Monday, April 10, 2006

കുട്ടപ്പന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്

ഈമെയിലില്‍ എനിക്കൊരു സുഹൃത്ത്‌ എഴുതി(മലയാളം പരിഭാഷ ഞാന്‍ ചെയ്തത്‌)
"പുകവലിയും മദ്യപാനവുമൊന്നുമില്ലാതിരുന്ന കോളേജില്‍ കരാട്ടെ ച്യാമ്പ്യന്‍ പോലുമായിരുന്ന ഒരു പരിചയക്കാരന്‍ 45 വയസ്സില്‍ ഹൃദ്രോഗത്താലെ മരിച്ചുപോയി -ഇതിലൊന്നും ഒരു കഥയുമില്ല."

ഇതിലെ കഥ ഊഹിക്കാവുന്നതേയുള്ളു സഹോദരാ, ഞാന്‍ അതൊന്നു വരച്ചു നോക്കട്ടേ? എനിക്കറിയാത്ത ആ പരിചയക്കാരനെ ഞാന്‍ കുട്ടപ്പനെന്നു വിളിക്കാം.


എന്റെ ഭാവനയിലെ കുട്ടപ്പന്‍ അങ്ങനെ 45 വയസ്സില്‍ എം ഐ വന്നു മരിച്ചു.
(പാവം, ഒരു സെക്കന്‍ഡ്‌ ചാന്‍സ്‌ കൊടുത്തില്ല ദൈവം)

അമ്മ വെണ്ണ കൊടുത്ത്‌ അമുല്‍ ബേബിയാക്കാന്‍ നോക്കുന്നതിനു പകരം ചോറും മീന്‍ കറിയും കൊടുത്തിരുന്നെങ്കില്‍

കോളേജില്‍ വെയിറ്റെടുക്കാതെ മര്യാദക്കു ചില്ലറ ക്രികറ്റും ഉണക്ക ചമ്മന്തീടെ ചോറുപൊതിയുമായിരുന്നെങ്കില്‍

മദ്ധ്യവയസ്സില്‍ കെന്റക്കി ലഞ്ചുമായി ഓഫീസില്‍ ചടഞ്ഞിരിക്കാതെ എന്തെങ്കിലും വ്യായാമം തുടര്‍ന്നിരുന്നെങ്കില്‍..

ഇതെല്ലാം ചെയ്താല്‍ കുട്ടപ്പന്‍ തേങ്ങാ തലയില്‍ വീണു മരിച്ചേനെ എന്നാണോ? സാദ്ധ്യത തീരെ ചെറുത്‌. കേരളത്തിലെ പുരുഷന്മാരില്‍ മൂന്നിലൊരാള്‍ കുട്ടപ്പനെപ്പോലെ മരിക്കുന്നു. തലയില്‍ തേങ്ങാ വീണ്‌ എത്രപേര്‍ ചാകും? 50 കോടിയില്‍ ഒരാളോ? അതോ 10 കോടിയിലൊന്നോ?

3 comments:

ശനിയന്‍ \OvO/ Shaniyan said...

ദേവന്‍ മാഷേ, മെഡിക്കല്‍ ഫീല്‍ഡിലാണോ?

നമ്മുടെ പ്രൊഫൈല്‍ വീണ്ടും താഴെപ്പോയീലോ?

ദേവന്‍ said...

മെഡിക്കല്‍ ഫീല്‍ഡുമായി ആകെയുള്ള ബന്ധം ഞാന്‍ (മറ്റെല്ലാ മനുഷ്യരേയും പോലെ) വൈദ്യത്തിന്റെ ഒരു കസ്റ്റമര്‍ ആണെന്നുള്ളതാണ്‍ ശനിയന്‍ മാഷേ. എന്റെ തൊഴില്‍ കണക്കെഴുത്താണ്‌.

വൈദ്യം ഹൈ ടെക്ക്‌ ആയ ഇക്കാലത്ത്‌ ശരീരത്തിനും ഒരു യൂസര്‍ മാനുവല്‍ വേണമെന്നു തോന്നി. അതൊരു ബ്ലോഗ്‌ ആക്കി. അത്രേയുള്ളു.

പ്രൊഫൈല്‍ templateum പടങ്ങളും ചെത്തി മിനുക്കണം.. കുറഞ്ഞപക്ഷം ഒരു ഫ്രണ്ടുപേജ്‌ എക്സ്‌പ്രസ്സെങ്കിലും തപ്പിയെടുക്കട്ടെ... ഉടനേ തന്നെ മാറ്റാം

ദേവന്‍ said...

ഇന്നലെ ശനിയനു ഞാനെഴുതിയ ഈ സന്ദേശം ഗൂഗിളിച്ചു വന്നില്ല. ഒന്നൂടെ പൊസ്റ്റുന്നു, ടെസ്റ്റോസ്റ്റിക്സ്‌
---------
മെഡിക്കല്‍ ഫീല്‍ഡുമായി ആകെയുള്ള ബന്ധം ഞാന്‍ (മറ്റെല്ലാ മനുഷ്യരേയും പോലെ) വൈദ്യത്തിന്റെ ഒരു കസ്റ്റമര്‍ ആണെന്നുള്ളതാണ്‍ ശനിയന്‍ മാഷേ. എന്റെ തൊഴില്‍ കണക്കെഴുത്താണ്‌.

വൈദ്യം ഹൈ ടെക്ക്‌ ആയ ഇക്കാലത്ത്‌ ശരീരത്തിനും ഒരു യൂസര്‍ മാനുവല്‍ വേണമെന്നു തോന്നി. അതൊരു ബ്ലോഗ്‌ ആക്കി. അത്രേയുള്ളു.

... templateum പടങ്ങളും ചെത്തി മിനുക്കണം.. കുറഞ്ഞപക്ഷം ഒരു ഫ്രണ്ടുപേജ്‌ എക്സ്‌പ്രസ്സെങ്കിലും തപ്പിയെടുക്കട്ടെ... ഉടനേ തന്നെ മാറ്റാം