Saturday, March 14, 2009

ആഹാരവും ആഹോരവവും-3

പ്രകൃതിചികിത്സാ സമ്പ്രദായത്തെ പറ്റി വിശദീകരിക്കാമോ?
പ്രകൃതിചികിത്സ എന്ന രീതി എം‌പിരിക്കല്‍ ഗവേഷണത്തിനു വിധേയമായിട്ടില്ല എന്നതാണ്‌ പ്രധാന അശാസ്ത്രീയത. രണ്ടാമത്തേത് അത് അംഗീകൃതമായ ഒരു വൈദ്യശാസ്ത്രരീതിയോടും യോജിച്ചു പോകുന്നില്ല എന്നത്. മൂന്നാമതായി ഓരോ നാട്ടിലും പ്രകൃതിചികിത്സകര്‍ ഓരോരോ സമ്പ്രദായമാണ്‌ പിന്‍‌തുടരുന്നത്. കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ രീതി ഞാന്‍ മനസ്സിലാക്കിയിടത്തോളം ഹൃദ്രോഗവിദഗ്ദ്ധന്‍ ഡോ. ഡീന്‍ ഓര്‍ണിഷിന്റെ റിവേര്‍സല്‍ പ്രോഗ്രാമിലെ ലോ ഫാറ്റ് ഡയറ്റിനെ അതിന്റെ കോണ്ടെക്സ്റ്റില്‍ നിന്നും അടര്‍ത്തി മാറ്റി അതില്‍ അന്ധവിശ്വാസങ്ങളും മറ്റും തിരുകി വ്യായാമം, പോഷണം, മരുന്ന് തുടങ്ങിയ അതിന്റെ ഇന്റഗ്രേറ്റഡ് അപ്പ്രോച്ചും നശിപ്പിച്ച ഒന്നാണ്‌. പ്രകൃതിചികിത്സകര്‍ പറയുന്ന നിരവധി കാര്യങ്ങള്‍ അംഗീകൃതമായ വിവരങ്ങള്‍ക്ക് കടകവിരുദ്ധമാണ്‌. ഒന്നാമതായി പരിസരത്ത് വിളയുന്നതെന്തും നിങ്ങള്‍ക്ക് യോജിച്ചതാണെന്ന വിശ്വാസം രാവിലേ രണ്ടു പച്ചത്തേങ്ങ കഴിച്ചാല്‍ ആവശ്യമുള്ളതെല്ലാം അതില്‍ നിന്നും ലഭിക്കും എന്ന രീതിയില്‍ പിന്‍‌തുടരുന്നവരുണ്ട്. ലോ ഫാറ്റ് ഡയറ്റ് തരുന്ന മെച്ചം ഇതില്‍ നഷ്ടമായിക്കിട്ടും. രണ്ടാമതായി നമ്പൂതിരിമാരുടെ ഭക്ഷണക്രമീകരണങ്ങള്‍ അന്ധമായി അനുകരിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത് . ഹൃദ്രോഗിക്ക് വെളുത്തുള്ളി കഴിക്കാന്‍ പാടില്ലെന്ന് പറയുന്നവരോട് വെളുത്തുള്ളി എത്രമാത്രം സഹായഭക്ഷണമാണ്‌ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രകൃതിപാചകവിധിപ്രകാരം അവിയല്‍ എങ്ങനെ ഉണ്ടാക്കാം എന്നൊരു കുറിപ്പ് കാണാന്‍ വഴിയില്ല! (നമ്പൂതിരിമാര്‍ അവിയലിനെ ഉച്ഛിഷ്ടഭക്ഷണമായാണ്‌ കാണുന്നത്). സസ്യാഹാരം പിന്‍‌തുടരുന്നവര്‍ വൈവിദ്ധ്യത്തിന്റെ അത്യാവശ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇവര്‍ പോഷണം എന്ന ആംഗിളേ കാണുന്നില്ല. പോരാത്തതിനു ചേന പച്ചയ്ക്കു കഴിക്കാന്‍ കഴിയാത്തതുകൊണ്ട് പാചകം ചെയ്തും പാടില്ല, ഉള്ളി കഴിച്ചാല്‍ സ്വഭാവം മാറും എന്നൊക്കെയുള്ള വിശ്വാസങ്ങള്‍ ട്രേസ് മിനറലുകള്‍ പോലെ പലതും ഒരു വഴിക്കും ലഭ്യമാകാത്ത രീതിയിലും മറ്റും ഭക്ഷണത്തെ ശുഷ്കമാക്കിക്കളയുമെന്ന് തോന്നുന്നു.


ഭാരതീയ സസ്യാഹാരരീതിയെപറ്റി എന്താണ്‌ അഭിപ്രായം?
മുസ്ലീങ്ങള്‍ പന്നിയിറച്ചി കഴിക്കില്ല, സിഖ് മതക്കാര്‍ തലമുടിയും താടിയും വളര്‍ത്തും എന്നൊക്കെയുള്ളതുപോലെ ഒരു സമ്പ്രദായം എന്നരീതിയിലേ ഞാന്‍ അതിനെ കാണുന്നുള്ളു. ഏതു വിശ്വാസവും ആര്‍ക്കും പിന്‍ തുടരാമല്ലോ. എന്തു കഴിക്കണം വേണ്ട എന്നത് ആര്‍ക്കും സ്വയം തീരുമാനിക്കാവുന്ന കാര്യമല്ലേ.

ഇത് മികച്ച ആരോഗ്യത്തിനുതകുന്ന ഭക്ഷണശൈലിയാണെന്ന് നിരവധിപേര്‍ അവകാശപ്പെടുന്നുണ്ടല്ലോ?
അത്തരം അവകാശവാദങ്ങളോട് യോജിക്കും മുന്നേ ആര്‍ക്ക് ആരോഗ്യത്തിനുതകുന്നത് എന്ന് ചിന്തിക്കേണ്ടിവരും.

മാംസജന്യാഹാരത്തിന്റെ ശക്തിയും ദൗര്‍ബല്യവും അതിന്റെ പോഷകസമൃദ്ധിതന്നെയാണ്‌. ഒരു കഷണം മീനില്‍ കിട്ടുന്നയത്ര അല്ലെങ്കില്‍ ഒരു തുണ്ട് ഇറച്ചിക്കഷണത്തില്‍ കിട്ടുന്നയത്ര പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളും ലഭിക്കാന്‍ സസ്യാഹാരത്തില്‍ ഒട്ടേറെ ഇലക്കറികളും പഴങ്ങളും പയര്‍- അണ്ടി വര്‍ഗ്ഗത്തില്‍ പെടുന്ന ആഹാവും കഴിക്കേണ്ടിവരും. ചുരുക്കത്തില്‍ ആരോഗ്യപ്രദമായ സസ്യാഹാരം ചിലവേറിയതും അദ്ധ്വാനിച്ച് പാചകം ചെയ്യേണ്ടതുമായ ഒന്നാണ്‌. ഇന്ത്യന്‍ ഭക്ഷണരീതിയില്‍ പച്ചക്കറികള്‍, അണ്ടിപ്പരിപ്പുകള്‍ പഴങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് തീരെക്കുറവാണ്‌ സാധാരണക്കാര്‍ക്കിടയില്‍. ചപ്പാത്തിയും പരിപ്പുകറിയും, വെങ്കായ സാമ്പാറും ചോറും രസവും എന്തെങ്കിലും ഒരു വറുവല്‍ (തോരന്‍) ഉം പപ്പടവും ഇങ്ങനെയൊക്കെ പോകുന്നുന്നു ദൈനം ദിന വെജിറ്റേറിയന്‍ ഭക്ഷണം. എണ്ണ ധാരാളം ചേര്‍ത്തുള്ള പാചകം, വറുക്കുക്കുക, ഉപ്പിലിടുക തുടങ്ങിയ രീതികളും ലൈഫ് സ്റ്റൈല്‍ ഗവേഷകര്‍ പറയുന്ന ഫലങ്ങള്‍ അപ്രാപ്യമാക്കിക്കളയും ഇന്ത്യന്‍ രീതിയില്‍.

പാലുല്പ്പന്നങ്ങള്‍, പ്രത്യേകിച്ച് നെയ്യ്, വെണ്ണ, പനീര്‍ തുടങ്ങിയവ ധാരാളമായി ചേരുന്നതും മറ്റൊരു പ്രശ്നമാണ്‌. കുറച്ചു ചോറും ഒഴിക്കാന്‍ ഇത്തിരി മീന്‍ കറിയുമായി ഭക്ഷണം കഴിക്കുന്ന സാധാരണ മലയാളി ഡയറ്റ് ഇതിനെ അപേക്ഷിച്ച് ഏറെ ആരോഗ്യപ്രദമെന്ന് പറയേണ്ടതില്ലല്ലോ.

പഞ്ചസാരയുടെ അമിതമായ ഉപയോഗവും മറ്റൊരു പ്രധാന പ്രശ്നമാണ്‌. ചുരുക്കത്തില്‍ ആചാരപരമായി പിന്‍‌തുടരുന്ന ഇത്തരം ലാക്റ്റോ വെജിറ്റേറിയനിസം ആരൊഗ്യപ്രദമെന്ന് പറയ വയ്യ. ഒരേ സമയം പോഷണക്കുറവും പാലിന്റെയും പഞ്ചസാരയുടെയും അമിതോപയോഗവും വൈവിദ്ധ്യമില്ലായ്മയും ചേരുന്ന ഒരസന്തുലില ഭക്ഷണരീതിയാണെന്നാണ്‌ എന്റെ അഭിപ്രായം.

അതായത് ഇന്ത്യന്‍ ഭക്ഷണ രീതി ലോകത്തെ മികച്ച രീതി എന്ന പ്രചാരങ്ങള്‍ അസത്യമാണെന്നോ?
ഗോതമ്പിനോ അരിക്കോ കൂടെ വലിയ അളവില്‍ വൈവിദ്ധ്യമാര്‍ന്ന പച്ചക്കറികളും പഴങ്ങളും അണ്ടിപ്പരിപ്പുകളും മറ്റും കഴിക്കുന്ന സമ്പന്നനു ഈ ഭക്ഷണരീതികൊണ്ട് പ്രശ്നമില്ല.

ഇന്ത്യയിലെ ശിശുക്കളില്‍ നാല്പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണ്‌. രണ്ടില്‍ ഒരു കുട്ടിയോളം വിളര്‍ച്ചയും മാല്‍ നുട്രീഷനും കൊണ്ട് രോഗങ്ങള്‍ക്കടിപ്പെടുകയാണ്‌. ഈ തോത് ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗങ്ങളോളം ഭീകരമായ ചിത്രമാണ്‌ വരച്ചു തരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷണക്കുറവാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ത്യയിലാണ്‌. ഇവരുടെ ഇടയില്‍ സസ്യാഹാരത്തെ വിശ്വാസത്തില്‍ കലര്ത്തിവയ്ക്കുന്നതിനോട് വലിയ വിയോജിപ്പുണ്ട്. പോഷണത്തിന്റെ അതിസമൃദ്ധിയാല്‍ വലയുന്നവര്‍ക്കുള്ള പരിഹാരങ്ങള്‍ അതിനു വേണ്ടി ആയുധമാക്കുന്നതില്‍ പ്രതിഷേധവുമുണ്ട്.

പാലുല്പ്പന്നങ്ങള്‍ മാംസാഹാരത്തിന്റെ ഗുണങ്ങളുള്ള ജന്തുജന്യഭക്ഷണവും അതേസമയം അഹിംസാതത്വത്തിനു യോജിക്കുന്നതുമല്ലേ?

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പശുവിന്‍ പാലുല്പ്പാദനം ക്രൂരത നിറഞ്ഞ പ്രക്രിയ തന്നെയാണ്‌.
കോഴി രാവിലേ വന്ന് എന്നെ കൊന്നോ എന്നു പറഞ്ഞു കഴുത്തു നീട്ടാത്തതുപോലെ പശു രാവിലേ വീട്ടില്‍ കയറിവന്ന് നിങ്ങളുടെ കുഞ്ഞിനു മുലകൊടുക്കുന്നുമില്ല. അതിനെ കെട്ടിയിട്ടു വളര്‍ത്തി, അതിന്റെ സമ്മതമില്ലാതെ നിരന്തരം ഗര്‍ഭിണിയാക്കി, അതിന്റെ കുഞ്ഞിനെ വിട്ടി അകിടില്‍ മുട്ടിക്കുമ്പോല്‍ ചുരത്തുന്ന പാല്‍ കുട്ടിയെ കെട്ടിയിട്ടശേഷം മോഷ്ടിച്ചു മാറ്റുകയാണ്‌ ചെയ്യുന്നത്. സ്വന്തമായി ഒരിണയെ തെരഞ്ഞെടുക്കാനോ എന്തിനു ലൈംഗികസുഖം പോലും അനുഭവിക്കാനോ മിക്ക പശുക്കള്‍ക്കും ജീവിതത്തിലൊരിക്കലും കഴിയാറില്ല. ഒരു കുട്ടിക്കും അതിന്റെ അമ്മയോടൊപ്പം മതിയാവും വരെ സമയം ചിലവിടാനും കഴിയാറില്ല. പശുവിന്റെ ആണ്‍കുട്ടികള്‍ എങ്ങോട്ടു പോകുന്നു എന്ന് ആരും ആലോചിക്കാറില്ല. പ്രസവശേഷി നഷ്ടപ്പെട്ട പശുവിനു വയറു നിറയെ ഭക്ഷണമുണ്ടോ എന്നും ആരും തിരക്കില്ല. ഇതില്‍ എന്ത് അഹിംസയെന്ന് എനിക്കറിയില്ല, വീക്ഷത്തിന്റെ വത്യാസമായിരിക്കാം.ഒരിക്കല്‍ കൂടി, വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമല്ലേ.

56 comments:

പ്രിയ said...

എന്നാലും ദേവേട്ടാ, പശൂനും കോഴിക്കും ആവശ്യത്തിനു തീറ്റ കൊടുത്തിട്ടല്ലെ പാലും മുട്ടയും നമ്മള്‍ എടുക്കുന്നത്?കൂലി പോലെ. നന്നായി തീറ്റ കൊടുക്കാഞ്ഞാല്‍ പാല്‍ കിട്ടില്ലെന്നു പശുവിനെ വളര്‍തുന്നവര്‍ക്കറിയാം. തല്ലി പാല്‍ ചുരത്തിക്കാന്‍ ആവില്ലല്ലോ. ഇറച്ചിക്ക് വേണ്ടി മാത്രം വളര്‍തതുന്ന കോഴിക്ക് എന്തു ജീവിതമാ? ഇട്ടാ വട്ടത്തില്‍ കുഞ്ഞുന്നാള്‍ തൊട്ട് വളര്‍ത്തി മൂക്കുന്നതിനു മുന്നെ പിടിച്ച് കൊന്നു തിന്നുക.അതാണോ നല്ലത്?

പ്രക്യതിജീവനത്തിന്റെ ആളല്ലാ ഞാന്‍.അതിനെ കുറിച്ച് അറിവും ഇല്ല. പോഷകാഹാരത്തിന്റെ കുറവ് നികത്താന്‍ പച്ചക്കറി-പയര്‍ വര്‍ഗങ്ങള്‍ മതിയാകും എന്നു കരുതുന്നു.അതത്രക്ക് ചിലവേറിയത് അല്ലെന്നും കരുതുന്നു.മാംസം ഉല്പ്പദിപ്പിക്കാന്‍ ആയി ആവശ്യമായ ക്യഷി സ്ഥലം പച്ചക്കറി ഉല്പ്പദിപ്പിക്കാന്‍ ആവശ്യമായതിലും കൂടുതല്‍ ആണെന്ന് ഒരിക്കല്‍ വായിച്ചിരുന്നു. പച്ചക്കറി ഉല്പാദനം കൂട്ടിയാലും നല്ലതല്ലെ?
മതവിശ്വാസത്തിന്റെ പേരില്‍ ആഹാരത്തിനെ നിയന്ത്രിക്കുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും.സ്വാദും ഇഷ്ടങ്ങളും പ്രധാനം ആണെന്നും അറിയുന്നു.

അറിവില്ല. ആ അവസാനത്തെ പാരഗ്രാഫ് കണ്ടപ്പൊള്‍ പറഞ്ഞുവെന്നു മാത്രം.

ദേവന്‍ said...

പ്രിയ, പോസ്റ്റ് വായിച്ചതില്‍ സന്തോഷം. പശുവിനെക്കുറിച്ചുള്ളത് എന്റെ ഒരു സ്വകാ‍ര്യമായ അഭിപ്രായമാണ്. ഇറച്ചിക്കോഴിക്കും ജീവിതമൊന്നുമില്ല. ഓമനിച്ചു വളര്‍ത്തുന്നു എന്ന ലേബല്‍ പലപ്പോഴും പശുവിനു കിട്ടാറുള്ളതുകൊണ്ട് അങ്ങനെ ഞാനും പറയാറ്രുണ്ടെന്നേയുള്ളു. അതിനെ അത്ര ഗൌരവമായി കാണണ്ട:)

മുന്‍‌പോസ്റ്റുകള്‍ വായിച്ചോ എന്നറിയില്ല, കൊബലാമിന്‍ ഒഴികെ ബാക്കി മനുഷ്യനു വേണ്ടതില്‍ തിരിച്ചറിയപ്പെട്ടതെല്ലാം കൂടിയും കുറഞ്ഞും അളവില്‍ സസ്യഭക്ഷണങ്ങളില്‍ നിന്നു കിട്ടും. അത്തരം ഒരു ജീവിതരീതികൊണ്ട് ഒരു പ്രശ്നവുമില്ല. പക്ഷേ അങ്ങനെ ജീവിക്കുമ്പോള്‍ വളരെ കാല്‍ക്കുലേറ്റഡ് ആയ വളരെ വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കേണ്ടിവരും .

അവശ്യം വേണ്ട കുറേ ധാതു ലവണ വൈറ്റമിനുകളികേക്ക് ഒരു തിരനോട്ടം ഈ പോസ്റ്റിലുണ്ട് 3 ഇത്രയും കവര്‍ ചെയ്യാന്‍ സസ്യാഹാരത്തിനു കഴിയും, പക്ഷേ അതിനെ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ച് ഒട്ടേറെ വൈവിദ്ധ്യമുള്ള ഇലക്കറികള്‍, കിഴങ്ങുകള്‍, പയറുകള്‍, പഴങ്ങള്‍ എന്നിവ കഴിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ അങ്ങാടി നിലവാരത്തില്‍ (ഞാന്‍ ഇതു രണ്ടും ആള്‍ട്ടര്‍നേറ്റ് ചെയ്യാറുണ്ട്റ്റ്, മുഖ്യമായും സസ്യാഹാരിയാണ്, കാരണം ഭാര്യ മീനൊഴികെ മറ്റു മാംസഭക്ഷണങ്ങളോട് താല്‍പ്പര്യം കാണിക്കാറില്ല) ചോറും ഒരു തോരനും അല്‍പ്പം മീനും കഴിക്കുന്ന സാധാരണക്കാരന് ഇതിന്റെ മൂന്നിരട്ടിയോളം ചിലവ് സമീകൃത സസ്യാഹാരിയായിരിക്കാന്‍ ചിലവാകുമെന്നത് അനുഭവസാക്ഷ്യം. ഓര്‍ഗാനിക്ക് പ്രോഡക്റ്റേ കഴിക്കൂ എന്ന രീതിയിലെ എക്സോട്ടിക്ക് സസ്യാഹാരത്തിനു പത്തിരട്ടിയോളം ചിലവു വരും.

ഇതിന്റെ ഗുട്ടന്‍സ് ലളിതമാണ്. എനിക്കു കുറേ പണം വേണം. ആയിരം പേരെ പോക്കറ്റടിച്ചാല്‍ ആ പണം ഉണ്ടാക്കാം, പകരം ഒരൊറ്റ ബാങ്ക് കൊള്ളയടിച്ചാലും അതേ പണം ഉണ്ടാക്കാം. ഒരുപാടുപേരുടെ കാശ് ബാങ്ക് ശേഖരിച്ചു വച്ചിട്ടുണ്ടെന്നതാണ് കാരണം. ജന്തുജന്യഭക്ഷണത്തിന്റെ പോഷകസ‌മൃദ്ധി ഈ ബാങ്ക് പോലെയാണ്. അതാണ് അതിന്റെ ഗുണവും അതേ സമയം ശാപവും.

ഈ പോസ്റ്റില്‍ പറഞ്ഞത് വിലകുറഞ്ഞ ഭക്ഷണം പോലും അപ്രാപ്യമായവരെക്കുറിച്ചാണ്.

കൊമേര്‍ഷ്യല്‍ കന്നുകാലി-കോഴിവളര്‍ത്തലിനുപയോഗിക്കുന്ന പുല്ലുല്‍പ്പാദന ക്രിഷിയിടങ്ങളും കാലികള്‍ക്കു തിന്നാന്‍ കൊടുക്കുന്ന ധാന്യവും കണക്കിലെടുത്താല്‍ അതിലും കൂടുതല്‍ ധാന്യങ്ങള്‍ കന്നുകാലികളെ വളര്‍ത്തുന്നതിനു പകരം കൃഷി ചെയ്താല്‍ ഉണ്ടാകും എന്നത് ശരിയാണ്. പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ചും.

മൈക്രോസിസ്റ്റം രീതിയില്‍ - ഒരു ചെറു പുരയിടം അവിടെ ഒരു കോഴിക്കൂട്ടില്‍ പത്തിരുപത് കോഴി , രണ്ടാട് ഒരു പശു, ഇതിനു തിന്നാന്‍ തേങ്ങാപ്പിണ്ണാക്കും പുളിയരി പൊടിച്ചതും എന്ന രീതിയിലെ പാല്‍-മുട്ട-മാംസ നിര്‍മ്മാണം എന്നാല്‍ സപ്ലീമെന്റ് മാത്ര്മാണ്. ഇതിന്റ്റ്റെ ചാണകവും മൂത്രവുമൊക്കെ തന്നെ വളം. ഇതിനു ധാന്യമല്ല, പിണ്ണാക്കും വൈക്കോലും പുളിയരി വറുത്തതും അങ്ങനെ മനുഷ്യനു ഭക്ഷ്യയോഗ്യമല്ലാത്തതും അഡീഷണല്‍ ശ്റ്റ്രെയിന്‍ ഭൂമിക്ക് കൊടുക്കാത്തത്തുമായ ഒരു രീതിയാണ് നമ്മുടെ നാട്ടില്‍ കൂടുതലും. കൊമേര്‍ഷ്യല്‍ കോഴിഫാമുകള്‍ പോലും എഡിബിള്‍ മനുഷ്യ ഭക്ഷണം കോഴികള്‍ക്കു വേണ്ടി ഉപയോഗിക്കുന്നില്ലെന്നാണറിവ്.

ഇതൊക്കെയാണെങ്കിലും പാലിനോ ഇറച്ചിക്കോ വേണ്ടി പശുവിനെ വളര്‍ത്ത്താത്തതാണ് ഓസോണ്‍ പാള്‍ലിക്കു നല്ലതെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍.

ദേവന്‍ said...

ഞാന്‍ പറയുന്നത് വ്യക്തമാകുന്നോ എന്ന് എനിക്കും സംശയം. ക്ലീയര്‍ അല്ലെങ്കില്‍ ഞാനൊരു ഉദാഹണം ഉണ്ടാക്കാം.

Vadakkoot said...

നല്ല പോസ്റ്റ് & പരമ്പര - പ്രകൃതിചികിത്സയെ കണ്ണുമടച്ച് വിശ്വസിക്കാന്‍ പറ്റില്ല എന്ന് മനസിലായി - അല്ലേലും ഞാനിതിനൊന്നും പോയിട്ടല്ല, അറിഞ്ഞിരിക്കാമല്ലോ :)

ഇന്ത്യയിലെ ശിശുക്കളില്‍ നാല്പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണ്‌: ഇത് സത്യമാണോ? ആണെങ്കില്‍ അതംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് - ഇന്ത്യയില്‍ ചേരികള്‍ ഉണ്ടെന്ന് സമ്മതിക്കാന്‍ ആര്‍ക്കൊക്കെയോ തോന്നിയ ബുദ്ധിമുട്ട് പോലെ ഒരു ബുദ്ധിമുട്ട് (ഇവിടെ ഏത് സ്മൈലിയാണ് ചേരുക?)

‌@ആദ്യത്തെ കമന്റിന്:
ഇറച്ചിക്കോഴിയുടെ ദുരിതം ഒറ്റ സെക്കന്‍ഡ് കൊണ്ട് തീരും, പക്ഷേ പശുവിനെക്കൊണ്ട് ആജീവനാന്തം അടിമവേലയല്ലേ ചെയ്യിക്കുന്നത്? പോസ്റ്റില്‍ അവസാനം പറഞ്ഞിരിക്കുന്നത് പോലെ എല്ലാം വീക്ഷണത്തിന്റെ വ്യത്യാസം മാത്രം.

(slightly off)
ഇറച്ചിയുടെ ഏറ്റവും വലിയ ദൂഷ്യം പൊണ്ണത്തടിയാണല്ലോ... വായക്ക് രുചിയുള്ള സാധനമാകുമ്പോള്‍ കുറച്ച് അധികം കഴിച്ചെന്നിരിക്കും; വലിച്ച് വാരി തിന്നിട്ട് മെയ്യനങ്ങിയില്ലേല്‍ പൊണ്ണത്തടിയും വരും - സ്വാഭാവികം. അത് ഇറച്ചിയുടെ കുറ്റമല്ല, ജീവിതരീതിയുടെ കുറ്റമാണ്.

ദേവന്‍ said...

സത്യമാണതെന്ന് ഇന്നലെ പ്രധാനമന്ത്രി ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സിങ്ങില്‍ പൂര്‍ണ്ണിമ മോഹന്‍, അമര്‍ത്യ സെന്‍ തുടങ്ങിയവര്‍ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അംഗീകരിച്ചുകൊണ്ട് പറഞ്ഞതേയുള്ളു വടക്കൂടാ. ഈ നാല്‍പ്പത്തിരണ്ടര ഒരു national shame ആണ് എന്ന് മനോഹന്‍ സിംഗ് പ്രതികരിച്ചു.
ആരോഗ്യവും വളര്‍ച്ചയുമില്ലാത്ത ഒരു തലമുറയാണ് വളര്‍ന്നു വരുന്നത്. വടക്കേയിന്ത്യയിലെ മാല്‍നുട്രീഷന്‍ റിപ്പബ്ലിക്ക് ഓഫ് ചാഡിനു അല്‍പ്പം ഭേദപ്പ്പെട്ടും എത്യോപ്പ്യയെക്കാളും മോശപ്പെട്ടും ആയ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കുഞ്ഞുങ്ങളുടെ കഷ്ടകാലം അവര്‍ ആഹാരം കഴിച്ചു തുടങ്ങുമ്പോഴേ തുടങ്ങുകയായി- ശരാശരി ഇന്ത്യന്‍ അമ്മയുടെ മുലപ്പാലിലുള്ള പോഷണം ശരാശരി ചൈനീസ് അമ്മയുടേതിന്റെ മൂന്നിലൊന്നേയുള്ളത്രേ. (അംഗന്‍ വാടിയില്‍ കുട്ടികള്‍ക്കായി ഒരു കലം കഞ്ഞിയില്‍ കിട്ടിയ മൂന്നു നാലു കാരട്ടും ഇട്ട് തിളപ്പിച്ചു കൊണ്ടു ചെന്നപ്പോള്‍ കുട്ടികള്‍ക്കു നല്‍കുന്നതിനു പകരം മുതിര്‍ന്നവര്‍ അമ്മമാരും അയല്വക്കക്കാരും മറ്റു വിശന്നു വലയുന്നവരും കൂടി കുടിച്ചങ്ങു തീര്‍ത്തെന്ന ഭീതിദമായ ഒരു ഭാഗവും ഇതിലുണ്ട്. കുഞ്ഞിന്റെ ഭക്ഷണം തട്ടിപ്പറിച്ചു തിന്നാന്‍ മാത്രം വിശക്കുന്ന ഒരു സ്ത്രീയെ എനിക്ക് ആലോചിക്കുമ്പോള്‍ നടുങ്ങുന്നു)

ദേവന്‍ said...

മന്‍‌മോഹന്‍ മനോഹന്‍ ആയിപ്പോയി. സോറി.

Suraj said...

സീരീസ് ഗംഭീരമായി മുന്നേറുന്നതില്‍ തന്തോയം :) പ്രകൃതിജീവനത്തിന്റെ ശാസ്ത്രത്തെ പാരമ്പര്യതീവ്രവാദത്തിന്റെ തൊലി കളഞ്ഞ് അവതരിപ്പിക്കുന്നതിനും ഒരു ടിപ് ഒഫ് ദ ഹാറ്റ്.

വെജിറ്റേറിയനിസത്തെ പിടിച്ച് ഇന്ത്യന്‍ ഭക്ഷണരീതിയാക്കി വാഴ്ത്തുന്നവര്‍ സ്ത്രീകളിലെയും കുഞ്ഞുങ്ങളിലെയും പോഷകാഹാര ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ സമര്‍ത്ഥമായി മുക്കിക്കളയും, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കും - “വിശ്വാസങ്ങളെ” വാദിച്ച് ജയിപ്പിക്കല്‍ മാത്രമാണല്ലോ പ്രശ്നം :))

മെഡിറ്ററേനിയന്‍ ഡയറ്റിനെ ഡാഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തി തലങ്ങും വിലങ്ങും സോഷ്യല്‍മാര്‍ക്കറ്റിംഗ് ചെയ്തിട്ടും അത് സമീകൃതാഹാരമെന്ന നിലയ്ക്ക് ശരിക്കുമങ്ങോട്ട് താങ്ങാന്‍ പറ്റുന്നവര്‍ വളരെ കുറവാണെന്ന പഠനങ്ങള്‍ കാര്‍ഡിയോ ജേണലുകളില്‍ പുകയുയര്‍ത്തുന്നുണ്ട് അടുത്തിടെയായി. വികസിത രാജ്യങ്ങളില്‍ വെജിറ്റേറിയനായിരിക്കുന്നതിനു മിശ്രഭുക്കായിരിക്കുന്നതിന്റെ ഇരട്ടിയോളമാണത്രെ ചെലവ് !

nalan::നളന്‍ said...

ഇന്ത്യയിലെ ശിശുക്കളില്‍ നാല്പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണ്‌. രണ്ടില്‍ ഒരു കുട്ടിയോളം വിളര്‍ച്ചയും മാല്‍ നുട്രീഷനും കൊണ്ട് രോഗങ്ങള്‍ക്കടിപ്പെടുകയാണ്‌. ഈ തോത് ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗങ്ങളോളം ഭീകരമായ ചിത്രമാണ്‌ വരച്ചു തരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷണക്കുറവാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ത്യയിലാണ്‌. ഇവരുടെ ഇടയില്‍ സസ്യാഹാരത്തെ വിശ്വാസത്തില്‍ കലര്ത്തിവയ്ക്കുന്നതിനോട് വലിയ വിയോജിപ്പുണ്ട്. പോഷണത്തിന്റെ അതിസമൃദ്ധിയാല്‍ വലയുന്നവര്‍ക്കുള്ള പരിഹാരങ്ങള്‍ അതിനു വേണ്ടി ആയുധമാക്കുന്നതില്‍ പ്രതിഷേധവുമുണ്ട്.



അടിച്ചേല്‍പ്പിക്കപ്പെടുന്ന വെജിറ്റേറിയനിസം


If the state government implements the scheme,
we will carry out protests....Mate Mahadevi
Head of a Lingayat mutt


Out of the 58 lakh students who participated in the survey, close to 50 lakh students opted for eggs while the remaining eight lakh chose bananas...

ജനാധിപത്യത്തെപ്പറ്റി ഫ്യൂഡലിസ്റ്റുകളോടു പറഞ്ഞിറ്റു കാര്യമില്ലല്ലോ...

nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...

Karnataka govt can't fix kids meal

link vittu poyi

Anonymous said...

ഒന്നാമതായി പരിസരത്ത് വിളയുന്നതെന്തും നിങ്ങള്‍ക്ക് യോജിച്ചതാണെന്ന വിശ്വാസം ??

ente parisarathu nalla muzhuththa othalanga vilayunnundu. prakruthi chikilsakkar vallavarum ivide thamasam ayengil pande chathu poyene!

ജയരാജന്‍ said...

“മൈക്രോസിസ്റ്റം രീതിയില്‍ - ഒരു ചെറു പുരയിടം അവിടെ ഒരു കോഴിക്കൂട്ടില്‍ പത്തിരുപത് കോഴി , രണ്ടാട് ഒരു പശു, ഇതിനു തിന്നാന്‍ തേങ്ങാപ്പിണ്ണാക്കും പുളിയരി പൊടിച്ചതും എന്ന രീതിയിലെ പാല്‍-മുട്ട-മാംസ നിര്‍മ്മാണം എന്നാല്‍ സപ്ലീമെന്റ് മാത്ര്മാണ്. ഇതിന്റ്റ്റെ ചാണകവും മൂത്രവുമൊക്കെ തന്നെ വളം. ഇതിനു ധാന്യമല്ല, പിണ്ണാക്കും വൈക്കോലും പുളിയരി വറുത്തതും അങ്ങനെ മനുഷ്യനു ഭക്ഷ്യയോഗ്യമല്ലാത്തതും അഡീഷണല്‍ ശ്റ്റ്രെയിന്‍ ഭൂമിക്ക് കൊടുക്കാത്തത്തുമായ ഒരു രീതിയാണ് നമ്മുടെ നാട്ടില്‍ കൂടുതലും.”
മാതൃഭൂമി വാരാന്തപ്പതിപ്പിൽ മനേകാ ഗാന്ധിയുടെ “അരുമ” ലേഖനപരമ്പരയിൽ അവർ “മാംസം ഉല്പാദിപ്പിക്കാന്‍ ആയി ആവശ്യമായ ക്യഷി സ്ഥലം പച്ചക്കറി ഉല്പാദിപ്പിക്കാന്‍ ആവശ്യമായതിലും കൂടുതല്‍“ ആണെന്ന് പരാമർശിക്കുമ്പോൾ ഞാനും ഇതൊക്കെത്തന്നെ ഓർക്കാറുണ്ടായിരുന്നു :)

Calvin H said...

പ്രിയയുടെ ആദ്യത്തെ കമന്റില്‍ പറഞ്ഞ " പശൂനും കോഴിക്കും ആവശ്യത്തിനു തീറ്റ കൊടുത്തിട്ടല്ലെ പാലും മുട്ടയും നമ്മള്‍ എടുക്കുന്നത്?കൂലി പോലെ. " എന്ന അഭിപ്രായത്തോട് -

ബന്ധൂര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്നാണ്.

ശ്രീവല്ലഭന്‍. said...

" ഇന്ത്യയില്‍ 6 കോടി കുട്ടികള്‍ക്ക് തൂക്കക്കുറവാണ്......
..... Undernutrition, both protein-energy malnutrition and micronutrient deficiencies, directly
affects many aspects of children’s development. In particular, it retards their physical and
cognitive growth and increases susceptibility to infection and disease, further increasing
the probability of being malnourished. As a result, malnutrition has been estimated to be
associated with about half of all child deaths and more than half of child deaths from
major diseases, such as malaria (57 percent), diarrhea (61 percent) and pneumonia (52
percent), as well as 45 percent of deaths from measles (45 percent)......

The prevalence of underweight among children in India is amongst the highest in the
world, and nearly double that of Sub-Saharan Africa. Most growth retardation occurs by
the age of two, in part because around 30 percent of Indian children are born with low
birth weight, and is largely irreversible. In 1998/99, 47 percent of children under three
were underweight or severely underweight, and a further 26 percent were mildly
underweight such that, in total, underweight afflicted almost three-quarters of Indian
children."

ഇവിടെ കാണുക


എന്ന് വച്ചാല്‍ കുട്ടികളിലെ തൂക്കക്കുറവ് സബ് സഹാറന്‍ ആഫ്രിക്കയിലേതിനേക്കാള്‍ ഇരട്ടി ആണെന്ന്!നമുക്ക് തേങ്ങാവെള്ളം, ചുക്ക് കാപ്പിയും കുടിച്ചു കിടന്നുറങ്ങാം...

പരാജിതന്‍ said...

പട്ടിണി കിടക്കുന്ന കോടികള്‍, സ്വന്തം പേരു പോലും എഴുതാന്‍ അറിയാത്ത കോടികള്‍.. ‘തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും‘ ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്നു ഉറപ്പുള്ളതിനാലാകണം ഭാരതാംബയുടെ കുക്ഷിയില്‍ ഈ കോടികളൊക്കെ ചാണ കാണാതെ കിടക്കുന്നത്. അവറ്റ അവിടെ കിടക്കട്ടെ. നമുക്കുണ്ടല്ലോ വെട്ടിത്തിളങ്ങുന്ന അര്‍‌ബന്‍ ഇന്ത്യ. പത്തു മാസം ജങ്ക് ഫുഡും രണ്ടു മാസം പ്രകൃതിജീവനവുമായി ജീവിക്കാന്‍ അര്‍ബന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം നമുക്ക്. ഉണക്കച്ചപ്പാത്തിയും ഉള്ളി മുറിച്ചതും പോലും കിട്ടാത്ത ദരിദ്രപ്പരിഷകള്‍‌ക്ക് ഇഹലോകമെന്നത് (വിശപ്പും) വെറും മായയാണെന്നു വിശ്വസിച്ചാല്‍ പോരേ? മുട്ടയോ സസ്യാഹാരമോ പോലും വേണമെന്നില്ല, ഇന്ത്യന്‍ ഫിലോസഫിയെക്കാള്‍ വലുതായെന്തുള്ളൂ? എന്തിനും പരിഹാരമുള്ള അക്ഷയപാത്രമല്ലിയോ മുന്നില്‍?

അത്യാവശ്യമായി ചെയ്യേണ്ടിയിരിക്കുന്ന ഒരു കാര്യമുണ്ട്. “India is not a super power. It is just super poor." എന്ന വൃത്തികെട്ട നുണ വിളിച്ചു പറഞ്ഞ അരുന്ധതി റോയിയെയും അവരെപ്പോലുള്ള disgusting anti-national elements-നെയും നാടു കടത്തണം, ആദ്യം.

കെ said...

പരമ്പര വായിക്കുന്നുണ്ടേ.......... ഇനിയുമിനിയും മുന്നേറാന്‍ ഒരു മാംസദാഹിയുടെ ആശംസകള്‍

Siju | സിജു said...

:-)

kaalidaasan said...

കാര്യമാത്ര പ്രസക്തമായി ചുരുങ്ങിയ വാക്കുകളില്‍ എഴുതിയത് വളരെ നല്ലത്. പക്ഷെ ചില കാര്യങ്ങള്‍ അവ്യക്തമായി തോന്നുന്നു.

ഇന്ത്യയിലെ ശിശുക്കളില്‍ നാല്പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണ്‌. രണ്ടില്‍ ഒരു കുട്ടിയോളം വിളര്‍ച്ചയും മാല്‍ നുട്രീഷനും കൊണ്ട് രോഗങ്ങള്‍ക്കടിപ്പെടുകയാണ്‌.

ഈ പോഷണക്കുറവ് സസ്യാഹാരവുമായി ബന്ധപ്പെടുത്തുന്നത് അശാസ്ത്രിയമല്ലേ? ഇവിടെ അഭിപ്രായം എഴുതിയ പലരും പോഷണക്കുറവ്= സസ്യാഹാരം , തൂക്കക്കുറവു=സസ്യാഹാരം എന്നൊക്കെ ലളിതവത്കരിക്കുകയല്ലേ ?

പോഷണക്കുറവും തുക്കക്കുറവും പൊതുവേ ആഹാരക്കുറവുകൊണ്ടല്ലേ, സസ്യാഹാരം കഴിക്കുന്നതുകൊണ്ടാണെന്നുറപ്പിക്കാമോ?
ദേവന്‍ തന്നെ പിന്നീടെഴുതിയ താഴെക്കാണുന്ന വരികളല്ലേ അതിന്റെ ശരിയായ കാരണം?

(അംഗന്‍ വാടിയില്‍ കുട്ടികള്‍ക്കായി ഒരു കലം കഞ്ഞിയില്‍ കിട്ടിയ മൂന്നു നാലു കാരട്ടും ഇട്ട് തിളപ്പിച്ചു കൊണ്ടു ചെന്നപ്പോള്‍ കുട്ടികള്‍ക്കു നല്‍കുന്നതിനു പകരം മുതിര്‍ന്നവര്‍ അമ്മമാരും അയല്വക്കക്കാരും മറ്റു വിശന്നു വലയുന്നവരും കൂടി കുടിച്ചങ്ങു തീര്‍ത്തെന്ന ഭീതിദമായ ഒരു ഭാഗവും ഇതിലുണ്ട്. കുഞ്ഞിന്റെ ഭക്ഷണം തട്ടിപ്പറിച്ചു തിന്നാന്‍ മാത്രം വിശക്കുന്ന ഒരു സ്ത്രീയെ എനിക്ക് ആലോചിക്കുമ്പോള്‍ നടുങ്ങുന്നു)

ദേവന്റെ നടുക്കം എനിക്ക് മനസിലാകുന്നുണ്ട്.

പക്ഷെ ആ നടുക്കത്തെ കളിയാക്കുന്ന
വേറൊരാളുടെ ഒരു പരാമര്‍ശമാണിത്.

It is just super poor." എന്ന വൃത്തികെട്ട നുണ വിളിച്ചു പറഞ്ഞ അരുന്ധതി റോയിയെയും അവരെപ്പോലുള്ള disgusting anti-national elements-നെയും നാടു കടത്തണം, ആദ്യം

അരുന്ധതി റോയിയെ നാടുകടത്തിയാല്‍ ഇന്‍ഡ്യയിലെ ദാരിദ്ര്യം അപ്രത്യക്ഷമാകുമോ?

kaalidaasan said...

വെജിറ്റേറിയനിസത്തെ പിടിച്ച് ഇന്ത്യന്‍ ഭക്ഷണരീതിയാക്കി വാഴ്ത്തുന്നവര്‍ സ്ത്രീകളിലെയും കുഞ്ഞുങ്ങളിലെയും പോഷകാഹാര ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ സമര്‍ത്ഥമായി മുക്കിക്കളയും, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കും - “വിശ്വാസങ്ങളെ” വാദിച്ച് ജയിപ്പിക്കല്‍ മാത്രമാണല്ലോ പ്രശ്നം :))

സ്ത്രീകളിലെയും കുഞ്ഞുങ്ങളിലെയും പോഷകാഹാര ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ കണ്ടിട്ട് മാത്രം കാര്യമില്ല. അതിന്റെ കാരണം കൂടെ അറിയണം. അത് സസ്യാഹാരം കഴിക്കുന്നത്കൊണ്ടാണെന്ന മണ്ടത്തരം മനസ്സില്‍ അടിച്ചുറപ്പിച്ചവര്‍ക്ക് അതിന്റെയോക്കെ യഥാര്‍ത്ഥ കാരണം അന്വേഷിക്കെണ്ടതില്ലല്ലോ. പോഷകാഹാര ദാരിദ്ര്യം സസ്യാഹാരവുമായി ബന്ധപ്പെട്ടതാണെന്ന് ഒരു ഡോക്ടര്‍ പറയുന്നത് അമ്പരപ്പിക്കുന്നതാണ്.

വെജിറ്റേറിയനിസമാണ് പോഷകാഹാര ദാരിദ്ര്യത്തിന്ടെ കാരണമെന്ന്‍ കരുതുന്നവര്‍ക്കുള്ള മറുപടിയാണ്, ദേവന്റെ ഈ വാക്കുകള്‍

പൂര്‍ണ്ണമായും സസ്യാഹാരിയായതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? ബുദ്ധിവികാസം, പേശീബലം, സൗന്ദര്യം എന്നിവയ്ക്ക് "പാലും മുട്ടയും കഴിക്കണം" എന്നൊരു സങ്കല്പ്പം കേരളീയര്‍ക്കെങ്കിലും ഉണ്ടല്ലോ?

വൈറ്റമിന്‍ ബി പന്ത്രണ്ട് സപ്ലിമെന്റ് അവര്‍ക്ക് വേണ്ടിവരും എന്നതൊഴിച്ചാല്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണക്കാരായ ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, കാള്‍ ലൂയിസ്, പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍‌ക്സി, കാഫ്ക, എഡിസണ്‍, ടോം ക്രൂയിസ്, ബ്രൂക്ക് ഷീല്‍ഡ്സ് തുടങ്ങിയവരൊന്നും അവരവുടെ ബുദ്ധിക്കോ ശക്തിക്കോ
സൗന്ദര്യത്തിനോ പ്രശ്നമുള്ളതായി പരാതിപ്പെട്ടിട്ടില്ല.

vimathan said...

ദേവന്‍ , വായിക്കുന്നുണ്ട്, നന്ദി.
ഓ ടോ: മലയാളം ബ്ലോഗുകളിലെ പാരമ്പര്യ വാദികളെ /ഭാരതീയ - കേരളീയ മൂല്യ സംരക്ഷരെ ആരെയും കാണാനില്ലല്ലോ?

പരാജിതന്‍ said...

കാളിദാസ,
താങ്കളുടെ കമന്റ് വായിച്ച് ഞാനും ഒന്നു ‘നടുങ്ങി’. എന്തായാലും താങ്കളുടെ ചോദ്യത്തിനു ഉത്തരം പറഞ്ഞേക്കാം. ശ്രീമതി അരുന്ധതി റോയിയെ ഇന്ത്യയ്ക്ക് പുറത്ത് വടക്കുപടിഞ്ഞാറന്‍ ദിക്കിലേക്ക് തുരത്തിവിടുകയാണെങ്കില്‍ അതിന്റെ മൂന്നാം നാളില്‍ തുടങ്ങി നൂറ്റിയൊന്നാം നാളിനകം ഇന്ത്യയിലെ ദാരിദ്ര്യം പൂര്‍‌ണ്ണമായും മാറുവാന്‍ സാധ്യതയുണ്ടെന്ന് ഒരു വെളിപാടുണ്ടായതിന്റെ ഫലമായിരുന്നു ആ കമന്റ്. അതില്‍ ലോജിക്കില്ലെന്നു പറഞ്ഞു തന്നതിനു നന്ദി. :)

kaalidaasan said...

പരാജിതാ,

വെളിപാടൊക്കെ നല്ലതാണ്,
പക്ഷെ അരുന്ധതി റോയിയെ എവിടേക്കു തുരത്തിയാലും, ദേവന്‍ പരാമര്‍ശിച്ച, കുഞ്ഞിന്റെ ഭക്ഷണം തട്ടിപ്പറിച്ചു തിന്നാന്‍ മാത്രം വിശക്കുന്ന ഒരു സ്ത്രീജന്മവും അരുന്ധതിയുടെ കൂടെ അപ്രത്യക്ഷമാകില്ല.

kaalidaasan said...

പരാജിതാ,

താങ്കള്‍ വിമര്‍ശന രൂപേണയാണ്, അരുന്ധതിയേക്കുറിച്ച് എഴുതിയതെന്നാണു ഞാന്‍ കരുതിയത്. പരിഹാസരൂപേണയാണതെങ്കില്‍ എന്റെ കമന്റ് ഞാന്‍ പിന്‍ വലിച്ചിരിക്കുന്നു. അതില്‍ ഖേദിക്കുകയും ചെയ്യുന്നു.

സംഘപരിവാറിനു അവരുടേതായ അജണ്ടയുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്‍ഡ്യ 7 ശതമാനത്തിനു മുകളില്‍ സാമ്പത്തിക വളര്‍ച്ച നേടി എന്നു പറയുന്നു. എന്നിട്ടും കുട്ടികളുടെ ഭക്ഷണം തട്ടിപ്പറിക്കുന്ന സ്ത്രീകളുണ്ടെന്നത് അഭിമാനിക്കേണ്ട കാര്യമല്ലല്ലോ. സംഘികളെയും കോംഗികളെയും വിട്ടു കള. അവര്‍ ബൂര്‍ഷ്വാസികളും പണക്കാരുടെയും നഗരവാസികളുടെയും തിളങ്ങുന്ന ജന്‍മങ്ങള്‍ക്ക് സംഘ ഗാനം പാടുന്നവരുമാണ്. ഇടതുപക്ഷം ചെയ്യുന്നത് എന്താണ്? 30 വര്‍ഷം സി പി എം ഭരിച്ച ബംഗാളില്‍ നിന്നും പല പേക്കോലങ്ങളും ജോലി തെണ്ടി കേരളത്തില്‍ വരുന്നുണ്ടല്ലൊ? എന്തുകൊണ്ട് അവരുടെ ജന്മങ്ങളും അല്‍പം മെച്ചപ്പെട്ടില്ല?

കഴിഞ്ഞ കേരള ബജറ്റ് പരാജിതന്‍ ശ്രദ്ധിച്ചായിരുന്നോ? കര്‍ഷിക രംഗത്തിനും ഐ റ്റി രംഗത്തിനും നീക്കിവച്ച തുകകള്‍ കണ്ടായിരുന്നോ? ഐ റ്റി ക്ക് ഇത്രയധികം പണം ചെലവാക്കുന്നത്, കിട്ടുന്ന വരുമാനം കൊണ്ട്, ആന്ധ്രയില്‍ നിന്ന് അരിയും, തമിഴ് നാട്ടില്‍ നിന്ന് പച്ചക്കറിയും, മറ്റ് പലയിടത്തു നിന്നും അറവുമാടുകളെയും കിട്ടും എന്ന ഉറപ്പുകൊണ്ടാണോ?

കുട്ടികളുടെ ഭക്ഷണം തട്ടിപ്പറിക്കുന്ന അമ്മാരുടെ വിശപ്പ് ഐ റ്റി കൊണ്ട് മാറില്ല എന്ന് കമ്യൂണിസ്റ്റുകര്‍ മനസിലാക്കുന്നതെന്നാണാവോ?

nalan::നളന്‍ said...

പട്ടിണി കിടക്കുന്നവന്റെ മുന്നില്‍ വെജിറ്റേറിയനിസം അടിച്ചേല്‍പ്പിക്കുന്നതിലെ ഫാസിസം കാണാന്‍ മനസ്സിലാക്കാന്‍ ഇത്രയ്ക്കു ബുദ്ധിമുട്ടാണോ കാളിദാസാ..

Suraj said...

സ്ത്രീകളിലെയും കുഞ്ഞുങ്ങളിലെയും പോഷകാഹാര ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ കണ്ടിട്ട് മാത്രം കാര്യമില്ല. അതിന്റെ കാരണം കൂടെ അറിയണം. അത് സസ്യാഹാരം കഴിക്കുന്നത്കൊണ്ടാണെന്ന മണ്ടത്തരം മനസ്സില്‍ അടിച്ചുറപ്പിച്ചവര്‍ക്ക് അതിന്റെയോക്കെ യഥാര്‍ത്ഥ കാരണം അന്വേഷിക്കെണ്ടതില്ലല്ലോ. പോഷകാഹാര ദാരിദ്ര്യം സസ്യാഹാരവുമായി ബന്ധപ്പെട്ടതാണെന്ന് ഒരു ഡോക്ടര്‍ പറയുന്നത് അമ്പരപ്പിക്കുന്നതാണ്.

കാളിദാസന്‍ ജീ,

Recommended Daily Allowance അനുസരിച്ച് സാധാരണ മനുഷ്യനു ലഭിക്കേണ്ടുന്ന പോഷകാംശം ആനുപാതികമായി കൂടുതല്‍ മാംസ/മാംസജന്യ ആഹാരങ്ങളിലാണ് എന്നത് പണ്ടേ തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്തെടുത്ത് കാണിച്ചാലും കണ്ണടച്ചേ ഇരിക്കൂ എന്ന് നിശ്ചയിച്ചുറപ്പിച്ച ടീമുകളേ അതിനി വാദിച്ച് ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. സാധാരണ വേണ്ടുന്ന അളവുകളില്‍ പോഷകങ്ങള്‍ ലഭിക്കാന്‍ ഒരു പ്യൂവര്‍ സസ്യാഹാരിക്ക് മിശ്രഭുക്കിനേക്കാള്‍ ആനുപാതികമായി കൂടുതല്‍ ആഹാരം വേണ്ടിവരും.

ഉദാഹരണത്തിന് :
ലോകമെമ്പാടും, ഇന്ത്യയെപ്പോലെ വികസ്വരമായ രാജ്യങ്ങളില്‍ വിശേഷിച്ചും , സ്ത്രീകളിലെ ഏറ്റവും പ്രധാന ആരോഗ്യ പ്രശ്നമായ രക്തക്കുറവ് (അനീമിയ) ഇരുമ്പിന്റെ കുറവിനാല്‍ ഉണ്ടാകുന്ന nutritional അനീമിയയാണ്. പ്രത്യുല്‍പ്പാദനക്ഷമമായിരിക്കുന്ന പ്രായത്തില്‍ (ശരാശരി 50 വയസ്സ് വരെ) സ്ത്രീക്ക് 18 മില്ലീഗ്രാമും ഗര്‍ഭിണീയായിരിക്കുമ്പോള്‍ 27 മില്ലി ഗ്രാമുമാണ് ഒരു ദിവസം വേണ്ടുന്ന ഇരുമ്പ്. ആര്‍ത്തവവും വിരശല്യവും മൂലമുള്ള രക്തനഷ്ടം, ഗര്‍ഭധാരണം എന്നിവകൂടി ചേരുമ്പോള്‍ ഇരുമ്പിന്റെ അഭാവം മൂലമുള്ള അനീമിയ രൂക്ഷമാവുന്നു.
മാട്ടിറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട എന്നിവകളില്‍ ഉള്ള ഇരുമ്പിന്റെ മുഖ്യ രൂപം ഹീം അയണ്‍ (Heme Iron) ആണ്. ഇതാണ് മനുഷ്യന്റെ ചെറുകുടലില്‍ ഏറ്റവും എളുപ്പം ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പ് രൂപം. പച്ചില/മലക്കറി/ധാന്യ വിഭവങ്ങളില്‍ നിന്ന് കിട്ടുന്ന ഇരുമ്പിന്റെ അളവ് ആനുപാതികമായി സ്വതവേ കുറവാണ്‍. ഉള്ള ഇരുമ്പാണെങ്കില്‍ non-heme iron ആണ്. കുടലില്‍ ഇതിന്റെ ആഗിരണം ഹീം അയണിനെ വച്ചു നോക്കുമ്പോള്‍ മോശമാണെന്ന് മാത്രമല്ല പച്ചിലവിഭവങ്ങളിലെ ഫൈറ്റേറ്റുകളും മലക്കറികളിലെ ഓക്സലേറ്റുകളും (ചായയിലെ ടാനിനുകളും) ധാന്യ-തവിടിലെ ഫൈബറുകളുമൊക്കെ കുടലിലെ ഇരുമ്പിന്റെ സ്വച്ഛമായ ആഗിരണത്തെ തടയുക കൂടി ചെയുന്നു !
(വൈറ്റമിന്‍ സീ ധാരാളമുള്ള പഴങ്ങള്‍ പച്ചക്കറികളോടൊപ്പം കഴിച്ചാല്‍ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്ന ഫൈറ്റേറ്റുകളുടെ പ്രതികൂല ഇഫക്റ്റിനെ അല്പമൊക്കെ പ്രതിരോധിക്കാനാവും).
മേല്‍ക്കാരണങ്ങളാല്‍ മാംസവും സസ്യവും ഇടകലര്‍ത്തി കഴിക്കുന്ന ഒരു മിശ്രഭുക്ക് ഭക്ഷണത്തിലൂടെ കഴിക്കേണ്ട ഇരുമ്പിന്റെ ഏതാണ്ട് 2 ഇരട്ടിയാണ് മാംസ/മാംസജന്യ ആഹാരവും ഒട്ടും ഉപയോഗിക്കാത്ത ഒരു പൂര്‍ണ്ണ സസ്യാഹാരി കഴിക്കേണ്ടുന്ന ഇരുമ്പിന്റെ അളവ്. ദരിദ്ര ഇന്ത്യയില്‍ പോഷകാഹാരക്കുറവ് സസ്യാഹാരവുമായി ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെയാണ് :))

ഇതുപറയുമ്പോള്‍ “മൂന്നു നേരവും കാളയേയും പശുവിനെയും വെട്ടിത്തിന്നണം” എന്നൊന്നും അര്‍ത്ഥമാക്കണ്ട. വികസ്വര രാജ്യങ്ങളുടെയത്രയൊന്നും രൂക്ഷമല്ലെങ്കിലും മാംസാഹാരികളുടെയും മിശ്രാഹാരികളുടെയും ഭൂരിപക്ഷമുള്ള പല വികസിത രാജ്യങ്ങളിലും ഇരുമ്പിന്റെ കുറവ് മൂലമുള്ള അനീമിയ ഉണ്ട് - അത് മുഖ്യമായും സസ്യാഹാരവും മറ്റു restricted diet-കളും സ്വീകരിച്ചിരിക്കുന്നവര്‍ക്കിടയിലാണ്. അവിടെ ഭരണകൂടങ്ങളും ആരോഗ്യകേന്ദ്രങ്ങളും അത് മറികടക്കാന്‍ ശ്രമിക്കുന്നത് പ്രൊസസ്ഡ് ആഹാരപദാര്‍ത്ഥങ്ങളില്‍ ഇരുമ്പ് കൃത്രിമമായി ഉള്‍പ്പെടുത്തിക്കൊണ്ടും (iron fortification) അയണ്‍ സപ്ലിമെന്റുകള്‍ വ്യാപകമാക്കിക്കൊണ്ടുമാണ്. ഇതാകട്ടെ സാധന സാമഗ്രികളുടെ ചെലവ് വല്ലാതെ ഉയര്‍ത്തുന്നുമുണ്ട്. ഈ വക സര്‍ക്കാര്‍ സംരംഭങ്ങളൊന്നും ഫലപ്രദമായി നടപ്പിലാവാത്ത നമ്മുടെ നാട്ടില്‍ വെറും മുട്ടയും മത്സ്യവും അല്പമായെങ്കിലും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ തന്നെ ഒരു പരിധി വരെ മാംസാഹാരത്തിന്റെ ഉയര്‍ന്ന പോഷകാംശത്തിന്റെ ഗുണഫലം പോഷകാംശക്കുറവ് അനുഭവിക്കുന്നവരില്‍ എത്തിക്കാനും അതുവഴി സര്‍ക്കാരിന്റെ വന്‍പിച്ച ചെലവുകളില്ലാതെ തന്നെ പൊതുജനത്തിന്റെ പോഷകനിലവാരം ഉയര്‍ത്താന്‍ സഹായിച്ചേക്കും.

ഓഫ്: പിള്ളാര്‍ക്ക് സ്കൂളുകളിലൂടെ മുട്ട വിതരണം ചെയ്യുന്നത് പോലും മതത്തിന്റെ ന്യായം പറഞ്ഞ് തടയപ്പെടുന്ന നാട്ടിലാണ് പോഷകാഹാരക്കുറവുകൊണ്ടുള്ള അനീമിയയെക്കുറിച്ച് ക്ലാസെടുക്കുന്നത് ! ഒവ്വ!!

Calvin H said...

കാളിദാസന്‍‌ജീ...

രസകരമായിട്ടുണ്ട് താങ്കളുടെ ലോജിക്കുകള്‍

"കുട്ടികളുടെ ഭക്ഷണം തട്ടിപ്പറിക്കുന്ന അമ്മാരുടെ വിശപ്പ് ഐ റ്റി കൊണ്ട് മാറില്ല എന്ന് കമ്യൂണിസ്റ്റുകര്‍ മനസിലാക്കുന്നതെന്നാണാവോ? "

ഇനി ഐടി ക്ക് ഫണ്ട് മാറ്റി വച്ചില്ലെങ്കില്‍?
അപ്പോള്‍ വികസനവിരോധികള്‍ ആയേനെ...


രാഷ്ട്രത്തിന് എകണോമിക് മോഡല്‍ എന്നൊരു സംഗതി ഉണ്ട്. അരി ഉണ്ടാക്കാന്‍ ഉള്ള കാശ് എടുത്ത് വ്യ്വസായത്തില്‍ നിക്ഷേപിക്കുക അല്ല ചെയ്യുന്നത്.

അരി വാങ്ങാന്‍ ആളുകള്‍ക്ക് കാശു വേണ്ടേ? അതിനു തൊഴില്‍ വേണ്ടേ? തൊഴിലവസരങ്ങള്‍ വേണ്ടേ?

ഒരു ബഡ്ജറ്റ് എന്ന് പറഞ്ഞാല്‍ ചുമ്മാ കുട്ടിക്കളി അല്ല. കൃഷി, ഗവേഷണം, സാങ്കേതികവിദ്യ , കമ്യൂനിക്കേഷന്‍ , റ്റ്രാന്‍സ്പോര്‍ടേഷന്‍ ( അക്കമിട്ടു നിരത്തിയാല്‍ തീരുകയും ഇല്ല, അതിനുള്ള അറിവും ഇല്ല) ഇങ്ങനെ എല്ലാത്തിനും ഫണ്ട് അനുവദിക്കും. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്.

നാട്ടില്‍ ഉള്ള എല്ലാവരും കൃഷി ചെയ്ത് അവരവര്‍ക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കുകയും , നൂല്‍ നൂറ്റ് സ്വന്തം വസ്ത്രം നെയ്ത് സ്വയം പര്യാപ്തത നേടുകയും , കുടിലുകളില്‍ താമസിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ ദാരിദ്ര്യപ്രശ്നങ്ങള്‍ മാറും എന്ന് മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി എന്നൊരു വലിയ മനുഷ്യന്‍ ദീര്‍ഘവീക്ഷണം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ പിന്‍ഗാമികളും, അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയവരുടെ പിന്‍‌ഗാമികളും അധികാരത്തില്‍ വന്നിട്ടും എന്തേ അത്തരം ഒരു എകണോമിക് മോഡല്‍ പരീക്ഷിച്ചില്ല?

അതിനോട് ഏതാണ്ട് യോജിച്ച ഒരു മോഡല്‍ പരീക്ഷിക്കുന്നത് അങ്ങ കമ്യൂണിസ്റ്റ് ക്യൂബയില്‍ ആണ്.
അവിടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം ഒക്കെ സര്‍കാര്‍ ഉത്തരവാദിത്വം ആണ്. കൃഷിക്കാണ് ഏറ്റവും പ്രാമുഖ്യം കൊടുക്കുന്നതും.

ദാരിദ്ര്യവും ബഡ്ജറ്റും ആയി കണക്ട് ചെയ്യുമ്പോള്‍ ആദ്യം സമാധാനം പറയേണ്ടി വരുന്നത് അങ്ങ് കേന്ദ്രത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസും അതിനു മുന്‍പ് ഭരിച്ചിരുന്ന ബി.ജെ.പി യും ഒക്കെ ആയിരിക്കും,

ഇപ്പോള്‍ ചന്ദ്രയാനും, ഇതിനു മുന്‍പ് ബി ജെപി ആണവപരീക്ഷണത്തിനും ഒക്കെ നികുതി കാശു ചിലവിട്ടതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

kaalidaasan said...

പട്ടിണി കിടക്കുന്നവന്റെ മുന്നില്‍ വെജിറ്റേറിയനിസം അടിച്ചേല്‍പ്പിക്കുന്നതിലെ ഫാസിസം കാണാന്‍ മനസ്സിലാക്കാന്‍ ഇത്രയ്ക്കു ബുദ്ധിമുട്ടാണോ കാളിദാസാ.


വെജിറ്റേറിയനിസം ആരടിച്ചേല്‍പ്പിച്ചു എന്നാണ്, നളന്‍ പറയുന്നത്. വെജിറ്റേറിയനിസം അന്ധമയി പിന്തുടരുന്നവര്‍ അതിനു വേണ്ടി വാദിക്കും. അതെങ്ങനെ അടിച്ചേല്‍ പ്പിക്കലാകും?

ഗോവധം നിരോധിക്കണം എന്നു പറഞ്ഞാല്‍ അതെങ്ങനെ വെജിറ്റേറിയനിസം അടിച്ചേല്‍ പ്പിക്കലാകും? പശുഇവിറച്ചി തിന്നുന്നതിനെ തീവ്ര ഹിന്ദുക്കള്‍ എതിര്‍ക്കുന്നു. പന്നിയിറച്ചി തിന്നുനത് തീവ്ര മുസ്ലിങ്ങളും തീവ്ര ജഹൂദരും എതിര്‍ക്കുന്നു. അതൊക്കെ അന്ധവിശ്വാസത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ കടും പിടുത്തമെന്നും പറയാം. യുക്തിക്കു നിരക്കാത്ത ഇത്തരം കടുംപിടുത്തങ്ങള്‍ മതങ്ങളില്‍ മാത്രമല്ല, ചില സംഘടനകളില്‍ വരെ കാണാം.

പട്ടിണി കിടക്കുന്നവനു മാംസം സുലഭമായി കിട്ടാനുള്ള സാധ്യതയുണ്ടെങ്കില്‍ ഇ അടിച്ചേല്‍ പ്പിക്കലിന്‌ എന്തെങ്കിലും സാംഗത്യമുണ്ടായേനെ. ഇന്‍ഡ്യയിലെ പട്ടിണി, മാംസഹാരം കിട്ടാത്തതു കൊണ്ടല്ല. ഗോവധം അനുവദിച്ചാല്‍ ഗുജറത്തിലെ പട്ടിണി പാവങ്ങള്‍ നാളെമുതല്‍ പശുക്കളെ കൊന്നു തിന്നു, പട്ടിണീ മാറ്റി ആരോഗ്യം വീണ്ടെടുക്കും എന്നു ഞാന്‍ കരുതുന്നില്ല. പട്ടിണി മാറ്റാനുള്ള ഒരേയൊരു പോം വഴി ഇറച്ചിയാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ലോകം മുഴുവന്‍ പട്ടിണിക്കാര്‍ക്കുള്ള സഹായത്തില്‍ ഇറച്ചിയും മീനും ഒന്നുമല്ല ഉള്ളത്, ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളുമാണ്.

kaalidaasan said...

റെകൊമ്മെന്ദെദ് ഡൈല്യ് ആല്ലൊവന്കെ അനുസരിച്ച് സാധാരണ മനുഷ്യനു ലഭിക്കേണ്ടുന്ന പോഷകാംശം ആനുപാതികമായി കൂടുതല്‍ മാംസ/മാംസജന്യ ആഹാരങ്ങളിലാണ് എന്നത് പണ്ടേ തെളിയിക്കപ്പെട്ട വസ്തുതയാണ്.


അല്ലെന്നാരും പറഞ്ഞില്ലല്ലോ. മാംസത്തില്‍ ഇതെല്ലാം കൂടുതലുണ്ട്. അതിന്റെ കൂടെ കൊഴുപ്പും കൊളെസ്റ്റെറോളും ഒക്കെ കൂടുതലുണ്ട്. ഇതൊക്കെ മനസിലാക്കിയ കുറെയധികം പേര്‍ സസ്യാഹാരം കഴിച്ചിട്ടും അവര്‍ക്ക് അനീമിയ പിടിപെട്ടതായി പറഞ്ഞുകേട്ടിട്ടില്ല. കേരളത്തില്‍ കുറച്ചു കാലം മുമ്പു വരെ ഭൂരിഭാഗം ബ്രാഹ്മണരും നായന്‍ മാരും സസ്യാഹാരമായിരുന്നു കഴിച്ചിരുന്നത്.അവരൊന്നും അനീമിയ പിടിപെട്ട് മരിച്ചൊന്നും പോയില്ല. അവരെല്ലാം മറ്റു ജനങ്ങളെ അപേക്ഷിച്ച് ആരോഗ്യവാന്‍ മാരായിരുന്നു എന്നു തന്നെയാണ്, ശരി.

ദേവന്‍ എഴുതിയത് താങ്കളും വായിച്ചു കാണുമല്ലോ? വെജിറ്റേറിയന്‍ ഭക്ഷണക്കാരായ ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, കാള്‍ ലൂയിസ്, പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍‌ക്സി, കാഫ്ക, എഡിസണ്‍, ടോം ക്രൂയിസ്, ബ്രൂക്ക് ഷീല്‍ഡ്സ് തുടങ്ങിയവരൊന്നും അവരവുടെ ബുദ്ധിക്കോ ശക്തിക്കോ
സൗന്ദര്യത്തിനോ പ്രശ്നമുള്ളതായി പരാതിപ്പെട്ടിട്ടില്ല.


ആര്‍ ത്തവം ഇരുമ്പ് എന്നൊക്കെ പറഞ്ഞു, പോഷകാഹാരക്കുറവുകൊണ്ടുള്ള അനീമിയയെക്കുറിച്ച് ക്ളാസെടുക്കാന്‍ ചെന്നാല്‍, ഇതിലെ സ്ത്രീകളായ പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍‌ക്സി, ബ്രൂക്ക് ഷീല്‍ഡ്സ് എന്നിവര്‍ പൊട്ടിച്ചിരിച്ചേക്കും .

മാംസഹാരത്തില്‍ പോഷകം കൂടുതലാണ്. സസ്യാഹാരത്തില്‍ കുറവും. അതു കൊണ്ട് സസ്യാഹാരം കൂടുതല്‍ കഴിക്കണം . അതുകൊണ്ട് പല മെച്ചങ്ങളും ഉണ്ട്. ഒരു ഡോക്ടറായ താങ്കളോട് അത് പറഞ്ഞു തരേണ്ട ആവശ്യമില്ലെങ്കിലും ചിലത് ഞാന്‍ പറയാം.

A Healthy Diet



Healthy food, fibre, fruit and vegetables

People who overweight tend to eat less fibre....foods high in fibre are not very fattening but they help to fill you up more easily.

For instance a brown bread salad sandwich is just as filling (but less fattening as it has fewer calories) than a white bread plain cheese sandwich.

The US National Cancer Institute now recommends 9 portions a day of fruit and vegetable...and eating this much fibre will mean you will not be as hungry and therefore eat less bread, meat etc.

A Meditarranean diet has been proven to reduce the risk of becoming diabetic, as well as helping people with diabetes itself.


Vegetarians and other issues
Other dietary issues are important:

Vegetarians have lower blood pressures and healthier lipid levels, see , and live longer.
Red meat increases blood pressue 1.2mmHg.

Most UK diets would be much healthier if protein with pulses replaced most of the red meat (lamb, pork, beef), and probably white meat (chicken & turkey) .

Atkins Diet.

This is a high protein diet. The original form, such as eating protein such as red meat and excluding carbohydrate such as potatoes and rice, is NOT recommended by most dieticians treating people with diabetes (or even without). Replacing the meat with fish will make it a little healthier, but it is still NOT recommended.

Modern Lifestyle Challenges


Cardiovascular Disease

Heart disease and strokes cause nearly half of all deaths in America, and severely reduce the quality of life for many people. Both diseases have the same underlying cause, which is atherosclerosis, a condition in which cholesterol, fat, and calcium harden, narrow, and eventually plug the arteries. This process takes many years and gives virtually no clues until the arteries have 50 to 80 percent blockage.

While there are some risk factors for cardiovascular disease that we can't change, such as age and sex, there are some that we can do something about. According to the Framing-ham Heart Study the six most important modifiable risk factors are high cholesterol, cigarette smoking, high blood pressure, obesity, diabetes, and physical inactivity.

Cholesterol

The amount of cholesterol in the blood is one of the three most important risk factors for atherosclerosis.

An especially harmful type of cholesterol (oxidized cholesterol) is found in Parmesan cheese, lard, dry mixes that contain powdered milk or eggs, such as custard and pancake mixes, and other processed foods containing cholesterol and sugar Some of the chemicals in oxidized cholesterol are so toxic they can cause irreversible damage to arterial walls in less than 24 hours.

The type of protein consumed also affects cholesterol levels. Animal protein increases blood cholesterol levels while plant protein decreases it.

Keys to Heart Disease

Eat a plant-based diet. All the cholesterol we eat comes from animal products; plant foods contain no cholesterol. To remove all cholesterol from the diet all animal products must be eliminated.

3. Increase dietary fiber. It absorbs cholesterol in the digestive tract and removes it

4. Decrease blood levels of fat. Sugar, fat, and alcohol increase the amount of fat in the blood. Fat promotes plaque buildup in the arteries and stimulates the blood to clot, increasing the risk of heart disease.

Cancer

Cancer is the number two killer in this country.

Adopting a cancer protective lifestyle can reduce your risk by up to 90 percent.

Here are suggestions for success:

Eat a proper diet. A high-fiber low-protein diet featuring a wide variety of fruits and vegetables has many cancer-inhibiting components.

ഓഫ്: പിള്ളാര്‍ക്ക് സ്കൂളുകളിലൂടെ മുട്ട വിതരണം ചെയ്യുന്നത് പോലും മതത്തിന്റെ ന്യായം പറഞ്ഞ് തടയപ്പെടുന്ന നാട്ടിലാണ് പോഷകാഹാരക്കുറവുകൊണ്ടുള്ള അനീമിയയെക്കുറിച്ച് ക്ലാസെടുക്കുന്നത് ! ഒവ്വ!!

പരിഹസം കൊള്ളാം . പക്ഷെ തികച്ചും അസ്ഥാനത്തയി പോയി. ക്ളാസെടുക്കുന്ന അധ്യാപകന്‍ ആദ്യം മനസിലാക്കേണ്ടത് വിദ്യര്‍ത്ഥിയെ ആണ്. അതില്ലാതെ എന്തു ക്ളാസെടുത്തിട്ടും കാര്യമില്ല. ഐക്യരാഷ്ട്രസഭ വരച്ച ദാരിദ്ര്യ രേഖക്കു താഴെ ജനസംഘ്യയുടെ 70 % ജീവിക്കുന്ന നാട്ടില്‍ Daily Reccomended Allowance എന്ന rhetoric ന്‌ വലിയ മഹത്വമൊന്നും ഇല്ല. അംഗന്‍ വാടിയില്‍ കുട്ടികള്‍ക്കായി ഒരു കലം കഞ്ഞിയില്‍ കിട്ടിയ മൂന്നു നാലു കാരട്ടും ഇട്ട് തിളപ്പിച്ചു കൊണ്ടു വന്ന ദ്രാവകം അമ്മമാരും അയല്വക്കക്കാരും മറ്റു വിശന്നു വലയുന്നവരും കൂടി കുടിച്ചു തീര്‍ ക്കുന്ന നട്ടില്‍ ഭൂരിഭാഗം പേരുടെയും തലയില്‍ ഒരു reccommended allowance ഉം കയറില്ല.കുഞ്ഞിന്റെ ഭക്ഷണം തട്ടിപ്പറിച്ചു തിന്നാന്‍ മാത്രം വിശക്കുന്ന ഒരു സ്ത്രീയെ പോഷകാഹാരക്കുറവുകൊണ്ടുള്ള അനീമിയയെക്കുറിച്ച് ക്ലാസെടുത്തു ഉത്ബുദ്ധയാക്കാമെന്നു വിചാരിക്കുന്നവരല്ലേ ശരിക്കും വിഡികള്‍? പോഷകാഹാരത്തിനല്ല, ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണത്തിന്നണവര്‍ കടിപിടി കൂടുന്നത്. അതു കഴിഞ്ഞിട്ടല്ലേ പോഷകാഹാരവും daily reccommended allowance ഉം ഒക്കെ ചിന്തിക്കേണ്ടത് ഡോക്ടറേ?

ദരിദ്രരായ ജനങ്ങളില്‍ ഭൂരിഭാഗവും ഏതെങ്കിലും ജന്‍മിയുടെ അടിയാന്മാരാണ്‌ ഇന്‍ഡ്യയില്‍ , പ്രത്യേകിച്ച് ഉത്തരേന്‍ഡ്യയില്‍ . ദിവസം രണ്ടു നേരമെങ്കിലും തുശ്ചമായ സസ്യാഹാരം കിട്ടിയാല്‍ അവര്‍ക്കൊക്കെ സ്വര്‍ ഗ്ഗമാണ്. കുറച്ചെങ്കിലും സസ്യാഹാരം ഉത്പാദിപ്പിക്കാന്‍ അവര്‍ക്കായെന്നു വരും.

ആര്‍ത്തവം മൂലം നഷ്ടപ്പെടുന്ന ഇരുമ്പിനു പകരമായി ദിവസം 100 ഗ്രാം വീതം പശുവിറച്ചി ഡോക്ടറുടെ ഭാര്യക്ക് എളുപ്പത്തില്‍ കിട്ടും. ഒരു കിലോഗ്രം വാങ്ങി ഫ്രിഡ്ജില്‍ വച്ച് ദിവസം 100 ഗ്രാം വീതം വറുത്തു തിന്നാല്‍ മതി. കുട്ടികളുടെ ഭക്ഷണം തട്ടിപ്പറിച്ച് ജീവന്‍ നിലനിറുത്തുന്ന അമ്മാമാര്‍ക്ക് ആ സൌഭാഗ്യമില്ല. 100 ഗ്രാം പശുവിറച്ചിക്കു പകരം 1 കിലോഗ്രം ചീര അവര്‍ക്ക് നട്ടുപിടിപിച്ച് തിന്നാന്‍ പറ്റും. അവര്‍ക്കൊകെ ക്ളാസെടുക്കേണ്ടത് ആ വിധത്തിലാണു ഡോക്ടറേ, അല്ലാതെ Daily Reccommended allowance എന്നൊക്കെയുള്ള rhetoric ഉപയോഗിച്ചല്ല.

Anonymous said...

പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍‌ക്സി, ബ്രൂക്ക് ഷീല്‍ഡ്സ് എന്നിവര്‍ പൊട്ടിച്ചിരിച്ചേക്കും??
All these filhty rich ladies have their personal dietitians who compute the requirements to micrograms and decide whether artichoke hearts or steamed broccoli slices in breakfast is really working for them.

Are you comparing them with the average Indian woman or average woman anywhere in globe?

Man, Indian woman is hungry. Plain hungry. I dont know if you know the fact . INDIA IS HUNGRY and godheed man, you are one of the few exceptions.Face the truth- India's hunger is the biggest in the world, india's hunger is the worst in the world. Anyone who tries to deprive food -any kind of food before the hungry stomach by whatever theory is inhuman. Let India eat whatever is available and whatever it choses to eat. Trying to justify food deprivation on whatever grounds is justifying murder . Do you call murder an act of non-violence?

kaalidaasan said...

രാഷ്ട്രത്തിന് എകണോമിക് മോഡല്‍ എന്നൊരു സംഗതി ഉണ്ട്. അരി ഉണ്ടാക്കാന്‍ ഉള്ള കാശ് എടുത്ത് വ്യ്വസായത്തില്‍ നിക്ഷേപിക്കുക അല്ല ചെയ്യുന്നത്.

അരി വാങ്ങാന്‍ ആളുകള്‍ക്ക് കാശു വേണ്ടേ? അതിനു തൊഴില്‍ വേണ്ടേ? തൊഴിലവസരങ്ങള്‍ വേണ്ടേ? .


രാഷ്ട്രത്തിനു എക്കണോമിക്ക് മോഡല്‍ ഉണ്ട്. അത് മനസിലാകണമെങ്കില്‍ അവിടെ ജീവിക്കുന്ന ആളുകളുടെ ജീവിതരീതിയും അവരുടെ ആവശ്യങ്ങളും അറിയണം. അതിനനുസരിച്ച് സമ്പത്ത് ഉപയോഗപ്പെടുത്തുക എന്നതാണ്, എക്കോണോമിക് മോഡല്‍ കൊണ്ടുദ്ദേശിക്കുന്നത്. ഭൂരിഭാഗം പേരും കര്‍ഷകരും, അവരുടെ ഭക്ഷണം അതില്‍ നിന്നു ​കിട്ടുന്നതും ആകുമ്പോള്‍ , കാര്‍ഷിക രംഗത്തിനു അര്‍ഹിക്കുന്ന പ്രധാന്യം കൊടുക്കണം. അതിനാണ്, എക്കൊണോമിക്ക് മോഡല്‍ എന്നു പറയുന്നത്.

അരി വാങ്ങാന്‍ ആളുകള്‍ക്ക് കാശു മാത്രം മതിയെങ്കില്‍ കുറച്ച് കാശടിച്ചാല്‍ മതിയല്ലോ? അരിയും പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കേണ്ട, മറ്റു തൊഴിലും തൊഴിലവസരങ്ങളും മതി എന്ന് ആന്ധ്രയും തമിഴ നാടും , ശ്രീഹരിയേപ്പോലെ ചിന്തിച്ചാല്‍ , അരി മേടിക്കാന്‍ കാശും കൊണ്ട് അങ്ങമേരിക്കയില്‍ പോകുമോ ശ്രിഹരി?


ദാരിദ്ര്യവും ബഡ്ജറ്റും ആയി കണക്ട് ചെയ്യുമ്പോള്‍ ആദ്യം സമാധാനം പറയേണ്ടി വരുന്നത് അങ്ങ് കേന്ദ്രത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസും അതിനു മുന്‍പ് ഭരിച്ചിരുന്ന ബി.ജെ.പി യും ഒക്കെ ആയിരിക്കും,

കേരള ബജറ്റ് ഇന്ന തരത്തില്‍ വേണമെന്ന് ഒരു കോണ്‍ഗ്രസും ബി ജെപിയും പറഞ്ഞിട്ടില്ല. കേരളിയര്‍ അരി വാങ്ങാന്‍ ആന്ധ്രയില്‍ പോയി ക്യൂ നില്‍ക്കണമെന്നും അവര്‍ പറഞ്ഞിട്ടില്ല. കേരളത്തിലെ നെല്‍പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണിയണമെന്നും കേന്ദ്രം ഭരിച്ച ഒരു കോണ്‍ഗ്രസും ബി ജി പിയും പറഞ്ഞിട്ടില്ല.


ഐ റ്റി ക്കു ഭീമമയ തുക നല്‍കി കര്‍ ഷിക അം ഗത്തെ പാടെ അവഗണിച്ചതിനു സമാധാനം പറയേണ്ടത്, കേരളം ഭരിക്കുന്ന സര്‍ക്കാരാണ്, അല്ലാതെ കേന്ദ്രത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസും, പണ്ട് ഭരിച്ച ബി ജെ പിയുമല്ല. കോണ്‍ ഗ്രസ് നാലു വര്‍ഷം ഭരിച്ചത് ഇടതുപക്ഷത്തിന്റെ 61 എം പിമാരുടെ പിന്തുണ കൊണ്ടുമാത്രമാണ്. കോണ്‍ഗ്രസ് സമാധനം പറയണമെങ്കില്‍ അതിലൊരു പങ്ക് ഇടതു പക്ഷവും പറയണം.


ഇപ്പോള്‍ ചന്ദ്രയാനും, ഇതിനു മുന്‍പ് ബി ജെപി ആണവപരീക്ഷണത്തിനും ഒക്കെ നികുതി കാശു ചിലവിട്ടതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

അത്യാവശ്യമില്ലാത്ത സം​ഗതികളാണെന്നു തന്നെയാണ്‌.

ആ പണം ഉപയോഗിച്ച് പലിശയില്ലാത്ത വായ്പ ദരിദ്ര കോടികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ , അവരുടെ ഭാര്യമാര്‍, കുട്ടികള്‍ക്ക് അംഗണ വാടികളില്‍ നല്‍കുന്ന ഭക്ഷണത്തിനു കടിപിടി കൂടേണ്ടി വരില്ലായിരുന്നു.

അവരെ മാംസം കഴിപ്പിക്കണമെന്നു വാശിയുണ്ടെങ്കില്‍ അതുപയോഗിച്ച് മാംസമോ മത്സ്യമോ വാങ്ങി ക്കൊടുക്കാമായിരുന്നു.

Suraj said...

"ഇതൊക്കെ മനസിലാക്കിയ കുറെയധികം പേര്‍ സസ്യാഹാരം കഴിച്ചിട്ടും അവര്‍ക്ക് അനീമിയ പിടിപെട്ടതായി പറഞ്ഞുകേട്ടിട്ടില്ല.."

"..കേരളത്തില്‍ കുറച്ചു കാലം മുമ്പു വരെ ഭൂരിഭാഗം ബ്രാഹ്മണരും നായന്‍ മാരും സസ്യാഹാരമായിരുന്നു കഴിച്ചിരുന്നത് അവരൊന്നും അനീമിയ പിടിപെട്ട് മരിച്ചൊന്നും പോയില്ല. അവരെല്ലാം മറ്റു ജനങ്ങളെ അപേക്ഷിച്ച് ആരോഗ്യവാന്‍ മാരായിരുന്നു എന്നു തന്നെയാണ്, ശരി..."


കാളിദാസണ്ണാ, നമിച്ചു.

മുകളിലെഴുതിവച്ചിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും തന്നെ താങ്കളുടെ “വിവരപരിസരം” വ്യക്തമാണ്. അനീമിയ പിടിപെടുന്നുണ്ടോ എന്ന് “പറഞ്ഞ് കേള്‍ക്കുന്ന”തും പ്രസ്താവനകളെയും അഭിപ്രായങ്ങളെയും എടുത്ത് വസ്തുതകളാക്കുന്നതുമായ ആ ‘നമ്പര്‍’ ഏതായാലും സയന്‍സ് വിഷയങ്ങളെടുക്കുന്ന കോളെജില്‍ പഠിപ്പിക്കാറില്ല.

ആര്‍ത്തവം മൂലം നഷ്ടപ്പെടുന്ന ഇരുമ്പിനു പകരമായി ദിവസം 100 ഗ്രാം വീതം പശുവിറച്ചി ഡോക്ടറുടെ ഭാര്യക്ക് എളുപ്പത്തില്‍ കിട്ടും...കുട്ടികളുടെ ഭക്ഷണം തട്ടിപ്പറിച്ച് ജീവന്‍ നിലനിറുത്തുന്ന അമ്മാമാര്‍ക്ക് ആ സൌഭാഗ്യമില്ല. 100 ഗ്രാം പശുവിറച്ചിക്കു പകരം 1 കിലോഗ്രം ചീര അവര്‍ക്ക് നട്ടുപിടിപിച്ച് തിന്നാന്‍ പറ്റും. അവര്‍ക്കൊകെ ക്ളാസെടുക്കേണ്ടത് ആ വിധത്തിലാണു ഡോക്ടറേ

എന്നെഴുതിയ മച്ചാന്‍ തന്നെയാണ് താഴെ ഈ ഡയലോഗ് വിടുന്നതും :

“പോഷകാഹാരക്കുറവുകൊണ്ടുള്ള അനീമിയയെക്കുറിച്ച് ക്ളാസെടുക്കാന്‍ ചെന്നാല്‍, ഇതിലെ സ്ത്രീകളായ പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍‌ക്സി, ബ്രൂക്ക് ഷീല്‍ഡ്സ് എന്നിവര്‍ പൊട്ടിച്ചിരിച്ചേക്കും”

കൊള്ളാം...ഗംഭീര ലോജിക് !

പിന്നെ, മാംസാഹാരം എന്നു പറഞ്ഞാലുടന്‍ “പശുവിറച്ചി” എന്ന് തന്നെ വായിക്കണമെന്ന് നിര്‍ബന്ധമുള്ളവരുടെ രാഷ്ട്രീയം ഏതാണെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് “ഇതുപറയുമ്പോള്‍ “മൂന്നു നേരവും കാളയേയും പശുവിനെയും വെട്ടിത്തിന്നണം” എന്നൊന്നും അര്‍ത്ഥമാക്കണ്ട.” എന്ന് കഴിഞ്ഞ കമന്റില്‍ എഴുതിയത്. എന്നാലും കൃത്യമായി എന്റെ ഇല്ലാത്ത ഭാര്യ തിന്നുന്ന 100ഗ്രാം “പശുവിറച്ചി” തന്നെ പ്രയോഗിക്കുന്ന മറ്റേ ബുദ്ധി കൊള്ളാം. കീപ് ഇറ്റ് അപ്പ് !

"ഐക്യരാഷ്ട്രസഭ വരച്ച ദാരിദ്ര്യ രേഖക്കു താഴെ ജനസംഘ്യയുടെ 70 % ജീവിക്കുന്ന നാട്ടില്‍ Daily Reccomended Allowance എന്ന rhetoric ന്‌ വലിയ മഹത്വമൊന്നും ഇല്ല. "

ഫയങ്കര പുത്തി തന്നെ !!

നാട്ടില്‍ റേഷന്‍ കട എന്നൊരു സാധനമുള്ളതായി കാളീദാസന്‍ ജീക്ക് അറിയാമായിരിക്കുമല്ലോ അല്ലെ ?
അവിടെ ആളോഹരി അരി വിഹിതം കൊടുക്കുന്നതിനു പിന്നില്‍ ഒരു Recommended Daily Allowanceന്റെ കണക്കുണ്ട് - ഒരു സാധാരണം മനുഷ്യനു വേണ്ടുന്ന ഊര്‍ജ്ജം calorific value അനുസരിച്ച് കണക്കുകൂട്ടി നല്‍കുന്ന അരിയുടെ കണക്ക്.
അതോടൊപ്പം അടുത്തുള്ള അംഗന്‍വാടിയിലും കൂടെ കാളിദാസണ്ണന്‍ ഒന്ന് പോണം. അവിടെ ചെന്നിട്ട് എങ്ങനെയാണ് ഉച്ചകഞ്ഞി ഇടപാട് ഉണ്ടാക്കിയിരിക്കുന്നതിന്റെ പിന്നിലെ ന്യൂട്രീഷന്‍ സയന്‍സ് എന്ന് ഒന്ന് അന്വേഷിക്കണം.

ആദ്യം ഇതൊക്കെ പോയി അറിഞ്ഞേച്ചും വാ. എന്നിട്ട് റെട്ടറിക്കിനെകുറിച്ച് ഗീര്‍ വാണം വിട്ടാല്‍ കേള്‍ക്കാന്‍ ശേലായിരിക്കും.

nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...

ഇന്‍ഡ്യയിലെ പട്ടിണി, മാംസഹാരം കിട്ടാത്തതു കൊണ്ടല്ല.
ഗോവധം നിരോധിക്കണം എന്നു പറഞ്ഞാല്‍ അതെങ്ങനെ വെജിറ്റേറിയനിസം അടിച്ചേല്‍ പ്പിക്കലാകും?



ഇതു രണ്ടും ഇവിടെയൊ എവിടെയെങ്കിലുമോ ആരും പറഞ്ഞതായി കണ്ടില്ല.... പറ്റുമെങ്കില്‍ കാണിച്ചുതന്നാല്‍ കൊള്ളാം.. ഇതു മാത്രമല്ല താങ്കള്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളതു മുഴുവനും താങ്കളുടെ ഭാവനയിലെ എതിര്‍വാദങ്ങളാണെന്നാണു മനസ്സിലാക്കുന്നത്.
മാംസം നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യമാണു, അതിനെ എല്ലാവരും മാംസം കഴിക്കണമെന്നു വ്യാഖ്യാനിക്കുന്നത് അസംബന്ധമണു. താങ്കളുടെ മൊത്തത്തിലുള്ള ടോണ്‍ അതു തന്നെയാണു.


വെജിറ്റേറിയനിസം ആരടിച്ചേല്‍പ്പിച്ചു എന്നാണ്, നളന്‍ പറയുന്നത്. വെജിറ്റേറിയനിസം അന്ധമയി പിന്തുടരുന്നവര്‍ അതിനു വേണ്ടി വാദിക്കും. അതെങ്ങനെ അടിച്ചേല്‍ പ്പിക്കലാകും?


സ്കൂള്‍ കുട്ടികള്‍ക്ക് ജാതിയുടെ പേരില്‍ മുട്ട നിഷേധിച്ചത്, മുട്ട വെജിറ്റേറിയനല്ലെന്നതിന്റെ പേരിലാണു.., ചെയ്തതോ സര്‍ക്കാരും വെറും അന്ധമായി പിന്തുടര്‍ന്നവരുമാത്രമല്ല. ഇനി ഇതു വെജിറ്റേറിയനിസം അടിച്ചേല്‍പ്പിക്കലല്ലെന്നാണു പറഞ്ഞുവരുന്നതെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. ഇവിടെ നിര്‍ത്താം.

നൊണ്‍ വെജിറ്റേറിയനിസം ആരും അടിച്ചേല്‍പ്പിക്കുന്നില്ല... എന്നാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അത് വെജിറ്റേറിയനിസം തന്നെയാണു. .. അതു ഇന്ന ഭക്ഷണമായതുകോണ്ടല്ല. .. ചിലരുടെ ഭക്ഷണരീതികള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അവിടെ കളിക്കുന്നത് അധികാരത്തിന്റെ രാഷ്ട്രീയമാണെന്നു പറഞ്ഞുതരണോ? ഭക്ഷണം മാത്രമല്ല, വസ്ത്രം , ആചാരം , സംഭാഷണം, ഇടപെടല്‍ ഇവയിലല്ലാം ഈ കടന്നുകയറ്റം പ്രത്യക്ഷമായിത്തന്നെ കാണപ്പെടുന്നുണ്ടെങ്കില്‍ ഫ്റ്റൂഡല്‍ അധികാരരാഷ്ട്രീയത്തെ പിന്‍പറ്റുന്നവര്‍ ഭരണാധികാരത്തിലേറുമ്പോള്‍ , കാളിദാസന്‍ നിസ്സരമായി തള്ളിക്കളഞ്ഞ 'അന്ധമായി പിന്തുടരുന്നവര്‍' ഫാസിസ്റ്റുകളാകുന്ന കാഴ്ച നിത്യവും കാണുന്നവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല.
ഭക്ഷണത്തില്‍ വെജിറ്റേറിയന്‍ , നോണ്‍-വെജിറ്റേറിയന്‍ വേര്‍തിരിവു തന്നെ ആര്‍ക്കാണു കൂടുതല്‍ ആവശ്യമെന്നതു മനസ്സിലാക്കിയാല്‍ അതിന്റെ രാ​‍ഷ്ട്രീയവും മനസ്സിലാക്കാവുന്നതേയുള്ളൂ.

ജനശക്തി said...

കാളിദാസന്‍,
ബ്ലോഗിലെ താങ്കളുടെ ഇടപെടല്‍ പലര്‍ക്കും സുഖിക്കുന്നില്ലെന്ന് കാണുന്നു.. അപാരമായ യുക്തിബോധവും തെളിഞ്ഞ ബുദ്ധിയും നിശിതമായ വാദമുഖങ്ങളും കൊണ്ട് പലേടത്തും പലരെയും മുട്ടുകുത്തിച്ച താങ്കള്‍ ഇവിടെയും വിജയിക്കുക തന്നെ ചെയ്യും...

സൂചിമുനയുടെ കൃത്യതയുളള താങ്കളുടെ നിലപാടുകളെ അവഹേളിച്ചു തോല്‍പ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതില്‍ തളരരുത്. ധൈര്യപൂര്‍വം മുന്നോട്ടു പോവുക.

ചിന്തിക്കുന്ന ചെറുപ്പക്കാര്‍ താങ്കളുടെ പിന്നില്‍ തന്നെയുണ്ട്...

kaalidaasan said...

മുകളിലെഴുതിവച്ചിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും തന്നെ താങ്കളുടെ “വിവരപരിസരം” വ്യക്തമാണ്. അനീമിയ പിടിപെടുന്നുണ്ടോ എന്ന് “പറഞ്ഞ് കേള്‍ക്കുന്ന”തും പ്രസ്താവനകളെയും അഭിപ്രായങ്ങളെയും എടുത്ത് വസ്തുതകളാക്കുന്നതുമായ ആ ‘നമ്പര്‍’ ഏതായാലും സയന്‍സ് വിഷയങ്ങളെടുക്കുന്ന കോളെജില്‍ പഠിപ്പിക്കാറില്ല.

സൂരജേ,

സസ്യാഹാരികളായ ശാസ്ത്രജ്ഞ്ഞരും എഴുത്തുകാരും കായികതരങ്ങളുമൊക്കെ, സമൂഹത്തിന്റെ മുന്നിലാണു, ജീവിക്കുന്നത്, ഹിമാലയത്തിലൊന്നുമല്ല. അവര്‍ അനീമിയ പിടിപെട്ടു മരിച്ചോ എന്ന് എല്ലാവരുമറിയുന്ന കാര്യമാണ്. അതുപോലെ സസ്യാഹാരം കഴിക്കുന്ന എത്രയോ അരോഗ്യവാന്‍മാരായ അളുകളുണ്ട്. കേരളത്തില്‍ തന്നെ ഉണ്ട്. ഇനി അവരുടെ രക്തം പരിശോധിച്ച് അനീമിയ ഉണ്ടോ എന്നു തെളിയിച്ചാല്‍ മാത്രമേ താങ്കള്‍ വിശ്വസിക്കു, എന്നൊക്കെ വശിപിടിക്കുന്നതില്‍ എനിക്കു യാതൊരു വിരോധവുമില്ല. പക്ഷെ എനിക്കതിന്റെ അവശ്യമില്ല. സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ ഇത് അംഗീകരികണമെന്നും എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. . സസ്യാഹാരം കഴിക്കുന്നതാണ്, പോഷകക്കുറവിനും തൂക്കക്കുറവിനും കാരണമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.


സസ്യാഹാരം ​മാത്രം കഴിച്ച് കാള്‍ ലൂയീസ് എന്ന കായികതാരത്തിനു ഓടിയും ചാടിയും പല റെക്കോര്‍ ഡികളും സ്ഥാപിക്കാമെങ്കില്‍ , അതേ ആഹാരം കഴിച്ച ആല്‍ബര്‍ട്ട് ഐന്സ്റ്റയിനും ഐസക്ക ന്യൂട്ടണും പ്രഗത്ഭ ശാസ്ത്രജ്ഞ്ഞന്‍ മാരാകാമെങ്കില്‍ , അതേ ആഹാരം കഴിച്ച് മറ്റുള്ളവര്‍ക്കും ആരോഗ്യവാന്‍മാരും ബുദ്ധിശക്തിയുള്ളവരും ആകാം .

ഇല്ലെന്നു പറയുന്നവരുടേത് വെറും നമ്പര്‍ ആണെന്നു സുബോധമുള്ളവര്‍ തിരിച്ചറിയും . അവരൊന്നും അതിനുവേണ്ടി ഒരു ശാസ്ത്ര പിന്‍ബലവും തേടില്ല.

....എന്നെഴുതിയ മച്ചാന്‍ തന്നെയാണ് താഴെ ഈ ഡയലോഗ് വിടുന്നതും
.... കൊള്ളാം...ഗംഭീര ലോജിക് !


ലോജിക്ക് മനസിലാകുന്നവര്‍ക്കിതും മനസിലാകും. സൂരജിന്റെ ഭാര്യക്ക് ആര്‍ത്തവ്ത്തില്‍ നഷ്ടപ്പെടുന്ന ഇരുമ്പിനെ വീണ്ടെടുക്കാന്‍ മാംസം കഴിക്കാനുള്ള അവകാശമുണ്ട്, സാമ്പത്തിക സ്ഥിതിയുണ്ട്. ഇതേ ഇരുമ്പ് ചീരയില്‍ നിന്നും കിട്ടുമെങ്കില്‍ അത് കഴിച്ച് അതേ ഇരുമ്പ് വീണ്ടെടുക്കാന്‍ പാടില്ല എന്ന വാശിയല്ലേ ലോജിക്കില്ലാത്ത നിലപാട്?

ദരിദ്രരായവര്‍ക്ക് എളുപ്പത്തില്‍ കിട്ടാവുന്ന ഭക്ഷണങ്ങള്‍ നല്‍കി ആരോഗ്യ സംരക്ഷണം നടത്തുക എന്നതാണ്, സാമാന്യ ബുദ്ധി. അല്ലാതെ അവര്‍ക്ക് അപ്രാപ്യമായ മാംസവും മത്സ്യവും തന്നെ തിന്നണം എന്നു പറയുന്നത് ഒരു ലോജിക്കായി ആര്‍ക്കും കാണാന്‍ പറ്റില്ല.

പിന്നെ, മാംസാഹാരം എന്നു പറഞ്ഞാലുടന്‍ “പശുവിറച്ചി” എന്ന് തന്നെ വായിക്കണമെന്ന് നിര്‍ബന്ധമുള്ളവരുടെ രാഷ്ട്രീയം ഏതാണെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് “ഇതുപറയുമ്പോള്‍ “മൂന്നു നേരവും കാളയേയും പശുവിനെയും വെട്ടിത്തിന്നണം” എന്നൊന്നും അര്‍ത്ഥമാക്കണ്ട.” എന്ന് കഴിഞ്ഞ കമന്റില്‍ എഴുതിയത്.

കാളയേയും പശുവിനെയും വെട്ടിത്തിന്നണം എന്നെഴുതിയതു കൊണ്ടല്ല, ഞാന്‍ പശുവിറച്ചി എന്ന് പറഞ്ഞത്. സംഘ പരിവാര്‍ പശുവിനെ കൊല്ലുന്നതേ നിരോധിക്കണമെന്നു പറഞ്ഞിട്ടുള്ളു. അതേ അടിച്ചേല്‍പിക്കാനും ശ്രമിച്ചിട്ടുള്ളു. കോഴിയെയും ആടിനേയും പന്നിയേയും കൊല്ലാന്‍ പാടില്ല എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. മംസഹാരം കഴിക്കേണ്ട എന്നു പറയുന്നവരെല്ലം സംഘപരിവാരികളോ ഹിന്ദുക്കളോ അല്ല. പശു ഒരു ഹൈന്ദവ ദൈവമല്ലായിരുന്നെങ്കില്‍ ഈ രാഷ്ട്രീയം ഒരു പക്ഷെ ഉണ്ടാവുകയും ഇല്ലായിരുന്നു.

എന്നാലും കൃത്യമായി എന്റെ ഇല്ലാത്ത ഭാര്യ തിന്നുന്ന 100ഗ്രാം “പശുവിറച്ചി” തന്നെ പ്രയോഗിക്കുന്ന മറ്റേ ബുദ്ധി കൊള്ളാം. കീപ് ഇറ്റ് അപ്പ് !

ഇതില്‍ ഒരു മറ്റേ ബുദ്ധിയുമില്ല. ഒരു ഉദാഹരണത്തിനു മാത്രം പറഞ്ഞതാണ്. ഇല്ലാത്ത ഭാര്യയെ പരാമര്‍ശിച്ചു എന്നും പറഞ്ഞ് മാധ്യമ സിന്‍ഡിക്കേറ്റ് എന്നാക്ഷേപിക്കല്ലേ.

സൂരജിന്‌ ഇന്ന് ഭാര്യയില്ലെങ്കിലും നാളെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു സ്ത്രീ എന്നതിനു പകരം ഭാര്യ എന്നു പറഞ്ഞത് എളുപ്പത്തില്‍ മനസിലകാന്‍ വേണ്ടിയാണ്. ഡോക്ടറുടെ ഭാര്യ എന്നത് സാമ്പത്തിക ചുറ്റുപാടുകള്‍ മനസിലാക്കിക്കാനാണ്. ഒരു ഡോക്ടറുടെ ഭര്യക്കെന്തായാലും കുഞ്ഞുങ്ങളുടെ ഭക്ഷണം തട്ടിപറിച്ച് വിശപ്പടക്കേണ്ട ഗതികേടില്ല, എന്നു സൂചിപ്പിക്കാന്‍ മാത്രമാണ്‌ ഞാനാ പ്രസ്ഥാവന നടത്തിയ്ത്. ആ സാങ്കല്പിക സ്ത്രീയെ അധിക്ഷേപിക്കാനല്ല.

പിന്നെ കേള്‍ക്കുന്നതിലെല്ലാം മറ്റേ ബുദ്ധി തപ്പുന്നവര്‍ക്ക് പലതും തോന്നാം. മറ്റേ ബുദ്ധി തപ്പേണ്ടാത്തവര്‍ക്ക് ഞാന്‍ പറഞ്ഞത് ശരിക്കും മനസിലാകും .

നാട്ടില്‍ റേഷന്‍ കട എന്നൊരു സാധനമുള്ളതായി കാളീദാസന്‍ ജീക്ക് അറിയാമായിരിക്കുമല്ലോ അല്ലെ ?
അവിടെ ആളോഹരി അരി വിഹിതം കൊടുക്കുന്നതിനു പിന്നില്‍ ഒരു Daily Reccomended Allowance കണക്കുണ്ട് - ഒരു സാധാരണം മനുഷ്യനു വേണ്ടുന്ന ഊര്‍ജ്ജം calorific value അനുസരിച്ച് കണക്കുകൂട്ടി നല്‍കുന്ന അരിയുടെ കണക്ക്.


നാട്ടില്‍ റേഷന്‍ കട എന്ന സാധനത്തില്‍, അരി കൊടുക്കുന്നവര്‍ക്ക് പല കാരണങ്ങളും ഉണ്ട്. പക്ഷെ അത് വാങ്ങി കഴിക്കുന്നവര്‍ അമേരിക്കയിലെ ഡോക്ടര്‍മാര്‍ ഇത്ര അളവില്‍ അരി തിന്നണം എന്ന് നിഷ്കര്‍ഷിച്ചതു കൊണ്ടല്ല. അത് തിന്നിലെങ്കില്‍ ചത്തു പോകും എന്ന അടിസ്ഥാന തിരിച്ചറിവുള്ളതു കൊണ്ടാണ്.


Daily Reccomended Allowance എന്ന ഉഡായിപ്പുകളൊക്കെ വരുന്നതിനും മുമ്പ് കോടിക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇതേക്കുറിച്ച് കേള്‍ക്കാത്ത കോടിക്കണക്കിനു പേര്‍ ഇപ്പോഴും ഭക്ഷണം കഴിക്കുന്നു. ഈ ഉഡായിപ്പൊന്നും മനസിലാകാന്‍ ഒരു സാധ്യതയുമില്ലാത്ത ലക്ഷോപലക്ഷം മൃഗങ്ങള്‍, നാട്ടിലും കാട്ടിലും ഭക്ഷണം കഴിച്ച് ജീവിക്കുന്നു. സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് സസ്യാഹാരം മാത്രം കഴിച്ചിട്ടും ആരോഗ്യത്തിനു യാതൊരു കുറവും കാണുന്നില്ല.


ആവശ്യത്തിനു പുല്ലും വൈക്കോലും കാടിയും കഞ്ഞിവെളവും മാത്രം കൊടുത്തു വളര്‍ത്തുന്ന പശുക്കളും കാളകളും , ആടുകളും , പോത്തുകളും തടിച്ചു കൊഴുത്തു തന്നെയാണു ഇരിക്കുന്നത്.

മാംസാഹരത്തിലൂടെ മാത്രമേ Daily Reccomended Allowance ഫലപ്രദമായി കൊടുക്കാന്‍ പറ്റൂ എന്നതാണ്, യധര്‍ത്ഥ ഉഡായിപ്പ്.


അതോടൊപ്പം അടുത്തുള്ള അംഗന്‍വാടിയിലും കൂടെ കാളിദാസണ്ണന്‍ ഒന്ന് പോണം. അവിടെ ചെന്നിട്ട് എങ്ങനെയാണ് ഉച്ചകഞ്ഞി ഇടപാട് ഉണ്ടാക്കിയിരിക്കുന്നതിന്റെ പിന്നിലെ ന്യൂട്രീഷന്‍ സയന്‍സ് എന്ന് ഒന്ന് അന്വേഷിക്കണം.

കുട്ടികളുടെ ഭക്ഷണം തട്ടിപ്പറിച്ച് വിശപ്പടക്കേണ്ട സ്ത്രീകളുടെ പോഷകാഹാരക്കുറവിന്റെ കാരണം മനസിലാക്കാന്‍ , അംഗന്‍വാടിയിലെ ഉച്ചക്കഞ്ഞി ഇടപാടിലെ ന്യൂട്രീഷന്‍ സയന്‍സ് അന്വേഷിക്കേണ്ട ഗതികേട് എനിക്കില്ല. അതുള്ളവര്‍ക്ക് അന്വേഷിക്കാം.

kaalidaasan said...

മാംസം നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യമാണു, അതിനെ എല്ലാവരും മാംസം കഴിക്കണമെന്നു വ്യാഖ്യാനിക്കുന്നത് അസംബന്ധമണു.

നിഷേധിക്കുക എന്നു പറഞ്ഞാല്‍ എന്താണ്, നളാ?


നിയമം മൂലം നിരോധിച്ചാലല്ലേ നിഷേധമാകൂ? ബി ജെ പി ഭരിക്കുന്ന ചില സ്ഥലങ്ങളില്‍ പശുവിനെ കൊല്ലാന്‍ പാടില്ല എന്ന നിയമമുണ്ട്. സൌദി അറേബ്യയില്‍ പന്നിയിറച്ചി തിന്നാന്‍ പാടില്ല എന്ന നിയമമുണ്ട്. ഇതു രണ്ടും നിഷേധമാണ്. ഇതെങ്ങനെ വ്യഖ്യാനിച്ചാലും മാംസാഹാരം നിഷേധിക്കുന്നു എന്നു വരില്ല.

പിന്നെ മാംസം വില്‍ക്കുന്ന കടകളില്‍ ചിലര്‍ പ്രതിഷേധിച്ചു, വില്‍ക്കാന്‍ സമതിച്ചില്ല, ഒരു സ്കൂളില്‍ വച്ച് മുട്ട തിന്നാന്‍ പാടില്ല എന്നു പറഞ്ഞു. എന്നതൊക്കെ, ഒറ്റപ്പെട്ട സംഭവങ്ങളല്ലേല്ലേ? സി പി എമ്മില്‍ നിന്നും രാജിവച്ച് സി പി ഐയില്‍ ചേര്‍ന്ന ഒരാളുടെ വീട്ടിലേക്കുള്ള വഴി സ്ഞ്ചാരം അടുത്ത കാലത്ത് നിഷേധിച്ചതാണ്. സി ബി ഐയുടെ കുറ്റപത്രം മംഗളം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അവരുടെ ഒരു ഓഫിസ് കുറച്ചു പേര്‍ അടിച്ചു തകര്‍ത്തു. സി പി എമ്മില്‍ നിന്നും രാജിവച്ചപ്പോള്‍ എം ആര്‍ മുരളിയെ കുറച്ചു പേര്‍ മര്‍ദ്ദിച്ചു. ഇതൊക്കെ സാമാന്യവത്കരിച്ച്, ഇതാണു നാട്ടുനടപ്പെന്ന് ആരും പറയില്ല.

ആരെങ്കിലും സസ്യാഹാരത്തിനനുകൂലമായി നിലപാടെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്താല്‍ അതെങ്ങനെ , മാംസം നിഷേധിക്കലാകും ? സൂരജ് അംഗമായ ആധുനിക വൈദ്യശാസ്ത്രത്തിലുള്ള ഡോക്ടര്‍മാര്‍ സസ്യാഹാരം കൊണ്ട് പല അസുഖങ്ങളും മാറ്റാമെന്നും നിയന്ത്രിക്കാമെന്നും ഗവേഷണം നടത്തി കണ്ടുപിടിച്ച്, രോഗികളോട് നിര്‍ദ്ദേശിക്കുമ്പോള്‍, ആ നിലപാട് ശസ്ത്രീയമാണെന്നും വരുന്നു. ആ നിലപാടെടുക്കുന്നതും ജനാധിപത്യ അവകാശമല്ലേ? അതു ശരിയല്ല എന്നുള്ള നളന്റെ നിലപാട് ശരിയാണോ?

സ്കൂള്‍ കുട്ടികള്‍ക്ക് ജാതിയുടെ പേരില്‍ മുട്ട നിഷേധിച്ചത്, മുട്ട വെജിറ്റേറിയനല്ലെന്നതിന്റെ പേരിലാണു..,

ഒരു സ്കൂളില്‍ കുട്ടികള്‍ മുട്ട തിന്നണ്ട എന്നു പറഞ്ഞത് എങ്ങനെ അടിച്ചേല്‍പിക്കലാകും? ഈ കുട്ടികളൊന്നും അവരുടെ വീടുകളില്‍ മുട്ട കഴിക്കാന്‍ പാടില്ല എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ? സ്കൂളില്‍ ചെന്നിരുന്നു ഒരു മുട്ട കഴിച്ചില്ലഎന്നു വിചാരിച്ച് അവര്‍ ജീവിതകാലം മുഴുവന്‍ മുട്ട കഴിക്കില്ല എന്നൊക്കെ ഉറപ്പിക്കാമോ?

ഈ മുട്ട നിഷേധിച്ചത് സര്‍ക്കാര്‍ സ്കൂളിലാണോ അതോ സ്വകാര്യ സ്കൂളിലാണോ?

ചിലരുടെ ഭക്ഷണരീതികള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അവിടെ കളിക്കുന്നത് അധികാരത്തിന്റെ രാഷ്ട്രീയമാണെന്നു പറഞ്ഞുതരണോ?

വേണ്ടല്ലോ. ഒരു ന്യൂനപക്ഷത്തിന്റെ ഭക്ഷണരീതികളൊന്നും ഒരു ജനധിപത്യ രാജ്യത്ത് അടിച്ചേല്‍ പ്പിക്കുന്നത് ശരിയല്ല. ബി ജി പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചു. അത് രാഷ്ട്രീയമായിരുന്നു എന്ന് നമുക്ക് വിലയിരുത്താം . പക്ഷെ അവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴും ആ നിരോധനം എടുത്തു മറ്റാന്‍ അവര്‍ ശ്രമിച്ചില്ല. മറ്റു മാംസം അവര്‍ നിരോധിച്ചൊന്നും ഇല്ല. ആന്റണി കേരളത്തില്‍ ചാരായം ​നിരോധിച്ചു. നായനാര്‍ അത് മാറ്റാനൊന്നും പോയില്ല. മറ്റ് മദ്യങ്ങള്‍ അനുവദിക്കുകയും, ചാരായം മാത്രം നിരോധിക്കുകയും ചെയ്യുന്നതിലും രാഷ്ട്രീയമുണ്ട്, കാണേണ്ടവര്‍ക്ക് .


ഇത്തരത്തല്‍ വ്യഖ്യാനിച്ചാല്‍ എല്ലാം രാഷ്ട്രീയമാണ്. പലതും അതിനുമപ്പുറമാണ്. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ഹിന്ദുക്കളുടെ പിന്തുണ കിട്ടാന്‍ ഇതുപയോഗിക്കുന്നു. പൊന്നനിയിലും മലപ്പുറത്തും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാത്രം, സി പി എമ്മയാലും സി പി ഐ ആയാലും മത്സരിപ്പിക്കുന്നതും ഇതു പോലത്തെ ഒരു രഷ്ട്രീയം തന്നെയല്ലേ? മുസ്ലിങ്ങളല്ലാത്തവര്‍ക്ക് അവരുടെ മേല്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍ പ്പിച്ചു എന്നു പറഞ്ഞുകൂടെ?

ഭൂരിപക്ഷാഭിപ്രായം കേഡര്‍ പാര്‍ട്ടികളില്‍ സാധാരണയായി അടിച്ചേല്‍പിക്കപ്പെടാറുണ്ട്. ഇതിലൊക്കെ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം കൊടുക്കാത്താണു പ്രശ്നം. അത് മനസിലാക്കാനുള്ള വിവേകം ഭൂരിപക്ഷം കാണിച്ചാല്‍ അതൊരു പ്രശ്നമാകാന്‍ സാധ്യതയില്ല. കടും പിടുത്തമാണ്‌ എല്ലാറ്റിന്റേയും പിന്നില്‍ . ചില കടും പിടുത്തങ്ങള്‍ ശരിയെന്നും മറ്റു ചിലത് തെറ്റെന്നും വ്യാഖ്യാനിക്കുന്നത് വേലിയുടെ ഏതു ഭാഗത്തു നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.


ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭൂരിപക്ഷജനതയുടെ ഇഷ്ടം നിയമാമായെന്നു വരാം . ഭൂരിപക്ഷജനത മത തീവ്രവദികളാകുമ്പോള്‍ അത് നടക്കാം. മതാധിഷ്ടിത രാജ്യങ്ങളില്‍ അതാണു സ്ഥിതി. സൌദി അറേബ്യയില്‍ മുസ്ലിങ്ങളുടെ ഇഷ്ടം എന്താണൊ അതാണു നിയമം . അതു കൊണ്ട് അവിടെയൊന്നും ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ജോലിക്കായി പോകാതിരിക്കുന്നുമില്ല. മുലിം പേരില്‍ കള്ള പാസ്പോര്‍ ട്ടുണ്ടാക്കി വരെ ഹിന്ദുക്കള്‍ അവിടെ ജോലിക്കു പോകുന്നു.



കാളിദാസന്‍ നിസ്സരമായി തള്ളിക്കളഞ്ഞ 'അന്ധമായി പിന്തുടരുന്നവര്‍' ഫാസിസ്റ്റുകളാകുന്ന കാഴ്ച നിത്യവും കാണുന്നവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല.

നിയമം മൂലം ഇന്ന ഭക്ഷണമേ കഴിക്കാവൂ എന്ന് ഏതെങ്കിലും അധികാരികള്‍ നിഷ്കര്‍ഷിക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. ആര്‍ക്കും പ്രതിഷേധിക്കാം. ഞാന്‍ അതിനെ പൂര്‍ണ്ണമായും പിന്താങ്ങുന്നു. എന്റെ അറിവില്‍ അങ്ങനെ ഒന്നില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടികാട്ടി സാമാന്യവത്ക്കരിക്കുന്നത് ശരിയല്ല.


ഞാന്‍ ഇ പ്രശ്നത്തേക്കുറിച്ചല്ല കൂടുതലും പറഞ്ഞത്. സസ്യാഹാരം കഴിക്കുനത് കൊണ്ടാണ്‌ പോഷകക്കുറവും തൂക്കക്കുറവും ഉണ്ടാകുന്നത് എന്ന രീതിയില്‍ വ്യാഖ്യാനിച്ചതിനെയാണ്.


ഭക്ഷണത്തില്‍ വെജിറ്റേറിയന്‍ , നോണ്‍-വെജിറ്റേറിയന്‍ വേര്‍തിരിവു തന്നെ ആര്‍ക്കാണു കൂടുതല്‍ ആവശ്യമെന്നതു മനസ്സിലാക്കിയാല്‍ അതിന്റെ രാ​‍ഷ്ട്രീയവും മനസ്സിലാക്കാവുന്നതേയുള്ളൂ.

നളനനിത് വേര്‍തിരിവിന്റെ പ്രശ്നമായി മാത്രമേ കാണുന്നുള്ളു. പക്ഷെ ഞാന്‍ ഇത് ആവശ്യത്തിന്റെ പ്രശ്നമായിക്കൂടേ കാണുന്നു. വെജിറ്റേറിയന്‍ ഭക്ഷണം ആരോഗ്യത്തിനു ഗുണകരവും , നോണ്‍ വെജിറ്റേറിയന്‍ അരോഗ്യത്തിനു ചില അവസരങ്ങളില്‍ ഹാനികരവും എന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായതും .
ഏതു ഭക്ഷണം കഴിക്കുനതും ആളുകളുടെ സ്വാതന്ത്ര്യമാണെന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍ . നിയം മൂലം സര്‍ക്കാരുകള്‍ വെജിറ്റേറിയന്‍ ഭക്ഷണം അടിച്ചേല്‍പ്പിക്കുമ്പോഴേ എനിക്കത് പ്രശ്നമാകൂ.

അതുണ്ടാവില്ല എന്നു തന്നെയാണെന്റെ അഭിപ്രായവും വിശ്വാസവും .

പുളവന്‍ said...

ആഹാ......... ചര്‍ച്ചകളൊക്കെ പൊളവന് പെരുത്തിഷ്ടായീ.. ന്തൂട്ട്ന്നാ.. മ്മട പുല്ലും കാടീം കുടിച്ചിട്ടല്ലേ മ്മട ഐന്‍സ്റ്റീന് മറ്റേ സൂത്രം പുടികിട്ടിയത്. പൊടിയരിക്കഞ്ഞീം ചുട്ടപപ്പടോം തിന്നോണ്ടല്ലേ മ്മട കാള്‍ ലൂയിസിന് മെഡലു കിട്ടിയത്.. അതേ വര്‍ഗത്തില്‍ പെറ്റു വീണ കാളിദാസന്‍ പറേണത് ങ്ങടെ ചെവീലങ്ങോട്ട് കേറാത്തതെന്ത് ഡോക്ടറേ.. വ്യാജ ഡിഗ്രിയാണാ ഡോക്ടറേ.........

മറ്റേ ലോജിക്കും പൊളവന് പിടിച്ചേക്ക്ണ്.. സൂരജിന്‍റെ കെട്ടിയോള്‍ക്ക് ആര്‍ത്തവം വഴി രക്തം പോയാ, അതീക്കൂടെ പോവുന്ന ഇരുമ്പിന്റെ കൊറവ് പരിഹരിക്കാന്‍ ഒരു കിലോ പശുവിറച്ചി വാങ്ങി നൂറു ഗ്രാം വീതം ആശാട്ടി വറുത്തു തിന്നാ മതീന്ന കാളീശ്വരന്റെ ലോജിക്കില്ലേ... അതൊരന്നര സാധനം തന്നണ്ണോ.........

അത് വായിച്ചപ്പോ പൊളവന് തോന്നിയന്തെരെന്നോ... കാളിയുടെ തളളയ്ക്ക് ആര്‍ത്തവ രക്തം വഴി പോയിക്കിട്ടുന്ന ഇരുമ്പ് തിരിച്ചു കൊടുക്കാന്‍ പശുവിന്റെയോ പട്ടിയുടെയോ ഇറച്ചിക്കറി വാങ്ങാനുളള പാങ്ങ് കാളിക്കില്ല. അതോണ്ട് പശു തിന്നുന്ന വൈക്കോലും പുല്ലും പിണ്ണാക്കുമൊക്കെയാണ് ആര്‍ത്തവ ദിവസങ്ങളില്‍ കാളി സ്വന്തം തള്ളേക്കൊണ്ട് തീറ്റിക്കുന്നത്..

ഒന്നുങ്കി തളള തീരണം, അല്ലേ തള്ളേരെ ചോര പോക്ക് തീരണം... അണ്ണന്‍ ആളൊരു മൊതലു തന്നെ കാളിയണ്ണാ.........

Suraj said...

കാളിദാസന്‍ ജീ,

പറഞ്ഞതില്‍ പാതിയെന്നല്ല ഒറ്റയക്ഷരം പോലും തിരിഞ്ഞിട്ടില്ല എന്ന് മറുപടി കണ്ടപ്പോ മനസിലായി. ഇനിയിപ്പോ പറഞ്ഞ് മനസിലാക്കിക്കാന്‍ ഉദ്ദേശ്യവുമില്ല. എന്നാലും കാളിദാസന്‍ പറഞ്ഞ് പറഞ്ഞ് ആടിനെ പേപ്പട്ടിയാക്കുന്നത് കണ്ടതുകൊണ്ട് വേറെ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടാവണ്ട എന്ന് കരുതി മാത്രം ഇത്ര കൂടി അവസാനമായി:

"..സസ്യാഹാരം കഴിക്കുന്നതാണ്, പോഷകക്കുറവിനും തൂക്കക്കുറവിനും കാരണമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല..."

സസ്യാഹാരം കഴിച്ചാല്‍ പോഷകാഹാരക്കുറവും തൂക്കക്കുറവുമുണ്ടാകും എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞതായി എനിക്കറിയില്ല.കാളിദാസന്‍ ജീ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഇനി അങ്ങനെ വല്ലോം വിചാരിച്ചു വച്ചിട്ടുണ്ടെങ്കില്‍ അത് ബാക്കിയുള്ളവരുടെ കുറ്റവുമല്ല. മുകളിലെ ഇയുള്ളവന്റെ കമന്റില്‍ "..ദരിദ്ര ഇന്ത്യയില്‍ പോഷകാഹാരക്കുറവ് സസ്യാഹാരവുമായി ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്" എന്നെഴുതി നിര്‍ത്തിയ ഒരു ഖണ്ഡികയുണ്ട്. അതു വായിച്ചാല്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ, സസ്യാഹാരം പോഷകാഹാരക്കുറവുമായി ഒരു cause-effect relationship-ലൂടെയല്ലാതെ ബന്ധപ്പെടുന്നതെങ്ങനെ എന്നതിന്റെ രാഷ്ട്രീയവും ശാസ്ത്രവും.

അതിനു കാളിദാസന്‍ ജീ മറുപടിയായി പറഞ്ഞ 100 ഗ്രാം പശുവിറച്ചിക്കു പകരം 1 കിലോഗ്രം ചീര കൃഷിചെയ്ത് തിന്നുന്ന ആ അപാര ഉദാഹരണമുണ്ടല്ലോ, അതു ന്യൂട്രീഷന്‍ പ്രകാരം പൊട്ടത്തെറ്റാണെന്ന് മാത്രമല്ല പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റിയാല്‍ ഒന്നാന്തരം വിഡ്ഢിത്തവുമാണ് ! (എങ്ങനെ എന്നൊക്കെ തനിയേ ഇരുന്ന് കണക്കുകൂട്ടിയാല്‍ മനസിലാവും, വിശദീകരിക്കാന്‍ നേരമില്ല)

"നാട്ടില്‍ റേഷന്‍ കട എന്ന സാധനത്തില്‍, അരി കൊടുക്കുന്നവര്‍ക്ക് പല കാരണങ്ങളും ഉണ്ട്. പക്ഷെ അത് വാങ്ങി കഴിക്കുന്നവര്‍ അമേരിക്കയിലെ ഡോക്ടര്‍മാര്‍ ഇത്ര അളവില്‍ അരി തിന്നണം എന്ന് നിഷ്കര്‍ഷിച്ചതു കൊണ്ടല്ല. അത് തിന്നിലെങ്കില്‍ ചത്തു പോകും എന്ന അടിസ്ഥാന തിരിച്ചറിവുള്ളതു കൊണ്ടാണ്."

ശുദ്ധമാന വിവരക്കേട് വിളിച്ചു കൂവും മുന്‍പ് ഒന്നൂടെ ആലോചിച്ചാല്‍ നല്ലത്. ഒരു ശരാശരി മനുഷ്യന്റെ പ്രതി ദിന കലോറി ആവശ്യത്തിന്റെ നിശ്ചിത അനുപാതമായാണ് റേഷന്‍ കടയിലൂടെ നല്‍കുന്ന ധാന്യത്തിന്റെ കണക്ക്. അംഗന്‍ വാടി വഴി സ്ത്രീകള്‍ക്കും 5വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും നല്‍കുന്ന ആഹാരത്തിനുമുണ്ട് ഇതേ അളവും കണക്കും. അത് അമേരിക്കയിലിരുന്ന് ആരെങ്കിലും തീട്ടൂരമിട്ടതു കൊണ്ട് കെട്ടിയിറക്കിയ വിശേഷമൊന്നുമല്ല. അങ്ങനെ തന്നെയാണ് റേഷനരിയുടെ വിഹിതം കണക്കാക്കപ്പെട്ടിട്ടുള്ളത്. അത് ദുര്‍ബല വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കായി വിഭാവനം ചെയ്തിട്ടുള്ള ശാസ്ത്രീയമായ നടപടിതന്നെയാണ്. ഈ വിഹിതത്തില്‍ കാലാകാലങ്ങളായി സര്‍ക്കാരുകള്‍ നടത്തുന്ന വെട്ടിക്കുറവ് എതിര്‍ക്കപ്പെടേണ്ടതാണെന്നതിനു ഒരു കാരണവും ന്യൂട്രീഷനുമായി ബന്ധപ്പെട്ട ഈ പശ്ചാത്തലം തന്നെ.

kaalidaasan said...

പറഞ്ഞതില്‍ പാതിയെന്നല്ല ഒറ്റയക്ഷരം പോലും തിരിഞ്ഞിട്ടില്ല എന്ന് മറുപടി കണ്ടപ്പോ മനസിലായി.

തിരിയുക എന്നു പറഞ്ഞാല്‍ സൂരജ് പറയുന്ന മണ്ടത്തരത്തിനെ അംഗീകരിക്കുക എന്നര്‍ത്ഥമില്ലല്ലോ. പറഞ്ഞതൊക്കെ തിരിഞ്ഞു. അതില്‍ പാതിയും തെറ്റയതുകൊണ്ടാണതിനെ എതിര്‍ത്തതും. സസ്യാഹാരത്തിനു യതൊരു മേന്‍മയും ഇല്ല എന്നാണല്ലോ സൂരജ് സ്വന്തം ബ്ളോഗില്‍ തെളിയിക്കന്‍ ശ്രമിച്ചത്. സസ്യഹാരത്തിന്റെ മേന്മ തെളിയിക്കുന്ന വളരെയേറേ പഠനങ്ങള്‍ പടിഞ്ഞാറന്‍ നാടുകളില്‍ നടന്നിട്ടുണ്ട്. സസ്യാഹാരം പല രോഗികള്‍ക്കും അവിടെ നിര്‍ദ്ദേശിക്കപ്പെടുന്നും ഉണ്ട്. അത് ചെയ്യുനത് ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍ മാരുമാണ്. ഞാന്‍ ആ റിപ്പോര്‍ട്ടുകളില്‍ ചിലത് പ്രസിദ്ധപ്പെടുത്തിയതില്‍ ക്ഷുഭിതനായി സൂരജ് തന്നെയല്ലെ അവയെല്ലാം ഡെലീറ്റ് ചെയ്തത്? ഇ ബ്ളോഗിന്റെ ഉടമസ്തന്‍ അതൊന്നും ഡെലീറ്റ് ചെയ്തില്ല അതു കൊണ്ട് അതെല്ലാം ഇപ്പോഴുമിവിടെയുണ്ട്.


സൂരജേ താങ്കള്‍ ആരെയാണു വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നത്, താങ്കളെതന്നെയോ, താങ്കള്‍ പഠിച്ച ശാസ്ത്രത്തെയോ അതോ ഇവിടത്തെ വായനക്കാരെയോ? തങ്കള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും , സസ്യാഹരം കൊണ്ട് കുറെയധികം ഗുണമുണ്ടെന്നു അധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ഒരു ഡോക്ടറായ താങ്കള്‍ അതംഗീകരിക്കാതെ ഇനിയും മറ്റുള്ളവരെ വഴിതെറ്റിക്കാനാണുദ്ദേശമെങ്കില്‍ അത് തുടര്‍ന്നോളൂ.


സസ്യാഹാരം കഴിച്ചാല്‍ പോഷകാഹാരക്കുറവും തൂക്കക്കുറവുമുണ്ടാകും എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞതായി എനിക്കറിയില്ല.

അത് മറവികൊണ്ടായിരിക്കും . ഈ ബ്ളോഗില്‍ തന്നെയുള്ള താങ്കളുടെ വാക്കുകളാണു താഴെ.


വെജിറ്റേറിയനിസത്തെ പിടിച്ച് ഇന്ത്യന്‍ ഭക്ഷണരീതിയാക്കി വാഴ്ത്തുന്നവര്‍ സ്ത്രീകളിലെയും കുഞ്ഞുങ്ങളിലെയും പോഷകാഹാര ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ സമര്‍ത്ഥമായി മുക്കിക്കളയും, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കും - “വിശ്വാസങ്ങളെ” വാദിച്ച് ജയിപ്പിക്കല്‍ മാത്രമാണല്ലോ പ്രശ്നം :))


ഇതിന്റെ അര്‍ത്ഥമെന്താണ്? എന്തിനാണു മുകളില്‍ പറഞ്ഞവര്‍ പോഷകാഹാര ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ സമര്‍ത്ഥമായി മുക്കിക്കളയുന്നത്?

ഇന്ത്യന്‍ ഭക്ഷണരീതിയാക്കി വാഴ് ത്തുന്ന വെജിറ്റേറിയനിസമാണ്,‍ സ്ത്രീകളിലെയും കുഞ്ഞുങ്ങളിലെയും പോഷകാഹാര ദാരിദ്ര്യത്തിന്റെ കാരണമെന്നേ സാധരണക്കാര്‍ക്ക് മനസിലാകൂ. എനിക്കതെ മനസിലായുള്ളു. അതല്ല അര്‍ത്ഥമെങ്കില്‍ പിന്നെ മറ്റെന്താണെന്നൊന്നു വിശദീകരിക്കാമോ?

താഴെയുള്ളത് മറ്റൊരാളുടെ പ്രസ്താവനയാണ്
" ഇന്ത്യയില്‍ 6 കോടി കുട്ടികള്‍ക്ക് തൂക്കക്കുറവാണ്
നമുക്ക് തേങ്ങാവെള്ളം, ചുക്ക് കാപ്പിയും കുടിച്ചു കിടന്നുറങ്ങാം...



ഇതു വായിച്ചിട്ട് സൂരജിനെന്താണു തോന്നിയത്?

എനിക്ക് മനസിലായത് ഇന്‍ഡ്യയിലെ പരമ്പരഗതമായ സസ്യാഹാരമാണ്, കുട്ടികളുടെ തൂക്കക്കുറവിനു കാരണമെന്ന്. അതല്ല അര്‍ത്ഥമെങ്കില്‍ സൂരജിനേപ്പോലുള്ളവര്‍ അതൊന്നു വിശദീകരിച്ചാല്‍ ഉപകാരമായിരുന്നു.


"..ദരിദ്ര ഇന്ത്യയില്‍ പോഷകാഹാരക്കുറവ് സസ്യാഹാരവുമായി ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്" എന്നെഴുതി നിര്‍ത്തിയ ഒരു ഖണ്ഡികയുണ്ട്. അതു വായിച്ചാല്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ, സസ്യാഹാരം പോഷകാഹാരക്കുറവുമായി ഒരു cause-effect relationship--ലൂടെയല്ലാതെ ബന്ധപ്പെടുന്നതെങ്ങനെ എന്നതിന്റെ രാഷ്ട്രീയവും ശാസ്ത്രവും.

ദരിദ്ര ഇന്‍ഡ്യയില്‍ പോഷകാഹാര ക്കുറവു ദാരിദ്ര്യം കൊണ്ടാണ്. അതു മനസിലാക്കാന്‍ വേറെ രാഷ്ട്രീയവും ശാസ്ത്രവും ഒന്നും ആവശ്യമില്ല.

സൂരജ് പറഞ്ഞുവരാന്‍ ശ്രമിക്കുന്നത് തീവ്ര ഹിന്ദുക്കള്‍ മാംസാഹാരം കഴിക്കുന്നതിനെ എതിര്‍ക്കുന്നതു കൊണ്ടാണെന്നാണ്. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇതു രണ്ടും മനസിലാകും.

സാമാന്യ ബുദ്ധി യുള്ളവര്‍ മറ്റൊന്നു കൂടി ഈ പ്രസ്താവനയില്‍ നിന്നും മനസിലാക്കും. സൂരജ് പറയുന്നതില്‍ വലിയ കഴമ്പില്ലെന്ന്. കുട്ടികളുടെ ഭക്ഷണം തട്ടിപ്പറിച്ച് വിശപ്പടക്കേണ്ട ഹതഭാഗ്യര്‍ പോഷകാഹാരത്തേകുറിച്ചല്ല ചിന്തിക്കുന്നത്, ജീവന്‍ നിലനിറുത്തുന്നതിനേക്കുറിച്ചാണ്.

സസ്യാഹാരം പോഷകാഹാരക്കുറവുമായി ഒരു cause-effect relationship-ലൂടെയോ അല്ലാതെയോ ബന്ധപെടുന്നില്ല. അതിന്റെ തെളിവാണ്, കയികശക്തിയും ബുദ്ധിശക്തിയും കൂടിയതോതില്‍ ഉള്ള ചിലരുടെ ഉദാഹരണം ദേവന്‍ ചൂണ്ടിക്കാണിച്ചത്.

ഒരു ശരാശരി മനുഷ്യന്റെ പ്രതി ദിന കലോറി ആവശ്യത്തിന്റെ നിശ്ചിത അനുപാതമായാണ് റേഷന്‍ കടയിലൂടെ നല്‍കുന്ന ധാന്യത്തിന്റെ കണക്ക്.

അല്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ സൂരജേ.

അവിടെ അത് വാങ്ങാന്‍ വരുന്ന, ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ ഈ കലോറി കൃത്യമായി കണക്കു കൂട്ടി അതില്ലെങ്കില്‍ പോഷകത്തിനു കുറവുണ്ടായാലോ എന്നു പേടിച്ചല്ല, അത് വങ്ങാനായി വരുന്നതെന്നേ ഞാന്‍ പറഞ്ഞുള്ളു. അത് ഇല്ലാഞ്ഞാല്‍ പട്ടിണി കിടന്നു ചത്താലോ എന്ന പേടികൊണ്ടാണവര്‍ വരുന്നതും വാങ്ങുന്നതും .

ദുര്‍ബല വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കായി വിഭാവനം ചെയ്തിട്ടുള്ള ശാസ്ത്രീയമായ നടപടിതന്നെയാണ്.

ഇതാണിതിന്റെ ആന്റി ക്ളൈമാക്സ്.
സുരക്ഷ എന്ന വാക്കിനൊരു അര്‍ത്ഥമുണ്ട് സൂരജേ.

റേഷന്‍ കടയില്‍ ഈ സുരക്ഷക്കു നല്‍കുന്ന സാധനങ്ങളെന്തൊക്കെയാണെന്ന് സൂരജിനറിയുമോ? ഇല്ലെങ്കില്‍ അടുത്തുള്ള റേഷന്‍ കടയില്‍ ചെന്ന് ഒന്നന്വേഷിച്ചു പറയാമോ?

എന്റെ അറിവില്‍ ഒരു റേഷന്‍ കടയിലും മാംസമോ മത്സ്യമോ മുട്ടയോ പാലോ കൊടുക്കുന്നില്ല. സൂരജിന്റെ അഭിപ്രായം ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും കഴിച്ചാല്‍ പോഷകത്തിനു കുറവുണ്ടാകുമെന്നാണ്.

കുറെ ശാസ്ത്രീയ വശങ്ങള്‍ വിവരിച്ച ആളാണല്ലോ സൂരജ്. ദുര്‍ബല വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷകസമൃദ്ധിയും ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും വഴി വിഭാവനം ചെയ്തിട്ടുള്ളതിന്റെ ശാസ്ത്രീയമായ അടിത്തറ ഒന്നു വിശദീകരിക്കാമോ?

~ Mr. Perera | മിസ്റ്റർ പെരേര ~ said...

അളിയനാണളിയാ....... അളിയൻ!

സൂരജും ദേവനുമൊക്കെ കണ്ടു പഠി. ഇങ്ങനെ നടന്നോളും, ഒരു വിവരോമില്ലാതെ ;)

ദേവന്‍ said...

ക്ഷമിക്കണം, ഞാന്‍ യാത്രയിലാണ്‌. ബ്ലോഗ് വായിക്കാന്‍ കുറേ ദിവസമായി കഴിയുന്നില്ല.



സസ്യാഹാരം മാംസാഹാരത്തെക്കാള്‍ മികച്ചതോ ചീത്തയോ ആണെന്ന് എവിടെയും ഒരവകാശവും ആര്‍ക്കും വയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനെക്കുറിച്ച് തര്‍ക്കവും ഇല്ലെന്ന് തോന്നുന്നു. അലക്‌ഷ്യമായി എഴുതിയതുകൊണ്ടാണോ എന്തോ. പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത് ഇത്രയുമൊക്കെയാണ്‌

ആദ്യഭാഗം

പ്രകൃതി ജീവനം ഒരു തരം ചികിത്സ ആണെന്നോ ശാസ്ത്രീയ ജീവനമാണെന്നോ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.



രണ്ടാം ഭാഗം

പോഷണദാരിദ്യം അനുഭവിക്കുന്നവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്‌ എന്നതിനാല്‍ ഇന്ത്യന്‍ ജനതയ്ക്കു മേല്‍ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് ഞാന്‍ കരുതുന്നു. അവര്‍ സ്വമേധയാ എന്തു വേണമെങ്കിലും തീരുമാനിച്ചോട്ടെ, അവരെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല.



കമന്റുകളില്‍ ഒരോട്ട പ്രദക്ഷിണം (ഏതെങ്കിലും നാട്ടിലെ ഏതെങ്കിലും വീട്ടില്‍ എത്തിയാലേ സമാധാനമായി മൊത്തം വായിച്ചു മനസ്സിലാക്കാനാവൂ)



ശ്രീവല്ലഭന്‍ മാഷേ,

റിപ്പോര്‍ട്ട് മറ്റൊരിടത്തു രത്നച്ചുരുക്കമായി കണ്ടിരുന്നു. ലിങ്കിനു നന്ദി.

ലോകത്തിലെ ഓരോ ആളിനും അഞ്ചു നേരം ഭക്ഷിക്കാനുള്ള ഭക്ഷ്യോത്പാദനം നടക്കുന്നുണ്ട് പക്ഷേ ജനസംഖ്യയുടെ പാതിയോളം പട്ടിണിയിലും!


മറ്റെല്ലാ കമന്റുകളും ഭക്ഷണത്തിന്റെ, പ്രത്യേകിച്ച് ഗോമാംസത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയായതുകൊണ്ട്:

ഗോവധം- ആര്‍ക്കു വേണമെങ്കിലും പശു സ്വന്തം മാതാവാണെന്നോ അല്ലെന്നോ ഒക്കെ വിശ്വസിക്കാം. അങ്ങനെയുള്ളവര്‍ ഭൂരിപക്ഷം ആണെങ്കില്‍ (ആണെന്ന് ഞാന്‍ കരുതുന്നില്ല) പോലും ഗോവധം നിയമം മൂലം നിരോധിക്കുന്നത് ജനാധിപത്യമല്ല. രണ്ടു പ്രശ്നമാണ്‌ ഇതുകൊണ്ട് ഉണ്ടാവുന്നത്:- ജനാധിപത്യത്തിനെ ആധാരശില "ഭൂരിപക്ഷഭരണവും ന്യൂനപക്ഷ സം‌രക്ഷണവും എന്നതാണ്‌". രാഷ്ട്രഭരണത്തില്‍ മാത്രമല്ല, ജനാധിപത്യം നിലനില്‍ക്കുന്ന ഏതു പ്രസ്ഥാനത്തിലും അതങ്ങനെയായിത്തന്നെ കാണാം- കമ്പനി നിയമം, സൊസൈറ്റി നിയമം മുതലായവ ഉദാഹരണം. സര്‍ദാര്‍ജിമാര്‍ മുടിവളര്‍ത്തേണ്ടതുണ്ടോ എന്ന് ഇന്ത്യയിലെ ഭൂരിപക്ഷത്തിനോട് ചോദിച്ചാല്‍ ഇല്ലെന്നു പറയും, പക്ഷേ അവരെയെല്ലാം പിടിച്ച് മൊട്ടയടിക്കാന്‍ ആളു തുനിഞ്ഞിറങ്ങിയാലോ?

ഹിന്ദുമതത്തിലെ തന്നെ കന്നുകാലി ഇറച്ചി കഴിക്കുന്നവര്‍, ക്രിസ്തുമതക്കാല്‍, മുസ്ലീങ്ങള്‍, മതരഹിതര്‍ തുടങ്ങിയവര്‍ എന്തു കഴിക്കണം (റൈറ്റ് റ്റു ഫുഡ് അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളില്‍ പെട്ടതാണ്‌) എന്ന് ഭൂരിപക്ഷം തീരുമാനിച്ചാല്‍ പോലും അത് ഫാസിസം ആണ്‌. ആര്‍ക്കും കാലിയിറച്ചിയോ പന്നിയിറച്ചിയോ കഴിക്കാതെ ഇരിക്കാം, എന്നാല്‍ മറ്റുള്ളവരാരും കഴിക്കരുതെന്ന് പറയുന്നത് മനുഷ്യാവകാശനിഷേധമാണ്‌.
അതേ കാരണം കൊണ്ട് തന്നെ ഞാന്‍ കന്നുകാലി-പന്നിമാംസം കഴിക്കുന്നെന്ന പേരില്‍ എന്നെ തല്ലിക്കൊല്ലാന്‍ ആരെങ്കിലും വന്നാല്‍ അത് ഗുരുതരമായ കുറ്റവുമാണ്‌.

http://www.boloji.com/analysis/053.htm

http://www.hinduonnet.com/2002/11/18/stories/2002111800461000.htm
പശുവിന്റെ ദളിതന്റെ ജീവനെക്കാള്‍ വിലപ്പെട്ടതാണെന്ന് പറയുന്നവര്‍ http://www.state.gov/g/drl/rls/irf/2003/24470.htm എന്ത് അഹിംസയുടെ പേരിലാണ്‌ ഗോവധം നിരോധിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

ശ്രീവല്ലഭന്‍. said...

ഈ കാളിദാസന്‍റെ ഒരു തമാശ. തെങ്ങാവെള്ളവും ചുക്കുകാപ്പിയും എന്ന് പറഞ്ഞത് പ്രകൃതി ചികിത്സയെ കുറിച്ചാണ്. ഇന്ത്യയില്‍ മുഴുവന്‍ സമയ സസ്യാഹാരികള്‍ മുപ്പതു ശതമാനമേ വരൂ എന്ന് ഇവിടെ കമന്റിട്ട മിക്കവാറും എല്ലാര്‍ക്കും അറിയാമെന്നാണ് എന്‍റെ വിശ്വാസം. പക്ഷെ മുഴുവന്‍ സമയ സസ്യാഹാരികള്‍ ആയ ജൈനന്മാരില്‍ 34% overweight, 10% obese. അത് കണ്ടാല്‍ തന്നെ അറിയില്ലേ സസ്യം മാത്രം കഴിച്ചാലും മേലനങ്ങി ഒന്നും ചെയ്തില്ലെങ്കില്‍ തടിച്ചു കൊഴുക്കുമെന്ന്. അപ്പം എന്‍റെ കമന്റ് സസ്യാഹാരികലായ ജൈനന്മാരെ കുറിച്ച് ആയിരുന്നില്ല.

ഇനി കാളിദാസനായി അങ്ങേരുടെ പാടായി. ഇതിനൊന്നും 'കാളമൂത്രം' (കട: കൈപ്പള്ളി) പോലെ കമന്റ് എഴുതാന്‍ സമയം ഇല്ല.
മറ്റൊരാള്‍ :-)

kaalidaasan said...

Oru neram kazhikkan kashtapedunnavar kurachu non veg thinnal poshakaharakuravinu oru thadayakum ennanu sooraj paranjathennu enikku manasilayathu.


ശന്തനു,

ശൂന്യാകാശത്തിലേക്ക് പോകുന്നവര്‍ പോഷക സമൃദ്ധമായ ഭക്ഷണം ഗുളിക രൂപത്തിലാക്കിക്കൊണ്ടു പോകാറുണ്ട്. അതു പോലത്തെ ഗുളിക കൊടുത്തും നമുക്ക് പോഷകത്തിന്റെ അളവു കൂട്ടാം . ഇന്‍ഡ്യയില്‍ ദാരിദ്യ്ര രേഖക്കു താഴെ കിടക്കുന്നവര്‍ക്കെല്ലാം മാംസവും മത്സ്യവും നല്‍കി അവരെ പോഷിപ്പിക്കാമെന്ന് ശന്തനു കരുതുന്നുണ്ടോ? റേഷനരി എന്ന വില കുറഞ്ഞ അരി പോലും വാങ്ങാന്‍ കഴിവില്ലാത്ത പട്ടിണി പാവങ്ങള്‍ക്ക് മാംസവും മത്സ്യവും പാലും മുട്ടയും വാങ്ങിക്കഴിക്കാന്‍ പറ്റുമെന്ന് ശന്തനു കരുതുന്നുണ്ടോ?

ഒരു നേരം കഴിക്കാന്‍ കഷ്ടപ്പെടുന്നവന്റെ പോഷകക്കുറവ്, ഭക്ഷണം എന്ന സംഗതി ഇല്ലാത്തതുകൊണ്ടാണെന്നു സൂരജിനു മനസിലകുന്നില്ല. അതുകൊണ്ടാണ്, റേഷനരിയുടെ കലോറി യൊക്കെ എടുത്ത് വിളമ്പുന്നത്. താങ്കള്‍ക്കും അത് മനസിലാകുന്നില്ല. അഹാരക്കുറവുള്ളവന്‍ ആദ്യം ചിന്തിക്കുന്നത് അഹാരക്കുറവിനേക്കുറിച്ചാണ്, അല്ലാതെ പോഷകഹാരക്കുറവിനേക്കുറിച്ചല്ല. അതാണ്, ദാരിദ്രയ്ത്തേക്കുറിച്ച് ഉത്ഖണ്ടയുള്ളവര്‍ ആദ്യം മനസിലാക്കുക.

ഭാരത സര്‍ക്കാരിന്റെ ഭ്യക്ഷ സുരക്ഷ അനുസരിച്ച് കൊടുക്കുന്ന റേഷനരി താങ്കള്‍ കഴിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. അത് ദരിദ്രര്‍ക്കെല്ലാം മൂന്നു നേരം കഴിക്കാന്‍ പാകത്തിനു കൊടുക്കൂകയല്ലേ നാം ആദ്യം ചെയ്യേണ്ടത്. എന്നിട്ടല്ലേ പോഷകഹാര കുറവിനേക്കുറിച്ച് ചിന്തിക്കേണ്ടതും അതുണ്ടെങ്കില്‍ മാംസവും മുട്ടയും കൊടുത്ത് അത് പരിഹരിക്കേണ്ടതും. സംഘ പരിവാര്‍ എതിര്‍ക്കുന്നതു കൊണ്ട് മാംസവും മത്സ്യവും കൊടുക്കാന്‍ പറ്റുന്നില്ല എന്നൊക്കെ വിലപിക്കുന്നതിനും, അതിന്റെ രാഷ്ട്രീയം തപ്പുന്നതിനും മുമ്പ് മൂന്നു നേരം റേഷനരി കൊടുക്കാനല്ലെ നമ്മളൊക്കെ ആദ്യം ശ്രമിക്കേണ്ടത്

kaalidaasan said...

ശ്രീവല്ലഭന്‍ ,


ഈ കാളിദാസന്‍റെ ഒരു തമാശ. തെങ്ങാവെള്ളവും ചുക്കുകാപ്പിയും എന്ന് പറഞ്ഞത് പ്രകൃതി ചികിത്സയെ കുറിച്ചാണ്.

ഇന്ത്യയില്‍ 6 കോടി കുട്ടികള്‍ക്ക് തൂക്കക്കുറവാണ്

എന്നെഴുതിയിട്ട് അതിന്റെ തഴെ

നമുക്ക് തേങ്ങാവെള്ളം, ചുക്ക് കാപ്പിയും കുടിച്ചു കിടന്നുറങ്ങാം...

എന്നെഴുതിയാല്‍ , അത് രണ്ടും പരസ്പരം ബന്ധപ്പെടുത്തിയേ വായിക്കുന്നവര്‍ മനസിലാക്കൂ. ഇനി ശ്രീവല്ലഭന്‍‍ പരസ്പര ബന്ധമില്ലാതെയാണിതെഴുതിയതെങ്കില്‍ എനിക്കൊന്നും പറയാനില്ല.

പ്രകൃതി ചികിത്സക്കാരും സസ്യഹാരികളാണെന്നാണു ഞാന്‍ മനസിലാക്കിയത്. ചികിത്സ സാധാരണ അസുഖത്തിനാണു ചെയ്യുന്നത്. ഒരസുഖത്തിനു തേങ്ങാവെള്ളവും ചുക്കുകാപ്പിയും നല്ലതാണെന്ന് ആരെങ്കിലും കരുതിയാല്‍ എന്താനാണതിനെ എതിര്‍ക്കുന്നത്?

kaalidaasan said...

ശ്രീവല്ലഭന്‍ ,


പക്ഷെ മുഴുവന്‍ സമയ സസ്യാഹാരികള്‍ ആയ ജൈനന്മാരില്‍ 34% overweight, 10% obese. അത് കണ്ടാല്‍ തന്നെ അറിയില്ലേ സസ്യം മാത്രം കഴിച്ചാലും മേലനങ്ങി ഒന്നും ചെയ്തില്ലെങ്കില്‍ തടിച്ചു കൊഴുക്കുമെന്ന്.

ഇത് ഞന്‍ ആദ്യമായിട്ടു കേള്‍ക്കുകയാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ തൂക്കക്കൂടുതലും, അമിത വണ്ണവും വളരെ വിരളമാണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. മുട്ടയും പാലും കഴിക്കുന്ന വെജിറ്റേറിയന്‍മാരിലും , പുതിയതായി വെജിറ്റേറിയന്‍മരായ ചിലരിലുമാണ്, തൂക്കക്കൂടുതല്‍ കാണപ്പെടുന്നത്. അത് സസ്യേതരമായ പലതും കഴിച്ചിട്ടുമാണ്.

ശ്രീവല്ലഭന്‍ പറഞ്ഞ്തിന്‌ എന്തെങ്കിലും പഠനത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ഒന്നു പറയാമോ. അല്ലാതെ വിശ്വസിക്കാന്‍ പ്രയാസമുള്ളതാണീ കണക്ക്.

ഒട്ടും അടിസ്ഥാനമില്ലത്ത ഒരു പ്രസ്താവന നടത്തിയിട്ട്, ഇനി കാളിദാസനായി അങ്ങേരുടെ പാടായി. ഇതിനൊന്നും 'കാളമൂത്രം' (കട: കൈപ്പള്ളി) പോലെ കമന്റ് എഴുതാന്‍ സമയം ഇല്ല. എന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കുമൂഹിക്കാം

ശ്രീവല്ലഭന്‍. said...

'പക്ഷെ മുഴുവന്‍ സമയ സസ്യാഹാരികള്‍ ആയ ജൈനന്മാരില്‍ 34% overweight, 10% obese'
എന്നുള്ളത് 'ജൈന സ്ത്രീകളില്‍' എന്ന് തിരുത്തി വായിക്കുക. source:
National Health & Family Welfare Survey 1998-99. Weight for height of Indian women aged 15-49

ഇത് തിരഞ്ഞാല്‍ മതം തിരിച്ച് weight details കിട്ടും.

"ഇത് ഞന്‍ ആദ്യമായിട്ടു കേള്‍ക്കുകയാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ തൂക്കക്കൂടുതലും, അമിത വണ്ണവും വളരെ വിരളമാണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്."

നമ്മള്‍ കേള്‍ക്കാത്തത് കൊണ്ട് സത്യം ആകില്ല എന്നില്ല. താങ്കളുടെ ഊഹങ്ങള്‍ താങ്കളെ രക്ഷിക്കട്ടെ.

ശ്രീവല്ലഭന്‍. said...

"സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ തൂക്കക്കൂടുതലും, അമിത വണ്ണവും വളരെ വിരളമാണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. മുട്ടയും പാലും കഴിക്കുന്ന വെജിറ്റേറിയന്‍മാരിലും, പുതിയതായി വെജിറ്റേറിയന്‍മരായ ചിലരിലുമാണ്, തൂക്കക്കൂടുതല്‍ കാണപ്പെടുന്നത്. അത് സസ്യേതരമായ പലതും കഴിച്ചിട്ടുമാണ്."

ഈ 'പഠനങ്ങളുടെ'ഒക്കെ സോഴ്സ്‌ കൂടി ഒന്ന് വ്യക്തമാക്കുമല്ലോ.

kaalidaasan said...

ശ്രീവല്ലഭാ,

'പക്ഷെ മുഴുവന്‍ സമയ സസ്യാഹാരികള്‍ ആയ ജൈനന്മാരില്‍ 34% overweight , 10% obese എന്നുള്ളത് 'ജൈന സ്ത്രീകളില്‍' എന്ന് തിരുത്തി വായിക്കുക.

താങ്കള്‍ തന്ന ലിങ്കില്‍ നിന്നും എനിക്ക് ഒന്നും കിട്ടിയില്ല.

ശ്രീവല്ലഭാ , കുറച്ചുകൂടി സെന്‍സിബിള്‍ ആയി സം സാരിക്കൂ. ജൈന സ്ത്രീകളും പുരുഷന്‍മാരും വ്യത്യസ്ഥ ഭക്ഷണമാണു കഴിക്കുന്നതെന്നാണോ തങ്കള്‍ പറഞ്ഞു വരുന്നത്? ഒരെ ഭക്ഷണമാണു എല്ലാ ജൈനന്‍മാരും കഴിക്കുന്നതെങ്കില്‍, സ്ത്രീകള്‍ മാത്രം അമിത വണ്ണക്കാരാകുന്നെങ്കില്‍ അതിനു വേറെ കാരണം കാണും .

ജൈന സ്ത്രീകളെ റേഷനരി വങ്ങാന്‍ കഴിയാത്ത പട്ടിണിപ്പാവങ്ങളുമയി തരതമ്യം ചെയ്യുന്നത് തന്നെ ശരിയായ നടപടിയല്ല.

നമ്മള്‍ കേള്‍ക്കാത്തത് കൊണ്ട് സത്യം ആകില്ല എന്നില്ല. താങ്കളുടെ ഊഹങ്ങള്‍ താങ്കളെ രക്ഷിക്കട്ടെ.

അസംഘ്യം വിദഗ്ദ്ധര്‍ പറഞ്ഞ കാര്യമാണു ഞാന്‍ പറഞ്ഞത്. സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ തൂക്കക്കൂടുതല്‍ കണ്ടതായി ഏതെങ്കിലും പഠന റിപ്പോര്‍ട്ട് ഒന്നു സൂചിപ്പിക്കാമോ?

ഇത് വൈകരികമയി കാണേണ്ട വിഷയമല്ല. യാധാര്‍ത്ഥ്യബോധതോടെ കാണേണ്ടതാണ്. സസ്യാഹാരം അമിത വണ്ണം കുറക്കുമെന്നാണ്, പഠിഞ്ഞാറന്‍ നാടുകളില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്.



അതേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ ഇവിടെ നോക്കിയാല്‍ കാണാം

kaalidaasan said...
This comment has been removed by the author.
kaalidaasan said...

ഈ 'പഠനങ്ങളുടെ'ഒക്കെ സോഴ്സ്‌ കൂടി ഒന്ന് വ്യക്തമാക്കുമല്ലോ.

വ്യക്തമാക്കാമല്ലോ. താഴെക്കാണുന്നതാണു സോഴ്സ്

http://www.liebertonline.com/doi/abs/10.1089/obe.2008.0171.

ശ്രീവല്ലഭന്‍. said...

എന്നെക്കൊണ്ടു കാളമൂത്രം പോലെ എഴുതിച്ചേ അടങ്ങൂ. തലയ്ക്കു കൈവച്ച് കൊണ്ട് എഴുതുന്നു. :-(

അല്‍പം sensibility കുറവാണേ. ഇടയ്ക്കിടെ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറയുകയും എഴുതുകയും ചെയ്യും. ഇടയ്ക്കിടെ വികാരവും കൂടും. എന്ത് ചെയ്യാം. ഇനി മീനും മുട്ടയും ഇറച്ചിയും എല്ലാം നിര്‍ത്തി തികഞ്ഞ ഒരു സസ്യ ഭുക്കായി മാറിയാല്‍ ഇതൊക്കെ മാറുമെന്നു തോന്നുന്നു.

ഏതായാലും നല്ല sensible ആയ കാളിദാസനെപ്പോലെ കുറച്ചു പേര്‍ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് തന്നെ വല്യ കാര്യം. താങ്കളുടെ പലവിഷയങ്ങളിലും ഉള്ള അഗാധ പാണ്ഡിത്യം എന്നെ അതിശയിപ്പിക്കുന്നു.

ജൈന സ്ത്രീകളും പുരുഷന്‍മാരും വ്യത്യസ്ഥ ഭക്ഷണമാണു കഴിക്കുന്നതെന്നാണോ ഞാന്‍ പറഞ്ഞത്? ഞാന്‍ തന്ന ഡാറ്റ സ്ത്രീകളുടെ ആണ് എന്നല്ലേ പറഞ്ഞുള്ളൂ? പുരുഷന്മാരുടെ ഡാറ്റ കണ്ടിരുന്നില്ല. ഇപ്പോള്‍ കണ്ടു. യാതൊരു വ്യത്യാസവും ഇല്ല. 2005-06 സാമ്പിള്‍ സര്‍വ്വേ പ്രകാരം സിക്കുകാരും ജൈനന്മാരും ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ over weight & obese.

ഞാന്‍ ലിങ്ക് ഒന്നും തന്നില്ല. ഗൂഗിള്‍ എന്നൊരു സംഭവത്തില്‍ കയറി ഞാന്‍ തന്ന സോഴ്സ് ടൈപ്പ് ചെയ്‌താല്‍ അതുമായി ബന്ധപ്പെട്ട എല്ലാ പേജുകളും കിട്ടും. അത് സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേ ആണ്. അതില്‍ കുറച്ചൊക്കെ ഒന്ന് തിരഞ്ഞാല്‍ ഞാന്‍ പറഞ്ഞ ഡാറ്റ കിട്ടും. മൂന്നു പ്രാവശ്യം നടത്തിയ സര്‍വ്വേ ഡാറ്റ & reports അവിടെ ഉണ്ട്.

ലിങ്കുകള്‍ എല്ലാം കണ്ടു. സന്തോഷം,
തൃപ്തിയായി. തല കറങ്ങുന്നതിനാല്‍ ഇനി ഞാന്‍ ഇനി മറുപടികള്‍ ഒന്നും എഴുതുന്നതല്ല.

kaalidaasan said...

ശ്രീവല്ലഭാ,

കാളമൂത്രം എഴുതിയില്ലെങ്കിലും ഒരു എലി മൂത്രമെങ്കിലും എഴുതിക്കൂടേ?

സെന്‍സിബിലിറ്റി കുറവാണെന്നു പരസ്പര ബന്ധമിലാതെ എഴുതിയതില്‍ നിന്നും മനസിലായി. ആദ്യം പറഞ്ഞു ജൈനന്‍ മാരുടെ ഡേറ്റ ആണെന്നു. പിന്നെ അത് മാറ്റി ജൈനസ്ത്രീകളുടെ എന്നു പറഞ്ഞു. ഇപ്പോള്‍ അത് വീണ്ടും മാറ്റി സ്ത്രീകളുടേയും പുരുഷന്‍ മാരുടേയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന്. ഇനി ഒരു ചോദ്യം കൂടെ ചോദിച്ചാല്‍ വിണ്ടും മാറ്റിയാലോ എന്നു പേടിച്ച് ഞാന്‍ എന്റെ ചോദ്യങ്ങള്‍ അപ്പാടെ പിന്‍ വലിച്ചിരിക്കുന്നു.

സമാധാനമായിട്ട് കാളമൂത്രം ഒക്കെ മറന്ന്, വല്ല എലി മൂത്രമോ അണ്ണാന്‍ മൂത്രമോ ഒക്കെ ആയി കഴിഞ്ഞോളൂ.

സസ്യാഹാരികളായ ജൈനന്‍മാര്‍ അമിതവണ്ണക്കാരാകാമെങ്കില്‍ സസ്യാഹാരം കഴിക്കുന്ന മറ്റുള്ളവര്‍ക്കും പോഷകകുറവുണ്ടാകില്ല എന്ന സാമാന്യ തത്വം ശ്രീവല്ലഭന്‍ മനസിലാക്കുന്നുണ്ടോ ആവോ.

കാളിദാസന്‍ ആരെയും ഉപദേശിച്ചു നേരെയാക്കാനല്ല ഇവിടെ എഴുതിയത്. കാളിദാസന്റെ അഭിപ്രായം എഴുതി. അതിനെ സാധൂകരിക്കാന്‍ കുറച്ച് വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും എഴുതി.

ഗൂഗിള്‍ എന്ന സംഭവത്തില്‍ കയരി കണ്ടുപിടിക്കാന്‍ പറ്റാത്തതു കൊണ്ടാണ്, വീണ്ടും താങ്കളോട് അതിന്റെ ലിങ്ക് തരാമോ എന്നു ചോദിച്ചത്. അതിനു പറ്റുന്നില്ലെങ്കില്‍ വേണ്ട.

kaalidaasan said...

ശന്തനു,

അരി വെര്‍സസ് നോണ്‍ വെജിറ്റേറിയന്‍ ആണിവിടെ വിഷയം എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ദരിദ്ര വിഭാഗങ്ങളുടെ ഭഷ്യസുരക്ഷ ഉറപ്പാക്കാന്‍ റേഷന്‍ കട വഴി അവശ്യത്തിനു കലോറി നല്‍കുന്നവര്‍ക്ക് എന്തു കൊണ്ടാണു മുട്ട നല്‍കാത്തതെന്ന്, സൂരജിനോട് ചോദിക്കൂ.

മുട്ട നല്‍കുക പ്രായോഗികമല്ല എന്നെനിക്കറിയാം. അതു കൊണ്ട് ഞാന്‍ ആ ചോദ്യം ചോദിക്കുന്നില്ല. മുട്ട നല്‍കിയാല്‍ കൂടുതല്‍ മെച്ചമുണ്ടെന്നു, കലോറിയും പോഷകവും കണക്കാക്കി റേഷന്‍ നലുകുന്നവര്‍ക്ക് തോന്നുന്നില്ലെങ്കില്‍, പിന്നെ ആരൊക്കെ ചോദ്യം ചോദിച്ചിട്ടും കാര്യമില്ല.

Anonymous said...

ശ്രീ വല്ലഭന്‍
ജൈനന്മാരുടെ ഒബെസിറ്റി സസ്യാഹാരം കൊണ്ടാണെന്ന് വിശ്വസിക്കുന്നതിന് മുന്‍പ് ജനന്മാരുടെ ഭക്ഷണക്രമം എന്താണെന്ന് ഒന്നെഴുതാമോ?
അവര്‍ ഖീ, പാല്‍, തൈര്, വെണ്ണ, പനീര്‍ ഇവയൊക്കെ കഴിക്കുമോ?
മധുരം കഴിക്കുമോ?

നമ്മുടെ നാട്ടിലെ ഫ്യൂഡല്‍ നമ്പൂരിമാരും നല്ല പിളുന്ത് തടിയന്മാര്‍ ആയിരുന്നില്ലേ?

സസ്യാഹാരത്തിലും അനാരോഗ്യപരമായി കഴിക്കാമെന്നര്‍ത്ഥം. അതിന്റെയെര്‍ത്ഥം സസ്യാഹാരം മോശമാണെന്നല്ല.
മാം‌സാഹാരികളും അതു പോലെ തന്നെ.

Inji Pennu said...

ഓരോഫാണ് ദേവേട്ടാ:

ഈ 42% ന്യൂട്രീഷന്‍ കുറവിനെക്കുറിച്ച് എപ്പോഴോ വായിച്ചപ്പോഴും പിന്നെ ഇവിടെ കണ്ടപ്പോഴും എനിക്ക് എന്റെ അനുഭവം വെച്ച് ഈ അള്‍വുകോലില്‍ എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ് വേണ്ടേ എന്ന് സംശയം.
അതായത് ഹീമോഗ്ലോബിന്‍ 12 വേണമെന്ന് ഇവിടെ അമേരിക്കയില്‍ ടെസ്റ്റ് എടുക്കുമ്പൊ പറയും. ഇല്ലെങ്കില്‍ രക്തം കുത്തിവെക്കുമെന്ന് പറഞ്ഞ് അവരു സൂചീം കൊണ്ട് വരുന്നു. എനിക്ക് ഒരിക്കലത് 6 വരെ എത്തി. ഇവിടെ വൃത്തികെട്ട ഡോക്ടര്‍മാര്‍ എന്നെ ഓടിച്ചിട്ട് പിടിച്ചു കൈകാല്‍ ബന്ധിച്ചോണ്ട് പോയി 11 ആക്കണ്ട് വിട്ടില്ല.
പക്ഷെ നാട്ടില്‍ വെച്ച് ടെസ്റ്റ് എടുക്കുമ്പൊ ഒരു 8-9 ഒക്കെ ഉണ്ടെങ്കില്‍ തന്നെ ഡോക്ടര്‍മാര്‍ കണ്ണടയ്ക്കുന്നു. 8 ഒക്കെയുള്ളവര്‍ക്ക് യാതൊരു പ്രശ്നങ്ങളുമില്ല. ക്ഷീണമുണ്ടോ അണയ്ക്കുന്നുണ്ടോ എന്നൊക്കെ ഈ റേറ്റ് കണ്ട് ഡോക്ടര്‍ ചോദിക്കുമ്പൊ മാത്രം ഏ ക്ഷീണമാണോ ഇന്നാള് ടിവിടെ മുന്നെ ഇരുന്നു ഉറങ്ങിപ്പോയത് എന്ന് ആലോചിക്കേണ്ടി മാത്രം വരുന്നു. ഇവിടെയെങ്ങാനും 8 കണ്ടാ ഇവരു മ്മളെ ഡോക്ടര്‍ ഓഫീസിനു ചുറ്റും ഓടിച്ചിട്ട് സൂചി കയറ്റും. അപ്പോള്‍ പറഞ്ഞു വന്നതു നമ്മള്‍ സായിപ്പിന്റെ അത്രം സൈസൊന്നുമില്ല, അങ്ങിനെ എന്തെങ്കിലും ഇത്തിരിപ്പോലും അഡ്ജസ്റ്റ്മെന്റ് ഈ റേറ്റിലൊക്കെ വരുത്താമോ? പണ്ട് ഇങ്ങിനെ ഒരു നിലപാടില്ലായിരുന്നു. എല്ലാവര്‍ക്കും ഒരു കോല്‍, ഒരു കാലിബ്രേഷന്‍. ഇപ്പോള്‍ ഒരോ റേസിനും ഓരോ തരം മരുന്നു ഫലപ്രദമാവുന്നു എന്നൊക്കെ ഒരു പുതിയ ശാഖ തന്നെ പൊട്ടിമുളക്കുന്നില്ലേ? അപ്പോള്‍ അപ്പോള്‍ ഞാന്‍ ചോദിക്കുന്നത് സൂചിവെപ്പിക്കാതിരിക്കാന്‍ ഡോക്ടറുടെ മുന്നില്‍ പിടിച്ചു നിക്കാന്‍ നമ്മള്‍ക്ക് വല്ലോ സയന്റിഫിക്ക് പ്രൂഫ് ഈയടുത്തെങ്ങാനും കിട്ടുമോ എന്നാണ്?
വേറെ പ്രശ്നങ്ങള്‍:
1. ആന്റിബയോട്ടിക്സ് നാട്ടില്‍ 250ഉം ഇവിടെ മിനിമം 500ഉം
2. ഇവിടെ സര്‍ജറി കഴിഞ്ഞാല്‍ ആളുകള്‍ മോര്‍ഫിന്‍ അടിച്ച് കേറ്റുന്നതു കണ്ട് എനിക്ക് ബോധം കെടാറുണ്ട്. അതായത് അവരുടെ പെയിന്‍ ഒക്കെ പോണമെങ്കില്‍ മോര്‍ഫിന്‍ തന്നെ വേണം. മ്മടെ ഇന്ത്യക്കാര്‍ക്ക് ചുമ്മാ ഒരു ടൈലനോള്‍ കൊടുത്താലും പെയിന്‍ പമ്പ കടക്കും.

അപ്പോള്‍? അപ്പോള്‍? അങ്ങിനെ എന്തെങ്കിലും ഗ്യാപ്പ്??

Calvin H said...

ഓഫ്:-
സൂചി വെക്കുന്നതിനെ ഇങ്ങനെ പേടിച്ചാലോ ഇഞ്ചീ....
അത് കുഞ്ഞിന്റെ നന്മക്ക് വേണ്ടി ഡോക്ടറങ്കിള്‍ ചെയ്യുന്നതല്ലേ?
കണ്ണടച്ച് പിടിച്ച് അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാടിയ മതീ ട്ടോ
(വെറും പണ്‍ ഇന്‍ഡന്റഡ്[;)])