tag:blogger.com,1999:blog-20334139.post116058675351867644..comments2023-03-29T14:21:43.468+04:00Comments on Ayurarogyam ആയുരാരോഗ്യം: ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്, ഖേദപൂര്‍വ്വം.ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger33125tag:blogger.com,1999:blog-20334139.post-89152653694878487062008-04-10T18:02:00.000+04:002008-04-10T18:02:00.000+04:00അപ്പോള്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് പഠിച്ച പണ...അപ്പോള്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് പഠിച്ച പണിയും വശമില്ല അല്ലെ.

നല്ല ലേഖനം ദേവന്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-20334139.post-73804472896389254852008-04-10T16:59:00.000+04:002008-04-10T16:59:00.000+04:00ദേവാ,-വായിച്ച് കൊണ്ടിരിക്കുന്നു.ദേവാ,
-വായിച്ച് കൊണ്ടിരിക്കുന്നു.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-20334139.post-8410605806543035892007-02-04T10:23:00.000+04:002007-02-04T10:23:00.000+04:00എന്റെ ഒരു അക്ഷരത്തെറ്റുകള്‍! ക്ഷമീ...-സു-എന്റെ ഒരു അക്ഷരത്തെറ്റുകള്‍! ക്ഷമീ...-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-20334139.post-32430522556070531642007-02-04T10:22:00.000+04:002007-02-04T10:22:00.000+04:00പുതിയ കമന്റ് കണ്ടപ്പോ വന്ന് നോക്കിയതാണ്. ദേവാ വി...പുതിയ കമന്റ് കണ്ടപ്പോ വന്ന് നോക്കിയതാണ്. ദേവാ വിഷയത്തില്‍ സര്‍വ്വകലാശാലാ ബിരുദമില്ലാതെ, ബിരുദമുള്ളവരേയും ഉണ്ടെന്നുപറയുന്നവരേയും ഇങനെ വിമര്‍ശിച്ചാല്‍-എന്തിന് അഭിപ്രായം പറഞാല്‍ മതി-, ചിലപ്പോള്‍ “കേരളചരകന്” എനോ സംശ്രുതന് എന്നോ പട്ടം കിട്ടും. പട്ടം വേണ്ടെങ്കിലും തരും, തരുന്നത് കൊടുക്കുന്നവരുടെ ജന്മാവകാശമാണ്. നമ്മള് കേരളീയരാണ്. സൂക്ഷിക്കണേ...
(തമാശാ.. വ്യംഗം മനസ്സിലായെന്നുവിചാരിക്കുന്നു)-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-20334139.post-78435514305823585292007-02-04T07:06:00.000+04:002007-02-04T07:06:00.000+04:00പ്രിയ പരദേശി,
ഇംഗ്ലീഷ് കമന്റ് ആയതിനാല്‍ ഫില്‍റ്റ...പ്രിയ പരദേശി,
ഇംഗ്ലീഷ് കമന്റ് ആയതിനാല്‍ ഫില്‍റ്ററില്‍ വീണുകിടക്കുകയായിരുന്നു, ഇതുവരെ ഞാനിത് കണ്ടില്ല.

ഈ ലേഖനം എഴുതാന്‍ ഡോ. ലിസാ മെല്‍ട്ടണ്‍ എന്ന എഴുത്തുകാരി അവലംബമാക്കിയ മൂന്നു ക്ലിനിക്കല്‍ ട്രയലുകളും നേരത്തേ തന്നെ ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞതാണ്. എക്സ്റ്റ്രാക്റ്റ് ചെയ്യപ്പെട്ട് ഒറ്റതിരിച്ച് മരുന്നു രൂപത്തിലാക്കി (വിശദവിവരങ്ങളറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പറയാം. ഉദാ. വിറ്റാമിന്‍ ഈ-പരീക്ഷണം എന്നു പറഞ്ഞത് അപകടകരമായ ഓക്സിഡേഷന് അനുഭവിക്കുന്ന പുകവലിക്കാരെ ആല്‍ഫ റ്റോക്കോഫെറോള് എന്ന ആ വിറ്റാമിന്റെ ഒരു ഘടകം മാത്രം കഴിപ്പിച്ചു)

ഡോ. മെല്‍ട്ടന്റെ ലേഖനത്തിനാധാരമായ പഠനങ്ങള്‍ നടത്തിയവര്‍ പോലും അതിന്റെ വിറ്റാമിനെന്നാല് ഡ്രഗ്ഗ് എന്ന ഇഖ്വേഷനെ മാത്രമേ സംശയിച്ചുള്ളു ഓക്സിഡേഷനെ അല്ല (ഓക്സിഡേറ്ററി സ്റ്റ്രെസ്സ് എന്ന കുരുക്കിനെപ്പറ്റി ഇന്ന് ഒരുപാട് അറിവുണ്ട്) പഠനം അപ്പടി വിഴുങ്ങാന്‍ തയ്യാറായ അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന് ഇങ്ങനെയാണു പ്രതികരിച്ചത്. "ഈയടുത്തു വന്ന ചില പഠനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും കാണുന്നതിനാല്‍ മരുന്നെന്ന രീതിയില്‍ വിറ്റാമിനുകളെ കാണുന്ന രീതി ആശാസ്യമെന്ന് തീരുമാനിക്കാറായിട്ടില്ല.

രണ്ടു തവണ നോബല്‍ പ്രൈസ് കിട്ടിയ ഡോ ലീനസ് പോളിങ്ങിനെ വിറ്റാമിന്‍ സി കഴിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ മണ്ടനാക്കിയ ദയനീയ ചരിത്രത്തിന്റെ ഒരു തുടര്‍ച്ചയാണ് ഹൃദ്രോഗിയോട് പുകവലിക്കൂ പകരം ബീറ്റാ കരോട്ടിന്‍ ഗുളിക തരാം എന്നു പറയുന്ന തരം പരീക്ഷണം. അല്ല, ക്ലോപ്പിഡോഗ്രല്‍ പരീക്ഷിക്കുമ്പോള്‍ എന്തു രീതി ആയിരുന്നു?

വൈറ്റമിനുകള്‍ പേറ്റന്റില്ലാപ്പാവങ്ങളാണ്. അവക്ക് ഒരു അസ്റ്റ്രാ സെനിക്കയെയോ ഫൈസറിനെയോ പോലെ മരുന്നുഭീമനെ സൃഷ്ടിക്കാനാവില്ല. ഡോ. മാക്ക്ഡോഗളിനെ ഒരിക്കല്‍ കൂടി ക്വോട്ട് ചെയ്തോട്ടെ. "പണം കായ്ക്കാത്ത സത്യങ്ങളെ പുച്ഛിച്ചു തള്ളുന്ന രീതി എന്നെ വേദനിപ്പിക്കുന്നു"

( കാര്‍ഡിയോ ബ്ലോഗ് സിന്ദിക്കേറ്റിലാണെന്നു തോന്നുന്നു, ലിസയുടെ ലേഖനത്തിലെ എല്ലാ നിരീക്ഷണവും ഒരു സിംഗപ്പൂര്‍ കാരന് ഡോക്റ്ററുടേതാണെന്നും ഒരാളിന്റെ മാത്രം അഭിപ്രായം എടുക്കുക തീരെ യോജിച്ച രീതിയല്ലെന്നും ആരോ എഴുതിയും കണ്ടിരുന്നു )ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1164993276824370652006-12-01T21:14:00.000+04:002006-12-01T21:14:00.000+04:00The antioxidant myth: a medical fairy tale (05 Aug...The antioxidant myth: a medical fairy tale (05 August 2006
From New Scientist Print Edition)

an article from recent newscientist magazine. it may require username and password to access the full text

http://www.newscientist.com/channel/health/mg19125631.500-the-antioxidant-myth-a-medical-fairy-tale.html;jsessionid=LNHCPBHCIECAParadeshihttps://www.blogger.com/profile/09297778878173117060noreply@blogger.comtag:blogger.com,1999:blog-20334139.post-1160889614842950642006-10-15T09:20:00.000+04:002006-10-15T09:20:00.000+04:00ഇഞ്ചി, ‘ഌ‘ എന്നത് ‘ള്‍’ എന്നു പറഞ്ഞാല്‍ മതി. ഋ എന്‍...ഇഞ്ചി, ‘ഌ‘ എന്നത് ‘ള്‍’ എന്നു പറഞ്ഞാല്‍ മതി. ഋ എന്നത് ‘റ്‘ എന്നുച്ചരിക്കുമ്പോലെ.

ഉമേഷേ, പ്രശ്ലേഷത്തിനു് // കൊടുക്കുന്ന പരിപാടി എനിക്കിഷ്ടമാവുന്നില്ല. അത് ‘അ’ ആണെന്ന് മനസ്സിലാവില്ല. ശരിക്ക് _a ആണ് വേണ്ടിയിരുന്നത്. പക്ഷെ, ‘വഅള്’ എന്നിങ്ങനെ മലയാളത്തില്‍ അറബി എഴുതുമ്പോള്‍ പ്രശ്ലേഷമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. അതായത് ‘വऽള്‍’. എന്തായാലും ‘വഅള്’(va_aL~) എന്ന് പ്രയോഗത്തിലുള്ളതിനാല് _a പ്രശ്ലേഷത്തിന് ഉപയോഗിക്കാന്‍ പറ്റാതെ പോയി. ഇനിയിപ്പോ എന്തു ചെയ്യും?

/a, //a, |a, __a എന്നിങ്ങനെ ഒക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്. എന്ത് പറയുന്നു?Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20334139.post-1160772675880994012006-10-14T00:51:00.000+04:002006-10-14T00:51:00.000+04:00ഌ - ഇത് എങ്ങിനെയാ പറയാ? ഞാന്‍ ഇതു വരെ ഇതു കണ്ടിട്ട...ഌ - ഇത് എങ്ങിനെയാ പറയാ? ഞാന്‍ ഇതു വരെ ഇതു കണ്ടിട്ടില്ലല്ലൊ..പഴയ ലിപിയാണൊ?Anonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1160772160894152662006-10-14T00:42:00.000+04:002006-10-14T00:42:00.000+04:00വരമൊഴിയില്‍ l^ (L^) എന്നടിച്ചാല്‍ മതി.സിബു ആരാ മോന...വരമൊഴിയില്‍ l^ (L^) എന്നടിച്ചാല്‍ മതി.

സിബു ആരാ മോന്? ഇതു മാത്രമല്ല ഋ, ഌ എന്നിവയുടെ ദീര്‍ഘങ്ങളും (r^^, l^^) വരമൊഴിയിലുണ്ടു്-ഫോണ്ടിലൊന്നും ഇല്ലെന്നു മാത്രം. പിന്നെ പ്രശ്ലേഷം (//), മലയാള അക്കങ്ങള്‍ (\1, \2, ...) തുടങ്ങി ഒരുപിടി സാധനങ്ങളും.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20334139.post-1160771556162821832006-10-14T00:32:00.000+04:002006-10-14T00:32:00.000+04:00ഭയക്കണ്ടാ ബിന്ദു. നിങ്ങളുടെ മയോ ക്ലിനിക്ക് ബ്രീത്...ഭയക്കണ്ടാ ബിന്ദു. നിങ്ങളുടെ മയോ ക്ലിനിക്ക് ബ്രീത്ത് എക്സര്‍സൈസിനുള്ള യന്ത്രം ഇറക്കിയിട്ടുണ്ട്:- ഒരുതതരം യാന്ത്രിക പ്രാണായാമ സഹായി. പ്രഷറു കുറക്കാം.

ഗുരുക്കളെ ,
ഈ ക്ണൂ എങ്ങനെയാ അടിച്ചേ? അതുവച്ചു പത്തു വാക്കു പറഞ്ഞു തന്നേ (പണ്ടു ക്ലിപ്തം എന്നതിനെ ഈ കിണു വച്ചല്ലായിരുന്നോ എഴുതുന്നത്)

ഇന്‍ഡ്യാ ഹെറിറ്റേജ്,
ഡോക്ടര്‍ പറഞ്ഞതു ശരിയാണ്. മിക്കവാറും ആളുകള്‍ ഒരുപാട് ചികിത്സ എന്നാല്‍ ഒരുപാട് ആരോഗ്യം എന്ന് ധരിച്ചു വശായിപ്പോയി. എന്തു ചെയ്യും. പനി ഒരസുഖമല്ല, ഒരവസ്ഥയാണെന്നു പറഞ്ഞാല്‍ രോഗി ഓട്ടോ വിളിച്ച് അടുത്ത സ്ഥലം തിരക്കും.

മറ്റൊരു സങ്കടപ്പെടുത്തുന്ന ചേയ്ഞ്ചു കൂടി വന്നിട്ടുണ്ട്, ഈ സ്പെഷ്യലിസ്റ്റു ലോകത്തില്‍. ഫാമിലി ഡോക്റ്റര്‍ എന്ന ആരോഗ്യദൂതന്‍ ഇല്ലാതായി. പനിച്ചോ കാലൊടിഞ്ഞോ കിടക്കുമ്പോള്‍ ആദ്യമെത്തുന്ന. ഒരു ബൈക്കിലോ ടാക്സിയിലോ വീട്ടിലെത്തുന്ന കല്യാണത്തിനും ചാവടിയന്തിരത്തിനും നമ്മള് മറക്കാതെ വിളിക്കുന്ന കുടുംബ ഡോക്റ്റര്‍. മൂപ്പര്‍ക്ക് നമ്മളെ അറിയുന്നത് കണ്സള്ട്ടേഷനില് കിട്ടുന്ന snapshot മാത്രമല്ല. അപ്പനപ്പൂപ്പന്മാരുടെ ജീവിതം മുതല്‍ നമ്മുടെ മെഡിക്കല്‍ ഹിസ്റ്ററി ആദ്യന്തം അറിയും. ഈ സൂപ്പര്‍ സ്പെഷ്യാലിറ്റിക്കാലത്ത് അദ്ദേഹം ഇല്ലാതെയായോ?

ബെന്യാമിന്,
ഇദ്ദേഹം ഇങ്ങനെ എഴുതാന്‍ വഴിയില്ലല്ലോ എന്നു ഞാനും ആലോചിച്ചിരുന്നു. അപ്പോ അറിഞ്ഞോണ്ട് മായം തിരിയുന്നതാണോ?
അതു ശരി. എന്നാലും ആ അണ്ടിപ്പരിപ്പിന്റെ ബിസിനസ്സ് ഇത്തിരി കടന്ന തമാശയായിപ്പോയി. ഇന്‍ഡ്യാ ഹെറിറ്റേജ് പറഞ്ഞപോലെ വൃക്കരോഗത്തിന്റെ എന്നാല്‍ അറ്റത്തെത്തി അറിയാതിരിക്കുന്ന ഒരു വായനക്കാരന് അരക്കിലോ കശുവണ്ടി ഇതു കണ്ടു തിന്നിരുന്നെങ്കില്‍ കളി കര്യമാവില്ലായിരുന്നോ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1160742342353072292006-10-13T16:25:00.000+04:002006-10-13T16:25:00.000+04:00എന്റെ സ്നേഹിതരേ.. പുനത്തിലാനെ വളരെ നേരിട്ടറിയാവുന...എന്റെ സ്നേഹിതരേ.. പുനത്തിലാനെ വളരെ നേരിട്ടറിയാവുന്ന ഒരുവനാണ് ഈയുള്ളവന്. സ്വബുദ്ധിയുള്ള ആരും അതിയാന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുകയില്ല. ഇതുപോലെ അറിഞ്ഞുകൊണ്ട് ചില മണ്ടത്തരങ്ങള്‍ വിളമ്പി ചര്‍ച്ചകളില്‍ തിളങ്ങി നില്ക്കുക അതിയാന്റെ ഒരു വിനോദം മാത്രം. നിങ്ങള്‍ ആ ചതിക്കുഴിയില്‍ വീണുപോയല്ലോ. ഇപ്പോത്തന്ന അതിയാന്റെ ആത്മകഥ പുറത്തിറങ്ങിയല്ലോ 'നഷ്ടജാതകം' മുക്കാലും കള്ളവും നടക്കാത്ത സ്വപ്നങ്ങളുമാണ്.
പിന്നെ ആരോഗ്യവിഷയത്തില്‍ ഒരു ചര്‍ച്ച തുടങ്ങി വയ്ക്കാന്‍ കഴിഞ്ഞല്ലോ. അതുമതി. ചര്‍ച്ച തുടരട്ടെ.അതില്‍ പുനത്തില്‍ ഒരു വിഷയമാവേണ്ട കാര്യമേയില്ല.ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.comtag:blogger.com,1999:blog-20334139.post-1160712317753115072006-10-13T08:05:00.000+04:002006-10-13T08:05:00.000+04:00ദേവരാഗം എഴുതിയ ആദ്യത്തെ ലേഖനത്തില്‍ ഞാന്‍ ഒരു കമണ്‍...ദേവരാഗം എഴുതിയ ആദ്യത്തെ ലേഖനത്തില്‍ ഞാന്‍ ഒരു കമണ്റ്റില്‍ സൂചിപ്പിച്ചിരുന്നു- ചികിത്സാ രംഗത്തെ വഷളാക്കുന്നതില്‍ ഇനിയും ചില ഘടകങ്ങളുള്ളത് പിന്നീടെഴുതാം എന്ന്.

മെഡിക്കല്‍ കോളേജിനെ പറ്റിയും മറ്റു സര്‍ക്കാര്‍ ആശുപത്രികളെപറ്റിയും സാധാരണ കേള്‍ക്കാറുള്ള ചില പരാതികള്‍ ഇങ്ങിനെയാണ്.

"മോന് പനിയായിട്ടു കൊണ്ടു ചെന്നതാ. കിടത്തിയിട്ട് ഒന്നര ദിവസമായി ഇതുവരെ പനി കുറഞ്ഞില്ല. ഇടക്കിടക്ക് വന്ന് പനി അളന്നേച്ചു പോകും. കൊറെ ചോരേം കുത്തിയെടുത്തു. ഒരു സൂചി വക്കുവോ, ഒന്നും ചെയ്യത്തില്ല. ദാണ്ടെ അയല്പക്കത്തെ കൊച്ചിനിതുപോലെ വന്നപ്പോള്‍ ആ പ്രൈവറ്റാശുപത്രീകൊണ്ടു പോയി. എന്തൊരു ശ്രദ്ധയാന്നോ. ചെന്നപാടെ ഒരു സൂചി വച്ചു. പിന്നെ ഒരു ഗ്ളൂക്കോസും കേറ്റി അവിടെ കിടത്തി. എന്തു സ്നേഹമായിട്ടാ നോക്കുന്നേന്നറിയാമോ?. പിന്നെ പനി വന്നേ ഇല്ല . ഏഴു ദിവസം കിടന്നു ഇപ്പം ദാണ്ടെ സുഖമായി നടക്കുന്നു. , നമുക്കതിനുള്ള വശമില്ലല്ലോ"

വരുന്നയുടനെ ഒരു പാരസെറ്റമോള്‍ കുത്തിവക്കാനും, ആറാറു മണിക്കൂറ് കൂടുമ്പോള്‍ രണ്ടു വീതം പാരസെറ്റമോള്‍ ഗുളിക കൊടുത്ത് പനി വരാതെയാക്കാനും അറിയാന്‍ വയ്യാത്തതുകൊണ്ടല്ല മേല്പറഞ്ഞ ഡോക്ടര്‍മാര്‍ അതു ചെയ്യാത്തത്.

പനി എന്നത് ശരീരം തന്നെ ഉണ്ടാക്കുന്ന ഒരു അവസ്ഥാവിശേഷമാണെന്നും, അങ്ങിനെയുണ്ടാകുന്ന ഉയര്‍ന്ന ഊഷ്മാവില്‍ ശരീരത്തിലുള്ള( WBC )വെളുത്ത രക്തകോശങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും, പനിയെ മരുന്നു കൊടുത്തു കുറക്കുന്നത് അവയുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുമെന്നും അറിയാവുന്നതുകൊണ്ടാണ്.

പനിയുണ്ടാകനുള്ള വ്യക്തമായ കാരണം എന്താണെന്നു കണ്ടു പിടിക്കും വരെ പനിയുടെ വരവുപോക്കുകളുടെ ക്രമത്തെ അറിയുവാന്‍ വേണ്ടി നന്നാലു മണിക്കൂറ് കൂടുമ്പോള്‍ പനി അളന്നു chart ചെയ്യുകയും മറ്റു പരിശോധനകള്‍ നടത്തുകയും, കാരണം മനസ്സിലായാല്‍ അതിനുള്ള ചികിത്സ ചെയ്യുകയും ആണ് അവറ് ചെയ്യുന്നത്.

സാധാരണ ഉള്ള പനി 105 ഡിഗ്രി വരെ കുഴപ്പകാരനല്ല.അഥവാ അത്രയും എത്തുകയാണെങ്കില്‍ തന്നെ ഒന്നു നനച്ചു തുടച്ചാല്‍ കുറയുന്നതേ ഉള്ളു. പക്ഷെ 100 എത്തുമ്പോള്‍ മുതല്‍ മരുന്നു കൊടുത്തു കുറക്കുന്നവരാണ് ഇന്നു നാം കാണുന്നവരില്‍ ഭൂരിഭാഗവും.

ഈ മനസ്ഥിതി മാറുകയില്ല എന്നു മനസ്സിലാക്കിയ ചില കച്ചവടമനസ്ഥിക്കാരായ ആളുകള്‍ ആശുപത്രികളുണ്ടാക്കി മുതലെടുക്കുന്നു.

അവനവണ്റ്റെ മകനു ആ അവസ്ഥ ഉണ്ടായാല്‍ ചെയ്യുന്ന ചികിത്സയേ തണ്റ്റെ അടുത്തു വരുന്ന രോഗിക്കും കൊടുക്കൂ എന്ന മനസ്സാക്ഷിയുള്ളവര്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ പട്ടിണി കിടക്കുകയേ ഉള്ളു, സ്വന്തമായി ജീവിക്കാന്‍ വേറേ വഴിയില്ലെങ്കില്‍- കാരണം അത്രമാത്രം ദൂഷിതമാണ് ഈ രണ്ടു സമൂഹങ്ങളും.

കുറച്ചല്ല വൈദ്യത്തെക്കുറിച്ചു കൂടുതല്‍ അറിവാണ് പൊതുജനങ്ങള്‍ നേടേണ്ടത്. തങ്ങളുടെ ശരീരം മറ്റൊരാളുടെ മുമ്പില്‍ അടിയറ വക്കുന്നതിനു മുമ്പു ഒന്നാലോചിക്കുക,- ആധുനിക വൈദ്യശാസ്ത്രം തിളങ്ങാന്‍ തുടങ്ങിയിട്ട് ഏറിയാല്‍ ഒരു 60 കൊല്ലമേ ആയുള്ളു. മനുഷ്യവര്‍ഗ്ഗം ഇന്നുള്ളതിലും ആരോഗ്യവാന്മാരായി(WHO പഠനപ്രകാരം) യുഗങ്ങളായി ഇവിടെ ജീവിച്ചിരുന്നവരാണ്.

disclaimer ഇതു കൊണ്ട് കേരളത്തിലെ സര്‍കാര്‍ ആശുപത്രികളില്‍ നടക്കുന്നതെല്ലാം സ്വര്‍ഗസമാനമായ പ്രവൃത്തികളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതല്ല. എഴുതാന്‍ ഒരു മുഖവുരയായെടുത്തു എന്നു മാത്രംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-20334139.post-1160699438240838042006-10-13T04:30:00.000+04:002006-10-13T04:30:00.000+04:00ഇഞ്ചീ, വൈറ്റമിന്‍ ഋ കഴിഞ്ഞുള്ള വൈറ്റമിന്‍ വൈറ്റമിന...ഇഞ്ചീ, വൈറ്റമിന്‍ ഋ കഴിഞ്ഞുള്ള വൈറ്റമിന്‍ വൈറ്റമിന്‍ ഌ ആണു്, വൈറ്റമിന്‍ ലു അല്ല.

ഡോണ്ട് റിപ്പീറ്റ് ഇറ്റ്!ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20334139.post-1160699394940063172006-10-13T04:29:00.000+04:002006-10-13T04:29:00.000+04:00This comment has been removed by a blog administrator.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20334139.post-1160692781998773962006-10-13T02:39:00.000+04:002006-10-13T02:39:00.000+04:00ഞാന്‍ നേരത്തെ ഒരു വലിയ കമന്റ് വെച്ചത് ഗൂഗിള്‍ കൊണ്...ഞാന്‍ നേരത്തെ ഒരു വലിയ കമന്റ് വെച്ചത് ഗൂഗിള്‍ കൊണ്ടോയി ദേവേട്ടാ..ശ്ശൊ!

അതേ ഞാന്‍ ഇയിടെ ഇവിടത്തെ പല മാഗസിനുകളിലും (മെഡിക്കല്‍ അല്ല) വായിക്കുന്നുണ്ട് ഈ സാര്‍ എഴുതിയ പോലെ തന്നെ. പണ്ട് മുട്ട, അണ്ടിപരിപ്പ് ഇതൊക്കെ കൊളസ്റ്റ്രോള്‍ കാര്‍ക്ക് നിഷിദ്ധമായിരുന്നല്ലോ? പക്ഷെ ഈയിടെയായി, അതിലൊക്കെ വൈറ്റമിന്‍ ഋ, ലു ഇതൊക്ക്യുണ്ട്, അതുകൊണ്ട് സാരമില്ല,അതൊക്കെ നെറ്യേ കഴിച്ചാല്‍ നല്ല കൊളസ്ട്രോള്‍ കൂടും എന്നൊക്കെ. (ഓട്ട്സ് -നെ ക്കുറിച്ചും ഉണ്ട്). പണ്ട് വൈറ്റമിന്‍ ഗുളിക കഴിക്കണമെന്നായിരുന്നു. പക്ഷെ ഇപ്പൊ വൈറ്റമിന്‍ ഗുളിക കഴിച്ചോണ്ട് കാര്യമില്ല,
ഇതൊക്കെ കഴിക്കണം എന്നൊക്കെ.. ഞാന്‍ ഓര്‍ക്കേം ചെയ്തു ഇതിനെപറ്റി..

അപ്പൊ എനിക്ക് തോന്നണേ, അങ്ങിനെ വല്ലതുമൊക്കെ വായിച്ചിട്ടാവുമോ ആ സാര്‍ അങ്ങിനെ എഴുതിയേ എന്ന്?Anonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1160689384336489662006-10-13T01:43:00.000+04:002006-10-13T01:43:00.000+04:00നോര്‍മല്‍ പ്രഷര്‍ 100/70 ആവണം എന്നു കണ്ടിട്ടെന്റെ ...നോര്‍മല്‍ പ്രഷര്‍ 100/70 ആവണം എന്നു കണ്ടിട്ടെന്റെ പ്രഷര്‍ കൂടി.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-20334139.post-1160671405717043512006-10-12T20:43:00.000+04:002006-10-12T20:43:00.000+04:00ബിജു,ഞാന്‍ ആകെപ്പാടെ വായിക്കുന്ന മലയാളം പ്രസിദ്ധീക...ബിജു,
ഞാന്‍ ആകെപ്പാടെ വായിക്കുന്ന മലയാളം പ്രസിദ്ധീകരണമാണ് ആരോഗ്യമാസിക. അതിനെ നിശിതമായി വിമര്‍ശിക്കുന്ന രീതിയില്‍ ഒന്നും അതില്‍ തന്നെ വന്നുകാണാന്‍ ആഗ്രഹം എനിക്കില്ല. ബ്ലോഗിന്റെ (അല്ലെങ്കില്‍ എന്റെ ബ്ലോഗ്ഗിംഗ് രീതിയിലെ) രൂക്ഷമായ ഭാഷയിലാണ് ഞാന്‍ ഇതെഴുതിയത്. സത്യത്തില്‍ അണ്ടിപ്പരിപ്പുകളെക്കുറിച്ചല്ലാതെ മറ്റൊന്നും വായനക്കാര്‍ അറിയേണ്ട കാര്യമില്ല. ഒരു നിരീക്ഷണം എന്ന നിലക്ക് ബൂലോഗത്തിന്റെ ചെറിയ ചുവരിനുള്ളില്‍ പതിച്ചെന്നേയുള്ളു. വായനക്കാരന്റെ പ്രതികരണമായി ഒരു ചെറു കുറിപ്പ് പത്രാധിപര്‍ക്ക് ഞാനയക്കാം. കുടിയന്റെ (അനംഗാരിയല്ല) രാഷ്ട്രീയ ചര്‍ച്ച പോലെയൊരു ഭാഷയിലാണ് ഈ പോസ്റ്റ് ഇപ്പോള്‍ അതങ്ങനെ തന്നെ അച്ചടിച്ചു വരുന്നത് ഒരു നല്ല ഉദ്ദേശത്തില്‍ ഇറങ്ങുന്ന മാസികക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷീണമായേക്കും.

[ഒരുപക്ഷേ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന പേരു കണ്ട ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചു പോയതുമാവും]

സുരലോഗം മാഷേ
ഒരു മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹത്തിനു ഇപ്പറഞ്ഞതൊന്നും അറിയില്ല എന്നു ഞാന്‍ പറഞ്ഞില്ല. കുഴപ്പം അത് വായിക്കുന്ന സാധാരണ വായനക്കാരന് factually incorrect ആയ ചില കാര്യങ്ങള്‍ കൈമാറിപ്പോയി എന്നാണ്. അതാണ് "അലക്ഷ്യമായി എഴുതി" എന്ന പ്രയോഗത്തില്‍ ഞാനുദ്ദേശിച്ചത്. ഡോക്ടര്‍
എന്ന റ്റൈറ്റില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കേള്ക്കുന്നയാള് അതിനെ വേദവാക്യമായി എടുക്കുന്നു, എന്നതിനാല്‍ എത്ര ലളിതവല്ക്കരിച്ചാലും കേള്ക്കുന്നയാള് (കേള്‍ക്കുന്നവന്റെ കുഴപ്പം കൊണ്ടായാലും ) തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ പറയരുതെന്നേ പറഞ്ഞുള്ളു.

സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നത് ചിലപ്പോള്‍ ഒരാളെ hypochondriac ആക്കിയേക്കാം, എന്നാല്‍ ആരോഗ്യമാസിക രോഗി എന്ന user of service & owner of the body അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ് സാധാരണ കൈകാര്യം ചെയ്യാറെന്നെ എനിക്കു തോന്നിയിട്ടുള്ളു. അറിവാണ് ആരോഗ്യം, അറിവാണു സുരക്ഷയും, അറിവാണ് അവകാശം നേടിത്തരുന്നതും.
വസ്തുതാപരമായ തെറ്റുകള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടുകയേ ഞാന്‍ ചെയ്തുള്ളു. ബിജുവിനോട് പറഞ്ഞപോലെ അതിന്റെ ഭാഷ അച്ചടിക്കു യോജിക്കാത്തതും ഒരു പക്ഷേ ബ്ലോഗ്ഗിനു യോജിക്കുന്നതുമാണെന്നു മാത്രം. രോഗി അറിയട്ടെ. അവന്റേതല്ലേ ശരീരം, അവന്റേതല്ലേ ദ്രവ്യം, അവന്റേതല്ലേ ആരോഗ്യം.

ആശുപത്രികള്‍ പരമാവധി ചികിത്സ നിങ്ങള്‍ക്കു നല്കുന്നു. നിങ്ങളോ പരമാവധി ആരോഗ്യത്തിനു ശ്രമിക്കുന്നു. ഈ രണ്ട് അജെന്ഡയും എപ്പോഴും പരസ്പര പൂരകങ്ങള്‍ ആകണമെന്നില്ല. അതിനാലാണ് അവനവന്റെ കാര്യം രോഗി അറിഞ്ഞിരിക്കേണമെന്ന് ശഠിക്കുന്നത്. (ഇത് ഒരുകാലത്ത് ഓവര്‍ ട്രീറ്റ്മെന്റിന്റിനു ഇരയായ ഒരുത്തന്റെ അതിയായ പ്രിക്കോഷന്‍ ആണെന്നും
കരുതാം)

അലോപ്പതി മനുഷ്യനെ അവയവങ്ങള്‍ മാത്രമായി കണ്ട് ഒരോന്നിനും സ്പെഷ്യലൈസ് ചെയ്ത വിദഗ്ദ്ധരെ ഉണ്ടാക്കുന്നു എന്ന നിരീക്ഷണം ശരിയാണ്. അടുത്തകാലത്തായി അതിനു (വിദേശത്തെങ്കിലും) മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള വൈദ്യശാഖകളിലും പൂര്‍ണ്ണ വിശ്വാസമാണ്, കുഴപ്പം അവ അല്ലോപതി പോലെ തെറ്റുകള്‍ തിരുത്തിയും വീണ്ടും പഠിച്ചും പുരോഗമിക്കുന്നില്ല എന്നതാണ്. അതുണ്ടാവട്ടെ.

ഇന്ത്യാ ഹെറിറ്റേജ്,
വിശദായി പറഞ്ഞു തന്നതിനു നന്ദി. ആ സൈറ്റ് സന്ദര്‍ശിക്കാം. ധമനികളുടെ elasticity വര്‍ദ്ധിക്കാന്‍ മാതളനാരങ്ങ നല്ലതെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നത് ഗവേഷകര്‍ അംഗീകരിച്ചെന്നും വായിച്ചു ഈയിടെ. ധമനികളെ ചുരുക്കിക്കളയാന്‍ എറ്റവും മിടുക്കന് പുകയില അല്ലേ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1160669468304399592006-10-12T20:11:00.000+04:002006-10-12T20:11:00.000+04:00അയ്യോ!! ഡോക്ടറല്ലേ...ഡോക്ടറാകാനുള്ള വക മരുന്നിനുപോ...അയ്യോ!! ഡോക്ടറല്ലേ...
ഡോക്ടറാകാനുള്ള വക മരുന്നിനുപോലുമില്ല.sureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-20334139.post-1160668168842092082006-10-12T19:49:00.000+04:002006-10-12T19:49:00.000+04:00ഒരു വിശദീകരണം കൂടി:“കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ” എന...ഒരു വിശദീകരണം കൂടി:

“കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ” എന്നതു കൊണ്ടു് ഉദ്ദേശിച്ചതു് “എഴുത്തുകാരനായ കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ, ഡോക്ടറായ കുഞ്ഞബ്ദുള്ള എഴുതരുതു്” എന്നായിരുന്നു.

ഇന്നു ഭാഷയതപൂര്ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്ത്ഥശങ്കയാല്...

അതിരിക്കട്ടേ, സുരലോകവും ഒരു ഡോക്ടറാണോ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20334139.post-1160667980961796232006-10-12T19:46:00.000+04:002006-10-12T19:46:00.000+04:00സുരലോകം,ബിജു എഴുതിയപിന്നെ, പുനത്തില്‍ കുഞ്ഞബ്ദുള്ള...സുരലോകം,

ബിജു എഴുതിയ

പിന്നെ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കോളം ലൈറ്റ് റീഡിങ്ങിനുള്ള ഒന്നാണ്. ഒരു സാധാരണക്കാരനും എഴുത്തുകാരനുമായിട്ടാണ് അങ്ങേരു തന്നെ സ്വയം വിലയിരുത്തുന്നത്.

ഒട്ടു മിക്ക വായനക്കരും അതിനെ കാണുന്നതും.

എന്നതിന്റെ മറുപടിയാണു് ഞാന്‍ എഴുതിയതു്. ഞാന്‍ തീര്‍ക്കുന്നതിനു മുമ്പു് സുരലോകം ഇടയ്ക്കു വരികയും തെറ്റിദ്ധാരണ ഉണ്ടാക്കാവുന്ന “ആധുനികരീതികളോട് വലിയ പ്രതിപത്തിയില്ലാത്ത ഒരാളുടെ അഭിപ്രായമായി എന്റെ ഈ വാക്കുകളെ കണ്ടാല്‍ മതി...” എന്നതു് അതിലുണ്ടാവുകയും ചെയ്തതു തികച്ചും യാദൃച്ഛികം.

ആളെപ്പറയാഞ്ഞതിനു ക്ഷമിക്കുക.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20334139.post-1160666531267974142006-10-12T19:22:00.000+04:002006-10-12T19:22:00.000+04:00ഉമേഷ്,ഞാന്‍ എന്റെ വാക്കുകളുടെ കാര്യമാണ് പറഞ്ഞത്.ഉമേഷ്,
ഞാന്‍ എന്റെ വാക്കുകളുടെ കാര്യമാണ് പറഞ്ഞത്.sureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-20334139.post-1160665948728858432006-10-12T19:12:00.000+04:002006-10-12T19:12:00.000+04:00വായനക്കാര്‍ ഇനി മുതല്‍ അങ്ങനെ കണ്ടോളും. ഇതു വരെ, ...വായനക്കാര്‍ ഇനി മുതല്‍ അങ്ങനെ കണ്ടോളും. ഇതു വരെ, പേരിന്റെ മുന്നില്‍ “ഡോക്ടര്‍” എന്നു കണ്ടു് അവര്‍ അല്പം കൂടി നന്നായി വിചാരിച്ചിരുന്നു.

ഒരു ഡോക്ടര്‍ ഇങ്ങനെ എഴുതാന്‍ പാടില്ലായിരുന്നു. കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20334139.post-1160665917955627402006-10-12T19:11:00.000+04:002006-10-12T19:11:00.000+04:00ഡോ.പുനത്തില്‍ അത്യാവശ്യം പ്രാക്ടീസ് ഒക്കെയുള്ള ഡോക...ഡോ.പുനത്തില്‍ അത്യാവശ്യം പ്രാക്ടീസ് ഒക്കെയുള്ള ഡോക്ടര്‍ ആണെന്നാണ് കരുതുന്നത്.കൊളസ്റ്റ്രോള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് അദ്ദേഹത്തിന് അറിയില്ല എന്ന താങ്കളുടെ ധ്വനി ശരിയായി എന്ന് അഭിപ്രായമില്ല.ആധുനിക വൈദ്യശാസ്ത്രപ്പറ്റി over informed ആകുന്നത് പലപ്പോഴും സാധാരണക്കാര്‍ക്ക് ആശങ്കയും സംശയവും ആണ് സമ്മാനിക്കുന്നത്.ആരോഗ്യം കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ ആണ് പലപ്പോഴും ഇതിന് കാരണക്കാര്‍.ഈ പശ്ചാത്തലത്തില്‍ കുഞ്ഞബ്ദുള്ളയുടെ ലേഖനം യഥാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.പലകാര്യങ്ങളും play down ചെയ്ത്, ലളിതവായനയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

പ്രായോഗികതലത്തിലുള്ള അറിവ് പലപ്പോഴും പഠനത്തിലുടെ ആര്‍ജ്ജിച്ച ജ്ഞാനത്തെ ചിലപ്പോഴൊക്കെ അവഗണിക്കാറുണ്ട്.കാരണം,ആദ്യത്തേത് സത്യത്തോട് കൂടുതല്‍ അടുത്തു നില്ക്കുന്നു.

മനഷ്യശരീരത്തെപ്പറ്റി ഹോളിസ്റ്റിക് കാഴ്ചപ്പാട് നഷ്ടപ്പെട്ട്, കൂടുതല്‍ സങ്കീര്‍ണ്ണകള്‍ അവതരിപ്പിക്കുന്ന അലോപ്പതിയിലെ, ആധുനികരീതികളോട് വലിയ പ്രതിപത്തിയില്ലാത്ത ഒരാളുടെ അഭിപ്രായമായി എന്റെ ഈ വാക്കുകളെ കണ്ടാല്‍ മതി.sureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-20334139.post-1160657105540351482006-10-12T16:45:00.000+04:002006-10-12T16:45:00.000+04:00ദേവേട്ടാ... ആരോഗ്യമാസികക്കാര് ദേവേട്ടന്റ്റെ പോസ...ദേവേട്ടാ...
ആരോഗ്യമാസികക്കാര് ദേവേട്ടന്റ്റെ പോസ്റ്റ് വായിച്ചിരുന്നു എന്നു പറഞ്ഞു.
അത് വളരെ വലുതായതു കൊണ്ടും തൊട്ടടുത്ത് ഇഷ്യുവിന്റ്റെ പണി മിക്കവാറും
ആയതു കൊണ്ടുമാണ് വരുന്ന ലക്കത്തില്‍
ഈ കുറിപ്പ് പ്രതികരണമായി ചേര്‍ക്കാന്‍ കഴിയാത്തത് എന്നും അറിയിച്ചിട്ടുണ്ട്.

അതിനര്‍ഥം അടുത്ത ഇഷ്യുവില്‍ പ്രതികരണത്തില്‍ ഈ കുറിപ്പ് ഉള്‍പ്പെടുത്തും എന്നു തന്നെ.

പിന്നെ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കോളം ലൈറ്റ് റീഡിങ്ങിനുള്ള ഒന്നാണ്.
ഒരു സാധാരണക്കാരനും എഴുത്തുകാരനുമായിട്ടാണ് അങ്ങേരു തന്നെ സ്വയം വിലയിരുത്തുന്നത്.

ഒട്ടു മിക്ക വായനക്കരും അതിനെ കാണുന്നതും. ഏതായാലും ആരോഗ്യമാസികക്കാര് ദേവേട്ടന്റ്റെ വിമര്‍ശനം ഗൌരവത്തില്‍ എടുത്തിട്ടുണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1160653269949423382006-10-12T15:41:00.000+04:002006-10-12T15:41:00.000+04:00ദേവരാഗത്തിണ്റ്റെ വിശദമായ അന്വേഷണം അഭിനന്ദനാര്ഹമാണ...ദേവരാഗത്തിണ്റ്റെ വിശദമായ അന്വേഷണം അഭിനന്ദനാര്‍ഹമാണ്.

രക്തധമനികളുടെ ഭിത്തിയുടെ elasticity കുറവ്, peripheral resistanke എന്നീ രണ്ടു ഘടകങ്ങളാണ് ഹൃദയത്തിനെക്കൊണ്ടു കൂടുതല്‍ ജോലി ചെയ്യിക്കുന്നത് .

എന്നാല്‍ systolic BP 100- 120 ന് ഇടക്കു നില്‍ക്കുന്നവര്‍ക്ക് ഇവ normal ആയിരിക്കുമെന്നാണ് എണ്റ്റെ വിശ്വാസം.

BP 100/70 mm/hg is the best BP reading, but we cannot call it the 'safe upper limit' അതിനു മുകളിലുള്ളവര്‍ക്ക് BPക്കു മരുന്നു കൊടുക്കണം എന്നു പറയുന്നത് എന്തു യുക്തിയിലാണെന്നു മനസ്സിലാകുന്നില്ല. - അതു പറയുന്ന ഡോക്ടര്‍ക്കാണ് ചികിത്സ ആവശ്യം എന്നു തോന്നുന്നു.

ജീവിതരീതിയില്‍ ചില ക്രമീകരണങ്ങളൊക്കെ വരുത്തിയാല്‍ ഒട്ടും ഭയക്കേണ്ടതില്ല ഒരു രോഗത്തിനേയും.

നമ്മുടെ ശരീരം ഏതു പരിതസ്ഥിതിയേയും നേരിടാന്‍ തക്ക കരുത്തോടു കൂടിയാണ് ഉണ്ടായിരിക്കുന്നത്. ഒരുദാഹരണം നോക്കുക. ഒരു kidney മുഴുവനും പോയി, മറ്റേത് 50% എങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ നാം ആ സംഭവം അറിയുക കൂടിയില്ല- അത്രമാത്രം reserve ഉണ്ട് നമ്മളില്‍. പക്ഷെ വേണ്ടതൊന്നും ചെയ്യാതെയും , വേണ്ടാത്തതെല്ലാം ചെയ്തും ഇരിക്കുമ്പോഴാണ് അപകടം വരുന്നത്.

യോഗാഭ്യാസം , പ്രാണായാമം ഇവ പരിശീലിക്കുന്നത് വളരെ നല്ലതാണ്- പക്ഷെ അറിവുള്ള ഒരാളുടെ ഉപദേശമനുസരിച്ചു വേണമെന്നു മാത്രം. ഇതിനെക്കുറിച്ച് ഞാന്‍ പിന്നീട് ഒരു പോസ്റ്റിടാം

അത്യാഹിതസന്ദര്ഭങ്ങളിലല്ലാതെ ആധുനികമരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരാണ് ഞാന്‍. പക്ഷെ നല്ല ഒരു ഇഞ്ജക്ഷന്‍ തരണം , ൨ കുപ്പി ഗ്ളൂക്കോസ് കേറ്റണം എന്നെല്ലാം ഇങ്ങോട്ടു ആവശ്യപ്പെടുകയും അതു ആവശ്യമില്ല എന്നു പറയുന്ന ഭിഷഗ്വരനേ വിവരമില്ലാത്തവന് എന്നാക്ഷേപിക്കുകയും, അദ്ദേഹത്തിണ്റ്റെ ഫീസ് ഇത്ര വലിയതാണെന്നും ആശുപത്രിയില്‍ ചെലവാക്കിയ തുകയുടെ വലിപ്പം എഴുന്നള്ളിക്കുകയും ചെയ്യുന്ന പൊങ്ങച്ച രോഗികളുള്ള ഭാരതത്തില്‍-- ബാക്കി നിങ്ങള്‍ ഊഹിച്ചോളൂ

ആരോഗ്യം നിലനിര്‍ത്താനുള്ള സാമാന്യവിജ്ഞാനങ്ങള് ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലിങ്ക് തരാം -www.bestofvedichealth.comഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com