Saturday, August 19, 2006

ഗര്‍ഭരക്ഷ: പാഠം ഒന്ന്

I. ഗര്‍ഭിണിക്ക്‌ നിഷിദ്ധമായവ
തീരെ പാടില്ലാത്തത്‌ - പുകവലി, മദ്യപാനം, ഡോക്റ്റര്‍ പറയാത്ത മരുന്നുകളുടെ ഉപയോഗം, കുതിരസ്സവാരി പോലെയുള്ള കഠിനമായ ആയാസം.

1. പപ്പായ (പൈനാപ്പിള്‍, ഏത്തപ്പഴം എന്നിവയെപറ്റി പലതരം വാദങ്ങളുണ്ട്‌. ഡോക്റ്ററോട്‌ ചോദിക്കുക്ക)
2. സീ ഫൂഡ്‌ - കണവ, കൊഞ്ച്‌, ലോബ്സ്റ്റര്‍, നീരാളി ആദിയായവ.
3. മെര്‍ക്കുറി കലരാവുന്ന തരം മീനുകള്‍ . വലിയ അയല, ചൂര, സ്രാവ്‌, വളരെ വലിപ്പമുള്ള മീനുകള്‍ (മീനുകള്‍ ചെറുതും, ഫ്രഷ്‌ ആയതും തെരെഞ്ഞെടുക്കുക)
4. ഫ്രീസറില്‍ വച്ചു വില്‍ക്കുന്ന ബര്‍ഗര്‍ പാറ്റി, ഹോട്ട്‌ ഡോഗ്‌, ലഞ്ചിയോണ്‍ മീറ്റ്‌
5. സോഫ്റ്റ്‌ ചീസ്‌, പച്ച പാല്‍, പച്ച മുട്ട.
6. കൈ കഴുകാതെ ഭക്ഷണം അരുത്‌.
7. രാസവസ്തുക്കള്‍ കര്‍ശ്ശനമായും എടുത്തു പെരുമാറരുത്‌ ( ഭ്രൂണാവസ്തയില്‍ എറ്റവും വലിയ ഭീഷണി വിഷം തീണ്ടലാണ്‌)
8. ക്രീമുകള്‍ ലിപ്സ്റ്റിക്‌ ആദിയാവയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക (മുകളിലെ കാരണം തന്നെ)
9. കഫീന്‍, സാക്കറിന്‍, അജിനോമോട്ടോ (MSG)എന്നിവയും കഴിവതും ഒഴിവാക്കുക.

II. വ്യായാമം, സുരക്ഷ
1. വീഴ്ച, പ്രത്യേകിച്ച്‌ കുളിമുറിയിലും കോണിപ്പടികളിലും പ്രത്യേകം സൂക്ഷിക്കുക
2. ചൂടു വെള്ളത്തില്‍ കുളി, റ്റര്‍ക്കിഷ്‌ ബാത്ത്‌ എന്നിവ ഗര്‍ഭസ്ഥ ശിശുവിനു ഭീഷണിയായേക്കാം.
3. പൂച്ചകളുമായി സമ്പര്‍ക്കമോ പൂച്ചക്കൂടുകള്‍ വൃത്തിയാക്കലോ അരുത്‌. പൂച്ചയില്‍ നിന്നും മാരകമായ രോഗങ്ങള്‍ ഗര്‍ഭിണിക്ക്‌ പകര്‍ന്നേക്കാം. അതുപോലെ തന്നെ എലിശല്യം ഉള്ള വീടും ഗര്‍ഭിണിക്ക്‌ നന്നല്ല.
4. ഡോക്ടര്‍ പറയുന്ന എക്സര്‍സൈസുകള്‍ മാത്രം ചെയ്യുക. ഇരട്ടകളെ ഗര്‍ഭം ധരിച്ചവര്‍, ഗര്‍ഭം അലസിയ മുന്‍ ചരിത്രമുള്ളവര്‍, ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവയുള്ളവര്‍ ആദിയായ സ്ത്രീകള്‍ക്ക്‌ വ്യായാമമേ പാടില്ല.
5. ഒരു വശം ചരിഞ്ഞു കിടക്കുക, കഴിഴ്ന്നു കിടന്ന് ഉറങ്ങാന്‍ തീരെ പാടില്ല (ആദ്യ ഘട്ടം കഴിഞ്ഞാല്‍ ഇതു ശ്രമിച്ചാലും കഴിയുകയുമില്ല!)
6. ഡോക്റ്റര്‍ പറയുന്ന മരുന്നുകള്‍ അല്ലാതെ ഒന്നും കഴിക്കരുത്‌- വൈറ്റമിന്‍ സപ്ലിമന്റ്‌ പോലും. അക്യൂട്ടെന്‍, തലോമിഡ്‌ ടെഗിസണ്‍ തുടങ്ങിയ മരുന്നുകള്‍ ക്ഷണം ഗര്‍ഭശ്ചിദ്രം വരുത്തിയേക്കാം. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളും ഹൃദ്രോഗത്തിന്റെ മരുന്നുകളും ഉണ്ടെങ്കില്‍ സാധാരണ അവ നിര്‍ത്തി വയ്ക്കേണ്ടതായി വരും - ഡോക്റ്ററോട്‌ ചോദിച്ച്‌ മനസ്സിലാക്കുക.

III. വേദനകള്‍
ഗര്‍ഭത്തിന്റെ ആദ്യ കാലത്ത്‌ ആര്‍ത്തവസമയം പോലെ കുത്തിക്കുത്തി വേദന സര്‍വ്വസാധാരണമാണ്‌ -ഇത്‌ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതുമൂലമാണ്‌. മൂന്നു മാസത്തിനു ശേഷം ഗര്‍ഭപാത്രം വികസിക്കുന്നതിനാല്‍ പേശികള്‍ വലിയുന്നതു പോലത്തെ വേദനയും പ്രസവമടുത്ത സമയത്ത്‌ പ്രസവവേദനപോലെയുള്ള വ്യാജവേദനയും കണ്ടുവരുന്നു, എന്നാല്‍ ഇതല്ലാതെയോ വളരെ തീവ്രമായോ മണിക്കൂറുകള്‍ നീളുന്നതായോ ഉള്ള എന്തു വേദനയും ഡോക്റ്ററോട്‌ പറയുക. പ്രത്യേകിച്ച്‌ രക്തസ്രാവങ്ങളോടൊപ്പമുള്ള വേദനകള്‍ അപകടകരമാണ്‌.

IV. ഭക്ഷണം
ഗര്‍ഭിണിയുടെ ഭക്ഷണം ധാതുലവണങ്ങളും വൈറ്റമിനുകളും ചേര്‍ന്ന് സമ്പൂര്‍ണ്ണവും സമ്പുഷ്ടവും ആയിരിക്കണം. പ്രതിദിനം അത്യാവശ്യമുള്ളവ
(ഓരോ ദിവസവും ഉള്‍പ്പെടുത്തേണ്ടത്‌)
1. പ്രോട്ടീന് 25 ഗ്രാം
2. കാത്സ്യം 1000 മില്ലിഗ്രം
3. ഇരുമ്പ് ~
4. ഫോളേറ്റ് - 5 മില്ലിഗ്രാം
5. വിറ്റാമിന് എ 0.8 മില്ലിഗ്രാം
6. വിറ്റാമിന് ഡി
7. വിറ്റാമിന് സി
8. കാര്ബോ ഹൈഡ്രേറ്റ് 4-6 കപ്പ്‌ ചോറിനു തുല്യം.
ഫോളിക്ക്‌ ആസിഡ്‌ അത്യാവശ്യം വേണ്ടതിനാല്‍ ഡോക്റ്റര്‍ കുറിച്ചു തരുകയാണ്‌ പതിവ്‌. ഡോക്റ്റര്‍ വിട്ടുപോയെങ്കില്‍ ഫോളിക്ക്‌ ആസിഡ്‌ കഴിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കുക.

ആകെ കണ്‍ഫ്യൂഷനായെന്ന് തോന്നുന്നോ?
ഒരുപാട്‌ പച്ചയിലക്കറികള്‍ (ചീര-പാലക്ക്‌, ,മുരിങ്ങയില,ചേമ്പിന്‍ താള്‍) കാരറ്റ്‌, ബീറ്റ്‌
നോണ്‍ വെജന്‍ ആണെങ്കില്‍ ലോ ഫാറ്റ്‌ പാല്‍, തൈര്‌. ഫുള്‍ വെജന്‍ ആണെങ്കില്‍ ഫോര്‍ട്ടിഫൈഡ്‌ കോണ്‍ഫ്ലേക്സ്‌ അല്ലെങ്കില്‍ സോയ്‌
ഓറഞ്ച്‌/ നാരങ്ങാ/ മുസംബി/ തക്കാളി
ഉരുളക്കിഴങ്ങ്‌/ ചെറുപയര്‍/വന്‍പയര്‍/കടല

കഠിന നോണ്‍ വെജി ആണെങ്കില്‍ ഇത്രേം ഒക്കെ കൂട്ടി വല്ലപ്പോഴും ചാളയോ പൊടിമീനോ കൂട്ടി, നിറയേ ചോറുണ്ടോ ഗര്‍ഭിണീ, അസ്‌ സിമ്പിള്‍ അസ്‌ ദാറ്റ്‌!
(പച്ചമാങ്ങാ, നെല്ലിക്കാ, ഒന്നും മറക്കണ്ടാ.)

V. ജലം
ശിശുവിന്റെ ജീവനിലും ആരോഗ്യത്തിലും ജലം ഒരു വലിയ പങ്കു വഹിക്കുന്നു. ഗര്‍ഭിണിക്ക്‌ മലബന്ധം, വായുകോപം, എഡീമ, രക്തസമ്മര്‍ദ്ദാധിക്യം. താല്‍ക്കാലിക പ്രമേഹം, യൂറിക്ക്‌ ആസിഡ്‌ കൂടല്‍ എന്നിവ മാറാനും സുഖപ്രസവസാദ്ധ്യത്തിനും ഗര്‍ഭകാലം മുഴുവന്‍ ആവശ്യത്തിനു ജലം കുടിക്കേണ്ടതുണ്ട്‌.ആവശ്യത്തിനു (5 ഗ്ലാസ്സിലധികം) ശുദ്ധ ജലം കുടിക്കുക. ഓരോ ദിവസവും. എന്നും കുളിക്കുക, വലിയ തണുപ്പുള്ള നാട്ടിലല്ലെങ്കില്‍.

49 comments:

Kumar Neelakandan © (Kumar NM) said...

ഇതിന്റെ പ്രിന്റ് എടുത്തൂ ദേവാ...

ഗര്‍ഭിണിയുടെ ഭര്‍ത്താവിനു പാടില്ലാത്തതുവല്ലതും ഉണ്ടോ? അതു പിന്നാലെ ഉള്ള പാഠങ്ങളില്‍ ഉണ്ടാവുമോ?
ഇവിടെ ഒരു അഡ്മിഷന് തലവരി എത്രയാ?

ദേവന്‍ said...

ഒപ്പ്‌ നമ്പ്ര 4 ഓഫ്‌ 8

mariam said...

ഗര്‍ഭിണിയുടെ ഭര്‍ത്താവ്‌, കശുവണ്ടി പരിപ്പു കഴിക്കരുത്‌. സ്റ്റോബെറി, ഡേറ്റ്‌സ്‌ എന്നിവയും സ്വ്‌ന്തം റിസ്കില്‍ മാത്രം.:-D

"എന്താ അല്ലാന്നുണ്ടോ..?" - നെടുമുടി വേണു.

ദേവന്‍ said...

കുമാറേ, ദേ വരുന്നു ഗര്‍ഭിണിയുടെ ഭര്‍ത്താവിനു "പാടുള്ള" കാര്യങ്ങള്‍.

1. പുകവലിക്കരുത്‌, വീട്ടിനകത്ത്‌ ഒരുകാരണവശാലും അരുത്‌

2. പെമ്പ്രന്നോര്‍ ഒരുപാടു കാര്യങ്ങള്‍ പറയും. അതില്‍ ജന്മനായുള്ള വിവരക്കേട്‌, ഹോര്‍മോണ്‍ വ്യതിയാനം, ശര്‍ദ്ദി, വായുകോപം, വേദനാജന്യ സ്വഭാവയതിയാനങ്ങള്‍ എന്നിവ ഡിസ്ക്കൌണ്ട്‌ ചെയ്ത ശേഷം മാത്രമുള്ളവ കാണുക, കേള്‍ക്കുക, ഓര്‍ത്തു വയ്ക്കുക.

3. മെഡിക്കേഷന്‍, ചെക്കപ്പുകള്‍ എന്നിവയൊക്കെ ഒരു പേപ്പറില്‍ കുറിച്ചുവയ്ക്കുക, മറന്നു പോകരുത്‌

4. വ്യാക്കൂണ്‍, ചിപ്പിക്കൂണ്‍,റങ്കൂണ്‍ തുടങ്ങിയ ചില അവകാശങ്ങളും "അര്‍ദ്ധസത്യാ"കളും യദ്ധാര്‍ത്ഥ്യങ്ങളും ഉന്യ്റ്റ്‌, അതെല്ലാം അരയാലിനു വലത്തു വയ്ക്കുമ്പോളെ, തുമ്മിയാല്‍ ബ്ലെസ്‌ യൂ പറയുമ്പോലെ ഓരോ ആചാരമെന്ന് കരുതി അങ്ങു ചെയ്യുക

5. ഇന്ന സമയത്ത്‌ ഉറങ്ങും, ഇന്നത്‌ കഴിക്കും എന്ന വാശികള്‍ ഒക്കെ ഉപേക്ഷിക്കുക. അതെല്ലാം ഇനി ഗര്‍ഭിണിയുടെ മാത്രം അവകാശം

6. ഡയറ്റ്‌ കീപ്പ്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌ ഏതൊരുത്തനും, ശര്‍ദ്ദി, ഗ്യാസ്‌, വ്യാക്കൂണ്‍ എന്നിവയും കൂടി ഉണ്ടെങ്കിലോ? ഒരുമാതിരി ഗുരുക്കള്‍ ചൊല്ലിയ " കുരങ്ങു കടിച്ച തേളിന്റെ അവസ്ഥയാകും" ഈ ലെവല്‍ ആയ ആളിനെ തീറ്റിപോറ്റാന്‍ കഷ്ടപ്പെടാന്‍ സന്നദ്ധനാകുക.

7. കാശ്‌ എപ്പോഴും ആവശ്യമായിക്കൊണ്ടേയിരിക്കും, കരുതി വയ്ക്കുക.

8. ഹോസ്പിറ്റല്‍ എന്ന സ്ഥലം വളരെ അണ്‍ പ്ലെസന്റ്‌ ആണ്‌. അവിടെ കാര്യങ്ങള്‍
മുന്നെ ബുക്ക്‌ ചെയ്യുക, നോക്കി നടത്തുക

9. വീടിനെ ചാര്‍ജ്ജ്‌ (കുക്കിംഗ്‌, കറണ്ടു ബില്ല് അടയ്ക്കല്‍ & രാത്രി ജനല്‍ അടക്ക്ല് സഹിതം)ഏറ്റെടുക്കുക. മറവി, വയ്യായ്ക,മൂഡോഫ്‌ എന്നൊക്കെ ഗര്‍ഭിണി പറയുന്നത്‌ 90 ശതമാനം വരെ സത്യമാണ്‌!

10. ഭാരം എടുക്കല്‍, ഓട്ടം ചാട്ടം ഒക്കെ ദശാബ്ദങ്ങളായി ചെയ്തു ശീലിച്ചതാകയാല്‍ ഓര്‍ക്കാതെ ഗര്‍ഭകാലത്തും (പ്രത്യേകിച്ച്‌ ആദ്യമാസങ്ങളില്‍) ചെയ്തുപോകും, ഒരു കണ്ണ്‍ അരുതാത്തത്‌ ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ തുറന്നു വയ്ക്കുക.

11. കഴിവതും സമയം ഗര്‍ഭിണിയോടൊപ്പം, ചിലവാക്കുക. ഇവിടെ കഴിവത്‌ = 24- ഓഫീസ്‌ സമയം

ദേവന്‍ said...

ഹഹ മറിയം, ഗര്‍ഭിണീടെ ഭര്‍ത്താവ്‌ ഒട്ടും കഴിച്ചുകൂടാത്തത്‌ കല്യാണം അല്ലേ.

Kumar Neelakandan © (Kumar NM) said...

പതിനൊന്നു ബുള്ളറ്റിലൂടെ തകര്‍ത്തുകളഞ്ഞു അല്ലേ ഭര്‍ത്താവിനെ. ദിനം മുഴുവന്‍ വാളുകളും കൊടുവാളുകളും കണ്ടും കേട്ടും ഞെട്ടിത്തരിച്ചിരിക്കുന്ന പാവം ഭര്‍ത്താവിനെ.

“മറവി, വയ്യായ്ക,മൂഡോഫ്‌ എന്നൊക്കെ ഗര്‍ഭിണി പറയുന്നത്‌ 90 ശതമാനം വരെ സത്യമാണ്‌!“

ഇതു കേട്ടിട്ട് ദേവന്‍ രണ്ടു പെറ്റതുപോലെ ഉണ്ടല്ലോ! :)

asdfasdf asfdasdf said...

ഗര്‍ഭിണിയായ ഭാര്യയുടെ ഭര്‍ത്തവിനുണ്ടായിരിക്കേണ്ട ഒന്നാമത്തെ ഗുണം ക്ഷമയുള്ളവാനായിരിക്കുക എന്നതാണെന്ന് കഴിഞ്ഞ നാലുമാസമായി എനിക്ക് മനസ്സിലായി വരുന്നു.

Kumar Neelakandan © (Kumar NM) said...

കുട്ടന്‍ മേനോന് 100 മാര്‍ക്ക്!

ദേവന്‍ said...

അതു ഞാന്‍ പറഞ്ഞതല്ലാ കുമാറേ,
പെറ്റും പെറീച്ചും തഴക്കവും പഴക്കവും വന്ന ഒരു ഗൈനച്ചേച്ചി (ഇനി പേരു പറഞ്ഞാല്‍ അവര്‍ എന്നെ പൊങ്കാലയിട്ട്‌ അടിച്ചുകൊല്ലും!) പറഞ്ഞു തന്നതാ.

ക്ഷമ, അതു തന്നെ മേന്നേ. അതാണു ഏറ്റവും വലിയ ഗുണം

Unknown said...

ദേവേട്ടാ,
എനിക്കിവിടെ ഒന്നും കമന്റാനില്ല.നല്ല ഉപയോഗപ്രദമായ പോസ്റ്റ്. കമന്റുകളും കലക്കന്‍. വെടിക്കെട്ട് ഒക്കെ കഴിഞാല്‍ ഞാന്‍ ഒന്ന് പി ഡി എഫ് ആക്കിക്കോട്ടെ? ഉപയോഗത്തില്‍ വന്നാലോ?

ദേവന്‍ said...

പിന്നെന്താ ദില്‍ബാ. സന്തോഷമേയുള്ളു. ( കമന്റുകള്‍ എഴുതിയ കലക്കന്മാരെ അവരുടെ ഭാര്യമാരോ ബ്ലോഗിലെ എഴുത്തുകാരികളോ ഇടിച്ച്‌ ചങ്കു കലക്കാന്‍ സാദ്ധ്യതയുണ്ട്‌! എന്റെ പേരില്‍ കുറ്റമില്ല കേട്ടോ.)

mariam said...

മൂഡോഫ്‌ പോലെ തന്നെ തിരിച്ചും ഉണ്ടെന്നു കെട്ടിട്ടുണ്ടല്ലൊ..?
ടിവി യില്‍ ന്യൂസിനു മുന്‍പു നമസ്കാരം പറയുമ്പോള്‍ തിരിച്ചു കൈകൂപ്പി 'നമസ്കാരം' എന്നു പറയുക.
അടിവയറില്‍ ഇങ്ങനെ തൊട്ടിട്ട്‌ കണ്ണാടിയില്‍ നോക്കി സ്വ്‌യം താലോലിക്കുക.
എന്തെങ്കിലിലും മുഴുകി നിക്കുമ്പോള്‍ പെട്ടെന്നുണര്‍ന്ന് മോഹിനിയാട്ടതിന്റെ ഒന്നൊ രണ്ടൊ സ്റ്റെപ്‌ എടുക്കുക.
എന്നിങ്ങനെ..
സത്യമാണോ?

Kumar Neelakandan © (Kumar NM) said...

അവന്മാര്‍ക്കുവേണ്ടി ഒരു ഇടക്കാല അസോസിയേഷന്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്തു പറയണു?
മാനസിക ചികിത്സ, ക്ഷമശീലം വര്‍ദ്ധിക്കാനുള്ള ചികിത്സ, ദേഷ്യം വരുന്നതു തടയാനുള്ള മുറകള്‍, ഒരു വീട് എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള ടിപ്സ് എന്നിവ അസോസിയേഷന്‍ ഫ്രീയായിട്ട് നല്ല്കും.

Rasheed Chalil said...

ദേവേട്ടാ നന്നായി. ഞാനും പ്രിന്റ് എടുത്തു.
പിന്നെ ഭര്‍ത്താവിനുള്ളകാര്യങ്ങള്‍..
കഴുത്തിനുപിടിക്കുന്ന നിയമങ്ങളാണെല്ലോ..

വേറൊന്നും കൊണ്ടല്ല ചിലപ്പോള്‍ വീട്ടിലും വയനക്കാര്‍ ഉണ്ടാ‍വും..

ദേവന്‍ said...

മറിയം,
അതിനാണു "മുന്നേ സ്ത്രീ, പോരെങ്കില്‍ ഗര്‍ഭിണിയും" എന്നു പറയുന്നത്‌. ദൂര്‍ദര്‍ശിനിക്ക്‌ നമസ്കാരം പറയുന്നതാണ്‌ തുടക്കം, ക്രമേണ അത്‌ " പുല്ലാണേ പുല്ലാണേ, ഈരാളി പുല്ലാനേ" (പപ്പു , പൂച്ചക്കൊരു മൂക്കുത്തി) സ്റ്റൈല്‍ ആയി മാറുമോ എന്തോ.

ബെസ്റ്റ്‌ ഐഡിയ കുമാറേ,
ലവന്മാര്‍ക്ക്‌ എല്ലാ സഹായ സഹകരണ സംഘം ക്ലിപ്തവും വാഗ്ദാനം ചെയ്യുന്നു. പാവം ഗര്‍ഭണന്മാര്‍. അവര്‍ക്കു പറ്റേണിറ്റി ഡ്രെസ്സില്ല, അവര്‍ക്ക്‌ ക്രേവിംഗ്‌ ഇല്ല, ഷേവിംഗ്‌ ചെയ്യാനുള്ള സമയം പോലും ഇല്ല.അവരെ നോക്കാന്‍ സ്പെഷ്യലിസ്റ്റോ ജീപ്പിയോ പോലും ഇല്ല. ഇവരെ നോക്കുവിന്‍, ഇവര്‍ ഈ പാവങ്ങള്‍ നാളത്തെ തന്തമാര്‍, അവരും മനുഷ്യരല്ലേ.

ടിപ്പ്‌-1 :
വീട്‌ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?
പരമാവധി മുറികള്‍ അടച്ചിടുക. പത്രം വായിച്ചുകഴിഞ്ഞാല്‍ നേരേ കുപ്പയിലെറിയുക. കാപ്പി, ചായ എന്നിവ തട്ടുകടയിലാക്കിയാല്‍ ഗ്ലാസ്സ്‌ കഴുകേണ്ടാ. ഊണ്‌ വല്ല ചെറിയമ്മയുടെയോ, അമ്മായിറ്റുടെയോ വീട്ടിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ദേഷ്യം വരുന്നത്‌ തടയാന്‍ ഏറ്റവും നല്ലത്‌ കിംഗ്‌ ഫിഷര്‍ ബീര്‍ ആണ്‌ ഇല്ലെല്‍ ബ്ലാക്ക്‌ ലേബലോ ഗോള്‍ഡന്‍ ഈഗിളോ ആയാലും മോശമില്ല. അത്യാവശ്യത്തിനു റോയല്‍ ചാലഞ്ജ്‌ ആയാലൌം മതി. (ബീറിന്റെ ഹാപ്പിനെസ്സ്‌ ഇഫക്റ്റ്‌ തരുന്ന ഗുണം അതു ശരീരത്തില്‍ ചെയ്യുന്ന ദോഷത്തെക്കാള്‍ കൂടുതലാണോ എന്ന് പരീക്ഷണം നടന്നു വരുന്നുണ്ട്‌)


ഇത്തിരി മാഷേ, പ്രിന്റ്‌ എടുക്കുമ്പോ കമന്റ്‌ കൂടി എടുക്കണ്ടാ "ഭര്‍ത്താവിനു ഒരു നിയമവുമില്ല" എന്നു കര്‍ശ്ശനമായി പറഞ്ഞാല്‍ മതി

Kumar Neelakandan © (Kumar NM) said...

പുകയുന്ന ദേഷ്യത്തില്‍ ബിയറെടുത്ത് ഒഴിച്ചാല്‍ അതിനെ എരിതീയില്‍ എണ്ണ ഒഴിക്കും പോലെ എന്നല്ലേ വായിക്കേണ്ടത്?

റമ്മുകുടിച്ച കുതിരപോലെയാവും കണ്ട്രോള്‍ തെറ്റി നില്‍ക്കുന്ന പാവം ഗര്ഭണന്‍.‍

myexperimentsandme said...

ദേവേട്ടാ, വളരെ വിജ്ഞാനപ്രദം. ഇതു വായിക്കുന്ന ഗര്‍ഭിണികള്‍ ലേഖകനെ നമിക്കുന്നത് പ്രശ്‌നമായിരിക്കുമല്ലേ. അതുകൊണ്ട് ഒന്നുകില്‍ മുന്‍‌പ്, അല്ലെങ്കില്‍ ശേഷം. ഗര്‍ഭണന്മാര്‍ക്കെല്ലാം എപ്പോള്‍ വേണമെങ്കിലും ആഞ്ഞ് നമിക്കാം, കാലേല്‍ പിടിക്കാം, എഴുന്നേല്‍ക്കാം (കാലിലെ പിടി വിട്ടിട്ട്-അല്ലെങ്കില്‍ ദേവേടന്‍ ധീം തരികിട ധോം ധോം ധോം).

സാധാരണ ആരോഗ്യ ലേഖനങ്ങളില്‍ കാണുന്നതുപോലെ കാത്സ്യം രണ്ട് കിലോ, കാലരി ഒന്നര കപ്പ്, വൈറ്റ് മീന്‍ നാലെണ്ണം എന്നൊക്കെ വായിച്ച് വട്ടായി വന്നപ്പോള്‍ ദേവേട്ടന്‍ തന്നെ താഴെ വിശദീകരിച്ചു, അതൊക്കെയുള്ള സാധനങ്ങള്‍ ഏതൊക്കെയാണെന്ന്. അത് വളരെ നന്നായി (ഞാന്‍ ഗര്‍ഭിണിയല്ലേ).

കുമാര്‍ജി പറഞ്ഞ അസോസിയേഷനില്‍ നിലവില്‍ എത്ര മെമ്പ്ര മാരുണ്ട്?

Rasheed Chalil said...

ദേവേട്ടാ... പ്രിന്റ് മാത്രമാണെങ്കില്‍ പ്രശ്നം ഉണ്ടായിരുന്നില്ല..പൊസ്റ്റും കമന്റും അവിടെയും വായിക്കാമല്ലോ..
ഇനി ഭര്‍ത്താക്കന്മാരുടെ ഗതി അധോഗതി..

അഭയാര്‍ത്ഥി said...

ദേവഗുരുവിന്റെ കുറുമാനു വേണ്ടി തയ്യാറാക്കിയ ജന്തുക്കളുടേ (മുയല്‍ എരെണ്ട) പാചകകുറിപ്പ്‌ വായിച്ച്‌ ആഘോഷമായി ചിരിച്ചു.
അത്‌ കഴിക്കേണ്ട വിധവും അത്യുഗ്രം- "ഒന്നില്‍ രണ്ടു ചേര്‍ത്ത്‌!!!!!!!!"

ഇതാ ആയുരാരൊഗ്യത്തില്‍ ബൂലോഗ ഗര്‍ഭിണികള്‍ക്കും ,അല്ലാത്ത ഗര്‍ഭിണികള്‍ക്കും , ഗര്‍ഭിക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ക്കും പറ്റിയ എക്കാലത്തേക്കുമുള്ള രെഫറെന്‍സ്‌.

സ്വന്തമായി രണ്ട്‌ കുഴന്തകളുടെ റ്റ്രെഡിംഗ്‌ എല്‍ എല്‍ സി ഉള്ള ഗന്ധര്‍വന്‍ ഇപ്പറഞ്ഞതിനൊക്കെ അടിവരയിടുന്നു. കുറേ പുതിയ അറിവുകളും ആള്‍ഷെമീര്‍ ബാധിക്കപ്പെട്ട തലയിലേക്കിടിച്ചു കയറി. പക്ഷെ ഇനി സ്വന്തം ഭാര്യയില്‍ ഇനി ഇതു പ്രയോഗ പ്രാപ്യമാക്കാന്‍ പോയാല്‍ പണ്ട്‌ നാട്ടിലെ ലക്ഷം വീട്‌ അല്‍ഫോന്‍സ ആരോടൊ പ്രയോഗിച്ചു എന്ന്‌ കേട്ടിട്ടുള്ള ബ്ലേഡ്‌ മാഫിയ പ്രയോഗങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയുണ്ട്‌.

സകലമാന സ്ത്രീ ജ്വാലകളെ ഇത്‌ നിങ്ങള്‍ അവശ്യം പാലിച്ചിരിക്കേണ്ട പ്രായോഗികമാക്കേണ്ട വിജ്ഞാന ദായകമായ ആര്‍ടികിള്‍ ആണ്‌.
മറക്കാതെ പ്രിന്റെടുത്ത്‌ വക്കുവിന്‍.

എംകിലും ഒരു സംശയം:- കുറുമാന്‌ അജീര്‍ണം ബാധിക്കാനുള്ള കുറുപ്പടി എന്തുകൊണ്ടെഴുതുന്നു?. മറ്റുള്ളവര്‍ക്ക്‌ ശരിയായയ്‌ കുറിമാനവും.

ഓര്‍ക്കുക ഗുരുവെ- ഡോക്ടറാകുമ്പോള്‍ എതിക്സ്‌ വേണം. ജീവന്‍ രക്ഷിക്കുവാനാണ്‌ കത്തിയെടുക്കേണ്ടത്‌.
പാവം കുറുമാന്‍ ഗുരു പറഞ്ഞതെല്ലാം വെക്കേഷനില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുമൊ ആവൊ!!!!

ഗുരുവിന്റെ അഭാവം ബ്ലോഗിനെ.... വേണ്ട.

കാലത്ത്‌ അമൃതയില്‍ കേട്ട സംസ്കൃത പാഠം ഉദ്ധരിക്കാം.

കാക കൃഷ്ണാ ഹാ
പീക കൃഷ്ണാ ഹാ
വസന്തകാല സമ്പ്രാപ്തേ
കാക കാക
പീക പീക.

കാക്കയും കുയിലും കറുത്തത്‌, എന്നാല്‍ വസന്തകാലാഗമത്തില്‍
കാക്ക കാക്കയും, കുയില്‍ കുയിലുമാകുന്നു.

ബ്ലോഗില്‍ ദേവരാഗ പീകത്തിന്റെ മധുരശബ്ദം വസന്തത്തെ വിളിച്ചു വരുത്തുന്നു.

Unknown said...

ഗന്ധര്‍വരേ,
ഈ ശ്ലോകം ഉമേഷേട്ടന്റെ ബ്ലോഗില്‍ കണ്ടിരുന്നു. (ഉമേഷേട്ടാ, ഞാന്‍ ആ വഴി വരാറുണ്ട് ട്ടോ.കമന്റിടാന്‍ നോക്കുമ്പൊഴാ “കീബോഡ് അമ്മാത്ത് വെച്ച് മറന്നൂലോ ന്റെ കൃഷ്ണാ” എന്ന് വായില്‍ വരുന്നത്.)

ഇവിടെ ഓഫിട്ടതിന് ഇപ്പൊ എനിക്ക് ചേരാന്‍ യോഗ്യതയുള്ള ഏക യൂണിയനായ ഓഫ് യൂണിയന്റെ പേരില്‍ മാപ്പ് ചോദിക്കുന്നു. മറ്റ് ക്ലബുകളില്‍ ചേരാന്‍ പ്രായമായിട്ടില്ല.:-)

സിദ്ധാര്‍ത്ഥന്‍ said...

ഓഫീസ്‌ വിട്ട ശേഷം, റാഷിദിയ എന്ന അഞ്ചെട്ടു കി.മി. അകലെയുള്ള ഒരിടത്തു നിന്നും ഭാര്യയെ വണ്ടിയില്‍ കയറ്റി വീട്ടിലേക്കു തിരിച്ചു.
കയറുമ്പൊഴേ ശ്രീമതിയുടെ ഭാവഹാവാദികള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

"ഇന്നു്‌ എന്റെ ജോലി പോകേണ്ടതായിരുന്നു" ഞാന്‍ പറഞ്ഞു.
'അയ്യോ എങ്ങനെ?'
'നിന്നെ റാഷിദിയയിലാക്കി തിരിച്ചു ചെല്ലാന്‍ വൈകിയില്ലേ, ഇന്നലെ വൈകുന്നേരം DHL ഇല്‍ അയക്കാന്‍ ഒരു ഷിപ്‌മന്റ്‌ ഉണ്ടായിരുന്നു. കാലത്തു ഞാന്‍ ചെല്ലുന്നതിനു മുന്‍പു്‌ ബോസിന്റെ വിളി വന്നിരുന്നു. കാര്യം നടന്നതുമില്ല ഞാനൊട്ടു സ്ഥലത്തുമില്ല. ആകെ പുലിവാലായി'

പൊടിപ്പു്‌ തൊങ്ങല്‍ എന്നിവകളെ ചേര്‍ത്തു്‌ കഥ അനുസ്യൂതം തുടര്‍ന്നു. DHLലെ ഒരു പരിചയക്കാരനെ സ്വാധീനിച്ചു്‌ തീയതി മാറ്റിയ ഒരു ബില്‍ നംബര്‍ ബോസിനു കൊടുത്തതുവരെ എത്തിയപ്പോഴേക്കും വീടെത്തി. വാതില്‍ തുറന്നകത്തു കയറി ഷൂവഴിച്ചു വക്കുമ്പോള്‍ ഭാര്യ വീണ്ടും ചോദിച്ചു.
'എന്നിട്ടു്??‌'
'എന്നിട്ടൊന്നുമില്ല ഇനി നീ വേണേല്‍ പോയി ശര്‍ദ്ദിച്ചോ'

-പാവം! എന്നാലുമവളേം കൂടെ സഹായിക്കാനല്ലേ?

ഭര്‍ത്താക്കന്മാരും തുല്യദുഃഖിതരും ആയവരേ. ഇക്കാലങ്ങളിലെ ഭാര്യമാരുടെ പെരുമാറ്റം നമ്മെ തീരെ സ്വാധീനിക്കാത്ത എന്നാല്‍ അവരെ വളരെ സ്വാധീനിക്കുന്ന പല കാര്യങ്ങളുടേയും ആകെ തുക ആയതാണെന്നു കണ്ടാല്‍ മാത്രം മതി കുട്ടന്‍ മേനോന്‍ പറഞ്ഞ ക്ഷമ കിട്ടും. മൂഡോഫിന്റെ ഓപോസിറ്റ് സാധനത്തിനും ഇതു തന്നേയായിരിക്കുമോ മറിയമേ കാരണം?

അഭയാര്‍ത്ഥി said...

എന്റെ ദില്‍ബര്‍ മേരെ,
ശരിയാണ്‌ - ഞാനും അതിപ്പോളോര്‍ക്കുന്നു. എംകിലും അമൃതയിലെ സംസ്കൃത പാഠം ഇന്നു കാലത്ത്‌ കേട്ടതുകൊണ്ട്‌ എഴുതുമ്പോള്‍ അതാണ്‌ മനസ്സില്‍ വന്നത്‌ .അവനെ എടുത്ത്‌ പൂശി അത്രതന്നെ.

സിദ്ധാര്‍ത്ഥന്റെ അനുഭവവും എന്നില്‍ നോസ്താല്‍ജിയ ഉണ്ടാക്കുന്നു- ചില്ലറ വേലകള്‍ ഞാനും കാട്ടിയിട്ടുണ്ട്‌. ഈ ബ്ലോഗില്‍ ഓഫ്‌ ടോപിക മോരും മുതിരയും പോലുള്ള കോമ്പിനേഷനാകുന്നതിനാല്‍ സുല്ല്‌..........

വേണു venu said...

വളരെ വിജ്ഞാനപ്രദം.
വെട്ടിക്കവല എന്ന ഒരു വാക്കത്തിയിലൂടെ പരിചയപ്പെട്ടിരുന്നു ദേവരാഗം.
ഇപ്പോള്‍ ഇവിടെ എനിയ്ക്കിഷ്ടപ്പെട്ടതു് കുമാറിന്‍റെ ഈ പ്രയോഗമാണു്.“പാവം ഗര്ഭണന്‍.“ഗര്‍ഭിണി .സ്ത്രീലിംഗം, ഗര്‍ഭണന്.പുല്ലിങം.
വേണു.

പയ്യന്‍സ് said...

*ഗറ്‍ഭം കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഡോക്ടറെ കാണണം.
*ആദ്യ മാസത്തിലും അഞ്ച് ഏഴ്/എട്ട് മാസത്തിലും അള്‍ട്റാ സൌണ്ട് സ്കാന്‍ ചെയ്യണം
*കഴിവതും ഒരു മരുന്നും കഴിക്കാതിരിക്കാന്‍ നോക്കുക ണിവ്റ്‍ത്തിയില്ലാതെ വന്നാല്‍ ആയുറ്‍വേദം മതിയോ എന്ന് അന്വേഷീെര` *സുഖ പ്രവസദ ഘ്ര്‍തം എന്ന ആയുര്‍വേദ മരുന്നു നല്ലതാണ`
*ബൈക്ക് യാത്റ്‍ പാടില്ല.
*വെറുതെ ടെന്‍ഷന്‍ അടിക്കരുത്
*ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം കൊടുക്കാം
*അഞ്ചാം മാസം മുതല്‍ വയര്‍ കണ്ടു തുടങ്ങും.പ്രജ ഉള്ളില്‍ ചലിക്കുന്നതും അറിയാനാവും
*ഗര്‍ഭ കാലത്തെ സെക്ഷിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞ മാസാത്തെ മാത്ര്‍ഭൂമി ആരോഗ്യമാസിക വായീര`
*അണുബാധകള്‍ക്കു സാധ്യത കൂടും അതിനാല്‍ വ്ര്‍ത്തി പ്രത്യേകം ശ്രദ്ധിക്കണം

Unknown said...

ദേവോ,

മനുഷ്യന്റെ ആവശ്യമറിഞ്ഞ് പോസ്റ്റിടുന്ന നിങ്ങളൊരു ഭീകരന്‍ തന്നെ.
പിന്നെ ഇതെല്ലാം എഴുതിവെച്ചാല്‍ മാത്രം പോര.
പഠിച്ച് അതുപോലെ ചെയ്തോണം കേട്ടോ.

ഇവിടെ ഗൈനികള്‍ വായനയ്ക്ക് പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു പുസ്തകമുണ്ട് “What to expect when you are expecting"

അതും കൂടി ഒന്നു വായിച്ചോളൂ (ഞാന്‍ വായിച്ചിട്ടില്ല കേട്ടോ).

ബിന്ദു said...

ഒരു വശം ചെരിഞ്ഞുകിടക്കുക എന്നത് ഇടതു വശം ചെരിഞ്ഞാണെങ്കില്‍ ഉത്തമം. പ്രഷര്‍ കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കും. വളരെ വിഞ്ജാനപ്രദമായ ലേഖനം. :)
അല്ല, കുമാര്‍ ഇവിടെ തന്നെ കിടന്നു കറങ്ങുകയാണല്ലോ.:D

Anonymous said...

ദേവേട്ടാ
ആദ്യം തന്നെ ഹാര്‍ട്ടി കണ്‍ഗ്രാചുലേഷന്‍സ്! ആര്‍ട്ടിക്കിളിനല്ലാട്ടൊ!
“11. കഴിവതും സമയം ഗര്‍ഭിണിയോടൊപ്പം, ചിലവാക്കുക. ഇവിടെ കഴിവത്‌ = 24- ഓഫീസ്‌ സമയം “

ഇതിനാണല്ലെ ഈ അവധി.ഒകെ.ഒകെ

Kuttyedathi said...

ദേവേട്ടൊ, കങ്കാരു റിലേഷന്‍സ്! കുമാറിനും കുട്ടമേനോനും സിദ്ധാറ്ത്ഥനും ഭാവുകങള്‍!

ദേവേട്ടോ, പപ്പായയുടെ കാര്യത്തില്‍ നൂരു ശതമാനം വിയോജിക്കുന്നു. വെറുമൊരു അന്ധ്വിശ്വാസം മാത്രമാണത്. ഏറ്റവും വലിയ തെളിവു ഞാന്‍ തന്നെ.

പച്ചവെള്ളം കുടിച്ചാല്‍ പോലും, ഭീകരമായ നെഞ്ചെരിച്ചിലായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. നെഞ്ചു മുതല്‍ തൊണ്ട വരെ തീ കോരി ഇട്ട മാതിരി എരിച്ചില്‍. പാലു കുടിച്ചാലുമൊന്നും ഒരിക്കലും ആശ്വാസം കിട്ടിയിരുന്നില്ല. സഹികെട്ടിരുന്നപ്പോളാണ്,ഇന്റര്‍നെറ്റില്‍ നിന്നും പപ്പായ നെഞ്ചെരിച്ചില്‍ കുറയ്ക്കും എന്നു മനസ്സിലാക്കിയത്. പക്ഷേ, എങ്ങനെ കഴിക്കും ? പപ്പായ കഴിച്ചൂടാ, കഴിച്ചാല്‍ അപ്പോ അലസുമെന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു വച്ചിരിക്കുവല്ലേ, എല്ലാരും കൂടി ?

അപ്പോളാണു ചേച്ചി പറഞ്ഞത്, ചേച്ചിക്കും നെഞ്ചെരിച്ചിലുണ്ടെന്നും, ഇതു വരെയുള്ള എല്ലാ പ്രസവത്തിലും പപ്പായ ആണു കഴിച്ചതെന്നും. പപ്പായ കഴിച്ചൂട എന്നാണാല്ലോ നാട്ടില്‍ എന്നു കേട്ടപ്പോള്‍ ചേച്ചിക്കല്‍ഭുതം. ഇവിടെ അങനെ കേട്ടിട്ടേ ഇല്ലാത്രേ. അന്നു മുതല്‍, ഓഫീസിലെ റ്റെബിളിലും വീട്ടിലും ഓരോ ബൌള്‍ ഉണക്ക പപ്പായ ഉണ്ടായിരുന്നു, എപ്പോളും. പത്തു മാസം പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതു അതു മാത്രമാണ്.

ഈ പപ്പായ പൈനാപ്പിള്‍ തിന്നരുതെന്നുള്ളതു കാണുന്നത് ഇന്ത്യന്‍ വെബ് സൈറ്റുകളില്‍ മാത്രമാണെന്നു തോന്നുന്നു. പറഞു പറഞു തലമുറ കൈമാറി പഴകി പോയൊരു വിശ്വാസം ആവാം. ഇവിടുത്തെ ഡോക്ടേഴ്സിനോടു ചോദിച്ചപ്പോള്‍ അവറ് കേട്ടിട്ടു കൂടി ഇല്ല.

ദേവന്‍ said...

കുമാറേ,
ബീറടിച്ചാല്‍ സാറു വയലന്റ്‌ ആകുമെന്ന് ഞാന്‍ അറിഞ്ഞില്ല ചെല്ലാ!!

വക്കാരിമാഷിതാ
കാത്സ്യം മൂന്നേകാല്‍ ഗ്രാം, വൈറ്റ്‌ മീന്‍ (വെള്ളൂര, വെള്ള ആവോലി) എന്ന കണക്ക്‌ ഒക്കെ കണക്കാ. അതുകൊണ്ട്‌ ഞാന്‍ ലോഗരിതം റ്റേബിള്‍ പോലെ ഒരു റ്റേബിള്‍ അങ്ങ്‌ എഴുതി. താല്‍പര്യമുള്ളവര്‍ക്ക്‌ മെയിലേല്‍ അയച്ചുതരാം. അങ്ങനെ ഇന്‍പുട്ട്‌ മിക്സ്‌ നെ സിമ്പ്ലിഫൈ ചെയ്തു.

ഇത്തിരിവല്യേ വെട്ടം അസ്സോസിയേഷന്‍ മെമ്പ്രാന്നോ?

ഗന്ധര്‍വ്വരേ,
വേള്‍ഡ്‌ വാര്‍ രണ്ടു കണ്ട താങ്കള്‍ ഞങ്ങളെ നയിച്ചാലും!!
(കുറുമാന്‌ അജീര്‍ണ്ണമോ? കുറുന്തോട്ടിക്ക്‌ വാതമോ?)

സിദ്ധാര്‍ത്ഥാ,
വണ്ടിയേല്‍ ഒരു പോളിത്തീന്‍ ബാഗ്‌ എപ്പോഴും കരുതുക. സൂക്ഷിച്ചാല്‍ ലാഭിക്കാം. ആട്ടോമൊബൈല്‍ അപ്പോള്‍സ്ട്രി ക്ലീനിംഗ്‌ നു 300 ദിര്‍ഹം മുതല്‍ മേലോട്ടാണേ ചാര്‍ജ്ജ്‌. ഈ കാശിനു എത്ര കുറ്റി പുട്ടു തിന്നാം ഒരു ചെറിയേ ഗ്രോസറി ബാഗ്‌ വണ്ടീല്‍ വച്ചാല്‍.

വാളിനു കഥ പരിച? അതു കലക്കി. ഗര്‍ഭണന്‍ അസോസിയേഷന്‍ ജായിന്റ്‌ സെക്രെട്ടറി പദവിക്ക്‌ ഇത്രയും ക്രിയേറ്റീവ്‌ ആയ ഒരാളിനെ തപ്പി നടന്നതാ. കഥയാലെ വാള്‍ തടുത്ത ഈസോപ്പ്‌ സിദ്ധന്‍ തന്നെ പറ്റിയ പുള്ളി.

വേണുമാഷേ
വെട്ടിക്കവല എന്നു ചുമ്മാ എഴുതിയതായിരുന്നു അന്ന്- അങ്ങനെ നമ്മള്‍ പരിചയപ്പെട്ടു! നിയോഗം, പൊതുയോഗം കരയോഗം എന്നൊക്കെ പറയുന്നത്‌ ഇതാവും . അടുത്ത വര്‍ഷം ചിലപ്പോ വെക്കേഷനു കൊല്ലത്തോ മറ്റോ കണ്ടുമുട്ടാനും കഴിഞ്ഞേക്കുമെന്ന് ഒരു
തോന്നല്‍..

പയ്യന്‍സേ
ഗര്‍ഭണന്‍ ക്ലബ്ബിലെ പ്രസന്റ്‌ മെംബര്‍ ആണോ അതോ എക്സ്‌ മെംബറാണോ അതോ വക്കാരിയെപ്പോലെ ഫ്യൂച്ചര്‍ മെംബര്‍ ആണോ? ബൈക്ക്‌ (ആട്ടോറിക്ഷയും), അണുബാധ (പ്രത്യേകിച്ച്‌ ഓഫീസ്‌, ഹോസ്റ്റല്‍, ട്രെയിന്‍ ടോയിലറ്റുകളില്‍ നിന്നും കിട്ടുന്നവ) എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ വളരെ അവസരോചിതമായി.

യാത്രാമൊഴിയേ
പഠിച്ചത്‌ പാടുന്നുണ്ടേ. ഏട്ടിലെ പശുംബേയെക്കൊണ്ട്‌ പുല്ലു തീറ്റിക്കാന്‍ പെടുന്ന പാട്‌ കുറചൊന്നുമല്ല!

what to expect when you are expecting കയ്യിലിരിപ്പുണ്ട്‌. ബാക്കി ഗര്‍ഭണന്മാരേ, "ഫോര്‍ ഗര്‍ഭിണീസ്‌, ബൈ ഗര്‍ഭിണീസ്‌ അബൌട്ട്‌ ഗര്‍ഭം" എന്നതാണ്‌ ഇപ്പുസ്തകത്തിന്റെ പ്രത്യേകത. അതുകൊണ്ട്‌ തന്നെ മയോ ക്ലിനിക്ക്‌ ഇറക്കിയ പുസ്തകത്തെക്കാള്‍ ഗര്‍ഭിണീസ്‌ ഇതിനെ ഇഷ്ടപ്പെടും. (സിദ്ധന്‌ എന്റെ കൈവശം ഉള്ള പുസ്തഹനെ ഉപയോഗപ്പെടുത്താം.). ഗര്‍ഭണന്മാരെ കുറിച്ച്‌ (ചെറുതും അപ്രസക്തവുമാണെങ്കിലും ഒരു ചാപ്റ്റര്‍ അതേല്‍ ഉണ്ട്‌!!

കുഞ്ഞൂസെ
മധുരം കുടിച്ചാല്‍ കുട്ടി അനങ്ങുമെന്നത്‌ പുതിയ അറിവാണേ. 10 പോയിന്റ്‌ ആഡ്‌ ചെയ്തു തന്നതിനു നന്ദി എന്റെ സ്വന്തം പേരിലും ഗര്‍ഭണന്‍ ക്ലബ്‌ പ്രെസിഡന്റ്‌ കുമാര്‍, സെക്രട്ടറി (ക്ഷമാചാര്യന്‍) ശ്രീ കുട്ടന്‍ മേനോന്‍ എന്നിവരുടെ പേരിലും നന്ദി

ഇഞ്ച്യാരേ
സമ്മതിച്ച്‌!! ലോജിക്കല്‍ ഡോ. വാട്ടീസന്‍ (മൂപ്പര്‍ വാട്ടീസ്‌ അടിക്കുന്ന ആള്‍ ആയിരുന്നു അതാണു ഡോ.വാട്ടീസന്‍ എന്നു പേര്‍)താങ്ക്യൂ.

കുട്ട്യേടത്തീ

താങ്ക്യൂ. താങ്ക്യൂ
പപ്പായയുടെ അമ്മവീടായ മലേഷ്യയിലും അമ്മായിവീടായ സിംഹപുരത്തും തായ്വീടായ തായ്ലാന്റിലും ആന്റിവീടായ ഇന്ത്യയിലും നിലവിലുള്ള ഈ വിശ്വാസത്തില്‍ സത്യമുണ്ടെന്നാണ്‌ ലേറ്റസ്റ്റ്‌ സായിപ്പോളജി.
http://www.nutritionsociety.org.uk/bjn/088/bjn0880199.htm
http://health.yahoo.com/ency/healthwise/tn9779#tn9781 യാത്രാമൊഴി പറഞ്ഞ ആ മദാമ്മപ്പുസ്തകത്തില്‍ പപ്പായ തിന്നാം എന്നാണ്‌.

ശരിയായി പഴുക്കാത്ത പപ്പായലിലെ തൂറ്റല്‍ എന്‍സൈം യൂട്ടറിന്‍ കോണ്ട്രാക്ഷന്‍ ഉണ്ടാക്കാനുള്ള സാദ്ധ്യത ഉണ്ടെന്ന് എലികളില്‍ (എലിക്കു വരാത്തതൊന്നും മനുഷ്യനും വരില്ലെന്നാ വക്കാരി, ഡാലി, പുല്ലൂരാന്‍, തണുപ്പന്‍ ഒക്കെ പറയുന്നത്‌) തെളിഞ്ഞുപോലും. എന്തരോ ആട്ട്‌ ഒരു റിസ്ക്‌ എടുക്കണ്ടാ എന്നു വച്ചാണു അങ്ങനെ പറഞ്ഞത്‌ . അസിഡിറ്റി ആണോ പ്രശ്നം? നാലഞ്ചു മലര്‍ (പൂവല്ല, പോപ്പ്‌-റൈസ്‌) ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ മതി.

[ഓ റ്റോ. പപ്പായ കഴിച്ചാല്‍ തീരാത്ത കോണ്‍സ്റ്റിപ്പേഷനില്ല ഈ ഭൂമിയില്‍)

ദേവന്‍ said...

ബിന്ദൂ,
ദാ ഒരു ഗര്‍ഭിണി-ഗര്‍ഭണന്‍ ഡ്രാമ

ഭിണി : ഭയങ്കര ഗ്യാസ്‌ ഓടുന്നു വയറ്റില്‍
ഭണന്‍: സാരമില്ലാന്നെ, വെള്ളം കുടി

ഭിണി: (കോപം) ആര്‍ക്കു സാരമില്ലാന്ന്?
ഭണന്‍ : (ഇതാണോ വായുകോപം?) ആര്‍ക്കും സാരമില്ലാന്ന്.

ഭിണി: എനിക്കു സാരം ഉണ്ട്‌
ഭണന്‍ (കോമഡി ചികിത്സ ഫലിച്ചേക്കുമെന്ന വ്യാമോഹത്തില്‍) ഈ ഗ്യാസിനു ചികിത്സിക്കുന്ന ഡോക്റ്റര്‍മാര്‍ എന്താ പേര്‍? ആ, ഗ്യാസ്ട്രോ എന്റര്‍ടെയിനോളജിസ്റ്റ്‌- അവരെയെങ്ങാണും കാണണോ?
ഭിണി : എന്തോരു തമാശ! തറ ആകാനും ഒരു പരിധിയുണ്ട്‌ കേട്ടോ

ഭണന്‍ (പെട്ടെന്ന് ഓര്‍ത്തു). ഡീ, ഇടതുവശം ചരിഞ്ഞു കിടക്ക്‌. ആ ബിന്ദു അങ്ങനെ ഒരു കമന്റ്‌ ഇട്ടിരുന്നു ബ്ലൊഗ്ഗില്‍.

(10 മിനുട്ട്‌ കഴിഞ്ഞു)
ഭിണി : ഇപ്പോ നല്ലാശ്വാസം
ഭണന്‍ : ഇടതുവശം! ആശ്വാസം ഓരോ ശ്വാസത്തിലും.
ഭിണി: താങ്ക്യൂ ബിന്ദു!

aneel kumar said...

അവധിക്കാല കോണ്‍‌ടെക്സ്ച്വല്‍ പോസ്റ്റുകളെല്ലാം കസറന്‍!

പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞതിന്റെ അളവെന്നോ മറ്റോ എന്തരോ ഒരു സുനില്‍പ്പാട്ടുണ്ടല്ലോ, അതുപോലെയാണീ ലാസ്റ്റ് പീസ് നമ്മക്ക്.

ഓണ്‍ ടോപ്പിക്ക്: ലീവ് തീരുന്നതിനുമുമ്പ് കയറിയിരുന്നു ജോലി ചെയ്താല്‍ മേടിച്ച ലീവ് സാലറിയല്ലാതെ വീണ്ടും തുട്ടു കിട്ടുമെന്നോ എടുത്ത ലീവുകള്‍ തിരിച്ച് ക്രെഡിറ്റാമെന്നോ ലേബര്‍ (തൊഴില്‍ - മറ്റേ ലേബറല്ല)നിയമത്തിലില്ല.

"എന്താ അല്ലാന്നുണ്ടോ..?" - നെടുമുടി വേണു.

mariam said...

ദേവം
ഒരു സംശയം
II. വ്യായാമം സുരക്ഷയില്‍ ഒന്നാമത്തെ പോയിന്റ്‌
1. വീഴ്ച, പ്രത്യേകിച്ച്‌ കുളിമുറിയിലും കോണിപ്പടികളിലും പ്രത്യേകം സൂക്ഷിക്കുക


കുളിമുറിയിലും കോണിപ്പടിയിലും വീഴുമ്പോള്‍ സൂക്ഷിച്ചു വീഴണമെന്നാണൊ വിവക്ഷോന്‍. ബാക്കിയിടങ്ങളില്‍ എങ്ങനെ വീണാലും പ്രശ്നമില്ല എന്നു പരോക്ഷോനും.

ദേവന്‍ said...

അനിലേട്ടാ, നന്ദി.
പാഥസാം നിചയം.. എന്തെടോ എന്നു വച്ചാല്‍ പയിന്റു കുപ്പിയില്‍ വെള്ളമെല്ലാം തീര്‍ന്നു കഴിഞ്ഞിട്ട്‌ സോഡാ വാങ്ങുന്നതെന്തിന്‌ എന്നല്ലേ?

എന്‍ ലീവ്‌ എന്‍ക്യാഷ്‌ ചെയ്തു തരത്തില്ലിയോ?

മറിയം ബീബി
വീഴ്ച്ച സൂക്ഷിക്കുക, പ്രത്യേകിച്ച്‌ കുളിമുറിയിലും കോണിപ്പടീലും വീഴ്ച്ച സൂക്ഷിക്കുക എന്നാണേ ഉദ്ദേശിച്ചത്‌. കാരണം വാഴുന്നോരു വീഴുമ്പോഴും വീഴുന്നോരു കേഴുമ്പോഴും മിക്കവാറും വെന്യൂ ഈ രണ്ടില്‍ ഒന്നാകാനാണു സാദ്ധ്യത.

രാവിലേ കൂമന്‍പള്ളി ഉമ്മറത്ത്‌ ചേട്ടന്‍ കസേരയില്‍ ചുരുണ്ടിരുന്നു ചായ കുടിക്കുന്നു. ഞാന്‍ ബ്ലാക്കി സദ്യ ഉണ്ണുമ്പോലെ പത്രം ഇറമ്പത്തിട്ട്‌ ഒരു കൈ കൊണ്ട്‌ കാറ്റത്തു പാറാതെ കുത്തിപ്പിടിച്ച്‌ വായിക്കുന്നു

ഡും.

ചേട്ടന്‍ : "ഡാ, കാറ്റത്ത്‌ തേങ്ങാ വീണെന്നാ തോന്നുന്നത്‌?"
ദേവന്‍: "ഹേയ്‌ അല്ല, അതു തണ്ടാനാ"
(തേങ്ങാ കാറ്റത്ത്‌ വീണതല്ലെന്നും തണ്ടാന്‍ ഇട്ടതാണെന്നും)

mariam said...

ഡും ഡും

നമ്പൂതിരി, ചാരു കസേര, ഉറക്കെ : എഭ്യാ! ഒരു ചക്ക ഇടാന്‍ പറഞ്ഞിട്ടു എന്താ രണ്ടെണ്ണം വീണ ശബ്ദം..?
എഭ്യന്‍.P.K : ഒന്ന്‌ അടിയനാണേ...
നമ്പ്‌: (അലര്‍ച്ച!): ഭ്ഹാ! ഇത്ര ധൈര്യമോ..? ചോദിക്കാതെ ഇടാന്‍..
എഭ്യ്‌:(ദയനീയം) അല്ലേ.. രണ്ടാമതു വീണത്‌ അടിയനാണേ...

nalan::നളന്‍ said...

ദേഷ്യം വരുന്നത്‌ തടയാന്‍ ഏറ്റവും നല്ലത്‌ കിംഗ്‌ ഫിഷര്‍ ബീര്‍ ആണ്‌ ഇല്ലെല്‍ ബ്ലാക്ക്‌ ലേബലോ ഗോള്‍ഡന്‍ ഈഗിളോ ആയാലും മോശമില്ല.
ദേവോ.. മദ്യത്തെപ്പറ്റി പറഞ്ഞത് ശെരിയായില്ല.
അടിച്ചു പാമ്പായിക്കിടക്കുന്ന ഭര്‍ത്താവ്..
ഭാര്യയ്ക്ക് പ്രസവവേദന.
വിളി അയലത്തെ അദ്ദേഹത്തെ..

ദേവന്‍ said...

അയ്യയ്യോ
അടിച്ചു ബോധം പോയി കിടന്നുറങ്ങുന്നവരും ഗര്‍ഭിണിയെ വെള്ളടിച്ച്‌ എടുത്തിട്ട്‌ ഇടിക്കുന്നോരും മാത്രമേയുള്ളോ ഇവിടെ? ഞാന്‍ പറഞ്ഞത്‌ തിരിച്ചെടുത്തേ :)

Visala Manaskan said...

ഗുരു ദേവാ. ഗ്രേയ്റ്റ്.

ഇപ്പോള്‍ ഗര്‍ഭിണിയായി ദുര്‍ബലയായി
ഇരിക്കുന്നവര്‍ക്കും അവാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദം.

പരിചയത്തിലുള്ള ഇത്തരക്കാര്‍ക്ക് മുഴുവന്‍ ഈ ആര്‍ട്ടിക്കിള്‍ അയച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.

വല്യമ്മായി said...

കണ്ടപാടെ നാത്തൂന് ഫോര്‍വേഡ് ചെയ്തു.വല്യമ്മായീന്ന് ബൂലോഗത്തോടൊപ്പം നീട്ടി വിളിക്കാന്‍ അവര്‍ക്ക് നല്ല ആരോഗ്യമുണ്ടാകട്ടെ. അതിന്‍റിടയില്‍ കമന്റ്റാന്‍ മറന്നു.

നല്ല ലേഖനം.നാട്ടിലാണെങ്കില്‍ ഇതെല്ലാം പറഞ്ഞു തരാന്‍ അമ്മയും അമ്മൂമ്മയും കാണും.

പിന്നെ ഗര്‍ഭകാലത്തെ പ്രത്യേകശീലങ്ങളെ കുറിച്ച്-താങ്ങനുള്ളവര്‍ക്കേ തളര്‍ച്ചയുള്ളൂ

‍‍-ഹോര്‍ അല്‍ അന്‍സില്‍ നിന്നും രാഷിദിയ ക്ലിനിക്കിലേക്ക് രണ്ട് ബസ്സ് മാറിക്കയറി ചെക്കപ്പിന് പോയിരുന്ന ഒരു ഹതഭാഗ്യ

Kalesh Kumar said...

ദേവേട്ടാ, ഇത് വാ‍യിച്ചിട്ട് ഞാൻ ദേവേട്ടനെ വിളിച്ചിരുന്നു. മൊബൈൽ സക്കർ ആയിരുന്നു.
റീമയ്ക്ക് ഇത് എന്നേലും പ്രയോജനപ്പെടും!
വളരെ ഇൻഫോർമേറ്റീവ്!

ദേവന്‍ said...

വിശാലാ
ഇതിന്റെ എല്ലാ ഭാഗങ്ങളും എഴുതി
"ദുര്‍ഗാ പരിചരണ ശാസ്ത്രം " [ദുര്‍ബല+ ഗര്‍ഭിണി = ദുര്‍ ഗ] എന്നൊരു പീഡീയെഫ്‌ പുസ്തഹന്‍ ആക്കാന്‍ ആഗ്രഹമുണ്ടേ.

വല്യമ്മായി
വളരെ ശരി. ആരുമില്ലെങ്കില്‍ അവനവന്‍ താങ്ങാകും. അതൊരു ദൈവാനുഗ്രഹമാണേ.

ഇവിടെ ബസ്സിനു തീരെ കുലുക്കമില്ലാത്തതും ഒരനുഗ്രഹമാ. നാട്ടില്‍ റ്റാറ്റായുടെ 1210 ഈ (ക്രെഡിറ്റ്‌ വക്കാരിക്ക്‌) ട്രക്കിന്റെ ബോഡിയില്‍ പണിത ബസ്സേല്‍ യാത്ര ചെയ്ത്‌ നമ്മ്ടെ ഒരു കാരണവരുടെ ഹാര്‍ട്ടിന്റെ ബാറ്ററി (ഡീഫില്ലിബ്രേറ്റര്‍/ പേസ്‌ മേക്കര്‍ എന്നൊക്കെ പറയുന്ന ബാറ്റ്രി) ഊരിത്തെറിച്ചു പോയി!വയ്യാത്തവരെങ്ങാന്‍ അതേല്‍ കയറിയാല്‍ കറങ്ങി പോകും.

കലേഷേ
പണ്ട്‌ കാളിദാസന്‍ എതാണ്ടും ശ്ലോകപൂര്‍ണം നടത്താനായി "ക്ലീം ഠീം തോം" എന്നോ മറ്റോ ശബ്ദത്തില്‍ ഒരു കുടം പടീം വീണുരുണ്ടത്‌ വര്‍ണ്ണിച്ചിട്ടുണ്ട്‌ കൃത്യമായി ഗുരുക്കളോ ജ്യോതിറ്റീച്ചറോ പറയും.

വ്യായാമത്തിനിറങ്ങിയ ഞാന്‍ കുതിരപോലെ (വേണ്ടാ ഇനിയത്‌ എറിക്കത്തില്ല, നിങ്ങളെല്ലാം എന്നെ കണ്ടുപോയി) കാറ്റിലാടുന്ന ഞാങ്ങണ പോലെ ഖിസൈസ്‌ പെഡസ്ട്രിയന്‍ ബ്രിഡ്ജില്‍ നിന്നും കീഴേക്കോടുമ്പോല്‍ പെട്ടെന്ന് ആ K. ദാസ്‌ പറഞ്ഞ സ്വരം കേള്‍ക്കുകയുണ്ടായി. പിറകേ ഓടി വന്ന ലെബനോണി ശ്ലോകം ചൊല്ലിയതാകുമെന്ന് കരുതി ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ "യുവര്‍ മൊബൈല്‍ ഇസ്‌ ഫാളിംഗ്‌ ഡൌണ്‍, ഫാളിംഗ്‌ ഡൌണ്‍ ഫാലീങ്ങ്‌ ഡൌണ്‍" [മൂപ്പര്‍ ലണ്ടന്‍ ബ്രിഡ്ജ്‌...
എന്ന പാട്ടിന്റെ ആരാധകന്‍ ആയതുകൊണ്ടല്ല ഒരു പടിയില്‍ വീണു, വീണ്ടും അടുത്ത പടിയില്‍ വീണു അവിടെന്ന് താഴെ വീണു എന്നു പറയാന്‍ ശ്രമിച്ചതാണേ]

ഛന്നഭിന്നം എന്താണെന്ന് ഗുരുകുലത്തിലോ മറ്റോ പഠിപ്പിക്കണമെങ്കില്‍ ആ കിടക്കുന്ന മൊബൈലിന്റെ ഒരു ഫോട്ടോ മതിയായിരുന്നു. ആവും വിധം അതിന്റെ അസംബ്ലി നടത്തി വച്ചിട്ട്‌ ഒരു കുലുക്കവുമില്ല. ഒടുക്കം നമ്മുടെ സിദ്ധാര്‍ത്ഥനും ഞാനും കൂടെ ഒരു കടയില്‍ കൊണ്ടു കൊടുത്തിട്ടുണ്ട്‌. "ഒടനേ" ശരിയാകും. ഇന്‍ ദി മീന്‍ വയല്‍ ടെമ്പ്‌ ഫോണ്‍ നമ്പര്‍ അയക്കാം.

ബിന്ദു said...

അഭിനന്ദനങ്ങള്‍!! :)

ദേവന്‍ said...

നന്ദി, നന്ദി ബിന്ദു. വാമശയനതന്ത്രത്തിനു നന്ദി ഒരിക്കല്‍ക്കൂടി!

Anonymous said...

ദേവേട്ടാ
ദേ ഇന്ന രണ്ട് റെസിപ്പി. ഇനിയും വേണോങ്കി പറയണെ..ഞാന്‍ തപ്പി എടുത്തു തരാം..


>ലിങ്ക്1


ലിങ്ക്2

ദേവന്‍ said...

നന്ദിയിഞ്ചീ.
ഇതും സൂ പറഞ്ഞു തന്നതും പഠിക്കാന്‍ തന്നെ ഞാന്‍ ഒരു മൂന്നു മാസം എടുക്കും. ഞാനൊരു ഫാസ്റ്റ്‌ ലേണര്‍ അല്ലേ..
അതു കഴിഞ്ഞ്‌ പറയാം ഇനി ചോദിക്കാനുള്ള ത്രാണിയുണ്ടോന്ന്.. :)

Roby said...

ദേവേട്ടാ,
ചെറിയ കുഞ്ഞുള്ള മാതാപിതാക്കള്‍ക്കും കൂടി ഒരു ബ്ളോഗ്ഗ്‌ ഇടാമോ?
എന്റെ കുഞ്ഞിന്‌ 5 മാസമായി പ്രായം. അവള്‍ വയറ്റിലായിരുന്ന കാലത്ത്‌ ദിവസവും വേണുഗോപാലിന്റെ രാരീ രാരിരം രാരോ എന്ന പാട്ടു കേള്‍ക്കുമായിരുന്നു. ഇപ്പോള്‍ കുഞ്ഞു കരയുമ്പോള്‍ വേണുഗോപാലിന്റെ ശബ്‌ദം കേട്ടാല്‍ കരച്ചില്‍ നിര്‍ത്തും.
നല്ല ബ്ളോഗ്‌....

ദേവന്‍ said...

തീര്‍ച്ചയായും എനിക്കറിയുന്നതെല്ലാം ഇടാം റോബി. ( കുട്ടിക്കാലം മുതല്‍ ചേച്ചിമാരുടെയും ചേട്ടന്റെയും കുട്ടികളെ നോക്കിയ ഒരു ധൈര്യത്തില്‍ കയറി ഏറ്റതാണേ).

Anonymous said...

ഗര്‍ഭിണി ചെയ്യാന്‍ വയ്യാത്തതായി ഇനിയും
ഉണ്ടല്ലൊ ദേവന്‍ :) കിടക്കുമ്പോള്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പാടില്ല.എഴുന്നേറ്റിരുന്നെ തിരിഞ്ഞു കിടക്കാവൂ, കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ ക്കൊടി ചുറ്റിപ്പോവുമത്രെ.ഗര്‍ഭിണി എപ്പോഴും കിടന്നുറങ്ങിയാല്‍ കൊച്ച് മടിയനായി പോവുമത്രെ.അമ്മ നല്ല ശീലങ്ങള്‍ തുടരുന്നത് പ്രസവശേഷവും നല്ലതു തന്നെ.അത്യാവശ്യം ജോലികളൊക്കെ ചെയ്യുന്നത് നല്ലതാണെങ്കിലും നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കരുത്.പിന്നെ ഗര്‍ഭകാലത്ത് ആയിരം ധന്വന്തരം ഗുളിക കഴിച്ചാല്‍ ആവൂ എന്ന് പറയുമ്പോഴേക്കും പ്രസവിക്കുമത്രെ.100% ശരിയാണ്,23ഉം 18ഉം വയസ്സായ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍.
അനോണിക്കൊരു പേരു വേണൊ?:)) തങ്കം.

reshma said...

ഗര്‍ഭിസ് & ഗര്‍ഭന്‍സിന്റെ ആധിക്യം കണ്ടിട്ട്...ഇതൊരു പകര്‍ച്ചവ്യാധി ആണോ ഡോക്റ്റര്‍?

അഭിനന്ദനങ്ങള്‍!

ACM SUHAIL said...

ഗര്‍ഭിണി ആയ ഭാര്യക്ക് വേണ്ടി ഞാന്‍ ഇത് പ്രിന്‍റ് എടുക്കുന്നു.. നന്ദി.
കുടിക്കേണ്ട വെള്ളം ഞാന്‍ 15 ഗ്ലാസ് എന്നാക്കി തിരുത്തിയിട്ടാണ് പ്രിന്‍റ് എടുക്കുന്നത്. അങ്ങനെ പറഞ്ഞാലേ അഞ്ചു ഗ്ലാസെങ്കിലും അവര്‍ കുടിക്കൂ,, :)