Saturday, December 31, 2005

WELCOME!


AROGYAM GOING BILINGUAL
Time constraints coupled with suggestions by some non-mallu forum authors to make some of my posts readable to them too, force me to publish next few posts in English first and then translate to render them bilingual. Somewhere else, Umesh is wondering loud whether many people can really think in multiple languages. My case is strange, when the output interface is my voice box, I think in Malayalam and when I express them in black & white, the thoughts’ language is English (that incidentally explains why my written Malayalam is synthetic).


WELCOME TO NEW VISITORS
Well, to the first time visitors to my space who do not know me other than as a forum ID, a warm welcome. Here I am my real self- Dev. Those around me, Malayalam bloggers are real too. They made me whatever I am in blogworld, if I am whatever. My health blogs are all written from the patient’s side of medical world and as a person who does not possess ANY technical qualifications under any accepted school of medicine, I do not vouch for its accuracy or completeness. It goes on without saying that you health is always under your ownership and only person who can “treat” you is a medical practitioner.

BOOKS I HAVE READ THAT ARE WORTH BUYING
(book reviews are coming up some day!)
Category A - Heart
1. Dr. Dean Ornish Program for Reversing Heart Disease – Dr Dean Ornish
2. Expert Guide for beating heart Disease - by Dr. Harlan Krumholz
3. Track your Plaque by Dr. William Davis
4. Heart Frauds- Dr. Mc Gee
5. A Cardiologist's 5-Step Plan for Detecting, Preventing, and Even Reversing Heart Disease – Dr. Matthew S. DeVane
6. Unclog your arteries- Mcdougall
7. Heart Healthy Handbook – Dr. Neal Pinkney (available for free download at http://heart.kumu.org/ )
CategoryB – Chronic Conditions
1. Inflammation syndrome - Hugh Riordan
2. Harvard Medical School Guide to Lowering Your Cholesterol Dr Mason W. Freeman.

Category C - Cookery
1. Swadishtamaya prakr^thi bhakshanam (Malayalam) – Swaraswathiyamma
2. Prakr^thi jeevanam (CRR Varma’ team)
3. Betty Crockers Low Fat Cooking – Betty Crocker
4. Mc Dougall quick and easy cookbook – Dr & Mrs Mcdougall
Category D – Ayurveda
1. Ashtamga hr^daya /Charaka Samhitha ( various interpretations)

Category E – Yoga
1. Advanced Yoga Practices (Dialouges by Yogani)
2. The Eight Human Talents : Restore the Balance and Serenity within You with Kundalini Yoga by Gurumukh & others
Online Forums I read
1. Dr. Neal Pinckney’s Forum (http://www.heart.kumu.org/)

It might have been obvious that I am reading and writing more on ischemic heart disease. The reason is double fold – firstly, almost one out of two males of my age will die due to ischemic heart sooner or later (and I would like each of us not to be that one) secondly, I am a high risk person vulnerable to heart diseases because of my careless life I lived in my early youth and troublesome genes i inherit.


Enjoy your stay here, joyously revise your regimen of life ! Add your opinions that are of infinite value to people’s lives.

എവൂരാനു ക്വാളിഫൈയറായി ദേ മലയാളം.. നന്ട്രി.

23 comments:

ദേവന്‍ said...

Two more books added to my library:

1. American Medical Association's Men Health- which though elementary, helps out with good tips.

2. The Heart Speaks by Dr.Mimi Guarneri, which is a waste of time from for any body who has read a word about yoga, meditation or stress management. In too many ways she desperately tries to establish a one to one correlation between emotions and heart (it has been a long way since cardiology has wound up one reason-one illness type research and Dr. Guarneri still seems to be obsessed with the non-existent magic pill)

ദേവന്‍ said...

ആയുരാരോഗ്യം "വളരെ വളരെ ചെറുതെങ്കിലും ഉപയോഗപ്രദവും വസ്തുനിഷ്ഠവും" ആണെന്ന് ഒരു ഡോക്റ്ററുടെ അംഗീകാരവും (കുറ്റപ്പെടുത്തലും) കിട്ടിയിട്ടുണ്ട്‌. സമാധാനമായി, എന്തെങ്കിലും ഉപയോഗം ഇതുകൊണ്ട്‌ ഉണ്ടെന്നു കേള്‍ക്കാനായല്ലോ..

Kalesh Kumar said...

ആയുരാരോഗ്യം "വളരെ വളരെ ഉപയോഗപ്രദവും വസ്തുനിഷ്ഠവും"ആണ്... എന്ന് ഇതാ ദേവ ഡോക്ടറുടെ ചികിത്സാനിര്‍ദ്ദേശം അനുസരിച്ച് സസന്തോഷം തടി കുറച്ചോണ്ടിരിക്കുന്ന ഒരു സാധാരണക്കാരനും സാക്ഷ്യപ്പെടുത്തുന്നു...

ഉമേഷ്::Umesh said...

അതു ഞങ്ങളു വിശ്വസിക്കില്ല. തടി കുറഞ്ഞ ഒരു ഫോട്ടോ കാണിക്കൂ കലേഷേ :-)

ദേവോ, വളരെ വിജ്ഞാനപ്രദമാണു് “ആയുരാരോഗ്യം”. എനിക്കു കുറേ സംശയങ്ങളുണ്ടു്. വഴിയേ ചോദിക്കാം.

ദേവന്‍ said...

ആരോഗ്യവും ഐശര്യവും കൈകോര്‍ത്തേ നടക്കൂ എന്നും മനസ്സിലായല്ലോ കലേഷേ, കല്യാണവും റെഡിയായില്ലേ. മാസ്റ്ററേ, എല്ലാ ചോദ്യവും (ന്തൂട്ട്‌ പ്രാന്താണ്ട്രാ ഇയ്യ്‌ എഴുതണേ എന്ന ചോദ്യം അടക്കം) പോരട്ടേ, എനിക്കറിയാവുന്നത്‌ എന്തേലും ഉണ്ടേലെഴുതാം.

നിലവില്‍ ഇരിക്കുന്ന ചോദ്യം വക്കാരി ചോദിച്ചതാണ്‌
"ഈ മെലിഞ്ഞ കൊളത്തില്‍ എന്തനെ സ്റ്റ്രോള്‍ ഉണ്ടാകുന്നു"? അടുത്ത എപ്പിഡോസ്‌ കൊളസ്റ്റ്രോളിനെക്കുറിച്ച്‌.

ഓ ടോ.
കോട്ടയത്തെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. മാത്യൂ പാറക്കലിനെ ഈ ബ്ലോഗ്ഗൊന്നു കാണിക്കാമെന്നാഗ്രഹിച്ച്‌ മെയില്‍ ഐ ഡി ചോദിച്ചു
"എന്റെ ഈ പ്രായത്തില്‍ മെയില്‍ ഒക്കെ നോക്കിയാല്‍ AIDS വരും" ഡോക്റ്റര്‍ പറഞ്ഞു (അദ്ദേഹത്തിനു 73 വയസ്സായി)
"എന്ത്‌? ഈ മെയില്‍ കൊണ്ട്‌ എയിഡ്സോ?"
"അതെ കുട്ടി. അക്യൂട്ട്‌ ഇന്റര്‍നെറ്റ്‌ ഡിപന്‍ഡന്‍സി സിന്‍ഡ്രോം. അതു തുടങ്ങുന്നെന്നു കണ്ടപ്പോ ഞാന്‍ ഈ-മെയില്‍ വായന നിര്‍ത്തി."

ദേവന്‍ said...

രണ്ടു പുസ്തകങ്ങള്‍ കൂടി വാങ്ങി. വിഖ്യാതമായ "ദ സോണ്‍ ടി എം" നു ശേഷം ഡൊ. ബാരി സീയേഴ്സ്‌ എഴുതിയ അ"ആന്റി ഇന്‍ഫ്ലമേഷന്‍ സോണ്‍"ഉം ഡോ. സാന്‍ഡ്ര സെന്‍സണ്‍ രചിച്ച "റിവേര്ഴ്സിംഗ്‌ ഗം ഡീസീസ്‌ നാറ്റ്യുറലി"യും. രണ്ടും ഇന്‍ഫ്ലമേഷന്‍ സിന്‍ഡ്രോമിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍. എന്തോ എന്റെ മനസ്സു പറയുന്നു ഇന്‍ഫ്ലമേഷന്‍ റിവേര്‍സലിലാണു ചികിത്സയുടെ നാളെയെന്ന് .

ഉറക്കത്തില്‍ നിന്നും മിച്ചം പിടിച്ച്‌ വായനക്കു നീക്കുന്നത്‌ എന്റെ ഇന്‍ഫ്ലമേഷന്‍ വഷളാക്കുന്നുണ്ടാവാം.. വായിക്കാന്‍ വേറേ സമയം കിട്ടുന്നില്ല.

Kalesh Kumar said...

ദേവഗുരോ, Monday, December 31, 2007
എന്ന ഡേറ്റിലാണല്ലോ ഈ ബ്ലോഗ് പബിഷ് ചെയ്തിരിക്കുന്നത്!
“ഫ്ലാഷ് ഫോര്‍‌വേര്‍ഡ്“ ആണോ? അതൊ അതിന് മറ്റ് കാരണങ്ങള്‍ വല്ലതുമുണ്ടോ?

ദേവന്‍ said...

കലേഷേ,
ഇതു MELCOW പോസ്റ്റ്‌ ആയതുകാരണം അടുത്ത രണ്ടു വര്‍ഷത്തേക്ക്‌ മുകളില്‍ പിന്‍ ചെയ്തതതാ ഇല്ലെങ്കില്‍ ഒരു പോസ്റ്റ്‌ ഇടുമ്പോഴേക്ക്‌ സ്വാഗതം കീഴേ മറയും. പിന്‍ ചെയ്ത പോസ്റ്റുകള്‍ക്ക്‌ ക്രെഡിറ്റ്‌ ഉമേഷിന്‌.
(കലേഷ്‌ ഇന്നാണോ നാട്ടിലേക്ക്‌?)

myexperimentsandme said...

കലേഷേ.. ഇന്നാണോ നാട്ടിലേക്ക്. വിവാഹനത്തിന്റെ ഒരു അപ്റ്റുഡേറ്റ് അപ്‌ഡേറ്റ് തരണേ...

ദേവേട്ടാ ഉത്തരത്തിലേലുള്ള വാദിത്തങ്ങള്‍ കൂട്ടണേ. ഞങ്ങള്‍ക്ക് ആയുരാരോഗ്യവും വേണം, നാട്ടറിവും വേണം. രണ്ടും ഒരു പോലെ വേണം. നാട്ടറിവ് വളരെയധികം പ്രയോജനപ്രദം. കാരണം ഒന്നും തന്നെ ഡോക്യുമെന്റ് ചെയ്തിട്ടില്ല. അറിവുകള്‍ അന്യം നിന്നുപോകും. പാടില്ല. പിന്നെ ആയുരാരോഗ്യം. ആര്‍ക്കാ അതു വേണ്ടാത്തെ?

ദേവന്‍ said...

പടയപ്പാ, ഒടുക്കം ഇത്‌ തീക്കുറുക്ക സൌഹൃദ ഡിസൈന്‍ ആയെന്നാണപ്പാ തോന്നുന്നത്‌.

ദേവന്‍ said...

ഈ ബ്ലോഗിന്റെ കോപ്പിറൈറ്റ്‌ ഡിക്ലറേഷന്‍ മുകളില്‍ നടത്തിയിട്ടുണ്ട്‌.

Anonymous said...

ഇതാണോ പുതിയ കോപ്പിരൈറ്റ് ദിക്ലരേഷന്‍. നല്ലത്‌.ഞാന്‍ ഇടക്കൊക്കെ ചോദിക്കാതെ ആര്‍ട്ടിക്കിളുകള്‍ പൊക്കും. പരാതിയുണ്ടാവില്ല എന്ന്‌ നിരീക്ക്ണൂ.തെര്‍ച്ചയായും കോപ്പീറൈറ്റ് നിയമങള്‍ പാലിച്ചുകൊണ്ടു തന്നെ.-സു-

Anonymous said...

ദേവേട്ടാ‍
എന്താണു എന്റെ ഇഞ്ചിമാങ്ങായിലെ പഴം പുഴുക്കു പോസ്റ്റില്‍ 300വാട്ട്സ് എന്നൊക്കെ പറഞ്ഞതു?
ദേവേട്ടന്‍ എന്തിനെക്കുറിച്ചാണു അതു പറഞ്ഞതു? എനിക്കു മനസ്സിലായില്ല. Oven ആണൊ?

Anonymous said...

അതു ശരി.അപ്പൊ ദേവേട്ടന്‍ ശരിക്കുമൊരു വൈദ്യന്‍ അല്ലെ? പിന്നെ എങ്ങിനെയാ ഇത്രേം വിവരം?എന്തിനാ ഇത്രേം മെഡിക്കല്‍ പുസ്തകങ്ങള്‍ വായിക്കുന്നതു?

Adithyan said...

താങ്കള്‍ ശരിയ്ക്കും ഒരു വൈദ്യനല്ല എന്നു ഞാന്‍ വിശ്വസിക്കൂല... താങ്കള്‍ എഴുതുന്നതു വായിക്കുന്ന ആരും അതു വിശ്വസിക്കൂല...

മൊത്തത്തില്‍ കണ്‍ഫൂഷം ആയല്ലോ... ഞാന്‍ സത്യായും വിചാരിച്ചെ കൊറെ നാള്‍ മെഡിസിന്‍ ഒക്കെ പഠിച്ചു കഴിഞ്ഞപ്പോ എന്നാ ഇനി ഈ സീയേ കൊറെ നാള്‍ ചെയ്തെക്കാം എന്നു വെച്ചു പോയതാണെന്നാ....

ഈ എഴുത്തു ദയവായി തുടരുക.

ദേവന്‍ said...

H K Bhakru's Compete Book of Nature Cure, Diet Cure for Common Ailments എന്ന രണ്ടു പുസ്തകം വാങ്ങിയെന്നു എഴുതാന്‍ വന്നപ്പോഴല്ലേ ഇവിടെ കമന്റുകള്‍ ഉന്റെന്നു കണ്ടത്‌.

സുനില്‍ മാഷേ,
ദൈവത്താണേ എനിക്കു സന്തോഷമേയുള്ളു, സത്യം സത്യം.

എല്‍ ജി
ഒരബദ്ധം പറ്റിയതാ അത്‌ (ഞാന്‍ പാചക വിദ ഗദ്‌ഗദന്‍ അല്ലെന്ന് അറിയാമല്ലോ) പ്ലാറ്ററില്‍ വച്ച്‌ 300 വാട്ട്‌സില്‍ ഓടിക്കുക എന്നത്‌ മൈക്രോവേവ്‌ ഓവന്റെ പ്ലേറ്ററില്‍ വച്ച്‌ 300 വാട്ട്‌സില്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ ( ഉറക്കം തൂങ്ങി ഇട്ട പോസ്റ്റില്‍ എന്തു ഉപകരണം എന്നു വിട്ടു പോയി. ഗൊമ്മന്നസ്യായി (അര്‍ത്ഥം വക്കാരി പറയും))

ആദിയേ,
അമ്മച്ചിയാണേ സി ഏ ക്കു മുന്നേ എനിക്കൊരു സെക്കന്‍ഡ്‌ ക്ലാസ്സ്‌ ബീ കോം മാത്രേ ഉണ്ടായിരുന്നുള്ളു. ശ്രീനിവാസന്‍ പറഞ്ഞപോലെ കേരളത്തില്‍ തേങ്ങയെക്കാള്‍ കൂടുതല്‍ ബിരുദം ഉണ്ടെന്ന് കണ്ടപ്പോഴാ "ദൈവമേ ഞാന്‍ എങ്ങനെ ഞം ഞം തിന്നും" എന്നൊരു ഉള്‍വിളി ഉണ്ടായത്‌. എഴാം ക്ലാസ്സില്‍ നിലച്ച പഠിത്തം 20 വയസ്സായപ്പോഴാ പിന്നെ സ്റ്റാര്‍ട്ട്‌ ആയത്‌.

ദേവന്‍ said...

ഈ ബ്ലോഗ്ഗിനു ഇന്നു കോണ്‍വോക്കേഷന്‍ ദിനം!!
ഡോ. ബി. ഇക്‌ബാല്‍ ആയുരാരോഗ്യം സന്ദര്‍ശിക്കുകയും താല്‍പ്പര്യപൂര്‍വ്വം വായിച്ച്‌ അഭിപ്രായം അറിയിക്കുകയും ചെയ്തു ഇന്ന്. മഹായശസ്കരുടെ സന്ദര്‍ശനം കുഞ്ഞു ബൂലോഗത്തിന്റെ അന്തസ്സും പ്രാധാന്യവും കൂട്ടുന്നു. എന്തൊരു സംതൃപ്തി!

കുറുമാന്‍ said...

എണ്ണനീര്‍തുള്ളിയെ, കൊളസ്റ്റ്രോളിനോടുപമിച്ച, ദേവ വൈദ്യനേ.....അഭിനന്ദനം....നിങ്ങള്‍ക്കഭിനന്ദനം, അഭിനന്ദനം.

ഡോ ഇക്ബാല്‍ ആയുരാരോഗ്യം വായിച്ചതിന്നും, അഭിപ്രായമറിയിച്ചതിനും ഈ ബൂലോകത്തിലെ, ഒരു പടയാളി എന്ന നിലയില്‍ ഞാന്‍ സന്തോഷവാന്‍. ദേവേട്ടന്‍ കീ ജയ്.

myexperimentsandme said...

ദേവേട്ടനും ആയുരാരോഗ്യത്തിനും ദേവേട്ടന്റെ ആയുരാരോഗ്യത്തിനും ആയുരാരോഗ്യത്തിന്റെ ആയുരാരോഗ്യത്തിനും നൂറു നിറഞ്ഞ നൂറായിരം ആശംസകള്‍. ദേവേട്ടനും ആയുരാരോഗ്യത്തിനും ഇനിയും നല്ല നല്ല സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കട്ടെ.

aneel kumar said...

അഭിനന്ദനങ്ങള്‍!

Kalesh Kumar said...

പ്രിയ ദേവഗുരോ, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍!
മലയാളിബ്ലോഗറുമ്മാരെല്ലാരും സന്തോഷിക്കേണ്ട / അഭിമാനിക്കേണ്ട അവസരമാണിത്. ഡോ. ബി. ഇക്‌ബാല്‍ ആയുരാരോഗ്യം സന്ദര്‍ശിക്കുകയും താല്‍പ്പര്യപൂര്‍വ്വം വായിച്ച്‌ അഭിപ്രായം അറിയിക്കുകയും ചെയ്തു എന്നതൊരു നിസ്സാര കാര്യമല്ല.

ആശംസകള്‍ ഒരിക്കല്‍ കൂടെ!
മലയാളത്തില്‍ പറയാനറിയില്ല അതുകൊണ്ട് - കീപ്പ് അപ്പ് ദ ഗുഡ് വര്‍ക്ക്!

Visala Manaskan said...

ബൂലോഗത്തെ കോഹിനൂര്‍ രത്നമേ, ഗുരു ദേവാ.. താങ്കള്‍ക്ക് എന്റെയും അഭിനന്ദനങ്ങള്‍!

പ്രിയ ഗുരുവേ,

ഉറക്കം കളഞ്ഞ് വായിക്കുന്നുവന്നറിഞ്ഞ് ചോദിക്കട്ടെ. ഒരു ഉപദേശം തരൂ. ഞാനെപ്പോള്‍ വായിക്കും??

കാലത്ത് അഞ്ചുമണിക്ക് എണീക്കുന്നു. അഞ്ചേ മുക്കാലിന് ഷാര്‍ജ്ജയില്‍ നിന്ന് സ്റ്റാറ്ട്ട്.
ആറേ മുക്കാലിന് 75 ക്രി.മി. (വക്കാരിക്ക് ക:ട്) താണ്ടി ജെബല്‍ അലിയില്‍ എത്തുന്നു.
എട്ടുമണിവരെ റിലാക്സ്ഡ് ബ്ലോഗിങ്ങ്!

പിന്നെ, നാലര വരെ പണീ പണീ പണീ.
ഇടക്ക് ചാന്‍സ് പോലെ സൂത്രത്തില്‍ ബ്ലോഗിങ്ങ്.

നാലര മുതല്‍ വീടെത്തും വരെ വണ്ടിയില്‍ വച്ച് പ്രിന്റ് എടുത്ത ബ്ലോഗ് വായന/പുരാണ ചികയല്‍.

6 - 8 അത്താഴം, ടി.വി. കാണല്‍ പിള്ളേരെ കളിപ്പിക്കല്‍.

8 - 8:30 മ്യൂസിയത്തിന് ചുറ്റും നടത്തം.

8 - 10:30 വീണ്ടും ടി.വി. കാണല്‍, പരദൂഷണം, കുശുമ്പ്, കുന്യായ്മ എന്നീ സബ്ജക്റ്റില്‍ വൈഫുമായി ഡിസ്കഷന്‍.

പത്തരക്ക് ചായ്ക്കല്‍.

അപ്പോ എപ്പോള്‍ ഞാന്‍ വായിക്കും????

keralafarmer said...

ദേവന്റെ പേജുകൾ വായിച്ച്‌ ഡോ ഇക്‌ബാലിന്‌ അഭിപ്രായം പറയാതിരിക്കാൻ കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി. കാരണം ഒരു ചാർട്ടേർഡ്‌ അക്കൌണ്ടന്റ്‌ ഡോക്ടറേക്കാൾ കേമൻതന്നെ എന്ന്‌ ബൂലോക മലയാളികൾ ആദ്യമേ അംഗീകരിച്ചു കഴിഞ്ഞു എന്നതുതന്നെ. എങ്കിലും അഭിപ്രായം അറിയിച്ച ഡോ ഇക്‌ബാൽ പ്രശംസ അർഹിക്കുന്നു.