തുമ്പോള്‍ രാമനായി മാറുന്നു. അബ്രഹാം -റഹെം- റാം.
സാറ സീതയായി മാറുന്നു. ലോത്ത് -ലഖന്‍( ലക്ഷ്മണ്) ആകുന്നു.
കഥ സഞ്ചാരത്തൊടനുബന്ധിച്ച് പ്രാദേശിക പരിണാമങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു.
ഇന്‍ഡ്യയിലെ ബുദ്ധ പ്രതിമയും തായ്ലാന്‍ഡിലെ ബുദ്ധപ്രതിമയും തമ്മിലുള്ള വ്യത്യാസം പോലെ.
ഒന്ന് ചടച്ചത് മറ്റേത് സ്തൂലിച്ചത്.
യേശുവിന്റെ രുപം ഉല്ലേഖനം ചെയ്യുമ്പോഴും ഈ മാറ്റങ്ങള്‍ പ്രകടമല്ലേ?.
അപ്പോള്‍ പറഞ്ഞു വന്നത് സൂഫിസത്തിനെപ്പറ്റി. സൂഫിസത്തിനെക്കുറിച്ച് അറിയാവുന്നത് ഇത്രമാത്രം. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരനായ ബഷീര്‍ കുറേക്കാലം സൂഫി സന്യാസിയായി അലഞ്ഞതായി വായിച്ചിട്ടുണ്ട്. സൂഫി ,അനഫി, അനല്‍ ഹക്വ് തുടങ്ങി ബഷീര്‍ എഴുതിയത് വായിച്ചിട്ടുണ്ട്. മറിയം കുടുതല്‍ എഴുതിയാല്‍ നന്നായിരുന്നു. അറിയണമെന്നുണ്ട്.
ഭാരതം എന്ന പേര്കേട്ട് ചോര ഞരമ്പില്‍ തുടിച്ചതുകോണ്ട് നമ്മുടെ സംസ്കൃതിയേക്കാള് വലുതായി മറ്റൊന്നും ഈ ലോകത്തില്ലെന്ന് പറഞ്ഞതാണ്. അത് എന്റെ വിശ്വാസവുമാണ്
ഗന്ധര്വന്,
കുണ്ഡലിനിക്കളി പോലെ ഇതും തീക്കളിയാണ്.
ഇല്ലം - അമ്മാത്ത് റോഡില്‍ (ഹൈവെ അല്ല കൂരിരുള്‍ കല്ല് മുള്ള് കുണ്ടനിടവഴിയാണ്) നഷ്ടപെട്ട് ലാപതാഹെ ആയിപ്പൊയവര് ഏറെയാണ്. ബഷീര്‍ ഒരു സൂഫി സന്യാസിയുടെ കൂടെ അലഞ്ഞതേ ഉള്ളു. അനന്തത ആലോചിച്ചു പേടി കിട്ടി പിന്മാറി. അനല്‍ഹഖ് എന്നാല്‍ അഹം ബ്രഹ്മാസ്മി തന്നെ. ബഷീര്‍ പിന്നെ ഇതു തിരുത്തി പറഞ്ഞു. അറിവില്ല്ലാത്ത സമയത്ത് ഓര്‍ക്കാതെ “അനല്‍ഹഖ്’ എന്നു പറഞ്ഞു പോയതാണെന്നു.
ആധികാരികമായി എഴുതാന്‍ ഞാന്‍ ആളല്ല. ഉള്ള പുസ്തകങ്ങള്‍ കൊണ്ട് ശ്രമിക്കാം. സമയം ഇവിടെയും പഴയ പോലെ പെയ്യുന്നില്ല.
ഇസ്ലാമില്‍ ഇതു തര്‍ക്ക വിഷയമാണ്.
ഓടൊ : കുണ്ഡലിനിക്കളിയുടെ ഒന്നാം പാഠം വായിച്ചാണ് ഇപ്പൊ സായിപ്പന്മാരുടെ ഇജാക്കുലേഷന് കണ്‍ട്രോളിങ് !
അനല്‍ ഹഖും അഹം ബ്രഹ്മാസ്മിയും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇത് രണ്ടും പരസ്പരം ഒരിക്കലും യോജിപ്പിക്കാനാവത്ത രണ്ട് വഴികാളായാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത്.
സൂഫികള്കിടയിലെ വഹ്ദത്തുല്‍ വുജൂദ് എന്ന (ഒറ്റവാക്കില്‍ അദ്വൈതമായി തോന്നാവുന്ന, എന്നാല്‍ അവരുടെ ഭാഷയില്‍ ഒരിക്കലും ശ്രീശങ്കരാചാര്യര്‍ നിര്‍വ്വചിച്ച അദ്വൈതവുമായി ഒരു ബന്ധവും കാണിക്കാത്ത) അവസ്ഥയെ അറിഞ്ഞ ബാ യസീദ് ബുസ്താമി, ഇബനുഅറബി എന്നിവരടക്കം ഇക്കാര്യം വിശദീകരിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ മുഗള ഭരണകാലത്ത് ജീവിച്ചിരുന്ന ശൈഖ് അഹ്മദ് സര്‍ഹിന്ദി വഹ്ദത്തുല്‍ വുജൂദ് ആത്മീയ വളര്‍ച്ചയുടെ ഒരു ഘട്ടം മാത്രമാണെന്നും അതിനപ്പുറം വഹ്ദത്തുശ്ശുഹൂദ് എന്നൊരു ഘട്ടമുണ്ടെന്നും വിശദീക്കുകയുമുണ്ടായി.
ഈ വിഷയം വളരെ ഗഹനമായതിനാല്‍ കൂടുതല്‍ അവഗാഹമുള്ള ആരെങ്കിലും വിശദീകരിക്കും എന്ന് കരുതുന്നു. പിന്നെ ഏകദൈവവിശ്വാസത്തില്‍ ഒരിക്കലും വിട്ടുവീഴ്ചയില്ലാത്ത ഇസ്ലാമിക നിയമസംഹിതയില്‍ അവഗാഹമുള്ള പണ്ഡിതന്മാര്ക്കിടയില് ഇതേക്കുറിച്ച് ഒത്തിരി അഭിപ്രായവ്യത്യസങ്ങളുണ്ട്.
ഇത് വിശദീകരിക്കന്‍ ഒരു പോസ്റ്റുതന്നെ വേണ്ടിവരും.
സൂഫിസത്തെക്കുറിച്ച് കുറച്ചൊക്കെ വായിച്ചിട്ടുള്ളതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് പച്ച മലയാളത്തില്പറഞ്ഞാല്: ‘ദൈവം സമുദ്രമാണെങ്കില്‍ ഞാനതില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ഉപ്പാണ്’ എന്ന അവസ്ഥയാണ് ‘അനല്‍ ഹഖ്’ കൊണ്ടുദ്ദേശിക്കുന്നത് എന്നു തോന്നുന്നു. അതായത്, ദൈവമെന്ന സമുദ്രം സമുദ്രത്തിന്റേതായ സ്വഭാവ വിശേഷം പ്രകടിപ്പിക്കുമ്പോള്‍ സൂഫി എന്ന ഉപ്പിന് താന്‍ ദൈവത്തില്‍ ലയിച്ചു ചേരുന്നു എന്നല്ലാതെ ദൈവമാകാന്‍ സാധിക്കാത്ത ആ അവസ്ഥ.
അറിവിന്റെ ഒരു ഭണ്ഡാരവും കനിവിന്റെ ഒരു കുളിര്‍കാറ്റുമായിരുന്നു സൂഫിസം.ബാഗ്ദാദില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമാണ് സൂഫിസം ഇന്ത്യയിലേക്കു വന്നത് എന്നും അല്ല ഇസ്ലാം മതത്തിന് ഹിന്ദു മതത്തിനോടും മറ്റു മതങ്ങളോടുമുണ്ടായ സമ്പര്‍കത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന രണ്ട് അഭിപ്രായങ്ങളുണ്ട്. സുഫു (ശുദ്ധത) എന്ന അറബി വാക്കില്‍ നിന്നാണ് സൂഫി എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു . ഇസ്ലാമിനെ മിസ്റ്റിസത്തിന്റെ പനിനീരില്‍ മുക്കിയ മയില്പീലികൊണ്ട് തുടച്ചെടുത്ത അലൗകിക ചിന്താധാരയാണ് സൂഫിസം. എന്നാല്‍ മറ്റു മതങ്ങളോ എന്തിന് ഇസ്ലാം മതം പോലും അവരോട് വേണ്ടത്ര കനിവു കാട്ടിയോ എന്ന് സംശയമാണ്. ഡിക്ഷ്ണറി ഒഫ് ഇസ്ലാമില്‍ പറയുന്നത് സൂഫികള്‍ തങ്ങളുടെ സമ്പ്രദായത്തിന്റെ സ്ഠാപകനായി കരുതുന്നത് മുഹമ്മദിന്റെ വളര്ത്തുമകന് അലിയെത്തന്നെയാണെന്നാണ്.
സൂഫിവര്യന്മാര് എന്നും ആക്രമിക്കപ്പെട്ടിരുന്നു ആദ്യകാലങ്ങളില്‍ അതിനു കാരണം പ്രാചീനമായ ചില ഗോത്രാചാരങ്ങള്‍ അതു പിന്തുടര്‍ന്നിരുന്നതുകൊണ്ടാണ്. പിന്നീടാകട്ടെ ചെന്നെത്തിയ ഇടങ്ങളിലെയെല്ലാം നല്ലതെന്നു തോന്നിയ ആചാരങ്ങളെയെല്ലാം അത് സ്വാംശീകരിച്ചു ഇത് മൗലിക വാദികള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നു.for more please read my blog at "cheriyacheriyakaryangal.blogspot.com
ഒരു വെരി ലേറ്റ് കമന്റ്.
ഒറ്റവാക്കില്‍ വിശേഷണം: ദുരന്തം.
പൈത്സിന്റെ പത്തോളജിയോ കോഴിയുടെ/ബ്രാന്റിയുടെ റോള്‍ അതിലെന്തെന്നോ അന്വേഷിക്കാതെ 42 തുല്യം ചാര്‍ത്തലുകള്‍ ഉണ്ടായി എന്നതല്ല, ഇത് ദേവേട്ടന്റെ “ആയൂരാരോഗ്യം” എന്ന ഈ ബ്ലോഗില്‍ കാണുന്നതാണ് ദുരന്തം :(
കുറച്ചുകാലം കഴിയുമ്പോള്‍ ആരെങ്കിലും അടിയന്റെ “പോത്തുകാല്‍ സര്വ്വരോഗസംഹാരിയന്ത്രം” ഉപയോഗിച്ചു കാന്‍സര്‍ മാറിയെന്നൊരു പോസ്റ്റ് ഏതെങ്കിലും ബ്ലോഗില്‍ വരും. അതും കൂടെ ഇവിടെ ലിങ്കിയേക്കണം. സര്‍ക്കിള്‍ പൂര്‍ത്തിയാകട്ടെ.
:(((((((((((((((
:(((((((സ്മൈലിയായി തെറ്റിദ്ധരിക്കരുത്)
എവിടെ ചികിത്സാ സ്ഥലം
Post a Comment