"സ്റ്റാട്ട്യൂട്ടറി ആഡിറ്റ്, ഇന്റേര്‍ണല്‍ ആഡിറ്റ്, ബാങ്ക് ആഡിറ്റ്, ഇന്‍വെസ്റ്റിഗേഷന്‍, ടാക്സേഷന്‍ തുടങ്ങി എല്ലാ വിധ കണ്‍സള്‍ട്ടന്‍സിയും ഉത്തരവാദിത്തത്തോടെ സ്തുത്യര്‍ഹമായ രീതിയില്‍ ചെയ്തു കൊടുക്കപ്പെടുക്കും. സമീപിക്കുക ധര്‍മ്മജന്‍ പട്ടേരി ആന്‍ഡ് കോ, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്സ്".. ഇങ്ങനെ ഒരു ബോര്‍ഡ് വച്ചാല്‍ എന്താ സംഭവിക്കുക? കൂടുതലൊന്നുമില്ല, പട്ടേരിച്ചന്റെ ലൈസന്‍സ് നാളെ കാണില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടെര്‍ഡ് അക്കൌണ്ടന്റ്സിന്റെ കോഡ് ഓഫ് കോണ്‍ഡക്റ്റ് ഇമ്മാതിരി ചെറ്റവീമ്പിളക്കല്‍ കര്‍ശ്ശനമായും നിരോധിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ ആ തൊഴിലിനു പിന്നെ മാന്യതയും വിശ്വാസ്യതയും ഇല്ലാതെ പോകും. "കൊള്ള, കൊല ബലാത്സംഗം എന്തും ധൈര്യമായി നടത്തിക്കോ, മജമാടണ്ണാ ഞങ്ങളില്ലേ" എന്നൊക്കെ വക്കീലന്മാര്‍ പത്രത്തേല്‍ കൊടുത്താലോ. അയ്യയ്യോ. നല്ല നിറമുള്ള ഒരു ബോര്‍ഡ് വയ്ക്കുന്നതു പോലും തെറ്റാണവര്‍ക്ക്.
ഈയടുത്ത സമയത്ത് പത്രത്തിലും റ്റീവിയിലുമൊക്കെ മുസ്‌ലി പവര്‍ എന്നൊരു മരുന്നിന്റെ പരസ്യം ധാരാളമായി വരുന്നു "ദി ഇന്ത്യന്‍ വയാഗ്ര" "ഡ്രഗ് കണ്ട്രോളര്‍ അംഗീകരിച്ചത്" പരിപൂര്‍ണ്ണ സുരക്ഷിതം".. ഇതൊക്കെ കണ്ടാല്‍ എന്തോ മഹാകാര്യം കണ്ടു പിടിച്ചെന്നും മാനവരാശി രക്ഷപ്പെട്ടെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടാവുമോ എന്തോ, "എതായാലും ഇതും കൂടി കഴിച്ചു നോക്കാം" എന്ന രീതിയില്‍ നല്ല കച്ചവടം നടക്കുമെന്ന് ഉറപ്പ്.
മുസ്‌ലി ഒരു യുനാനി മരുന്നാണ് ചേരുവ:- ശതാവരിയുടെ വേര് ഉണക്കി പൊടിച്ചത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി യുനാനി വൈദ്യന്മാര്‍ വാജീകരണത്തിന് ശതാവരി വേര് ഉപയോഗിച്ചു വരുന്നു. ഡ്രഗ് കണ്ട്രോളറുടെ അംഗീകാരത്തിന്റെ കളിയൊക്കെ അത്രേയുള്ളൂ. ആവശ്യമുള്ളവനു സ്വയം അങ്ങാടിക്കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കാം, കൊള്ളവില കൊടുക്കാതെ.
ഈ നാട്ടുമരുന്നു വില്‍പ്പനക്കാരുടെ ഒരു കാര്യം, പണ്ട് പവര്‍ മാള്‍ട്ടെന്നൊക്കെ പറഞ്ഞു വെറും മാള്‍ട്ട് വിറ്റിരുന്നു എന്നൊക്കെ ആലോചിച്ച് റേഡിയോ വച്ചു . എപ്പോഴത്തെയും പോലെ പരസ്യം തന്നെ
"എന്താ ചേട്ടാ നാട്ടില്‍ പോകാന്‍ സമയമായിട്ടും ഒരു സന്തോഷം ഇല്ലാത്തത്?"
" എന്തു പറയാനാ, കുടുംബ ജീവിതം എനിക്കു ഭയമാണളിയാ.."
"ചേട്ടനൊരു കാര്യം ചെയ്യു, അബുദാബിയിലെ ..... ആശുപത്രിയില്‍ ഇന്നു തന്നെ ചെന്ന് യൂറോളജിസ്റ്റ് ഡോക്റ്റര്‍...... നെ കാണൂ. കേരളത്തിലെ ... മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം യൂറോളജി വിഭാഗം
തലവനായിരുന്ന അദ്ദേഹം .... , ....,.... എന്നീ ചികിത്സയിലും മറ്റും പ്രഗത്ഭനാണ്, മൂന്നു ചക്ക മുള്ളോടെ വിഴുങ്ങിയ കേമനാണ്. അവിടത്തെ ചികിത്സ കഴിഞ്ഞ് സന്തോഷമായി നാട്ടില്‍ പോയിക്കോളൂ.."
ഹരിശ്രീ അശോകന്റെ തുടക്ക സമയത്തെ സ്ഥിരം നമ്പര്‍ ആയിരുന്നു വഴിയോര വൈദ്യം, പക്ഷേ ഇത് അതിനെയും കടത്തി വെട്ടിയല്ലോ ഈശ്വരാ.
വിളിക്കാതെ ഇങ്ങോട്ടു വന്നു ചികിത്സിക്കാമെന്ന് പറയുന്നവന്‍ സാക്ഷാല്‍ അശ്വിനീ ദേവകളെക്കാള്‍ കേമനായാലും ആട്ടിപ്പായിക്കണം എന്നാണ് അഷ്ടാംഗ ഹൃദയം പറയുന്നത്. നമ്മള്‍ വൈദ്യന്റെ കീര്‍ത്തി കേട്ടറിഞ്ഞ് അവിടെയെത്തുന്നത് മാത്രമേ അദ്ദേഹത്തിനു പരസ്യമാകാവൂ..
ആശുപത്രികളെയും ഡോക്റ്റര്‍മാരെയും മെഡിക്കല്‍ കൌണ്‍സില്‍ നേര്‍ വഴിക്ക് നടത്തിയില്ലെങ്കില്‍ നമുക്ക് ഗ്രേഡിംഗ് നടത്തേണ്ടി വരും. ഒരു പായ പേപ്പറെടുത്ത്, ഓരോ കോളമായി അറിവ്, പ്രവൃത്തി പരിചയം, സൌമ്യമായ പെരുമാറ്റം, ആര്‍ത്തിയില്ലാതെയിരിക്കല്‍, പരസ്യങ്ങളലില്ലാതിരിക്കല്‍, രോഗിയില്‍ ശ്രദ്ധ, പരിചയക്കാരുടെ അനുഭവം, നമുക്ക് നേരിട്ടുള്ള പരിചയം എന്നൊക്കെ കുറേ കോളമിട്ട് അറിയാവുന്ന ഡോക്റ്റര്‍മാരെയെല്ലാം ഓരോ വരിയായി എഴുതി ഒന്നു മുതല്‍ പത്തു വരെ മാര്‍ക്ക് ഓരോ കോളത്തിലുമിട്ട് എഴുതി കൂട്ടാം? ഇതിലെ മാര്‍ക്ക് കൂടിയവര്‍ ആവണം അറിയുന്ന ഡോക്റ്റര്‍. എന്തറിയാവുന്ന ഡോക്റ്റര്‍? രോഗത്തെ അറിയുന്ന, രോഗിയെ അറിയുന്ന, ചികിത്സയറിയുന്ന, പെരുമാറാന്‍ അറിയുന്ന, സദാചാര്യമെന്തെന്നറിയുന്ന ഡോക്റ്റര്‍.
*ഭാഗ്യദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു എന്ന സി . വിദ്യാധരന്‍ മഞ്ജുള ലോട്ടറീസിന്റെ പരസ്യത്തോട് കടപ്പാട്.
Subscribe to:
Post Comments (Atom)
38 comments:
ഈയാഴ്ച്ചത്തെ ഒപ്പ് നേരത്തേയിട്ടതല്ല. ഇത് ഒപ്പിട്ട് ഒപ്പിക്കല്‍ പകുതി വഴിക്കായതിന്റെ ഒരു സന്തോഷം.
വിളിക്കാതെ ഇങ്ങോട്ടു വന്നു ചികിത്സിക്കാമെന്ന് പറയുന്നവന്‍ സാക്ഷാല്‍ അശ്വിനീ ദേവകളെക്കാള്‍ കേമനായാലും ആട്ടിപ്പായിക്കണം എന്നാണ് അഷ്ടാംഗ ഹൃദയം പറയുന്നത്.
അപ്പോള്‍ അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാം അല്ലേ ദേവേട്ടാ...
ഇനിമുതല്‍ ഇത്തരത്തിലുള്ള സകല ഗുലുമാലു വൈദ്യന്മാരോടും മൂന്ന് കൊമ്പുള്ള മുയലിന്റെ കാര്യത്തില്‍ വക്കാരിമാഷ് പറഞ്ഞ പോലെ എന്റെ ഞരമ്പുകള്‍ വലിച്ചുമുറുക്കി, പേശികള്‍ ദൃഢമാക്കി, മസിലുകള്‍ ബലവത്താക്കി, കണ്ണുകള്‍ ഇറുക്കിയടച്ച് ആവേശത്തോടെ ഞാന്‍ പറയും. ഉങ്കള്‍ ഡോക്ടറല്ലയ്....ശുട്ടിടുവേന്‍..
i want to blog in malayalam. what to do. i could not read you in monitor. can you tell me why.
വിളിക്കാതെ ഇങ്ങോട്ടു വന്നു ചികിത്സിക്കാമെന്ന് പറയുന്നവന്‍ സാക്ഷാല്‍ അശ്വിനീ ദേവകളെക്കാള്‍ കേമനായാലും ആട്ടിപ്പായിക്കണം എന്നാണ് അഷ്ടാംഗ ഹൃദയം പറയുന്നത്. നമ്മള്‍ വൈദ്യന്റെ കീര്‍ത്തി കേട്ടറിഞ്ഞ് അവിടെയെത്തുന്നത് മാത്രമേ അദ്ദേഹത്തിനു പരസ്യമാകാവൂ.
എത്ര ശരി!!!!!!
നല്ല ലേഖനം ദേവഗുരുജീ. :-)
അപ്പോ ഈ ശതാവരിക്കുടുമ്മത്തിലെ ആളാണോ ജിന്‍സെങ് ?
ശതാവരി
മുസലി
ഇതില്‍ ആര്? എന്തര്? എങ്ങനെ?
meerakkutty,
welcome to the wonderful world of malayalam blogs. Your computer may need a few settings that will have to be done by a grown up person. Ask your parents to refer to these links How to start a blog in malayalam and then beginners FAQ and prepare your computer and blog as told.
Once they are done with it you will be able to read this >
മീരക്കുട്ടിക്കു ബൂലോഗത്തേക്ക് സ്വാഗതം
and here is someone who have come all the way from Malaysia to see you
Meeshakkaaran
ഇത്തിരിഭായി, അരവിന്നന്‍ "ബെര്‍ത്ത് ഡേ" കുട്ടി, ഞാനും അതേ തീരുമാനം എടുത്തിരിക്കുകയാണേ.
അനിലേട്ടാ, മുസലി എന്നാല്‍ നിലപ്പന (എകദേശം രണ്ടാമത്തേത് അതുപോലെ തന്നെ)
"മുസ്‌ലീ" എന്നാല്‍ ആ യുനാനി മരുന്നിന്റെ പേരാണേ [ref Foods that Heal by H.K Bhakru- page 91] (ഈ വാക്ക് ഫാര്‍സിയോ മറ്റോ ആയിരിക്കണം) ശതാവരി അല്ലെങ്കില്‍ അപ്സരസ്സ് സോറി അസ്പരാഗസ്, ആദ്യം കണ്ടതു തന്നെ, അതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച മരുന്നിനു യുനാനിക്കാര്‍ വിളിക്കുന്ന പേരാണു മുസ്ലി. മുസ്ലീ, വേറേ മുസലിയാരു വേറേ.
മുസലം- ഉലക്ക എടുത്തു വീക്കാന്‍ വരുന്ന പെണ്ണിനെ മുസലി എന്നു വിളിക്കാമോ എന്തോ ഗുരുക്കളോ റ്റീച്ചറോ വരട്ടെ, ചോദിക്കാം.
ഇതെല്ലാം തുടക്കം മാത്രം.സ്വാശ്രയ മെഡിക്കല്‍കോളേജിലെ പിള്ളേര്‍ ഇങ്ങ് ഇറങ്ങട്ടെ.ഇതൊന്നുമാവില്ല പൂരം.രോഗത്തെ വരുത്തി ചികിത്സിച്ച് പറഞ്ഞയക്കുന്ന വിദ്യ വരും.
ഒരു ഉപായമുണ്ട്.ഡോക്ടര്‍മാരെ തരം തിരിക്കുക.മെറിറ്റ്,കോഴ,ആനക്കോഴ എന്നിങ്ങനെ.
ദേവേട്ടന്റെ ബ്ലോഗ് കുറെയായി മിസ്സാവുന്നു.
ഇത് ഞങ്ങള്‍ പഠിക്കുന്ന കാലത്ത് കളിയാക്കി പറയുമായിരുന്നു. ഇത്രയധികം സ്പെഷലിറ്റി ഡോക്ടര്‍മാര്‍ വന്നാല്‍ അവര്‍ക്ക് ആളെ കിട്ടതാവുന്ന കാലത്ത് അവര്‍ “കണ്ണ് പരിശോധിക്കാനുണ്ടൊ കണ്ണ് “എന്ന് വിളിച്ചു ചോദിച്ചു നടക്കും എന്ന്. അവര്‍ക്കും ജീവിക്കേണ്ടേ? എന്റെ ബാച്ചിലെ പല എം.ബി.ബി.എസ് കാരും ഈ ഗതിയിലാ ഇപ്പോള്‍. ഇതൊരു ചെറീയ കാര്യമല്ല.
ഒരു സംശയം, നമ്മുടെ നാട്ടിലെ ശതാവരി തന്നെയാണൊ സായ്പ്പ്, സാലഡില്‍ ഇടാന്‍ എന്ന് പറഞ്ഞ് ഇവിടെയൊക്കെ മാര്‍ക്കറ്റില്‍ കിട്ടുന്നത്. അങ്ങനെയനെകില്‍ നാട്ടില്‍ ചെന്നു ഒരു ശതാവരി ഉപരി ഉണ്ടാക്കനാ.
രോഗികള്‍... ആശുപത്രികള്‍... വൈദ്യന്മാര്‍... മരുന്നു കമ്പനികള്‍... രോഗികള്‍. ഇതൊരു വിഷമ വൃത്തമല്ലെ ? അതൊ വിഷ വൃത്തമൊ ?
നല്ല ലേഖനം.
നന്നായിരിക്കുന്നു. സ്വാശ്രയം വാരിവിതറുന്ന പുതിയ മെഡിക്കല്‍പുഷ്പ്പങ്ങള്‍ വിടരുമ്പോള്‍ വഷിയരികില്‍ നമ്മെ "ചികിത്സിക്കാന്‍" തയ്യാറായി മാടിവിളീക്കുന്ന ഡോക്ടര്‍മാരെ പ്രതീക്ഷിക്കാം.
സുരലോഗം മാഷേ,
ക്യാപിറ്റേഷന്‍ വഴി ഡോക്റ്ററാകാനുള്ള ചിലവ് കുറച്ചു വര്‍ഷം മുന്നേ ഇപ്രകാരമായിരുന്നു (ഇപ്പോഴത്തെ നിലവാരം ഇതില്‍ നിന്നും വളരെ വത്യസ്ഥമല്ലെന്നാണ് കേട്ടറിവ്)
എം ബി ബി എസ് - 30 ലക്ഷം
എം ഡി - 60 ലക്ഷം
ഗ്രോസ്സ് ഇന്‍വെസ്റ്റ്‌മന്റ് 90 ലക്ഷം
വധുവിനും എം ഡി ഇല്ലെങ്കില്‍ ഇമ്മീഡിയേറ്റ് പേബാക്ക് ഓണ്‍ കല്യാണം (സ്ത്രീധനം ഇനത്തില്‍) 25 ലക്ഷം
നെറ്റ് ഇന്‍വെസ്റ്റ്‌മന്റ് 65 ലക്ഷം
ഇത്രയും കാശ് മുടങ്ങി കിടക്കുമ്പോള്‍ മുന്നില്‍ വന്നു കയറുന്ന കഷ്ടമര്‍ നെ ഒരുത്തന്‍ എന്തു ചെയ്യും? അല്ലെങ്കില്‍ എതെങ്കിലും ചെയ്യാതെ ഇരിക്കുമോ?
നല്ല ഒരുപാടു ഡോക്റ്റര്‍മാരെ നമുക്കു ചുറ്റും കാണാം, ഇന്‍വെസ്റ്റ്മെന്റുകാര്‍ ഭൂരിപക്ഷം ആകുമ്പോള്‍ ഈ നല്ലവര്‍ക്കും തെറ്റായ എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായി മാറേണ്ടി വരും.. (ഏകോകി ഗുണോ ദോഷ സന്നിപാതേ നിപഞ്ജതി എന്നോ മറ്റോ റോബെര്‍ട്ടോ പാണിനിയൂടെ ഒരു സൂത്രമില്ലേ ഗുരോ?)
ഡാലി,
ആദ്യ 90കളില്‍ ഒന്നു രണ്ട് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അന്ന് raw MBBS കാര്‍ക്ക് 5000 രൂപാ ശമ്പളം ആയിൊരുന്നു ആശുപത്രി കൊടുത്തിരുന്നത്, ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ ശമ്പളവും അതു തന്നെ ആയിരുന്നു. എം ഡി എടുത്തില്ലേല്‍ നിലനില്‍പ്പില്ല. നാട്ടിന്‍ പുറത്തു പോലും ഒരു ക്ലിനിക്ക് തുറക്കാന്‍ ഇന്ന് പോസ്റ്റ് ഗ്രാഡുവേറ്റിനേ കഴിയൂ. എം ഡി ഇല്ലെങ്കില്‍ എമെര്‍ജന്‍സി വാര്‍ഡില്‍ "റീഡിംഗ് എടുപ്പുകാരനോ" ഇന്‍ഷ്വറന്‍സ്
കമ്പനിയില്‍ ബില്ലു പാസ്സാക്കുന്നവനോ ആയി ജീവിതം തീരുകയേ ഉള്ളൂ.
നമ്മുടെ ശതാവരി തന്നെ സായിപ്പിന്റെ അപ്സരസ്സും. അവര്‍ അതിന്റെ ഇളം തണ്ടാണു തിന്നുന്നതെന്ന് മാത്രം, നമുക്ക് ശതാവരിക്കിഴങ്ങാണു മരുന്നില്‍ മുഖ്യം. റിസര്‍ച്ചാന്‍ വകുപ്പുണ്ടേ, ശതാവരിക്ക് വാജീകരണം മാത്രമല്ല, ഡീടോക്സ് (അതല്ലേ ഇപ്പോ ഹിറ്റ് ചികിത്സ, കണ്ട ചവറും ചീഞ്ഞ മാംസവും കോളേം അടിച്ചു കേറ്റി ഇഷ്ടമ്പോലെ പേഷ്യന്റു വന്നോളും ഡീടോക്സിഫിക്കേഷന്) ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ എന്നിവക്കൊക്കെ ഉപയോഗിച്ചു വരുന്നുണ്ട്. ശതാവരിക്കിഴങ്ങ് പാലില്‍ വേവിച്ച് കഴിച്ചാല്‍ ഒരുപാട് അസുഖങ്ങളെ ഒറ്റയടിക്ക് നേരിടാം. ന്നാ തൊടങ്ങ്വല്ലേ റിസേര്‍ച്ച്?
സ്നേഹിതാ
വൈദ്യം പുണ്യപ്രവര്‍ത്തിയായിരുന്ന കാലം കഴിഞ്ഞു, ശരിയാണ്, ഇന്നത് ലോകത്തിലെ ഏറ്റവും വലിയ വ്യവസയങ്ങളില്‍ ഒന്നാണ്. കാലത്തിനനുസരിച്ച കോലം രോഗിയും കെട്ടിയേ മതിയാവൂ. ഉത്തമനായ ഡോക്റ്ററെ കണ്ടെത്താന്‍, ചതിക്കുഴികളില്‍ പെടാതിരിക്കാന്‍, ആവശ്യമില്ലാത്ത കത്തി നമ്മുടെമേല്‍ പതിക്കാതിരിക്കാന്‍ കച്ചവട നിയമമായ "കാവിയറ്റ് എംതര്‍ " [ വാങ്ങുന്നവന്റെ ഉത്തരവാദിത്തം] ഭരിക്കുന്ന കൂടുതല്‍ കാര്യക്ഷമവും ആധുനികവും, ഉപയോഗപ്രദവും അതേ സമയം അപകടവും വഞ്ചനയും കൂടി ഉള്‍പ്പെട്ടതുമാത പുത്തന്‍ ആരോഗ്യ വാണിഭത്തെ നമുക്ക്
പ്രയോജനമാകുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പഠിക്കാനുള്ള എളിയ ശ്രമങ്ങള്‍ നമുക്ക് നടത്താം.
പാര്‍പ്പിടമേ
റാങ്കിംഗ് ലിസ്റ്റില്‍ ക്യാപിറ്റേഷന്‍ ഫീ കൊടുത്തു പഠിച്ചയാളോ അതോ മെരിറ്റില്‍ പഠിച്ച വ്യക്തിയോ എന്നും ഒരു കോളം ഇടേണ്ടി വരുമെന്നാണ് തോന്നുന്നത്. ഡാലി പറഞ്ഞപോലെ കുടറിപ്പയറുകാരെപ്പോലെ ഹാര്‍ട്ടു റിപ്പയറുകാരും ഇറങ്ങും ഇങ്ങനെ കയ്യില്‍ നാലു കാശുള്ളവന്റെ എല്ലാം പിള്ളേരു ഡോക്റ്റര്‍ ആകാന്‍ തുടങ്ങിയാല്‍.
“അനന്തരത്നപ്രഭവസ്യ യസ്യ ഹിമം ന സൌഭാഗ്യവിലോപി ജാതം!
ഏകോ ഹി ദോഷോ ഗുണസന്നിപാതേ നിമജ്ജതീന്ദോ കിരണേഷ്വിവാംഗഃ“
(കിരണേഷു അംഗ:)
-കാളിദാസന്‍ കുമാരസംഭവം
പക്ഷേ കൃത്യമായ സാരം ദേവന്‍മാഷ് ഉദ്ദേശിച്ചതല്ല. അനന്തരത്നങ്ങളുള്ള ഹിമാലയത്തില്‍ മഞ്ഞ് (മഞ്ഞിന്‍കട്ടകള്‍), ഇന്ദുമുഖിയുടെ കവിളത്തുള്ള ആ വലിയ കറുത്ത മറുക് എന്നിവ എങ്ങനെയാണോ എന്നപോലെ,
എല്ലാം കൊണ്ടും നല്ലതായ ഒരു സാധനത്തിന് ഒരൊറ്റ ദോഷമുണ്ടെങ്കില്‍ അതും ഒരു അലങ്കാരമായേ തോന്നൂ എന്നാണു വിവക്ഷ.)
ഒരു ദോഷം ഒരു കുന്ന് ഗുണത്തില്‍ നിമജ്ജമാകും എന്നായിരുന്നോ വിശ്വം മാഷേ അത്? സോറി, ഉള്‍ട്ടാപ്പുള്‍ട്ടാ ആയി പോയല്ലോ. ഞാന്‍ ഉദ്ദേശിച്ചത് "കുനിഞ്ഞു നിന്നു ശര്‍ദ്ദിക്കുന്നവന്റെ പോകറ്റില്‍ നിന്നും വീണ ഒറ്റരൂപാ തുട്ടും എങ്ങനെ വൃത്തികേടാകുന്നോ അതുപോലെ" എന്ന മാതിരി ഒരെണ്ണം പറയാനാ..
[കുമാരസംഭവവും മാളവികാഗ്നിമിത്രവും ഋതുഭേദങ്ങള്‍ കണ്ടു കണ്ടു അലമാരിയില്‍ ഇരുന്നു ബോറടിക്കുന്നു. ഞാനതെന്നാണാവോ ഒന്നു വായിക്കുക..]
ദേവേട്ടാ, യൂ.ഏ.ഈയില് ആശുപത്രികളുടെ ഫുള്‍ പേജ് പരസ്യങ്ങള്‍ കാണുമ്പഴിതൊക്കെ തോന്നീട്ടുണ്ടെനിക്ക്!
ലേഖനം അസ്സലായി!
ദേവേട്ടാ, പതിവുപോലെ ഗംഭീരം.
ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു-ചികിത്സയും ബിസിനസ്സ് ആയെന്നും ഏതൊരു ബിസിനസ്സ് കാരനും ചെയ്യുന്നതൊക്കെ ചികിത്സാ രംഗത്തുള്ളവരും ചെയ്യുമെന്നും. നമുക്ക് ചെയ്യാവുന്നത് നേരത്തെ ദേവേട്ടന്‍ പറഞ്ഞതുപോലെ നമ്മുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാവുക. പക്ഷേ ഉള്ള ബോധം നേരാംവണ്ണം ഉപയോഗിക്കാന്‍ അറിയാന്‍ വയ്യാത്ത നമ്മള്‍ അവകാശങ്ങളെപ്പറ്റി ബോധവാന്മാരായല്‍ പിന്നെ പോലീസുകാരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മുക്തരാക്കിയപ്പോള്‍ ചെയ്തപോലെയും വിക്കിമാപ്പില്‍ വീടിന്റെ തൊഴുത്ത് വരെ രേഖപ്പെടുത്തുകയും ചെയ്യുന്നതുപോലത്തെ കര്‍മ്മങ്ങള്‍ ചെയ്യുമോ എന്നാണ് പേടി. നമ്മളും ഉത്തരവാദിത്തബോധമുള്ളവരാകണമെന്ന് ചുരുക്കം. രോഗിക്കെന്തെങ്കിലും പറ്റിയാല്‍ നാട്ടിലെ രീതി ഡോക്ടര്‍ക്കിട്ട് അടിയും ആശുപത്രി അടിച്ചുപൊളിക്കലുമാണല്ലോ.
സിസേറിയനല്ലാതുള്ള പ്രസവം നാട്ടില്‍ ഇപ്പോള്‍ കാണാനേ ഇല്ല, പ്രത്യേകിച്ചും സ്വകാര്യ ആശുപത്രികളില്‍, എന്നും കേള്‍ക്കുന്നു. അതും ഈ ബിസിനസ്സിന്റെ ഭാഗം തന്നെയല്ലേ.
കലേഷേ,
ഇവിടത്തെ പരസ്യങ്ങള്‍ പലതും കണ്ടാല്‍ ചിരിച്ചുപോകും. നാട്ടില്‍ ഇമ്മാതിരി പരസ്യം വ്യാജന്മാരു പോലും കൊടുക്കാന്‍ നാണിക്കും.
വക്കാരീ,
ഇക്കഴിഞ്ഞ നൂറുവര്‍ഷത്തില്‍ വൈദ്യം വളരെ വളര്‍ന്നെന്നതില്‍ രണ്ടുപക്ഷമില്ല. അതിന്റെ മുഖ്യ പ്രയോജകന്‍ രോഗിയാണെന്നതിനും രണ്ടുപക്ഷമില്ല, കാരണം മനുഷ്യനെ നിര്‍മ്മിച്ച, അവനു ചുറ്റുമുള്ള പഞ്ചഭൂതങ്ങളില്‍ അങ്ങിയൊഴിച്ചെല്ലാം മായവും മാലിന്യവും കലര്‍ന്ന് ചീത്തയായിട്ടും, മനുഷ്യന്റെ ഇന്‍പുട്ട് എല്ലാം വിഷം കലര്‍ന്നതും പുഴുത്തളിഞ്ഞതും ആയിട്ടും അവന്റെ ജീവിതരീതിയത്ര മോശം ആയിട്ടും മനുഷ്യായുസ്സ് കുറഞ്ഞില്ല, മറിച്ച് കൂടിയതേയുള്ളു . ക്രെഡിറ്റ് വൈദ്യത്തിന് കൃത്യമായിപ്പറഞ്ഞാല്‍ അലോപ്പതി രംഗത്തെ ഗവേഷണത്തിനു, വളര്‍ച്ചക്കും തന്നെയാണ്. ഞാന്‍ തര്‍ക്കിച്ചില്ല.
അജ്ഞനായ രോഗിയുടെ മേല്‍ എന്തും കാണിക്കാമെന്നതിനാല്‍ രോഗിയെന്നും അജ്ഞനായിരിക്കാനാണ് പൊതുവിന്‍ ഇന്നത്തെ നല്ലൊരു ശതമാനം ആശുപത്രിക്കും ഇഷ്ടം.
വക്കാരി ചോദിക്കുന്നു ഇടക്ക് ഡോക്റ്റര്‍ക്കിട്ട് എങ്ങനെ ഇടി കിട്ടുന്നുവെന്ന്. അതിനും കാരണം മുഖ്യമായും രോഗിയുടെ അജ്ഞത തന്നെ, ഡോക്റ്റര്‍ സ്വയം ഒരു ദൈവം ചമയുമ്പോള്‍ അദ്ദേഹത്തിനു പരാജയം സംഭവിക്കുമെന്നും രോഗിയുടെ ആളുകള്‍ വിശ്വസിക്കില്ല, ദൈവം തോല്‍ക്കുകയോ? ഇടിയുടെ മനശാസ്ത്രം അതാണെന്ന് എനിക്കു തോന്നുന്നു.
ഇടി
തെമ്മാടിത്തമാണ്, പക്ഷേ ഡോക്റ്റര്‍ക്ക് ഇടിയടക്കം ആശുപത്രിയില്‍ സംഭവിക്കുന്നതിനെക്കുറിച്ചെല്ലാം അറിവുണ്ട്, അവകാശങ്ങളുണ്ട്, സംഘടനയുണ്ട്, വക്കീലുണ്ട്, ഗുമസ്തനുണ്ട്, സെക്യൂരിട്ടി ഗാര്‍ഡുമുണ്ട്.
രോഗിയോ? നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ, തോളത്തെ തോര്‍ത്ത് അരയിലഴിച്ചു കെട്ടാന്‍ നിര്‍ബ്ബന്ധിതനായി, വാച്ചുമാനും നേഴ്സുമടക്കം ആരും പറയുന്നത് മനസ്സിലാകാതെ ബില്ലുകളടച്ചടച്ച് ഓപ്പറേഷന്‍ വേണം എന്നൊക്കെ മാത്രം അറിയിക്കപ്പെട്ട് എന്തുകൊണ്ട് ഓപ്പറേഷന്‍ വേണം എന്ന് മനസ്സികാവാതെ, എന്തു റിസ്ക് എടുക്കുന്നെന്നോ മറ്റെന്തെകിലും ചെയ്യാമെന്നോ അറിയാതെ അറിവില്ലായ്മ മൂത്ത് പ്രാന്തായി താന്‍ വഞ്ചിക്കപ്പെടുകയാണൊ എന്ന് അന്തം വിട്ട്..
സിസേറിയന്‍ വിപ്ലവവും ഇതുപ്പോലെ കഥയും കോതമംഗലവും കൂടിക്കുഴഞ്ഞ ഒരു സംഭവമാണ്. ഡോ. മാക്‌ഡോഗള്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി " അപൂര്‍വ്വം ചിലതൊഴികെ എല്ലാ സസ്തനികളും അമ്മ പ്രസവിച്ചല്ലേ ഉണ്ടാകുന്നത്? ഗര്‍ഭത്തെ എന്തിനാണു നമ്മള്‍ ഡോക്റ്റര്‍മാര്‍ രോഗമാക്കുന്നത്? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?"
പരസ്യം പോകട്ടെ.മര്യാദയ്ക്ക് ചികിത്സിക്കാന്‍ അറിയുമോ.
പാതിരാത്രിക്ക് പെട്ടെന്ന് ഫിറ്റ്സ് പോലെ കാണിച്ച കൈകുഞ്ഞിനേയും കൊണ്ട് എമര്‍ജന്‍സിയില്‍ ചെന്നപ്പോള്‍ കുട്ടികളുടെ ഡോക്റ്റര്‍ വന്നത് Peadiatric Emergencies എന്ന പുസ്തകവും താങ്ങി പിടിച്ച്.
അതു കലക്കി. ഇനിയിപ്പോ ഈ എമെര്‍ജെന്‍സിയെക്കുറിച്ചെങ്ങാന്‍ ആ പുസ്തകത്തില്‍ ഇല്ലായിരുന്നെങ്കില്‍ "പോയിട്ട് നാളെ വരു വേറേ പുസ്തകം വല്ലതുമുണ്ടോന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ" എന്ന് പറഞ്ഞേനെ.
എനിക്ക് ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ആരാണെങ്കിലും എല്ലാം തികഞ്ഞവന്‍ ആയിരിക്കില്ലല്ലോ. പരിചയക്കുറവ് കൊണ്ട് നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരത്യാവശ്യ സന്ദര്‍ഭത്തില്‍ വിവരമുള്ളവര്‍ എഴുതി വെച്ചിരിക്കുന്നതെന്താണെന്ന് നോക്കുന്നത് നല്ലതല്ലേ? പറ്റുന്നത് ചെയ്യാം എന്ന ആത്മാര്‍ത്ഥതയായിരിക്കാം ഒരു പക്ഷേ അത് കാണിക്കുന്നത്.
ആശുപത്രികളുടേതാണെങ്കിലും പരസ്യം അത്ര മോശം ഏര്‍പ്പാടാണോ? രോഗിയുടെ ഏമ്പക്കം കേട്ടും, കണ്ണും നാഡിയും നോക്കിയും രോഗനിര്‍ണ്ണയം നടത്തിയിരുന്ന വിദഗ്ദരുടെ കാലം കഴിഞ്ഞില്ലേ? കൈപ്പുണ്ണ്യത്തിന്റേയും, അര്‍പ്പണ ബോധത്തിന്റേയും കൂടെ ഉപകരണങ്ങളുടെ പിന്തുണ കൂടി വേണ്ടേ ഇന്നത്തെ കാലത്ത്?
മൂപ്പര്‍ ഒരു മരുന്നിന്റെ ബ്രാന്‍ഡ് നെയിം നോക്കാന്‍ ബുക്കൊന്നെടുത്തതല്ലല്ലോ കണ്ണൂസേ, കുട്ടിയെ കാണാന്‍ പുസ്തഹണവും കൊണ്ടാണു വന്നതെന്നത് ഒരു എരണക്കേടല്ലേ
നമ്മള്‍ തൊള്ള തുറന്നു കാട്ടുമ്പോള്‍ അതിലേക്കെന്തി നോക്കുന്ന 'ഈയാന്റി' സ്പെഷലിസ്റ്റ് "എന്റീശ്വരാ ഇവന്റെ തൊണ്ടക്കകത്ത് എന്താന്ന് ഒരു പിടീമില്ലല്ലോ, ഡാ ശിവാ, രാജണ്ണാ, തോമാസേട്ടാ ഒന്നു വരീനെടാ എന്തരേലും ഒന്നു പറഞ്ഞു താ" എന്നു പറഞ്ഞാല്‍ നമുക്ക് വൈദ്യമെന്ന പ്രൊഫഷനു കൊടുക്കുന്ന എം ബി ബി എസ്സ്, എം ഡി ഡീയെമ്മ് എം എല്‍ ആ എന്നൊക്കെ രണ്ടടി നീളമുള്ള ഡിഗ്രികളില്‍ ഉള്ള വിശ്വാസം ഇടിഞ്ഞു പോകില്ലേ? ആ പണീടെ ഒരു മിനി വേര്‍ഷന്‍ അല്ലേ ടെക്സ്റ്റ് ബുക്കും നോട്ടുബുക്കുമായുള്ള വരവ്?
ഗന്ധര്‍വന്‍ മാഷേ,
റെക്കി ഒരു പ്രത്യേക സുഖം തന്നെയാണ്. വീട്ടിലുള്ളവരെല്ലാം പഠിച്ചിട്ടും ഞാന്‍ പഠിച്ചില്ല(പണ്ടേ നിഷേധി!).പക്ഷേ അമ്മ കൈ വെച്ച് എനര്‍ജി പാസ് ചെയ്യുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി തോന്നറുണ്ട്. അമ്മയുടെ സ്പര്‍ശനസുഖമാവാം. ജീവ ചൈതന്യം മനുഷ്യന് ഒരു അല്‍ഭുതം തന്നെ. താങ്കള്‍ പറഞ്നജ്തിനെ ഞാന്‍ പിന്താങ്ങുന്നു. നിയമസഭയിലേത് പോലെ മേശമേലടിച്ചിരിക്കുന്നു. ഠേ! ഠേ!
അയ്യേ... ദേവേട്ടാ, ഗന്ധര്‍വരേ...
പോസ്റ്റ് മാറി കമന്റിട്ടു (സെല്‍ഫ് ഗോള്‍!).പൊറുക്കൂ.
ഇതുമായിട്ട് നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ER എന്ന സീരിയല്‍ കണ്ടിട്ടുണ്ടോ ദേവേട്ടാ? ആശുപത്രികളിലെ എമര്‍സഞ്ചിക്കാരുടെ ജീവിതം (പക്ഷേ സംഗതി അമേരിക്കന്‍ പശ്ചാത്തലത്തിലാണ്).
അമേരിക്കയില്‍ പണ്ടേ കാണിച്ച് തീര്‍ന്ന സംഭവം ഇവിടെ ഇപ്പോള്‍ കാണിക്കുന്നുണ്ട്.
ശ്രിനിവാസനും ജഗതിയും അഭിനയിച്ചൊരു പടം ഓര്‍മവരുന്നു-
ദേവഗുരു എഴുതിയ ഈ എന്‍ ടി സ്പെഷലിസ്റ്റിന്‍ കുറിച്ചുള്ള കമന്റ് കാണുമ്പോള്‍. അവരെ ഞാനൊന്നീ ഡയലോഗ് പറയുന്നതായി സംകല്‍പ്പിച്ചു നോക്കി. അപാര ഹാസ്യത്തിനുള്ള ഒരു വകുപ്പുണ്ട്. ക്രോസ്സിനാതി വടഹം, ജെലൂസിലാദി ലേഹ്യം.....
dilbu - an old filthi man taught me some techniks in reiki.
Presntly my mind lost its concentration and living haywire life. I want to go back to that serene state and regain that peace.
ഇങ്ങനെ എന്തിനും ഇന്റര്‍നെറ്റ് നോക്കി ചികിത്സയും മരുന്നും കണ്ടുപിടിക്കുന്ന ഒരു ‘സ്പേസലിസ്റ്റ്’ അലോപ്പേഷ്യ ഉള്ള രോഗിയോടു ആദ്യ സന്ദര്‍ശനത്തില്‍ തന്നെ പറഞ്ഞു, ‘നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് അതിശയം തന്നെ’.
കുറിപ്പടി മരുന്നുകളൊന്നും വാങ്ങാതെ സ്ഥലം വിട്ട (പേരുകേട്ടൊരു ആഡിറ്റിംഗ് സ്ഥാപനത്തിലെ ജൂ.ആഡിറ്റനായിരുന്നു രോഗി) രോഗി അടുത്ത വൈദ്യനെ കണ്ടതിനുശേഷമാണ് ഊഹിച്ചറിഞ്ഞത്, സ്പേശലിസ്റ്റ് തലമുടി പൊഴിച്ചിലിന്റെ കാരണങ്ങളിലൊന്നു മാത്രമായ കീമോതെറാപ്പി മാത്രമേ ഗൂഗ്ലിങ്ങില്‍ ശ്രദ്ധിച്ചുകാണുള്ളൂ എന്ന വിവരം.
ഇവിടെ മെഡിക്കല്‍ പരസ്യങ്ങളുടെ ഉള്ളടക്കം ആരോഗ്യവകുപ്പ് കണ്ടംഗീകരിച്ചാലേ പ്രസിദ്ധീകരിക്കാവൂ എന്നുണ്ട്.
വക്കാരി,
അതു കണ്ടിട്ടില്ല റ്റീവിയേല്‍ നാഷണല്‍ ജ്യോഗ്രഫിക്ക് അല്ലാതെ ഒന്നും കാണൂല്ലാ എന്ന് ഇടക്കൊരു പ്രതിജ്ഞ എടുത്തിരുന്നു, എന്റെ ബില്‍ഡിങ്ങില്‍ പേ ചാനല്‍ ഡിഷ് ഇല്ലാത്തതുകൊണ്ട് ഇപ്പോ ഒന്നും കാണാതായി..
നല്ല സീരിയല്‍ ആണോ? അതോ നമ്മുടെ ദൂരദര്‍ശന്റെ ജീവന്‍ രേഖ പോലെ പച്ചക്കുപ്പായമിട്ട പച്ച മനുഷ്യരുടെ പച്ചയായ കഥകള്‍ പച്ചകള്‍ അഭിനയിച്ചത് പച്ചപ്പകല്‍ അവതരിപ്പിക്കുകയാണോ?
ഇവിടെ എന്നു പറഞ്ഞത് യു ഏ ഇ ഇല്‍ ആണോ അനിലേട്ടാ? എന്നാല്‍ ആദ്യം പറഞ്ഞ ആ റേഡിയോ പരസ്യം എം ഓ എച്ച് അംഗീകരിച്ചതാവുമോ? (അറ്റ്ലസ് സ്റ്റാര്‍ മേഡിക്കല്‍ സെന്റര്‍ എന്ന പരസ്യം വിദേശത്തു നിന്നാകയാല്‍ പെര്‍മിഷന്‍ വേണ്ടെന്നു കരുതാം, ഉമ്മല്ലക്കുവയിന്‍ റേഡിയോ ലോണ്ടെ ലവിടുന്നല്ലിയോ ബ്രോഡ് കാസ്റ്റ്?
[ബോബനും മോളിയിലെ ഇട്ടുണ്ണാന്‍ ചേട്ടന്‍ പുസ്തകത്തിലെ പടം കണ്ട ഓര്‍മ്മക്ക് ടോണ്‍സിത്സ് കണ്ട് "തന്റെ തൊണ്ടയില്‍ പൈത്സ് ഉണ്ടല്ലോ" എന്നു പറഞ്ഞപോലെ ആയി അനിലേട്ടാ മുടികൊഴിച്ചിലും കീമോയും)
ഓ തന്നെ ദേവാ.
ഉദാഹരണത്തിന് (ഒരു ടീമിനു പറ്റിയകഥ) വൈദ്യാദികളുടെ ‘മ്മോച്ച്’ ലേസണ്‍ കൈയില്‍ കിട്ടണേനു മുമ്പ് ഒരു ചിന്ന ഫ്ലെയര്‍ വൈദ്യന്മാരുടെ പേരും വകുപ്പും ചേര്‍ത്ത് പ്രിന്റ് ചെയ്ത് പോസ്റ്റ് ബോക്സുകളില്‍ തിരുകിക്കയറ്റിയോ, കടകളില്‍ കൊടുത്തോ പരസ്യം ചെയ്തെന്നു വയ്ക്കുക. ശ്രദ്ധയില്‍ പെട്ടാല്‍ ഫൈന്‍ എപ്പ അടച്ചുവെന്ന് ചോദിച്ചാ മതി.
അവരുടെ ലക്ഷ്യം നിയമപ്രകാരമായ പ്രാക്റ്റീസ് ആണ് നടക്കുന്നതെന്നുറപ്പാക്കല്‍ മാത്രം. ‘എത്തിക്കല്‍ മേടിക്കല്‍’
ഉമ്മുകുത്സു റേഡിയോ ശ്രോതാക്കളില്‍ ഔദ്യോഗികന്മാരില്ലാത്തതാവും കാരണം. ‘നാട്ടില്‍ പോണേനുമുമ്പ് ലവന്റടുത്ത് പോ അണ്ണാ’ എന്നു പറയണ പരസ്യത്തിന്റെ കാര്യമല്ലേ?
ജനകോടികളുടെ.......... അല്ലേ.ഇതും ഇതിലപ്പുറവും ചെയ്യും
വൊ തന്നെ അനിലേട്ടാ. സര്‍ക്കാരിനു മെയില്‍ അയക്കണോ ഒരു മലബാറി വന്ന് മനുഷ്യനെ നാറ്റുന്ന പരസ്യം ഇടുന്നെന്ന്?
"ജനകോടികളുടെ അസ്വസ്ഥ സ്ഥാപനം.. ഒന്നെടുത്താല്‍ മൂന്നു ചികിത്സ ഫ്രീ എന്നോ മറ്റോ അല്ലേ തറവാടിയേ ?"
നമ്മുടെ നാട്ടില്‍ ദേവന്‍ പറഞ്ഞ ക്ലാസ്സിഫിക്കേഷന്‍ ഒരു നിയമമായി ഉടനെ ഉണ്ടാവും. അതില്ലങ്കില്‍ തന്നെയും ഇവിടെ വൈദ്യരെ കാണാന്‍ വരുന്നവര്‍ അത്തരത്തിലൊരു കണക്കുകൂട്ടല്‍ കഴിഞ്ഞ്തന്നെ വരുന്നവരാണ്. പിന്നെ സീസേറിയന്റെ കാര്യം.. പണ്ട് നൂറു സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ 15 കുട്ടികള്‍ മരിച്ചിരുന്നു.. ആരും വൈദ്യരുടേ കൊങ്ങായ്ക്കു പിട്ക്കാന്‍ ചെന്നിരുന്നില്ല..പക്ഷെ ഇന്നൊ? പ്രസവവേദനയാല്‍ സ്ത്രീ ഒന്നുറക്കെ നിലവിളിച്ചാല്‍ വൈദ്യരുടെ നെഞ്ചത്ത് കയറാന്‍ മടിക്കാത്ത നാട്ടുകാര്!! ഇതാകുമ്പൊ ഇലയ്ക്കും മുള്ളിനും കേടില്ലാതെ.. വ്രത്തികെട്ടവന്മാര്‍ എല്ലായിടത്തുമുണ്ട്, അതിപ്പൊ വൈദ്യന്മാരായാലും!അവര്‍ക്കു കൂട്ടിന് പറ്റിയ ഒരാശുപത്രി കൂടി കിട്ടുമ്പോള്‍ എല്ലാം ഭംഗിയാകുന്നു!! നല്ലവരെ അന്ന്വേഷിക്കൂ ഇഷ്ടം പോലുണ്ട്..
ആതുരന്‍ രോഗത്താല്‍ തന്നെ പീഡിതനാണ് അവന്റെ പക്കല്‍ നിന്നും ചികില്‍സയുടെ പകരമായി എന്തെങ്കിലും ദ്രവ്യം സ്വീകരിക്കുന്നതിലും നല്ലത് ഇരുമ്പു കൊണ്ടോ ചെമ്പു കൊണ്ടോ ഉണ്ടാക്കിയ ഗോളങ്ങള്‍ തീയില്‍ ഇട്ടു പഴുപ്പിച്ച് വിഴുങ്ങുന്നതാണ്
ഇതു എന്റെ വാക്കുകളല്ല ദേവരാഗം പറഞ്ഞ വാഗ്ഭടാചാര്യന്റെ തന്നെയാണ് ഗ്രന്ഥം അഷ്ടാംഗസംഗ്രഹം
ഈ രീതിയില്‍ അഭ്യസിപ്പിക്കപ്പെട്ട മഹാന്മാരായ വൈദ്യന്മാരുണ്ടാകിയ good will വിറ്റു കാശാക്കുക എന്നതാണ് ഇന്നു 32 ലക്ഷം ഡൊണേഷന്‍ കൊടുത്തു M.B.B.S അഡ്മിഷന്‍ മേടിക്കുന്നവരില്‍ കുറേപ്പേരെങ്കിലും.( ഞാന്‍ വടി കൊടുത്ത് അടി മേടിക്കാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. സാരമില്ല കുറേ നാളായി ഇതൊക്കെ ഒന്നു പറയണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു)
"വൈദ്യരാജ നമസ്തുഭ്യം യമരാജസഹോദരഃ
യമസ്തു ഹരതേ പ്രാണാന്‍ വൈദ്യഃ പ്രാണാന്‍ ധനാനി ച" ഇതു അന്വര്‍ത്ഥമാനെന്നു തോന്നിപ്പോകും ചിലപ്പോള്‍
രോഗികള്‍ അതേ നിലക്ക് ബഹുമാനത്തോടെ ഡോക്ടര്‍മാരെ കാണുന്നത് അവര്‍ക്ക് വളമായിത്തീര്‍ന്നു.
ഇപ്പോള്‍ രോഗി ഡോക്ടറോട് രോഗമെന്താണെന്നു ചോദിച്ചാല്‍ അദ്ദേഹത്തിനു ദ്വേഷ്യം വരും.
രോഗികള്‍ ഒരു കാര്യം ചെയ്യണം. തന്റെ രോഗം എന്താണ്, അതിന് നിലവില്‍ ഉള്ള ചികില്‍സാരീതികള്‍ എന്തൊക്കെയാണ് , ഒരോന്നിന്റേയും ഗുണദോഷങ്ങള്‍ എന്തൊക്കെയാണ് എന്നു തുറന്നു ചോദിക്കുക. അതിനു ശേഷം തനിക്കു തിരഞ്ഞെടുക്കനുള്ള അവകാശം ഉണ്ടെന്നു മനസ്സിലാകുക.
ഇതിനു ഞാന്‍ പറയുന്നതങ്ങ് അനുസരിച്ചാല്‍ മതി എന്ന രീതിയില്‍ പ്രതികരിക്കുന്ന ഡോക്ടരേ വിട്ട് മറ്റൊരാളിനെ സമീപിക്കുക.
ഈ വിഷയത്തില്‍ രോഗികളുടെ ഭാഗത്തുള്ള തെറ്റായ മറ്റൊരു വശവും കൂടിയുണ്ട് അതു പിന്നെഴുതാം
ഇങ്ങിനെയാണെങ്കില്‍ ഇവിടെ എങ്ങും പോവാന്‍ പറ്റൂല്ല. മരുന്നു കമ്പനിക്കും ഡോക്ടര്‍മാര്‍ക്കും ഹോസ്പിറ്റലിനും ഒക്കെ ഇവിടെ ഇഷ്ടം പോലെ പരസ്യം കൊടുക്കാം.
പിന്നെ ഞാന്‍ കുറേ നാളായി വിചാരിക്കണതായിരുന്നു. ഒരു കണ്‍സ്യൂമര്‍ ബ്ലോഗ് പോലെ തുടങ്ങിയാലൊ എന്ന്. പ്രത്യേകിച്ച് ഡോക്ടര്‍മാര്‍ അങ്ങിനെയുള്ള ജീവന്‍ മരണ സെര്‍വീസുകള്‍. ഒരു ഉപ്പ് മേടിക്കണമെങ്കില്‍ പോലും റ്റാറ്റേ ടെ മേടിക്കണൊ അതൊ വേറെ വല്ലോം മേടിക്കണൊ എന്ന് നമ്മള്‍ പത്ത് വട്ടം ആലൊചിക്കും. ഡോക്ടര്‍മാര്‍ ആവുമ്പൊ നമുക്ക് ഒരു ഐഡിയായും ഇല്ല.
ഇപ്പൊ അങ്ങിനെ ഒരു കണ്‍സ്യൂമര്‍ ബ്ലോഗുണ്ടെങ്കില്‍, ആ മൂലക്കുരുവിന്റെ ചികിത്സ
പോലെ...
- ഞാന്‍ ഇന്ന ഡോക്ടറിന്റെ അടുത്ത് കേരളത്തില്‍ പോയി. അയാള്‍ നന്നായി നോക്കി. അല്ലെങ്കില്‍ അയാള്‍ പൈസ മാത്രം നന്നായി നോക്കി എന്നൊക്കെ ഒരു അഭിപ്രായം എഴുതുവാണെങ്കില്‍ അങ്ങിനെ പലരും എഴുതുവാണെങ്കില്‍ അതു നല്ലതാവില്ലെ?
mouthshut.com പോലെ ഒരു കണ്‍സ്യൂമര്‍ ബ്ലോഗ്? അപ്പൊ അതു വെച്ച് നമുക്കു എന്തെല്ലാം വിവരം കിട്ടും?
ദേവേട്ടനെ പോലെ നല്ല വിവരമുള്ള ഒരാള്‍ ഒരു ഡോക്ടറെ നിര്‍ദ്ദേശിച്ചാല്‍ ധൈര്യമായി പോവാലൊ.അങ്ങിനെ അങ്ങിനെ...
ചുമ്മാ ഒരു അഭിപ്രായം ആണന്നെയുള്ളൊവെ. അതിന്റെ എല്ലാ വശവും അറിയില്ല.
പണ്ടു കേട്ട ഒരു കഥയാണ്. ജര്‍മ്മനിയിലുള്ള ഒരു വൃദ്ധ തനെ വില്‍പത്രത്തില്‍ എഴുതി- തണ്റ്റെ മരണശേഷം സ്വത്തുക്കള്‍ വീതിക്കുമ്പോള്‍ തണ്റ്റെ കട്ടിലിന്നടിയിലുള്ള പെട്ടീ തണ്റ്റെ പ്രിയ കുടുംബഡോക്ടര്‍ക്കു കൊടൂക്കണം കാരണം അദ്ദേഹം കാരണമാണ് താന്‍ ഇത്ര വയസ്സുകാലം വരെ സുഖമായി ജീവിച്ചത് എന്ന്. വൃദ്ധയുടെ മരണം കഴിഞ്ഞു. വക്കീലിണ്റ്റേയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് പ്രസ്തുത പെട്ടി ഡോക്ടര്‍ക്ക് കൊടുത്തു. ഉല്‍ക്കണ്ഠ സഹിക്കാതെ അദ്ദേഹം തുറന്നു നോക്കിയപ്പോള്‍ പെട്ടിയില്‍ അദ്ദേഹം അത്രയും കാലം ആ വൃദ്ധക്കു കൊടുത്തിരുന്ന എല്ലാ മരുന്നുകളും ഭദ്രമായി പൊതിഞ്ഞുകെട്ടി വച്ചിട്ടുണ്ടായിരുന്നു. കൂട്ടതില്‍ ഒരു കുറിപ്പും 'നന്ദി ഡോക്ടരേ നന്ദി' ആരോഗ്യം നിലനിര്‍ത്തുവാന്‍ ചെറിയ ചില ചിട്ടകള്‍ ശീലിക്കുക, അവനവണ്റ്റെ ആരോഗ്യം അവനവന്‍ തന്നെ വിചാരിച്ചാലേ നന്നായിരിക്കൂ. പക്ഷേ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ചെയ്യുന്നതുപോലെ അല്‍പാല്‍പം വിവരം വിളമ്പി ആളുകളെ പേടിപ്പിച്ച് -- വേണ്ട ഇങ്ങനെ എഴുതിപ്പോയാല്‍ ഇനിയും പ്രശ്നമാകും. ഈ വിഷയത്തില്‍ ഞാന്‍ ൨൦൦൦ തില്‍ പ്രസിധ്ധീകരിച്ചിരുന്ന ഒരു ആയുര്‍വേദസംബന്ധിയായ ലേഖനം കൂടെ ചേര്‍ക്കുന്നു
Ayurveda is the science of life. Lord Brahma is said to have remembered it which means that Ayurveda existed even before Him or in other words the principles governing this science are eternal. Ayurveda is founded on the Thridosha theory. This theory says that the existence of a body is dependent upon the balance between the three doshas - Vatha, Pittha & Kapha. When we examine the texts of Ayurveda we can see the commentators trying to compare these with Bile, serous exudates, mucous and what not? This is because of the ignorance of this science.
To have a thorough knowledge of Thri doshas we have to go to the Panchabhootha theory. It says that anything and everything in this universe is made up of five Bhoothas, the Akasa, Vayu, Agni, Jala and Prithvi. Here we have to bear in mind that these five are not separate elements, but are only five so-called aspects of the single Absolute Truth. The Absolute truth has no aspects or attributes, but for the phenomenal world we have to assume certain aspects, without which science cannot exist. Hence the so-called aspects. This is what is known as Maya.
Names and Forms where given to the nameless and formless Absolute i.e. the Absolute is not confined to names or forms, when you are limiting anything based on some criteria, there arise names, forms and thus Plurality. This is the Phenomenal world. There science exists which assumes the plurality to be true for the time being and through these assumptions helps the individuals to experience the Absolute World, where even these assumptions and science are false.
In this Phenomenal world we assume that matter exists. A matter is formed from its raw materials. This formed matter is called as KAARYAM and the raw materials are called as KAARANAM. In the absolute world both Kaaryam and Kaaranam are identified to be one and the same without any difference as is the case of waves, surf etc. in water. But in the phenomenal world we assume that there is difference between these two, otherwise the same name must be given to both - where the expression of science becomes impossible.
The findings of modern science have made my job very simple. They say that the particles electrons, protons etc. are not actually particles but only condensed or whirlpool form of energy. Thus in our science the universal energy in its Maya form exhibits the panchabhoothas. Akaasa is the space which gives room for the others to exist. Vayu is the driving force. Agni is the energy utilized or given out when one form of matter changes to another. Jalam is the Kaaranam from which matter is made. Prithvi is the foundation, i.e. the unit matter which possesses characteristics and properties. Asamavaayi Kaaranam also is an attribute of Prithvi. E.g. Knitting of thread gives rise to cloth. A specific arrangement of the threads gives a specific quality to the cloth. Here the mode of arrangement is the asamavayi kaaranam.
Now let us try to put all these into an e.g.: of a hydrogen atom. It has a proton nucleus and an electron revolving around it. Two such atoms fuse to give a Helium atom. In this hydrogen atom the potential energy constituting the whirlpools of proton and electron is the Upaadaana kaaranam and hence is the Jalabhootham. The whirlpool like activity which makes the proton and electron, the revolution of electron etc. is the Vayubhootham. When two hydrogen atoms fuse an amount of energy is liberated. Thus the energy used up or liberated during a change of matter is the Agnibhootham. Akasa is the empty space where this exists. Prithvi is the structure of the particles and the atom as such which gives it the characteristics and properties.
The same holds true for any unit of matter, whether it be atoms or sub-atomic particles or even mountains. Thus we see that there are three principles important in the formation and existence of matter.
1. The Upaadaana Kaaranam.
2. The Driving Force.
3. The Agni which effected the change.
These three are the Jalam, Vayu and the Agni respectively. In the Thridosha Theory, Akasa and Vayu are together called as Vatha Dosham, Agni is called Pittha Dosham and Jalam and Prithvi are together called Kapha Dosham.
In the body also this is the rule. If these three principles are working harmoniously the body will be healthy.
Now let us consider the inter-action between the environment and the body. The whole universe is made of panchabhoothas and hence whatever material we consume will increase the corresponding bhoothas in the body. How to know the general bhootha composition of a material is to study its properties. The first to be tested is the Taste. We accept six tastes.
1. Swadu (sweet - composed of Prithvi + Jalam)
2. Amla (sour - composed of Prithvi + Agni)
3. Lavana (salt - composed of Jala + Agni)
4. Thiktha (bitter - composed of Akasa + Vayu)
5. Ooshana (chilly - composed of Agni + Vayu)
6. Kashaya (?metallic composed of Prithvi + Vayu)
The tastes are produced when the material contains the said bhoothas predominantly. Of course there are certain exceptions also for this rule but these are beyond the scope of this work. Now if we consume more of pepper containing curries which are hot we experience Hiccup. This is because pepper has oosahana taste which increases the Agni and Vayu in the body abruptly. Vayu is the driving force and has initiative and hence muscle contractions start. The direction of movement is decided by the associate bhootha which in this case is Agni. Hence here it is directed upwards. This is the Hiccup.
Now what we can do to control this is also easily understood.
1. Either normalize the proportion of panchabhoothas in the body by giving more of akasa, prithvi and jalam or,
2. Direct the movement of vayu downwards which is normal for the intestinal tract (Anuloma)
Normalizing the proportion of panchabhoothas in the body can be achieved by giving materials which are rich in prithvi and jalam. As we have seen earlier such materials will be sweet in taste. This is why this type of hiccup subsides if we put some sugar into the mouth and keep it there for some time.
Anulomana of vayu is achieved by giving cold water. It antagonizes the agni and forces the vayu downwards. Hot water will only aggravate this hiccup.
Here I have shown an example which picturises the essence of the Thridosha theory.
Now coming to the body and health we know that positive health is the result of the harmonious functioning of these three.
Factors which can affect the harmony of them are many.
1. We have got this life to enjoy or suffer the outcomes of what we have done in the previous lives. So the genetic make up, family background, social background etc. will be in accordance to this "Daivam" (poorvajanma karma phalam). Purushakaaram (what we do in this lifetime) has got a nullifying or boosting effect on Daivam as the case may be. Hence Think, Tell out and Do only Dharma.
2. Food Habits. Eat only as much as is needed for the body. Don't go behind taste. Fill the stomach only half with food. Eat raw vegetables, fruits, nuts, leaves, sprouted grains, tubers. Nature gives the right crop at the right time e.g. Mangoes and Watermelon in Summer. Don't believe in people who advise in T.V. to throw away oranges and drink only their products. Believe in Mother nature. Cutting, washing, cooking etc. destroys the nutrients as in the e.g. of Vit. C, B complex etc.. Unscientific mixture of various food materials may prove harmful e.g. milk + fruit which Ayurveda calls "Viruddham". Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace.
3. Working of the eleven Indriyas should be regulated. Athiyoga, Heenayoga and Midhya yoga are the three abnormal ways, to be avoided. E.g. for the eyes Athiyoga - Looking constantly at minute objects. Heenayoga - Not using the eye at all. Midhya yoga - Looking at the Sun, Welding flam etc. Similarly for the other organs also.
4. Our body knows what to do and when. There are fourteen 'Vegas' which are physical like sleep, urge to urine, stools etc. We have to be watchful about these. Obey them. Mental 'vegas' viz., jealousy etc. are harmful commands of the mind which are to be neglected and kept under control.
5. Do moderate exercise regularly.
6. Keep the company of old and knowledgeable people.
In a nutshell if we can follow these rules, positive health is within our reach.
ബൂലോഗ ക്ലബിന്റെ ആചാര്യനു ബീറ്റിംഗ് ഹാര്‍ട്ട് സര്‍ജ്ജറി.വല്ല്യമായീടെ പോസ്റ്റിള്എഴുതിയ ഓഫ് ടോപ്പിക്ക് കണ്ടു നന്നായി പുതിയ അറിവ് പകര്‍ന്നു തന്നതിന് നന്ദി.
ആരൊക്കെയോ മിനക്കെട്ട് കുത്തിയിരുന്ന് ഈ ബ്ലോഗ്ഗ് ഫ്ലാഗ് ചെയ്യുന്നതിനാല്‍ ബ്ലോഗ്ഗറും ഞാനുമായി ഒരു കശപിശ നടന്നു ഇടക്ക് ഇങ്ങോട്ടു വരാന്‍ പറ്റിയില്ല.
ചക്കരേ, ആ ക്ലാസ്സിഫിക്കേഷന്‍ കാത്തിരിക്കാം നമുക്ക്, കാരണം ഒരു മനസാ ചെയ്യുന്ന കണക്കു കൂട്ടല്‍ സിസ്റ്റമാറ്റിക് ആവാറില്ല, കാര്‍ത്തുച്ചേച്ചിയുടെ മകന്റെ ഭാര്യയാ ഡോക്റ്റര്‍, തെക്കേലെ വല്യമ്മാവന്‍ അസ്സലു കൈപ്പുണ്യമാണെന്നു പറഞ്ഞു ഇപ്പടി ക്രൈറ്റീരിയകള്‍ക്കും നമ്മള്‍ മാര്‍ക്കിട്ടു പോകും.. [അതാണു ലിസ്റ്റ് എഴുതാം എന്നു പറഞ്ഞതും]
ഇന്‍ഡ്യാ ഹെറിറ്റേജ്,
വിശദമായ കമന്റുകള്‍ക്ക് നന്ദി. ഞാന്‍ ആ ലേഖനം തര്‍ജ്ജിമ ചെയ്ത് ഇവിടെ ഇട്ടോട്ടേ സമയം പോലെ?
ഇഞ്ചീ
ഒരു കണ്‍സ്യൂമര്‍ ബ്ലോഗ് അത്യാവശ്യമാണ്. ആരോഗ്യത്തിനു മാത്രമല്ല, എല്ലാ സാമഗ്രീസേവനങ്ങള്‍ക്കും വേണം
കര്‍ണ്ണന്‍,
സ്വാഗതം. ഓഫിന്‍ന്റെ പേരില്‍ നന്ദി പറയുന്ന ആദ്യത്തേ ബ്ലോഗ്ഗര്‍ ഞാനായിരിക്കും. അല്ലാ എത് ആചാര്യനാ സര്‍ജ്ജറി നടത്തിയത്? :)
അതു തര്‍ജ്ജമ ചെയ്തുകൊള്ളൂ. പിന്നെ ആരോഗ്യസംബന്ധിയായ സംശയങ്ങള്‍ക്ക് നിവാരണം നല്‍കുന്ന ഒരു സൈറ്റ് ആണ് www.bestofvedichealth.com
Post a Comment