Tuesday, May 02, 2006

സ്നേഹോപദേശം

ഭക്ഷ്യ എണ്ണകളെക്കുറിച്ച്‌ പലതരം വാദവും വിവാദവും വെല്ലുവിളികളുമൊക്കെ എന്നും കാണാറുണ്ട്‌. എല്ലാം ഒരുതരം ആളെപ്പറ്റിക്കല്‍ എന്നു കാണുമ്പോള്‍ സ്ഥിരമായി തലയില്‍ കൈ വച്ചു പോകാറുമുണ്ട്‌.

എണ്ണയുടെ രസതന്ത്രം
ഭക്ഷ്യയെണ്ണകള്‍ ഫാറ്റി ആസിഡ്‌ എന്ന ഹൈഡ്രോകാര്‍ബണുകള്‍ ആണ്‌. രണ്ടു ഹൈഡ്രജനും ഒരു കാര്‍ബണും കൂടിയാലെണ്ണയായി. ദ്രവരൂപത്തിലെ കൊഴുപ്പുകള്‍ എന്നു മനസ്സിലോര്‍ത്താല്‍ എണ്ണയെ മനസ്സിലാക്കാനെളുപ്പമായി.

ഭക്ഷ്യ എണ്ണയെന്ന ഫാറ്റി ആസിഡില്‍ ഒരു കാര്‍ബണിനു രണ്ടു ഹൈഡ്രജനെ താങ്ങാവുന്ന രീതിയിലാണു ജോഡിക്കല്‍. ഒരോ കാര്‍ബണാറ്റത്തിനും രണ്ടു കെട്ടിയോന്‍ വീതമുള്ള തടിച്ചിക്കോതയെ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നും ഒരു പെയറിനു മാത്രം ഹൈഡ്രജന്‍ ബോണ്ടിംഗ്‌ ഇല്ലാത്ത ചേട്ടനെ മോണോ അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നും പല പെയറിലും ഹൈഡ്രജന്‍ തികയാത്ത ജോഡിക്കലിനെ പോളി അണ്‍സാചുറേറ്റഡ്‌ ഫാറ്റ്‌ എന്നും പറയും. എണ്ണകളെല്ലാം ഈ മൂന്നു തരം ഫാറ്റി ആസിഡുകളുടേയും ഒരു മിശ്രിതം ആണ്‌. ചേരുവകളുടേ ഏറ്റക്കുറച്ചിലുകള്‍ http://en.wikipedia.org/wiki/Cooking_oil എന്ന ഭാഗത്ത്‌ വിക്കിയിലുണ്ട്‌.

എന്താണു ഫാറ്റ്‌ ശരീരത്തില്‍ ചെയ്യുന്നതെന്ന് കാണുമ്പോള്‍ എണ്ണയെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാകുന്നു.സാച്ചുറേറ്റഡ്‌ ഫാറ്റുകളെ ഒറ്റയടിക്ക്‌ ശരീരം എല്‍ ഡി എല്‍ ആക്കുന്നു. മോണോ അണ്‍സാചുറേറ്റഡ്‌ ഫാറ്റിനെ കുറഞ്ഞ തോതിലും പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ വളരെ നേരിയ തോതിലും എല്‍ ഡി എല്‍ നിര്‍മ്മാണത്തെ കൂട്ടുന്നു. കൊഴുപ്പധികമാകുമ്പോള്‍ ശരീരം ഐക്കസനോയിഡ്‌ മാക്രൊഫാഗസ്‌ എന്നിവയെ വിട്ട്‌ അതിനെ പിടിച്ചെടുക്കാന്മ്‌ ശ്രമിക്കുന്നു. മാരകമായ ധമനീരോഗമെന്ന (arteriosclerosis) എന്ന ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയുംപിതാവിനു ഐക്കസനോുയിടും മാക്രോഫാഗസും എങ്ങനെ കാരണമാകുന്നു എന്നറിയാല്‍ എന്താണു കൊളസ്റ്റ്രോള്‍ എന്ന അദ്ധ്യായത്തില്‍ വായിച്ചിരിക്കുമല്ലോ. അപ്പോള്‍ പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആണ്‌ എറ്റവും നല്ലതെന്ന് ന്യായമായും തോന്നും (അടുത്ത സമയം വരെ അലോപ്പതി ഈ വാദം ഉന്നയിച്ചിരുന്നു), വരട്ടെ.

ഹൈഡ്രജനില്ല്ലാതെ ആര്‍ത്തി മൂത്തു നടക്കുന്ന അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആദ്യം കാണുന്ന ഓക്സിജനെ പകരം വലിച്ചു കേറ്റുന്നു. ഓക്സിഡേഷന്‍ എന്ന ഈ "റാണിയില്ലേല്‍ തോഴി" പരിപാടിയില്‍ അധികം വന്ന എലക്ര്ട്രോണുകളെ ഫാറ്റ്‌ പുറത്തു വിട്ടുകളയും. ഈ പൈശാച വിവാഹത്തിലെ അനാഥ ബാലന്മാരായ എലക്ട്രോണുകള്‍ - ഫ്രീ റാഡിക്കത്സ്‌- വലിയ അപകടകാരികളാണ്‌. പോകുന്ന വഴി എല്ലാം തകര്‍ത്ത്‌ തരിപ്പണമാക്കി സഞ്ചരിക്കുന്ന ഇവരെ നശിപ്പിച്ചില്ലെങ്കില്‍ മ്രണമുണ്ടാവുമെന്ന് ഭയന്ന് ശരീരം ഐക്കസനോിഡിനെയും മറ്റ്‌ ഇമ്മ്യൂണ്‍ സെല്ലുകളേയും യുദ്ധത്തിനയക്കാന്‍ വീണ്ടും നിര്‍ബന്ധിതമാകുന്നു.

ചുരുക്കി പറഞ്ഞാല്‍ തികച്ചും ഭിന്നമായ രണ്ടു രീതിയിലാണെങ്കിലും സാചുറേറ്റഡ്‌ ഫാറ്റും അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റും നമ്മേ രോഗിയാക്കിക്കളയുന്നു ഇമ്മ്യൂണ്‍ സെല്ലുകളുടെ ഇന്‍ഫ്ലമേറ്ററി റെസ്പോണ്‍സ്‌ ക്യാന്‍സര്‍ റ്റ്യൂമര്‍ മുതലായാ രോഗങ്ങള്‍ക്കും മൂലകാരണമാകുന്നു.ഇതാണ്‌ എണ്ണക്കെണി.

എണ്ണയുടെ ഓക്ഷിഡേഷന്‍ എന്ന എരിതീയില്‍ എണ്ണയൊഴിക്കലാണ്‌ എണ്ണ തിളപ്പിക്കല്‍ എന്നതിനാല്‍ തിളക്കുംതോറും എണ്ണ ല്‍കൂടുതല്‍ അപകടകാരിയാകുന്നു. വറുത്ത ഭക്ഷണം കൊലയാളിയാകുന്നത്‌ ഫ്രീ റാഡിക്കലും ഇമ്മ്യൂണ്‍ സെല്ലുകളും തമ്മിലുള്ള യുദ്ധം മൂലമാണെന്ന് വ്യക്തമായല്ലോ. smoke point വളരെ ഉയര്‍ന്ന എണ്ണകള്‍ തിള അധികം ആകാതെ ആഹാരം വേവിക്കുന്ന്നു എന്നതിനാല്‍ അഭികാമ്യം ആണ്‌.

വെളിച്ചെണ്ണ നല്ലതോ ചീത്തയോ?
ഏത്‌ എണ്ണയും നല്ലതെന്നും ചീത്തയെന്നും പറയുന്നത്‌ കത്തിക്കുത്തു വേണോ കൂമ്പിനിടി വേണോ എന്നു ഗൂണ്ട ചോദിക്കുമ്പോള്‍ നമ്മള്‍ സെലെക്റ്റ്‌ ചെയ്യുമ്പോലെയേ ഉള്ളു എന്നൂ ബോദ്ധ്യമായല്ലോ. എണ്ണ പരമാവധി ഒഴിവാക്കുക (ചില എണ്ണകള്‍ വിറ്റാമിന്‍ ഏയും ഡിയും തരുന്നുണ്ട്‌ എങ്കിലും അതിനു വളരെ നല്ല മറ്റു മാര്‍ഗ്ഗങ്ങളുമുണ്ട്‌)വെളിച്ചെണ്ണ നല്ലതെന്നും ചീത്തയെന്നും രണ്ട്‌ ഗവേഷണമുണ്ടായെന്നു പത്രങ്ങള്‍ വെണ്ടക്കാ നിരത്തിയത്‌ ഓര്‍മ്മയില്ലേ? വിക്കി റ്റേബീല്‍ ഒന്ന്നു കൂടി നോക്കാം. വെളിച്ചെണ്ണ 92% സാച്ചുറേറ്റഡ്‌ കലേഷ്‌, 6% മോണോ വിശാലന്‍ 2% പോളി ദേവന്‍. വളരെ വ്യക്തമായില്ലേ കാര്യം? എല്‍ ഡി എല്‍ തീയറിയില്‍ വെണ്ണയെക്കാള്‍ വെളിച്ചെണ്ണയാണു മാരകം കാരണം എതാണ്ട്‌ മൊത്തത്തില്‍ ഈ സംഭവം സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആണ്‌. എന്നാല്‍ ഓക്സിഡേഷന്‍ തീയറി അനുസരിച്ച്‌ പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ തീരെയില്ലാത്തതിനാല്‍ വെളിച്ചെണ്ണ നല്ലതും ആണ്‌.

എന്തു വേണം? സ്വയം തീരുമാനിക്കുക. രക്തത്തിലെ എറ്റവും വലിയ ഓക്സിഡേഷന്‍ പുകവലിക്കുമ്പോഴും പലതവണ തിളച്ച എണ്ണ കഴിക്കുമ്പോഴുമാണ്‌ സംഭവിക്കുക. പുകവലിക്കാരനും ബീഫുവറുത്തു തീറ്റിക്കാരനും വെളിച്ചെണ്ണ നല്ല നല്ല അസുഖങ്ങള്‍ തരുമെന്നതിനു രണ്ടു പക്ഷമില്ല. വളരെ മിതമായി കറിച്ചട്ടിയില്‍ ഒഴിക്കുന്ന വെളിച്ചെണ്ണ ഒരുപക്ഷേ ഓക്സിഡേഷനുണ്ടാക്കുന്ന ഭക്ഷണം കഴിക്കാത്തയാളിനു ഉപദ്രവം ഉണ്ടാക്കില്ലായിരിക്കാം.മാരകമായ എണ്ണകള്‍ട്രാന്‍സ്‌ ഫാറ്റ്‌, കനോല എന്നീ രണ്ടുതരം എണ്ണകള്‍ വളരെ മാരകവും നിരോധനം എതു നിമിഷവും സംഭവിക്കാവുന്നതുമാണ്‌.റേപ്പ്‌ സീഡ്‌ എന്ന കുരുവില്‍ നിന്നും എടുക്കുന്ന കനോല എണ്‍യില്‍ യൂറിക്ക്‌ ആസിഡ്‌ എന്ന ഹൃദയ പേശീനാശിനി ഉണ്ട്‌ (ഫാക്റ്ററിയില്‍ ഇതു നീക്കം ചെയ്യാറുണ്ടെങ്കിലും ഒരു ശതമാനത്തോളം ബാക്കിയാവുന്നുണ്ടെനാണ്‌ റിപ്പോര്‍ട്ട്‌)

ട്രാന്‍സ്‌ ഫാറ്റ്‌ അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ്‌ എണ്ണ.
ഒരു ഫാക്റ്ററി വഴി ഇറങ്ങി വന്ന എന്തും വാങ്ങുമ്പോള്‍ ട്രാന്‍സ്‌ ഫാറ്റ്‌ അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ്‌ ഓയില്‍ ഉണ്ടോ എന്നു നോക്കുക. പലതരം ഭക്ഷ്യവസ്തുക്കളേയും ചീത്തയാകാതെ നോക്കുന്ന ഈ ഹൈഡ്രജനേഷന്‍ ഹൃദയരോഗങ്ങളും ക്യാന്‍സറുമടക്കം പല മാരകമായ അസുഖങ്ങള്‍ക്കും മുഖ്യ കാരണമാകുന്നെന്‍ എഫ്‌ ഡി എ അടക്കം എല്ലാ ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളും സമ്മതിച്ചെങ്കിലും ബില്യണുകള്‍ കരം കെട്ടുന്ന കൈക്കൂലിലുന്‍ നല്‍കുന്ന ഭക്ഷ്യക്കമ്പനികള്‍ക്ക്‌ ഷെല്‍ഫ്‌ ലൈഫ്‌ കൂട്ടുന്ന ഈ കൊടും വിഷമുപയോഗിക്കുന്നത്‌ നിരോധിക്കാനൊരു ഉത്തരവിറക്കാന്‍ ധൈര്യം ഇതുവരെ വന്നിട്ടില്ല (അമേരിക്കയില്‍ പലയിടത്തും ഇതു നിരോധിക്കാനുള്ള പൊതുജന താല്‍പര്യ കേസുകള്‍ നിലവില്‍ നടക്കുന്നുണ്ട്‌. മാക്‌ ഡോണള്‍ഡ്‌ അമേരിക്കയില്‍ ട്രാന്‍സ്‌ ഫാറ്റ്‌ പിന്‍ വലിച്ചെങ്കിലും മറ്റുള്ള സ്ഥലത്ത്‌ ഉപയോഗിക്കുന്നെന്ന് പത്രക്കുറിപ്പ്‌)സാധാരണയായി ഈ കൊലയാളി എണ്ണ സാധാരണയായി കൂക്കികള്‍ ,ബിസ്കറ്റുകള്, ‍ഇന്‍സ്റ്റന്റ്‌ ശാപ്പാട്, ‌ചിപ്സ്, ‌ഫ്രെഞ്ച്‌ ഫ്രൈ, പീനട്ട്‌ ബട്ട, ര്‍ഐസ്‌ ക്രീം, ബ്രെഡ്‌എന്നിവയില്‍ കാണുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരഞ്ചു മിനുട്ട്‌ അധികം എപ്പോഴുമെടുക്കുക ലേബല്‍ വായിക്കാന്‍.
ഞാനും എണ്ണയും
പരമാവധി എണ്ണ ഒഴിവാക്കുന്നു ഞാന്‍, എണ്ണ ഒരു പ്രയോജനവും തരാത്ത വസ്തു. ചട്ടി കരിയും, താളിക്കാന്‍ വയ്യാ എന്നൊക്കെ പറഞ്ഞ്‌ വിദ്യ കുറേശ്ശെ എണ്ണ എടുക്കും. അതിനാല്‍ വീട്ടില്‍ റെഫൈന്‍ഡ്‌ ഒലിവ്‌ എണ്ണ വാങ്ങുന്നു. എന്റെ കണക്കില്‍ എറ്റവും കുറച്ച്‌ ദോഷം ഒലിവെണ്ണ ചെയ്യുന്നു. ഒലിവെണ്ണയില്‍ കൂൊടുതലും മോണോ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആയതിനാല്‍ എറ്റവും കുറവ്‌ എല്‍ ഡി എല്‍ വര്‍ദ്ധനയും ഫ്രീ റാഡിക്കല്‍ നിര്‍മ്മാണവുമേ നടക്കുന്നുള്ളൂ. സ്മോക്ക്‌ പോയിന്റും തൃപ്തികരം. വില മാത്രം കടുപ്പം. അളവു കുറച്ചാല്‍ വിലയേയും ഒതുക്കാം!മൃഗജന്യമായ എണ്ണകള്‍ - വെണ്ണ/ നെയ്യ്‌ എന്ന പശുക്കൊഴുപ്പുകളും പന്നി നെയ്യും ഞാന്‍ ഉപയോഗിക്കാതിരിക്കുക.. മാംസം വറുത്ത്‌ ഉപയോഗിക്കാത്ത അതേ കാരണങ്ങള്‍ തന്നെ. (പ്രത്യേകിച്ച്‌ ഒരസുഖവുമില്ലാത്തവര്‍ക്ക്‌ ഇത്തിരി നെയ്യു കഴിക്കണമെന്നു തോന്നിയാല്‍ ചൂടു ചോറിലൊരു തുള്ളി ഇറ്റിച്ചാല്‍ മതി . എന്തിനു അതിന്റെ ചട്ടീല്‍ ഇട്ടു വറുക്കുന്നത്‌?)

ആന്റി ഓക്സിഡന്റ്‌
ഇന്നു വരെ കണ്ടുപിടിച്ചതില്‍ വച്ച്‌ ഏറ്റവും ശക്തവും ഫലപ്രദവും നിരുപദ്രവിയുമായ ആന്റി ഓക്സിഡന്റ്‌ ആണ്‌ വൈറ്റമിന്‍ സി. എല്ലാവരും പൊതുവില്‍ വൈറ്റമിന്‍ സി ആവശ്യത്തിനു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എണ്ണ വറുത്തു കഴിക്കുന്നവര്‍ ശര്‍മ്മാജി, വള്ളുവനാടന്‍ തുടങ്ങി പുകവലിക്കാര്‍, ഞാന്‍, സിദ്ധാര്‍ത്ഥന്‍, കണ്ണൂസ്‌ തുടങ്ങി എക്സ്‌ പുകവലിക്കാര്‍, അതുല്യാദി പാസ്സീസ്‌ സ്മോക്കര്‍മാര്‍ എന്നിവര്‍ വിറ്റാമിന്‍ സി ഡയറ്ററി സപ്പ്ലിമന്റ്‌ കഴിക്കുന്നത്‌ വളരെ ചെറിയ ഒരംശം ആണെങ്കിലും ഓക്സിഡേഷനില്‍ നിന്നും സംരക്ഷണം തരുന്നു. ആ ചെറിയ മാര്‍ജ്ജിന്‍ പോലും വളരെ വിലപ്പെട്ടതല്ലേ? വിറ്റാമിന്‍ സിയും
അതിന്റെ മാന്ത്രികശക്തി കണ്ടു പിടിച്ച നോബല്‍ ലാവ്രേറ്റ്‌ ഡോ. ലീനസ്‌ പോളിങ്ങും നീണാള്‍ വാഴ്ക!


മറ്റ്‌ ആന്റി ഓക്സിഡന്റ്‌- ആന്റി ഇന്‍ഫ്ലമന്റുകള്‍

ഡോ ബാരി സീയേര്‍സ്‌ എന്ന ഇന്നിന്റെ ആന്റി ഇന്‍ഫ്ലമേഷന്‍ പുലിയുടെ നിരീക്ഷണത്തില്‍ ഓക്സിഡന്റ്‌-റാഡിക്കലാദി കാരണങ്ങളാലുണ്ടാകുന്ന ഇന്‍ഫ്ലമേഷനെ ഒലിവെണ്ണ, വൈന്‍, ഇഞ്ചി, കറ്റാര്‍വാഴ, മഞ്ഞള്‍ എന്നിവക്ക്‌ കുറേശ്ശെ തടുക്കാന്‍ കഴിയും.

ക്രിതൃമമായ ആന്റി ഇന്‍ഫ്ലമന്റുകള്‍ - വിറ്റാമിന്‍ ഈ , കോ എന്‍സൈം Q10 എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രാഥമിക ഘട്ടത്തിലെത്തി നില്‍ക്കുന്നതേയുള്ളു.

ഇതി ദേവരാഗ വിരചിത സ്നേഹസാരം സമ്പൂര്‍ണ്ണം.
എല്ലാവര്‍ക്കും സ്നേഹരഹിതമായ ഭക്ഷണം സ്നേഹത്തോടെ ആശംസിക്കുന്നു.
സസ്നേഹം, നിങ്ങളുടേ സ്നേഹദ്വേഷി.

7 comments:

viswaprabha വിശ്വപ്രഭ said...

ഓരോ ലക്കത്തിലും മികവും ആധികാരികതയും ഏറുന്നു ഡോക്റ്റരാഗത്തിന്റെ ഈ വിജ്ഞാനകോശത്തില്‍!

വിലപ്പെട്ട സമയം ചെലവാക്കി എല്ലാര്‍ക്കും വേണ്ടി വസ്തുനിഷ്ഠമായും ലളിതമായും ഇങ്ങനെ എഴുതുന്നതു കാണുമ്പോള്‍ എന്തെന്നില്ലാത്ത ആരാധനയും നന്ദിയും ഭക്തിയും തോന്നുന്നു ഈ ആരോഗ്യദേവനോട്‌!

കുറുമാന്‍ said...

ദേവേട്ടാ, ആയുരാരോഗ്യത്തില്‍ ആദ്യമായിന്ന് കയറിയതേ ഉള്ളൂ. ഗംഭീരം. ആദ്യം മുതലേ വായിക്കണം, വായിച്ചു തീരുമ്പോഴേക്കും ഞാന്‍ ഒരു പുതിയ കുറുമാന്‍ ആയിതീരും എന്നാ തോന്നുന്നത്.

നല്ല നമ്പൂരി ശൈലിയില്‍, നോ മുട്ട, നോ ഫിഷ് ഫ്രൈ, നോ സ്മോക്കിങ് , കൂടാതെ, ശിവ ശിവ, എന്തൊരു ചോദ്യാത്? മദ്യസേവയോ....ഹേയ്....ഇല്ലേയില്ലാട്ടോ.

അഭയാര്‍ത്ഥി said...

charakane vellunna deva & ആയുരാരോഗ്യം

I have one more thing add to the daily diet for smokers and passive smokers.

Along with vitamin c, beta carotine intake will prevent cancer like diseases.

aneel kumar said...

അമിതസ്നേഹം ദോഷം ല്ലേ?

ദേവന്‍ said...

വിശ്വം മാഷേ,
മാഷ്‌ ഇങ്ങനെയൊക്കെ എഴുതി കണ്ടാല്‍ എനിക്കു പേടിയാണേ. "സെക്രട്ടേറിയേറ്റ്‌ മാര്‍ച്ച്‌ നടത്തിയ വിദ്യാര്‍ത്ഥികളെ പിരിച്ചു വിടാന്‍ പോലീസ്‌ ആണവ മിസ്സൈല്‍ പ്രയോഗിച്ചു" എന്ന് റേഡിയോ വാര്‍ത്ത കേട്ടാല്‍ നമ്മള്‍ പേടിക്കില്ലേ അതുപോലെ..

കുറുമാനേ,
പഴയൊരു മിമിക്രി തമാശ:
കമ്പൌണ്ടര്‍ പേഷ്യന്റ്‌ കാര്‍ഡ്‌ പൂരിപ്പിക്കുന്നു
"വലിക്കുമോ?
രോഗി "വലിക്കും"
"കുടിക്കുമോ?"
രോഗി " കുടിക്കും"
"വിളിക്കുമോ?"
രോഗി "എന്താ???"
"അല്ല പുകവലിക്കാനും കുടിക്കാനും എന്നെ കൂടെ വിളിക്കുമോ എന്നു ചോദിച്ചതാ.."

ബീറ്റ കരോട്ടിനിനെ മനപ്പൂര്‍വ്വം വിട്ടതാണു ഗന്ധര്‍വ്വരേ. COQ10 പോലെ ഇതിന്റെയും പ്രയോജനം വിവാദത്തിലാണെനു മാത്രമല്ല പുകവലിക്കാര്‍ക്കും ആസ്റ്റ്ബസ്റ്റോസ്‌ പൊടി ഉള്ളില്‍ പോകാന്‍ സാദ്ധ്യതയുള്ളവര്‍ക്കും ലംഗ്‌ ക്യാന്‍സര്‍ ഉണ്ടാകാനുള്ള റിസ്ക്‌ ബീറ്റ കരോട്ടിന്‍ വളരെ വര്‍ദ്ധിപ്പിക്കുന്നതായി ഈ അടുത്ത സമയത്ത്‌ കണ്ടെത്തിറ്റിട്ടുണ്ട്‌ (സ്വാഭാവിക ബീറ്റാ കരോട്ടിന്‍ നല്ല നിറമുള്ള പച്ചക്കറിയിലെല്ലാം ഇഷ്ടമ്പോലെ കിട്ടും)
റെഫറന്‍സ്‌:
http://www.eatwell.gov.uk/healthydiet/nutritionessentials/vitaminsandminerals/betacarotene http://www.mayoclinic.com/health/beta-carotene/NS_patient-betacarotene a hell lot of organic colors ബഹുവര്‍ണ്ണത്തീറ്റപ്പണ്ടം ആണു സപ്പ്ലിമെന്റിനെക്കാള്‍ ബീറ്റ കരോട്ടിനു നല്ലതത്രേ.

അനിലേട്ടാ അതു തന്നെ
സ്നേഹസാരം..

സ്നേഹിതന്‍ said...

Good work Devaragam. Keep it up!

ദേവന്‍ said...

നന്ദി, സ്നേഹിതാ.
(നാട്ടറിവ്‌ ഒന്നാം വോളിയം ഉടനിറക്കാം)