മാംസഭോജികളായ ജന്തുക്കള്‍ക്ക് കൂത്ത നഖവും ശക്തിയുള്ള കടവായയും ആണിപോലെ മൂര്‍ച്ചയുള്ള കോമ്പല്ലുകളുമുണ്ട്. മനുഷ്യന്‍ സ്വാഭാവികമായി മാംസാഹാരിയാണെങ്കില്‍ അത്തരം ശാരീരിക പ്രത്യേകതകള്‍ ഉണ്ടാവേണ്ടതല്ലേ?
ഒരു പ്രാചീന ഗ്രീക്ക് തത്വചിന്തകന്റെ ഈ നിരീക്ഷണം ശരിയാണെന്ന് വിശ്വസിക്കും മുന്നേ പാമ്പിന്റെ നഖവും ഡോള്‍ഫിന്റെയും ചിമ്പാന്‍സിയുടെയും മറ്റും കോമ്പല്ലുകളും പരിശോധിക്കുക. പിന്നെ, ഈ വാദഗതിപ്രകാരം മനുഷ്യനു മൂക്കില്‍ നിന്നും തീ വരാത്തതുകാരണം ഭക്ഷണം പാചകം ചെയ്യാനും പാടില്ലല്ലോ? മനുഷ്യന്‍ മിശ്രാഹാരിയാണ്,ഉദാഹരണത്തിലെ ജന്തുക്കളെപ്പോലെ മാംസാഹാരം മാത്രം കഴിക്കുന്നവരല്ല . മാംസാഹാരികള്‍ തന്നെ ഒരേ ശാരീരികവിശേഷമുള്ളവയുമല്ല.
ശാസ്ത്രീയമായി മനുഷ്യന്‍ കുരങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ജന്തുവല്ലേ, അപ്പോള്‍ സ്വാഭാവികമായും സസ്യാഹാരിയാണല്ലോ? (ചോദ്യം കേരളത്തില്‍ അലയടിച്ച പ്രകൃതിജീവന തരംഗത്തിന്റെ വക്താവിന്റേത്. ശിഷ്യര്‍ ഇതിപ്പോഴും ആവര്‍ത്തിക്കുന്നു.)
കുരങ്ങുവര്‍ഗ്ഗത്തെയും അതിന്റെ പരിണാമവൈവിദ്ധ്യത്തിനെയും അശേഷം അറിയാത്തയാളാകണം ഇങ്ങനെ നിരീക്ഷിച്ചത്. വന്‍കുരങ്ങുകള്‍ പ്രത്യേകിച്ച് മാന്‍ഡ്രില്ലുകള്‍, ബബൂണുകള്‍, ചിമ്പാന്‍സികള്‍ എന്നിവ മുട്ട, പക്ഷിമാംസം, ചെറുജന്തുക്കള്‍ എന്നിവയെ ഭക്ഷിക്കാറുണ്ട്. തീയുടെ ഉപയോഗം ആയുധമുപയോഗിച്ചുള്ള നായാടല്‍ എന്നിവ മനുഷ്യന്റെ കാര്യത്തില്‍ ഒട്ടേറെ വ്യതിയാനങ്ങളുമുണ്ടാക്കിയിട്ടുണ്ട്.
മനുഷ്യന്‍ സസ്യാഹാരിയല്ല എന്നതിനു ശാസ്ത്രീയമായ എന്തെങ്കിലും തെളിവുണ്ടോ?
കൊള്ളാം, ഇപ്പോ താങ്കളുടെ വാദത്തിനു ബര്‍ഡന്‍ ഓഫ് പ്രൂഫ് എനിക്കായോ? ശരി. കൊബലാമിന്‍ (ബി പന്ത്രണ്ട്) എന്ന വൈറ്റമിന്‍ പരിപൂര്‍ണ്ണ സസ്യാഹാരിയായ വന്‍ സസ്തനികളെല്ലാം ജീവികളെല്ലാം സ്വയം സൃഷ്ടിക്കുന്നുണ്ട്- കൃത്യമായി പറഞ്ഞാല്‍ ഗട്ട് ഫ്ലോറയില്‍ നിന്നും സ്വീകരിക്കാനാവുന്നുണ്ട്. എന്നാല്‍ മനുഷ്യനതിനു കഴിവില്ല. ബി പന്ത്രണ്ടിന്റെ അഭാവം രക്തകോശങ്ങളെയും നാഡീവ്യൂഹത്തെയും കരളിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. മാംസജന്യഭക്ഷണത്തില്‍ നിന്നല്ലാതെ മനുഷ്യനിത് സ്വീകരിക്കാനാവില്ല.
എങ്കില്‍ സസ്യാഹാരം മാത്രം കഴിക്കുന്നവരെല്ലാം എന്തുകൊണ്ട് ഈ പോഷണത്തിന്റെ അഭാവം കാണിക്കുന്നില്ല?വളരെ ചെറിയ അളവിലേ ബി പന്ത്രണ്ട് വേണ്ടൂ എന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് വേണ്ടത്ര സ്റ്റോക്ക് കരളിനു സൂക്ഷിക്കാനാവും. മൂന്നുനാലുവര്‍ഷങ്ങള്‍ക്കപ്പുറം പരിപൂര്‍ണ്ണ വെജിറ്റേറിയനായിരിക്കുന്നവര്‍ ഇതിന്റെ അഭാവം കാണിക്കാറുണ്ട്.
സ്പൈരുലിന, സോയ് തുടങ്ങിയവയില്‍ ബി പന്ത്രണ്ട് ഉണ്ടല്ലോ? (ചോദ്യം വെജന്‍ ശാസ്ത്രവാദികളുടേത്)
ഉണ്ടല്ലോ എന്നല്ല, ഉണ്ടാക്കാമല്ലോ എന്നു പറയേണ്ടിവരും. ഇത്തരം ഭക്ഷണം പുളിപ്പിച്ചാല്‍ ഇതില്‍ ബി പന്ത്രണ്ട് നല്‍കുന്ന ബാക്റ്റീരിയം വളര്‍ന്നു കയറും. പക്ഷേ ഇത് ബി പന്ത്രണ്ടായി സ്വീകരിക്കാനുള്ള കഴിവ് ശരീരത്തിനുണ്ടായിരുന്നെങ്കില്‍ സ്വന്തം വയറ്റിലുള്ള ബാക്റ്റീരിയയില്‍ നിന്നു തന്നെ സ്വീകരിക്കാമായിരുന്നല്ലോ. ബ്ലൂഗ്രീന്‍ ആല്‍ഗേയും സോയും ശരീരത്തിനുപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഈ വസ്തു തരുന്നില്ല.
മനുഷ്യന്‍ സ്വാഭാവികമായി സസ്യാഹാരിയല്ലാത്തതുകൊണ്ട് അങ്ങനെ ജീവിക്കുന്നത് പ്രകൃതിവിരുദ്ധമല്ലേ?
മനുഷ്യന്റെ ഒട്ടേറെ പ്രവര്‍ത്തികള്‍ പ്രകൃതിവിരുദ്ധമാണ്, എന്നാലവയെല്ലാം നിഷ്ഫലമെന്ന് ആ ഒറ്റക്കാര്യം കൊണ്ട് പറയാമോ? ഉദാഹരണത്തിന് സ്വാഭാവികമായി ഏക ഇണാവ്രതക്കാരല്ലാത്ത മനുഷ്യന്‍ കുടുംബം എന്ന പ്രകൃതിവിരുദ്ധ നടപടിയിലൂടെ സ്വത്ത്, അറിവ്, പരിരക്ഷ എന്നിവ സന്താനങ്ങള്‍ക്ക് ഉറപ്പാക്കിയ നടപടി മനുഷ്യകുലത്തിന്റെ പുരോഗതിയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. മതവിശ്വാസപരമോ, ആരോഗ്യപരമോ ആയ കാരണങ്ങളാലോ പരിസ്ഥിതിനാശം ഒഴിവാക്കാന്‍ കന്നുകാലികളെ വളര്‍ത്തുന്നത് നിരുത്സാഹപ്പെടുത്താമെന്നു കരുതിയോ വര്‍ഷങ്ങളോളം സസ്യാഹാരിയാകാന്‍ തീരുമാനിക്കുന്നവര്‍ വൈറ്റമിന്‍ ബി 12 ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണമോ സപ്ലിമെന്റോ കഴിക്കേണ്ടിവരുമെന്ന് മാത്രം.
Subscribe to:
Post Comments (Atom)
19 comments:
നന്ദി ദേവേട്ടാ! ഒരു സംശയം: ‘ദ ഹിന്ദു’വിൽ 2006-ൽ പ്രസിദ്ധീകരിച്ച ഒരു സർവേ അനുസരിച്ച് ഇന്ത്യയിൽ 40% സസ്യാഹാരികളാണ് (കേരളത്തിൽ 2% ശതമാനവും :)). അപ്പോ ഇവരൊക്കെയും ബി12-ന്റെ അഭാവം ഉള്ളവരായിരിക്കില്ലേ? അതുകൊണ്ടുള്ള ദോഷങ്ങൾ ഇവരിലെല്ലാവരിലും കാണുമോ?
അവരില്‍ നല്ലൊരു ശതമാനം സസ്യാഹാരികളാവാന്‍ വഴിയില്ല ജയരാജാ, അവര്‍ ലാക്റ്റോവെജിറ്റേറിയന്മാരല്ലേ. താരതംയേന ഏറ്റവും മോശമായ ജന്തുജന്യഭക്ഷണം- പാല്‍ കഴിച്ചിട്ട് എന്തു വെജിറ്റേറിയന്‍. (പാലുവാങ്ങാന്‍ പാങ്ങില്ലാത്ത വിശ്വാസി ലാക്റ്റോവെജനെ പരിശോധിച്ചാല്‍ മാല്‍നുട്രീഷന്‍ മാനുവല്‍ എഴുതാന്‍ കഴിയേണ്ടതാണ്.)
പ്രകൃതി ജീവനക്കാര്‍ പറയുന്നത് ചിലതെല്ലാം കേട്ട് വണ്ടര്‍ അടിച്ചിട്ടുണ്ട്. ആദ്യമായി ജോലി ചെയ്ത സന്നദ്ധ സംഘടനയുടെ ഒരു വിഭാഗം പ്രകൃതി ജീവനം പരിപോഷിപ്പിച്ചിരുന്നു. അതിലൂടെ കുറെ 'ഡോക്ടര്‍മാരെ' പരിചയപ്പെട്ടു. എല്ലാ മാസവും പ്രകൃതി ജീവന ക്യാമ്പ് നടത്തിയിരുന്നു (ഇണ്ടം തുരുത്തിയില്‍). ഉച്ചയൂണ് എന്നൊരു സംഭവം കാമ്പില്‍ ഉണ്ടായിരുന്നില്ല. ബീട്രൂട്ടും കാരാട്ടും തേങ്ങയും ശര്ക്കരയും കുഴച്ച് ഉള്ള സുഭിക്ഷമായ ഉച്ചഭക്ഷണം!
കൂട്ടത്തില്‍ ഒരു വിദ്വാന്‍ പറഞ്ഞു മനുഷ്യന്‍ 'പ്രകൃതി വിരുദ്ധമായി' മറ്റുള്ള ജന്തുക്കളുടെ പാല്‍ കുടിക്കുന്നു. വേറൊരു ജന്തുവും അതിന്റെ അമ്മയുടെ പാല്‍ അല്ലാതെ മറ്റൊരു ജീവിയുടേയും കുടിക്കില്ല. അത് നിര്‍ത്തിയെ തീരൂ. അപ്പോള്‍ അവിടെ ഇത് കേട്ട് നിന്ന ഒരു ചേട്ടായി : അപ്പൊ പൂച്ചയോ? :-)
ദേവേട്ടാ,
പോസ്റ്റിനു നണ്ട്രി :)
ഈ ഭാഗം:
“മൂന്നുനാലുവര്‍ഷങ്ങള്‍ക്കപ്പുറം പരിപൂര്‍ണ്ണ വെജിറ്റേറിയനായിരിക്കുന്നവര്‍ ഇതിന്റെ അഭാവം കാണിക്കാറുണ്ട്.” ഒരല്പം കണ്‍ഫ്യൂ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
പൂര്‍ണ്ണ വെജിറ്റേറിയന്‍ എന്നാല്‍ പാലും മുട്ടയും പോലും ഉപയോഗിക്കാത്തവര്‍ എന്നാണ് ഉദ്ദേശിക്കുന്നത് എന്നൊരു കറക്ഷന്‍ ചേര്‍ത്താല്‍ തീരുമെന്ന് തോന്നുന്നു.
അത് ശരിയാണല്ലോ, അത് അത്രയ്ക്കങ്ങ് കത്തിയില്ല, ദേവേട്ടാ. നമ്മുടെ നാട്ടിലെ വെജിറ്റേറിയൻസിൽ അധികവും വിശ്വാസത്തിന്റെ ഭാഗമായി നിർബന്ധിത സസ്യാഹാരികളായവരാണല്ലോ - മാംസാഹാരത്തിന്റെ കുറവ് അവർ പാൽ കൊണ്ട് കോമ്പൻസേറ്റ് ചെയ്യുന്നു എന്ന് സാരം അല്ലേ? :)
വായിക്കുന്നുണ്ട്.
ചോദ്യങ്ങള്‍ പിന്നാലെ ചോദിക്കാം
Title is excellent.
Very knowledgeable.
Tracking to learn more.
Thanks, Thanks and Thanks
oops! forget to click follow-up
പാലും മുട്ടയും കഴിക്കുന്നവര്‍ക്ക് ബി-പന്ത്രണ്ടിന്റെ അഭാവം ഉണ്ടാവില്ല എന്നാണോ മനസിലാക്കേണ്ടത്?
--
20-25%ത്തോളം പാലുല്പന്നങ്ങൾ ആധിപത്യം സ്ഥാപിച്ചത്, മാംസത്തിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ പാലുല്പന്നത്തിലൂടെ ലഭിക്കുന്നു എന്ന നിഗമനത്തിലല്ലെ. ഒരു ജന്തുവിന്റെ ജീവൻ എടുക്കാതെ തന്നെ മനുഷ്യനുവേണ്ട (മാംസത്തിൽ നിന്നും ലഭിക്കേണ്ട) പോഷകങ്ങൾ പാലിൽനിന്നും ലഭിക്കും എന്ന കണ്ടെത്തലല്ലെ പശുവിനെ വളർത്താനുള്ള ശാസ്ത്രീയബോധം (അതോ സാമൂഹികമോ) മനുഷ്യനിൽ രൂപപ്പെട്ടതിനു പിന്നിലുണ്ടാവുക. കൂടുതൽ പാൽ വിറ്റാൽ കുടുംബപരിപാലനവും നടക്കുന്നു എന്ന തിരിച്ചറിവല്ലെ അതിനെ ബഹുമാനിക്കാനും, പിന്നീട് മനുഷ്യന് ഉപകാരപ്രദമായ ഒരു ജീവി അന്യം നിന്നുപോകാതിരിക്കാനുമായിരിക്കില്ലേ പശുവിനെ കൊല്ലരുത് എന്ന ‘ഉഡായിപ്പ്‘ ഒരു സാമൂഹിക ആചാരമായി വളരാനുള്ള സാഹചര്യം വന്നുചേർന്നിട്ടുണ്ടാവുക. ലോകത്തിൽ എല്ലായിടത്തും പശു വളർത്തൽ ഉള്ളതുകൊണ്ട് ഹിന്ദുമതത്തിലെ അനാചാരങ്ങൾക്ക് ഒരു ഒഴിവ് കണ്ടെത്തിയതാണ്. നിർത്തി, ഇതോടെ നിർത്തി.
പ്രകൃതിജീവനക്കാർ ഇപ്പോഴും പറയുന്നത് പശുവിന്റെ പാൽ പശുക്കുട്ടിക്കുള്ളതാണ് എന്നത്രെ. അത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്നത്രെ. ഇതിലെന്തെങ്കിലും കാര്യമുണ്ടോ ദേവൻ മാഷേ?
ഓടോ: കൊച്ചിനർഹതപ്പെട്ട പാൽ തന്ത കുടിക്കുന്നതു പോലല്ലേ അത്?
താരതമ്യേന ഏറ്റവും മോശമായ ജന്തുജന്യഭക്ഷണം ആണ് പാല്‍ എന്നു പറയുന്നതെന്തുകൊണ്ടെന്ന് ഒന്നു വിശദീകരിക്കാമോ മാഷേ..പാലും മുട്ടേം കഴിക്കാത്ത വെജിറ്റേറിയന്മാർക്കാണോ ബി 12 ഡിഫീഷ്യൻസി ഉണ്ടാക്കുക. അങ്ങനെ ഡിഫീഷ്യൻസി ഉള്ളവരുടെ രോഗമെന്ത്? അവരെ കണ്ടാൽ മനസ്സിലാക്കാനുള്ള ലക്ഷണമെന്ത്?
Tracking..
പശുവിന്‍ പാലിന്റെ 'ഗുണഗണ'ങ്ങള്‍ അറിയാന്‍ is milk harmful? എന്ന് ചുമ്മാ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കിയാ മതിയല്ലോ? ദാ ഈ പേജിലെ ഉഡായിപ്പുകള്‍ ഒന്നു വായിച്ചു നോക്കൂ
http://www.celestialhealing.net/milkpage.htm
ശ്രീവല്ലഭന്‍ മാഷേ.
പ്രകൃതിജീവനക്കാരെ നമുക്ക് ഒരദ്ധ്യായം ആക്കാം.
സൂരജ്, ഉവ്വ്. തിരുത്താം. ജ്ജയരാജിന്റെ കണ്‍ഫ്യൂ കണ്ടപ്പോഴേ തോന്നി സംഗതി ഡിഫൈന്‍ ചെയ്യണമെന്ന്.
രാധേയന്‍, കൃഷ്ണ തൃഷ്ണ, നന്ദി
ഹരീ,
അതേ. ജന്തുജന്യമായ എന്തു ഉല്പ്പന്നവും മാംസാഹാരപ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. പാലോ മുട്ടയോ വല്ലപ്പോഴുമെങ്കിലും കഴിക്കുന്നവര്‍ക്ക് ബി പന്ത്രണ്ട് ഡെഫിഷ്യന്‍സി ലഭ്യതാക്ഷാമം മൂലം വരാന്‍ സാദ്ധ്യതയില്ല. സ്വീകരണവൈകല്യം മൂലം ഡെഫിഷ്യന്‍സികള്‍ ആര്‍ക്കും അപൂര്വ്വമായി.
പാര്‍ത്ഥന്‍, അഭിപ്രായത്തിനു നന്ദി. പശുവളര്‍ത്തലിലെ അഹിംസയും പരിസ്ഥിതി പ്രശ്നവും എവിടെയോ പണ്ട് എഴുതിയിരുന്നു. എന്റെ ഒരു പേര്‍സണല്‍ അഭിപ്രായം മാത്രമായിരുന്നേ അത്.
മരത്തലയന്‍,
പാലിനെ നമുക്ക് ഒരു ഭാഗമായി ഉള്‍ക്കൊള്ളിക്കാം. രക്തകോശങ്ങളുടെ ശരിയല്ലാത്ത വളര്‍ച്ച, നാഡീവ്യൂഹസംബന്ധിയായ അസുഖങ്ങള്‍, ആന്റിബോഡി നിര്‍മ്മാണത്തിലെ കുഴപ്പം അങ്ങനെ പല ലക്ഷണങ്ങള്‍ കാട്ടിയേക്കാം ബി റ്റ്വെല്വ് ഡെഫിഷ്യന്‍സിക്കാര്‍, എന്നാല്‍ പെട്ടെന്ന് തിരിച്ചറിയേണ്ട പ്രധാന സംശയം ഡോക്ക്റ്റര്‍മാര്‍ക്ക് ഉണ്ടാവുന്നത് ഹോമോസിസ്റ്റെയിന്‍ തോത് അതിഭയങ്കരമഅയി കൂടുന്നതാണെന്ന് ഓര്‍മ്മ (ഡോ. സൂരജിനോട് ചോദിക്കാം).
തളര്‍ച്ചയും അടിക്കടി രോഗങ്ങളും എന്ന് മാത്രമേ നമുക്ക് പലപ്പോഴും അനുഭവപ്പെടൂ, അത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം, അതിനാല്‍ പരിശോധനയ്ക്ക് വിധേയമാകുകയേ നിവൃത്തിയുള്ളു.
ഉന്മേഷ്,
ലിങ്കിനു നന്ദി. പാലിനെ നമുക്ക് പഠിക്കാം.
പാലിനെക്കുറിച്ചറിയാൻ രണ്ട് ലിങ്കുകൾ ഇതാ:
1. ഒന്ന്
2. രണ്ട്
ഇത് രണ്ടും ഇവിടുത്തെ പഴയ പോസ്റ്റുകളിൽ നിന്നും (അതോ കമന്റോ) കിട്ടിയതാകാനാണ് സാധ്യത :)
എവിടെ ഒന്നും രണ്ടും എന്നല്ലാതെ ലിങ്ക് കിട്ടിയില്ലല്ലോ മാഷേ
വേഡ് വെരിഫിക്കേഷൻ വേണംന്ന് വച്ച് ഇട്ടതാണോ?
സോറി
ലിങ്ക് കിട്ടി.
ഇനി വായിക്കട്ടെ
ഒന്നും,രണ്ടിന്റേം ലിങ്ക് യെനക്കും കിട്ടീലാ!
Post a Comment