tag:blogger.com,1999:blog-20334139.post115597415962330803..comments2023-03-29T14:21:43.468+04:00Comments on Ayurarogyam ആയുരാരോഗ്യം: ഗര്‍ഭരക്ഷ: പാഠം ഒന്ന്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger49125tag:blogger.com,1999:blog-20334139.post-90123919678838018172015-07-13T13:41:35.796+04:002015-07-13T13:41:35.796+04:00ഗര്‍ഭിണി ആയ ഭാര്യക്ക് വേണ്ടി ഞാന്‍ ഇത് പ്രിന...ഗര്‍ഭിണി ആയ ഭാര്യക്ക് വേണ്ടി ഞാന്‍ ഇത് പ്രിന്റ് എടുക്കുന്നു.. നന്ദി.
കുടിക്കേണ്ട വെള്ളം ഞാന്‍ 15 ഗ്ലാസ് എന്നാക്കി തിരുത്തിയിട്ടാണ് പ്രിന്റ് എടുക്കുന്നത്. അങ്ങനെ പറഞ്ഞാലേ അഞ്ചു ഗ്ലാസെങ്കിലും അവര്‍ കുടിക്കൂ,, :)
ACM SUHAILnoreply@blogger.comtag:blogger.com,1999:blog-20334139.post-1161207300678567382006-10-19T01:35:00.000+04:002006-10-19T01:35:00.000+04:00ഗര്ഭിസ് & ഗര്ഭന്സിന്റെ ആധിക്യം കണ്ടിട്ട്...ഇതൊര...ഗര്ഭിസ് & ഗര്ഭന്സിന്റെ ആധിക്യം കണ്ടിട്ട്...ഇതൊരു പകര്‍ച്ചവ്യാധി ആണോ ഡോക്റ്റര്‍?

അഭിനന്ദനങ്ങള്‍!reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-20334139.post-1160640164597183002006-10-12T12:02:00.000+04:002006-10-12T12:02:00.000+04:00ഗര്‍ഭിണി ചെയ്യാന്‍ വയ്യാത്തതായി ഇനിയും ഉണ്ടല്ലൊ ദേ...ഗര്‍ഭിണി ചെയ്യാന്‍ വയ്യാത്തതായി ഇനിയും
ഉണ്ടല്ലൊ ദേവന് :) കിടക്കുമ്പോള്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പാടില്ല.എഴുന്നേറ്റിരുന്നെ തിരിഞ്ഞു കിടക്കാവൂ, കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ ക്കൊടി ചുറ്റിപ്പോവുമത്രെ.ഗര്‍ഭിണി എപ്പോഴും കിടന്നുറങ്ങിയാല്‍ കൊച്ച് മടിയനായി പോവുമത്രെ.അമ്മ നല്ല ശീലങ്ങള്‍ തുടരുന്നത് പ്രസവശേഷവും നല്ലതു തന്നെ.അത്യാവശ്യം ജോലികളൊക്കെ ചെയ്യുന്നത് നല്ലതാണെങ്കിലും നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കരുത്.പിന്നെ ഗര്‍ഭകാലത്ത് ആയിരം ധന്വന്തരം ഗുളിക കഴിച്ചാല്‍ ആവൂ എന്ന് പറയുമ്പോഴേക്കും പ്രസവിക്കുമത്രെ.100% ശരിയാണ്,23ഉം 18ഉം വയസ്സായ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍.
അനോണിക്കൊരു പേരു വേണൊ?:)) തങ്കം.Anonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1160381554548391732006-10-09T12:12:00.000+04:002006-10-09T12:12:00.000+04:00തീര്‍ച്ചയായും എനിക്കറിയുന്നതെല്ലാം ഇടാം റോബി. ( കു...തീര്‍ച്ചയായും എനിക്കറിയുന്നതെല്ലാം ഇടാം റോബി. ( കുട്ടിക്കാലം മുതല്‍ ചേച്ചിമാരുടെയും ചേട്ടന്റെയും കുട്ടികളെ നോക്കിയ ഒരു ധൈര്യത്തില്‍ കയറി ഏറ്റതാണേ).ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1160045996622206752006-10-05T14:59:00.000+04:002006-10-05T14:59:00.000+04:00ദേവേട്ടാ,ചെറിയ കുഞ്ഞുള്ള മാതാപിതാക്കള്‍ക്കും കൂടി ...ദേവേട്ടാ,
ചെറിയ കുഞ്ഞുള്ള മാതാപിതാക്കള്‍ക്കും കൂടി ഒരു ബ്ളോഗ്ഗ് ഇടാമോ?
എന്റെ കുഞ്ഞിന് 5 മാസമായി പ്രായം. അവള് വയറ്റിലായിരുന്ന കാലത്ത് ദിവസവും വേണുഗോപാലിന്റെ രാരീ രാരിരം രാരോ എന്ന പാട്ടു കേള്‍ക്കുമായിരുന്നു. ഇപ്പോള്‍ കുഞ്ഞു കരയുമ്പോള്‍ വേണുഗോപാലിന്റെ ശബ്ദം കേട്ടാല്‍ കരച്ചില് നിര്‍ത്തും.
നല്ല ബ്ളോഗ്....Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-20334139.post-1156491404395988202006-08-25T11:36:00.000+04:002006-08-25T11:36:00.000+04:00നന്ദിയിഞ്ചീ.ഇതും സൂ പറഞ്ഞു തന്നതും പഠിക്കാന്‍ തന്ന...നന്ദിയിഞ്ചീ.
ഇതും സൂ പറഞ്ഞു തന്നതും പഠിക്കാന്‍ തന്നെ ഞാന്‍ ഒരു മൂന്നു മാസം എടുക്കും. ഞാനൊരു ഫാസ്റ്റ് ലേണര്‍ അല്ലേ..
അതു കഴിഞ്ഞ് പറയാം ഇനി ചോദിക്കാനുള്ള ത്രാണിയുണ്ടോന്ന്.. :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1156453031510844592006-08-25T00:57:00.000+04:002006-08-25T00:57:00.000+04:00ദേവേട്ടാദേ ഇന്ന രണ്ട് റെസിപ്പി. ഇനിയും വേണോങ്കി പറ...ദേവേട്ടാ
ദേ ഇന്ന രണ്ട് റെസിപ്പി. ഇനിയും വേണോങ്കി പറയണെ..ഞാന്‍ തപ്പി എടുത്തു തരാം..

>ലിങ്ക്1

ലിങ്ക്2Anonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1156449218983541392006-08-24T23:53:00.000+04:002006-08-24T23:53:00.000+04:00നന്ദി, നന്ദി ബിന്ദു. വാമശയനതന്ത്രത്തിനു നന്ദി ഒരിക...നന്ദി, നന്ദി ബിന്ദു. വാമശയനതന്ത്രത്തിനു നന്ദി ഒരിക്കല്‍ക്കൂടി!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1156342458492368282006-08-23T18:14:00.000+04:002006-08-23T18:14:00.000+04:00അഭിനന്ദനങ്ങള്‍!! :)അഭിനന്ദനങ്ങള്‍!! :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-20334139.post-1156225117082420752006-08-22T09:38:00.000+04:002006-08-22T09:38:00.000+04:00വിശാലാഇതിന്റെ എല്ലാ ഭാഗങ്ങളും എഴുതി"ദുര്‍ഗാ പരിചരണ...വിശാലാ
ഇതിന്റെ എല്ലാ ഭാഗങ്ങളും എഴുതി
"ദുര്‍ഗാ പരിചരണ ശാസ്ത്രം " [ദുര്‍ബല+ ഗര്‍ഭിണി = ദുര് ഗ] എന്നൊരു പീഡീയെഫ് പുസ്തഹന്‍ ആക്കാന്‍ ആഗ്രഹമുണ്ടേ.

വല്യമ്മായി
വളരെ ശരി. ആരുമില്ലെങ്കില്‍ അവനവന് താങ്ങാകും. അതൊരു ദൈവാനുഗ്രഹമാണേ.

ഇവിടെ ബസ്സിനു തീരെ കുലുക്കമില്ലാത്തതും ഒരനുഗ്രഹമാ. നാട്ടില്‍ റ്റാറ്റായുടെ 1210 ഈ (ക്രെഡിറ്റ് വക്കാരിക്ക്) ട്രക്കിന്റെ ബോഡിയില്‍ പണിത ബസ്സേല് യാത്ര ചെയ്ത് നമ്മ്ടെ ഒരു കാരണവരുടെ ഹാര്‍ട്ടിന്റെ ബാറ്ററി (ഡീഫില്ലിബ്രേറ്റര്/ പേസ് മേക്കര്‍ എന്നൊക്കെ പറയുന്ന ബാറ്റ്രി) ഊരിത്തെറിച്ചു പോയി!വയ്യാത്തവരെങ്ങാന് അതേല് കയറിയാല്‍ കറങ്ങി പോകും.

കലേഷേ
പണ്ട് കാളിദാസന് എതാണ്ടും ശ്ലോകപൂര്ണം നടത്താനായി "ക്ലീം ഠീം തോം" എന്നോ മറ്റോ ശബ്ദത്തില്‍ ഒരു കുടം പടീം വീണുരുണ്ടത് വര്‍ണ്ണിച്ചിട്ടുണ്ട് കൃത്യമായി ഗുരുക്കളോ ജ്യോതിറ്റീച്ചറോ പറയും.

വ്യായാമത്തിനിറങ്ങിയ ഞാന്‍ കുതിരപോലെ (വേണ്ടാ ഇനിയത് എറിക്കത്തില്ല, നിങ്ങളെല്ലാം എന്നെ കണ്ടുപോയി) കാറ്റിലാടുന്ന ഞാങ്ങണ പോലെ ഖിസൈസ് പെഡസ്ട്രിയന്‍ ബ്രിഡ്ജില്‍ നിന്നും കീഴേക്കോടുമ്പോല് പെട്ടെന്ന് ആ K. ദാസ് പറഞ്ഞ സ്വരം കേള്‍ക്കുകയുണ്ടായി. പിറകേ ഓടി വന്ന ലെബനോണി ശ്ലോകം ചൊല്ലിയതാകുമെന്ന് കരുതി ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ തിരിഞ്ഞപ്പോള്‍ അവന് "യുവര്‍ മൊബൈല്‍ ഇസ് ഫാളിംഗ് ഡൌണ്‍, ഫാളിംഗ് ഡൌണ്‍ ഫാലീങ്ങ് ഡൌണ്‍" [മൂപ്പര് ലണ്ടന്‍ ബ്രിഡ്ജ്...
എന്ന പാട്ടിന്റെ ആരാധകന് ആയതുകൊണ്ടല്ല ഒരു പടിയില്‍ വീണു, വീണ്ടും അടുത്ത പടിയില്‍ വീണു അവിടെന്ന് താഴെ വീണു എന്നു പറയാന്‍ ശ്രമിച്ചതാണേ]

ഛന്നഭിന്നം എന്താണെന്ന് ഗുരുകുലത്തിലോ മറ്റോ പഠിപ്പിക്കണമെങ്കില്‍ ആ കിടക്കുന്ന മൊബൈലിന്റെ ഒരു ഫോട്ടോ മതിയായിരുന്നു. ആവും വിധം അതിന്റെ അസംബ്ലി നടത്തി വച്ചിട്ട് ഒരു കുലുക്കവുമില്ല. ഒടുക്കം നമ്മുടെ സിദ്ധാര്‍ത്ഥനും ഞാനും കൂടെ ഒരു കടയില്‍ കൊണ്ടു കൊടുത്തിട്ടുണ്ട്. "ഒടനേ" ശരിയാകും. ഇന്‍ ദി മീന്‍ വയല്‍ ടെമ്പ് ഫോണ്‍ നമ്പര്‍ അയക്കാം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1156099709717118852006-08-20T22:48:00.000+04:002006-08-20T22:48:00.000+04:00ദേവേട്ടാ, ഇത് വായിച്ചിട്ട് ഞാൻ ദേവേട്ടനെ വിളിച്ചി...ദേവേട്ടാ, ഇത് വായിച്ചിട്ട് ഞാൻ ദേവേട്ടനെ വിളിച്ചിരുന്നു. മൊബൈൽ സക്കർ ആയിരുന്നു.
റീമയ്ക്ക് ഇത് എന്നേലും പ്രയോജനപ്പെടും!
വളരെ ഇൻഫോർമേറ്റീവ്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-20334139.post-1156061485103741092006-08-20T12:11:00.000+04:002006-08-20T12:11:00.000+04:00കണ്ടപാടെ നാത്തൂന് ഫോര്‍വേഡ് ചെയ്തു.വല്യമ്മായീന്ന് ...കണ്ടപാടെ നാത്തൂന് ഫോര്‍വേഡ് ചെയ്തു.വല്യമ്മായീന്ന് ബൂലോഗത്തോടൊപ്പം നീട്ടി വിളിക്കാന്‍ അവര്‍ക്ക് നല്ല ആരോഗ്യമുണ്ടാകട്ടെ. അതിന്റിടയില് കമന്റ്റാന് മറന്നു.

നല്ല ലേഖനം.നാട്ടിലാണെങ്കില്‍ ഇതെല്ലാം പറഞ്ഞു തരാന്‍ അമ്മയും അമ്മൂമ്മയും കാണും.

പിന്നെ ഗര്‍ഭകാലത്തെ പ്രത്യേകശീലങ്ങളെ കുറിച്ച്-താങ്ങനുള്ളവര്ക്കേ തളര്ച്ചയുള്ളൂ

-ഹോര് അല്‍ അന്‍സില്‍ നിന്നും രാഷിദിയ ക്ലിനിക്കിലേക്ക് രണ്ട് ബസ്സ് മാറിക്കയറി ചെക്കപ്പിന് പോയിരുന്ന ഒരു ഹതഭാഗ്യവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-20334139.post-1156060993810552972006-08-20T12:03:00.000+04:002006-08-20T12:03:00.000+04:00ഗുരു ദേവാ. ഗ്രേയ്റ്റ്.ഇപ്പോള്‍ ഗര്‍ഭിണിയായി ദുര്ബ...ഗുരു ദേവാ. ഗ്രേയ്റ്റ്.

ഇപ്പോള്‍ ഗര്‍ഭിണിയായി ദുര്‍ബലയായി
ഇരിക്കുന്നവര്‍ക്കും അവാന് തയ്യാറെടുക്കുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദം.

പരിചയത്തിലുള്ള ഇത്തരക്കാര്‍ക്ക് മുഴുവന്‍ ഈ ആര്‍ട്ടിക്കിള്‍ അയച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20334139.post-1156060724970359022006-08-20T11:58:00.000+04:002006-08-20T11:58:00.000+04:00അയ്യയ്യോഅടിച്ചു ബോധം പോയി കിടന്നുറങ്ങുന്നവരും ഗര്‍...അയ്യയ്യോ
അടിച്ചു ബോധം പോയി കിടന്നുറങ്ങുന്നവരും ഗര്‍ഭിണിയെ വെള്ളടിച്ച് എടുത്തിട്ട് ഇടിക്കുന്നോരും മാത്രമേയുള്ളോ ഇവിടെ? ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തേ :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1156059978874648492006-08-20T11:46:00.000+04:002006-08-20T11:46:00.000+04:00ദേഷ്യം വരുന്നത് തടയാന്‍ ഏറ്റവും നല്ലത് കിംഗ് ഫി...ദേഷ്യം വരുന്നത് തടയാന്‍ ഏറ്റവും നല്ലത് കിംഗ് ഫിഷര്‍ ബീര്‍ ആണ് ഇല്ലെല്‍ ബ്ലാക്ക് ലേബലോ ഗോള്‍ഡന്‍ ഈഗിളോ ആയാലും മോശമില്ല.
ദേവോ.. മദ്യത്തെപ്പറ്റി പറഞ്ഞത് ശെരിയായില്ല.
അടിച്ചു പാമ്പായിക്കിടക്കുന്ന ഭര്‍ത്താവ്..
ഭാര്യയ്ക്ക് പ്രസവവേദന.
വിളി അയലത്തെ അദ്ദേഹത്തെ..nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-20334139.post-1156058619561321662006-08-20T11:23:00.000+04:002006-08-20T11:23:00.000+04:00ഡും ഡുംനമ്പൂതിരി, ചാരു കസേര, ഉറക്കെ : എഭ്യാ! ഒരു ച...ഡും ഡും

നമ്പൂതിരി, ചാരു കസേര, ഉറക്കെ : എഭ്യാ! ഒരു ചക്ക ഇടാന്‍ പറഞ്ഞിട്ടു എന്താ രണ്ടെണ്ണം വീണ ശബ്ദം..?
എഭ്യന്.P.K : ഒന്ന് അടിയനാണേ...
നമ്പ്: (അലര്‍ച്ച!): ഭ്ഹാ! ഇത്ര ധൈര്യമോ..? ചോദിക്കാതെ ഇടാന്‍..
എഭ്യ്:(ദയനീയം) അല്ലേ.. രണ്ടാമതു വീണത് അടിയനാണേ...mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-20334139.post-1156055558309627452006-08-20T10:32:00.000+04:002006-08-20T10:32:00.000+04:00അനിലേട്ടാ, നന്ദി.പാഥസാം നിചയം.. എന്തെടോ എന്നു വച്ച...അനിലേട്ടാ, നന്ദി.
പാഥസാം നിചയം.. എന്തെടോ എന്നു വച്ചാല്‍ പയിന്റു കുപ്പിയില്‍ വെള്ളമെല്ലാം തീര്‍ന്നു കഴിഞ്ഞിട്ട് സോഡാ വാങ്ങുന്നതെന്തിന് എന്നല്ലേ?

എന്‍ ലീവ് എന്‍ക്യാഷ് ചെയ്തു തരത്തില്ലിയോ?

മറിയം ബീബി
വീഴ്ച്ച സൂക്ഷിക്കുക, പ്രത്യേകിച്ച് കുളിമുറിയിലും കോണിപ്പടീലും വീഴ്ച്ച സൂക്ഷിക്കുക എന്നാണേ ഉദ്ദേശിച്ചത്. കാരണം വാഴുന്നോരു വീഴുമ്പോഴും വീഴുന്നോരു കേഴുമ്പോഴും മിക്കവാറും വെന്യൂ ഈ രണ്ടില്‍ ഒന്നാകാനാണു സാദ്ധ്യത.

രാവിലേ കൂമന്‍പള്ളി ഉമ്മറത്ത് ചേട്ടന് കസേരയില്‍ ചുരുണ്ടിരുന്നു ചായ കുടിക്കുന്നു. ഞാന്‍ ബ്ലാക്കി സദ്യ ഉണ്ണുമ്പോലെ പത്രം ഇറമ്പത്തിട്ട് ഒരു കൈ കൊണ്ട് കാറ്റത്തു പാറാതെ കുത്തിപ്പിടിച്ച് വായിക്കുന്നു

ഡും.

ചേട്ടന് : "ഡാ, കാറ്റത്ത് തേങ്ങാ വീണെന്നാ തോന്നുന്നത്?"
ദേവന്: "ഹേയ് അല്ല, അതു തണ്ടാനാ"
(തേങ്ങാ കാറ്റത്ത് വീണതല്ലെന്നും തണ്ടാന്‍ ഇട്ടതാണെന്നും)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1156054321879811642006-08-20T10:12:00.000+04:002006-08-20T10:12:00.000+04:00ദേവംഒരു സംശയംII. വ്യായാമം സുരക്ഷയില്‍ ഒന്നാമത്തെ പ...ദേവം
ഒരു സംശയം
II. വ്യായാമം സുരക്ഷയില്‍ ഒന്നാമത്തെ പോയിന്റ്
1. വീഴ്ച, പ്രത്യേകിച്ച് കുളിമുറിയിലും കോണിപ്പടികളിലും പ്രത്യേകം സൂക്ഷിക്കുക

കുളിമുറിയിലും കോണിപ്പടിയിലും വീഴുമ്പോള്‍ സൂക്ഷിച്ചു വീഴണമെന്നാണൊ വിവക്ഷോന്. ബാക്കിയിടങ്ങളില്‍ എങ്ങനെ വീണാലും പ്രശ്നമില്ല എന്നു പരോക്ഷോനും.mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-20334139.post-1156053710971215872006-08-20T10:01:00.000+04:002006-08-20T10:01:00.000+04:00അവധിക്കാല കോണ്ടെക്സ്ച്വല് പോസ്റ്റുകളെല്ലാം കസറന...അവധിക്കാല കോണ്ടെക്സ്ച്വല് പോസ്റ്റുകളെല്ലാം കസറന്‍!

പാഥസാം നിചയം വാര്ന്നൊഴിഞ്ഞതിന്റെ അളവെന്നോ മറ്റോ എന്തരോ ഒരു സുനില്പ്പാട്ടുണ്ടല്ലോ, അതുപോലെയാണീ ലാസ്റ്റ് പീസ് നമ്മക്ക്.

ഓണ്‍ ടോപ്പിക്ക്: ലീവ് തീരുന്നതിനുമുമ്പ് കയറിയിരുന്നു ജോലി ചെയ്താല്‍ മേടിച്ച ലീവ് സാലറിയല്ലാതെ വീണ്ടും തുട്ടു കിട്ടുമെന്നോ എടുത്ത ലീവുകള്‍ തിരിച്ച് ക്രെഡിറ്റാമെന്നോ ലേബര്‍ (തൊഴില്‍ - മറ്റേ ലേബറല്ല)നിയമത്തിലില്ല.

"എന്താ അല്ലാന്നുണ്ടോ..?" - നെടുമുടി വേണു.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-20334139.post-1156052430814160632006-08-20T09:40:00.000+04:002006-08-20T09:40:00.000+04:00ബിന്ദൂ,ദാ ഒരു ഗര്‍ഭിണി-ഗര്ഭണന് ഡ്രാമഭിണി : ഭയങ്ക...ബിന്ദൂ,
ദാ ഒരു ഗര്‍ഭിണി-ഗര്ഭണന് ഡ്രാമ

ഭിണി : ഭയങ്കര ഗ്യാസ് ഓടുന്നു വയറ്റില്‍
ഭണന്‍: സാരമില്ലാന്നെ, വെള്ളം കുടി

ഭിണി: (കോപം) ആര്‍ക്കു സാരമില്ലാന്ന്?
ഭണന്‍ : (ഇതാണോ വായുകോപം?) ആര്‍ക്കും സാരമില്ലാന്ന്.

ഭിണി: എനിക്കു സാരം ഉണ്ട്
ഭണന്‍ (കോമഡി ചികിത്സ ഫലിച്ചേക്കുമെന്ന വ്യാമോഹത്തില്‍) ഈ ഗ്യാസിനു ചികിത്സിക്കുന്ന ഡോക്റ്റര്‍മാര്‍ എന്താ പേര്? ആ, ഗ്യാസ്ട്രോ എന്റര്ടെയിനോളജിസ്റ്റ്- അവരെയെങ്ങാണും കാണണോ?
ഭിണി : എന്തോരു തമാശ! തറ ആകാനും ഒരു പരിധിയുണ്ട് കേട്ടോ

ഭണന്‍ (പെട്ടെന്ന് ഓര്‍ത്തു). ഡീ, ഇടതുവശം ചരിഞ്ഞു കിടക്ക്. ആ ബിന്ദു അങ്ങനെ ഒരു കമന്റ് ഇട്ടിരുന്നു ബ്ലൊഗ്ഗില്‍.

(10 മിനുട്ട് കഴിഞ്ഞു)
ഭിണി : ഇപ്പോ നല്ലാശ്വാസം
ഭണന്‍ : ഇടതുവശം! ആശ്വാസം ഓരോ ശ്വാസത്തിലും.
ഭിണി: താങ്ക്യൂ ബിന്ദു!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1156051768265898022006-08-20T09:29:00.000+04:002006-08-20T09:29:00.000+04:00കുമാറേ,ബീറടിച്ചാല്‍ സാറു വയലന്റ് ആകുമെന്ന് ഞാന്‍ ...കുമാറേ,
ബീറടിച്ചാല്‍ സാറു വയലന്റ് ആകുമെന്ന് ഞാന്‍ അറിഞ്ഞില്ല ചെല്ലാ!!

വക്കാരിമാഷിതാ
കാത്സ്യം മൂന്നേകാല്‍ ഗ്രാം, വൈറ്റ് മീന്‍ (വെള്ളൂര, വെള്ള ആവോലി) എന്ന കണക്ക് ഒക്കെ കണക്കാ. അതുകൊണ്ട് ഞാന്‍ ലോഗരിതം റ്റേബിള്‍ പോലെ ഒരു റ്റേബിള്‍ അങ്ങ് എഴുതി. താല്പര്യമുള്ളവര്ക്ക് മെയിലേല്‍ അയച്ചുതരാം. അങ്ങനെ ഇന്‍പുട്ട് മിക്സ് നെ സിമ്പ്ലിഫൈ ചെയ്തു.

ഇത്തിരിവല്യേ വെട്ടം അസ്സോസിയേഷന് മെമ്പ്രാന്നോ?

ഗന്ധര്‍വ്വരേ,
വേള്‍ഡ് വാര് രണ്ടു കണ്ട താങ്കള്‍ ഞങ്ങളെ നയിച്ചാലും!!
(കുറുമാന് അജീര്‍ണ്ണമോ? കുറുന്തോട്ടിക്ക് വാതമോ?)

സിദ്ധാര്‍ത്ഥാ,
വണ്ടിയേല് ഒരു പോളിത്തീന്‍ ബാഗ് എപ്പോഴും കരുതുക. സൂക്ഷിച്ചാല്‍ ലാഭിക്കാം. ആട്ടോമൊബൈല്‍ അപ്പോള്‍സ്ട്രി ക്ലീനിംഗ് നു 300 ദിര്‍ഹം മുതല്‍ മേലോട്ടാണേ ചാര്‍ജ്ജ്. ഈ കാശിനു എത്ര കുറ്റി പുട്ടു തിന്നാം ഒരു ചെറിയേ ഗ്രോസറി ബാഗ് വണ്ടീല് വച്ചാല്‍.

വാളിനു കഥ പരിച? അതു കലക്കി. ഗര്ഭണന് അസോസിയേഷന് ജായിന്റ് സെക്രെട്ടറി പദവിക്ക് ഇത്രയും ക്രിയേറ്റീവ് ആയ ഒരാളിനെ തപ്പി നടന്നതാ. കഥയാലെ വാള് തടുത്ത ഈസോപ്പ് സിദ്ധന് തന്നെ പറ്റിയ പുള്ളി.

വേണുമാഷേ
വെട്ടിക്കവല എന്നു ചുമ്മാ എഴുതിയതായിരുന്നു അന്ന്- അങ്ങനെ നമ്മള് പരിചയപ്പെട്ടു! നിയോഗം, പൊതുയോഗം കരയോഗം എന്നൊക്കെ പറയുന്നത് ഇതാവും . അടുത്ത വര്‍ഷം ചിലപ്പോ വെക്കേഷനു കൊല്ലത്തോ മറ്റോ കണ്ടുമുട്ടാനും കഴിഞ്ഞേക്കുമെന്ന് ഒരു
തോന്നല്‍..

പയ്യന്‍സേ
ഗര്ഭണന് ക്ലബ്ബിലെ പ്രസന്റ് മെംബര്‍ ആണോ അതോ എക്സ് മെംബറാണോ അതോ വക്കാരിയെപ്പോലെ ഫ്യൂച്ചര്‍ മെംബര്‍ ആണോ? ബൈക്ക് (ആട്ടോറിക്ഷയും), അണുബാധ (പ്രത്യേകിച്ച് ഓഫീസ്, ഹോസ്റ്റല്‍, ട്രെയിന്‍ ടോയിലറ്റുകളില്‍ നിന്നും കിട്ടുന്നവ) എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ് വളരെ അവസരോചിതമായി.

യാത്രാമൊഴിയേ
പഠിച്ചത് പാടുന്നുണ്ടേ. ഏട്ടിലെ പശുംബേയെക്കൊണ്ട് പുല്ലു തീറ്റിക്കാന്‍ പെടുന്ന പാട് കുറചൊന്നുമല്ല!

what to expect when you are expecting കയ്യിലിരിപ്പുണ്ട്. ബാക്കി ഗര്ഭണന്മാരേ, "ഫോര്‍ ഗര്‍ഭിണീസ്, ബൈ ഗര്‍ഭിണീസ് അബൌട്ട് ഗര്‍ഭം" എന്നതാണ് ഇപ്പുസ്തകത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ മയോ ക്ലിനിക്ക് ഇറക്കിയ പുസ്തകത്തെക്കാള്‍ ഗര്‍ഭിണീസ് ഇതിനെ ഇഷ്ടപ്പെടും. (സിദ്ധന് എന്റെ കൈവശം ഉള്ള പുസ്തഹനെ ഉപയോഗപ്പെടുത്താം.). ഗര്ഭണന്മാരെ കുറിച്ച് (ചെറുതും അപ്രസക്തവുമാണെങ്കിലും ഒരു ചാപ്റ്റര്‍ അതേല് ഉണ്ട്!!

കുഞ്ഞൂസെ
മധുരം കുടിച്ചാല്‍ കുട്ടി അനങ്ങുമെന്നത് പുതിയ അറിവാണേ. 10 പോയിന്റ് ആഡ് ചെയ്തു തന്നതിനു നന്ദി എന്റെ സ്വന്തം പേരിലും ഗര്ഭണന് ക്ലബ് പ്രെസിഡന്റ് കുമാര്‍, സെക്രട്ടറി (ക്ഷമാചാര്യന്) ശ്രീ കുട്ടന് മേനോന് എന്നിവരുടെ പേരിലും നന്ദി

ഇഞ്ച്യാരേ
സമ്മതിച്ച്!! ലോജിക്കല്‍ ഡോ. വാട്ടീസന്‍ (മൂപ്പര് വാട്ടീസ് അടിക്കുന്ന ആള് ആയിരുന്നു അതാണു ഡോ.വാട്ടീസന്‍ എന്നു പേര്)താങ്ക്യൂ.

കുട്ട്യേടത്തീ

താങ്ക്യൂ. താങ്ക്യൂ
പപ്പായയുടെ അമ്മവീടായ മലേഷ്യയിലും അമ്മായിവീടായ സിംഹപുരത്തും തായ്വീടായ തായ്ലാന്റിലും ആന്റിവീടായ ഇന്ത്യയിലും നിലവിലുള്ള ഈ വിശ്വാസത്തില്‍ സത്യമുണ്ടെന്നാണ് ലേറ്റസ്റ്റ് സായിപ്പോളജി.
http://www.nutritionsociety.org.uk/bjn/088/bjn0880199.htm
http://health.yahoo.com/ency/healthwise/tn9779#tn9781 യാത്രാമൊഴി പറഞ്ഞ ആ മദാമ്മപ്പുസ്തകത്തില് പപ്പായ തിന്നാം എന്നാണ്.

ശരിയായി പഴുക്കാത്ത പപ്പായലിലെ തൂറ്റല് എന്‍സൈം യൂട്ടറിന്‍ കോണ്ട്രാക്ഷന് ഉണ്ടാക്കാനുള്ള സാദ്ധ്യത ഉണ്ടെന്ന് എലികളില്‍ (എലിക്കു വരാത്തതൊന്നും മനുഷ്യനും വരില്ലെന്നാ വക്കാരി, ഡാലി, പുല്ലൂരാന്, തണുപ്പന്‍ ഒക്കെ പറയുന്നത്) തെളിഞ്ഞുപോലും. എന്തരോ ആട്ട് ഒരു റിസ്ക് എടുക്കണ്ടാ എന്നു വച്ചാണു അങ്ങനെ പറഞ്ഞത് . അസിഡിറ്റി ആണോ പ്രശ്നം? നാലഞ്ചു മലര് (പൂവല്ല, പോപ്പ്-റൈസ്) ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ മതി.

[ഓ റ്റോ. പപ്പായ കഴിച്ചാല്‍ തീരാത്ത കോണ്സ്റ്റിപ്പേഷനില്ല ഈ ഭൂമിയില്‍)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1156045336347447872006-08-20T07:42:00.000+04:002006-08-20T07:42:00.000+04:00ദേവേട്ടൊ, കങ്കാരു റിലേഷന്‍സ്! കുമാറിനും കുട്ടമേനോന...ദേവേട്ടൊ, കങ്കാരു റിലേഷന്‍സ്! കുമാറിനും കുട്ടമേനോനും സിദ്ധാറ്ത്ഥനും ഭാവുകങള്!

ദേവേട്ടോ, പപ്പായയുടെ കാര്യത്തില്‍ നൂരു ശതമാനം വിയോജിക്കുന്നു. വെറുമൊരു അന്ധ്വിശ്വാസം മാത്രമാണത്. ഏറ്റവും വലിയ തെളിവു ഞാന്‍ തന്നെ.

പച്ചവെള്ളം കുടിച്ചാല്‍ പോലും, ഭീകരമായ നെഞ്ചെരിച്ചിലായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. നെഞ്ചു മുതല്‍ തൊണ്ട വരെ തീ കോരി ഇട്ട മാതിരി എരിച്ചില്‍. പാലു കുടിച്ചാലുമൊന്നും ഒരിക്കലും ആശ്വാസം കിട്ടിയിരുന്നില്ല. സഹികെട്ടിരുന്നപ്പോളാണ്,ഇന്റര്‍നെറ്റില്‍ നിന്നും പപ്പായ നെഞ്ചെരിച്ചില്‍ കുറയ്ക്കും എന്നു മനസ്സിലാക്കിയത്. പക്ഷേ, എങ്ങനെ കഴിക്കും ? പപ്പായ കഴിച്ചൂടാ, കഴിച്ചാല്‍ അപ്പോ അലസുമെന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു വച്ചിരിക്കുവല്ലേ, എല്ലാരും കൂടി ?

അപ്പോളാണു ചേച്ചി പറഞ്ഞത്, ചേച്ചിക്കും നെഞ്ചെരിച്ചിലുണ്ടെന്നും, ഇതു വരെയുള്ള എല്ലാ പ്രസവത്തിലും പപ്പായ ആണു കഴിച്ചതെന്നും. പപ്പായ കഴിച്ചൂട എന്നാണാല്ലോ നാട്ടില്‍ എന്നു കേട്ടപ്പോള്‍ ചേച്ചിക്കല്ഭുതം. ഇവിടെ അങനെ കേട്ടിട്ടേ ഇല്ലാത്രേ. അന്നു മുതല്‍, ഓഫീസിലെ റ്റെബിളിലും വീട്ടിലും ഓരോ ബൌള്‍ ഉണക്ക പപ്പായ ഉണ്ടായിരുന്നു, എപ്പോളും. പത്തു മാസം പിടിച്ചു നില്ക്കാന് സഹായിച്ചതു അതു മാത്രമാണ്.

ഈ പപ്പായ പൈനാപ്പിള്‍ തിന്നരുതെന്നുള്ളതു കാണുന്നത് ഇന്ത്യന്‍ വെബ് സൈറ്റുകളില്‍ മാത്രമാണെന്നു തോന്നുന്നു. പറഞു പറഞു തലമുറ കൈമാറി പഴകി പോയൊരു വിശ്വാസം ആവാം. ഇവിടുത്തെ ഡോക്ടേഴ്സിനോടു ചോദിച്ചപ്പോള്‍ അവറ് കേട്ടിട്ടു കൂടി ഇല്ല.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-20334139.post-1155998730650552722006-08-19T18:45:00.000+04:002006-08-19T18:45:00.000+04:00ദേവേട്ടാആദ്യം തന്നെ ഹാര്‍ട്ടി കണ്ഗ്രാചുലേഷന്സ്! ...ദേവേട്ടാ
ആദ്യം തന്നെ ഹാര്‍ട്ടി കണ്ഗ്രാചുലേഷന്സ്! ആര്ട്ടിക്കിളിനല്ലാട്ടൊ!
“11. കഴിവതും സമയം ഗര്‍ഭിണിയോടൊപ്പം, ചിലവാക്കുക. ഇവിടെ കഴിവത് = 24- ഓഫീസ് സമയം “

ഇതിനാണല്ലെ ഈ അവധി.ഒകെ.ഒകെAnonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1155997889340297432006-08-19T18:31:00.000+04:002006-08-19T18:31:00.000+04:00ഒരു വശം ചെരിഞ്ഞുകിടക്കുക എന്നത് ഇടതു വശം ചെരിഞ്ഞാണ...ഒരു വശം ചെരിഞ്ഞുകിടക്കുക എന്നത് ഇടതു വശം ചെരിഞ്ഞാണെങ്കില്‍ ഉത്തമം. പ്രഷര്‍ കണ്ട്രോള് ചെയ്യാന്‍ സാധിക്കും. വളരെ വിഞ്ജാനപ്രദമായ ലേഖനം. :)
അല്ല, കുമാര്‍ ഇവിടെ തന്നെ കിടന്നു കറങ്ങുകയാണല്ലോ.:Dബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-20334139.post-1155992964606928462006-08-19T17:09:00.000+04:002006-08-19T17:09:00.000+04:00ദേവോ,മനുഷ്യന്റെ ആവശ്യമറിഞ്ഞ് പോസ്റ്റിടുന്ന നിങ്ങളൊ...ദേവോ,

മനുഷ്യന്റെ ആവശ്യമറിഞ്ഞ് പോസ്റ്റിടുന്ന നിങ്ങളൊരു ഭീകരന് തന്നെ.
പിന്നെ ഇതെല്ലാം എഴുതിവെച്ചാല്‍ മാത്രം പോര.
പഠിച്ച് അതുപോലെ ചെയ്തോണം കേട്ടോ.

ഇവിടെ ഗൈനികള് വായനയ്ക്ക് പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു പുസ്തകമുണ്ട് “What to expect when you are expecting"

അതും കൂടി ഒന്നു വായിച്ചോളൂ (ഞാന്‍ വായിച്ചിട്ടില്ല കേട്ടോ).Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.com