Sunday, April 23, 2006

വ്യായാമം

സാക്ഷിമാസ്റ്റര്‍ കോഴിയെപ്പോലെ കഴുത്തു തിരിക്കണ്ടാ, വക്കാരിയപ്പന്‍ കളസോം അണിയണ്ടാ.

സായിപ്പിനു ഒരു ഊണു കഴിക്കണേല്‍ ടക്സഡോയും അരക്കു ചുറ്റിപ്പിടിച്ച ഒരു ഗൌണ്‍ ധാരിണിയിയും മെഴുകുതിരിയും പൂവും വൈന്‍ ഗ്ലാസ്സും നാപ്കിനും മെഴുകുതിരിയും ക്വാര്‍ട്ടര്‍ പ്ലേറ്റും ഡിന്നര്‍പ്ലേറ്റും കോര്‍ണര്‍പ്ലേറ്റും തുടങ്ങി ഫിംഗര്‍ ബൌള്‍ വരെ വേണമെന്നുള്‍ലതുകൊണ്ടാണു ഈ സുനാപ്പിയെല്ലാം വാങ്ങുന്നതു വക്കാരിയേ. (നാട്ടില്‍ പോയപ്പോ കണ്ട ഒരു മാറ്റം മിക്ക വീട്ടിലും ഒരു ട്രെഡ്‌ മില്ല് ഇരുന്നു തുരുമ്പെടുക്കുന്നതാണ്‌!) ഇതിരി അയഞ്ഞ ഒരു വേഷവും തെന്നി വീഴാതിരിക്കാന്‍ പാകതിലൊരു ഷൂസും (പഴേ സ്നീക്കറോ മറ്റോ) തണുപ്പുണ്ടേലൊരു തലേക്കെട്ടും മതിയല്ലോ വ്യായാമത്തിന്‌.

എങ്ങനെ വ്യായാമം?
സിമ്പിള്‍ ആയിട്ടു പറഞ്ഞാല്‍പ്രത്യേകിച്ച്‌ ഷേപ്പില്‍ പ്രശ്നമൊന്നുമില്ലാത്തവര്‍ക്ക്‌ ശ്വാസം ദ്രുത ഗതിയിലാകുന്ന രീതിയില്‍ 30-45 മിനുട്ട്‌ വ്യായാമം . ഉത്തമം സ്പീഡില്‍ നടത്തം/ഓട്ടം മദ്ധ്യമം സൈക്കിള്‍, സ്കിപ്പിംഗ്‌, അധമം ടെന്നിസ്‌,ജിം നിന്ദ്യം വെയിറ്റുപൊക്കല്‍.ഇതിന്റെ കാരണം ചോദിച്ചാല്‍ ഉത്തരം കോമ്പ്ലക്സ്‌ ആയിപ്പോകും:

1. അടുത്ത 20 വര്‍ഷം ആഴചയില്‍ 5-6 ദിവസം ചെയ്യാമെന്ന് ഉറപ്പില്ലാത്ത എക്സര്‍സൈസുകള്‍ തുടങ്ങുന്നത്‌ ദോഷമേ ചെയ്യൂ എന്നതില്‍ നിന്നും വെയിറ്റ്‌ ട്രെയിനിംഗ്‌ നടത്തിയാല്‍ ആര്‍നോള്‍ഡ്‌ ശിവശങ്കരന്‍ സാറിന്റെ ഗതി ആകുമെന്ന് മനസ്സിലാക്ക.

2. പരമാവധി ഹൃദയമിടിപ്പിന്റെ 50 ശതമാനത്തിനു മുകളിലും 75 ശതമാനത്തില്‍ താഴെയുമുള്ള വ്യായാമമേ പ്രതീക്ഷിക്കുന്ന ഗുണം തരൂ. പരമാവധി ഹൃദയമിടിപ്പെന്നാല്‍ 220 ഇല്‍ നിന്നും നിങ്ങളുടേ വയസ്സു കുറക്കുന്നതാണ്‌. ഉദാഹരണത്തിനു എനിക്ക്‌ 36 വയസ്സായി. എന്റെ പരമാവധി ഹാര്‍ട്ട്‌ റേറ്റ്‌ 220-36 = 184 . അപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യുമ്പോള്‍ പീക്‌ സമയത്ത്‌ 30 മിനുട്ടോളം സമയം 92 മുതല്‍ 138 വരെ തവണ എന്റെ ഹൃദയം ഒരു മിനുട്ടില്‍ ഇടിക്കണം. എന്തൊരു കുരിശ്ശ്‌. അതാണു സിമ്പിള്‍ ആയി "കുറച്ച്‌ ശ്വാസം സ്പീഡിലാകുന്ന രീതി എന്നു പറയാറ്‌"

ഹൃദയമിടിപ്പ്‌ ഒരു നഴ്സിന്റെ രീതിയില്‍ അളക്കുകയാണെങ്കില്‍ താഴെ ചിത്രത്തില്‍ കാണുമ്പോലെ കൈത്തണ്ടയില്‍ തെളിയുന്ന റേഡിയല്‍ ആര്‍ട്ടറിയില്‍ രണ്ടു വിരല്‍ വച്ച്‌ 10 സെക്കന്റ്‌ പള്‍സ്‌ എണ്ണുക അതിന്റെ ആറിരട്ടി ആണു ഹൃദയമിടിപ്‌/മിനുട്ട്‌.

കുറച്ചുകൂടെ കൃത്യമായി ഇതറിയാന്‍ ഒരു ബി പി മോണിറ്റര്‍ അഥവാ സിഗ്മോമാനോമീറ്റര്‍ -ഹോം എഡിഷന്‍ വാങ്ങിയാല്‍ മതി- അങ്കവും കാണാം താളീം ഒടിക്കാം. താഴത്തെ ചിത്രത്തില്‍ ഹാര്‍ട്ട്‌ റേറ്റ്‌ 65.


വ്യായാമയന്ത്രം.
ഹാര്‍റ്റ്‌ റേറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്തു ഓടാനുള്ള യന്ത്രമാണ്‌ ഞാന്‍ വാങ്ങിയ ഒരേ ഒരു വ്യായാമ ഉപകരണം. ഈ കുന്തത്തിന്റെ പടം താഴെ കൊടുത്തിരിക്കുന്നു (പേന വ്യായാമത്തിനുള്ളതല്ല, വലിപ്പമറിയാന്‍ വച്ചതാണ്‌).വ്യായാമം ചെയ്യാന്‍ നേരം ഇതു ചെവിയില്‍ വയ്ക്കുക..

തുടക്കത്തില്‍ 60 മുതല്‍ 80 വരെ റേറ്റ്‌. ഇതില്‍ കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങി, സ്വര്‍ണ്ണ മുകിലേ ഒക്കെ പാടിക്കുക

80- 100പള്‍സ്‌ റൌണ്ട്‌- വയ്ക്കു സുറുമാ, നല്ല സുറുമാ
100-120 - ശ്രീ ലതികകള്‍ തളിരണിഞ്ഞുലയവേ
120-135 ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ..
പെട്ടെന്ന് ഓടി പബ്ലിക്‌ വണ്ടിയില്‍ ചെന്നു കേറണോ ടോപ്‌ ഗീയര്‍ പാട്ടിടും "നീയെന്‍ കിനാവോ പൂവോ നിലാവോ"
അത്യാവശ്യം ആത്മരക്ഷക്ക്‌ "നെഞ്ചു തുടിക്കുത്‌ ജെമിനി ജെമിനി - ഓ പോട്‌ എന്ന പാട്ടിട്ടാല്‍ പോലീസ്‌ ജീപ്പും കള്ളന്റെ കാറും പോലും നമ്മുടേ കൂടെ എത്തുകയില്ല.

അപ്പോ ഹാപ്പി എക്സര്‍സൈസിംഗ്‌. അര മണിക്കൂര്‍ എന്നത്‌ ഒറ്റ ദിവസം കൊണ്ടല്ല . ഒരു മാസം കൊണ്ട്‌ ബില്‍ഡ്‌ ചെയ്യുക. നടക്കും മുന്നേ ഒന്നു സ്റ്റ്രെച്ച്‌ ചെയ്യുക. ഭക്ഷണം കഴിച്ചാല്‍ 2 മണിക്കൂര്‍ വ്യായാമമരുത്‌. വ്യായാമത്തിനു അര മനിക്കൂര്‍ മുന്‍പും ശേഷവും കുളിക്കരുത്‌, ഈ സമയത്ത്‌ പുകവലി കര്‍ശ്ശനമയും അരുത്‌. ആദ്യം 15 മിനുട്ട്‌ പതുക്കെ വാം അപ്പ്‌ പിന്നെ മേല്‍ പറഞ്ഞ 30 മിനുട്ട്‌ വേഗം അവസാനം പതിനഞ്ചു മിനുട്ട്‌ കൂള്‍ ഡൌണ്‍. മോട്ടിവേഷന്‍ വേണോ? നടക്കാന്‍ പോയാല്‍ ഇഷ്ടമ്പോലെ പാട്ടു കേള്‍ക്കം. ജോഗ്‌ ചെയ്യുന്ന പയ്യന്മാരെ ജോഗ്ഗിണിപ്പെണ്ണുങ്ങള്‍ക്ക്‌- കതിരു പോലെ മെലിഞ്ഞ സുന്ദരികള്‍ക്ക്‌ ഭയങ്കര സ്നേഹമാണ്‌. ഞാന്‍ അനുഭവസ്ഥന്‍.

26 comments:

ചില നേരത്ത്.. said...

അലസമായ നടത്തം (30-45 മിനുട്ട്) കാര്യമായ ഫലം ചെയ്യുമോ? അതോ കൈവീശി കാല്‍ വലിച്ച് നടന്ന് ഒരു മാതിരി വക്കാരി സ്റ്റൈല്‍ (എനിക്ക് വയ്യായേ) ആകുന്ന രീതിയില്‍ തന്നെ വേണോ? അലസമാകുമ്പോള്‍ രണ്ടുണ്ട് കാര്യം, നടത്തവും നടക്കും ആലോചനയും ..

അവസാനം പറഞ്ഞ ഡയലോഗ്ഗ് എന്നെ ആവേശം കൊള്ളിക്കുന്നു.

നന്ദി

Visala Manaskan said...

ദേവഗുരുവേ..

ഇന്‍ഫോറ്മേഷന് നന്ദി.

ഒരു ശിഷ്യഗണു.
-----
നെഞ്ചു തുടിക്കുത്‌ ജെമിനി ജെമിനി.... - ഓ പോട്‌
എന്ന പാട്ടിട്ടാല്‍ പോലീസ്‌ ജീപ്പും കള്ളന്റെ കാറും പോലും നമ്മുടേ കൂടെ എത്തുകയില്ല. :))

അഭയാര്‍ത്ഥി said...

ദേവരാഗത്തിന്റെ ആരോഗ്യപാഠങ്ങള്‍ അത്ത്യുഗ്രം എന്നേ പറയാവു. ഞാന്‍ കണ്ടിടുള്ള ഒരു ഡോക്ടറ്‍ക്കും ഈ വിവരം ഇല്ല.

വ്യായാമത്തെകുറിച്ചു പറയുന്നതെല്ലാം ഞാനും എന്റെ ഹ്റസ്സ്വകാല മിലിട്ടറി ജീവിതത്തില്‍ അറിഞ്ഞിട്ടുള്ളതു വച്ചു ആധികാരികം എന്നു അടിവരയിട്ടു പറയുന്നു.

വറ്‍ഷങ്ങളോളമായി ഒരു മാരത്തോണ്‍ ഓട്ടകാരനാണു ഞാന്‍. ദുബൈ എന്റെ അറീന.

എന്റെ അറിവുകള്‍ സ്വയ്മേവം നിഷ്പ്റഭം എന്നു തിരിച്ചറിയുന്നു ഇതു വായിക്കുമ്പോള്‍.

ഇനിയൂം എഴ്തുക . വളരെ ഉപകാര പ്റദം 100 ഇല്‍ 100 ബ്ളോഗറ്‍ക്കും

prapra said...

ദേവേട്ടന്‍ വിശാലമായി എഴുതിയത് കൊണ്ട് എനിക്ക് കൂടുതല്‍ ചേര്‍ക്കാനില്ല. കേട്ടറിഞ്ഞ ഒരു warning പകര്‍ന്നു തരാം. തടി കൂടുതല്‍ ഉള്ളവരുടെ പ്രത്യേക ശ്രദ്ധക്ക്. സിമന്റ് ഇട്ട പാതകളിലും, ഉറച്ച പ്രതലങ്ങളിലും ഓടുമ്പോള്‍ റണ്ണിംഗ് ഷൂസ് ധരിക്കാന്‍ ശ്രമിക്കുക. സിമന്റ് തറകള്‍ക്ക് ഷോക്ക് അബ്‌സോര്‍ബ് ചെയ്യാനുള്ള കപ്പാസിറ്റി ഇല്ലാത്തതിനാല്‍ ആ ശക്തി മുഴുവന്‍ നമ്മുടെ കാല്‍മുട്ടുകള്‍ അനുഭവിക്കുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇതു കാല്‍മുട്ടുകളെ തകരാറിലാക്കും, പ്രത്യേകിച്ചും തടി കൂടുതല്‍ ഉള്ളവരില്‍.

അലസമായ നടത്തം കൊണ്ട് വലിയ കാര്യമൊന്നും ഇല്ല. ചുരുങ്ങിയത് 4 മൈല്‍ (6 കി.മി) സ്പീഡില്‍ നടന്നാലെ ഗുണമുള്ളു എന്നു പറയപ്പെടുന്നു. അതു പോലെ തന്നെ 20 മിനിറ്റില്‍ കൂടുതല്‍ നടന്നു കഴിഞ്ഞ ശേഷം മാത്രമേ നമ്മുടെ ശരീരം, സംഭരിച്ചു വച്ച (stored) എനര്‍ജി ഉപയോഗിച്ചു തുടങ്ങുകയുള്ളു. എന്ന് വച്ചാല്‍ ആദ്യത്തെ 20 മിനിറ്റ് കൊണ്ട് ഉടനെ കിട്ടുന്ന ഫൂഡ് എടുത്ത് കാലിയാക്കും, പിന്നെ മാത്രമേ കുടവയറില്‍ കെട്ടി വച്ചിരിക്കുന്ന ഫാറ്റില്‍ തൊടുകയുള്ളു. ദേവേട്ടന്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വ്യായാമ രീതികള്‍ Aerobic ഗണത്തില്‍ പെടുന്നു, എന്റെ ഫേവറിറ്റും. സൈക്കിള്‍ ഓടിക്കുമ്പോള്‍ ചെയ്യുന്ന വ്യായാമം ഇതു തന്നെ.

ദേവന്‍ said...

ഇബ്രൂ, ഉത്തരം കിട്ടിയല്ലോ (കൈ നനക്കൂ മീന്‍ പിടിക്കൂ)

വിശാലാ, കുത്തിയോട്ടം എന്നു പറഞ്ഞപോലെ പാടിയോട്ടം പരീക്ഷിക്കണെ.

ഗന്ധര്‍വ്വരേ, ഉള്ള ആരോഗ്യം ദീവാളി കുളിച്ചിട്ടു ഈ പ്രായത്തില്‍ തേങ്ങാ അടീച്ചു തുടങ്ങുന്ന ഞാന്‍ എവിടെ ഗന്ധര്‍വ്വനായ (കുതിര എന്നും ഗന്ധര്‍വ്വശബ്ദത്തിനര്‍ത്ഥമുണ്ടല്ലോ) താങ്കളെവിടെ.. വാച്ചൌട്ട്‌ - റണ്ണേര്‍സ്‌ എന്ന ബോര്‍ഡുകള്‍ റോഡീല്‍ കാണുമ്പോള്‍ ഞാന്‍ ചുറ്റും നോക്കാം ഇനി. താങ്കെളെന്നു തോന്നുന്ന ആരെങ്കിലും ഉണ്ടോ ഓട്ടക്കാരിലെന്ന്. (എന്റെ ഓട്ടം അല്‍ തോവാര്‍ പാര്‍ക്കിലും മംസാറിലും-ഓന്തോടിയാല്‍ പാര്‍ക്കുവരെ, പിന്നേം ഓടിയാല്‍ ബീച്ചുവരെ)

പ്രാപ്രാ
എവിടെ ഓടണം എന്നു പറയാന്‍ വിട്ടത്‌ ചൂണ്ടി കാട്ടിയതിനു നന്ദി പ്രാപ്രാ. ഓടുന്നവര്‍ കഴിവതും റേസ്‌ ട്രാക്ക്‌ ഉപയോഗിക്കുക (ഉദാ. ദുബായിക്കാര്‍ക്ക്‌ 5 പൈസാ ചിലവില്ലാതെ സുന്ദരന്‍ കടല്‍ക്കാറ്റ്‌ ഏറ്റ്‌ മംസാര്‍ റേസ്‌ ട്രാക്കില്‍ ഓടാമല്ലോ. സ്പീഡില്‍ നടക്കുന്നവര്‍ പേവ്‌മന്റ്‌ പ്രത്യേകിച്ച്‌ ഇന്റര്‍ലോക്ക്‌ ടൈലുകള്‍ ഓഴിവാക്കുക. ഒരു നിവൃത്തിയും ഇല്ലെങ്കില്‍ പ്രാപ്ര പറഞ്ഞപോലെ റണ്ണിംഗ്‌ ഷൂ ഇടുക റീബോക്ക്‌ ഓട്ടക്കാരനു 40$ വിലയുണ്ട്‌-മണ്ണില്‍ നടക്കുന്നതാണു ലാഭം!

സൈക്കിള്‍, ക്വാഡ്‌, ആട്ടോ, മുതലായവ ഫൂട്‌ പാത്തിലും ഓടാറുണ്ട്‌, ജാഗ്രതൈ.

പാട്ടും കേട്ട്‌ എന്തെങ്കിലും ആലോചിച്ച്‌ വണ്ടി പോകുന്ന റോഡില്‍ ചാടിയാല്‍ ആരോഗ്യം വളരെക്കുറയാനോ തീരെ ഇല്ലാതാകാനോ
സാദ്ധ്യതയുണ്ട്‌!!

ആളൊഴിഞ്ഞ വഴിയില്‍ തസ്കരശല്യമുണ്ടാകാം അതും നോക്കുക.

എന്തു തരം അസ്വസ്ഥത ഉണ്ടായാലും ഉടന്‍ വ്യായാമം നിറുത്തുക.

പ്രാപ്രാ, aerobicsഉം യോഗയുമല്ലാത്തതൊക്കെ ആരോഗ്യമല്ല, ശരീര സൌന്ദര്യമാണു വര്‍ദ്ധിപ്പിക്കുന്നതെന്ന ഒരു തീയറിക്കാരനാണേ ഞാന്‍. തെളിവായി ചെറുപ്പത്തില്‍ മേലൊക്കെ ഉരുട്ടി നടന്ന പഴയ കോളേജ്‌ സഹപാഠികളുടെ ഇന്നത്തെ നില കാട്ടിത്തരാം..

Santhosh said...

എന്‍റേം ഫേവറിറ്റ് ഏയ്‍റോബിക്സ് തന്നെ. ഇതുവരെ ട്രൈ ചെയ്തിട്ടില്ല എന്നു മാത്രം.

prapra said...

ദുബായിക്കാര്‍ക്ക് കേരളത്തിലുള്ളവരെ പോലെ കടാ‍പ്പുറത്ത് പാടി പാടി നടക്കാ‍ന്‍ സൌകര്യം ഉണ്ടോ? അങ്ങനെയാണെങ്കില്‍ മിനിമം സ്പീഡ് ലിമിറ്റിന് 25% ശതമാനം കൊടുക്കാം. പൂഴി/മണലില്‍‍ നടക്കുന്നത് ഒന്നും കൂടി നല്ലത്, ഷൂസും വേണ്ട. അതു പോലെ കയറ്റം കയറുന്നവര്‍ക്കും ഡിസ്കൌണ്ട് ഉണ്ട്. ഇറക്കം ഇറങ്ങുന്നത് കാല്‍മുട്ടിന് അത്ര നല്ലതല്ല. പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടില്‍ ഓഫീസിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒരു സ്‌റ്റോപ്പ് മുന്നെ ഇറങ്ങി നടക്കട്ടെ, തിരിച്ച് വരുമ്പോള്‍ ആണ് സൌകര്യമെങ്കില്‍ അങ്ങനെ. അമേരിക്കന്‍ സര്‍ക്കാര്‍ പറഞ്ഞ് പഠിപ്പിക്കുന്ന കുറച്ച് കാര്യങ്ങള്‍ ഇവിടെയുണ്ടപ്പാ (__പ്പാ കോ’റൈറ്റ് : വക്കാരി).
അതേ ദേവേട്ടാ, ഏയ്‍റോബിക്സ് തന്നെ നല്ലത്. ഉരുട്ടി നടന്നവനോക്കെ അയഞ്ഞ് നടക്കുകയായിരിക്കും അല്ലേ?

രാജീവ് സാക്ഷി | Rajeev Sakshi said...

നന്ദി,ദേവ്ജി.

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അതുല്യ said...

ദുബായില്‍ അല്‍പം പുല്ലോക്കെ ഉണ്ടായി തുടങ്ങിയതാ. ദേ ദേവന്റെ ഓട്ടം കാരണം അല്‍ തവാര്റിലെ പുല്ലും ഇല്ലണ്ടായീ. ഓduമ്പോല്‍ ചിലര്‍ പട്ടിയേ കൂട്ടുനു. അതു എന്തു കൊണ്ടാണു ദേവ ഡോക്ടറേ?

..))

jokes apart, very informative post. Please also narrate about smoking/drinking etc and how much implication such things do have in our lifes? At times, I feel, beyond all these efforts to have a healthy life, Destiny plays a major role too. So these "NOT TO DO" list takes a backseat right??

അഭയാര്‍ത്ഥി said...

ഞാനും ദീവാലി കുളിച്ചു നല്ല ഒരു ശരീരം കത്തിച്ചു നടന്നവന്‍. ഇടയില്‍ മുകളില്‍ നിന്നുള്ള ഇടപെടല്‍. ആസന്ന മരണ ചിന്ത. നിരീശ്വര വാദിയായ ഞാന്‍ ഫിലിപ്പ്‌ എം പ്റസാദ്‌ ആയി. ജയ്‌ രാധേശ്യാം.

അതിനു ശേഷം മെഡികല്‍ ജേറ്‍ണലുക്കള്‍ വായിച്ചു ഡോക്ടറെ കാണുമ്പോള്‍ ആ വിജ്ഞാനം അവരോടും കത്തിക്കും. പലവട്ടം അവരുടെ വാണിംഗ്‌ കിട്ടി. ദൈവ വിചാരം ജ്യൊത്സവും അല്‍പം വശമാക്കുവാന്‍ സഹായിച്ചു. കൂട്ടുകാരുടെ ഇടയില്‍ അതു കൊണ്ടു മുറിമൂക്കന്‍ രാജാവു.

മുമ്പു ഞാനെഴുതിയതു പോലെ ദേവരാഗത്തിനെ കണ്ടിരിക്കുന്നതും എന്റെ ഈ മാരത്തോണ്‍ ഓട്ടത്തിനിടെ. ദുബൈ അറീന എന്നു പറഞ്ഞെങ്കിലും ഗിസയിയസ്‌ , മംസാറ്‍ ഒക്കെ തന്നെ എന്റേയും ഓട്ടം. ശരിക്ക്കും ഒരു ഫോറെസ്റ്റ്‌ ഗമ്പ്പിനെ വഴിയില്‍ കണ്ടാല്‍ കരുതുക ഇതു തന്നെ ഗന്ധറ്‍വന്‍.

എന്റെ മനസ്സില്‍ ദേവരാഗം ഗിസയിസിനെ പറ്റി എഴുതുമ്പോള്‍ തോന്നിയ ഇന്റുഷിയന്‍ ആണു വഴിയില്‍ യാദ്റുശ്ചികമായി കണ്ടുമുട്ടുന്ന ദേവരാഗം. വിശാലന്‍ ഒരിക്കല്‍ പറഞ്ഞതു പോലെ അതൊരു രസമാണു സന്തോഷമാണു.

എന്റെ ഓട്ടം എനിക്കെന്തെങ്കിലും നന്‍മ വരുത്തുമോ എന്നറിയില്ല. ഒരു പക്ഷെ കതിരിന്‍മേല്‍ വളം വക്കലായിരിക്കാം. എങ്കിലും അരോഗമായ ഗാത്റ്‍മാണു ഇതു വരെ. ദ്റുടമല്ലെങ്കിലും. ഒരു പരീക്ഷണം മാത്റമെ ദൈവം തന്നുള്ളു. ഞാന്‍ പഠിച്ചു.

ആയുരാരോഗ്യം എന്റെ ഒരു പാടു സംശയങ്ങള്‍ മാറ്റുന്നു. മാര്‍ഗ ദര്‍ശനമരുളുന്നു.

അഭയാര്‍ത്ഥി said...

ഗന്ധറ്‍വന്‍ ഫിലിപ്പ്‌ എം പ്റസാദ്‌ ആയി എന്നെഴുതിയതു, " ബിറ്റുവീന്‍ ടു എക്സ്റ്റ്റീെം "എഴുതിയ അരവിന്ദ ഘോഷ്‌ ഗന്ധറ്‍വനു അഫ്ഫോറ്‍ഡബിള്‍ അല്ലാത്തതിനാല്‍.
ഫിലിപ്പ്‌ ആകുമ്പോള്‍ ഒന്നു മുറുക്കി പിടിച്ചാല്‍ മതി- ഗന്ധറ്‍വനു അല്‍പം വിവരം കുറയുമെങ്കിലും..........

ദേവന്‍ said...

സന്തോഷ്‌ മാഷേ,
ചുമ്മാ തുടങ്ങെന്നേ, വല്യ വല്യ കാര്യങ്ങളൊന്നും ആലൊചിക്കാതെ തന്നെ മോട്ടിവേഷന്‍ കിട്ടും- ഒറ്റ ആഴ്ച്ച കൊണ്ട്‌ ജീവിതം കുറച്ചു കൂടി മെച്ചപ്പെട്ടെന്നും കൂടുതല്‍ ഊര്‍ജ്ജസ്വലനായി ഓഫീസിലും വീട്ടിലും നമ്മളെ കാണുന്നെന്നും നമുക്കു തന്നെ മനസ്സിലാകും.

പ്രാപ്രാ ഏറോബിക്‌ പുലി ആണെന്നു മനസ്സിലായി പുലികളി റൂള്‍ ബ്രൂസ്‌ പ്രോട്ടോക്കോള്‍
ഒക്കെ നോക്കി അഡ്വാന്‍സ്ഡ്‌ ഗെയിം കളിക്കണ ആളാണോ എന്നും സംശയം ഉണ്ട്‌..
സര്‍ക്കാരു സംഹിതക്കു നന്ദി (ഇത്രേം ഹെല്‍ത്ത്‌ കോണ്‍ഷ്യസ്‌ സര്‍ക്കാരിന്റെ - ഡോ. ജീന്‍ മക്‌ഡളിനെ പോലെ ഋഷിതുല്യനായ മെഡിക്കല്‍ അഡ്വൈസര്‍മാരുള്ള അമേരിക്കന്‍ പ്രസിഡേട്ടന്‍ ബില്ല് ക്ലിണ്ടനു ബൈപ്പാസും പവലിനു റിപ്പീറ്റ്‌ ആന്‍ഞ്ജിയോപ്ലാസ്റ്റിയും വേണ്ടി വന്നതു മാത്രം മനസ്സിലായില്ല. കാര്‍ന്നോരു അടുപ്പിലും അലമാരീലും പുരപ്പുറത്തും സുരേഷ്‌ ഗോപി സ്റ്റൈലില്‍ ഷിറ്റ്‌ അടിക്കും എന്നാണോ?)

നന്ദി സാക്ഷിയേ..

അതുല്യേ,
ഞാന്‍ ഒരു തവണ കുളിക്കുമ്പോഴും ബാത്ത്‌ റൂമിന്റെ വാടകയില്‍ സര്‍ച്ചാര്‍ജ്ജും, ലൈറ്റിനു കറണ്ടു ബില്ലും വെള്ളക്കരവും അഴുക്ക്‌ വെള്ളം ഒഴുകാന്‍ ഓടവാടകയും കോറ്റുക്കുന്ന സര്‍ക്കാര്‍ എനിക്ക്‌ ഓടാന്‍ ഇത്തിരി പുല്ലുവിരിക്കട്ടെ, ചേതമില്ല.

വളര്‍ത്തുmrഗങ്ങള്‍ (എം ടിയുടേ കഥ അല്ല, പെറ്റ്‌) ഉള്ള മനുഷ്യര്‍ കൂടുതല്‍ കാലം ആരോഗ്യമായി ജീവിക്കുന്നെന്ന് ഔദ്യോഗിക കണക്ക്‌. ഓടാന്‍ ഒരു കൂട്ടുണ്ടെങ്കില്‍ മുടങ്ങാതെ നമ്മള്‍
ഓടും. പട്ടി ഒന്നാന്തരം ഓട്ടക്കമ്പനി ആണേ, നമ്മുടെ ജോഗ്ഗിംഗ്‌ റ്റൈമില്‍ മൂപ്പര്‍ക്ക്കു കോണ്‍ഫറന്‍സില്ല, മൂഡ്‌ സ്വിംഗ്‌ ഇല്ല, മുട്ടില്‍ വേദനയില്ല, ഇറിറ്റബീല്‍ ബവല്‍ എന്നൊക്കെ പറഞ്ഞു മനുഷ്യനെ വലക്കില്ല. പട്ടി ഓടാന്‍ സദാറെഡി. "ബ്ലാക്കീ, പൂവാഡീ" എന്നും പറയുന്നതും ബ്ലാക്കി ഗേള്‍ ഒറ്റ കുതിപ്പിനു പോയി എന്റെ ഷൂസെടുത്ത്‌ ഒരു വരവുണ്ട്‌. പട്ടിക്കും വ്യായാമം അത്യാവശ്യമാണ്‌.

ഇതൊക്കെ ആണെങ്കിലും ദുബാിയിലെ ഫ്ലാറ്റില്‍ പട്ടി വളര്‍ത്തുകാരെ എനിക്കു ഭയങ്കര ദേഷ്യമാണേ. ഒന്നാമത്‌ അതു വീട്ടിലെ കുട്ടികളോട്‌ ചെയ്യുന്ന ചതി ആണ്‌. നീ ഒരു പട്ടിയാണെടാ എന്നു കുട്ടികളോട്‌ പറയുന്നതിനു തുല്യമാണു പട്ടിയേയും കുട്ടിയേയും ഒരു മുറിയില്‍ ആക്കല്‍. രണ്ടാമത്‌ അതു പട്ടിയോറ്റ്‌ ചെയ്യുന്ന ദ്രോഹമാണ്‌. മുറിയില്‍ ആക്കുന്നതോടെ ആ പട്ടിക്ക്‌ അതിന്റെ പട്ടിത്തം ആകെ പോയി ഒരു മണുക്കൂസന്‍ മൃഗം ആകുന്നു. മൂന്നാമതായി അടുത്ത വീട്ടുകാര്‍ക്കും, കുട്ടികള്‍ക്കും ഈ പട്ടി ഭീഷണിയാകുന്നു. കോളനികളികും മറ്റും സൈഡ്‌ വാക്കില്‍ രാവിലെ പട്ടിച്ചെയിനും പിടിച്ച്‌ ഇരിക്കുന്ന സാമദ്രോഹിണികല്‍ (മിക്കവാറും ഇത്‌ പെണ്ണുങ്ങള്‍ തന്നെ) പട്ടിയെ വഴീല്‍ തൂറിച്ച്‌ പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്നു.

What good booze can do is overweighed heavily by the dangers it pose, so if you ask me, I would say it is safer not to drink at all, but those confident enough and safe enough can be a little adventerous , subject to the rules of the games as above. Smoking is a big NO NO,, I will write my article on my victory over tobacco and the benefits I reaped, very soon. Wanna know what it is like to quit smoking? My realtime journal of quitting is here with all the supports and appreciation i received from my great forum friends . Im nearing one year of smoke free life.


Destiny is a very lame excuse for being careless. As I mentioned above statistics prove otherwise. In kerala almost 60 percent of road accidents have a drunk person involved, meaning every two deaths in road, one may be destiny, carelessness or something but the other is certainly not justifiable. three out of four battered wife would swear alcohol is making their life misearable, not destiny. Same applies for illnesses - 80 % of liver disorders are not destiny. Almost 95 percent of lung cancers are not destiny. 100% of burger's disease hv nothing to do with destiny.

Everybody has to die today or tomorrow. While having good health we think the day health is gone we will just quit life and till then we may enjot . We find one thousand excuses - aunty who was a non smoker died of OCPD, uncle who never drank was hit by autorickshaw, my boss drinks heav ily yet he is successful... but the day health is gone we certainly wouldnt want to die, we would LITERALLY beg for one more breath while those around us watch in pain. Really blessed souls like gandharvan would be able to rebuild health, but most people never get a second chance. 95% of the time when health suddenly vanishes, we CAN pint point what went wrong and not "despite all it was destiny". Even if it is destiny, imagine how wonderfully brave one feels if one is able to tell " I did everything I can, but my dear children, God wants me to leave you now". At least one can die in peace
ഗന്ധര്‍വ്വരേ, നമ്മളൊരേരാഗപല്ലവിയാണെന്നറിഞ്ഞപ്പോള്‍ ഒരു സന്തോഷം..
ഓടിക്കാണാം ഓടികാണാം നമുക്ക്‌! ഏകലവ്യനു അര്‍ജ്ജുനന്‍ പോലെ എനിക്കു ഗുരുവായ ഡോ. നീല്‍
പിന്‍ക്കിനിയും ഇക്കണ്ട പത്തേഴുപത്‌ വയസ്സില്‍ മാരത്തോണ്‍ ഓട്ടം നടത്താറുണ്ട്‌. ഗന്ധര്‍വ്വരെയും മാരത്തോണ്‍ ഒരു മാര്‍ക്കണ്ഡേയന്‍ ആക്കട്ടെ!!
(ജോത്സ്യവുമുണ്ടോ? ഇങ്ങേരാളു എല്ലാ ഇനം ഗുലാനും കൂടിച്ചേര്‍ന്നതാണല്ലേ നമിച്ചു)

സ്വാര്‍ത്ഥന്‍ said...

മുസ്ലിം സുഹൃത്തുക്കള്‍ക്ക്,
അഞ്ച് നേരം ചിട്ടയോടെ നമസ്കാരം നിര്‍വ്വഹിച്ചാല്‍ മറ്റ് വ്യായാമരീതികളേക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല. ഭക്ഷണം ശ്രദ്ധിച്ചാല്‍ മതി.

ഗന്ധര്‍വാ, ഡോക്ടര്‍മാര്‍ക്ക് ഈ വക വിവരങ്ങള്‍ ഇല്ലാതല്ല, നമ്മുടെ അനാരോഗ്യമാണല്ലോ അവരുടെ ആരോഗ്യം! സമൂഹത്തിന്റെ ആരോഗ്യ ലക്ഷണം അനുദിനം മുളച്ച് പൊന്തുന്ന ആശുപത്രികളാണത്രേ, കഷ്ടം!

ദേവോ, നിസ്കാരത്തേയും സൂര്യനമസ്കാരത്തേയും കുറിച്ച്...

myexperimentsandme said...

ദേവേട്ടാ ലളിത മനോഹര മംഗള മനോരാജ്യ വിവരണങ്ങള്‍ക്ക് നന്ദി. ലളിതമായി വിവരിച്ചിരിക്കുന്നു. ലളിതമായി മാത്രമല്ല, മനോഹരവും കൂടിയായ വിവരണം. ഇത് വായിച്ച് ഇതുപോലെ ചെയ്യുന്നവര്‍ക്കൊക്കെ മംഗളം ഭവന്തു. പക്ഷേ ഞാന്‍ വെറും മനോരാജ്യം മാത്രം കാണുന്നു.

കാരണം:

കൃത്യം ഒരു കൊല്ലം മുന്‍പ് ഗോള്‍ഡന്‍ വീക്കിന്റെ അവധി സമയത്ത് ഒരു ദിവസം പതിവുപോലെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കുള്ള ഗുഡ്‌മോണിംഗ് കഴിഞ്ഞ് ഇനിയെന്ത് എന്നും വിചാരിച്ച് കിടക്കയില്‍ കിടന്നപടി പകുതി, ഇരുന്ന പടി പകുതി പിറന്നപടി മുഴുവന്‍ സ്റ്റൈലില്‍ ഇരികിടനില്പന്‍ സമയത്താണ് ഞാന്‍ ആദ്യമായി എന്റെ ബീപ്പീയേയും ശരീരത്തേയും പറ്റി ഓര്‍ത്തത്. ചാടിയെഴുന്നേറ്റ് തലയൊന്ന് കുനിച്ചപ്പോള്‍ കുമാര്‍ജി വിവരിച്ച തിരിച്ചിട്ടാപ്പാറ സ്റ്റൈലില്‍ വയറും.

പല്ല് തേച്ചെന്നു വരുത്തി കുളിച്ചെന്ന് വരുത്തി വെച്ചു പിടിപ്പിച്ചു ജോഷിന്‍ ഡെങ്കിയിലേക്ക്-ബീപ്പീനോക്കുന്ന മീറ്റര്‍ വാങ്ങിക്കാന്‍. സംഗതി റൂമില്‍ കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിച്ചു. ആദ്യത്തെ റീഡിംഗ് 140/80. ഗവേഷണകുതുകി (?) ആയതുകാരണം അഞ്ചു റീഡിംഗ് എടുത്ത് ആവറേജ് കാണേണ്ടതുള്ളതുകാരണം അഞ്ചുമിനിറ്റഞ്ചുമിന്റിറ്റഞ്ചുമിനിറ്റ്..... റീഡിംഗുകള്‍ 120/90, 135/65.... തൊമ്മനയയുമ്പോള്‍ ചാണ്ടി ആദ്യം മുറുകും, പിന്നെ തൊമ്മനും ചാണ്ടിയും ഒന്നിച്ച് മുറുകും, പിന്നെ രണ്ടുപേരും ഒന്നിച്ച് അയയും, പിന്നെ ആകെപ്പാടെ തോന്നിയവാസം (തൊമ്മന്‍ സിസ്റ്റോളിക്, ചാണ്ടി ഡയസ്റ്റോളിക്). പ്രശാന്തസുന്ദരശാന്തസുരഭിലമായി അലസഗമനം നടത്തിക്കൊണ്ടിരുന്ന എന്റെ ബീപ്പീ ആ ഒറ്റ ഗവേഷണം കൊണ്ടുതന്നെ കൂടിക്കാണും. സംഗതി ഭദ്രമായി ഷെല്‍‌ഫില്‍ വെച്ചു.

പിന്നെ ഒരു ഓട്ടമായിരുന്നു. ഡോങ്കി ഹോട്ടെയില്‍ പോയി ലാറ്ററല്‍ തൈ ട്രെയിനര്‍ വാങ്ങിച്ചു (അഞ്ചാറു മാസമായി നല്ല വടിവൊത്ത നെഞ്ചും, ആലിലപോലത്തെ വയറും ഒക്കെ കാണിച്ച് കുറെ സായിപ്പ്/മദാമ്മയണ്ണനണ്ണിമാര്‍ അതില്‍ കയറിക്കിടന്ന് ഡാന്‍സ് കളിച്ച് എന്നെ പ്രലോഭിപ്പിക്കുന്നു. ദിവസവും വെറും ഇരുപത് മിനിറ്റ്- ഴ്‌റുതിക്ക് റോഷനെപ്പോലെയോ ശിവശങ്കരനെപ്പോലെയോ മിനിമം ഉമേഷ്‌ജീയെപ്പോലെയോ ഒക്കെ ആകുമെന്നായുരുന്നു അവരുടെ പ്രലോഭനം). പിന്നെ ഓടി കൂട്ടുകാരന്റെ അടുത്തുനിന്നും ആസ് ഓണ്‍ ടിവി മസിലുപിടിക്കൂ-വയറുകുറയ്ക്കൂ മെഷീനും ഓസിന് ഒരു ചപ്ലാം‌കട്ടയും (ആദ്യത്തേതും ഓസിനു തന്നെ-ചപ്ലാം കട്ട- അതിട്ട് ഞെക്കിക്കളിച്ചാല്‍ കൈയൊക്കെ കുഞ്ചുറാണിയുടെ പോലെയാകുമത്രേ) ഒപ്പിച്ചു.

ഇപ്പോള്‍ അനുസരണികള്‍: ലാറ്ററല്‍ തൈ ട്രെയിനര്‍, വയറുകുറയന്ത്രം, ചപ്ലാം കട്ട.

ഒരാഴ്ച അപ്പാര്‍ട്ട്മെന്റില്‍ എന്തെന്നില്ലാത്ത ബഹളമായിരുന്നു. പത്തുമിനിറ്റ് ലാറ്ററില്‍ ഡാന്‍സുകളി. പിന്നെ ഉടനെ വയറുകുറയില്‍ മസിലുപിടുത്തം. പിന്നെ ചപ്ലാം‌കട്ട വെച്ച് സംഗീതാലാപനം. ലാറ്ററല്‍, വയറുകുറ, ചപ്ലാംകട്ട, വയറുകുറ......

ഒരാഴ്ചകഴിഞ്ഞു... തളര്‍ന്നവശനായി.... പിന്നെത്തെ പരിപാടി രാവിലെ എഴുന്നേറ്റ് ലാറ്ററില്‍ തട്ടി നെഞ്ചും കുത്തി വീഴുക. ചൂടുകാപ്പിയുമെടുത്ത് കസേരയിലിരിക്കാന്‍ പോകുമ്പോള്‍ വയറുകുറയന്ത്രത്തില്‍ തട്ടി മറിഞ്ഞുവീഴുക....

നിരാശാകുശലനായി, എന്നാല്‍ വ്യായാമത്തിന്റെ മാസ്മരവലയത്തില്‍ മോഹിതനായി പിന്നെ ചെയ്തത ഒരൊറ്റ ഓട്ടത്തിന് ഷൂ പ്ലാസയില്‍ പോയി റബേക്കയുടെ രണ്ട് ഷൂ വാങ്ങിക്കുക എന്നതായിരുന്നു. പിന്നത്തെ ഒരാഴ്ച ജാപ്പനീസ് അമ്മൂമ്മയപ്പൂപ്പന്മാര്‍ കണ്ടത് ആദ്യ അഞ്ചുമിനിറ്റ് പതുക്കെ, പിന്നത്തെയഞ്ചുമിനിറ്റ് കുറച്ച് സ്പീഡില്‍, പിന്നത്തെ ഒരു മിനിറ്റ് പീറ്റീയൂഷ സ്റ്റൈലില്‍ പിന്നെ സ്പീഡ് കുറച്ച്, പിന്നെ പതുക്കെ, പിന്നെ ഇതു മൊത്തം ഒരു പത്തുപ്രാവശ്യം ഒക്കെ ചെയ്യുന്ന വക്കാരിയേയായിരുന്നു.

പക്ഷേ ഒരു വീട്ടിലേയും ഒരു പട്ടിയേയും മര്യാദയ്ക്ക് കിടക്കാന്‍ സമ്മതിക്കുകേലാ എന്ന നിലയായപ്പോള്‍ അതും നിര്‍ത്തി. ഒരിക്കലും കുരയ്ക്കാത്ത ജാപ്പനീസ് പട്ടികള്‍ വരെ എന്റെ അണച്ചും കിതച്ചുമുള്ള വരവി ദൂരേന്നു കാണുമ്പോഴേ (ദൂരദര്‍ശനില്‍‌നിന്നാണല്ലേ...അതേ എങ്ങിനെ മനസ്സിലായി? ദൂരേന്നു വരുന്ന കണ്ടപ്പോഴേ പിടികിട്ടി) അഞ്ഞാഞ്ഞു കുരയ്ക്കാന്‍ തുടങ്ങി. ഒരുകുര ഒരായിരം കുരയായി. അമ്മൂമ്മയപ്പൂപ്പന്മാര്‍ ആദ്യം തമ്മില്‍ തമ്മില്‍ നോക്കി, പിന്നെ എല്ലാരും കൂടെ എന്നെ നോക്കി. ഞാന്‍ പരിപാടി നിര്‍ത്തി.

ഇപ്പോള്‍ എല്ലാം പൊടിപിടിച്ച്..

മോട്ടിവേഷന്‍ ഇല്ലായ്മയാണ് പ്രശ്നം. പക്ഷേ ദേവേട്ടന്റെ ഈ വിവരണവും വ്യായാമത്തിന്റെ അനന്തസാധ്യതകളും അത് നല്കുന്ന പ്രയോജനങ്ങളും എനിക്ക് വീണ്ടും എന്തെന്നില്ലത്ത പ്രചോദനം നല്‍‌കുന്നു.

ഇറങ്ങുകയായി, വീണ്ടും ജാപ്പനീസ് തെരുവീഥികളില്‍‌ക്കൂടി

(എത്രനാളു കാണുമോ ആവോ.......)

അഭയാര്‍ത്ഥി said...

അല്‍പ്പം കൂടി പറയട്ടെ. എന്റെ ഒരു സുഹ്റുത്തിനും ഒരേ സമയത്തു ഗന്ധറ്‍വനെ പോലെ രോഗ പീഡയും ദീറ്‍ഘ നാളത്തെ ആശുപത്റി വാസവും ഉണ്ടായി. ആശു പത്റിയില്‍ നിന്നും വന്ന ആള്‍ ആദ്യം ചെയ്തതു സുരപാനം. ഷുഗര്‍, ബി പി എന്നു വേണ്ട 2 ബൈപാസും കഴിഞ്ഞ ഇയാള്‍, ഇന്നും 1 കുപ്പി മദ്യം അകത്താക്കുന്നു. ബീഫ്‌ പോറ്‍ക്ക്‌ ആവശ്യാനുസരണം കഴിക്കുന്നു.

ഗന്ധറ്‍വന്‍ വിവാഹിതനാകുന്നതിനു തൊട്ടുമുമ്പു ഇയാള്‍ക്കു ആദ്യത്തെ അറ്റാക്ക്‌ വന്നു. ജെസ്ളോക്കിലെ ചികിത്സ കഴിഞ്ഞു വന്ന ഇയാള്‍ ഗന്ധറ്‍വന്റെ വിവാഹ ആല്‍ബത്തില്‍ നിന്നും ഞങ്ങളുടെ കോളേജ്‌ സുഹുറ്‍ത്തുക്കളുടെ ഫൊട്ടൊ ചീന്തി എദുത്തു - മരിക്കുന്നതു വരെ കാണാനായി.

സ്റ്റേറ്റെസിലേക്കു പൊകുന്നതിനു മുമ്പു ഒരു സുഹുര്‍ത്തിനോടു യാത്റ പറഞ്ഞു- നാം ഇനി കാണില്ല. ആ സുഹ്രുത്തു ഇപ്പൊള്‍ ഉള്ളി കച്ചവടം- കാറ്റു പോയി.

കക്ഷിയുടെ സ്വന്തം അനിയനോടും പിന്നീടൊരു വരവില്‍ ഇതുപോലെ യാത്റ പറഞ്ഞു. ആ അനിയന്‍ സെപ്റ്റിക്‌ റ്റാങ്കില്‍ വീണു വടിയായി.

കഴിഞ്ഞ വരവില്‍ യാത്റ പറയാന്‍ പോയപ്പോള്‍ തമശക്കാരനായ ഗന്ധറ്‍വ സഹോദരന്‍ വിലക്കി. നീ യാത്റ പറയല്ലെ ഞങ്ങള്‍ വടിയാകും.

ഇപ്പോള്‍ കക്ഷി ഫ്ളോറിഡയില്‍ സൂപെറ്‍ മാറ്‍കറ്റ്‌ നടത്തുന്നു, കൂട്ടത്തില്‍ മൂന്നാമത്തെ ബൈ പാസിന്റെ തയ്യറെടുപ്പും-

അചഞ്ഞലനായ ഈ പ്റിയംകരനായ തെമ്മാടി. 16 വറ്‍ഷം മുമ്പാണു ഇയാള്‍ക്കു 98 % ബ്ളോക്ക്‌ കണ്ടതു

അഭയാര്‍ത്ഥി said...

gandharvante
അക്ഷര തെറ്റുകള്‍ പൊറുക്കുക

ദേവന്‍ said...

സാര്‍ത്ഥാ (നിങ്ങളെ സ്വാര്‍ത്ഥാന്നു വിളിക്കാന്‍ പറ്റുന്നില്ല). നമാസും സൂര്യനമസ്കാരവും സമാനമായ യോഗ വിദ്യകളാണ്‌ . അവ ശ്വാസം, രക്തസംക്രമണം, സന്ധീപരിപാലനം എന്നിവ സുഗമമാക്കുന്നു. എന്നാല്‍ ഏറോബിക്സിനു പകരം ആകുന്നില്ലെന്നാണ്‌ എന്റെ പരിമിതമായ ആരിവിനാല്‍ തോോന്നുന്നത്‌. അതിനു കാരണം ഈ അടുത്ത സമയം വരെയുള്ള മനുഷ്യനു ഒരു 100 വര്‍ഷം മുന്നേ വരെയൊക്കെ ഏറോബിക്സ്‌ എന്നാല്‍ ദൈനം ദിന ജീവിതതിന്റെ ഭാഗമായിരുന്നു എന്നതാകാം. ജഡതുല്യമായ ജഡാവസ്ഥ പരിഷ്കാരി മനുഷ്യന്റെ മാത്രം സവിശേഷത. ഇങ്ങനെ ചുമ്മാതിരിക്കാനാണെങ്കില്‍ ദൈവം നമ്മളെ കുട്ടിത്തേവാങ്കായി സൃഷ്ടിച്ചേനേ. (സൂര്യനമസ്കാരം യോഗാഭാഗത്തില്‍ ചേര്‍ക്കാന്‍ ഒരു പ്ലാന്‍ ഉണ്ടേ)

വക്കാരിയേ ഓടിത്തെളിയൂ.. ബീ പീയുടെ തൊമ്മന്‍-ചാണ്ടി കണക്ക്‌ ഗൊമ്മന്നസലായി! ബീപീ അനുനിമിഷം മാറിക്കോണ്ടേയിരിക്കും മാഷേ. 10-20 പോയിറ്റ്‌ വരെ ഒക്കെ. കൈയ്യേല്‍ കെട്ടു മിഷ്യന്‍ ആണെങ്കില്‍ 10 പോയിന്റ്‌ എറര്‍ മാര്‍ജിനും കൂൊടി ഉണ്ട്റ്റ്‌. കവലപ്പെടാതെ ആ കവലയില്‍ ഇരുന്ന് 4-5 റീഡിംഗ്‌ എടുത്തിൊരു ശരാശരി എടുക്കൂ, അതാണു ശരി.

ഗന്ധര്‍വ്വരേ,
(മൂപ്പരുടെയടുത്ത്‌ ഇനി മേലാല്‍ യാത്ര പറയരുതെന്നു പ്രത്യേകം പറയണേ)

രണ്ടു ബൈപ്പാസ്‌ എന്നു പരഞ്ഞത്‌ ഡബിള്‍ ബൈപ്പാസ്‌ - രണ്ടു ബ്ലോക്ക്‌ ചാടല്‍ ആണോ രണ്ടു തവണ ഓപ്പറേഷന്‍ ചെയ്തെന്നോ?

രണ്ടാം
ബൈപ്പാസ്‌ വേണ്ടി വന്നെങ്കില്‍ മൂപ്പര്‍ക്കു ഡയറ്റോ മറ്റൊന്നുമോ ഫലിക്കുന്നില്ലല്ലോ (പരമാവധി മൂന്നെണ്ണമേ ചെയ്യാറുള്ളൂ. ലോകത്താകെ 5 തവണ ബൈപ്പാസ്‌ ചെയ്തതു ഗവര്‍ണര്‍ ആര്യനാട്‌ (ക്രെഡിറ്റ്‌ ഉമേഷിന്‌) ശിവശങ്കരന്‍ മാത്രമെന്നാണറിവ്‌.

ബൈപ്പാസ്‌ എന്ന അങ്ങേയറ്റം വേദനാജനകവും അപകടം പിടിച്ചതും ഒരഞ്ച്ചുവര്‍ഷത്തിനപ്പുറത്ത്‌ പ്രത്യേകിച്ച്‌ ഒരു ഫലവും ചെയ്യാത്തതുമായ ഒരു സര്‍ജറിയാണ്‌. {atheromata } അടിഞ്ഞു കൂടാതെ നോക്കാന്‍ പറ്റിയില്ലെങ്കില്‍ ബൈപ്പാസ്‌ , വീണ്ടും ബൈപ്പാസ്‌, ആരോഗ്യമുണ്ടേല്‍ മൂന്നാമത്തതും ശേഷം ബൈ ബൈ എന്നാണു കണക്ക്‌ (ഒരു മാതിരിപ്പെട്ടവര്‍ ഒരൊറ്റ ബൈപ്പാസ്‌ കഴിഞ്ഞാല്‍ നന്നാകും)

ഈ വ്യക്തി ഇപ്പോള്‍ അമേരിക്കയിലാണെങ്കില്‍ അറ്റ കൈ പ്രയോഗങ്ങളായ
EDTA chelation , revasculaRization തുടങ്ങിയവ തുണച്ചേക്കും. അദ്ദേഹം ഭാഗ്യവാന്‍ നൂറ്റാണ്ട്‌ സുഖമായി ജീവിക്കട്ടെ. എന്നാല്‍ അതു നമുക്കൊരു മാതൃകയാവില്ല. മാതൃകാ രോഗി ആരെന്നു ചോദിച്ചാല്‍ ഞാന്‍ നാഥന്‍ പ്രിറ്റിക്കിന്‍‍ എന്നു പറയും. എല്ലാ ആര്‍ട്ടെറിയും അടഞ്ഞു കഴിഞ്ഞ സ്വന്തം ഹൃദയമുള്‍പ്പടെ കോടാനു കോടി ഹൃദയങ്ങളെ, ഇപ്പോള്‍ ജനിച്ചതും ഇനി ജനിക്കാനിരിക്കുന്നതും കൂടി ചികിത്സിച്ച ആ രോഗിവര്യന്‌ ഹൃദ്രോഗമെന്നാല്‍ സുഖപ്പെടുത്താവുന്ന ഒരസുഖമെന്നും ചികിത്സ എന്നാല്‍ മരുന്നു കൊടുക്കല്‍ അല്ലെന്നും ഈ ലോകത്തെ എല്ലാ ഡോക്റ്റര്‍മാരെക്കൊന്റും ഏറ്റു പറയിച്ച കലിയുഗ ബൃഹസ്പതിയായ പ്രിറ്റിക്കിനിനു ഈ ത്രെഡ്‌ സമര്‍പ്പിതം.

ഇത്രയും ബുദ്ധിമുട്ടി മലയാലമെഴുതുന്ന ഗന്ധര്‍വ്വര്‍ക്ക്‌ അക്ഷരത്തെറ്റു വരുത്താം ഒരു കുഴപ്പവുമില്ല

അതുല്യ said...

വക്കാരീ മുല്ല വാഴ്വ്‌ മൂന്ന് നാളൈ മട്ടും, പിന്നെ മറ്റേ മുല്ല ഓടിയാ മസ്ജിദ്‌ വരെ മട്ടും. ഓടിംഗ്‌ അക്സസ്സറീസിന്റെ കൂടെ ഒരു ബെല്‍റ്റും കൂടെ വാങ്ങണേ, അല്ലെലു പാതി വഴിയിലു രണ്ടിഞ്ച്‌ കുറഞ്ഞാ വഴിയിലു പാക്കിറവാ എന്നൈ നിനപ്പാ?

അതുല്യ said...

ദേവാ ആ പ്രൊഫിലെലെ പടം ഒന്ന് മാറ്റി കിട്ടാനെന്തു വഴി?

ദേവന്‍ said...

അതുല്യേടെ പോസ്റ്റ് എനിക്കു പ്രിവ്യൂ മാത്രമായി കാണുന്നു..

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...

എന്റെ സുഹുറ്‍ത്തിനു 2 ബൈ പാസ്‌ കഴിഞ്ഞു എന്നു പറഞ്ഞതു 2 തവണ കഴിഞ്ഞു എന്നാണു.
അദ്ദേഹത്തിനു ആദ്യ അറ്റാക്‌ വന്നതു ഇന്‍ഡോനേഷിയയില്‍ വച്ചു. അതും ജിം എടുക്കുമ്പോള്‍.

അതിനു ശേഷം വിവാഹം വഴി ആണു ഇയാള്‍ അമേരിക്കയില്‍ എത്തുന്നതു. ശരിയായി പറഞ്ഞാല്‍ വിസക്കു വേണ്ടി ഉള്ള വിവാഹം. ചികിത്സയായിരുന്നു ലക്ഷ്യം. എന്നാല്‍ വിവാഹം ചെയ്ത സ്ത്റീയുടെ സ്നേഹമസ്റുണമായ പരിചരണം ഈ ബന്ധം സുദ്റുഡമാക്കി. അവറ്‍ വലിയൊരു ഹോസ്പിറ്റലിലെ സ്റ്റാഫ്‌ ആയതിനാല്‍ ചികിത്സയും സൌജന്യം.

ഇയാള്‍ തുടങ്ങിയ ബുസിനെസ്സ്‌ 3 - 4 വറ്‍ഷംകൊണ്ടു വന്‍ അഭിവ്റുദ്ധി പ്റാപിച്ചു. കടയിലേക്കു സിഗരറ്റും മറ്റും സപ്ളൈ ചെയ്യുന്നവറ്‍ കൊടുക്കുന്ന സൌജന്യറ്റിക്കെറ്റ്‌ ഉപയോഗിച്ചു ഇയാള്‍ 4 മാസത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്നു. എല്ലാ സുഹുറ്‍ത്തുക്കളേയും കാണുന്നു. കുറേപേരെ സഹായിക്കുന്നു.

ഒരു വന്‍പട തന്നെ ഇയാളെ കാത്തു airportil നില്‍ക്കുന്നുണ്ടാകും. അബ്കാരി തൊട്ടു അറവുകാരന്‍ വരെ.

ഒരു കൂടക്കീഴിലിന്റെ തവള പിടുത്തത്തിനു കമെന്റില്‍ ഞാന്‍ പറഞ്ഞ പറപ്പൂകര പാടം , ഇയാളുടെ വിരുന്നുകാരനായി കോളേജു കാലത്തു പോയതു. ഇപ്പോള്‍ വിശാലന്റെ കൊടകരയില്‍ ഹൈവയില്‍ തന്നെ ഇയാളുടെ ബംഗ്ളാവു.

കഴിഞ്ഞമാസം 5 ദിവസം ഇയാള്‍ ദുബായിയില്‍ ഉണ്ടായിരുന്നു. കൂട്ടുകാരില്‍ നിന്നൊളിച്ചു നടക്കുന്ന ഗന്ധറ്‍വനെ കണ്ടാമ്റുഗം, പെണ്‍കോന്തന്‍ എന്നീ ബിരുദങ്ങള്‍ സമ്മനിച്ചാണു വണ്ടി വിട്ടതു. എങ്കിലും ആശ്ളേഷണത്തില്‍ ഗന്ധറ്‍വന്‍ ഇന്നലെകളിലേക്കു കൂപ്പു കുത്തി- കണ്ണുകള്‍ സ്ജലങ്ങളായി.

എന്തു പറയാന്‍ - ഒന്നു മാത്റം സത്യം ചലനം ചലനം ചലനം. മറ്റൊന്നുമില്ല സനാതനം.

When destiny can make u a king why should u stirr to wear the crown?.

Life is a commody of errors - the way gandharvan felt.
A lot more about the same person, but many of which is very much personal, and I feel this is not the place to say about it.
May be the frustrations make him behave like this, but his state is as u stated.

Once again I would like to thank you for the informative ആയുരാരോഗ്യം

ദേവന്‍ said...

പ്രൊഫൈല്‍ പടം മാറ്റിയതുല്യേ
gandharvare,
stress, trauma and depression can make people seriously sick. Still, they would be the people to recover at lightning speed once there is someone to give a helping hand. This helping hand could even be just an ear to listen. I hope he gets back to his feet holding your hands.