tag:blogger.com,1999:blog-20334139.post116783146914536309..comments2023-03-29T14:21:43.468+04:00Comments on Ayurarogyam ആയുരാരോഗ്യം: പള്‍സ് പോളിയോ പദ്ധതി ഫലപ്രദമോ?ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger53125tag:blogger.com,1999:blog-20334139.post-79097177642648616182009-02-14T17:17:00.000+04:002009-02-14T17:17:00.000+04:00എല്ലാം കൂടെ വയിചു കഴിഞ്ഞപ്പോള്‍ ആകെ ടെന്ഷനിലാ..എ...എല്ലാം കൂടെ വയിചു കഴിഞ്ഞപ്പോള്‍ ആകെ ടെന്ഷനിലാ..എന്താ ഇങ്ങനെയൊക്കെ...ഇതിനെതിരെ ഇനി എന്തു ചെയ്യണം എന്നതും ആലോചിക്കുന്നു..എന്നാണ് നമ്മള് ‘തേഡ് വേള്ഡുകാര്ക്ക്‘ ബോധം ഉണ്ടാവുക..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-20334139.post-82068941792198887122007-02-27T17:36:00.000+04:002007-02-27T17:36:00.000+04:00പ്രിയ ദേവരാഗം, ഉഷഃപാനം എന്ന പേരില്‍ നിര്വചിച്ചിട്...പ്രിയ ദേവരാഗം,
ഉഷഃപാനം എന്ന പേരില്‍ നിര്‍വചിച്ചിട്ടുള്ള ജലപാനരീതിയേയാകാം water-therapy എന്ന പേരില്‍ കൊണ്ടു വന്നിരിക്കുന്നത്.

കാലത്തു വേറും വയറ്റില്‍ അവനവന്റെ കയ്യുടെ വലിപ്പത്തിനനുസരിച്ച് മാത്ര നിശ്ചയിച്ച് ഏകദേശം ഇപ്പറയുന്ന അളവു വെള്ളം തന്നെ കുടിക്കുവാന്‍ ആയുര്‍വേദം ഉപദേശിക്കുന്നുണ്ട്. പക്ഷെ അതു വൃക്കരോഗമുള്ളവര്ക്കല്ല- സ്വസ്ഥനാണെന്നു മാത്രം- അവരെ സംബന്ധിച്ചിടത്തോളം ദിവസം ഏകദേശം 1.2 ലിറ്റര്‍ വെള്ളം (ഒരു ദിവസം വൃക്കകള്‍ ഫില്‍ടര്‍ ചെയ്യുന്ന വെള്ളത്തിന്റെ അളവു ഓര്‍ക്കുക) ഒര്ഉ പ്രശ്നമല്ല.

കുടിക്കുന്ന രീതിയും പ്രധാനമാണ്. വേണ്ട രീതിയിലല്ലാതെ ഇടക്കു വായു കൂടി അകത്ത് ചെല്ലുന്ന രീതിയില്‍ കുടിച്ചാല്‍ ഛര്‍ദ്ദിയുണ്ടാകും.
1.5 ലിറ്റര്‍ അളവു കൂടുതലാണ് - ആളിന്റെ ശരീരവലിപ്പം അനുസരിച്ച് വേണം മാത്ര നിശ്ചയിക്കാന്‍.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-20334139.post-52457977096646333032007-02-27T17:11:00.000+04:002007-02-27T17:11:00.000+04:00അതുല്യാമ്മേദത്തനെ ഇവിടെ കൊണ്ടു വന്നശേഷം അവനു പോളിയ...അതുല്യാമ്മേ
ദത്തനെ ഇവിടെ കൊണ്ടു വന്നശേഷം അവനു പോളിയോ വാക്സിനേഷന് ഇഞ്ജക്ഷന്‍ എടുക്കുന്നുണ്ട്. ഷഡ്ഡി പോലും അമേരിക്കക്കാരന്റെ രീതിയിലാക്കുന്ന നമ്മുടെ നാട്ടില്‍ കാരണമെന്താണോ എന്തോ പോളിയോ IPV നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് ദുബായില്‍ വരുന്നതുവരെ അവനു ഒന്നും കൊടുക്കുന്നില്ല. ആദ്യം പറഞ്ഞതുപോലെ പോളിയോ മലമൂത്ര വിസര്‍ജ്ജ്യവുമായി ഉള്ള കോണ്ടാക്റ്റ് മൂലം പകര്‍ന്നു കിട്ടുന്നതാണ്, മുലപ്പാല്‍ മാത്രം കുടിച്ച് സ്റ്റെറിലൈസ് ചെയ്ത തുണി മാത്രം ധരിക്കുന്ന അവന് നിലത്തിറങ്ങിപ്പോകുന്നതുവരെ പോളിയോ റിസ്ക് വട്ടപ്പൂജ്യമാണെന്നതിനാല് അതുവരെ വെയിറ്റ് ചെയ്യുന്നതില്‍ അപാകതയൊന്നും ഞാന്‍ കാണുന്നില്ല.

അനോണിമാഷേ,
പൊതുവില്‍ അംഗീകരിക്കപ്പെടുന്ന ഒരു ശാസ്ത്രവും (അലോപതി, ആയുവേദം ഹോമിയോ, പ്രകൃതി ചികിത്സ, ചൈനീസെ മെഡിസിന്) വാട്ടര്‍ തെറാപ്പി എന്നു പറഞ്ഞ് ശരീരത്തിനു താങ്ങാവുന്നതിലേറെ ജലം ഉള്ളിലാക്കി വൃക്കകള്‍ക്ക് അമിതമായ ജോലിഭാരം കൊടുക്കുന്ന രീതി ശരിവയ്ക്കുന്നില്ലെന്നു മാത്രമല്ല ഒന്നു രണ്ടു ലേഖനങ്ങളില്‍ ഇത് അപകടകരമായ ഫലങ്ങല്‍ തന്നേക്കാമെന്നും വായിച്ചു. ഇത് എന്റെ വായിച്ചറിവു മാത്രം- എതു ചികിത്സക്കും മുന്നേ ആ രംഗത്ത് ചികിത്സിക്കാനുള്ള യോഗ്യത നേടിയ ഡോക്റ്ററോട് ചോദിക്കേണ്ടത് അത്യാവശ്യമാണ്- ബൂലോഗത്ത് തന്നെ ഇന്‍ഡ്യാ ഹെറിറ്റേജ് മാഷ്, തണുപ്പന്‍, ഡോ. ഹരി തുടങ്ങി
ആരോടെങ്കിലും കൂടി അഭിപ്രായം ചോദിച്ചോളൂ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1170323432881444672007-02-01T13:50:00.000+04:002007-02-01T13:50:00.000+04:00I've read your posts and they're very informative....I've read your posts and they're very informative. I have one question for you. Is this water therapy really effective, or is it just a hoax? I tried to drink 1.5 litres of water as told in this but after about 750ml-1l, i felt like vomiting and could not take another drop!

http://www.anvari.org/fun/Truth/Water_Therapy_from_India.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1168845996353445282007-01-15T11:26:00.000+04:002007-01-15T11:26:00.000+04:00പണിക്കര്‍ മാഷിന്റെ അവസാനത്തെ വരി ഇപ്പോഴാണേ ശ്രദ്ധി...പണിക്കര്‍ മാഷിന്റെ അവസാനത്തെ വരി ഇപ്പോഴാണേ ശ്രദ്ധിച്ചത്. എന്തായാലും ഈ ബ്ലോഗില്‍ എഴുതാന്‍ ഒട്ടും അറയ്ക്കണ്ടാ. ഇത് ധര്‍മ്മാര്‍ത്ഥ സുഖ സാധികയായ സുന്ദരിയുടെ ചുവടുകള്‍ക്ക് താളം കൊട്ടാന്‍ തീര്ത്തൊരിടം. അവള്‍ക്കു മുന്നിലിരിക്കുമ്പോള്‍ എന്തു രാഷ്ട്രീയം, എതു രാഷ്ട്രം, ആര് ആരെക്കാള്‍ വത്യാസപ്പെട്ടവന് :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1168843166223024342007-01-15T10:39:00.000+04:002007-01-15T10:39:00.000+04:00ഡോ. പണിക്കര്‍ പറഞ്ഞതുപോലെ പോളിയോയ്മൂലമുള്ള സുഖങ്ങള...ഡോ. പണിക്കര്‍ പറഞ്ഞതുപോലെ പോളിയോയ്മൂലമുള്ള സുഖങ്ങളുടെ പരശ്ശതം മടങ്ങ് കുട്ടികള്‍ മറ്റു കാരണം (പട്ടിണി അടക്കം) ഇന്ത്യയില്‍ മരിക്കുന്നെന്ന് ഞാനും ആദ്യ ലേഖനത്തില്‍ പറഞ്ഞിരുന്നു.

induced herd effect നെ പറ്റി ഉള്ള പഠനങ്ങളൊന്നും എന്റെ കൈവശമില്ലാതിരുന്നത് കൊണ്ട് എഴുതാതിരുന്നതാണ് പണിക്കര്‍ മാഷേ, ഇപ്പോ ഒരവസരം കിട്ടിയതുകൊണ്ട് സംശയം ചോദിച്ചോട്ടേ (അബദ്ധം വാ സുബദ്ധം വാ.) cVDPV ബാധ 32 എണ്ണം ഈജിപ്തിലും 36 എണ്ണം ഹൈതിയിലും അതുപോലെയൊക്കെ ഫിലിപ്പീന്‍സിലും മറ്റും സ്ഥിതീകരിച്ചിട്ടുണ്ട് . (http://www.scielosp.org/scielo.php?pid=S0042-96862004000100011&script=sci_arttext&tlng=en ) article by polio eradication pioneer Dr. T. Jacob John എന്നാല്‍ ഇന്‍ഡ്യൂസ്ഡ് ഹേര്‍ഡ് ഇഫക്റ്റ് എത്രമാത്രം എന്ന് സംഖ്യകളിലോ ശതമാനത്തിലോ രേഖപ്പെടുത്തിയത് ഉണ്ടോ എന്ന് എനിക്കറിവില്ല.

ഈ ആംഗിളില്‍ ഒ പി വിയുടെ പ്രയോജനം വിലയിരുത്താന്‍ ശ്രമിക്കുന്നത് ബുദ്ധിയാണോ എന്തോ, എന്നാലും ചോദിക്കട്ടെ
cVDPV ഭീഷണിയെക്കാള് വലിയ സുരക്ഷ തരാന്‍ ഇന്‍ഡ്യൂസ്ഡ് ഹേര്‍ഡ് ഇഫക്റ്റിനു ആവുമോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1168840215383995662007-01-15T09:50:00.000+04:002007-01-15T09:50:00.000+04:00ദേവന്,"എന്റെ പരിമിതമായ അറിവിന് പ്രകാരം തുള്ളിമരു...ദേവന്,

"എന്റെ പരിമിതമായ അറിവിന് പ്രകാരം തുള്ളിമരുന്ന് പ്രയോഗിക്കപ്പെടുന്ന ദേശങ്ങളില്‍ cVDPV- circulating vaccine derived poliovirus അതായത് വാക്സിന് കഴിച്ച കുട്ടികള്‍ പുറത്തേക്ക് വിസര്‍ജ്ജിക്കുന്ന പോളിയോവൈറസ് നിലവിലുണ്ടാകാന്‍ സാദ്ധ്യതയുണ്ട് എന്നതിനാല്‍ ഇവര്‍ ഉള്ള സ്ഥലത്ത് ജീവിക്കുന്ന വാക്സിന് പ്രൊട്ടക്ഷന്‍ ഇല്ലാത്ത കുഞ്ഞ് സാധാരണ വന്യ വൈറസ് ഉള്ള സ്ഥലങ്ങളിലെക്കാള്‍ വലിയ റിസ്കികാണ് . "

പോളിയൊ വൈറസിനെകുറിച്ച് എഴുതിയ ആശങ്കയില്‍ ഞങ്ങള്‍ പഠിച്ച ഭാഗം സ്വല്പം പറയേണ്ടി വരുന്നു-

1. live 'attenuated' virus - (not active) ആണ് ഉപയോഗിക്കുന്നത് അതിന് wild virus ന്റെ അത്ര രോഗോല്പാദകശക്തി ഇല്ല- അതു തന്നെയാണ് ആ വാക്കുപയോഗിക്കാന്‍ കാരണം.

2. Herd Immunity അതായത് ചില കുട്ടികള്‍ വാക്സിനേഷന് എടുത്തില്ലെങ്കില്‍ പോലും മുന്‍പറഞ്ഞ പ്രകാരം മറ്റു കുട്ടികളില്‍ നിന്നു പകരുന്ന വൈറസ് അവര്‍ക്കും രക്ഷ നല്കുന്നു. അല്ലാതെ അവര്‍ക്ക് ഭീഷണിയല്ല.

ഇപ്പോള്‍ ബ്ലോഗില്‍ എഴുതുവാന്‍ അറപ്പാണ് -കാരണം വിശദീകരിക്കേണ്ടല്ലൊ അല്ലേ; പിന്നെ ഇതെന്റെ വിഷയമായിപോയതുകൊണ്ട് ഒരു വരി മാത്രം.

( ഈ ആറു രോഗങ്ങള്‍ നിയന്ത്രിച്ചാല്‍ ലോകം മുഴുവന്‍ രക്ഷപ്പെട്ടു !!!!എന്നൊക്കെയുള്ള ചിന്താഗതി -- വേണ്ട ഞാന്‍ പറഞ്ഞാല്‍ പ്രതിലോമമായിപ്പൊകും)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-20334139.post-1168837705187869032007-01-15T09:08:00.000+04:002007-01-15T09:08:00.000+04:00വിഷ്ണുമാഷേ,വാക്സിനേഷന് വേണോ വേണ്ടയോ എന്നത് ഡോക്റ...വിഷ്ണുമാഷേ,
വാക്സിനേഷന് വേണോ വേണ്ടയോ എന്നത് ഡോക്റ്ററും കുട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ്.

എന്റെ പരിമിതമായ അറിവിന് പ്രകാരം തുള്ളിമരുന്ന് പ്രയോഗിക്കപ്പെടുന്ന ദേശങ്ങളില്‍ cVDPV- circulating vaccine derived poliovirus അതായത് വാക്സിന് കഴിച്ച കുട്ടികള്‍ പുറത്തേക്ക് വിസര്‍ജ്ജിക്കുന്ന പോളിയോവൈറസ് നിലവിലുണ്ടാകാന്‍ സാദ്ധ്യതയുണ്ട് എന്നതിനാല്‍ ഇവര്‍ ഉള്ള സ്ഥലത്ത് ജീവിക്കുന്ന വാക്സിന് പ്രൊട്ടക്ഷന്‍ ഇല്ലാത്ത കുഞ്ഞ് സാധാരണ വന്യ വൈറസ് ഉള്ള സ്ഥലങ്ങളിലെക്കാള്‍ വലിയ റിസ്കികാണ് .

cvDPV എന്തുമാത്രം വന്‍ തോതില്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് എനിക്ക് ആധികാരികമായി അറിയില്ല . തുള്ളി മരുന്നു കുടിച്ച മൂന്നു കുട്ടികളില്‍ ഒരാളെങ്കിലും വന്യ വൈറസ് ജനിപ്പിച്ച് വിസര്ജ്ജിക്കുമെന്ന് നാഥന്സണ് ഫൈന്‍ എന്നയാള്‍ പറഞ്ഞിരിക്കുന്നു.
http://www.passporthealthusa.com/news/vol_12_no_2.asp ഇദ്ദേഹം ആരാണെന്ന് എനിക്കറിയില്ല.

(ഇഞ്ജക്ഷന്‍ വാക്സിന് cVDPV ഉല്‍പ്പാദിപ്പിക്കുന്നില്ല.)

ബാല ടി ബി ഇല്ലാതെയാക്കാന്‍ പോളിയോ മരുന്നിനു കഴിവില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1168756593230030702007-01-14T10:36:00.000+04:002007-01-14T10:36:00.000+04:00പോളിയോ പാളിയോ എന്നൊക്കെ കുറേ നേരമായി ദേ-ചേട്ട... ച...പോളിയോ പാളിയോ എന്നൊക്കെ കുറേ നേരമായി ദേ-ചേട്ട... ച്ചായ് സോറി, ദേ-വേട്ട വിളിച്ച് പറയുന്നു, ഇത്തരുണത്തില്‍ ഞാനിതും കൂവട്ടേ..

നാളെ നാട്ടിലേയ്ക് പോവുന്ന നമ്മുടെ ബ്ലോഗ്ഗ് കൂടപ്പിറപ്പിനു എല്ലാ ആശ്വസകളും.

നമ്മള് രണ്ട് നമുക്ക് പന്തിരണ്ട് എന്ന മുദ്രവാക്യം എന്നും മനസ്സില്‍ മുഴക്കി ദേവഗുരുവേ മുന്നേറുക. വിമാനകമ്പനിയ്കും സ്കൂളുകള്‍ക്കുമൊക്കെ ഒരു സീറ്റ് കൂടി ചിലവാവുന്ന ഒരു ശുഭ അവസരത്തില്‍, മറ്റൊന്ന് കൂടി,

ഉമേശന്മാഷ്, അമ്മായിയ്ക് 28 കഴിഞ്ഞപ്പോ 501 ഡോളറാണു അയച്ചത്. ചിറ്റപ്പന്മാര്ക്കു ഒക്കെ 101 വച്ചും അതൊണ്ട്, ഇനി അറിഞ്ഞില്യാന്ന് പറയരുത്. ഒരു 1001 ഡോളര്‍ എനിക്കും, 51 വച്ച് ചിറ്റപ്പന്മാര്‍ക്കും കൂടെ അയച്ചേക്കണം. (ദില്ബൂനെ കണക്കില്‍ കൂട്ടണ്ട, അബുധാബീ വേലേടെ ബാക്കീടെ, മൊബൈല്‍ വാങ്ങീതിന്റെ ബാക്കിയൊക്കെ കണക്കില്‍ കൊള്ളിയ്കാന് പറ്റാത്ത സ്വത്തായിട്ട് കിടക്കുന്നുണ്ട്.

പിന്നെ മറ്റ് ബൂലോഗസുഹ്രത്തുക്കള്ക്ക്, ദുബായില്‍ സമ്മാന പെരുമഴക്കാലം.. കുഞ്ഞിന്റെ ദേവനിടാന് പോകുന്ന പേര് കൃത്യമായിട്ട് ഗണിയ്കുന്നവര്ക്ക് ഒരു ആര്മദാ അല്ലന്ങ്കില് ലെക്സസ് ദേവന് ഓഫര്‍ ചെയ്യുന്നുണ്ട്. എല്ലാരും അവരവരുടെ എന്റ്രികല് വേര്‍ഡ് ഡോക്യുമെന്റില്‍ പാസ്സ്വേര്‍ഡ് പ്രോട്ടക്റ്റഡ് ആയി പാസേവ്ര്ഡ് പറയാതെ ദേവനയ്കുക. പേരീടീലിനു ശേഷം ദേവനു പാസ്വേര്ഡ് അയയ്കുക. സമ്മാനര്‍ഹരായവരെ നേരിട്ട് കാറിന്റെ കീ സഹിതം ദേവഗുരു സമീപിയ്കുന്നതായിരിയ്കും.

ദേവാധിദേവാ അപ്പോ ഒക്കേനും പറഞ്ഞപോലെ, മംഗളം ഭവന്തൂ.. പന്തിരണ്ട് ഭവന്തൂ...

(പോളിയോ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിച്ച വിവരവും അറിയ്കുമല്ലോ?)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-20334139.post-1168756004120903192007-01-14T10:26:00.000+04:002007-01-14T10:26:00.000+04:00ദേവേട്ടാ,എന്റെ രണ്ടു കുട്ടികള്‍ക്കും പോളിയോതുള്ളിമ...ദേവേട്ടാ,എന്റെ രണ്ടു കുട്ടികള്‍ക്കും പോളിയോതുള്ളിമരുന്ന് കൊടുത്തിട്ടില്ല.എന്റെ മോന് ബാല ടി.ബി യുണ്ട്.പോളിയോ വരരുതെന്ന് കരുതിയാവുമല്ലോ രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് കൊടുക്കുന്നത്.എന്റെ കുട്ടികള്‍ക്ക് പോളിയോ വരുമോ എന്ന ഭയം എനിക്കിപ്പോഴുണ്ട്.പോളിയോ തുള്ളിമരുന്ന് ഒരു പ്രദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും കൊടുക്കുമ്പോള്‍ ഏതെങ്കിലും കുട്ടികള്‍ക്ക് മരുന്ന് കൊടുക്കാഞ്ഞാല് ആ കുട്ടികളെ എളുപ്പത്തില്‍ പോളിയോ ബാധിക്കുമെന്നും പറയുന്നു.(ശരിയാണോ എന്നറിയില്ല)ഞങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആരോഗ്യവകുപ്പധികൃതര്‍ പലവട്ടം വന്നിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1168754214103183392007-01-14T09:56:00.000+04:002007-01-14T09:56:00.000+04:00ഡാലിയേ,എന്‍ എസ് പി റിപ്പോര്‍ട്ട് (ലിങ്കാന്‍ പറ്റ...ഡാലിയേ,
എന്‍ എസ് പി റിപ്പോര്‍ട്ട് (ലിങ്കാന്‍ പറ്റുന്നില്ല, രജിസ്റ്റ്രേഷന് ആവശ്യമുള്ള പേജില്‍ ആണ് ഡേറ്റ) പ്രകാരമുള്ള സ്ഥിതിവിവരക്കണക്കുകള്‍ താഴെ.

പള്‍സ് പോളിയോ തുടങ്ങുന്ന സമയം 1998 ഇല് ഇന്ത്യയില്‍ 2016 പേര്‍ക്ക് വൈല്‍ഡ് (മരുന്ന് എടുക്കാതെ) പോളിയോയും 262 പേര്‍ക്ക് വാക്സിന് കുടിച്ചതിന്റെ പാര്‍ശ്വഫലമായ പോളിയോയും (VAPP) ബാധിച്ചു.

അവിടെ നിന്നും 2002ആം ആണ്ട് ആയപ്പോഴേക്ക് മൊത്തം വന്യ പോളിയോ 1395 ആയി കുറഞ്ഞിട്ടുണ്ട് വാക്സിന് ജന്യ പോളിയോ എണ്ണം ഈ വര്‍ഷം 277.
[data of NSP is taken as stated by SK Mittal & Mathew Joseph in the article "Vaccine associated paralytic poliomyelitis." Indian Journal of Pediatrics, Year 2003, Volume 70, Issue 7]

വാക്സിന് ജന്യ പോളിയോയെ ഇഞ്ജക്ഷന്‍- തുള്ളിമരുന്ന് ആയി തിരിച്ചു നടത്തിയ പഠനങ്ങള്‍ നടന്നത് അമേരിക്കയില്‍ മാത്രമാണ്. അവിടത്തെ അനുമാനം അനുസരിച്ച് 94% ശതമാനം വാക്സിന് ജന്യ പോളിയോയും തുള്ളി മരുന്നില്‍ നിന്നും വരുന്നു. ഇതിന്റെ മറുവശം 25 മില്ല്യണ്‍ കുട്ടികള്‍ ജനിക്കുന്ന ഇന്ത്യയില്‍ അത്രയും പേര്‍ക്ക് കുത്തിവയ്പ്പ് നടത്താന്‍ സംവിധാനമുണ്ടോ എന്നതാണ്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1168752216198420692007-01-14T09:23:00.000+04:002007-01-14T09:23:00.000+04:00സിദ്ധാര്‍ത്ഥാ,1. വാക്സിന് ജന്യ പോളിയോ ബാധിച്ചയാളി...സിദ്ധാര്‍ത്ഥാ,
1. വാക്സിന് ജന്യ പോളിയോ ബാധിച്ചയാളിനു നഷ്ടപരിഹാരം കൊടുക്കാന്‍ രാഷ്ട്രം ബാദ്ധ്യസ്ഥമാണോ എന്നത് കുരുക്കു പിടിച്ച ചോദ്യമാണ്. ലേഖനത്തിന്റെ ആദ്യ വരിയില്‍ പരാമര്‍ശിച്ച കോര്‍ട്ടിസ് സ്ട്രോങ്ങ് കേസ് മുഖ്യമായൂം വാദിച്ചത് മൃതവൈറസ് കുത്തിവയ്പ്പിനു പകരം തുള്ളിമരുന്നു കൊടുത്തതിനാലാണ് വാദിക്ക് അസുഖം പിടിപെട്ടതെന്നും മറ്റുമായിരുന്നു പ്രധാന വാദങ്ങള്‍. പൌരാവകാശം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന് ഇന്ത്യയില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല, അതുകൊണ്ട് നിയമ വശം എവിടെ വരെ പോകുമെന്ന് പിടിയില്ല.

നാഷണല്‍ പോളിയോ സര്‍വെയിലന്‍സ് പ്രോജക്റ്റ് വാക്സിന് ജന്യ പോളിയോയുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഡോ. മിത്തലിനെപ്പോലെ ചിലര്‍ (ലേഖനത്തിന്റെ അന്ത്യഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്നതുപോലെ) അതില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിയമപരമായി പൊതു താല്‍പ്പര്യ ഹര്‍ജി നീക്കിയാല്‍ അതിനു മറുപടിയായി തരാന്‍ കോടതിക്ക് പോളിയോ സര്‍വെയിലന്‍സ് പ്രോജക്റ്റ് റിപ്പോര്‍ട്ട് ഇപ്പോള്‍ തന്നെ ഉണ്ടല്ലോ എന്ന ഉത്തരമേയുണ്ടാവൂ.

2. താങ്കള്‍ അന്വേഷിച്ച വിശദീകരണം അടക്കം പലരും പലയിടത്തുമായി നേരിട്ടും മെയില്‍ വഴിയും ഉന്നയിച്ച കാര്യങ്ങള്‍ക്കെല്ലാമായി ഡോ. ഹരി തന്റെ വീക്ഷണം മുകളിലെ കമന്റ് ആയി കൊടുത്തിട്ടുണ്ട്. (ബ്ലോഗ് ലോഗിന്‍ ഇല്ലാത്തതിനാല്‍ പിന്മൊഴിയില് വന്നില്ല)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1168521108267408552007-01-11T17:11:00.000+04:002007-01-11T17:11:00.000+04:00പ്രിയ സുഹൃത്തുക്കളേ, ബഹുമാന്യ ഡോക്ടര്‍മാരേ,നന്ദി, ...പ്രിയ സുഹൃത്തുക്കളേ, ബഹുമാന്യ ഡോക്ടര്‍മാരേ,

നന്ദി, പ്രതികരിച്ച എല്ലാവര്ക്കും, മറുപടി വൈകിയതിനു ക്ഷമാപണവും

എന്റെ ആദ്യ മെയിലില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത് ലോകാരോഗ്യ സംഘടനയുടെ വിവിധ റിപ്പോര്‍ട്ടുകളിലൂടെ കടന്നു പോകുന്ന ആര്‍ക്കും വായിച്ചെടുക്കാവുന്നതേയുള്ളൂ, പോളിയോ വാക്സിന് ഫലപ്രദമല്ലാ എന്ന് . അതു തന്നെ ഞാന്‍ ആവര്‍ത്തിക്കുന്നു. ഇത്തരമൊരു നിഗമനത്തില്‍ എത്താന്‍ എന്നെ സഹായിച്ച റിപ്പോര്‍ട്ടുകളില്‍ ചിലത് താഴെ കൊടുക്കുന്നു. ഇവയില്‍ ഡോക്ടേഴ്സിന് അറിയാത്തതോ, പുതുതായി എന്തെങ്കിലും വിവരങ്ങളോ ഉള്ളതായി ഞാന്‍ കരുതുന്നില്ല.

എങ്കിലും പൊതുവായ അറിവിലേക്കും സംവാദത്തിലേക്കും വേണ്ടി കുറിക്കുന്നു.

1. 1996 മുതല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പോളിയോ കേസ്സുകളുടെ എണ്ണം. (www.who.int/vaccines/immunization/monitoring)
2. ലോകത്തെ മുഴുവന്‍ പോളിയോ കേസ്സുകളുടെ എണ്ണം. (യൂനിസെഫ്)
3. Pushpa.M.Bhargava യുടെ ലേഖനം “Fighting the polio Virus” - The Hindu daily dtd 2-12-1990.
4. ഹെയ്ത്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും CVDPV (Circulating Vaaccine Derived Polio Virus) വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്ഗനൈസേഷന് പുറത്തിറക്കിയ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഈ വാര്‍ത്ത 11-12-2000 ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
5. തമിഴ്നാട്ടില്‍ CVDPV മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ബോംബെയിലെ എന്റോവൈറസ് റിസേര്‍ച്ച് സെന്ററിന്റെ പത്രകുറിപ്പ്.
6. നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്ന് പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യാപകമായ പോളിയോ (Reports from the different news agencies of many countries)
7. OPV അമിതമായും, തുടര്‍ച്ചയായും ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മാത്രം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന മറ്റു തളര്‍ച്ച രോഗങ്ങള്‍ (www.who.int/vaccines/immunization/monitoring/en)
8. Lessons from the polio campaign by DR. JACOB M. PULIYEL, Vice Chairman, the IMA Sub-Committee on Immunisation. (http://www.thehindu.com/mag/2006/11/19/stories/2006111900100400.htm)
9. At a June 20, 1996 meeting of the Advisory Committee on Immunization Practices (ACIP) of the Centers for Disease Control, members of the federal vaccine policymaking panel voted to move away from use of the live oral polio vaccine (OPV) and toward increased use of the injectable inactivated polio vaccine (IPV) in order to cut down on the number of cases of polio disease caused by OPV in the U.S. each year. (LIVE POLIO VACCINE VOTED OUT - http://www.909shot.com/diseases/polio696.htm)
10. A 43% increase in AFP reporting globally was observed, from 42,511 cases in 2004 to 61,606 cases in 2005, largely because of increased reporting from India (80% of the overall increase), Nigeria, and Pakistan. (http://www.cdc.gov/MMWR/preview/mmwrhtml/mm5516a5.htm)

ഇനി വാക്സിനേഷന് പരീക്ഷണങ്ങളും

Aids, Mad Cow disease, Cancer തുടങ്ങിയവയും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണെന്നും നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് എന്നുള്ളതും ഡോക്ടര്‍മാര്‍ക്ക് അറിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. തീര്‍ച്ചയായും ഇക്ബാല്‍ ഡോക്ടറും, പിഷാരടി ഡോക്ടറും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ വഴിയില്ല. എങ്കിലും ചില പഠനങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

1. THE RIVER - A journey to the source of HIV and AIDS, By Edward Hooper (Former Buero Chief BBC South Africa)
2. Vaccination 100 years of Orthodox research. By Dr..Viera Shibner
3. The secret AIDS Genocide plot. ByDr.Cantwel, Dr.Willam Capbell Duglus തുടങ്ങി നിരവധി പഠനങ്ങള്‍ .
4. മെഡീവ എന്ന ബ്രിട്ടീഷ് കമ്പനിയുടെ 91 മുതല്‍ നിര്‍മ്മിച്ച 35 മില്യന്ഡോസ് പോളിയോ വാക്സിന് നിരോധിച്ചു കൊണ്ടുള്ള വാര്‍ത്ത - ഭ്രാന്തി പശുരോഗം വന്നു മരിച്ച പശുക്കളുടെ സീറം വ്യാപകമായി ഉപയോഗിച്ചത് വിവാദമായപ്പോഴാണ് ഇത് സംഭവിച്ചത്. കമ്പനി പേരും, ബാച്ച് നമ്പറും, Exp: Date ഉം രേഖപ്പെടുത്താത്ത വാക്സിന് കേരളത്തില്‍ പലപ്രാവശ്യം വിതരണം ചെയ്തത് ആരോഗ്യ വകുപ്പിന് തുറന്നു സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. (http://www.who.int/inf-pr-2000/en/state2000-08.html)

ഇനി ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയെ കുറിച്ച്.

ഡോ. സാം പിത്രോഡ അദ്ധ്യക്ഷനും, പുഷ്പ.എം.ഭാര്‍ഗ്ഗവ, ഡോ. റിനു പട്ടേല്‍ (ജെ.ജെ. ഹോസ്പിറ്റല്‍, ബോംബെ), ഡോ.ജേക്കബ് ജോണ്‍, ഡോ.വി.ജെ.മാത്യു (സി.എം.സി. വെല്ലൂര്‍) തുടങ്ങിയ പ്രശസ്തരായ ഡോക്ടേഴ്സ് അംഗങ്ങളുമായിട്ടുള്ള സമിതിയാണ് OPV ഇന്ത്യന്‍ സാഹചര്യത്തില്‍ ഗുണകരമാവില്ലായെന്ന് പ്രമേയം പാര്‍ലമെന്റിലേക്ക് അയച്ചത്. (Ref:- Fighting the polio Virus - Pushpa .M Bhargava - The Hindu daily Dated 12/12/1999) ഈ ലേഖനത്തില്‍ WHO അവരുടെ തന്നെ റിപ്പോര്‍ട്ടില്‍ വികസ്വര രാജ്യങ്ങളിലെ OPV പരാജയത്തെ മറച്ചു വച്ചതായി സൂചനയുണ്ട്.

ഇനി റോട്ടറി ക്ലബ്ബിന്റെ മഹത്തായ സേവനത്തെ കുറിച്ച്,

2006 ആഗസ്റ്റില്‍ പലപ്രാവശ്യം വാക്സിന് ഉപയോഗിച്ച കുട്ടികള്‍ക്ക് പോളിയോ ബാധിച്ചപ്പോള്‍ യു.പി. ആരോഗ്യ മന്ത്രിയും , ബഹു ഗവര്‍ണര്‍. ടി.വി.രാജേശ്വറും. ഈ മരുന്നിന്റെ ഫലപ്രാപ്തിയെകുറിച്ചും മറ്റ് വശങ്ങളെകുറിച്ചും അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ മംഗലാപുരത്ത് റോട്ടേറിയന്മാര് ഒത്തുകൂടി ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി. "ഈ മരുന്നിന്റെ ഫലപ്രാപ്തിയെകുറിച്ച് അന്വേഷണമോ, വിശദീകരണമോ, ആവശ്യമില്ല പകരം കൂടുതല്‍ മരുന്നു വിതരണം ചെയ്യപ്പെടുകയാണ് വേണ്ടത് ". അതുകൊണ്ട് തന്നെ റോട്ടറി ക്ലബ്ബിന്റെ മഹത്വത്തെയും സേവനത്തേയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് താത്പര്യമില്ല.

നിര്‍ബന്ധിത പ്രതിരോധ മരുന്നു വിതരണവും അതിനുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കലുമല്ല ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രതിവിധിയെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഓരോ പുതിയ രോഗങ്ങള്‍ വരുമ്പോഴും പുതിയ പുതിയ പ്രതിരോധ മരുന്ന് എന്നത് ശാസ്ര്തീയവും പ്രായോഗികവുമാണെന്ന് കരുതുന്നില്ല. ശരീരവും, മനസ്സും, ജീവിത സാഹചര്യങ്ങളും, സാമൂഹ്യ ഘടകങ്ങളും കൂടി കണക്കിലെടുത്തും, വിവിധ ചികിത്സാരീതികളുടെ ഗുണകരമായ ഏകോപനത്തിലൂടെയും, ജനങ്ങളെയും, സാമൂഹിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കൃത്യമായ ബോധവല്‍ക്കരണത്തിലൂടെയും പുതിയൊരു ആരോഗ്യ കാഴ്ചപ്പാട് ഉയര്‍ന്നു വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആരോഗ്യകാര്യങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം നില്ക്കുന്നു എന്നവകാശപ്പെട്ടിരുന്ന കേരള മാതൃക ഇന്നൊരു പ്രതിസന്ധിയിലും പരാജയത്തിലുമാണെന്ന് ഡോ.ഇക്ബാല്‍ തന്നെ എഴുതുകയും പോളിയോ വാക്സിനേഷന് തീര്‍ത്തും കുറ്റമറ്റതാണെന്ന് എഴുതുകയും ചെയ്യുന്നതില്‍ ചില വൈരുദ്ധ്യങ്ങള്‍ മുഴച്ചു നില്ക്കുന്നു. കുറച്ചു കൂടി ആരോഗ്യകരമായ ആരോഗ്യ ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയോടെ.

ഡോ. പി. ജി. ഹരി
04936285865Anonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1168445993841190112007-01-10T20:19:00.000+04:002007-01-10T20:19:00.000+04:00ഡാലി, സിദ്ധാര്‍ഥാ,അതാണ് ഞാന്‍ പറഞ്ഞത് ഇത്രയൊക്കെ ക...ഡാലി, സിദ്ധാര്‍ഥാ,

അതാണ് ഞാന്‍ പറഞ്ഞത് ഇത്രയൊക്കെ കോലാഹലങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ ഇതിനെകുറിച്ച് ഒരു അന്വേഷണവും നടത്താത്തതിന്റെ കാരണങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇനി പഠനം എന്ന പേരില്‍ വല്ലതും നടന്നാലും അതിന്റെ ഫലത്തെകുറിച്ച് വലിയ പ്രതീക്ഷയൊന്നും ഉണ്ടാവേണ്ടകാര്യമില്ലെന്നാണ് മുമ്പ് കോളകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ ഗതിയില്‍ നിന്ന് മനസ്സിലാകുന്നത്.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-20334139.post-1168345959597236352007-01-09T16:32:00.000+04:002007-01-09T16:32:00.000+04:00അപ്പോള്‍ ഇപ്പോഴത്തെ പ്രശ്നം പൊതു താല്പര്യം ആണല്ലെ?...അപ്പോള്‍ ഇപ്പോഴത്തെ പ്രശ്നം പൊതു താല്പര്യം ആണല്ലെ?

സിദ്ധാര്ത്ഥന് ചേട്ടന്റെ ഒന്നാമത്തെ അഭിപ്രായം ഏറ്റവും ആദ്യം നടപ്പാക്കുകയാണ് ഈ കാര്യത്തില്‍ ചേയ്യേണ്ട ആദ്യ കാര്യം അതായത് എത്രയും സാധ്യമായ വേഗത്തില്‍ ഒരു പഠനം. വന്യ പോളിയോ വൈറസ് മൂലം പോളിയോ പിടിപ്പെട്ടവരെത്ര? വാക്സിനേഷന് മൂലം പോളിയോ പിടിപ്പെട്ടവരെത്ര?
ഈയൊരു റിപ്പോര്‍ട്ട് ഇല്ലാതെ നിന്നാല്‍ പൊതുജനതാല്പര്യത്തിനു മുന്നില്‍ പിന്നെ ഒന്നും പറയാനില്ലാതാകും.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-20334139.post-1168337172292477452007-01-09T14:06:00.000+04:002007-01-09T14:06:00.000+04:00ദില്‍ബാ അതുല്യേ. ഇത്തിരി സ്ഥലം തര്വോ? രണ്ടു കാര്യം...ദില്‍ബാ അതുല്യേ. ഇത്തിരി സ്ഥലം തര്വോ? രണ്ടു കാര്യം മനസ്സിലായോന്നു നോക്കാന്‍ വന്നതാ:

1)പോളിയോ വരാന്‍ സാധ്യതയുള്ള പലര്‍ക്കുമതു തടയുന്നതിനിടയില്‍ വാക്സിനേഷന് മൂലം മരിക്കുന്ന ഒരാള്‍ പോലും, ശിക്ഷിക്കപ്പെടുന്ന ഒരു നിരപരാധിയുടെ ചിത്രമോ, അതിര്‍ത്തികാത്തു മരിക്കുന്ന വീരജവാന്റെ ചിത്രമോ നമുക്കു തരുമെന്നിരിക്കേ, അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു സ്ഥിതിവിവരക്കണക്കു പോയിട്ടു് ഏകദേശരൂപമെങ്കിലും സര്‍ക്കാരിനില്ല എന്നാണെനിക്കു മനസ്സിലായതു്.

എങ്കില്‍, ഈ പറഞ്ഞ അനാസ്ഥയ്ക്കെതിരേ നിയമപരമായി പ്രതികരിക്കാവുന്നതല്ലേ? നിയമവശം എനിക്കറിയില്ല. ഒരു പൊതുതാല്പര്യ ഹര്‍ജിയോ മറ്റോ....

2) പോളിയോ വിരുദ്ധപ്രക്ഷോഭങ്ങള്‍ പലപ്പോഴും സ്വാധീനിക്കുന്നതു് പോളിയോക്കെതിരേ മുന്‍കരുതല്‍ വേണമെന്നുള്ള ജനവിഭാഗത്തെയാവുന്നെന്ന ദേവന് അവസാനം പറഞ്ഞ വസ്തുതയില്‍ നിന്നും, ഈ വിധത്തിലല്ല, അഥവാ ഡോ. ഹരി ചെയ്തു വരുന്ന രീതിയിലല്ല ഇതു കൈകാര്യം ചെയ്യേണ്ടതെന്നും മനസ്സിലാക്കുന്നു. അഥവാ ഇങ്ങനെ കൈകാര്യം ചെയ്യുന്നതില്‍ ഒരു അപകടം ഒളിഞ്ഞിരിക്കുന്നു. ഒരുകൂട്ടം ആളുകള്‍ വാക്സിനേഷന് എടുക്കുകയും മറ്റൊരു കൂട്ടം വാക്സിനേഷന് എടുക്കാതിരിക്കുകയും ചെയ്യുന്നതു് ഓറലായോ ഇഞ്ചെക്ഷനായോ വിതരണം ചെയ്യപ്പെട്ട പോളിയോ വൈറസുകള്‍ക്കിടയില്‍ വാക്സിനെടുക്കാത്ത ഒരു കൂട്ടരെ സൃഷ്ടിക്കും. അതു് പൂര്‍വാധികം ഭയാനകമായ ഒരു സ്ഥിതിവിശേഷമാണുണ്ടാക്കുക എന്നും അല്ലേ മനസ്സിലാക്കേണ്ടതു്?

ഇത്രയും ശരിയാണെങ്കില്‍, എന്തുകൊണ്ടു് ഡോ. ഹരിയോടു് നമുക്കൊരു വിശദീകരണം തേടിക്കൂടാ? തീര്‍ച്ചയായും അദ്ദേഹവും ഈ കാര്യങ്ങള്‍ ചിന്തിച്ചിരിക്കുമല്ലോ?സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-20334139.post-1168323671641964132007-01-09T10:21:00.000+04:002007-01-09T10:21:00.000+04:00അങ്ങനെ തന്നെ വേണം ദില്ബൂട്ടനു അങ്ങനെ തന്നെ വേണം അ...അങ്ങനെ തന്നെ വേണം ദില്ബൂട്ടനു അങ്ങനെ തന്നെ വേണം അങ്ങനെ തന്നെ വേണം. ഡാലിയ്ക്ക് ചക്കരയുമ്മയുടെ നാലു കണ്ടെയ്നര്‍ ലോറി വിട്ടിട്ടുണ്ട്. ദില്ബൂട്ടനെ ഞാനും ഒന്ന് ചോക്കെറിയാന് ഇരുന്നതാണു, ഇന്നലെ എന്നോട്, കിണര്‍ കുഴിച്ചത് പോലും ഞങ്ങളാ എന്ന് പറഞ്ഞപ്പോ. (സത്യായിട്ടും ഇനി കാണുമ്പോ, മണല്‍ വിരിച്ച് ഞാന്‍ നീല്‍ ഡൗണ്‍ ചെയ്യിയ്കും 5 മിനിറ്റ്)

ദേവാ, ഈ സി.എ പണി ഇനി വേണോ?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-20334139.post-1168323004197980272007-01-09T10:10:00.000+04:002007-01-09T10:10:00.000+04:00ഡാലി ചേച്ചീ,അതാണ് പ്രശ്നം.കോമണ്‍ സെന്‍സേയ്... :-)ദ...ഡാലി ചേച്ചീ,
അതാണ് പ്രശ്നം.കോമണ്‍ സെന്‍സേയ്... :-)
ദേവേട്ടന് ഇത്ര റെഫറന്‍സൊക്കെ കൊടുത്ത് കാര്യമാത്ര പ്രസക്തമായി എഴുതിയ ലേഖനത്തിന്റെ ചോട്ടില് ഒരു കമന്റെഴുതാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും എനിയ്ക്ക് ഇല്ലാതെ പോയത്. അതിന് ആദ്യം ഇന്ത്യ എന്താണെന്നറിയണം, ഇന്ത്യയിലെ പോളിയോ നിര്മ്മാര്ജ്ജനമെന്താണെന്നറിയണം. പോളിയോ പിടിച്ച് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ഇന്ത്യ.. തുള്ളിമരുന്ന് കഴിച്ച് മരിച്ച കുഞ്ഞുങ്ങളുടെ അമ്മമാരുടെ ഇന്ത്യാ.. അല്ലാതെ സായിപ്പ് വലിച്ചെറിഞ്ഞിട്ട് പോയ... (ദില്‍ബാ... കണ്ട്രോള്..):-)

ഓടോ: ദേവേട്ടാ നമ്മള് തമ്മിലെന്തിനാ മാപ്പൊക്കെ.ഇവിടടുത്തല്ലേ ഖിസൈസ്...Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20334139.post-1168282403825894692007-01-08T22:53:00.000+04:002007-01-08T22:53:00.000+04:00പ്രിയരേ,ഈ കമന്റുകള്‍ക്കെല്ലാം മറുപടി എഴുതുന്നുണ്ട്...പ്രിയരേ,
ഈ കമന്റുകള്‍ക്കെല്ലാം മറുപടി എഴുതുന്നുണ്ട് ഞാന്‍ ഇത്തിരി സമയപ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്, ഒന്നു രണ്ട് ദിവസം ജാമ്യം അനുവദിച്ചു തരുമല്ലോ? അതിനിടയില്‍ ഇങ്ങനെ ഒരു കുറിപ്പ് ഇടേണ്ടത് ആവശ്യമെന്നു തോന്നിയതിനാല്‍ ഇടക്കൊന്നു വന്നതാണേ.

ഇവിടെയും ഈ മെയിലിലുമായി നിരവധി പേര് ഡോ. ഇക്ബാല്‍ പള്‍സ് പോളിയോ പദ്ധതിയെ കാണുന്നു എന്നറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ അതിനും മുന്നേ തന്നേ അദ്ദേഹവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു, എന്നാല്‍ ഡോ. ഇക്ബാലിന്റെ വിലയിരുത്തല്‍ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്താമോ എന്നു ചോദിക്കാന്‍ വിട്ടുപോയതിനാല്‍ ഇതുവരെ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞില്ല, കാലവിളംബം ക്ഷമിക്കുക. അദ്ദേഹത്തോട് ആശയവിനിമയം നടത്തിയതിന്റെ രത്നച്ചുരുക്കമായി ബൂലോഗത്തെഴുതാന് ഈ സന്ദേശം മതിയാവുമെന്ന് അനുമതി കിട്ടിയത് ഇന്നാണ്.

Those who wanted to bring these confusions to the attention of Dr. Ekbal may please be assured that he is already aware of these campaigns and does not share any views against Pulse Polio Immunization Project and the safety of the Polio and other vaccines currently being administered. Dr. Ekbal understands that there are those who have reservations about the Pulse Polio Programme based upon the strategy to be followed in eradicating Polio. However, he is convinced about the safety of the vaccine and campaigns alleging the harmful effects of vaccines without any scientific validity should be avoided. He feels that it would not be in public interest to raise loud wonders on issues that are just opinions of people and not any scientific conclusions.” (ക്യാമ്പെയിനുകളെക്കുറിച്ച് ഡോ. ഇക്ബാലിനു നേരത്തേ അറിയാം, വാക്സിനുകളുടെ സുരക്ഷയെപ്പറ്റി അദ്ദേഹത്തിനു ആശങ്കയൊന്നുമില്ല. പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു ഉപയോഗിച്ച തന്ത്രങ്ങളില്‍ പാളിച്ച പറ്റിയെന്ന് വിലയിരുത്തപ്പെടുന്നുണ്ടെന്നും മനസ്സിലാക്കുന്നുണ്ട്, എന്നാല്‍ സുരക്ഷയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ വ്യക്തിപരമായ നിരീക്ഷണങ്ങളാണെന്നും ശാസ്ത്രീയ പരീക്ഷണങ്ങളുടെ അനുമാനമല്ലെന്നും അറിഞ്ഞ് അത്തരം കാര്യങ്ങള്‍ ഉറക്കെ ചിന്തിക്കുന്നത് പൊതു താല്പ്പര്യത്തിലല്ലെന്നും ഡോ. ഇക്ബാല്‍ വിലയിരുത്തുന്നു)

ഇതിലെ പൊതു താല്‍പ്പര്യമെന്ന ആംഗിള്‍ ഞാന്‍ ഇതുവരെ ചിന്തിച്ചതായിരുന്നില്ല. ഇപ്പോഴാണ് ആ വശം കൂടി കാണാനായത്. ആദ്യം മുതലേ ലേശം പിന്നോക്കം നിന്നതും എന്തു തരം പ്രതിഷേധം ഉണ്ടായാലും പ്രോജക്റ്റില്‍ നിന്നും ആദ്യം തന്നെ സംശയിച്ചു മാറുന്നതും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരാണ്-
മുന്നോക്കാവസ്ഥയുള്ളവര് എങ്ങനെയും താരതമ്യേന
സുരക്ഷിതരാകുന്നു. അവര്‍ പൊതു സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നില്ല. അവര്‍ പോഷകജന്യമായ പ്രതിരോധശേഷിയടക്കം കൂടുതല്‍ പ്രതിരോധശക്തരാണ്. മാത്രമല്ല, എതു ക്യാമ്പെയിനെയും അപ്പുറം അവര്‍ ഓറലോ ഇഞ്ജക്ഷനോ കൂടുതല്‍ സുരക്ഷിതം എന്നൊക്കെ ചിന്തിച്ചു സ്വയം മനസ്സിലാക്കാന്‍ കെല്‍പ്പുള്ളവരുമാണ്.

പള്‍സ് പോളിയോയുടെ ടാര്‍ഗറ്റ് പേഷ്യന്റ് ഈ സുരക്ഷിതരല്ല, അങ്ങേയറ്റമ്മ് റിസ്കി സാഹചര്യത്തില്‍ കഴിയുന്നവരും അശരണരുമായ ഗിരിവര്‍ഗ്ഗക്കാരും ചേരി നിവാസികളുമൊക്കെയാണ്. നല്ലതിനായാലും എന്തിനായാലും അവരെ മാറ്റി നിര്‍ത്തുക എന്നത് സാമൂഹ്യമായ നീതിയല്ല എന്നതാണ് പൊതു താല്‍പ്പര്യം എന്ന ആംഗിളായി എനിക്കു മനസ്സിലായത്.

എന്തു പ്രതിവിചിന്തനമുണ്ടായാലും വയനാട്ടിലെയും മലപ്പുറത്തെയും കവരേജ് മാത്രമാണു കുറയുന്നതെന്നും മറ്റുള്ളവര്‍ കുലുങ്ങുന്നില്ല, എങ്ങനെയും എത്രയും വേഗം പ്രോജക്റ്റ് ഒന്നു തീര്‍ക്കണം എന്ന എല്ലാവരുടെയും ആഗ്രഹത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് പ്രോജക്റ്റ് നീട്ടാനേ ഇതുതകുന്നുള്ളു എന്ന് വാക്സിനേഷന് ഫ്രണ്ട് ലൈനില്‍ നിന്നും ഒരു ഡോക്റ്ററുടെ നിരീക്ഷണവും എനിക്ക് കിട്ടി കൂട്ടത്തില്‍. പൊതു താല്‍പ്പര്യമെന്ന ആംഗിളില്‍ കാണേണ്ടതുമാണ്.

പദ്ധതി, പ്രയോജനം, രീതി, തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് ആശങ്കകള്‍ ഉള്ളത് മനസ്സിലാവുന്നു എന്നാല്‍ ആ കാര്യങ്ങള്‍ പൊതു
താല്പ്പര്യത്തിലേക്ക് മാത്രം പ്രയോജനപ്പെടുന്ന രീതിയില്‍ വിലയിരുത്തേണ്ടതുണ്ട് എന്ന ഡോ ഇക്ബാലിന്റെ
നിര്‍ദ്ദേശവും ഈ ത്രെഡില്‍ ഞാന്‍ എത്തിക്കാന്‍ ബാദ്ധ്യസ്ഥനാണല്ലോ.
[ബൂലോഗരില്‍ ആരും ഡോ. ഇക്ബാല്‍ ആരാണെന്നു ചോദിക്കുമെന്ന് തോന്നുന്നില്ല, എങ്കിലും അങ്ങനെ ഒരു ചോദ്യം വരാനുള്ള പഴുതടക്കാന്‍ (മറിയത്തിന്റെ ബ്ലോഗ് കണ്ട ഹാങ്ങോവര്‍) അദ്ദേഹത്തെക്കുറിച്ചും രണ്ടു വരി ഇവിടെ.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഇക്ബാല്‍ പ്ലാനിംഗ് ബോര്‍ഡ് അംഗമെന്ന രീതിയിലും അല്ലാതെയും വൈദ്യശാസ്ത്രത്തിന്റെ കണ്‍സ്യൂമര്‍, സാമ്പത്തിക, എത്തിക്കല്‍ വശങ്ങളെക്കുറിച്ച് വളരെയേറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്, ഇവയെക്കുറിച്ചെല്ലാം നിരന്തരം എഴുതുകയും ചെയ്യുന്നു. കേരള യൂണിവേര്സിറ്റി വൈസ് ചാന്‍സലറായും വര്‍ത്തിച്ച അദ്ദേഹം പല വിദേശ യൂണിവേര്സിറ്റികളിലും വിസിറ്റിംഗ് സ്കോളറാണ്] ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1168267532411246012007-01-08T18:45:00.000+04:002007-01-08T18:45:00.000+04:00ബ്ലോഗ് പീനല്‍ കോഡ് 1634 ആം വകുപ്പു പ്രകാരം ദില്ബന...ബ്ലോഗ് പീനല്‍ കോഡ് 1634 ആം വകുപ്പു പ്രകാരം ദില്ബനെ ഈ ബ്ലോഗിലോ പരിസരപ്രദേശങ്ങളിലോ കറങ്ങിനടക്കുന്നതില്‍ നിന്നും ഇനിയൊരുത്തരവുണ്ടാകുന്നത് വരെ ഈ കോടതി വിലക്കിയിരിക്കുന്നു.

അപ്പോ ഡാലീ ഇതല്ലേ ശുദ്ധ പോക്രിത്തം...(എന്റെ കംന്റേയ്!)

എന്റെ മാപ്പ് കൂടെ ദേവരാഗം ഡാലിയുടെ പറ്റിലെഴുതണേ...magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-20334139.post-1168266957176017842007-01-08T18:35:00.000+04:002007-01-08T18:35:00.000+04:00ദേവേട്ടാ ഒരു ഓഫിവിടെ. മാപ്പ് പറ്റിലെഴുതിക്കൊ.ദില്പ...ദേവേട്ടാ ഒരു ഓഫിവിടെ. മാപ്പ് പറ്റിലെഴുതിക്കൊ.

ദില്പാ, ഡേയ് ഇവിടെ.
അപ്പോ സത്യം പറഞ്ഞാ പ്രതികരിക്കാന്‍ അറിയില്ല അതു പഠിപ്പിക്കണം എന്നല്ലേ പറഞ്ഞത്.
പല തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ട്. സന്തോഷം വരുമ്പോള്‍ മിക്കവരും ചിരിക്കും. സങ്കടം വരുമ്പോള്‍ ബഹുബൂരിപക്ഷം കരയും. (ഇതു പരസ്പര വിരുദ്ധമായി ചെയ്യുന്നവരും കാണും) എന്നാല്‍ ദേഷ്യം, ജാള്യം, മടുപ്പ്, വെറുപ്പ് എന്നിങ്ങനെയുള്ള വികാരങ്ങളില്‍ പല മനുഷ്യര്‍ പല തരത്തില്‍ പ്രതികരിക്കും. ഈത്തരത്തില്‍ പല തരത്തില്‍ വികാരം പ്രകടിപ്പിക്കുന്ന മനുഷ്യരെഴുതുന്നതാണ് ബ്ലോഗ്. അപ്പോ അവിടേയും പല തരം പ്രതികരണം കാണാം. ഇങ്ങനെ പ്രതികരിക്കുന്നതില്‍ എതാണ് ക്രിയാത്മകമായ പ്രതികരണം ആവുക എന്നറിയാന്‍ കുറച്ച് കോമണ്‍സെന്‍സ് ഉപയോഗിക്കണം.

കമന്റുകളുടെ എണ്ണം ഒരിക്കലും ഒരു നല്ല പോസ്റ്റിന്റെ മാനദണ്ടമല്ല. എന്നാല്‍ അതൊരു ഇമേജ് ഉണ്ടാക്കും. ഈപോസ്റ്റ് 4 ആള് വായിച്ചൊ എന്ന്. അത് സാധാരണ ബ്ലോഗിന്റെ കാര്യം. പിന്മൊഴി കൂട്ടായ്മയില്‍ ഉള്ള ബ്ലോഗുകള്‍ ആണെങ്കില്‍ ഒരു കമന്റിനു അതിലും വലിയ ഒരു രാഷ്ട്രീയം ഉണ്ട്( ഹാങ് ഓവര്‍) ഒരേ പോസ്റ്റിന് ഇടയ്ക്കിടയ്ക്ക് കമന്റുകള്‍ പിന്മൊഴിയില് വന്നുകൊണ്ടിരുന്നാല്‍ (അവിടെ നടക്കുന്നത് തല്ലായലും കൊല്ലല്ലലായാലും) എന്താ അവിടെ കാര്യം എന്നോര്‍ത്ത് അവിടെ പോയി ഒന്നെത്തി നോക്കില്ലേ. (ഇതു തന്നെയാണ് ആളെ കൂലിയ്ക്ക് വിളിയ്ക്കുന്ന കക്ഷി രാഷ്ട്രീയക്കരുടെ രാഷ്ടീയം ശ്രദ്ധ ക്ഷണിക്കല്‍). പിന്നെ ഞാനടക്കം പലരും പിന്മൊഴിയില് എത്തിച്ച് നോക്കി ഇതെന്താ ഇന്നു ദില്പാസുരന്റെ ബ്ലൊഗ്ഗില്‍ ഒരാള്‍ക്കൂട്ടം എന്നാ ആദ്യം അവിടെ പോയി നോക്കാം എന്ന് കരുതുന്നവരാണ്. വളരെ പ്രസക്തമായ ഒരു പോസ്റ്റ്ന് ആരും കമന്റ് ഇട്ടിലിങ്കില്‍ എങ്ങനെ പിന്മൊഴി അറിയും. ആ പോസ്റ്റ് വായിക്കപ്പെടാതെ പോയേക്കാം.

അപ്പോ കോമണ്‍ സെന്‍സ് ഉപയോഗം ആരംഭിക്കാം. ഒരു പോസ്റ്റ് വായിച്ച് അത് 4 ആള് കാണേണ്ടതാണ് ശ്രദ്ധിക്കപ്പെടെണ്ടതെന്ന് എനിക്ക് തോന്നിയാല്‍ എന്റെ ഒരു തൂവല്‍ അവിടെ വയ്ക്കാം, കമന്റ് എന്ന കൂവലിന്റെ രൂപത്തില്‍. അതിന്റെ ലിങ്ക് അയച്ചു കൊടുക്കാം. എന്റെ പ്രതികരണം പറയാം.25 കമന്റില്‍ 20 ഉം വിഷയത്തോട് ചേര്‍ന്നു നില്ക്കുന്നതണേങ്കില് ആനന്ദലബ്ധിക്കിനിയെന്തു വേണം?
അല്ലാതെ കമന്റിനെ എണ്ണം കൂട്ടാന്‍ ‘തേവരെ ചായ കുടിച്ചോ‘ എന്ന് ചോദിച്ചാല്‍ പോക്രിത്തരം എന്നും പറയാം. ഇതാണ് കമറ്റിന്റെ രാഷ്ട്രീയം.

ദാറ്റ്സ് ആല് യുവര്‍ ഓണര്ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-20334139.post-1168252311102557872007-01-08T14:31:00.000+04:002007-01-08T14:31:00.000+04:00ആരാടാ അവടെ തുള്ളി മരുന്ന് കൊടക്കണത്? അത് ചെലപ്പൊ പ...ആരാടാ അവടെ തുള്ളി മരുന്ന് കൊടക്കണത്? അത് ചെലപ്പൊ പ്രശ്നണ്ടാക്കുംന്ന് പറഞ്ഞത് കേട്ടില്ലേഡാ? അടിച്ച് നിന്റെ... നാളെ ഹര്‍ത്താലാ..ഇപ്പഴേ കടയടച്ചോ..
ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്?
അതോ
“ഇതിന് മുകളില്‍ വന്ന 123 കമന്റുകളില്‍ പറഞ്ഞതിനെയെല്ലാം ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു. മാത്രമല്ല 98ആമത്തെ കമന്റിട്ടവന്റെ ചെപ്പ ഞാനടിച്ച് പൊളിയ്ക്കുകയും ചെയ്യും”
ഇങ്ങനെയോ?

ഏത് തരത്തിലുള്ള പ്രതികരണമാണ് ബൂലോഗത്ത് എക്സ്പെക്റ്റ് ചെയ്യുന്നത് എന്നറിഞ്ഞാല്‍ പ്രതികരിക്കാമായിരുന്നു.

ഓടോ: പഠിച്ച് പഠിച്ച് വെടക്കാവുക എന്ന് പറഞ്ഞപോലെ ബൂലോഗരെല്ലാരുമിപ്പൊ കമന്റിന്റെ എണ്ണം കൊണ്ടാണോ പ്രതികരണവും പോസ്റ്റിന്റെ പ്രസക്തിയും നോക്കുന്നത്?

ദേവേട്ടാ.. നല്ല പോസ്റ്റ്. ഞാന്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തപ്പുന്നു. ഇങ്ങനത്തെ ലേഖനങ്ങള്‍ ഞാന്‍ ഇനിയും പ്രതീക്ഷിക്കുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20334139.post-1168243459796360792007-01-08T12:04:00.000+04:002007-01-08T12:04:00.000+04:00ഇന്നലെ ഏഷ്യാനെറ്റില്‍ ന്യൂസ് അവറിലും കണ്ടിരുന്നു ഇ...ഇന്നലെ ഏഷ്യാനെറ്റില്‍ ന്യൂസ് അവറിലും കണ്ടിരുന്നു ഇതിനെ പറ്റി രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍.

ഇത്, പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതാണെന്നറിഞ്ഞിട്ടും മാമാങ്കം പോലെ കൊണ്ടാടുന്നതിനു പിന്നിലെ വാണിജ്യതാത്പര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിച്ചു കൊടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

ദേവേട്ടാ, ഒന്നു കൂടെ ചോദിക്കട്ടെ... ഓറല്‍ പോളിയോ കൊടുത്തു കഴിഞ്ഞ കുട്ടികള്‍ക്ക് അതിന്റെ പാര്‍ശ്വഫലങ്ങള്‍ ബാധിക്കാതിരിക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകളെടുക്കാന്‍ കഴിയുമോ? പാര്ശ്വഫലങ്ങളുണ്ടാവാനുള്ള സാധ്യത എത്രമാത്രമുണ്ട്?മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20334139.post-1168242636925768662007-01-08T11:50:00.001+04:002007-01-08T11:50:00.001+04:00This comment has been removed by a blog administrator.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-20334139.post-1168242635640294242007-01-08T11:50:00.000+04:002007-01-08T11:50:00.000+04:00ഞാനും ഈ വാര്‍ത്ത ദീപികയില്‍ വായിച്ചിട്ടു വരികയാണ്...ഞാനും ഈ വാര്‍ത്ത ദീപികയില്‍ വായിച്ചിട്ടു വരികയാണ്. ഇത് വായിക്കുന്ന ഏതെങ്കിലും സാധാരണക്കാരന്, തന്റെ കുഞ്ഞിനേയും കൊണ്ട് പള്‍സ് പോളിയോ കൊടുക്കാന്‍ ഓടാതിരിക്കുമോ?
യതാര്‍ത്ഥത്തില്‍ ഇതിനെതിരേയല്ലേ ഹര്‍ത്താല്‍ നടത്തേണ്ടത്. തെറ്റായ ഒരുകാര്യം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയല്ലേ ഇത്?
ഇവിടെ ആര്‍ക്കാണ് വിവരം ഇല്ലാത്തത്, മന്ത്രിമാര്‍ക്കോ, ആരോഗ്യപരിപാലനരംഗത്തുള്ളവര്ക്കോ, അതോ സാധാരണകാര്‍ക്കോ?ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.com