അനാട്ടമി, ആരോഗ്യം, ജീവൻ, മരണം എന്നിവയിൽ തുടങ്ങുന്ന ഒരു സാധാരണ വൈദ്യശാസ്ത്ര പുസ്തകത്തിൽ നിന്നു വത്യസ്ഥമായി ഞാൻ ഹൃദയത്തിലെന്റെ ഹരിശ്രീ കുറിക്കുന്നു. ലോകത്തിലെ ഏറ്റവുവും വലിയ മരണകാരണം ഹൃദ്രോഗമാണെന്നതു തന്നെ കാരണം.
എന്താണ് ഹൃദയം? ആയുർവേദത്തിലും പിന്നെ കവിഭാവനയിലും മാത്രമാണ് ഹൃദയത്തിന് ഒരു പമ്പ് എന്നതിൽകവിഞ്ഞൊരു വികാരങ്ങളുടെ ഇരിപ്പിടമെന്ന് സ്ഥാനമുള്ളത്. വൈകാരികമായ അടുപ്പമുപേക്ഷിച്ചാൽപ്പിന്നെ ഹൃദയം ചുരുട്ടിയ മുഷ്ടിയുടെ വലിപ്പമുള്ള ഒരു പേശി. നിരന്തരം താളത്തിൽ ചുരുങ്ങിയും വികസിച്ചും ഈ പേശി ധമനികളിലൂടെ രക്തസംക്രമണം നടത്തുന്നു. ശരാശരി ഹൃദയം അതിന്റെ ആയുസ്സിൽ അതായത് അതിന്റെ ഉടമയുടെ ആയുസ്സിൽ 5 കോടി ലിറ്റർ രക്തം പമ്പു ചെയ്യുന്നു. ഈ പ്രവർത്തിക്കായി 75000 ടൺ ഭാരമുയർത്താനുള്ള ശക്തി ചിലവിടുന്നു.
ഹൃദയഭാഗങ്ങൾ ഹൃദയത്തിൽ നിന്നും പുറത്തേക്ക് രക്തം വഹിക്കുന്ന ധമനികളെ ആർട്ടറികൾ എന്നും ഹൃദയത്തിലേക്ക് രക്തമ്മൊഴുക്കുന്നവയെ വെയിനുകൾ എന്നും പറയുന്നു. ഹൃദയപേശിയുടെ പുറത്തെ പാളിക്ക് എപ്പിക്കാർഡിയം എന്നും അതിനുള്ളിലെ ലൂബ്രിക്കന്റ്നിറഞ്ഞ സഞ്ച്ചിയെ പെരിക്കാർഡിയം എന്നും അതിനകത്തെ മാംസപേശിയെ മയോ കാർഡിയം എന്നും എറ്റവും ഉൽളിലെ ചർമ്മ സമാനമായ പാളിയെ എൻഡോക്കാർഡിയം എന്നും വിളിക്കുന്നു. ഹൃദയത്തിനു നാലറകളാണുള്ളത്. മുകളിലത്തെ രണ്ടറകളെ ആട്രിയ അല്ല്ലെൻകിൽ ഓറിക്കിൾ എന്നും താഴത്തേതിനെ വെൻട്രിക്കിൾ എന്നും പറയുന്നു. ഓറിക്കിൾ ധമനികൾ തിരിച്ചയക്കുന്ന രക്തത്തെ സ്വീകരിക്കുകയും വെൻട്രിക്കിൾ പ്രാണവായു നിറഞ്ഞ രക്തം ധമനികളിലേക്ക് പമ്പു ചെയ്യുകയും ചെയ്യുന്നു. ഇടത്തേ വെൻട്രിക്കീൾ ശരീരഭാഗങ്ങളിലേക്കും വലത്തേ വെൻട്രിക്കിൾ ശ്വാസകോശത്തിലേക്കും രക്തമെത്തിക്കുന്നു. ഹൃദയവാൽവുകൾ കുടിവെള്ള പമ്പിന്റെ ഫൂട്ട് വാൽവുകൾ പോലെ ഒരു വഴിക്കു മാത്രം രക്തം സഞ്ചരിക്കാൻ വേണ്ടി തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളായി വർത്തിക്കുന്നു. മിത്രൽ,, പൾമൊണറി, അയോർട്ടിക്ക് ട്രികസ്പിഡ് എന്നിങനെ നാലു വാൽവുകൾ ഹൃദയത്തിലുണ്ട്.
പ്രവർത്തനം വെയിനിൽ നിന്നു വരുന്ന രക്തം ഓറിക്കിളുകൾ നിറയുമ്പോൾ അവ സൻകോചിച് രക്തം വെന്റ്രിക്കിളുകളിലെത്തുന്നു. മിത്രൽ, ട്രികസ്പിഡ് വാൽവുകൾക്ക് തുറന്ന് രക്തം പുറത്തേക്ക് പമ്പു ചെയ്യപ്പെടുകയും അയോർട്ടിക്ക് പൾമൊണറി വാൽവുകൾ തുറന്ന് യധാക്രമം അയോറ്ട്ടയും പൾമൊണരി ധമനിയും രക്തം സ്വീകരിക്കുകയും വാൽവുകൾ ഉടൻ തന്നെ അടഞ്ഞ് രക്തം തിരിച്ച് ഹൃദയത്തിലിറങ്ങാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വാൽവുകളുടെ ഈ തുറന്നടയലിന്റെ മൃദുശബ്ദത്തെ ഹൃദയമിടിപ്പ് എന്ന് വിളിക്കുന്നു. ജീവന്റെ അടയാളമായി മിക്കപ്പോഴും ഹൃദയമിടിപ്പിനെയയണ് സാധാരണ ജനവും പലപ്പോഴും ഡോക്റ്റർമാരും കാണുന്നത്. പേശികൾ ചുരുങ്ങുന്ന അവസ്ഥക്ക് സിസ്റ്റോൾ എന്നും വികസിക്കുന്ന അവസ്ഥക്ക് ഡയസ്റ്റോൾ എന്നുമാണല്ലോ ശാസ്ത്രീയ നാമം. ഹൃദയതിന്റെ മേൽപ്പറഞ്ഞ പ്രവർത്തനത്തിനെ യധാക്രമം ആർറ്റ്രിയൽ സിസ്റ്റോൾ, വെന്റ്റ്റ്രിക്കുലർ സിസ്റ്റോൾ, ഡയസ്റ്റോൾ എന്നിങനെ അറിയപ്പെടുന്നു. . സിസ്റ്റോൾ തുടങ്ങാനായി പേശികൾക്ക് കിട്ടുന്ന വൈദ്യുതീയ സന്ദേശത്തിനെ ഇലകട്രിക്കൽ സിസ്റ്റോൾ എന്നാണ് പേർ.
ഹൃദയഗീതം ലബ്-ഡബ് അധവാ S1, S2 Notes എന്ന് സ്വരദ്വയങ്ങളാലാണ് ഹൃദയഗീതം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ലബ് അതായത് എസ് 1 എന്നത് വെന്റ്റ്റ്രിക്കുലര് സിസ്റ്റോൾ തുട്ങ്ങാൻ വാൽവുകൾ അടയുന്ന ശബ്ദവും ഡബ്- എസ്2 വാൽവുകള് തുറക്കുന്ന ശബ്ദവുമാണ്.
ഹൃദയത്തിന്റെ സ്വന്തം ഹൃദയം പ്രവർത്തികാനാവശ്യമായ രക്തം നൽകുന്ന സ്വകാര്യ ധമനികളാണ് കൊറോണറി ആർട്ടറികൾ. ഇടതും വലതുമായി രണ്ട്. കോറോണറി ആർട്ടറികൾ അയോർട്ടയിൽ നിന്നുത്ഭവിച്ച് പല ട്രിബ്യൂട്ടറികളായി ഹൃദയത്തിനു ചുറ്റും വേരുകൾ പോലെ പൊതിഞ്ഞിരിക്കുന്നു.
എന്താണ് ഹൃദ്രോഗം? ഹൃദയത്തിനു പല തരം അസുഖങ്ങൾ ബാധിച്ചേക്കാം. പേശികൾക്കോ വാൽവുകൾക്കോ ധമനികൾക്കോ വരാവുന്ന എന്തു രോഗവും ഹൃദ്രോഗമാണെൻകിലും കോറോണറി ആർട്ടറികളിൽ വരുന്ന വിഘ്നങ്ങൾ ഹൃദയത്തിലേക്കുള്ള രക്തസംക്രമണത്തകരാറ്- കോറോണറി ആർട്ട്റി ഡിസീസ് ആണ് ഏറ്റവും സാധാരണവും അപകടകരവുമായ അസുഖം. വാൽവുകൾക്കു വരുന്ന രോഗങ്ങൾ - കാർഡിയോ വാസ്കുലർ ഡിസീസ്- ഇവ രണ്ടാം സ്ഥാനത്തെത്തുന്നു.
രക്തപ്രവാഹ വിഘ്നം- ഇസ്കീമിയ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തമായി ഇന്നറിയാം. ആർട്ടറികളിൽ പ്രത്യേകിച്ച് കൊറോണറീ ആർട്ടറികളിൽ കൊഴുപ്പും മൃതകോശങ്ങളും മറ്റ് അചേതന വസ്തുക്കളുമടിഞ്ഞ് ചെറിയ കൂനകളുണ്ടാവുകയും കാലക്രമേണ- മിക്കവാറും ഒരായുഷ്കാലം കൊണ്ട് ഇവ കട്ടിയുള്ളൊരു തടസ്സമായിത്തീരുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ അടിഞ്ഞു കൂടുന്ന ചപ്പുചവറിനു ഇതറോമ അധവാ പ്ലേക് എന്നു വിളിക്കുന്നു (aetheroma / aetheromatic plaque). ഈ അസുഖത്തിനു അതിനാൽ ഇതറൊസ്കെലെറോസിസ് എന്നു പേർ വിളിച്ചു. ഈതറോസ്ക്ലെറോസിസ് എന്നാൽ രക്തത്തിൽ കൊളസ്റ്റ്രോൾ കൂടി ഉണ്ടാവുന്ന ഫാറ്റ് നിക്ഷേപമാണെന്ന് അടുത്ത കാലം വരെ വിചാരിച്ചു പോന്നെൻകിലും ഈയടുത്ത സമയമായി കൂടുതൽ വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾനിർഭാഗ്യവശാൽ ഏതറോസ്ക്ലെറോസിസ് എന്ന അസുഖം വളരെയേറെ മൂർഛിച്ച അവസ്ഥയിലേ ആഞ്ജിന പെക്ടോറിസ് തുടങ്ങിയ ലക്ഷണങ്ങൾ തിരിച്ചറിയാനാവുന്നുള്ളു. എന്നാൽ അതിനു ദശാബ്ദങ്ങൾ മുന്നേ തന്നെ അപകടകരമായ ഫലങ്ങൾ -ഹൃദയാഘാതം മുതലായവ ഒരു രോഗത്തെ തിരിച്ചറിയുന്നതിനും വളരെ മുന്നേ തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്.
രോഗഹേതുക്കൾ 150 വർഷം മുന്നേ ഹൃദയധമനീരോഗികൾ ഇല്ലായിരുന്നെന്നും കഴിഞ്ഞ നൂറു വർഷം കൊണ്ട് അതു മനുഷ്യരിൽ ഏറ്റവും അപകടകരമായ രോഗമായെന്നും മാത്രമറിഞ്ഞാൽ രോഗകാരണം കണ്ടെത്തലായി!!
ഹൃദയധമനീരോഗം ഏതു പ്രായക്കാർക്കും വരാമെൻകിലും 35 വയസ്സു കഴിഞ്ഞ പുരുഷരിലും ആർത്തവ വിരാമമായ സ്ത്രീകളിലുമാണ് സാധാരണയായി കാണാറ്.പുകവലി, രക്ത സമ്മർദ്ദം, പ്രമേഹം, വ്യായായമില്ലായ്മ, കൃത്രിമമായി സംസ്കരിക്കപ്പെട്ട (പ്രോസസ്സ്ഡ്) ആഹാരം കഴിക്കൽ ശീലം, എണ്ണയിൽ വറുത്ത ഭക്ഷണത്തിന്റെ അമിതോപയോഗം സ്വസ്ഥതയില്ലായ്മ എന്നിവ ഹൃദ്രോഗത്തിലേക്കുള്ള യാത്രയുടെ വേഗം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. ഒന്നിൽക്കൂടുത്റ്റൽ മേൽപ്പറഞ്ഞ രോഗകാരികൾ ഉണ്ടെൻകിൽ സൂക്ഷിക്കേണ്ടതാണ്. പാരമ്പര്യം, കൊഴുപ്പുകലർന്ന ആഹാരം എന്നിവ അലോപ്പതിയിൽ മേൽപ്പറഞ്ഞ പട്ടികയിൽ പുകവലിയോടൊത്ത് ഒന്നാം സ്ഥാനം പൻകിടുന്നു.രോഗം വരുത്തുന്നയത്ര വേഗത്തിലല്ലെൻകിലും രോഗത്തിൽ നിന്നു കരകയറാനുള്ള അതിശയകരമായ കഴിവ് മനുഷ്യ ശരീരത്തിനുണ്ട് (അലോപ്പതി അവസാനം അതു സമ്മതിച്ചു തുടങ്ങി)ചിട്ടയായ ജീവിതമൊന്നു മാത്രമേ ഹൃദ്രോഗത്തിൽ നിന്നു നിങ്ങളെ രക്ഷിക്കൂ. രോഗത്തെ നേരത്തേ തിരിച്ചറിയാമെന്നത് ഇന്നത്തെ പരിമിതികൾക്കുള്ളിൽ വെറും വ്യാമോഹം മാത്രം (ലോകത്ത് ഏറ്റവും നല്ല പരിരക്ഷ കിട്ടിയിരുന്നവർ പലരും – (ബിൽ ക്ലിന്റൺ, കോളിൻ പവൽ തുടങ്ങിയവർ ഉദാഹരണം) കൃത്യമായി മെഡിക്കൽ ടെസ്റ്റുകൾ- ടി. എം റ്റി ടെസ്റ്റുകളടക്കം ക്രിത്യമായി നടത്തിയിരുന്നെൻകിലും പ്രയോജനമില്ലാതെ ബൈപ്പാസ് വിധിക്കപ്പെട്ടവരാണ്. (ബൈപ്പാസുകളും ആന്ഞിയോപ്ലാസ്റ്റികളും എന്തുകൊണ്ട് പ്രയോജനം ചെയ്യുന്നില്ല എന്നത് മറ്റൊരു ഭാഗത്ത്)പലതരം മരുന്നുകളാൽ ഹൃദ്രോഗം നിയന്ത്രിക്കാൻ ഡോക്റ്റർ ശ്രമിക്കും (വിശദമായി താഴെ) മിക്കവയും ജീവിതരീതിയിൽ വരുന്ന മാറ്റങ്ങളോളം ഫലപ്രദമല്ലെന്നൌ മാത്രമല്ല അപകടകരവുമാണ്. ഓരോ മരുന്നിന്റെയും ആവശ്യകത (ഹൃദ്രോഗിയും മറ്റേതു രോഗിയും) ബോദ്ധ്യം വരുന്നതു വരെ ഡോക്റ്റരോട് ചർച്ച ചെയ്യുക, വിലകൊടുത്ത് വാങ്ങുന്നയാളെന്ന നിലക്ക് അതു നിങ്ങളുടെ അവകാശമാണ്.ഹൃദയ ധമനീ സംബന്ധമായ ഒരു രോഗത്തിനും ശസ്ത്രക്രിയകൾ ശാശ്വത പരിഹാരമല്ല. ശാശ്വത പരിഹാരമൊന്നേയുള്ളു ജീവിതരീതി (ആർനോൾഡ് ശിവശൻകരനെന്ന ഭീമൻ, 4 ബൈപ്പാസ് കഴിഞ്ഞ് കൂമ്പ് കെ എസ് ഈ ബീ ട്രാൻസ്ഫോർമർ പരുവത്തിലായിട്ടും പഠിക്കാത്ത പാഠം)
ഹൃദയാഘാതംസാധാരണയായി ഹൃദയത്തിനു വരുന്ന എല്ലാ നാശങ്ങളെയും ഒരുമിച്ച് ഹാർട്ട് അറ്റാക്ക്ക് എന്നു പറയാറുണ്ടെൻകിലും ഇതൊരു ശരിയായ പ്രയോഗമല്ല.
രക്തം കിട്ടാതെ ഹൃദയപേശികൾ നശിക്കുന്നതിനെ ഹൃദയാഘാതം ( മയോകാര്ഡ്യൽ ഇൻഫാർക്ഷൻ) എന്നു പറയുന്നു.ഇതറോമാറ്റ നിറഞ്ഞ് ധമനികൾ പൂർണ്ണമായി അടഞ്ഞു പോവുകയാണെൻകിൽ ഹൃദയാഘാതമുണ്ടാവാം, എന്നാൽ സർവ്വ സാധാരണമായി കാണുന്നത് മൃദുവായ ഇതറോമ പൊട്ടി ഉള്ളിലെ ദ്രവരൂപമായ കൊഴുപ്പും മറ്റും (lipid pool) രക്തത്തിലേക്കൊഴുകുകയും രക്തം പെട്ടെന്ന് കട്ടപിടിച്ച് MI അധവാ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യുന്നതാണ്.
എല്ലാ പരിശോധനകളിലും ആരോഗ്യവാനെന്നു കാണുന്ന വ്യക്തി ഹൃദ്രോഗ ചികിത്സ നടത്തുന്നയാളെക്കാളും അപകടം പിടിച്ച ജീവിതം നയിക്കുന്നുവെന്നത് ഹൃദ്രോഗം തിരിച്ചറിഞ്ഞയാളിനെക്കാളും അറിയാത്തയാളുകളെ കുഴപ്പത്തിലേക്കു നയിക്കുന്നെന്നതാണ് വിരോധാഭാസം. താലിയം സ്റ്റ്രെസ്സ് ടെസ്റ്റ് വിജയിച്ച് 64 സ്ലൈസ് സ്കാനിൽ കോൾഡ് സ്പോട്ടുകളില്ലെന്ന് തെളിഞ്ഞ് സന്തോഷവാനായി വീട്ടിൽ പോയ വ്യക്തിയെ അടുത്ത ദിവസം ICCU വിൽ കണ്ട് ഞാൻ അന്ധാളിച്ചിട്ടുണ്ട്. ഇന്ന് അതൊരു പ്രഹേളികയല്ല. ഒരു റ്റെസ്റ്റിനും – ഒരാഞ്ജിയോഗ്രാമിനു പോലും കണ്ടെത്താനാവാത്ത പുതുതായി ഉണ്ടാവുന്ന ചെറിയ (fresh & minor ) ബ്ലോക്കുകളാണു മൂന്നിൽ രണ്ടോളം തവണയും ഹൃദയാഘാത ഹേതു - ഇത് അപകടകരമായ ജീവിതം നയിക്കുന്ന ആരിലും വളരെവേഗം ഉണ്ടാവുന്നതുമാണ്. ഇന്ന് ആരോഗ്യവാൻനന്നു കണക്കാക്കിയ വ്യക്തി നാളെ ഹൃദ്രോഗത്താൽ മരിക്കാൻ സാധ്യതയുണ്ടെന്നത് ഡോക്റ്റർ പറയാറില്ലാത്ത (പറഞ്ഞാൽ മിക്കവാറൂം രോഗികളും സ്റ്റ്റെസ്സ് ടെസ്റ്റ് തുടങ്ഗിയവ വേണ്ടെന്നു വയ്ക്കുന്നതുകൊണ്ടാണെന്ന് ചില ഡോക്റ്റർമാർ തന്നെ സമ്മതിക്കുന്നു.) ഒരു ചതിക്കെണി. പക്ഷേ ഏറ്റവും ആശാവഹമായ കാര്യം ജീവിത രീതി മാറ്റം കൊണ്ട് വളരെപ്പെട്ടെന്ന് ഇത്തരം ചെറുബോംബു ബ്ലോക്കുകളെ മിക്കവാറും ഇല്ലാതാക്കാമെന്നതാണ്.
ഹൃദയാഘാതത്തിനും നിന്നും തിരിച്ചു വരവ് എത്രത്തോളം ഫലവത്താണെന്നുള്ളത് എത്രവേഗം രക്തയോട്ടം പേശികൾക്ക് തിരിച്ചു കിട്ടുന്നു എന്നതിനനുസരിച്ചിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉടൻ അത്യാഹിത വിഭാഗത്തിൽ (ഈ ആർ) എത്തുന്നതിലാണ് രോഗമുക്തി. നിർഭാഗ്യവശാൽ പകുതിയോളം രോഗികൾ ലക്ഷണങ്ങളെ വായുകോപമായോ സന്ധിവേദനയായി തെറ്റിദ്ധരിച്ച്, കുഴഞ്ഞു വീഴും വരെ കാത്തിരിക്കുകയോ മറ്റേതെൻകിലും കാരണത്തിന് ഈ സീ ജി പരിശോധന നടത്തും വരെ തനിക്കു സംഭവിച്ച നാശത്തിനെക്കുറിച്ച് അറിയാതെപോലും ഇരിക്കുകയോ ചെയ്യുന്നു. കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തുക എന്നതാണ് ജീവിത ദൈർഖ്യം നിശ്ചയിക്കുക എന്നതിനാൽ സംശയം തോന്നിക്കുന്ന എന്തു തരം വേദനയുണ്ടെൻകിലും ആശുപത്രിയിലെത്തുക. നിങ്ങൾ ഒരു ഹൃദയാഘാതമനുഭവിക്കുകയാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള ഉപകരണങ്ങൾ ഒരാശുപത്രിയിലേ ഉള്ളൂ.
1. നെഞ്ചിൽ ഭാരം കയറ്റി വച്ചപോലെ തോന്നുക
2. നെഞ്ച്, ചുമൽ താടി എന്ന്നിവയിലേക്കോ ഈറ്റതു കൈയിലേക്കോ പടരുന്ന വേദന
3. വിയർപ്പ്, തളർച്ച, ശ്വാസം മുട്ടൽ,ശർദ്ദി, തല കറക്കം
4. സംശയകരമായിത്തോന്നുന്ന മറ്റെന്തുതരം വേദന:
എന്നിവ അനുഭവപ്പെട്ടാൽഎത്രയും വേഗം ആശുപത്രിയിൽ പോകാനുള്ള സംവിധാനം ഉണ്ടാക്കുകയും സാധിക്കുമെൻകിൽ ഒരു ആസ്പിരിൻ (100mg) കഴിക്കുകയും ചെയ്യുക.
ആശുപത്രിയിൽ ഈ സി ജി വ്യതിയാങ്ങളും രക്തത്തിലെ എൻസൈമുകളും മറ്റുമളന്ന് ഹൃദയാഘാതമാണോ അല്ല്ലയോ എന്നു തീർച്ചപ്പെടുത്തുകയും ഒരടിയന്തിര ഘട്ടമാണെൻകിൽ TPA അല്ലെൻകിൽ സമാനമായ രക്തം കട്ടപിടിക്കൽ നിറുത്തുന്ന ഡ്രിപ് കൊടുക്കുകയോ ചെയ്യും. ഹൃദയഗീത താളം പിഴക്കൽ(arrhythmia) സംഭവിക്കുകയാണെൻകിൽ അതു ഹൃദയ സ്തംഭനം എന്ന (sudden cardiac death) അതി ഗുരുതരമായ അവസ്ഥയായേക്കാമെന്നതിനാൽ വൈദ്യുത ഷോക്കുകൾ കൊണ്ടോ പേസ് മേക്കറുകൾ കൊണ്ടോ ഇലക്രിക്കൽ സിസ്റ്റോൾ ക്രമത്തിലാക്കാൻ ശ്രമിച്ചേക്കാം. ഓക്സിജൻ കൊടുക്കുന്നതും സാധാരണമാണ്.
ER അഥവാ അത്യാഹിത വിഭാഗത്തിലെ എല്ലാ കാര്യങ്ങളും ഡോക്റ്റർ പൂർണ്ണമായും പറയുന്നപോലെ തന്നെ ചെയ്യുക. അത്യാഹിതം സംഭവിച്ചയാളും, കൂടെ നിൽക്കുന്നവരും വീവേകപരമായ തീരുമാനങ്ങളെടുക്കാവുന്ന മാനസികാവസ്ഥയിലായിരിക്കില്ല.
ആടുത്ത ഭാഗം- ഹൃദയം, ധമനികൾ - 2
ഒരുമുഴം മുന്നേ ചികിത്സ (interventional cardiology)സത്യവും മിഥ്യയും അനിശ്ചിതത്വവും.