ആരോഗ്യത്തെക്കുറിച്ച് പ്രത്യേകമായിട്ടല്ലെങ്കിലും ബഹുവര്‍ണ്ണക്കുടയില്‍ സ്നേഹിതന്‍ നാട്ടറിവുകള്‍ ബ്ലോഗിലെത്തിക്കാന്‍ ആഹ്വാനം ചെയ്തതുമുതല്‍ ഞാന്‍ ചിന്തയിലാണ്. അതിന്റെ ആവശ്യകത എനിക്കും ബോദ്ധ്യമായതാണ്:
ആരോഗ്യം എന്ന വിഷയം കേന്ദ്രീകരിക്കുന്ന ഈ ബ്ലോഗ് ഇതുവരെ പ്രഥാനമായും എഴുതിയത് ആരോഗ്യസംബന്ധിയായ അറിവുകളെക്കുറിച്ചാണ്. മലയാളത്തിലല്ലെങ്കിലും ഇത്തരം basic information ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുമെന്ന് തോന്നുന്നു. അതിനാല്‍ വീണ്ടും അതെഴുതുന്നതൊരു പാഴ്പ്പരിശ്രമം അല്ലേയെന്ന് ആശങ്ക.
അതേസമയം ലോക്കലൈസ്ഡ് അറിവുകള്‍ ഇന്റര്‍നെറ്റില്‍ തുലോം കുറവാണ്. വക്കാരി പറയുന്ന എന്നും കഴിക്കുന്ന ആ സദ്യ ആസിഡ് റിഫ്ലക്സ് ഉള്ള ഒരു വ്യക്തിക്ക് എത്ര കണ്ട് നല്ലതോ ചീത്തയോ ആണ് എന്ന് മലയാലത്തിലോ മറ്റു ഭാഷകളിലോ ഇന്റര്‍നെറ്റിലോ പുസ്തകങ്ങളിലോ ഉണ്ടാവില്ല എന്നതിനാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ എഴുതേണ്ടത് അത്യാവശ്യം തന്നെ.
എന്നാല്‍ ഇത്തരം പ്രാദേശികമായ അറിവുകള്‍ പരിമിതവും അംഗീകൃത ശാസ്ത്രശാഖകള്‍ പലപ്പോഴും കൈകാര്യം ചെയ്തിട്ടില്ലാത്തതിനാല്‍ നമുക്ക് ആധികാരികമായി നിര്‍ദ്ദേശിക്കാവുന്നതുമല്ല.
ഒരു സാമ്പിള്‍ ലേഖനം എഴുതി നോക്കി ഞാന്‍
------------------------------
മണ്ണുകൊണ്ട് മുറിവു കെട്ടല്‍
വലിയ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ മാടോടും (പുര മേച്ചില്‍ ഓട് ചുട്ട് പൊടിച്ച പൊടി) പഞ്ചസാരയും ചേര്‍ത്ത് മുറിവു പൊതിഞ്ഞു കെട്ടുന്ന പതിവുണ്ടായിരുന്നു. ഇതിനാല്‍ വലിയ പ്രയോജനങ്ങളുണ്ടെന്നും മുറിവുകള്‍ അടയാളമില്ലാതെ കൂടുമെന്നും വയസ്സായവര്‍ പറഞ്ഞു തന്നത് എന്റെ തലമുറ തള്ളിക്കളയുകയാണ് ഉണ്ടായത്. മണ്ണില്‍ നിന്നും അണുബാധയല്ലാതെ മറ്റൊന്നും കിട്ടില്ല എന്ന അടിസ്ഥാന ശാസ്ത്രബോധവും ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ മുറിവുകള്‍ വലുതാണെങ്കില്‍ ആശുപത്രിയില്‍ കൊണ്ട് വച്ചു കെട്ടുവാനും ചെറുതാണെങ്കില്‍ സ്വയം വച്ചു കെട്ടുവാനും രക്തം വാര്‍ന്നുപോകുന്നെങ്കില്‍ ടൂര്‍ണികെറ്റ് കെട്ടുവാനും ഞങ്ങള്‍ നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുത്തു. ഇന്നും ആ നിര്‍ദ്ദേശങ്ങള്‍ക്ക് മാറ്റമൊന്നുമില്ലതാനും.
പക്ഷേ മാടോട് മുറിവുകളെ കൂട്ടിച്ചേര്‍ക്കുന്നെന്ന അവരുടെ വാദം ഇന്നെനിക്കു തള്ളാനാവുന്നില്ല. മണ്ണില്‍, പ്രത്യേകിച്ച് റെയര്‍ എര്‍ത്ത് കൂടുതലായുള്ള കൊല്ലത്തിന്റെ മണ്ണില്‍ നിന്നും അണുബാധയല്ലാതെ അവര്‍ക്കൊന്നും കിട്ടാനില്ല എന്നത് ശരിയാകണമെന്നില്ല .
സിറോലിമസ് എന്നും റാപ്പാമൈസിന്‍ എന്നും അറിയപ്പെടുന്ന മരുന്ന് ഹൃദയം, കരള്‍ വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവയ്ക്കുമ്പോഴും ക്യാന്‍സര്‍ വന്ന ഭാഗങ്ങള്‍ മുറിച്ചതുണങ്ങാനും ധമനികള്‍ സ്റ്റെന്റ് ചെയ്യുന്നത് കൂട്ടിയൊട്ടാതേ സൂക്ഷിക്കാനും ഇന്ന് വലരെ ഭലപ്രദമായി ഉപയോഗിക്കുന്നു . ഈ മരുന്ന് ഈസ്റ്റര്‍ ദ്വീപസമൂഹത്തിലെ മണ്ണില്‍
നിന്നുമാണെടുക്കുന്നതെന്ന അറിവ് മാടോടിനെ പുശ്ചിച്ച വെളിവുകേടില്‍ നാണം തോന്നിപ്പിക്കുന്നു ഇന്ന്.
നമ്മുടെ നാട്ടിലെ അല്ലെങ്കില്‍ എന്റെ പ്രദേശത്തു മാത്രമോ ഉള്ള മണ്ണില്‍ റാൂമൈസിനോ അതിനു തുല്യമായ എന്തെങ്കിലുമോ ഉണ്ടോ എന്ന് എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. റേഡിയേഷന്‍ കൂടുതലായ ആ മണ്ണ്‍ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും അറിയില്ല. ഇത്തരം കാര്യങ്ങള്‍ വളരെ ശാസ്ത്രീയമായ പഠനം നടത്താത്തൈടത്തോളം കാലം അര്‍ത്ഥരഹിതമായും ഉപയോഗശൂന്യമായും തുടരും. നാട്ടറിവുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് വെറും വിശ്വാസങ്ങളുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യുകയും കാലത്തിനൊത്ത് മാറ്റേണ്ടവ മാറ്റുകയും ചെയ്യേണ്ടിയിരിക്കുന്നു.
------------------------
പത്തു മിനുട്ടില്‍ എഴുതി. മൂന്നു മിനുട്ടില്‍ നിങ്ങള്‍ വായിച്ചു തീര്‍ന്നു. ആരോഗ്യവും ഇതുമായി എന്തു ബന്ധം? മണ്ണുകൊണ്ട് മുറിവു കെട്ടാന്‍ ഞാന്‍ പറയുന്നില്ല. റാപ്പമൈസിന്‍ രോഗിക്ക്ക് സ്വയം ഉപയോഗിക്കാവുന്ന മരുന്നുമല്ല. സര്‍ജ്ജനു റാപ്പമൈസിന്‍ എവിടെന്നു വരുന്നു എന്നത് വിഷയമല്ല. മണ്ണ്ണുവാരി മുറിവില്‍ കെട്ടാന്‍ അദ്ദേഹം സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുകയുമില്ല. മൊത്തത്തില്‍ ഈ എഴുത്തില്‍ ആര്‍ക്ക് എന്തു പ്രയോജനം? എനിക്കു തന്നെ പിടിയില്ല. എഴുതണോ എന്തെഴുതണോ എന്തിനു ഷീരബല പോലെ ബേസിക്ക് ഇന്‍ഫോ 101 ആവര്‍ത്തിക്കുന്നു. എന്തിനു അപൂര്‍ണ്ണമായ അറിവുകള്‍ ബ്ലോഗ്ഗങ്ങാടീല്‍ ഇടണം? എന്താണു non fiction blogകളില്‍ നിന്നും വായനക്കാര്‍ പ്രതീക്ഷിക്കുന്നത്?

16 comments:
തീര്‍ച്ചയായും എഴുതിക്കൊണ്ടേ ഇരിക്കണം.
ഇങ്ങനെതന്നെ എഴുതിയാല്‍ മതി.
ശാസ്ത്രീയമല്ലെന്നും ഇങ്ങനെ ഒരു നാട്ടുമരുന്നുണ്ടെന്നും എന്നാല്‍ അതിനു് ഇതുവരെ ശാസ്ത്രീയമായി ഒരു ന്യായീകരണവും കണ്ടിട്ടില്ലെന്നും എങ്കിലും നമുക്കിനിയും അറിയാത്ത എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായെന്നു വരാം എന്നും ചേര്‍ത്താല്‍ മതി.
വായിക്കുന്നവന്‍ സ്വയം ചികിത്സ നടത്തുന്നതിനു മുന്‍പ് ഒരു EULA (End User License Agreement) ഒപ്പിടുകയും വേണം.
എന്തുകൊണ്ടെന്നാല്‍,
1. ഇത്തരം ലേഖനങ്ങള്‍ ഇന്റെര്‍നെറ്റില്‍ ഇവിടെത്തന്നെയേ വരൂ.
2. ഇതു വായിച്ചാല്‍ വായനക്കാരില്‍ ആര്‍ക്കെങ്കിലും ആ വിഷയത്തില്‍ തനിക്കുള്ള ആധികാരികമായ അറിവു വെച്ചുകൊണ്ട് തന്റെ അഭിപ്രായം പറയുകയും അതിനുമേല്‍ നമുക്കൊക്കെ യുക്തിപരമായ ഒരു ചര്‍ച്ച നടത്തുകയും ആവാം.
3. നാളെ കേരളത്തിലെ ഏതെങ്കിലും കൊച്ചിന് ഡോക്റ്ററേറ്റ് എഴുതിയെടുക്കാന്‍ ചിലപ്പോള്‍ ഒരു വിഷയവും കിട്ടിയെന്നു വരാം.
അതുകൊണ്ട് തീര്‍ച്ചയായും എഴുതിക്കൊണ്ടേ ഇരിക്കണം.
ദേവാ,
ഇതൊന്ന് അലൈന്‍ ചെയ്യൂ, പ്ലീസ്.
വേരിഫിക്കേഷനും വേണ്ട്?
ഇങ്ങനെ ഒരു പ്രശ്നം അറിഞ്ഞിരുന്നില്ല. ലെഫ്റ്റ് ആക്കി അലൈന്‍മന്റ്. സൂക്ഷിച്ച് ഇടതുവശം ചേര്‍ന്ന് പോകു എന്നല്ലേ.
വേഡ് വേരിഫികിക്കേഷന്‍ പരീക്ഷണത്തിലാ എവൂരാനേ. 3-4 മാസമായി ഇതില്‍ ഒരു സ്പാമും വന്നില്ല.. ആക്റ്റിവിറ്റി കുറഞ്ഞ ബ്ലോഗ്ഗല്ലേ, മൂപ്പര്‍ക്കു താല്‍പ്പര്യം കാണാന്‍ സാദ്ധ്യതയില്ല. എന്നു ബോട്ടേട്ടന്‍ ഇതു കണ്ടു പിടിക്കും വരെ ആളുകള്‍ മനോ നിമ്മിതിയായി പോസ്റ്റട്ടേന്നു വച്ചതാ..
ഒരിക്കല്‍ ഒരു ഫ്ലൂ വന്നു ദുബായില്‍. ഒരു വര്‍ഷത്തിനിപ്പുറം. അന്നു് ആന്റിബയോട്ടിക്കു് കഴിച്ചവര്‍ക്കെല്ലാം വീണ്ടുമൊരു കോഴ്സ് കൂടെ കഴിച്ചിട്ടും അതിന്റെ ഉപോല്‍പ്പന്നമായ ചുമ 14 ദിവസത്തേക്കു് വിട്ടുമാറിയില്ല. എന്റെ കമ്പനിയിലെ ഡ്രൈവറില്‍ നിന്നെനിക്കീ പനി കിട്ടി. ഗുളിക കഴിക്കുക എന്നതു് ചതുര്‍ത്ഥിയായ എനിക്കു് മലയാളവേദിയിലെ ചാറ്റില്‍ കണ്ട ഒരു ഭദ്ര ഒരു വഴി പറഞ്ഞു തന്നു. പാലു പനങ്കല്‍ക്കണ്ടമിട്ടു് കാച്ചി ( ദേവന്‍ പച്ചവെള്ളം കാച്ചുക) അതില്‍ മഞ്ഞള്‍പൊടിയും കൊരുമുളകുപൊടിയുമിട്ടു് ചെറുചൂടോടെ കുടിക്കുക. എനിക്കും ഞാനീ വിദ്യ പറഞ്ഞുകൊടുത്ത മറ്റു രണ്ടു പേര്‍ക്കും ഗുളിക കൂടാതെ തന്നെ പനി മാറുകയും ചുമ ഒപ്പം തന്നെ ഇല്ലാതാവുകയും ചെയ്തു.
ഇങ്ങനെയുള്ള വിദ്യകള്‍ ചികിത്സാവിധികളായി പ്രസിദ്ധീകരിക്കാന്‍ ഞാനില്ല. പക്ഷേ അനുഭവം പറയാമല്ലോ. കേള്‍ക്കുന്നവരിഷ്ടമുണ്ടെങ്കില്‍ പരീക്ഷിക്കട്ടെ. വിശ്വം പറഞ്ഞതു പോലെ ദേവന്‍ അങ്ങനെ കേട്ടതെഴുതു്. കേട്ടെഴുത്തില്‍ താല്പര്യപ്പെടുന്നവരുണ്ടാകാം. എന്നെപ്പോലെ.
ഫലിതം
ഒരാള്‍: നിങ്ങളു നിങ്ങളുടെ പശുവിനു കൊടുത്തെന്നു പറഞ്ഞു തന്ന മരുന്നു കഴിച്ചെന്റെ പശു ചത്തു പോയി.
മറ്റേയാള്‍: അതേയോ! അല്‍ഭുതം തന്നെ. എന്റെ പശുവും ചത്തുപോവുകയാണുണ്ടായതു്.
ദേവന്റെ ആരോഗ്യ പോസ്റ്റ് ഒരുപാട് ഉപകാരം ചെയ്യുന്നു. ദയവായി അറിയുന്നവ മുഴുവന്‍ പകര്‍ത്താന്‍ ശ്രമിയ്കുക സമയം അനുവദിയ്കുമെങ്കില്‍.
അടുക്കളയില്‍ കയറുമ്പോ ദേവന്റെ മുന്നറിയിപ്പുകള്‍ ഒരു ഭൂതം പോലെ പിന്തുടര്‍ന്നു. പ്രത്യേകിച്ച് എണ്ണ പാത്രത്തില്‍ കൈ വയ്കുമ്പോള്‍.
രാവിലെ ഉള്ളി ചമ്മന്തി
നെയ്യ് കോരി ഒഴിച്ച് മോരിയിച്ച ദോശ
തേങ്ങാ ചട്ടനി
ഒരു ഗ്ലാസ് പാലില്‍ ഡീക്കോഷന്‍ ഒഴിച്ച കാപ്പി.
ഒരു മണിയാവുമ്പോ
മോരു ഒഴിച്ചു കുൂട്ടാന്‍ തേങ്ങ അരച്ചത്, വെളിച്ചെണ്ണ്‍ ഒരുപാടു ഒഴിച്ച് താളിച്ചത്
കൂര്‍ക്ക മെഴുക്കുവരട്ടി, ഒരു പാട് വെളിച്ചെണ്ണ ഒഴിച്ച് മുളകും ഉള്ളിയും ചതച്ചിട്ട് വരട്ടിയത്
പപ്പടം കാച്ചിയത്
ശര്‍മ്മാജിയ്കു പൂരിയും, കോളിഫ്ലവര്‍ എണ്ണയില്‍ വറത്ത് കോരി, മസാലയുണ്ടാക്കി അതില്‍ പിന്നെയും ഇട്ട് ഇളക്കിയത്.
പാവക്ക കൊണ്ടാട്ടം വറുത്തത്
തൈര്‍ പച്ചടി
5 മണിയ്ക് ഗസ്റ്റ് - ഉഴുന്നു വടയും കാപ്പിയും.
രാത്രി 10 മണിയ്ക് അത്താഴം, ആലു പറോട്ട, നെയ്യൊഴിച്കു മൊരിയിച്ച് അതുനു മുകളില്‍ വെണ്ണ വച്ച് 3 എണ്ണം വീതം.
കൂട്ടത്തില്‍ കൂട്ടാന്‍ തൈരില്‍ സവാള തക്കാളി അരിഞ്ഞത്
കൂട്ടാന്‍ ബാക്കിയില്ലാത്തത് കൊണ്ട് തക്കാളി സവാള രാവിലെത്തെ പപ്പടം കാച്ചി ബാക്കി വന്ന എണ്ണയില്‍ വാട്ടി മസാല പൊടിയിട്ടത്.
എല്ലാം കഴിഞ്ഞ് അല്‍പം ഐസ് ക്രീം.
കിടക്കാന്‍ നേരം ബൂസ്റ്റ് അപ്പുവിനു.
രാവിലെ പിന്നെയും... ദോശ, ഉള്ളി ചമ്മന്തി...
കടല തേങ്ങാ അരച്ച വച്ചത്...
ഈശ്വരാ... ഇത് ഇങ്ങനെ പോയാ......
...കീഴാനെല്ലി സമം തിപ്പലി വെട്ടിരിമ്പില്‍ അരച്ച് രാത്രിമുഴുവന്‍ വച്ച് രാവിലെ കഴിച്ചാ ഏത് ഓട്ട വീണ കരളും അപ്പറുത്തെ വീട്ടിലെ "കരളിനെ" ക്കാളും തിളങ്ങും.
അതുല്യ പറഞ്ഞ പൊടിയ്കെ പരീക്ഷിയ്കാന്‍ ഓട്ട വീഴാത്ത കരളാരും പൊത്തുണ്ടാക്കാന്‍ നിക്കണ്ട.
(.....) വൈദ്യന്റെ അമ്മ പുഴുത്ത് ചത്തു, ജോല്‍സ്യന്റെ അമ്മ തൂങ്ങി ചത്തു. വീട്ടിലെ ശര്‍മ്മാജീടെ കരളിനു ഓട്ടിയില്ലാട്ടോ, അതുണ്ടോ എന്ന സംശയത്തിലാ ഞാന്‍ എപ്പോ.)
ദേവേട്ടാ, തീര്‍ച്ചയായിട്ടും എഴുതണം. ദേവേട്ടന്‍ മാത്രമല്ല, ഇങ്ങിനെയുള്ള കാര്യങ്ങള്‍ അറിയാവുന്നവരെല്ലാം ആ അറിവുകള്‍ പങ്കുവെയ്ക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം (കൂപ്പുകൈ). കാരണം, ഇങ്ങിനത്തെ പല അറിവുകളും ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല. അതിന്മേലുള്ള പഠനങ്ങള്‍ നടന്നിട്ടുമില്ല. ആവശ്യമുള്ളവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ പരീക്ഷിക്കട്ടെ. വേണ്ടവര്‍ ഇതിനെപ്പറ്റി കൂടുതല്‍ പഠിക്കട്ടെ. വിശ്വം പറഞ്ഞതുപോലെ ഗവേഷണവിഷയമാക്കട്ടെ.
മുറിവുണക്കാനുള്ള മണ്ണിന്റെ കഴിവ് എനിയ്ക്ക് പുതിയ അറിവാണ്. വിഷാംശം വലിച്ചെടുക്കാനുള്ള മണ്ണിന്റെ കഴിവിനെപ്പറ്റി കേട്ടിട്ടുണ്ട്. വിഷചികിത്സകള്‍ക്ക്(പാമ്പ്, ചിലന്തി,...) പ്രത്യേകത്തരം കല്ലുകള്‍ ഉപയോഗിയ്ക്കുന്ന ചികിത്സാകേന്ദ്രങ്ങള്‍ നാട്ടിലുണ്ട്. തെക്കേ അമേരിയ്ക്കയിലെ പഞ്ചവര്‍ണ്ണതത്തകള്‍(Macaw) കായ്കനികളില്‍ നിന്നുമുള്ള വിഷാംശം ഇല്ലാതാക്കാന്‍ കളിമണ്ണ് കൊത്തിതിന്നുന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്.
തുടക്കം ഗംഭീരം ദേവരാഗം; തുടരൂ...
ഞാന്‍ ഒരു നിമിത്തമായെങ്കില്‍ വളരെ വളരെ സന്തോഷം!
സുക്റുതം സിനിമയിലൂടെ പോപ്പുലറ്‍ ആയ ഒരു ചികിത്സാ രീതിയാണു ഹോലിസ്റ്റിക് മെഡിസിന്‍. നമ്മള്‍ ശരീരത്തെ ഗൌനിക്കാത്ത ജീവിത രീതികള്‍ അനുവറ്‍ത്തിച്ചു വരുമ്പോള്‍ ഒരു കൊച്ചുകുട്ടിയപോലെ അതു വിളിച്ചു കൂകുന്നു എനിക്കു വയ്യ. എന്റെ ... പ്റവറ്‍ത്തിക്കുന്നില്ല, എന്റെ ....ഇല്‍ ഏബ്സെസ്.
എല്ലാ ദിവസവും ശരീരാവബോധം ഉണ്ടായിരുന്നാല്‍ സാധാരണ ഗതിയില്‍ ഒരു അസുഖവും വരില്ല.
രൈക്കി എന്ന ജാപാനീസ് (വക്കാരി മോസെ ക്ഷ്മിക്കു) ഹോലിസ്റ്റിക് രീതിയിലും ഇതു തന്നെ പറയുന്നു. രൈക്കി നമ്മുടെ കുണ്ടലീനി ഉണറ്‍ത്തലിനെ വിപരീത ദിശയില്‍ അനുവറ്‍ത്തിക്കുന്നതാണു. പ്റപഞ്ച ശക്തിയേ ഒരു തേജോ ഗോളമായി സങ്കല്‍പ്പിച്ചു മൂറ്‍ദ്ദാവിലൂടെ കുണ്ടലിനി വരെ ശരീരത്തിനെ പല സങ്കല്‍പ വറ്‍ണ തേജൊ ഗോള ഭാഗങ്ങളിലൂടെ ആവാഹിക്കുകയും തിരികെ പുറത്തേക്കു വിടുകയും ചെയ്യുന്നതാണു പ്റധാന യോഗം. പറയുന്ന ബ്ദ്ധിമുട്ടില്ല ഇതു ചെയ്യുവാന്‍. തീറ്‍ച്ചയായും ഫലം തരുന്ന ഒന്നാണിതു- 5മിനുടു മിനക്കെട്ടാല്‍.
സ്വയം കോണ്‍ഷ്യസ് ആവുക, അസുഖത്തോടു മാറാന്‍ സ്വയം ധ്യാന്ത്തില്‍ ഇരുന്നു പറയുക, അസുഖം ബാധിച്ച ഇടത്തേക്കു പ്റപഞ്ച ശക്തിയേ മനസ്സാല്‍ ആവാഹിക്കുക. ഇങ്ങിനെ ചെയ്യുക ആണെങ്കില്‍ നാം നല്ലൊരളവു വരെ ആരോഗ്യത്തോടെ ഇരിക്കുമെന്നും, വന്ന രോഗങ്ങളില്‍ നിന്നും മുക്തി നേടുമെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍.
ഹോലിസ്റ്റിക് മെഡിസിന്‍ക്കുറിച്ചു ദേവ ഗുരുവില്‍ നിന്നും കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു. ബ്ളോഗറ്‍ക്കും അതു ഉപകാരപ്റദമാകും. ഇന്‍ഫറ്‍മേഷന്‍ എല്ലയിടത്തും ഉണ്ടു എന്നാല്‍ മനസ്സിലാകുന്ന ഭാഷയില്‍ ആക്കുവാന്‍ ആശാന്‍ ബാല്യത്തില്‍ എത്തണം - ദേവ ഗുരുവിനു തന്നേയെ അതിനു കഴിയു.
വിശ്വം മാഷേ, സിദ്ധാ, വക്കാരേ, എന്നാലാവുന്നത് ചെയ്യാം എല്ലാരും കൂടണേ. റ്റീം മെംബ്രാകാന്‍ താല്‍പ്പര്യമുള്ളവര്‍ ഒരു വാക്കു പറഞ്ഞാല്‍ മതി ഇന്‍വിറ്റേഷന്‍ പറന്നെത്തും.
ഇന്നു രാവിലെ മുതല്‍ ഇത്രനേരം അതുല്ല്യക്ക് എണ്ണയെക്കുറിച്ച് നെടുനീളത്തില്‍ ഒരു പോസ്റ്റ് എഴുതിയത് ധീം ധരികിട തോം. വരമൊഴി അടച്ചതും ബ്ലോഗ്ഗര്‍ "എറര്‍ നിന്റെ പോസ്റ്റ് പോയെടാ" എന്നു പറഞ്ഞു. ഇനിയിപ്പോ എന്താ ചെയ്യുക. മകൌ തത്ത മണ്ണു തിന്നുമ്പോലെയാണോ സ്നേഹിതാ നമ്മുടെ ഓസ്റ്റ്രിച്ചും എമുവും കൊച്ചു കല്ലുകള്‍ തിന്നുന്നത്? (ആനയടി പേപ്പട്ടി വൈദ്യന്‍ കല്ലുകൊണ്ട് ചികിത്സിക്കുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. മൂപ്പര്‍ ഇപ്പോഴില്ല. )
സിദ്ധാ, മരുന്നെന്ന നിലക്ക് പാലിനോട് വിയോജിപ്പില്ല (മൂത്രം മരുന്നാണെന്ന് ദേശായിസാര്‍ പറഞ്ഞിട്ടില്ലേ) പനങ്കല്‍ക്കണ്ട് ചുമക്ക് അത്യുത്തമം ആണെന്ന് കേട്ടിട്ടുണ്ട് ( ഭദ്ര ക്ലാസ്സിക്കല്‍ പാട്ടുകാരി ആയതുകൊണ്ട് തൊണ്ട മെയിന്റനന്‍സ് തൊഴില്‍പരമായ ഒരാവശ്യമാണല്ലോ അവര്‍ക്കിതൊക്കെ അറിയാമായിരിക്കണം)
ഗന്ധര്‍വ്വരേ, ഗന്ധമാദന പര്‍വ്വത വാസരേ,
റൈകി എന്ന ഹോളിസ്റ്റിക് ചികിത്സയെക്കുറിച്ച് എനിക്കു ആധികാരികമായ അറിവൊന്നുമില്ല.
കുണ്ഡലിനിയോഗക്രമം അനുസരിച്ച് മൊബൈല്‍ അതിന്റെ ചാര്‍ജറില്‍ ഇടുന്നതുപോലെ മൂലാധാരസ്ഥിതമായ കുണ്ഡലിനിയെ പ്രപഞ്ചശക്തിയോടു ചേര്‍ക്കാന്‍ കഴിയും. ഗുരുസമക്ഷം അഹം അടിയറ വയ്ക്കുന്ന
സഹജയോഗരീതിയാണു കുണ്ടലിനീയോഗയില്‍ എറ്റവും ഫലപ്രദമെന്ന് ഞാന്‍ കരുതുന്നു. അഹം അടിയറ വയ്ക്കുക എന്നാല്‍ അഹങ്കാരം, സ്വാര്‍ത്ഥത മുതല്‍ മിക്കതും അതില്‍ നഷ്ടപ്പെടുന്നു എന്ന കാരണത്താല്‍ പലര്‍ക്കും അതു തുടരാനാവുന്നില്ലെന്നു മാത്രം. റൈകിയുടെ അറിയപ്പെടുന്ന ചികിത്സകരെ ഒന്നും പരിചയമില്ല. കേട്ടു കേള്‍വി കൊണ്ട് മാത്രം ഞാനെന്തു പറയാന്‍. സഹജയോഗ മതിയോ പകരം?
നന്ദി ബ്റുഹസ്പതിയേ. സഹജയൊഗ്ഗത്തെക്കുറിച്ചും മറ്റു എന്തു യോഗങ്ങളെ കുറിച്ചും അങ്ങെഴുതുമ്പോള്‍ ഞാന്‍ സാന്ദീപനി മഹറ്‍ഷിയുടെ ആശ്റമത്തില്‍ ഗുര്‍കുല ശിക്ഷാ പ്റണാലിക്കു വന്നവന്‍.
ചമത പറുക്കണോ വെള്ളം കോരണോ പറയു. ഏതു കൊടും കാട്ടിലും പോയി ശേഖരിച്ചു വരാം.
ഗുരുദക്ഷിണയായി... പെരുവിരല്‍ ചോദിക്കല്ലേ.
സഹ്ജയോഗത്തെക്കുറിച്ചു ഒഴിവുള്ളപ്പോള്‍ എഴുതുക.
അതുവരെ ഞാന്‍ ചമത പെറുക്കാം.
അല്ലെങ്കിലും ഗന്ധര്‍വന്റെ എന്തെങ്കിലും ശരീര ഭാഗം കിട്ടീട്ടു ദേവനു വല്ല കാര്യയവും നടക്കും ന്ന് തോന്നുന്നില്ലാ. അതു കൊണ്ട് ഒന്നും തല്‍ക്കാല്‍ മുറിക്കണ്ട.
ഏത് രീതി സ്വീകരിച്ച് ജീവിതം നയിച്ചാലും ആ വഴി വന്ന ഒരു പേപ്പട്ടി കടിച്ച പിന്നെയും ധിം തരികിട തോം തന്നെ.
അല്‍പം കാന്താരിമുളക് ചതച്ചതും, കപ്പയും തരട്ടോ ദേവാ?
തമാശയാട്ടോ. അടുക്കളയില്‍ വലിയ ബോര്‍ഡ് തൂക്കി ഞാന്‍ - ലെസ്സ് ഓയില്‍ പ്ലീസ് ന്ന്. പക്ഷെ ഇപ്പോ എല്ലാ ആഹാരവും കാണുമ്പോ ഞാന്‍ ദേവനെ ഓര്‍ക്കും, ഇതൊക്കെ പിണ്ണാക്കാണന്ന് മനസ്സില്‍ കരുതി, അവിടെ നിന്ന് ശ്രദ്ധ തിരിക്കും.
അതുല്യ എണ്ണക്കാര്യം പറഞതുകാരണം അടുത്ത പോസ്റ്റ് ഇട്ടു :)
അതുല്യക്കു എണ്ണ കുറച്ചതു കോണ്ടു മാത്റം കൊഴുപ്പു കുറയുമെന്നു തോന്നുന്നില്ല.
ആദ്യം വസ്തി ചെയ്യുക. പിന്നെ പഞ്ചകറ്‍മ ചികിത്സ. അതിനുശേഷം കായകല്‍പ്പം . ഇതെല്ലാം കഴിയുമ്പ്പോള്‍ ഗതകാല യൌവ്വനം ആറ്‍ജിക്കും. കൊഴുപ്പു തിമിരു ഒക്കെ പോവുകയും ചെയ്യും.
പാവം ശറ്‍മാജിക്കു കൂടി ഒപ്പം ഈ ചികിത്സ ചെയ്യിപ്പിക്കാന്‍ മറക്കല്ലേ. അദ്ദേഹം വലഞ്ഞു പോകും.
എന്നിട്ടു പാടുക -"ഗന്ധറ്‍വ നഗരങ്ങള്‍ അലംകരിക്കാന്‍ പോകും..." അപ്പോള്‍ ഗന്ധറ്‍വന്‍ ഭൂമിയില്‍ വരികയും -"ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം സായാഹ്ന സാനുവില്‍ .. "എന്ന അനുപല്ലവി പാടുകയും ചെയ്യാം
ഗതകാല യൌവ്വനമോ? വര്‍ത്തമാനകാലത്ത് വാര്‍ദ്ധക്യമായോ അപ്പോള്‍? ഏവര്‍ക്കും എന്റെ സ്നേഹോപദേശം. ഈ റ്റൈറ്റിലിനു ക്രെഡിറ്റ് കുമാറിന്. മൂപ്പര്‍ എന്നെ സ്നേഹം കൊണ്ടൊന്നു ഉപദേശിച്ചപ്പോഴാണു റ്റൈറ്റില്‍ എഴുതിയത്!
അനുപല്ലവിയും ചരണവും ഒക്കെ പാടി തകര്‍ത്ത് ഗന്ധര്‍വന്‍ സ്ഥലം കാലിയാകുമ്പോള്‍ അതുലേടെ ഗതിയെന്തുകുമോയെന്തോ :)
ശരിയാണല്ലോ അനൊണിഫികൊസേ- പെന്‍ഷന്‍ --പറ്റില്ല
ഒരു ഗന്ധറ്‍വ വീണ കൊടുത്തു പോകും. ഈ വീണ ഷഹ്നായി സംഗീതം പൊഴിക്കാന്‍ കഴിവുള്ളതായിരിക്കും.
അതില്‍ ഉയരും - ഹരി മുരളീരവം.
അതാലോചിക്കുമ്പോള്‍ ഗന്ധറ്‍വന്റെ പാല മരം ഉണങ്ങിയതു പോലെ. പാല പശ വറ്റിയ....
Post a Comment